അഗളി: ചെമ്മണ്ണൂർ ഭവാനിപുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ട കോയന്പത്തൂർ ഇടയാർപാളയം സ്വദേശികളായ റോഷൻ- ഖുഷി ദന്പതികളെ രക്ഷിച്ച യുവാവിനെ ആദരിച്ചു. ഖുഷി ഒഴുക്കിൽപെട്ടപ്പോൾ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവ് റോഷനും ഒഴുക്കിൽപെടുകയായിരുന്നു. സമീപത്തു കുളിച്ചിരുന്ന സ്ത്രീകൾ ഇതുകണ്ടു ബഹളം വയ്ക്കുന്ന ശബ്ദംകേട്ട് റോഡിലൂടെ ഓട്ടോ ഓടിച്ചുപോയ എൽഫിൻ ജോണി വാഹനം നിർത്തി ഓടിയെത്തി പുഴയിലേക്കു ചാടി സാഹസികമായി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. ഖുഷിയുടെ കൈ മാത്രമേ വെള്ളത്തിനു മുകളിൽ കണ്ടിരുന്നുള്ളൂ. എന്നാൽ പുഴയിൽ ചാടിയപ്പോഴാണ് മറ്റൊരാൾ കൂടി വെള്ളത്തിലുണ്ടെന്നു മനസിലായത്. മരണവെപ്രാളത്തിൽ രണ്ടുപേരും എൽഫിൻ ജോണിയുടെ കഴുത്തിൽ പിടിച്ചെങ്കിലും സാഹസികമായി രണ്ടുപേരെയും രക്ഷപ്പെടുത്തുകയായിരുന്നു.ഈമാസം 18ന് കോയന്പത്തൂരിൽനിന്നും അട്ടപ്പാടി കാണാൻ എത്തിയവരായിരുന്നു ഇരുവരും. ഭവാനിപുഴയിൽ നല്ല ഒഴുക്കും രണ്ടുമൂന്നാൾക്കു താഴ്ചയും ഉള്ളിടത്തുനിന്നാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. സമയോചിത ഇടപെടലിലൂടെ ദന്പതികളെ രക്ഷിച്ച എൽഫിൻ ജോണിയുടെ ധീരതയെ ചെമ്മണ്ണൂരിൽ ചേർന്ന യോഗത്തിൽ കേരള കോണ്ഗ്രസ്- ജേക്കബ്…
Read MoreCategory: Palakkad
പ്രളയത്തിൽ തകർന്ന മാന്നന്നൂർ ഉരുക്ക് തടയണ രണ്ടരകോടി ചെലവിൽ നവീകരിക്കാൻ തീരുമാനം
ഒറ്റപ്പാലം: സംസ്ഥാനത്ത് ആദ്യമായി നിർമിച്ച മാന്നന്നൂർ ഉരുക്ക് തടയണ രണ്ടരകോടി രൂപ ചെലവിൽ നവീകരിക്കാൻ തീരുമാനം. 2013 ൽ അഞ്ചുകോടി രൂപ ചെലവിൽ നിർമിച്ച വാണിയംകുളം പഞ്ചായത്തിലെ മാന്നന്നൂർ ഉരുക്കുതടയണ പ്രളയത്തെ തുടർന്നാണ് തകർച്ച നേരിട്ടത്. തടയണയുടെ പുനർനിർമ്മാണ പ്രവൃത്തികൾ അടിയന്തരമായി ആരംഭിക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചതായി പി.കെ.ശശി എംഎൽഎ വ്യക്തമാക്കി. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള സാങ്കേതിക നടപടികൾ ജലസേചന വകുപ്പിലെ ഡിസൈൻ റിസർച്ച് ഇൻവെസ്റ്റിഗേഷൻ വിഭാഗം ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ ഉടനേ നടക്കും. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെൻറ് ബോർഡ് കോർപറേഷൻ മുഖേനയാണ് പുനർനിർമാണം നടത്തുക. 2018ലെ പ്രളയത്തിലാണ് മാന്നന്നൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഉരുക്കു തടയണ തകർന്നത്. 200 മീറ്റർ നീളത്തിലും 500 മീറ്റർ വീതിയിലും തടയണയുടെ വലതുഭാഗത്ത് ഭിത്തി ഇടിഞ്ഞുതാഴ്ന്നു. തുടർന്ന് ഭാരതപുഴ ഗതിമാറി ഒഴുകുകയും, തടയണയുടെ സംഭരണശേഷി ഗണ്യമായി കുറയുകയും ചെയ്തു. ഇതിനോടൊപ്പം…
Read Moreവടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെപാതാളക്കുഴികൾ അടച്ചു; ആശ്വാസത്തിൽ യാത്രക്കാർ
വടക്കഞ്ചേരി: കുതിരാൻ ഉൾപ്പെടെ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ പാതാളക്കുഴികൾ തത്കാലത്തേങ്കിലും അടച്ചതിന്റെ ആശ്വാസത്തിലാണ്ദേശീയപാതയിലൂടെ വാഹനം ഓടിക്കുന്നവരെല്ലാം. ആറുമാസത്തോളം കുഴികളിൽ ചാടിയും കുരുക്കിൽ കുടുങ്ങിയും കഷ്ടപ്പെട്ടതിന്റെ കഥകളുണ്ട് ഓരോരുത്തർക്കും പറയാൻ. കുതിരാനിൽ ഒന്നും ഒന്നരയും ദിവസം നീണ്ട വാഹനക്കുരുക്ക് ഉണ്ടായിട്ടും കേന്ദ്ര, സംസ്ഥാന സർക്കാരുകളോ രാഷ്ട്രീയപാർട്ടികളോ ജനപ്രതിനിധികളോ മന്ത്രിമാരോ കാര്യമായ ഇടപെടലുകൾ നടത്താതായപ്പോൾ ജനാധിപത്യ ഭരണസംവിധാനങ്ങളെല്ലാം ജനങ്ങൾ വെറുക്കുന്ന സ്ഥിതിയുണ്ടായി. തങ്ങളുടെ വേദനകൾ ആരോടു പറയുമെന്ന ആശയക്കുഴപ്പം യാത്രക്കാരിൽ സൃഷ്ടിച്ചു. കുതിരാൻ ജനകീയപ്രതിഷേധ കൂട്ടായ്മ എന്ന പേരിൽ കുറച്ചു ചെറുപ്പക്കാർ ഗാന്ധിയൻ സമരമുറകളുമായി രംഗത്തു വന്നപ്പോൾ അതിനു പിന്തുണയുമായി മുപ്പതോളം സംഘടനകളും വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനങ്ങളുമെല്ലാം രംഗത്തെത്തി. അധ്യാപകരും രക്ഷിതാക്കളുമെല്ലാം സമരപന്തലിലേക്ക് പ്രവഹിച്ചു. ഒടുവിലാണ് എംപിമാർ ഇടപെടലുകൾ ശക്തമാക്കി കുഴിയടയ്ക്കലെങ്കിലും അടിയന്തിരമായി നടത്തണമെന്ന സമ്മർദങ്ങളുമായി നാഷണൽ ഹൈവേ അഥോറിറ്റിയെ സമീപിച്ചത്.കുഴിയടച്ചതിന് ദീർഘായുസില്ലെന്ന് എല്ലാവർക്കും അറിയാം. എന്നാൽ അടുത്ത മഴക്കാലം വരെയെങ്കിലും…
Read Moreവൃശ്ചികത്തിൽ ജലസമൃദ്ധിയിൽ കാഞ്ഞിരപ്പുഴ ഡാം; കർഷകർക്ക് ആശ്വാസം
മണ്ണാർക്കാട്: തുലാവർഷം മാറി വൃശ്ചികം പിറന്നതോടെ കാഞ്ഞിരപ്പുഴ ഡാം പരമാവധി സംഭരണശേഷിയിൽ. ജില്ലയിലെ മറ്റു ജലസംഭരണികളിലെല്ലാം വെള്ളം കുറവുണ്ടെങ്കിലും കാഞ്ഞിരപ്പുഴ ഡാമിൽ ജലസമൃദ്ധിയാണ്.മണ്ണാർക്കാട് താലൂക്കിലെ പ്രധാന ജലസംഭരണികളിലൊന്നായ കാഞ്ഞിരപ്പുഴഡാം പൂർണസംഭരണശേഷിയിലാണ്. ഡാമിന്റെ പ്രദേശങ്ങളായ വൃഷ്ടിപ്രദേശങ്ങളായ പാലക്കയം, ഇരുന്പകച്ചോല മലനിരകളിൽ ശക്തമായ മഴയാണ് ഇപ്പോഴുമുള്ളത്. ഇതേതുടർന്ന് വ്യാപക തോതിലാണ് ഡാമിന്റെ റിസർവോയറിലേക്ക് ഒഴുകിയെത്തുന്നത്. മിഥുനം, കർക്കടകം മാസങ്ങളിൽ നിറയാറുള്ള രീതിയിൽ തന്നെയാണ് ഡാമിന്റെ ഇപ്പോഴത്തെ സ്ഥിതി. അടുത്ത വേനലിലേക്കുള്ള അധികം വെള്ളം കാഞ്ഞിരപ്പുഴ ഡാം സംഭരിക്കുന്നു. ഈ സമയങ്ങളിൽ വെള്ളം സംഭരിക്കുന്നത് അടുത്ത വേനൽക്കാലത്തേക്ക് ഗുണംചെയ്യുമെന്ന് അധികൃതർ പറഞ്ഞു. ശക്തമായ വേനലിൽ ജനങ്ങൾക്ക് കാഞ്ഞിരപ്പുഴ വെള്ളം ഏറെ ഉപകാരപ്രദമാണ്. കനാൽ വഴിയും കുടിവെള്ള വിതരണ പൈപ്പു വഴിയും കാഞ്ഞിരപ്പുഴ, തെങ്കര, തച്ചന്പാറ, കാരാകുറുശി പഞ്ചായത്ത് പരിധിയിലേക്ക് ഇവിടെനിന്നും വെള്ളംകൊണ്ടു പോകുന്നത്. ഇതുമൂലം വേനലിൽ ഈ ഭാഗങ്ങളിലേക്ക് കൂടുതൽ വെള്ളം…
Read Moreഅപൂർവരോഗമായ സൈലോതൊറാക്സ്! മുലപ്പാൽ കുടിക്കുന്പോൾ ശ്വാസകോശത്തിലേക്ക് ഇറങ്ങുന്ന രോഗം; തുടർചികിത്സ എംആർഐ സ്കാനിംഗിന് ശേഷം
കൊച്ചി: അപൂർവരോഗമായ സൈലോതൊറാക്സ് ബാധിച്ച് എറണാകുളം അമൃത ആശുപത്രിയിൽ കഴിയുന്ന കുഞ്ഞിനെ ഇന്ന് എംആർഐ സ്കാനിംഗിന് വിധേയമാക്കും. ഇതിന് ശേഷമാകും തുടർചികിത്സ സംബന്ധിച്ച് തീരുമാനിക്കുക. മുലപ്പാൽ കുടിക്കുന്പോൾ ശ്വാസകോശത്തിലേക്ക് ഇറങ്ങുന്ന രോഗമാണ് കുട്ടിക്ക്. പാലക്കാട് സ്വദേശികളായ സ്വനൂപിന്റെയും ഷംസിയുടേയും 39 ദിവസം പ്രായമായ കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നാണ് എറണാകുളത്തേക്ക് എത്തിച്ചത്. കുട്ടിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.ഇന്നലെ രാത്രിയോടെയാണ് കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചത്. ട്രാഫിക്ക് പോലീസ് ഗതാഗതം നിയന്ത്രിച്ചാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും ആംബുലൻസിൽ കൊച്ചിയിലെത്തിച്ചത്. ശ്വാസകോശത്തിൽ ഫ്ളൂയിഡ് നിറഞ്ഞ് ശ്വാസതടസമുണ്ടാകുന്ന ഗുരുതര രോഗാവസ്ഥയാണ് സൈലോതൊറാക്സ്. സാന്പത്തികമായി ഏറെ ബുദ്ധിമുട്ടുള്ള ഈ കുട്ടിയുടെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആരോഗ്യ മന്ത്രി പ്രശ്നത്തിൽ ഇടപെടുകയായിരുന്നു.
Read Moreവിദ്യാർഥികൾ സ്വകാര്യ ബസുകളിൽ നിർബന്ധമായും കണ്സഷൻ കാർഡുകൾ കാണിക്കണം
പാലക്കാട്: സ്വകാര്യ ബസ്സുകളിൽ യാത്ര ചെയ്യുന്ന വിദ്യാർഥികൾ യാത്രാക്കൂലിയിൽ ഇളവു ലഭിക്കുന്നതിന് സർക്കാർ നിശ്ചയിച്ച പ്രൊഫോമയിലുള്ള ബസ്സ് യാത്രാ കണ്സെഷൻ കാർഡുകൾ നിർബന്ധമായും കാണിക്കണമെന്ന് റീജിണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. പല സ്വകാര്യ, സർക്കാർ കോളജുകളിലെ വിദ്യാർഥികളും കണ്സെഷൻ കാർഡുകൾ കാണിക്കാതെ ബസ്സ് ജീവനക്കാരുമായി വാക്ക്തർക്കങ്ങളിൽ ഏർപ്പെടുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് 28 ന് നടന്ന ജില്ലാ സ്റ്റുഡൻസ് ട്രാവൽ കമ്മിറ്റിയുടെ യോഗ തീരുമാനമനുസരിച്ച് വിദ്യാർഥികൾക്ക് അതത് സ്ഥാപനമേധാവികൾ യാത്രാ കണ്സെഷൻ കാർഡുകൾ ലഭ്യമാക്കണമെന്നും യാത്ര തുടങ്ങുന്നതും അവസാനിക്കുന്നതുമായ സ്ഥലംകൂടി വ്യക്തമായി കാർഡിൽ രേഖപ്പെടുത്തണമെന്നും ആർടിഒ അറിയിച്ചു.
Read Moreതൊഴിലിടങ്ങളിൽ എല്ലാവർക്കും തുല്യപ്രാധാന്യം നൽകണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ
പാലക്കാട്: തൊഴിലിടങ്ങളിൽ എല്ലാവർക്കും തുല്യപ്രാധാന്യം നൽകി തൊഴിൽ കേന്ദ്രങ്ങൾ സൗഹൃദപരമാക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ പറഞ്ഞു. ഒരു വനിത ഡോക്ടർക്കുണ്ടായ മാനസിക പീഡനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കമ്മീഷൻ ഇക്കാര്യം പറഞ്ഞത്. നിലവിൽ ഇന്റേണൽ കംപ്ലെയിൻസ് കമ്മിറ്റിക്ക് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ഐ.സി.സിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായും കമ്മീഷൻ അധ്യക്ഷ അറിയിച്ചു. വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈന്റ അധ്യക്ഷതയിൽ കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ നടന്ന മെഗാ അദാലത്തിൽ 33 കേസുകൾ തീർപ്പാക്കി. തൃശൂർ മെഡിക്കൽ കോളജിൽ ലഭ്യമായ സൗജന്യ ആംബുലൻസ് സേവനത്തിനിടെ രോഗിയോട് ആംബുലൻസ് ഡ്രൈവർ 1000 രൂപ നിർബന്ധപൂർവം ചോദിച്ചു വാങ്ങുകയും പാലക്കാട്- തത്തമംഗലത്ത് ഇറക്കിവിട്ടതുമായി ബന്ധപ്പെട്ട പരാതിയിൽ കമ്മീഷൻ തൃശൂർ മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. മങ്കര പോലീസ് സ്റ്റേഷൻ പരിധിയിൽ ഏഴു വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിലെ…
Read Moreസ്വർണ്ണ നിധിയുടെ പേരിൽ 15 ലക്ഷം തട്ടിയ സംഭവത്തിൽ ഒരാൾ പോലീസ് പിടിയിൽ
കൊല്ലങ്കോട്: ഗോവിന്ദാപുരത്ത് സ്വർണ്ണ നിധി നൽകാമെന്ന് മോഹിപ്പിച്ച് 15 ലക്ഷം തട്ടിപ്പറിച്ച സംഭവവുമായി ബന്ധപ്പെട്ട് കൊല്ലങ്കോട് പോലീസ് ഒരാളെ കസ്റ്റഡി യിലെടുത്തു. ഗോവിന്ദാപുരം സ്വദേശി അക്ബർ (26) കസ്റ്റഡിയിലുള്ളത്. ഇയാളിൽ നിന്നും പണം അപഹരിച്ച് രക്ഷപ്പെട്ട മൂവർ സംഘത്തെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിച്ചിട്ടുണ്ട്. കോയന്പത്തൂർ പെരിയ നായ്ക്കൻ പാളയം നടരാജൻ (52) ആണ് തട്ടിപ്പിനിരയായിരിക്കുന്നുണ്ട്. നടരാജൻ നൽകിയതായി പറയപ്പെടുന്ന 15 ലക്ഷത്തിന്റെ രേഖകളെക്കുറിച്ചും അന്വേഷണം നടത്തി വരുന്നുണ്ട് . കൊല്ലങ്കോട് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി. ബെന്നിയാണ് കേസ്സിന്റെ അന്വേഷണം നടത്തി വരുന്നത്. മൊബൈലിൽ സംസാരിച്ചാണ് നടരാജനെ പണവുമായി ഇക്കഴിഞ്ഞ എത്തിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ 16ന് വൈകുന്നേരം 5.30നാണ് സംഭവം നടന്നിരിക്കുന്നത്. നടരാജൻ പെരിയ നായ് പാളയത്ത് സ്വകാര്യ ഡോക്ടറാണ്. ഗോവിന്ദാപുരത്ത് എത്തിയ നടരാജൻ കാറിൽ നിന്നും ഇറങ്ങിയ ഉടൻ ബൈക്കിലെത്തിയവർ പണം തട്ടി…
Read Moreഷൊർണൂരിന്റെ റെയിൽവേ വികസന സ്വപ്നങ്ങൾക്ക് വീണ്ടും തിരിച്ചടി
ഷൊർണൂർ: ഷൊർണൂരിന്റെ റെയിൽവേ വികസന സ്വപ്നങ്ങൾക്ക് വീണ്ടും തിരിച്ചടി. ഇതോടെ ഇലക്ട്രിക് ലോക്കോ ഷെഡ് പദ്ധതി കൂടി ഷൊർണൂരിന് നഷ്ടപ്പെട്ടു. ഇരുനൂറിനടുത്ത് എൻജിനുകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന ബൃഹത്തായ പദ്ധതിയാണ് ഷൊർണൂരിൽ നടപ്പാക്കാൻ റെയിൽവേ തീരുമാനിച്ചിരുന്നത്. എന്നാൽ ഈ പദ്ധതിയും ഷൊർണൂരിൽനിന്നും മാറ്റാനാണ് തീരുമാനമെന്നാണ് സൂചന. ഈറോഡിലും ആർക്കോണത്തും. ഇലക്ട്രിക് ലോക്കോ ഷെഡ് വന്നതോടെയാണ് ഷൊർണൂരിൽ പദ്ധതി നടപ്പാക്കേണ്ടതില്ലെന്ന് റെയിൽവേ തീരുമാനമെടുത്തതെന്നാണ് സൂചന. പ്രത്യക്ഷമായും പരോക്ഷമായും അനേകംപേർക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതിയായിരുന്നു ഇലക്ട്രിക് ലോക്കോ ഷെഡ്. ജനപ്രതിനിധികളുടെ ഇച്ഛാശക്തി കുറവും രാഷ്ട്രീയ നേതൃത്വങ്ങളുടെ കഴിവുകേടുമാണ് പദ്ധതി അന്യമാകാൻ കാരണമായത്. ഇപ്പോൾ ഈറോഡും ആർക്കോണത്തുമുള്ള ലോക്കോ ഷെഡുകളിൽ ഇരുന്നൂറിന് താഴെ മാത്രമേ എൻജിനുകൾ കൈകാര്യം ചെയ്യാൻ വിഭവശേഷിയുള്ളൂ. എന്നാൽ ഇവയേക്കാൾ വലിയ ലോക്കോ ഷെഡായിരുന്നു ഷൊർണൂരിൽ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നത്. മുന്പുതന്നെ ഈ പദ്ധതി മധുരയിലേക്കോ, തിരുച്ചിറപ്പള്ളിയിലേക്കോ മാറ്റാൻ ആസൂത്രിത…
Read Moreശബരിമല സീസൺ: മംഗലംപാലത്തെ നേന്ത്രക്കായ ചിപ്സിനു പേരുകേട്ട മിനിപമ്പയിലെ വ്യാപാരികൾ പ്രതീക്ഷയിൽ
വടക്കഞ്ചേരി: ശബരിമല സീസണ് തുടങ്ങിയതോടെ മിനി പന്പ എന്നറിയപ്പെടുന്ന മംഗലംപാലത്തെ വ്യാപാരികൾ ഇക്കുറി പ്രതീക്ഷയിൽ. ശബരിമലയിൽ സമാധാന അന്തരീക്ഷം നിലനില്ക്കുന്നതിനാൽ അയൽസംസ്ഥാനങ്ങളിൽനിന്നും കൂടുതൽ തീർഥാടകർ എത്തുമെന്നാണ് നേന്ത്രക്കായ ചിപ്സിനു പേരുകേട്ട മംഗലംപാലത്തെ വ്യാപാരികൾ പറയുന്നത്. ദേശീയപാതയോരങ്ങളിൽ പലയിടത്തും കടകൾ നിറഞ്ഞിട്ടുണ്ടെങ്കിലും അയൽസംസ്ഥാന തീർഥാടകർ മംഗലംപാലത്ത് വാഹനം നിർത്തി സാധനങ്ങൾ വാങ്ങാതെ പോകില്ലെന്നാണ് ഇവർ പറയുന്നത്. ചിപ്സിനുള്ള വിലക്കുറവാണ് തീർഥാടകരെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്. ഒരുകിലോ ചിപ്സിന് നിലവിൽ 130 മുതൽ 140 രൂപ വരെയാണ് വില. നാടൻ വെളിച്ചെണ്ണയിൽ വറുത്തെടുത്ത ചിപ്സിന്റെ വില ഇതിന്റെ ഇരട്ടിയിലേറെയാണ്. നിറയെ തീർഥാടകരുമായി ഒരു ബസ് എത്തിയാൽ 250 കിലോമുതൽ 300 കിലോവരെ ചിപ്സ് വാങ്ങും. നാട്ടിലെ അയൽക്കാർക്കും സുഹൃത്തക്കൾക്കുമെല്ലാം ശബരിമല തീർഥാടനം കഴിഞ്ഞ് കൈമാറുക ചിപ്സ് പായ്ക്കറ്റുകളാണ്. ചിപ്സിനൊപ്പം ചെലവുള്ള ഇനമാണ് ഹലുവ. അന്യസംസ്ഥാനത്തുളളവർക്ക് ഹലുവ ഏറെ പ്രിയപ്പെട്ടതാണെന്ന് കച്ചവടക്കാർ പറയുന്നു.…
Read More