കാ​ടു​കാ​ത്ത​വ​ർ ഇ​നി നാ​ടു കാ​ക്കും; കേ​ര​ള പോ​ലീ​സി​ന് ഇ​ത് പു​തു​ച​രി​ത്രം

സ്വ​ന്തം ലേ​ഖ​ക​ൻ മു​ളങ്കു​ന്ന​ത്തു​കാ​വ്: കാ​ടു കാ​ത്ത​വ​ർ ഇ​നി നാ​ടും കാ​ക്കും. ഇ​ന്നു​രാ​വി​ലെ രാ​മ​വ​ർ​മ​പു​രം കേ​ര​ള പോ​ലീ​സ് അ​ക്കാ​ദ​മി പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡ് ച​രി​ത്ര​ത്തി​ലേ​ക്കാ​ണ് ചു​വ​ടു​വെ​ച്ച​ത്. ഇ​താ​ദ്യാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ്ധ​തി പ്ര​കാ​രം മ​ല​പ്പു​റം, വ​യ​നാ​ട്, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ വ​ന​മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള അ​ഭ്യ​സ്ത​വി​ദ്യ​രാ​യ ചെ​റു​പ്പ​ക്കാ​ർ​ക്ക് പ്ര​ത്യേ​ക റി​ക്രൂ​ട്ട്മെ​ന്‍റ് മു​ഖാ​ന്തി​രം കേ​ര​ള പോ​ലീ​സി​ൽ നി​യ​മ​നം ന​ൽ​കി​യ​വ​രു​ടെ പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡാ​ണ് ഇ​ന്ന് ന​ട​ന്ന​ത്. 24 പെ​ണ്‍​കു​ട്ടി​ക​ള​ട​ക്കം 74 പേ​രാ​ണ് ഇ​ന്ന് സേ​ന​യു​ടെ ഭാ​ഗ​മാ​യ​ത്. അ​ട്ട​പ്പാ​ടി​യി​ൽ ആ​ൾ​ക്കൂ​ട്ട മ​ർ​ദ്ദ​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട മ​ധു​വി​ന്‍റെ സ​ഹോ​ദ​രി ച​ന്ദ്രി​ക​യും ഇ​തി​ലു​ണ്ട്.മ​ല​പ്പു​റം, വ​യ​നാ​ട്, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ വ​ന​മേ​ഖ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യി പോ​ലീ​സി​ന് ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ പു​തി​യ സേ​നാം​ഗ​ങ്ങ​ളു​ടെ അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ചു. ര​ണ്ടു ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ക്കാ​രും ര​ണ്ട് പേ​ർ ബി​രു​ദ​വും ബി​എ​ഡും ഉ​ള്ള​വ​രും ഏ​ഴു​പേ​ർ ബി​രു​ദ​ധാ​രി​ക​ളു​മാ​ണ്. ഒ​രാ​ൾ​ക്ക്…

Read More

വരന്‍റെ വീട്ടിലേക്കുള്ള  നവദമ്പതി​ക​ളു​ടെ കാ​ള​വ​ണ്ടി​ യാ​ത്ര നാട്ടുകാർക്ക്  കൗ​തു​ക​മാ​യി

വ​ണ്ടി​ത്താ​വ​ളം: ന​വ​ദ​ന്പ​തി​ക​ൾ കാ​ള​വ​ണ്ടി​യി​ൽ വ​ര​ന്‍റെ വീ​ട്ടി​ലേ​ക്ക് യാ​ത്ര ചെ​യ്ത​ത് കാ​ഴ്ച​ക്കാ​ർ​ക്ക് കൗ​തു​ക​മാ​യി. വി​ള​യോ​ടി എ​ഴു​ത്താ​ണി ശി​വ​രാ​മ​ന്‍റെ മ​ക​ൻ ഷി​ജു​വും ക​ലാ​യം കു​ള​ന്പി​ൽ വി​ജ​യ​ന്‍റെ മ​ക​ൾ ജാ​ൻ​സി​യും ന​ല്ലേ​പ്പി​ള്ളി​യി​ലെ സ്വ​കാ​ര്യ മ​ണ്ഡ​പ​ത്തി​ൽ വി​വാ​ഹി​ത​രാ​യ ശേ​ഷം കാ​റി​ൽ ചി​റ്റൂ​ർ താ​മ​ര​ക്കു​ള​ത്ത് എ​ത്തി​യ​ശേ​ഷം പി​ന്നീ​ട് കാ​ള​വ​ണ്ടി​യി​ലാ​ണ് ഇ​വ​ർ യാ​ത്ര ചെ​യ്ത​ത്. ഇ​തി​നാ​യി വ​ര​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​ണ് കാ​ള​വ​ണ്ടി​യും ബാ​ന്‍റ് മേ​ള​വും ഏ​ർ​പ്പെ​ടു​ത്തി​യ​ത്. വ​ധു​വി​നെ പി​റ​കി​ലി​രു​ത്തി വ​ര​ൻ ത​ന്നെ​യാ​ണ് വ​ണ്ടി തെ​ളി​ച്ച​ത്. പ​ണ്ടു​കാ​ല​ത്തു​ള്ള​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്നയാ​ത്രാ​വാ​ഹ​നം വി​വാ​ഹ ച​ട​ങ്ങി​ന് ഉ​പ​യോ​ഗി​ച്ച​ത് ഏ​വ​രു​ടേ​യും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.

Read More

തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം; നിയന്ത്രണം മൂലം കച്ചവടക്കാരെത്തുന്നില്ല; നാളികേര വിപണി പ്രതിസന്ധിയിൽ

വ​ട​ക്ക​ഞ്ചേ​രി: തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വാ​ഹ​ന​ങ്ങ​ളി​ൽ പ​ണം കൊ​ണ്ട് പോ​കു​ന്ന​ത് ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കു​ന്ന​തി​നാ​ൽ നാ​ളി​കേ​ര വി​പ​ണി പ്ര​തി​സ​ന്ധി​യി​ലാ​യി.കാ​ല​വ​ർ​ഷ​ത്തി​നു മു​ന്പേ നാ​ട്ടി​ൽ അ​ധി​ക​മാ​യി വ​രു​ന്ന നാ​ളി​കേ​രം മു​ഴു​വ​ൻ ത​മി​ഴ്നാ​ട്ടി​ലേ​ക്കാ​ണ് ക​യ​റ്റി പോ​യി​രു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള ക​ച്ച​വ​ട​ക്കാ​ർ പ​ണ​വു​മാ​യി എ​ത്തി വ​ട​ക്ക​ഞ്ചേ​രി പാ​ള​യ​ത്തു​ള്ള വി ​എ​ഫ് പി ​സി കെ ​യു​ടെ വി​പ​ണ​ന കേ​ന്ദ്രം ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും നാ​ളി​കേ​രം വാ​ങ്ങി ക​യ​റ്റി പോ​കു​ന്ന സം​വി​ധാ​ന​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളി​ലും വ​ഴി​ക​ളി​ലും വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യ​പ്പോ​ൾ ക​ച്ച​വ​ട​ത്തി​നാ​യി വ​ലി​യ തു​ക​ക​ൾ പ​ണ​മാ​യി കൊ​ണ്ട് വ​രാ​ൻ ക​ഴി​യാ​താ​യി. ബാ​ങ്ക് ഇ​ട​പാ​ടു​ക​ളും കൂ​ടു​ത​ൽ പു​ലി​വാ​ല് പി​ടി​ക്കു​മെ​ന്ന​തി​നാ​ൽ നാ​ളി​കേ​രം എ​ടു​ക്കാ​ൻ ആ​ളി​ല്ലാ​താ​യെ​ന്ന് സം​ഘം ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. നാ​ളി​കേ​ര​ത്തി​ന്‍റെ സീ​സ​ണാ​യ​തി​നാ​ൽ വി​പ​ണി​യി​ൽ നാ​ളി​കേ​ര വ​ര​വും കൂ​ടു​ത​ലാ​ണ്.​മ​ഴ​ക്കാ​ലം അ​ടു​ത്തെ​ത്തി​നി​ൽ​ക്കെ, ഉ​ള്ള നാ​ളി​കേ​രം വി​റ്റ​ഴി​ക്കാ​നു​ള്ള ത​ത്ര​പ്പാ​ടി​ലാ​ണ് ക​ർ​ഷ​ക​രും. ഇ​തി​നാ​ൽ നാ​ളി​കേ​ര…

Read More

വാ​ള​യാ​ർ അ​ണ​ക്കെ​ട്ടും വ​ര​ളു​ന്നു; അ​തി​ർ​ത്തി​മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ളം പ്ര​തി​സ​ന്ധി​യി​ലാ​കും

വാ​ള​യാ​ർ: സം​സ്ഥാ​ന​തി​ർ​ത്തി​യി​ലെ വാ​ള​യാ​ർ ഡാം ​വ​ര​ണ്ടു​തു​ട​ങ്ങി​യ​തോ​ടെ വാ​ള​യാ​റി​ലും അ​തി​ർ​ത്തി​മേ​ഖ​ല​യും കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന്‍റെ പി​ടി​യി​ലേ​ക്ക്. അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ​പ്പെ​ടു​ന്ന എ​ല​പ്പു​ള്ളി, പു​തു​ശ്ശേ​രി, ക​ഞ്ചി​ക്കോ​ട് ഭാ​ഗ​ത്തെ ഭൂ​രി​ഭാ​ഗം ജ​ന​ങ്ങ​ളും കാ​ർ​ഷി​കാ​വ​ശ്യ​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന​ത് വാ​ള​യാ​ർ അ​ണ​ക്കെ​ട്ടി​നെ​യാ​ണ്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലെ പ്ര​ള​യ​കാ​ല​ത്തു​ണ്ടാ​യ മ​ഴ​യി​ൽ മാ​ത്ര​മാ​ണ് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി വാ​ള​യാ​ർ അ​ണ​ക്കെ​ട്ട് നി​റ​ഞ്ഞ് സം​ഭ​ര​ണ ശേ​ഷി​യാ​യ 203 മീ​റ്റ​റി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ലെ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 193.89 ആ​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ഴ​ത്തെ സ്ഥ​തി 193.83 ആ​ണ്. വേ​ന​ലി​ൽ സു​ര​ക്ഷാ മു​ൻ​ക​രു​ത​ൽ വേ​ണം വാ​ള​യാ​ർ അ​ണ​ക്കെ​ട്ടി​ൽ നി​ന്നും കൂ​ടു​ത​ൽ വെ​ള്ളം തു​റ​ന്നു വി​ട്ടെ​ങ്കി​ലും കി​ഴ​ക്ക​ൻ പ്ര​ദ​ശ​മാ​യി​ട്ടും തു​ലാ​വ​ർ​ഷം ദു​ർ​ബ​ല​മാ​യ​താ​ണ് അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പു​കു​റ​യാ​ൻ കാ​ര​ണ​മാ​യ​ത്. ക​ഴി​ഞ്ഞാ​ഴ്ച പെ​യ്ത വേ​ന​ൽ മ​ഴ​യി​ൽ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് കാ​ര്യ​മാ​യ വ്യ​ത്യാ​സം വ​രു​ത്തി​യി​ല്ല. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ​ക്കാ​യി വെ​ള്ളം ക​നാ​ലു​ക​ളി​ലൂ​ടെ തു​റ​ന്നു​വി​ട്ടെ​ങ്കി​ലും അ​ണ​ക്കെ​ട്ടി​ൽ ല​ക്ഷ​ക്ക​ണ​ക്കി​നു മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ വ​ള​ർ​ത്തു​ന്ന​തി​നാ​യി ഇ​ട്ടി​ട്ടു​ള്ള​തി​നാ​ൽ വെ​ള്ളം ഇ​വ​യു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ…

Read More

പറക്കോട്ടുകാവ് താ​ല​പ്പൊ​ലി സം​ഘ​ർ​ഷം;യു​വാ​ക്ക​ളെ കു​ത്തി​യ നാ​ലു​പേ​ർ റിമാൻഡിൽ

തി​രു​വി​ല്വാ​മ​ല: പ​റ​ക്കോ​ട്ടു​കാ​വ് താ​ല​പ്പൊ​ലി എ​ഴു​ന്ന​ള്ളി​പ്പി​നി​ടെ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ടു യു​വാ​ക്ക​ൾ​ക്ക് കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. തി​രു​വി​ല്വാ​മ​ല മ​ല​വ​ട്ടം തേ​ല​ക്കാ​ട്ടു​കു​ന്ന് വി​ഷ്ണു (24), ഗോ​കു​ൽ (22), സു​ബ്ര​ഹ്്മ​ണ്യ​ൻ (24), മി​ഥു​ൻ (26) എ​ന്നി​വ​രെ​യാ​ണ് പ​ഴ​യ​ന്നൂ​ർ സി​ഐ ശ്യാം ​അ​റ​സ്റ്റു​ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ താ​ല​പ്പൊ​ലി കൂ​ട്ടി​യെ​ഴു​ന്ന​ള്ളി​പ്പി​നി​ടെ​യാ​ണ് മാ​യ​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​യ ശ​ര​ത്, വി​ഷ്ണു എ​ന്നി​വ​ർ​ക്ക് കു​ത്തേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രും ചി​കി​ത്സ​യി​ലാ​ണ്. സം​ഘ​ർ​ഷം ന​ട​ക്കു​ന്ന സ​മ​യ​ത്ത് എ​ടു​ത്ത വീ​ഡി​യോ പോ​ലീ​സി​നു കൈ​മാ​റി​യി​രു​ന്നു. ഇ​തി​ൽ​നി​ന്നാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Read More

ര​ണ്ടു കി​ലോ ക​ഞ്ചാ​വു​മാ​യി യുവാവ് പിടിയിൽ;  ഉ​ന്ന​ത ബി​രു​ദ​ധാ​രി​യാ​യ ഇയാൾ  തമിഴ്നാട്ടിൽ നിന്ന് സ്ഥിരമായി കഞ്ചാവ് കടത്തുന്ന സംഘത്തിൽപ്പെട്ടയാണെന്ന് എക്സൈസ്

തൃ​ശൂ​ർ: പൂ​ര​ത്തി​ന് ശ​ക്ത​ൻ മാ​ർ​ക്ക​റ്റ് കേ​ന്ദ്രി​ക​രി​ച്ച് ചി​ല്ല​റ വി​ൽ​പ​ന​ക്കാ​യി ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ര​ണ്ടു കി​ലോ ക​ഞ്ചാ​വു​മാ​യി ഉ​ന്ന​ത ബി​രു​ദ​ധാ​രി​യാ​യ യു​വാ​വ് പി​ടി​യി​ൽ.തൃ​ശൂ​ർ മു​ളം​കു​ന്ന​ത്ത്കാ​വ് കി​ള്ള​നെ​ല്ലൂ​ർ കോ​ഞ്ചേ​രി അ​മ്മാം​കു​ഴി റോ​ഡി​ലെ ആ​ല​പ്പാ​ട​ൻ വീ​ട്ടി​ൽ എ​ബി​ൻ ഒൗ​സേ​ഫി​നെ (28) യാ​ണ് തൃ​ശൂ​ർ എ​ക്സൈ​സ് എ​ൻ​ഫോ​ഴ​സ്മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക സ്പെ​ഷ്യ​ൽ സ്ക്വാ​ഡ് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ കൊ​ക്കാ​ല ഭാ​ഗ​ത്താ​ണ് പി​ടി​കൂ​ടി​യ​ത്. എ​ബി​ൻ സ്ഥി​ര​മാ​യി ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു ട്രെ​യി​ൻ മാ​ർ​ഗം ക​ഞ്ചാ​വ് ക​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണി​യാ​ണ്. ഈ ​സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​രി​ൽ​നി​ന്നു നി​ര​വ​ധി ത​വ​ണ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തി​ട്ട​ണ്ട്. പൊ​ള്ളാ​ച്ചി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സം​ഘ​മാ​ണ് ഇ​തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​കു​ന്ന​തെ​ന്ന് സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി. ​ജി​ജു ജോ​സ് പ​റ​ഞ്ഞു. ത​മി​ഴ്നാ​ട്ടി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ഇ​വ​രു​ടെ കേ​ന്ദ്രം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ക്സൈ​സ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ഷാ​ജി. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എം.​ജി. അ​നു​പ് കു​മാ​ർ, അ​ന​ന്ദ​ൻ, സി​വി​ൽ എ​ക്സൈ​സ്…

Read More

ഷോ​ള​യൂ​ർ ക​ള്ള​ക്ക​ര​യി​ൽ ഭീ​തി​പ​ര​ത്തി കാ​ട്ടാ​ന​ കു​ടും​ബം; ഓ​ടി​ക്കാ​നെ​ത്തി​യ വനപാലകരെ ഓടിച്ചു കൊമ്പൻ

അ​ഗ​ളി: ഷോ​ള​യൂ​ർ ക​ള്ള​ക്ക​ര​യി​ൽ ഭീ​തി​വി​ത​ച്ച് കാ​ട്ടാ​ന​കു​ടും​ബ​മെ​ത്തി. ഒ​രു കൊ​ന്പ​നും പി​ടി​യാ​ന​യും കു​ഞ്ഞും അ​ട​ങ്ങി​യ ആ​ന​കു​ടും​ബ​മാ​ണ് ഇ​ന്ന​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​ത്. രാ​വി​ലെ കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ ആ​ന​ക​ൾ വൈ​കു​ന്നേ​രം അ​ഞ്ചു​മ​ണി വ​രെ കൃ​ഷി​യി​ട​ത്തി​ൽ ത​ന്പ​ടി​ച്ചു. കാ​ട്ടാ​ന​യെ ഓ​ടി​ക്കാ​നെ​ത്തി​യ വ​ന​പാ​ല​ക​ർ​ക്ക് നേ​രെ പ​ല​വ​ട്ടം കൊ​ന്പ​നാ​ന പാ​ഞ്ഞ​ടു​ത്തു. ആ​റു​മാ​സ​ത്തി​ൽ താ​ഴെ പ്രാ​യ​മു​ള്ള ആ​ന​ക്കു​ട്ടി​യാ​ണ് കൂ​ടെ​യു​ള്ള​ത്. ആ​ന​ക്കു​ട്ടി​ക്ക് പൂ​ർ​ണ​സം​ര​ക്ഷ​ണം ന​ല്കി പി​ടി​യാ​ന​യും കൊ​ന്പ​നാ​ന​യും നി​ല​യു​റ​പ്പി​ച്ചു. ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ ഉ​ദ​യ​ൻ, ഡെ​പ്യൂ​ട്ടി റെ​യ്ഞ്ച് ഓ​ഫീ​സ​ർ സ​തീ​ഷ്, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ബി​നു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ന​പാ​ല​ക​രും മ​ണ്ണാ​ർ​ക്കാ​ട്, അ​ഗ​ളി കാ​ട്ടാ​ന ദ്രു​ത​ക​ർ​മ്മ​സേ​ന​യും രാ​വി​ലെ മു​ത​ൽ സ്ഥ​ല​ത്തെ​ത്തി ആ​ന​ക​ളെ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലേ​ക്ക് ക​ട​ത്തി​വി​ടാ​തെ വ​ള​ഞ്ഞി​രി​ക്കു​ക​യാ​യി​രു​ന്നു. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ശേ​ഷ​മാ​ണ് ആ​ന​ക​ളെ കാ​ട്ടി​ലേ​ക്ക് ക​ട​ത്തി​വി​ടാ​ൻ ശ്ര​മം ആ​രം​ഭി​ച്ച​ത്. കു​ട്ടി​യാ​ന ഉ​ള്ള​തി​നാ​ൽ ആ​ന​ക​ൾ പ​ല​പ്പോ​ഴും അ​ക്ര​മാ​സ​ക്ത​മാ​കു​ക​യാ​ണ്. ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലൂ​ടെ​യു​ള്ള ആ​ന​യോ​ടി​ക്ക​ൽ അ​പ​ക​ട​ക​ര​മാ​ണെ​ന്ന് ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​ത്രി വൈ​കി​യാ​ണ് ആ​ന​ക​ൾ വി​ജ​ന​സ്ഥ​ല​ത്തേ​ക്ക്…

Read More

കല്യാണരാമന്‍റെ മൂന്നാം ഭാര്യയുടെ സംശയം വെറുതേയായില്ല; പത്ത് ലക്ഷം രൂപയും 32 പവനും വാങ്ങി മുങ്ങാനുള്ള ശ്രമത്തിനിടെ കൃഷ്ണകുമാറിനെ ഭാര്യ കുടുക്കിയതിങ്ങനെ…

കോ​യ​ന്പ​ത്തൂ​ർ: ഒ​ന്നി​ല​ധി​കം വി​വാ​ഹം ക​ഴി​ച്ച് ഭാ​ര്യ​മാ​രി​ൽ​നി​ന്നും സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ത്ത ക​ല്യാ​ണ​വീ​ര​ൻ പോ​ലീ​സ് പി​ടി​യി​ൽ. ഗാ​ന്ധി​പു​രം ഫ​സ്റ്റ് സ്ട്രീ​റ്റ് കൃ​ഷ്ണ​കു​മാ​റാ​ണ് (45) പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ ഭാ​ര്യ​മാ​രി​ൽ ഒ​രാ​ളാ​യ സു​ന്ദ​രാ​പു​രം എ​വി​ജി ലേ​ഒൗ​ട്ട് ദീ​പ 40)യു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് കൃ​ഷ്ണ​കു​മാ​ർ അ​റ​സ്റ്റി​ലാ​യ​ത്. ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ശേ​ഷം പ​ല അ​വ​സ​ര​ങ്ങ​ളി​ലാ​യി ദീ​പ​യി​ൽ​നി​ന്നും പ​ത്തു​ല​ക്ഷം രൂ​പ​യും 32 പ​വ​ൻ സ്വ​ർ​ണ​വും കൃ​ഷ്ണ​കു​മാ​ർ കൈ​ക്ക​ലാ​ക്കി​യി​രു​ന്നു. കൃ​ഷ്ണ​കു​മാ​റി​ന്‍റെ സ്വ​ഭാ​വ​ത്തി​ൽ സം​ശ​യം തോ​ന്നി​യ ദീ​പ ഇ​യാ​ളെ​പ്പ​റ്റി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ ര​ണ്ടു സ്ത്രീ​ക​ളെ വി​വാ​ഹം ചെ​യ്ത് അ​വ​രി​ൽ​നി​ന്നും സ്വ​ർ​ണ​വും പ​ണ​വും കൈ​ക്ക​ലാ​ക്കി​യ​ത് ക​ണ്ടെ​ത്തു​ക​യും പോ​ത്ത​ന്നൂ​ർ പോ​ലീ​സി​ൽ കൃ​ഷ്ണ​കു​മാ​റി​നെ​തി​രേ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു.പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ഇ​യാ​ളെ അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു. ഭാ​ര്യ​മാ​രി​ൽ​നി​ന്നും കൈ​ക്ക​ലാ​ക്കി​യ പ​ണം​കൊ​ണ്ട് സ്ഥ​ലം​വാ​ങ്ങു​ക​യാ​ണ് കൃ​ഷ്ണ​കു​മാ​ർ ചെ​യ്തി​രു​ന്ന​ത്.

Read More

വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ കൊ​ടു​വാ​യൂ​ർ വ​ള​വു​റോ​ഡ് വീ​തികൂ​ട്ടൽ തു​ട​ങ്ങി

കൊ​ടു​വാ​യൂ​ർ: വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ കൊ​ടു​വാ​യൂ​ർ വ​ള​വു​റോ​ഡ് വീ​തി​കൂ​ട്ടി പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങി. നൊ​ച്ചൂ​ർ വ​ള​വി​ൽ​നി​ന്നും പു​തു​ന​ഗ​രം റോ​ഡി​ലേ​ക്കു​ള്ള ഇ​രു​ന്നൂ​റു​മീ​റ്റ​ർ റോ​ഡാ​ണ് വീ​തി​കൂ​ട്ടി ഗ​താ​ഗ​ത​സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കാ​നു​ള്ള ജോ​ലി പു​രോ​ഗ​മി​ക്കു​ന്ന​ത്.പാ​ല​ത്തി​നു വ​ട​ക്കു​ഭാ​ഗ​ത്ത് പ​ത്തു​മീ​റ്റ​റോ​ളം വീ​തി വ​ർ​ധി​പ്പി​ച്ചാ​ണ് റോ​ഡ് വി​ക​സ​നം. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ ഇ​രു​വ​ശ​ത്തു​നി​ന്നു​ള്ള വാ​ഹ​ന​സ​ഞ്ചാ​ര​വും സു​ഗ​മ​മാ​കും. മു​ൻ​കാ​ല​ങ്ങ​ളി​ൽ നൊ​ച്ചൂ​ർ വ​ള​വി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ പ​തി​ന​ഞ്ചി​ലേ​റെ മ​ര​ണ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. കൊ​ടു​വാ​യൂ​രി​ൽ​നി​ന്നും കി​ഴ​ക്കേ​ത്ത​ല​യി​ൽ എ​ത്തു​ന്ന റോ​ഡ് എ​സ് ആ​കൃ​തി​യി​ലു​ള്ള കൊ​ടും​വ​ള​വാ​ണ്. ഇ​തി​നു പു​റ​മേ തി​രി​വു​റോ​ഡി​ൽ എ​തി​ർ​വ​ശ​ത്തു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ർ​ഗ​ത​ട​സ​മാ​യി കെ​ട്ടി​ട​ങ്ങ​ളു​മു​ണ്ട്. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് നൊ​ച്ചൂ​ർ വ​ള​വി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്ന​ത്. പൊ​ള്ളാ​ച്ചി-​തൃ​ശൂ​ർ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യാ​യ​തി​നാ​ൽ വി​നോ​ദ സ​ഞ്ചാ​ര വാ​ഹ​ന​ങ്ങ​ൾ​ക്കു പു​റ​മേ നൂ​റു​ക്ക​ണ​ക്കി​നു ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി സ​ഞ്ച​രി​ക്കു​ന്ന പാ​ത​യി​ലാ​ണ് അ​പ​ക​ടം പ​തി​വാ​കു​ന്ന​ത്.തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യ്ക്കു പോ​കു​ന്ന ആം​ബു​ല​ൻ​സും അ​പ​ക​ട​ത്തി​ൽ​പെ​ട്ടി​രു​ന്നു. വീ​തി​കൂ​ട്ട​ൽ പ്ര​ക്രി​യ പൂ​ർ​ത്തി​യാ​യാ​ൽ സു​ര​ക്ഷി​ത വാ​ഹ​ന​സ​ഞ്ചാ​ര​ത്തി​നും സ​ഹാ​യ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Read More

ഏറെ നാളത്തെ മുറവിളിക്ക് വിരാമമായി; ഇനി അ​മൃ​ത എ​ക്സ്പ്ര​സിന് കൊ​ല്ല​ങ്കോ​ട്ടും സ്റ്റോപ്പ്

കൊ​ല്ല​ങ്കോ​ട്: ഏ​റെ​ക്കാ​ല​ത്തെ മു​റ​വി​ളി​ക്കു​ശേ​ഷം ജ​ന​ങ്ങ​ൾ​ക്കു പ്ര​തീ​ക്ഷ ന​ല്കി ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ത​ൽ അ​മൃ​ത എ​ക്സ്പ്ര​സ് കൊ​ല്ല​ങ്കോ​ട് സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി.ട്രെ​യി​ൻ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, യാ​ത്ര​ക്കാ​ർ, പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ ട്രെ​യി​നി​നെ മാ​ല​യ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.15ന് ​മ​ധു​ര​യി​ൽ​നി​ന്നും പു​റ​പ്പെ​ട്ട അ​മൃ​ത എ​ക്സ്പ്ര​സ് വൈ​കു​ന്നേ​രം 7.20ന് ​കൊ​ല്ല​ങ്കോ​ട് എ​ത്തി. പി.​കെ.​ബി​ജു എം​പി, കെ.​ബാ​ബു എം​എ​ൽ​എ, പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​മീ​ള ശ​ശി​ധ​ര​ൻ, കൗ​ണ്‍​സി​ല​ർ ന​ടേ​ശ​ൻ തു​ട​ങ്ങി വ​ൻ​ജ​നാ​വ​ലി സ്റ്റേ​ഷ​നി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.ഏ​ഴു​മി​നി​റ്റോ​ളം കൊ​ല്ല​ങ്കോ​ട് സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ നി​ർ​ത്തി. സി​പി​എം-​ബി​ജെ​പി പാ​ർ​ട്ടി​ക​ൾ ത​നി​ച്ചാ​ണ് ട്രെ​യി​നു സ്വീ​ക​ര​ണം ന​ല്കി​യ​ത്. ഒ​ന്ന​ര​വ​ർ​ഷം​മു​ന്പ് അ​മൃ​ത എ​ക്സ്പ്ര​സ് പാ​ല​ക്കാ​ട്-​പൊ​ള്ളാ​ച്ചി റൂ​ട്ടി​ൽ സ​ർ​വീ​സ് തു​ട​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ 75 കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ലെ ട്രെ​യി​ൻ സ​ഞ്ചാ​രം ജ​ന​ങ്ങ​ൾ​ക്ക് സ്വീ​കാ​ര്യ​മാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ തി​രു​വ​ന​ന്ത​പു​രം-​മ​ധു​ര ട്രെ​യി​ൻ സ​ർ​വീ​സ് തു​ട​ങ്ങി​യ​തോ​ടെ യാ​ത്ര​ക്കാ​ർ സ​ന്തോ​ഷ​ത്തി​ലാ​ണ്. അ​ധി​കം വൈ​കാ​തെ മ​ധു​ര​യി​ൽ​നി​ന്നും രാ​മേ​ശ്വ​രം​വ​രെ ട്രെ​യി​ൻ ദീ​ർ​ഘി​പ്പി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ജ​ന​ങ്ങ​ൾ.ത​മി​ഴ്നാ​ട്ടി​ലെ പ്ര​ധാ​ന…

Read More