പാലക്കാട്: പാലക്കാട് മുണ്ടൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്നു യുവാവിനെ അയൽവാസി തലയ്ക്കടിച്ചു കൊലപ്പെടുത്തി. മുണ്ടൂർ സ്വദേശി മണികണ്ഠനാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ വിനോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണു സൂചന. ഭാര്യയുമായി അകന്ന് മുണ്ടൂരിലെ കുമ്മംകോട് എന്ന സ്ഥലത്ത് വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു കൊല്ലപ്പെട്ട മണികണ്ഠൻ. തൊട്ടടുത്ത താമസിക്കുന്ന വിനോദും സഹോദരനും ഇടയ്ക്ക് മണികണ്ഠനെ മദ്യപിക്കാൻ ക്ഷണിക്കാറുണ്ടായിരുന്നു. പതിവുപോലെ ഇന്നലെ രാത്രി ഒരുമിച്ചുള്ള മദ്യപാനത്തിനിടെയാണ് തർക്കമുണ്ടായതെന്ന് നാട്ടുകാർ പറയുന്നു. രാവിലെ മണികണ്ഠൻ മരിച്ചുകിടക്കുന്നത് ഇതുവഴി പോകുന്പോൾ ഒരു അയൽവാസി കാണുകയായിരുന്നു. തുടർന്ന് പോലീസിനെ വിവരമറിയിച്ചു. ഇരുവരും സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ ചേർന്നാണ് വിനോദിനെ പിടികൂടി പോലീസിനെ ഏൽപ്പിച്ചത്. വിനോദിന്റെ സഹോദരൻ ഒളിവിലാണ്. വിനോദിന്റെ അമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടങ്ങി.
Read MoreCategory: Palakkad
പി.രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവന: നിലപാടിലുറച്ച് കെ.ഇ. ഇസ്മയിൽ
പാലക്കാട്: എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി.രാജുവിന്റെ മരണവുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി സിപിഐ നേതാവ് കെ.ഇ.ഇസ്മയിൽ. അവസരവാദിയല്ല താനെന്നും തന്റെ നിലപാട് അഴിമതിക്ക് എതിരാണെന്നും പാർട്ടി നടപടിയെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ചില നേതൃത്വങ്ങൾ വരുന്പോൾ ഇങ്ങനെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജീവിതാവസാനം വരെ താൻ കമ്യൂണിസ്റ്റുകാരനായിരിക്കുമെന്നും ഇസ്മയിൽ മാധ്യമങ്ങളോടു പറഞ്ഞു. പറയേണ്ട കാര്യം മാത്രമാണ് പറഞ്ഞത്. അത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ഞാൻ മനുഷ്യനാകില്ല. സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ സസ്പെൻഷൻ നടപടി സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. നടപടി വന്നാലും താൻ പാർട്ടിയിൽ ഉറച്ചുനിൽക്കും. പാർട്ടി നടപടിയിൽ അത്ഭുതമില്ല. ഇത് എന്നോ പ്രതീക്ഷിച്ചതാണ്. നടപടി എന്തു കൊണ്ട് വൈകി എന്നാണ് ചിന്തിക്കുന്നത്. സംസ്ഥാന സെക്രട്ടറി തന്നെ വിളിച്ചിട്ടില്ല. എന്നാൽ നിരവധി പാർട്ടി പ്രവർത്തകരും സംസ്ഥാന നേതാക്കളും പിന്തുണ അറിയിച്ചു വിളിച്ചുവെന്നും അദ്ദേഹം പറഞ്ഞു.പി. രാജുവിന്റെ മരണത്തിൽ പാർട്ടിക്കെതിരേ കുടുംബമാണ് ആദ്യം രംഗത്തെത്തിയത്.…
Read Moreചിറ്റൂരിൽ കള്ളിൽ കഫ് സിറപ്പിന്റെ സാന്നിധ്യം; എക്സൈസിന്റെ വ്യാപക പരിശോധന
പാലക്കാട്: ചിറ്റൂർ റേഞ്ചിൽ എക്സൈസ് വകുപ്പ് പരിശോധനയ്ക്കയച്ച കള്ളിന്റെ സാന്പിളിൽ ചുമ മരുന്നിന്റെ സാന്നിധ്യം. കാക്കനാട് ലാബിൽ നിന്നും പുറത്ത് വന്ന റിപ്പോർട്ടിലാണ് കണ്ടെത്തൽ. കള്ളിന്റെ വീര്യം കൂടാൻ കഫ് സിറപ്പ് ചേർക്കുന്നതാണെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിലാണ് ചിറ്റൂർ റേഞ്ച് ഗ്രൂപ്പ് നമ്പർ ഒമ്പതിലെ വണ്ണാമട(നമ്പർ 36), കുറ്റിപ്പള്ളം(59 ) ഷാപ്പുകളിൽനിന്നുള്ള കള്ള് പരിശോധനയ്ക്കയച്ചത്. കഴിഞ്ഞ ആഴ്ചയാണ് ഇതിന്റെ ഫലം ലഭിച്ചത്. ഈ സാമ്പിളിലാണ് കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ആദ്യമായാണ് കള്ളിൽ കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയത്. ചുമ മരുന്നിൽ ഉൾപ്പെടുത്തുന്ന ബനാട്രിൽ എന്ന രാസപദാർത്ഥമാണ് കള്ളിൽനിന്നും കണ്ടെത്തിയത്. വലിയ രീതിയിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള രാസപദാർത്ഥമാണിത്. മുമ്പ് സ്പിരിറ്റ് ഉൾപ്പെടെയുള്ളവ കള്ളിൽനിന്നു കണ്ടെത്തിയിട്ടുണ്ട്. കൂടാതെ സ്റ്റാർച്ച് സാക്രിൻ, സോപ്പ് ലായനി, ഷാം പൂ എന്നിവയും കണ്ടെത്തി. ഇതിനെതിരേ പോലീസ് കർശന നടപടി സ്വീകരിച്ചിരുന്നു.…
Read Moreബ്രൂവറിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനം; ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് രമേശ് ചെന്നിത്തല
പാലക്കാട്: ബ്രൂവറിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് രമേശ് ചെന്നിത്തല. എൽഡിഎഫ് യോഗത്തിൽ സിപിഐയും ആർജെഡിയും നിലപാട് മറന്നെന്നും മുഖ്യമന്ത്രിക്കെതിരെ സംസാരിക്കാൻ അവർക്ക് നട്ടെല്ലില്ലെന്നും ചെന്നിത്തല പറഞ്ഞു. എക്സൈസ് മന്ത്രി ഒയാസിസ് കന്പനിയുടെ പിആർഒ ആയി മാറിയിരിക്കുന്നു. മദ്യക്കന്പനി കൊണ്ടുവരാൻ എക്സൈസ് മന്ത്രിക്ക് വാശിയാണ്. എക്സൈസ് മന്ത്രിയെ കന്പനി കാണേണ്ട പോലെ കണ്ടോയെന്ന് സംശയമുണ്ടെന്നും രമേശ് ചെന്നിത്തല പാലക്കാട് മാധ്യമപ്രവർത്തകരോടു പറഞ്ഞു. ബ്രൂവറിയിൽ വലിയ അഴിമതിയാണ് നടക്കുന്നതെന്നും മന്ത്രിസഭയെ ഹൈജാക്ക് ചെയ്ത് മദ്യനയം മാറ്റിയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
Read Moreഹമാസ്-ഹിസ്ബുല്ല നേതാക്കളുടെ ചിത്രങ്ങളുമായി തൃത്താല പള്ളി ഉറൂസ് ഘോഷയാത്ര
പാലക്കാട്: പാലക്കാട് തൃത്താലയില്‍ പള്ളി ഉറൂസിന്റെ ഭാഗമായുള്ള ദേശോത്സവ ഘോഷയാത്രയില്‍ ഹമാസ് നേതാക്കളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതില്‍ വ്യാപക പ്രതിഷേധം. തറവാടികള് തെക്കേ ഭാഗം, മിന്നല്‍പ്പട പവര്‍ തെക്കേഭാഗം’ എന്നിങ്ങനെയുള്ള തലക്കെട്ടുകളോടു കൂടിയാണ് കൊല്ലപ്പെട്ട ഹമാസ്, ഹിസ്ബുള്ള നേതാക്കളായ യഹ്യ സിന്‍വാറിന്റെയും ഇസ്മായില്‍ ഹനിയയുടെയും ചിത്രങ്ങളടങ്ങിയ ബാനറുകൾ ഉയർത്തിയത്. എഴുന്നള്ളത്തിനിടെ ഒരു കൂട്ടം യുവാക്കള്‍ ആനപ്പുറത്ത് ഇരുന്ന് ബാനറുകള്‍ ഉയര്‍ത്തുകയായിരുന്നു. ഈ ആനയെഴുന്നള്ളത്ത് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇതോടെ സംഭവം വിവാദമായി. ഇസ്രയേലിനെതിരേ പോരാടുന്ന പലസ്തീനികൾക്കുള്ള ഐക്യദാർഢ്യമായാണ് യുവാക്കൾ പ്ലക്കാർഡുകൾ ഉയർത്തിയതെന്ന് ഒരു വിഭാഗം വാദിക്കുന്പോഴും തീവ്രവാദ സംഘടന നേതാക്കളെ ഇങ്ങനെ ആരാധികേണ്ട കാര്യമുണ്ടോ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. തൃത്താല പള്ളി വാര്‍ഷിക ഉറൂസിന്റെ ഭാഗമായി ഞായറാഴ്ച വൈകുന്നേരം നടന്ന ഘോഷയാത്രയില്‍ 3,000ലേറെ പേര്…
Read Moreഒറ്റപ്പാലത്ത് പെട്രോൾ ബോംബാക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു; കൊല്ലപ്പെട്ടത് കോഴിക്കോട് സ്വദേശി
പാലക്കാട്: ഒറ്റപ്പാലം ചുനങ്ങാട് വാണി വിലാസിനിയിൽ പെട്രോൾ ബോംബ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ജിഷ്ണുവാണ് (27) മരിച്ചത്. വിഷ്ണുവിനും ഒപ്പം ഉണ്ടായിരുന്ന പ്രിയേഷനും (40) ഗുരുതരമായി പൊള്ളലേറ്റിരുന്നു. 40 ശതമാനത്തിലധികം പൊള്ളലേറ്റ വിഷ്ണു ഇന്ന് പുലർച്ചെയാണ് മരിച്ചത്. പരിക്ക് ഭേദമായതിനെ തുടർന്ന് പ്രിയേഷിനെ കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്തിരുന്നു. കഴിഞ്ഞ മാസം 12നായിരുന്നു സംഭവം. വീട് നിർമാണത്തിനെത്തിയ കോഴിക്കോട് സ്വദേശികളായ ആറു തൊഴിലാളികൾക്ക് നേരെയായിരുന്നു അയൽവാസിയായ നീരജ് പെട്രോൾ ബോംബ് എറിഞ്ഞത്. തൊഴിലാളികൾ തന്നെ കളിയാക്കുന്നുവെന്ന തോന്നലിലാണ് ആക്രമണം നടത്തിയതെന്നതാണ് അറസ്റ്റിലായ നീരജ് പോലീസിനോട് വെളിപ്പെടുത്തിയത്.
Read Moreമുങ്ങിത്താഴ്ന്ന വയോധികയുടെ ജീവൻരക്ഷിച്ച ഒമ്പതാംക്ലാസുകാരന് അഭിനന്ദന പ്രവാഹം
ഒറ്റപ്പാലം: വയോധികയുടെ ജീവൻകാത്ത പതിനാലുകാരന് അഭിനന്ദന പ്രവാഹം. പാലപ്പുറം മഹാവിഷ്ണു ക്ഷേത്രക്കുളത്തിൽ കാൽവഴുതിവീണ് മുങ്ങിത്താഴുകയായിരുന്ന പാലപ്പുറം അങ്ങാടിയിൽ ശാന്തയെ (66) രക്ഷിച്ച പ്രജുലിനെയാണ് ജന്മനാട് ആദരിക്കുന്നത്. സ്വന്തം ജീവനു വിലകൽപ്പിക്കാതെയാണ് പ്രജുൽ ശാന്തയുടെ ജീവൻ രക്ഷിച്ചത്.പാലപ്പുറം കിഴക്കേ വാരിയത്ത് പ്രമോദ്- അജിത ദമ്പതികളുടെ മകനായ പ്രജുലിനെ പാലപ്പുറം ചിനക്കത്തൂർ നവരാത്രി ആഘോഷകമ്മിറ്റി വീട്ടിലെത്തി ധീരതാ പുരസ്കാരവും കാഷ് അവാർഡും നൽകി ആദരിച്ചു. കമ്മിറ്റി ഭാരവാഹികളായ ബാബുപ്രസാദ്, ഹരിദാസ് ബാലമുകുന്ദൻ, ജയപാലൻ ജഗന്നിവാസൻ, വസുന്ധര നായർ, സരസ്വതി വേണുഗോപാൽ പങ്കെടുത്തു.
Read Moreനെന്മാറ ഇരട്ടക്കൊലപാതകം; പോലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച 14 പേർക്കെതിരേ കേസ്
നെന്മാറ(പാലക്കാട്): ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ പുറത്തു കാണിക്കാത്തതിൽ പ്രതിഷേധിച്ച് നെന്മാറ പോലീസ് സ്റ്റേഷനിലേക്ക് ഇടിച്ചുകയറിയ 14 കോൺഗ്രസ് പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ വിനീഷ് കരിമ്പാറ, നെന്മാറ സ്വദേശികളായ രാജേഷ്, ധർമൻ, രാധാകൃഷ്ണൻ എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന വിനീഷ് കരിമ്പാറ, രാജേഷ്, ധർമ്മൻ, രാധാകൃഷ്ണൻ തുടങ്ങി കണ്ടാലറിയാവുന്ന14 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് കേസ് എടുത്തത്. പ്രതി ചെന്താമരയെ നെന്മാറ സ്റ്റേഷനിലെത്തിച്ച ചൊവ്വാഴ്ച രാത്രി 11നാണ് കോൺഗ്രസ് പ്രവർത്തകരുടെയും നാട്ടുകാരുടെയും പ്രതിഷേധമുണ്ടായത്. പോലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ പ്രവർത്തകർ ശ്രമിക്കുന്നതിനിടെ പോലീസ് സ്റ്റേഷൻ മതിലും ഗേറ്റും തകരുകയും തടസംനിന്ന പോലീസുകാർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. പിന്നീട് ജനക്കൂട്ടത്തെ തുരത്താൻ പോലീസ് ലാത്തിവീശി. പോലീസ് സ്റ്റേഷന്റെ ഗേറ്റ്, മതിൽ എന്നിവ തകർത്ത് 10,000 രൂപയുടെ നഷ്ടം വരുത്തിയതിനും സ്റ്റേഷൻ പരിസരത്ത് മനഃപൂർവം സംഘർഷാവസ്ഥ സൃഷ്ടിച്ചതിനും ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസർ കൃഷ്ണദാസിനെ…
Read Moreചെന്താമര അതിവിദഗ്ധനായ കൊലയാളി: വിഷം കഴിച്ചെന്ന് പറഞ്ഞത് നുണ; അർഹമായ ശിക്ഷവാങ്ങി നൽകുമെന്ന് എസ്പി
പാലക്കാട്: മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് നെന്മാറ ഇരട്ടക്കൊലയെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇയാളുടെ ഭാര്യയും മകളും പിണങ്ങിപ്പോയത് അയല്‍ക്കാരുടെ പ്രേരണയിലാണെന്ന വിരോധത്തിലാണ് കൊലപാതകങ്ങള്‍ ഇയാള്‍ നടത്തിയത്. ഇതിനുപിറകിൽ മന്ത്രവാദത്തിന്റെ കാരണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കും. ദിവസങ്ങള്‍ക്കു മുമ്പ് കൊലയ്ക്കുപയോഗിച്ച ആയുധം ഇയാള്‍ വാങ്ങി സൂക്ഷിച്ചു. ഇതില്‍ ചില കൂട്ടിച്ചേര്‍ക്കലുകളും ഇയാള്‍ നടത്തിയിട്ടുണ്ട്. അതിവിദഗ്ധനായ കൊലയാളിയാണിയാള്‍. കൊലയ്ക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് ഇപ്പോഴത്തെ നിഗമനം. കൂടുതല്‍ പേരെ ഇയാള്‍ ലക്ഷ്യം വെച്ചിരുന്നോ എന്നും ഇപ്പോള്‍ പറയാനാവില്ല. ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയാല്‍ മാത്രമേ ഇതു സംബന്ധിച്ച് കൂടുതല്‍ പറയാനാകൂ എന്നും എസ്പി പറഞ്ഞു. പ്രതി പറയുന്ന എല്ലാ കാര്യങ്ങളും വിശ്വാസത്തിലെടുക്കാന്‍ കഴിയില്ല. പോലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവും പ്രതിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. വിഷം കഴിച്ചുവെന്നത് തെറ്റാണ്. വനപ്രദേശം കൃത്യമായി അറിയാവുന്നയാളാണ് ചെന്താമര. അതിനാലാണ് ഇയാള്‍ക്ക് ഒന്നര…
Read Moreനെന്മാറ ഇരട്ടക്കൊല; ചെന്താമരയ്ക്കായി തെരച്ചിൽ തുടരുന്നു; തെരച്ചിൽ സംഘത്തിൽ 125 പോലീസുകാർ കൂടി
പാലക്കാട്: നെന്മാറ പോത്തുണ്ടിയിൽ അമ്മയെയും മകനെയും വെട്ടിക്കൊന്ന ചെന്താമരയെ (58) ഇനിയും കണ്ടെത്താനായില്ല. അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. നാട്ടുകാരുടെ സഹായത്തോടെ ഇന്നും പരിശോധന തുടരുകയാണ്. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഏഴുപേരടങ്ങുന്ന നാലു ടീമുകളാണ് പരിശോധന നടത്തുക. 125 പോലീസുകാർ കൂടി തെരച്ചിൽ സംഘത്തിൽ ചേരും. പോത്തുണ്ടി തിരുത്തൻപാടം ബോയൻ കോളനിയിലെ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകശേഷം പ്രതി കഴിഞ്ഞിരുന്ന പോത്തുണ്ടി, നെല്ലിയാമ്പതി മലയടിവാരങ്ങളിലും തെരച്ചിൽ വ്യാപിപ്പിച്ചു. തെരച്ചിലിന് മുങ്ങൽ വിദഗ്ധരുടെ സഹായം പോലീസ് തേടിയതിനെ തുടർന്ന് സ്കൂബ ടീമും സ്ഥലത്തെത്തിയിട്ടുണ്ട്. ചെന്താമര വിഷംകഴിച്ച് വെള്ളത്തിൽ ചാടിയെന്ന സംശയത്തിലാണ് ജലാശയങ്ങളിൽ പരിശോധന നടത്തുന്നത്. 2019 ലെ കൊലപാതകത്തിന് സമാനമായ രീതിയിൽ വിശന്നാൽ ഭക്ഷണത്തിനായി ഒളിവ് വിട്ട് ചെന്താമര പുറത്തിറങ്ങിയേക്കാമെന്നാണ് പോലീസ് കരുതുന്നത്. പ്രതിയുടെ വീട്ടിൽനിന്നു പാതി ഉപയോഗിച്ച വിഷക്കുപ്പി കണ്ടെത്തിയതിനാൽ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും…
Read More