കുടിവെള്ള മില്ലാത്ത കോളനിയിൽ മൂന്നുവർഷമായി സൗ​ജ​ന്യ​ കു​ടി​വെ​ള്ള​മെ​ത്തി​ച്ച് കു​ന്തി​പ്പു​ഴ ഷാ​ഹു​ൽ ഹ​മീ​ദ്

മ​ണ്ണാ​ർ​ക്കാ​ട്: കു​ടി​വെ​ള്ള​മി​ല്ലാ​ത്ത കോ​ള​നി​ക​ളി​ൽ മൂ​ന്നു​വ​ർ​ഷ​മാ​യി സൗ​ജ​ന്യ​മാ​യി വെ​ള്ള​മെ​ത്തി​ച്ച് കു​ന്തി​പ്പു​ഴ സ്വ​ദേ​ശി ഷാ​ഹു​ൽ ഹ​മീ​ദ്. കൊ​ടും​വേ​ന​ലി​ൽ പൊ​തു​ജ​ന സ​മൂ​ഹ​ത്തി​നാ​യി ശു​ദ്ധ​ജ​ല​മെ​ത്തി​ച്ച് യു​വ വ്യ​ക്തി​ത്വ​ങ്ങ​ൾ നാ​ടി​ന് മാ​തൃ​ക​യാ​കു​ന്നു. കു​ന്തി​പ്പു​ഴ സ്വ​ദേ​ശി ഷാ​ഹു​ൽ ഹ​മീ​ദ് എ​ന്ന മാ​നു​പ്പ​യാ​ണ് ന​ഗ​ര ഗ്രാ​മ​ങ്ങ​ളി​ലെ കോ​ള​നി​ക​ൾ തോ​റും ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. ജീ​വി​ത​മാ​ർ​ഗ​മെ​ങ്കി​ലും വേ​ന​ലി​ന്‍റെ ചൂ​ടി​ൽ ദാ​ഹ​നീ​രി​നാ​യി വ​ല​യു​ന്ന ജ​ന​ങ്ങ​ളു​ടെ പ്ര​ശ്നം​ക​ണ്ട് മ​ന​സ​ലി​ഞ്ഞ​തോ​ടെ​യാ​ണ് ഇ​ത് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യാ​ൻ ഷാ​ഹു​ൽ ഹ​മീ​ദി​ന് ഉ​ൾ​പ്രേ​ര​ണ​യാ​യ​ത്. മൂ​ന്നു​വ​ർ​ഷ​ത്തോ​ള​മാ​യി ഇ​ദ്ദേ​ഹം പു​ണ്യ പ്ര​വൃ​ത്തി​യി​ലേ​ർ​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം എം​ഇ​എ​സ് കോ​ളേ​ജ് പ​ഴ​യ റോ​ഡ് കോ​ള​നി​യി​ലാ​ണ് ജ​ല​മെ​ത്തി​ച്ച​ത്. 15 കു​ടും​ബ​ങ്ങ​ളി​ലാ​യി നൂ​റോ​ളം ജ​ന​ങ്ങ​ളാ​ണ് ജ​ല​ക്ഷാ​മ​ത്തി​ൽ​നി​ന്ന് പ​രി​ഹാ​രം നേ​ടി​യ​ത്. 5000 ലി​റ്റ​റി​ന്‍റെ ടാ​ങ്ക​ർ​ലോ​റി​യി​ലാ​ണ് ഷാ​ഹു​ൽ ഹ​മീ​ദ് ജ​ന​ങ്ങ​ൾ​ക്ക് ശു​ദ്ധ​ജ​ലം സു​ല​ഭ​മാ​ക്കു​ന്ന​ത്. തു​ട​ർ​ന്ന് മ​ണ്ണാ​ർ​ക്കാ​ടും കോ​ള​നി​ക​ളി​ൽ ജ​ല​വി​ത​ര​ണം ന​ട​ത്തി. വീ​ട്ടി​ലെ ടാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ശു​ദ്ധ​ജ​ല​ത്തി​ന് ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ഇ​ത് ല​ഭ്യ​മാ​ക്കു​മെ​ന്ന് ഷാ​ഹു​ൽ ഹ​മീ​ദ് അ​റി​യി​ച്ചു.

Read More

ക്ര​മ​ക്കേ​ട്: ഒറ്റപ്പാലം താ​ലൂ​ക്കി​ലെ ര​ണ്ടു റേ​ഷ​ൻ​ക​ട​ക​ൾ സ​സ്പെ​ൻ​ഡ് ചെ​യ്തു

ഷൊ​ർ​ണൂ​ർ: ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കി​ൽ ര​ണ്ട് റേ​ഷ​ൻ​ക​ട​ക​ൾ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ സ​സ്പെ​ൻ​ഡ് ചെ​യ്തു. കൂ​ന​ത്ത​റ​യി​ലെ 96-ാം ന​ന്പ​ർ റേ​ഷ​ൻ​ക​ട​യും ക​വ​ള​പ്പാ​റ​യി​ൽ 110 ന​ന്പ​ർ റേ​ഷ​ൻ​ക​ട​യു​മാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. കൂ​ന​ത്ത​റ​യി​ൽ മാ​ത്രം 1266 കി​ലോ​ഗ്രാം റേ​ഷ​ൻ​സാ​ധ​ന​ങ്ങ​ളു​ടെ കു​റ​വാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ക​വ​ള​പ്പാ​റ​യി​ൽ ഗോ​ത​ന്പും ആ​ട്ട യും ​ഒ​ഴി​കെ മ​റ്റൊ​ന്നും സ്റ്റോ​ക്കി​ല്ലെ​ന്നും ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ സു​ജ ഡാ​നി​യ​ൽ ക​ട​ക​ൾ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. റേ​ഷ​ൻ​ക​ട​ക​ളി​ൽ ക്ര​മ​ക്കേ​ടു ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ഫോ​ണി​ൽ വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​പ്ലൈ ഓ​ഫീ​സ​ർ അ​ട​ക്ക​മു​ള്ള സം​ഘം റെ​യ്ഡി​നെ​ത്തി​യ​ത്. ക​വ​ള​പ്പാ​റ സ്വ​ദേ​ശി​യാ​ണ് ര​ണ്ടു റേ​ഷ​ൻ​ക​ട​ക​ളും ന​ട​ത്തു​ന്ന​ത്. കൂ​ന​ത്ത​റ​യി​ൽ പു​ഴു​ക്ക​ല​രി മാ​ത്രം 1235 കി​ലോ​ഗ്രാ​മി​ന്‍റെ കു​റ​വാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. 19 കി​ലോ​ഗ്രാം ഗോ​ത​ന്പും 12 കി​ലോ​ഗ്രാം പ​ഞ്ച​സാ​ര​യും കു​റ​വു​ണ്ട്. 94 കി​ലോ​ഗ്രാം പ​ച്ച​രി രേ​ഖ​ക​ളി​ൽ ഉ​ള്ള​തി​നേ​ക്കാ​ൾ കൂ​ടു​ത​ലു​ള്ള​താ​യി ക​ണ്ടെ​ത്തി. ക​വ​ള​പ്പാ​റ​യി​ൽ റേ​ഷ​ൻ​ക​ട​യി​ൽ 3000 കി​ലോ​ഗ്രാം സാ​ധ​ന​ങ്ങ​ളു​ടെ…

Read More

ഓ​രോ വേ​ന​ൽ ക​ഴി​യു​മ്പോഴും  ഭാ​ര​ത​പ്പു​ഴ നാശത്തിന്‍റെ പടുകുഴിയിലേക്ക്; പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി​ക​ൾ ക​ട​ലാ​സി​ൽ

ഷൊ​ർ​ണൂ​ർ: ഭാ​ര​ത​പ്പു​ഴ ഉൗ​ഷ​ര​ഭൂ​മി​യാ​യ​തോ​ടെ പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി​ക​ൾ ക​ട​ലാ​സി​ലൊ​തു​ങ്ങി. ആ​ർ​ത്ത​ല​ച്ചു കു​ത്തി​യൊ​ഴു​കി​യ നി​ളാ​ന​ദി ഇ​ന്ന് ക​ണ്ണീ​ർ​കാ​ഴ്ച​യാ​ണ്. ഇ​ക്ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ സം​ഹാ​ര​രു​ദ്ര​യാ​യി ഇ​രു​ക​ര​ക​ളും​മു​ട്ടി പ​ഴ​യ പ്ര​താ​പം വീ​ണ്ടെ​ടു​ത്ത് ഒ​ഴു​കി​യ ഭാ​ര​ത​പ്പു​ഴ ഇ​പ്പോ​ൾ മ​രു​ഭൂ​മി​ക്ക് തു​ല്യ​മാ​യ സ്ഥി​തി​യി​ലാ​ണ്. മ​ഴ​ക്കാ​ല​ത്ത് മു​ന്നി​ൽ​ക​ണ്ട വ​ഴി​ക​ളി​ലൂ​ടെ​യെ​ല്ലാം നി​ള നാ​ട്ടി​ലേ​ക്കും ന​ഗ​ര​ങ്ങ​ളി​ലേ​ക്കും കു​ത്തി​യൊ​ഴു​കി പ​ല​തും ത​ക​ർ​ത്തു. എ​ന്നാ​ൽ പ്ര​താ​പ​ത്തി​ന്‍റെ കൊ​ടി അ​ട​യാ​ള​ങ്ങ​ളെ​ല്ലാം അ​ഴി​ച്ചു​വ​ച്ച് പു​ഴ​യെ​ന്ന പ​ദം​പോ​ലും അ​വ​കാ​ശ​പ്പെ​ടാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​ണ്.ഇ​ന്ന് ഭാ​ര​ത​പ്പു​ഴ അ​വി​ട​വി​ടെ കാ​ണു​ന്ന ഇ​ത്തി​രി വെ​ള്ള​ക്കെ​ട്ടു​ക​ൾ മാ​ത്ര​മാ​ണ്. ഇ​വി​ടെ​യൊ​രു പു​ഴ​യു​ണ്ടാ​യി​രു​ന്നു എ​ന്ന​തി​ന്‍റെ രേ​ഖ​പ്പെ​ടു​ത്ത​ലു​ക​ൾ മ​ണ​ലി​നു​പ​ക​രം പ​ല സ്ഥ​ല​ങ്ങ​ളി​ലും പൂ​ഴ​യും മ​ണ്ണും ച​ര​ലു​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. മ​ണ​ൽ​ക്കൂ​ന്പാ​ര​ങ്ങ​ളും അ​വി​ട​വി​ടെ അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്. പ്ര​ണ​യ​ത്തി​ൻ ഒ​ലി​ച്ചു​പോ​യ​ത് നി​റ​ഞ്ഞു​ക​വി​ഞ്ഞ വെ​ള്ളം മാ​ത്ര​മാ​യി​രു​ന്നി​ല്ല പു​ഴ​യി​ലെ മ​ണ​ൽ​സ​ന്പ​ത്ത് കൂ​ടി​യാ​യി​രു​ന്നു. ഇ​തോ​ടൊ​പ്പം ഭാ​ര​ത​പ്പു​ഴ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ങ്ങി​വ​ച്ച പ​ദ്ധ​തി​ക​ളും ജ​ല​രേ​ഖ​ക​ളാ​യി കൈ​വ​ഴി​ക​ളെ​യും പോ​ഷ​ക​ന​ദി​ക​ളെ​യും ജ​ല​സ​മൃ​ദ്ധ​മാ​ക്കി നി​ള​യെ തി​രി​ച്ചു​പി​ടി​ക്കാ​ൻ ത​യാ​റാ​ക്കി​യ പ​ദ്ധ​തി​ക്ക് ഇ​പ്പോ​ൾ അ​കാ​ല​ച​ര​മം ല​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.…

Read More

കാ​ട്ടാ​നപ്രശ്നം: മ​രി​ച്ച ര​ങ്ക​സ്വാ​മി​യു​ടെ കു​ടും​ബ​ത്തി​ന് പ​ത്തു​ല​ക്ഷം രൂ​പ​; ആനയുടെ തുരത്താൻ കുങ്കിയാനയെ എത്തിക്കും

അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ലെ കാ​ട്ടാ​ന​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് ഷോ​ള​യൂ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ ച​ർ​ച്ച ന​ട​ത്തും. ഷോ​ള​യൂ​രി​ൽ വ​യോ​ധി​ക​ൻ കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ന​ട​ത്തി​യ റോ​ഡ് ഉ​പ​രോ​ധ സ​മ​ര​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് ഈ ​തീ​രു​മാ​ന​മു​ണ്ടാ​യ​ത്. മ​ര​ണ​വാ​ർ​ത്ത​യ​റി​ഞ്ഞ ഉ​ട​ൻ​ത​ന്നെ പ്ര​ദേ​ശ​വാ​സി​ക​ൾ റോ​ഡി​ൽ ത​ടി​ച്ചു​കൂ​ടി. വ​നം​വ​കു​പ്പി​ന്‍റെ വാ​ഹ​ന​മാ​ണ് ആ​ദ്യം ത​ട​ഞ്ഞ​ത്. പി​ന്നീ​ട് കെ ​എ​സ് ആ​ർ ടി​സി ബ​സ് അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ളുടെ ഗ​താ​ഗ​തം സ്തം​ഭി​പ്പിച്ചു. മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട സ​മ​രം ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ് പി​ൻ​വ​ലി​ച്ച​ത്. മ​രി​ച്ച ര​ങ്ക​സ്വാ​മി​യു​ടെ കു​ടും​ബ​ത്തി​ന് പ​ത്തു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​വാ​നും ശ​ല്യ​ക്കാ​ര​നാ​യ ആ​ന​യെ തു​ര​ത്താ​ൻ കു​ങ്കി​യാ​ന​യെ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി തു​ട​ങ്ങു​വാ​നും ച​ർ​ച്ച​യി​ൽ തീ​രു​മാ​നി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് ഡി​എ​ഫ്ഒ സു​നി​ൽ​കു​മാ​ർ, അ​ഗ​ളി സി​ഐ സു​നി​ൽ പു​ളി​ക്ക​ൽ, അ​ഗ​ളി റേ​ഞ്ച് ഓ​ഫീ​സ​ർ കെ.​ടി. ഉ​ദ​യ​ൻ തു​ട​ങ്ങി​യ​വ​ർ ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രു​മാ​യി ച​ർ​ച്ച…

Read More

വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത​ നി​ർ​മാ​ണ​ പ്ര​വൃ​ത്തി​ക​ൾ​ക്കു വീ​ണ്ടും തു​ട​ക്ക​ം

വ​ട​ക്ക​ഞ്ചേ​രി: ഒ​ന്പ​തു​മാ​സ​മാ​യി മു​ട​ങ്ങി​ക്കി​ട​ന്നി​രു​ന്ന വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ വീ​ണ്ടും തു​ട​ങ്ങി. വ​ട​ക്ക​ഞ്ചേ​രി​യി​ലെ ഫ്ളൈ​ഓ​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ണി​ക​ളാ​ണ് ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. കാ​ടു​ക​യ​റി കി​ട​ന്നി​രു​ന്ന ഭാ​ഗ​ങ്ങ​ൾ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കി മ​ണ്ണു​നി​ക​ത്തി ഉ​യ​ർ​ത്തു​ന്ന പ​ണി​ക​ൾ ന​ട​ക്കും. ആ​റു​വ​രി​പാ​ത​യി​ലെ ശേ​ഷി​ക്കു​ന്ന പ്ര​ധാ​ന പ​ണി​ക​ളി​ലൊ​ന്നാ​ണ് വ​ട​ക്ക​ഞ്ചേ​രി​യി​ലെ മേ​ല്പാ​ലം നി​ർ​മാ​ണം. ഇ​ത് പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. പ​ട്ടി​ക്കാ​ടും മേ​ല്പാ​ല​നി​ർ​മാ​ണം തു​ട​ങ്ങാ​നു​ണ്ട്.കു​തി​രാ​നി​ലെ തു​ര​ങ്ക​പാ​ത​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​മാ​ണ് മ​റ്റൊ​രു പ്ര​ധാ​ന വ​ർ​ക്ക്. കാ​ല​വ​ർ​ഷം അ​ടു​ത്തെ​ത്തി നി​ല്ക്കേ ഇ​പ്പോ​ൾ പ​ണി​ക​ൾ ആ​രം​ഭി​ച്ചാ​ലും കാ​ല​വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തോ​ടെ റോ​ഡു​വ​ർ​ക്കു​ക​ൾ ത​ട​സ​പ്പെ​ടും. എ​ന്നാ​ൽ ക​രാ​ർ ക​ന്പ​നി​യു​ടെ ജെ​സി​ബി​യും ക്രെ​യി​ൻ സം​വി​ധാ​ന​വും മ​റ്റും ഏ​തു പ്ര​വൃ​ത്തി​ക്കും സ​ജ്ജ​മാ​ക്കി നി​ർ​ത്തു​ന്ന​ത് മ​ഴ​ക്കാ​ല​ത്ത് കു​തി​രാ​നി​ൽ സം​ഭ​വി​ക്കാ​നി​രി​ക്കു​ന്ന അ​പ​ക​ട​ങ്ങ​ളു​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ഹാ​യ​ക​മാ​കും.കു​തി​രാ​നി​ൽ നി​ല​വി​ലു​ള്ള റോ​ഡ് മ​ഴ ശ​ക്തി​പ്പെ​ടു​ന്ന​തോ​ടെ ത​ക​രു​മെ​ന്ന് ഉ​റ​പ്പാ​ണ്. ഇ​ക്കാ​ര്യം ക​രാ​ർ ക​ന്പ​നി അ​ധി​കൃ​ത​രും സ​മ്മ​തി​ക്കു​ന്നു. വ​ഴ​ക്കും​പാ​റ ഭാ​ഗ​ത്തും ക്ഷേ​ത്ര​ത്തി​ന​ടു​ത്തും റോ​ഡ് ഇ​ടി​ഞ്ഞു​ത​ക​രും. ഇ​വി​ടെ​യി​പ്പോ​ൾ മ​ണ​ൽ​ച്ചാ​ക്കു​ക​ൾ അ​ട്ടി​യി​ട്ടാ​ണ് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ…

Read More

ഞാ​ൻ തി​രി​ച്ചു​വ​രും; പ​ഞ്ച് ഡ​യ​ലോ​ഗോ​ടെ തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ ഫ്ളെ​ക്സു​ക​ൾ നാടെങ്ങും ഉയരുന്നു

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: എ​ന്നെ ത​ള്ളി​പ്പ​റ​ഞ്ഞ​വ​രു​ടെ മു​ന്നി​ലേ​ക്ക് രാ​ജ​കീ​യ​മാ​യി ത​ന്നെ ഞാ​ൻ തി​രി​ച്ചു​വ​രും. കാ​ര​ണം കാ​വി​ല​മ്മ എ​ന്‍റെ കൂ​ടെ​യു​ണ്ട് – തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ പേ​രി​ലു​ള്ള ഫ്ളെ​ക്സി​ലെ ഈ ​വാ​ച​ക​ങ്ങ​ൾ​ക്ക് ഒ​രു സി​നി​മ ഡ​യ​ലോ​ഗി​ന്‍റെ പ​ഞ്ചു​ണ്ട്. തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ൻ ഫാ​ൻ​സു​കാ​രും രാ​മ​നെ തൃ​ശൂ​ർ പൂ​ര​ത്തി​ന് എ​ഴു​ന്ന​ള്ളി​ക്ക​ണ​മെ​ന്നും വി​ല​ക്ക് നീ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​രാ​ണ് പ​ല​യി​ട​ത്തും രാ​മ​നെ അ​നു​കൂ​ലി​ച്ചു​ള്ള ഫ്ളെ​ക്സ് ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ഞാ​ൻ ത​ല​കു​നി​ച്ചി​ട്ടു​ണ്ട്.. പ​ല​രു​ടെ​യും മു​ന്നി​ൽ… പ​ല​വ​ട്ടം… അ​തെ​ല്ലാം വ​ണ​ങ്ങു​ന്ന മൂ​ർ​ത്തി​ക​ളെ ശി​ര​സി​ലേ​റ്റി വാ​നോ​ളം ഉ​യ​ര​ത്തി​ൽ ഭ​ക്തി​യി​ൽ ആ​റാ​ടി​ച്ച് നി​ർ​ത്തു​വാ​ൻ വേ​ണ്ടി മാ​ത്രം… അ​ത് എ​ന്‍റെ ധ​ർ​മ്മ​മാ​ണ്…രാ​ജ ധ​ർ​മ്മം – ഫ്ളെ​ക്സി​ലെ മ​റ്റു വാ​ച​ക​ങ്ങ​ൾ ഇ​ങ്ങ​നെ പോ​കു​ന്നു. തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ വി​ല​ക്ക് നീ​ങ്ങി​ല്ലെ​ന്ന സൂ​ച​ന വ​ന്ന​തോ​ടെ​യാ​ണ് ഇ​ത്ത​രം ഫ്ളെ​ക്സു​ക​ൾ നാ​ടെ​ങ്ങും ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

Read More

നാ​ട്ടു​ക​ൽ മു​ത​ൽ താ​ണാ​വു​വ​രെ ദേ​ശീ​യ​പാ​ത നി​ർ​മാ​ണം മ​ഴ​യി​ൽ ത​ട​സ​മാ​കു​മോ​യെ​ന്ന് ആ​ശ​ങ്ക

മ​ണ്ണാ​ർ​ക്കാ​ട്: നാ​ട്ടു​ക​ൽ മു​ത​ൽ താ​ണാ​വു​വ​രെ ന​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത വി​ക​സ​നം മ​ഴ​യി​ൽ ത​ട​സ​പ്പെ​ടു​മോ​യെ​ന്ന് ആ​ശ​ങ്ക. മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ലെ മ​ഴ​വെ​ള്ള​ച്ചാ​ലു​ക​ളു​ടെ​യും നി​ർ​മാ​ണം പാ​തി​വ​ഴി​യി​ലാ​ണ്. ഇ​തു​മൂ​ലം വെ​ള്ളം സു​ഗ​മ​മാ​യി പോ​കു​ന്നി​ല്ല. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ൾ ഉ​യ​ര​ത്തി​ലാ​യ​തി​നാ​ൽ മ​ഴ​വെ​ള്ളം ഒ​ന്നാ​കെ ഒ​ഴു​കി ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ക​യ​റാ​നും സാ​ധ്യ​ത ഏ​റെ​യാ​ണ്. കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യ ഉൗ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സൊ​സൈ​റ്റി​യാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. സൊ​സൈ​റ്റി​യോ​ടു ന​ഗ​ര​ത്തി​ലെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ മ​ണ്ണാ​ർ​ക്കാ​ട് എം​എ​ൽ​എ​യും വ്യാ​പാ​രി​ക​ളും പ​റ​ഞ്ഞി​രു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​യെ​ങ്കി​ലും പി​ന്നീ​ട് മൂ​ന്നു റീ​ച്ചു​ക​ളാ​യി തി​രി​ച്ചാ​യി​രു​ന്നു നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.മ​ഴ പെ​യ്താ​ൽ ഇ​പ്പോ​ഴും ക​ട​യ്ക്കു​ള്ളി​ലേ​ക്ക് വെ​ള്ളം ക​യ​റു​ന്ന സ്ഥി​തി​യാ​ണ് പ​ല ഭാ​ഗ​ത്തു​മു​ള്ള​ത്. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്തു നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കി​യാ​ൽ മാ​ത്ര​മേ മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ലെ വ്യാ​പാ​രി​ക​ളെ ര​ക്ഷി​ക്കാ​നാ​കൂ. ഏ​താ​നും മാ​സം​മു​ന്പ് പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ന​ഗ​ര​ത്തി​ൽ വെ​ള്ളം ഉ​യ​ർ​ന്ന് ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും വെ​ള്ളം ക​യ​റി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ത്ര​യും​വേ​ഗം ന​ഗ​ര​ത്തി​ലെ അ​ഴു​ക്കു​ചാ​ലു​ക​ളു​ടെ നി​ർ​മാ​ണം…

Read More

അ​ട്ട​പ്പാ​ടി​യി​ൽ കാ​ട്ടാ​ന​യു​ടെ കു​ത്തേ​റ്റ് വയോധികന്‍ മ​രി​ച്ചു; ഒരുവർഷത്തിനിടെ മരിക്കുന്ന ആറാമത്തെയാൾ

അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വീ​ണ്ടും മ​ര​ണം. ഇ​ന്നു പു​ല​ർ​ച്ചെ​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ കാ​ട്ടാ​ന​യു​ടെ കു​ത്തേ​റ്റ് വയോധികൻ മ​രി​ച്ചു. ഷോ​ള​യൂ​ർ ച​ന്ത​ക്ക​ട​യി​ൽ ചാ​യ​ക്ക​ട ന​ട​ത്തു​ന്ന ര​ങ്ക​സ്വാ​മി കൗ​ണ്ട​ർ (65) ആ​ണ് അ​തി​ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്നു​രാ​വി​ലെ 6.10നാ​ണ് സം​ഭ​വം. ചാ​യ​ക്ക​ട​യി​ലെ ജോ​ലി തു​ട​ങ്ങു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​റ​ത്തേ​ക്കി​റ​ങ്ങി​യ ര​ങ്ക​സ്വാ​മി കാ​ട്ടാ​ന​യു​ടെ മു​ന്നി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പി​ന്തു​ട​ർ​ന്നു പി​ടി​കൂ​ടി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. വ​യ​റി​നു കു​ത്തേ​റ്റും ത​ല​യ്ക്കു ക്ഷ​ത​മേ​റ്റും ര​ക്തം വാ​ർ​ന്നൊ​ലി​ച്ചു കി​ട​ന്ന ര​ങ്ക​സ്വാ​മി​യെ കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സെ​പ്ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. കാ​ട്ടാ​ന സ​മീ​പ​ത്തെ വ​ന​ത്തി​ൽ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ചാ​യ​ക്ക​ട​യ്ക്കു സ​മീ​പ​ത്തെ വീ​ട്ടു​കാ​രാ​ണ് നാ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ശു​പ​ത്രി പ​രി​സ​ര​ത്തു പൊ​തു​ജ​നം ത​ന്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​ത്തെ കാ​ട്ടാ​ന​ശ​ല്യം സം​ബ​ന്ധി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ൾ വ​നം​വ​കു​പ്പി​നു ന​ല്കി​യി​ട്ടും ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഒ​രു​വ​ർ​ഷ​ത്തി​നി​ടെ ആ​റോ​ളം പേ​ർ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​രു​പ​തി​ല​ധി​കം പേ​ർ​ക്ക്…

Read More

ഉരുൾപൊട്ടലിൽ തകർന്ന നെ​ല്ലി​യാ​മ്പതി ചു​രം പാ​ത​യു​ടെ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മ്മാ​ണം ത​കൃ​തി

നെ​ല്ലി​യാ​ന്പ​തി: ഉ​രു​ൾ​പൊ​ട്ടി ത​ക​ർ​ന്ന ചു​രം പാ​ത​യി​ൽ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മ്മാ​ണം സ​ജീ​വ​മാ​യി. നെ​ല്ലി​യാ​ന്പ​തി ചു​രം പാ​ത​യി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​ത്തു​ണ്ടി മു​ത​ൽ അ​യ്യ​പ്പ​ൻ തി​ട്ട് വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മ്മി​ക്കു​ന്ന​ത്. 2018 ആ​ഗ​സ്റ്റ് 16 നു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും ത​ക​ർ​ന്നു​പോ​യ 12 ഭാ​ഗ​ങ്ങ​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​മാ​യി സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മ്മി​ക്കു​ന്ന​ത്. 2.78 കോ​ടി രൂ​പ ചി​ല​വി​ലാ​ണ് സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മ്മാ​ണം ന​ട​ക്കു​ന്ന​ത്. ഇ​തി​ൽ ആ​റെ​ണ്ണ​ത്തി​ന്‍റെ നി​ർ​മ്മാ​ണ​മാ​ണ് ഇ​പ്പോ​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ള്ള​ത്. കൂ​ടു​ത​ൽ ത​ക​ർ​ന്ന മൂ​ന്നി​ട​ങ്ങ​ളി​ൽ ഇ​പ്പോ​ൾ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത് മ​ഴ തു​ട​ങ്ങു​ന്ന​തി​നു മു​ന്പ് പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ. ര​ണ്ടാം ഘ​ട്ട​മാ​യി നാ​ലി​ട​ത്തു​കൂ​ടി സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മ്മി​ക്കാ​നു​ണ്ട്. ഇ​തി​നാ​യി പ​ദ്ധ​തി ത​യ്യാ​റാ​ക്കി സ​ർ​ക്കാ​റി​ന്‍റെ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മ്മാ​ണ​ത്തോ​ടൊ​പ്പം പാ​ത​യു​ടെ വ​ശ​ങ്ങ​ളി​ലും വെ​ള്ള​ച്ചാ​ൽ നി​ർ​മ്മാ​ണ​വും ന​ട​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ മു​ക​ളി​ൽ നി​ന്ന് മ​ണ്ണി​ടി​ച്ചി​ൽ ത​ട​യാ​നു​ള്ള പ്ര​വ​ർ​ത്തി​ക​ൾ​ക്ക്…

Read More

കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം: കൃ​ഷി​നാ​ശ​ത്തെ തു​ട​ർ​ന്ന് പ​ച്ച​ക്ക​റി, വാ​ഴ​ക്കാ​യ വി​പ​ണി​ക​ളി​ൽ ഉ​ത്പ​ന്ന​ക്ഷാ​മം

വ​ട​ക്ക​ഞ്ചേ​രി: മ​ല​യോ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ട്ടു​മൃ​ഗ​ങ്ങ​ൾ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തി​നാ​ൽ പ​ച്ച​ക്ക​റി, വാ​ഴ​ക്കാ​യ വി​പ​ണി​ക​ളി​ൽ ഉ​ത്പ​ന്ന​ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്നു.അ​ധി​ക​മ​ഴ​യും തു​ട​ർ​ന്നു​ണ്ടാ​യ അ​തി​വേ​ന​ലി​നു​മൊ​പ്പം ആ​ന​യും പ​ന്നി​യും മ​യി​ലു​മെ​ല്ലാം തോ​ട്ട​ങ്ങ​ളി​ൽ കൂ​ട്ട​മാ​യെ​ത്തി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​താ​ണ് പ​ച്ച​ക്ക​റി​ക്കും വാ​ഴ​ക്കാ​യ​യ്ക്കും ക്ഷാ​മം നേ​രി​ടാ​ൻ ഇ​ട​യാ​ക്കു​ന്ന​ത്. വി​എ​ഫ്പി​സി​കെ​യു​ടെ പാ​ള​യ​ത്തെ വി​പ​ണ​ന​കേ​ന്ദ്ര​ത്തി​ൽ ദി​നം​പ്ര​തി ര​ണ്ടു ട​ണ്‍​വ​രെ പ​ച്ച​ക്ക​റി​യും വാ​ഴ​ക്കാ​യ ഇ​ന​ങ്ങ​ളു​മാ​ണ് വ​ന്നി​രു​ന്ന​ത്. ഇ​പ്പോ​ൾ നൂ​റോ ഇ​രു​ന്നൂ​റോ കി​ലോ മാ​ത്ര​മാ​യെ​ന്ന് സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജു, തോ​മ​സ് എ​ന്നി​വ​ർ പ​റ​ഞ്ഞു.മൂ​ന്നു നാ​ലു​മാ​സ​ങ്ങ​ളാ​യി കി​ഴ​ക്ക​ഞ്ചേ​രി​യു​ടെ മ​ല​യോ​ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ​ച്ച​ക്ക​റി​യു​ടെ​യും കാ​യ​യു​ടെ​യും വ​ര​വ് നി​ല​ച്ചു. കൃ​ഷി​യെ​ല്ലാം ആ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി ന​ശി​പ്പി​ക്കു​ക​യാ​ണ്. അ​ര​നൂ​റ്റാ​ണ്ടാ​യി കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങാ​ത്ത ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ആ​ന​ക​ളി​റ​ങ്ങി കൃ​ഷി​ക്ക് നാ​ശ​മു​ണ്ടാ​ക്കു​ന്ന​ത്. വാ​ഴ​ക്കൂ​ന്പും പി​ണ്ടി​യു​മാ​ണ് ആ​ന​ക​ൾ തി​ന്നു​ന്ന​ത്. കു​ല​വ​രു​ന്ന​തും കു​ല​ച്ച​വാ​ഴ​ക​ളു​മാ​ണ് ഇ​ത്ത​ര​ത്തി​ൽ ന​ശി​പ്പി​ക്കു​ന്ന​ത്. 2018ൽ 855 ​ട​ണ്‍ പ​ച്ച​ക്ക​റി പാ​ള​യ​ത്തെ സം​ഘ​ത്തി​ൽ വി​ല്പ​ന​യ്ക്ക് എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഈ​വ​ർ​ഷം അ​ത് പ​കു​തി​പോ​ലും ആ​യി​ട്ടി​ല്ല. ക​ണി​ച്ചി​പ്പ​രു​ത​യ്ക്ക​യ്ക്ക​ടു​ത്ത് പൂ​ത​ന​ക്ക​യം, പി​ട്ടു​ക്കാ​രി…

Read More