കൊടകര: ഛായാഗ്രഹണ കലയിൽ വേറിട്ട വ്യക്തിമുദ്ര പതി പ്പിച്ച പ്രതിഭയാണു കിഴക്കേ കോടാലി സ്വദേശിയായ സുനിൽ പുണർക്ക. രണ്ടു പതിറ്റാണ്ടിനിടെ ചെറുതും വലുതുമായ മുപ്പതോളം പുരസ്കാരങ്ങളാണ് ഈ യുവ ഫോട്ടോഗ്രാഫറെ തേടിയെത്തിയിട്ടുള്ളത്. ഉത്സവങ്ങളുടെ നിറക്കാഴ്ചകളാണു സുനിലിന്റെ ചിത്രങ്ങൾ മിക്കതും. പലപ്പോഴായി ലഭിച്ച പുരസ്കാരങ്ങളിൽ പകുതിയും ഉത്സവക്കാഴ്ചകൾക്കാണ്. ഉത്സവപ്പറന്പുകളിലെ പതിവുകാഴ്ചകളെപ്പോലും സുനിലിന്റെ കാമറക്കണ്ണുകൾ വേറിട്ടതാക്കി മാറ്റുന്നു. കൊടകര ഷഷ്ഠി, ചെന്പുചിറ പൂരം, കുഴൂർ ഏകാദശി, കുംഭഭരണി ആഘഷം, മീന തിരുവോണ മഹോത്സവം തുടങ്ങിയ ഉത്സവാഘോഷങ്ങളിൽനിന്ന് സുനിൽ പകർത്തിയചിത്രങ്ങൾക്കു പലപ്പോഴായി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഉത്സവക്കാഴ്ചകൾ കഴിഞ്ഞാൽ സുനിലിന്റെ കാമറക്കണ്ണുകൾ തിരിയുന്നത് കാർഷിക വൃത്തിയിലേക്കാണ്. കൃഷിയുടെ വിവിധ ഘട്ടങ്ങളെ വർണ ചാരുതയോടെ പകർത്തുന്നതിൽ ഈ യുവഫോട്ടോഗ്രാഫറുടെ കരവിരുത് വേറിട്ടതാണ്. ഫാം ഇൻഫർമേഷൻ ബ്യൂറോ അടക്കമുള്ളവ സംഘടിപ്പിച്ച കാർഷിക ഫോട്ടോഗ്രഫി മത്സരങ്ങളിൽ സുനിലിന്റെ ചിത്രങ്ങൾ സമ്മാനാർഹമായിട്ടുണ്ട്. 2001 ൽ കൊച്ചിൻ റിഫൈനറീസ് സംഘടിപ്പിച്ച…
Read MoreCategory: Palakkad
കോൺഗ്രസ് മാർച്ചിനുനേരെ അക്രമണം; പോലീസുകാർക്കെതിരെ നടപടി വേണമെന്ന് പ്രതാപൻ എംപി
ചാവക്കാട്: പുന്ന നൗഷാദ് വധക്കേസ് സിബിഐയെ ഏൽപിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ചിനു നേരെ യാതൊരു പ്രകോപനവുമില്ലാതെ ജലപീരങ്കിയും ഗ്രനൈഡും ലാത്തിയും ഉപയോഗിച്ച പോലീസ് നടപടിയിൽ ഡിസിസി പ്രസിഡന്റ് ടി.എൻ.പ്രതാപൻ എംപി പ്രതിഷേധിച്ചു.പ്രതികളെ പിടികൂടുന്നതിൽ പോലീസ് കാണിച്ച അലംഭാവത്തിനും അനാസ്ഥക്കുമെതിരെയാണ് മാർച്ച് നടത്തിയത്. ഈ മാർച്ചിനു നേരെയാണ് പോലീസ് അകാരണമായി ആക്രമിച്ചത്. പോലീസുകാർക്കെതിരെ നടപടി വേണമെന്ന് പ്രതാപൻ ആവശ്യപ്പെട്ടു. പ്രതികളെ പിടിക്കാൻ ചങ്കൂറ്റം കാണിക്കണം: ലീഗ് ചാവക്കാട്: ജനകീയ പ്രതിഷേധങ്ങളെ തല്ലിച്ചതച്ചല്ല കൊലയാളികളെ പിടികൂടിയാണ് ചങ്കൂറ്റം കാണിക്കേണ്ടതെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ.മുഹമ്മദ് റഷീദ്.ജനകീയ പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കുന്ന പിണറായി പോലീസിന്റെ നയത്തിന്റെ തുടർച്ചയാണ് ചാവക്കാട് നടന്നത്. പുന്ന നൗഷാദിന്റെ വധക്കേസിലെ പ്രതികളെ പിടികൂടുന്നതിലെ അനാസ്ഥക്കെതിരെയാണ് കോണ്ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.കൊല നടന്ന് നൂറ് ദിവസം കഴിഞ്ഞിട്ടും മുഴുവൻ പ്രതികളെ പിടിക്കാൻ…
Read Moreപോത്തുണ്ടി വെള്ളം തുറന്നുവിട്ടു: കനാൽ ബണ്ടുകൾ പലയിടങ്ങളിലും തകർന്നു; കൃഷിക്കുള്ള ജലം ലഭിക്കുമോയെന്ന ആശങ്കയിൽ കർഷകർ
നെന്മാറ: പോത്തുണ്ടി കനാലുകളിലൂടെ രണ്ടാംവിളയക്കു വെള്ളം തുറന്നു വിട്ടതോടെ പലയിടങ്ങളിലും ബണ്ടുകൾ തകർന്നു. തകർന്ന ബണ്ടുകളുടെ സ്ഥാനത്ത് മണ്ണുനിറച്ച ചാക്കുക അടുക്കി വച്ചാണ് താത്കാലികമായി തടസപ്പെടുത്തിയിരിക്കുന്നത്. കനാലുകളിലെ ചപ്പുചവറുകൾ ഒഴുകിയെത്തി പലയിടങ്ങളിലും അടഞ്ഞതിനെ തുടർന്നാണ് ബണ്ട് തകർന്നതെന്നാണ് കർഷകർ പറയുന്നത്. ചിറ്റിലഞ്ചേരിയിലെ പാട്ട, പ്ലാങ്ങോട് ഭാഗത്തെ ബണ്ടുകളാണ് തകർന്നത്. ഈ ഭാഗങ്ങളിൽ ബണ്ടുകൾ തകർന്നുന്നത് പതിവാണെന്നും കോണ്ക്രീറ്റ് ചെയ്തു ബണ്ടുകൾ നിർമിക്കണമെന്നാവശ്യവും കർഷകർക്കിടയിലുണ്ട്. തകർന്ന ഭാഗങ്ങളിലെ ലീക്കേജ് വാലറ്റ പ്രദേശങ്ങളിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറയുമെന്നും പൂർണ തോതിൽ വെള്ളം ലഭിക്കില്ലെന്ന ആശങ്കയും കർഷകർക്കുണ്ട്.
Read Moreഉദ്ഘാടനത്തിനു പിറകേ 108 ആംബുലൻസിൽ കൽചാടി കോളനിയിലെ ആദിവാസി യുവതിക്ക് സുഖപ്രസവം
വടക്കഞ്ചേരി: മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം നിർവഹിച്ചു ക്രമീകരണങ്ങൾ പൂർത്തിയാകും മുന്പേ സൗജന്യ ആംബുലൻസ് ശൃംഖലയായ കനിവ് 108 എന്ന ആധുനിക ആംബുലൻസിലാണ് യുവതി ആണ്കുഞ്ഞിന് ജന്മം നല്കിയത്. വടക്കഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രം കേന്ദ്രീകരിച്ച് സേവനം ചെയ്യുന്ന 108 ആംബുലൻസിലാണ് സംഭവം. നെന്മായ്ക്കടുത്ത് കൽചാടി ആദിവാസി കോളനിയിലെ രാജേഷിന്റെ ഭാര്യ ബീന (24) യുടെ ആദ്യ പ്രസവമാണ് ആംബുലൻസിലായത്. ഇന്നലെ രാവിലെ എട്ടേമുക്കാലിനാണ് ഫോണ് കോൾ വരുന്നത്. ഇതേ തുടർന്ന് ആംബുലൻസിലെ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വാൽകുളന്പ് സ്വദേശിനി ശില്പ കുര്യാക്കോസുമായി ഡ്രൈവർ പാണ്ടാംക്കോട് സ്വദേശി ആഷിഫ് വനത്തോട് ചേർന്നുള്ള കൽചാടി ആദിവാസി കോളനിയിലെത്തി. പ്രസവവേദനയിൽ വിഷമിച്ചിരുന്ന ബീന ജില്ലാ ആശുപത്രിക്ക് പുറപ്പെട്ടതായിരുന്നു. എന്നാൽ കരിന്പാറ എത്തുന്പോഴേക്കും വേദന കലശമാവുകയും പത്ത് മണിയോടെ പ്രസവം നടക്കുകയും ചെയ്തു. ഈ സമയം ശില്പയുടെ നേതൃത്വത്തിൽ പ്രാഥമിക പരിചരണം നല്കി ഉടനേ…
Read Moreമംഗലം ഡാം ടൂറിസം വികസനപദ്ധതി പ്രഖ്യാപനങ്ങളിലും നിർമാണോദ്ഘാടനങ്ങളിലും ഒതുങ്ങിയെന്ന് ആക്ഷേപം
മംഗലംഡാം: മംഗലംഡാമിലെ ടൂറിസം വികസനപദ്ധതികൾ പ്രഖ്യാപനങ്ങളിലും നിർമാണോദ്ഘാടനങ്ങളിലും ഒതുങ്ങിയതായി ആക്ഷേപം. ഒന്നരവർഷംകൊണ്ട് പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് 2018 മാർച്ചിൽ ടൂറിസംമന്ത്രി കൂടിയായ കടകംപള്ളി സുരേന്ദ്രൻ നിർമാണോദ്ഘാടനം നടത്തിയ 4.76 കോടി രൂപയുടെ ഉദ്യാന നവീകരണ പ്രവൃത്തികൾ പാതിവഴിയിൽ നിലച്ചു.പ്രവൃത്തികളുടെ കാലാവധി പൂർത്തിയാക്കേണ്ട സമയം കഴിയുന്പോൾ പദ്ധതിയുടെ പത്തുശതമാനംപോലും വർക്കുകൾ കഴിഞ്ഞിട്ടില്ല. നിലവിലുള്ള ചിൽഡ്രൻസ് പാർക്ക് ഡാമിലെ ബോട്ട് ഞെട്ടിക്കടുത്തേക്ക് മാറ്റുമെന്നു പറഞ്ഞ് അവിടെ ട്രഞ്ചു കുഴിക്കലും സൈഡ് വാർക്കലുമെല്ലാം നടത്തി. കുട്ടികളുടെ പാർക്കിനടുത്ത ഓപ്പണ് സ്റ്റേജിന്റെ പണി മാത്രമാണ് ഏതാണ്ട് പൂർത്തിയായിട്ടുള്ളത്. വാഹന പാർക്കിംഗിനായി മഴമാപിനിക്കടുത്ത് സൈഡ് കെട്ടലും ടൈൽ പതിക്കലുമായി ഒരുവർഷം കഴിച്ചു. ഇതു പൂർത്തിയാക്കാത്തതിനാൽ ഇപ്പോൾ ഇവിടെ അനാഥമായ സ്ഥിതിയാണ്. അഡ്വഞ്ചർ സ്പോർട്സ് ആൻഡ് കിഡ്സ് പാർക്ക്, റോപ്പ് വേ, റോക്കിംഗ് ബോട്ട് ബാലൻസിംഗ് ബ്രിഡ്ജ് തുടങ്ങി അന്പതോളം ചെറുതു വലതുമായ പദ്ധതികളാണ് പൂർത്തിയാക്കാനുള്ളത്.ഇടയ്ക്കിടെ കോടികളുടെ…
Read Moreചാലക്കുടി നോർത്ത് ബസ് സ്റ്റാൻഡ് ലോറി സ്റ്റാന്റാകുന്നു; ‘ആർക്കും പരസ്യമായി “കിക്കാവാം’ ; സംരക്ഷണം നഗരസഭ വക; വെട്ടിലായി വ്യാപാരികൾ
ചാലക്കുടി: നോർത്ത് ബസ് സ്റ്റാൻഡിൽ ലോറികളുടെ പാർക്കിംഗ് വ്യാപാരസ്ഥാപനങ്ങൾക്ക് വിനയായി മാറി. മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഉടനെ തുറക്കുമെന്ന പ്രതീക്ഷയിൽ വ്യാപാരസ്ഥാപനങ്ങൾ നടത്തുന്നവരാണ് വിഷമത്തിലായിരിക്കുന്നത്. ബസ് സ്റ്റാൻഡിൽ നിറയെ ലോറികളാണ്. സിവിൽ സപ്ലൈസിൽനിന്നും മദ്യം കയറ്റിവരുന്ന ലോറികൾ ഉൾപ്പെടെ ഇവിടെയാണ് പാർക്ക് ചെയ്യുന്നത്. ലോറികളുടെ തടസം മൂലം ഇവിടെ കടകളിലേക്ക് ആരും വരുന്നില്ല. മാസംതോറും വൻ വാടക നഗരസഭയ്ക്ക് നൽകിയാണ് കടകൾ പ്രവർത്തിക്കുന്നത്. ലോറികളിൽ കയറിയിരുന്ന് മദ്യപാനവും പതിവാണ്. ഇതിനെ എതിർത്താൽ ഭീഷണയും മർദനവുമാണ്. നഗരസഭയ്ക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ബസ് സ്റ്റാൻഡ് അടുത്തകാലത്തൊന്നും തുറക്കാൻ സാധ്യതയില്ല. ബസ് സ്റ്റാൻഡിന്റെ നിർമാണം പൂർത്തിയായെങ്കിലും ബസ് സ്റ്റാൻഡിലേക്കുള്ള പ്രവേശന കവാടത്തിലുള്ള വർക്ക്ഷോപ്പ് മാറ്റുന്നത് സംബന്ധിച്ച് ഭരണകക്ഷിയിലെ തർക്കം ഇനിയും തീർന്നില്ല. പ്രവേശന കവാടത്തിനരികിലുള്ള വർക്ക്ഷോപ്പ് എവിടേക്ക് മാറ്റുമെന്നതാണ് തർക്കം. വർക്ക്ഷോപ്പ് ഉടമ ഉദേശിക്കുന്ന സ്ഥലം നഗരസഭ…
Read Moreകൊടുവായൂരിൽ നാലു കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ; വിപണിയിൽ മൂന്നുലക്ഷത്തോളം രൂപ വിലവരുമെന്ന് പോലീസ്
പുതുനഗരം: കൊടുവായൂർ മേഖലയിൽ കഞ്ചാവ് വിപണനം കൊഴുക്കുന്നു. ഇന്നലെ വീണ്ടും നാലു കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ജില്ലാ ലഹരി വിരുദ്ധ സേന നടത്തിയ തിരച്ചിലിൽ എത്തനൂർ വിദേശമദ്യശാലയ്ക്ക് സമീപം ബാഗിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. നാലു കിലോ കഞ്ചാവിനു മൂന്നു ലക്ഷത്തോളം വില ഉണ്ടെന്ന് പോലീസ് പറഞ്ഞു. ഡാൻസാഫ് സ്ക്വാഡിന്റെ തിരച്ചിലിൽ കഴിഞ്ഞ പത്തു ദിവസത്തിനിടെ 12 കിലോ കഞ്ചാവാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി ശിവവിക്രമിന്റെ നിർദേശത്തെ തുടർന്ന് എസ്ഐ ശശികുമാർ, എഎസ്ഐ ഷാജു, സിപിഒ മാരായ വിപിൻ, ദിലീപ് , ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ സി.എസ് സാജിദ്, ആർ. കിഷോർ, സൂരജ് ബാബു, കെ.അഹമദ് കബീർ, ആർ. വിനീഷ് ഉൾപ്പെട്ട ടീമാണ് കൊടുവായൂർ മേഖലയിൽ ഉൗർജിത പട്രോളിങ്ങ് നടത്തി വരുന്നത്. കൊല്ലങ്കോട് എക്സൈസ് റെയ്ഞ്ച് അധികൃതരും കൊടുവായൂർ…
Read Moreപ്ലാസ്റ്റിക് ബാഗ് നിരോധന പ്രചരണം മുറുകുമ്പോഴും വിൽപ്പന സജീവം
കൊഴിഞ്ഞാന്പാറ: സംസ്ഥാന വ്യാപകമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്ലാസ്റ്റിക് കാരിയർ ബാഗ് ഉപയോഗത്തിനെതിരെ പ്രചരണം നടത്തുന്പോഴും ഇത്തരം ബാഗുകൾ വിൽപ്പനയും തകൃതിയിൽ നടന്നു വരുന്നു. ഇരുചക്ര, മുച്ചക്രവാഹനങ്ങളിൽ പ്ലാസ്റ്റിക് കാരിയർ ബാഗുകൾ ഫാൻസി സ്റ്റോറുകൾക്കും, ഹോട്ടലുകൾക്കും വിൽപ്പന സജീവമായി തുടരുകയാണ്. പ്ലാസ്റ്റിക് ബാഗുകൾക്ക് ബദലായി തുണി സഞ്ചി ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നുണ്ടെങ്കിലും ഇത് ആവശ്യത്തിന് വിപണിയിലെത്തിക്കാൻ കഴിയാത്തതാണ് പ്ലാസ്റ്റിക് ഉൽപ്പന്നം ഉപയോഗിക്കേണ്ടി വരുന്നതെന്നാണ് വ്യാപാരികളുടെ ന്യായ വാദം. കുറഞ്ഞ വിലയിൽ തുണി സഞ്ചികൾ വിപണിയിലെത്തിക്കണമെന്നതാണ് വ്യാപാരികളുടെ ന്യായവാദം. ആവശ്യത്തിന് തുണി സഞ്ചികൾ ലഭ്യമാകാത്തതിനാൽ ഹോട്ടൽ വ്യാപാരത്തെയാണ് കൂടുതൽ ബാധിക്കുന്നത്. ഹോട്ടലുകൾ കൂടുതലായും ഭക്ഷണ പൊതികൾ പാഴ്സലായാണ് കൊണ്ട് പോവുന്നത്. തുണി സഞ്ചികൾ ആവശ്യത്തിനു വിപണിയിലെത്താത്തതിനാൽ നിലവിൽ കൂടുതൽ വില നൽകേണ്ടി വരുന്നതിനാലാണ് ഇപ്പോഴും പ്ലാസ്റ്റിക്ക് ബാഗുകളെ ആശ്രയിക്കേണ്ടി വരുന്നതെന്നുമാണ് വ്യാപാരികളുടെ പരാതി.
Read Moreകനാലുകളിലെ വീണുകിടക്കുന്ന മരങ്ങൾ ഒഴുക്കിന് തടസമാകുന്നു; മുറിച്ചുമാറ്റണ ആവശ്യക്കാർ കർഷകർ
മംഗലംഡാം: മംഗലംഡാമിന്റെ കനാലുകളിൽ വീണു കിടക്കുന്ന മരങ്ങൾ മുറിച്ചു മാറ്റി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കണമെന്ന് കർഷകർ.ഡാമിൽ നിന്നുള്ള ഇടത്വലത് കര കനാലുകളിൽ പലയിടത്തായി ചെറുതും വലുതുമായ നിരവധി മരങ്ങൾ വീണ് വെള്ളം ഒഴുകുന്നത് തടസ്സപ്പെടുന്ന സ്ഥിതിയാണ്. കനാൽ വൃത്തിയാക്കൽ കാര്യക്ഷമമാകാത്തതിനു പുറമെ കനാലുകളിലേക്ക് മരങ്ങൾ കൂടി വീണ് കിടന്ന് വെള്ളം വാലറ്റങ്ങളിലേക്ക് എത്തുന്നില്ലെന്നാണ് പരാതി. കനാൽ ചോർച്ചയും സ്ളൂയിസുകൾ തകർന്നു കിടക്കുന്നതും മൂലം കനാലുകളുടെ തുടക്കത്തിലുള്ള പാടശേഖരങ്ങളിൽ മാത്രമാണ് ശരിയാംവണ്ണം വെള്ളം എത്തുന്നത്.മുൻ വർഷങ്ങളേക്കാൾ ഇക്കുറി മഴ നീണ്ടുനിന്നതും ഡാമിൽ പരമാവധി ജലസംഭരണം തുടരുന്നതും കർഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണെങ്കിലും സംഭരിച്ച വെള്ളം മുഴുവൻ പാടശേഖരങ്ങളിലും എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും സംവിധാനം ഉണ്ടാകണമെന്നാണ് ആവശ്യം. മുന്പൊക്കെ കനാലിലേക്ക് വെള്ളം തുറന്നാൽ കനാൽ പരിശോധനകൾ ഉണ്ടായിരുന്നു. ഇപ്പോൾ അങ്ങനെയുള്ള സംവിധാനങ്ങളൊന്നുമില്ലെന്നാണ് കർഷകർ പറയുന്നത്. അതേ സമയം, കനാലുകളിലേക്ക് വീണ്…
Read Moreഒരു കിലോ ഉണക്കവാനില ബീൻസുണ്ടെങ്കിൽ 45,000 രൂപ! കർഷകർ ഉപേക്ഷിച്ച വാനിലയ്ക്ക് പൊന്നിനേക്കാൾ വില; വാങ്ങുന്നത്, ഈരാറ്റുപേട്ടയില്നിന്നുള്ള വ്യാപാരികള്
വടക്കഞ്ചേരി: വിലതകർച്ചയിൽ കർഷകർ ഉപേക്ഷിച്ച വാനിലയ്ക്ക് ഇപ്പോൾ പൊന്നിനേക്കാൾ വില. ഒരു കിലോ ഉണക്കവാനില ബീൻസുണ്ടെങ്കിൽ 45,000 രൂപവരെ വിലകിട്ടുമെന്നാണ് പറയുന്നത്. പച്ച ബീൻസ് കിലോയ്ക്ക് 2750 രൂപവരെ വിലയുണ്ട്. ഈരാറ്റുപേട്ടയിൽനിന്നുള്ള വ്യാപാരികളാണ് ഇതു വാങ്ങുന്നത്. അവർ കൃഷിസ്ഥലത്ത് എത്തി പണം തന്നെ ബീൻസ് വാങ്ങികൊണ്ടുപോകുമെന്ന് മലയോരമേഖലയായ പാലക്കുഴിയിൽ വാനിലകൃഷി നടത്തുന്ന മുണ്ടയ്ക്കൽ ബൈജു ഏബ്രഹാം പറഞ്ഞു. ഇടയ്ക്കിടെ വിളിച്ചുചോദിച്ചു ഉത്പന്നം മറ്റൊരാൾക്ക് വില്ക്കാതിരിക്കാനുള്ള തത്രപ്പാടാണ് വാനില വ്യാപാരികൾ കാണിക്കുന്നത്. ബീൻസ് ഇല്ലെങ്കിലും കുറച്ചു വാനില വള്ളികളുണ്ടെങ്കിൽ തന്നെ പണം വരുമെന്നാണ് ബൈജു പറയുന്നത്. ഒരു മീറ്റർ വാനില വള്ളിക്ക് ഇപ്പോൾ മോഹവിലയാണ്. ഇതിനും കിട്ടും 500 രൂപ മുതൽ എഴുന്നൂറുരൂപ വരെ. മുന്പൊക്കെ ഗ്രേയ്ഡും ഗുണവും നോക്കി വാങ്ങിയിരുന്ന വാനില ഇപ്പോൾ ഇത്തരം പരിശോധനകളില്ലാതെയാണ് വ്യാപാരികൾ എടുക്കാൻ തയാറായി വരുന്നത്. വാനില വില കുതിച്ചുയരാൻ തുടങ്ങിയതോടെ…
Read More