മാള: സാമൂഹ്യ സാംസ്കാരിക – രാഷ്ട്രീയ മണ്ഡലങ്ങളിൽ സജീവമായിരുന്ന അന്തരിച്ച കെ.എ.തോമസ് മാസ്റ്ററുടെ സ്മാരകമായ മാളയിൽ രാഷ്ട്രീയ – ചരിത്ര – പൈതൃക മ്യൂസിയം സ്ഥാപിക്കുന്നു.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന മുസിരീസ് പ്രൊജക്ട് ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായിട്ടുള്ളത്. മന്ത്രിമാരായ കടകംപിള്ളി സുരേന്ദ്രൻ, ഡോ. തോമസ് ഐസക്, അഡ്വ. വി.ആർ.സുനിൽകുമാർ എംഎൽഎ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു.മുസിരിസ് പൈതൃക പദ്ധതിയിലുൾപ്പെടുത്തി കൊടുങ്ങല്ലൂർ, പറവൂർ ഭാഗങ്ങളിൽ നേരത്തെ മ്യൂസിയങ്ങൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാളയിൽ ആദ്യത്തേതാണിത്. 2016 ഒക്ടോബർ ഒന്പതിനു തൃശൂരിൽ തോമസ് മാസ്റ്ററുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് നടന്ന സമാപന സമ്മേളനത്തിൽ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്കാണ് ഈ നിർദേശം ആദ്യമായി മുന്നോട്ടുവച്ചത്. 1965ലും 1967ലും കെ.കരുണാകരനെതിരെ മാളയിൽ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച തോമസ് മാസ്റ്റർ 367 വോട്ടുകൾക്കാണ് 1967ൽ പരാജയപ്പെട്ടത്. കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെയും തിരുകൊച്ചി മേഖലയിലെ സോഷ്യലിസ്റ്റ്…
Read MoreCategory: Palakkad
പതിനഞ്ചാം വയസിലെ കവർച്ചാകേസ് പ്രതി 13 വർഷങ്ങൾക്കുശേഷം പിടിയിൽ; മോഷണത്തിന് ശേഷം നാടുവിട്ട ഫൈസൽ തിരികെ കരിപ്പൂർ വിമാനത്തിലെത്തിപ്പേഴേക്കും കൈയിൽ പോലീസ് വിലങ്ങണിയിച്ചു
മണ്ണാർക്കാട്: കവർച്ചാകേസിലെ പ്രതി 13 വർഷത്തിന് ശേഷം പോലീസ് പിടിയിൽ. 2005 ൽ തച്ചനാട്ടുകര നാട്ടുകൽ അണ്ണാംതൊടിയിൽ വെച്ച് നാട്ടുകൽ സ്വദേശിയുടെ പണം കവർച്ച ചെയ്ത കേസിലെ പ്രതിയെയാണ് നാട്ടുകൽ പോലീസ് പിടികൂടിയത്. താമരശ്ശേരി സ്വദേശി കൈതപ്പൂവിൽ കല്ലാടിക്കുന്ന് ഫൈസൽ(28) ആണ് പിടിയിലായത്. കേസിൽ ഉൾപ്പെട്ട പ്രതി കോടതിയിൽ ഹാജരാവാതെ മുങ്ങി നടക്കുകയായിരുന്നു. തുടർന്ന് പ്രതിക്കെതിരെ കോടതി ലോംഗ് പെന്റിങ്ങ് വാറണ്ട്പുറപ്പെടുവിക്കുകയും നാട്ടുകൽ പോലീസ്നടത്തിയ അന്വേഷണത്തിൽ പ്രതി വിദേശത്തേക്ക് കടന്നതായി വിവരം ലഭിക്കുകയും ചെയ്തിരുന്നു. പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം പ്രതിക്കെതിരെ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതി വിദേശത്ത് നിന്നും നാട്ടിലെത്തിയ സമയം കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് എമിഗ്രേഷൻ വിഭാഗത്തിന്റെ സഹായത്തോടെ നാട്ടുകൽ പോലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി…
Read Moreയുവതിയെ ഉപയോഗിച്ച് ബിസിനസുകാരന്റെ സ്വത്തു തട്ടിയ കേസ്; ചാവക്കാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ; വാളയറിൽ നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
വാളയാർ: ഗൾഫിലെ ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി ഒരു കോടി രൂപയോളം വിലമതിക്കുന്ന സ്വത്തുക്കളും പത്തുലക്ഷം രൂപയും തട്ടിയെടുത്ത കേസിലെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. തൃശൂർ ചാവക്കാട് അകലാട് മൊയ്തീൻപള്ളി പണിക്കവീട്ടിൽ അനസി(25)നെയാണ് വാളയാർ എസ്ഐ അൻഷാദിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. കഴിഞ്ഞ ജൂലൈയിൽ നടന്ന കവർച്ചയിലെ മുഖ്യപ്രതിയാണിയാൾ. ഗൾഫിൽ കച്ചവടക്കാരനായ ചാവക്കാട് സ്വദേശിയുമായി പ്രതിയുടെ പെണ്സുഹൃത്തായ ചേറ്റുവ സ്വദേശി റംസിയയെക്കൊണ്ട് ഫോണിലൂടെ ബന്ധം സ്ഥാപിപ്പിച്ചിരുന്നു. കഞ്ചിക്കോടാണ് വീടെന്നും വീട്ടിലെ പ്രാരബ്ധങ്ങൾ കാരണം എന്തെങ്കിലും ജോലി ശരിയാക്കിത്തരണമെന്നും പറഞ്ഞാണ് ഫോണ് ചെയ്തിരുന്നത്. കഴിഞ്ഞ ജൂലൈയിൽ യുവതിയുടെ വാക്ക് വിശ്വസിച്ച് വാളയാറിൽ എത്തിയ പരാതിക്കാരന്റെ കാറിൽ റംസിയ കയറി ഇരിക്കുകയും ഈ സമയത്ത് ഇന്നോവ കാറിൽ വന്ന പ്രതികൾ പരാതിക്കാരന്റെ കാറിൽ മുന്നിൽനിന്ന് റംസിയയോടൊപ്പമുള്ള ഫോട്ടോകൾ എടുക്കുകയും ഫേസ്ബുക്കിലും മറ്റും ഇടുമെന്ന് ഭീഷണിപ്പെടുത്തി കോയന്പത്തൂർ ഭാഗത്തേക്കു തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. കോയന്പത്തൂർ പേരൂരിലുള്ള…
Read Moreകഞ്ചിക്കോട് ടർപ്പന്റൈൻ ഫാക്ടറിയിലെ തീപിടിത്തം; അറുപത് ലക്ഷത്തിന്റെ നഷ്ടം; സാരമായി പൊളളലേറ്റ യുവതിയുടെ നില ഗുരുതരം
പാലക്കാട്: കഞ്ചിക്കോട്ട് ടർപ്പന്റൈൻ നിർമിക്കുന്ന ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 60 ലക്ഷം രൂപയുടെ നഷ്ടമെന്ന് വിലയിരുത്തൽ. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ക്ലിയർലാഗ് എന്ന കന്പനിയിൽ തീപിടിത്തമുണ്ടായത്. കന്പനി പൂർണ്ണമായും കത്തിനശിച്ചു. തൃശൂർ നടത്തറ സ്വദേശി ലാസറിന്റെ ഉടമസ്ഥതയിലുള്ളതാണ് കന്പനി. തീപ്പിടുത്തത്തിൽ പാറ കൂളിയോട് സ്വദേശിനിയായ അരുണ (43) യ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. അറുപത് ശതമാനം പൊള്ളലേറ്റ ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫാക്ടറിയിൽ ലോഡ് കയറ്റാൻ വന്ന ലോറിയും കത്തിനശിച്ചു. ടർപ്പന്റൈൻ കയറ്റാൻ വന്ന ലോറിയിൽ നിന്നാണ് തീപിടിച്ചതെന്നാണ് ഫയർഫോഴ്സിന്റെ നിഗമനം. കന്പനിയിൽ 50000 ലിറ്റർ ടർപ്പന്റൈൻ സൂക്ഷിച്ചിരുന്നു. ഏഴു സ്ത്രീ തൊഴിലാളികളാണ് കന്പനിയിൽ ജോലി ചെയ്യുന്നത്. മുന്പ് മൂന്നുതവണ ഈ കന്പനിയിൽ തീപ്പിടുത്തമുണ്ടായിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു കന്പനിയുടെ പ്രവർത്തനമെന്നാണ് ആരോപണമുയരുന്നത്. കഞ്ചിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ നിന്നും അഞ്ചു യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് വൈകുന്നേരത്തോടെ…
Read Moreകൊച്ചിയിൽ ആയുധങ്ങളുമായി പിടിയിലായ സംഘം ചില്ലറക്കാരല്ല; കഞ്ചാവിന് അടിമയാകുന്ന യുവാക്കളെ ക്വട്ടേഷന് ഉപയോഗിച്ചിരുന്നതായി പോലീസ്
കൊച്ചി: ആയുധങ്ങളുമായി എറണാകുളം സെൻട്രൽ പോലീസ് പിടികൂടിയ സംഘം ചില്ലറക്കാരല്ലെന്നു പോലീസ്. യുവാക്കൾക്കും കുട്ടികൾക്കും കഞ്ചാവ് എത്തിച്ചു നൽകിവന്നിരുന്ന സംഘം കഞ്ചാവിന് അടിമയാകുന്ന യുവാക്കളെ ക്വട്ടേഷൻ ആവശ്യത്തിനായി ഉപയോഗിച്ചിരുന്നോയെന്ന് പോലീസ് സംശയിക്കുന്നു. പാലാക്കട് മണ്ണാർക്കാട് സ്വദേശികളായ ചോറ്റൂർ ഹിലാലുദ്ദീൻ (23), പിലായിത്തൊടി ഹന്നാൻ (20), പുത്തൻപുരയിൽ ആസിഫ് (23), സജീഷ് (32) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ റിമാൻഡ് ചെയ്യുന്ന പക്ഷം കൂടുതൽ അന്വേഷണങ്ങൾക്കായി പിന്നീട് കസ്റ്റഡിയിൽ വാങ്ങുമെന്നും പോലീസ് പറഞ്ഞു. കൊച്ചിയിൽ മറൈൻഡ്രൈവ്, മേനക പോലുള്ള പ്രധാനഭാഗങ്ങളിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തെയാണു പോലീസ് അറസ്റ്റ് ചെയ്തത്. യുവാക്കളും കുട്ടികളും ആണ് ഇവരുടെ പ്രധാന ഇരകൾ. ഗോശ്രീ ഹൈക്കോടതി റോഡിൽ സിഎംഎഫ്ആർഐയുടെ മുന്നിൽനിന്നാണ് പ്രതികൾ പിടിയിലായത്. ഇവരുടെ പക്കൽനിന്ന് ഒന്നര കിലോ കഞ്ചാവ്, രണ്ട് വടിവാളുകൾ, ഒരു കത്തി എന്നിവ കണ്ടെടുത്തു.…
Read Moreഎക്സൈസ് ചെക്ക്പോസ്റ്റിൽ ചരക്കുവാഹന പരിശോധന പ്രഹസനം; ടാർപോളിൻ മറച്ചു വരുന്ന വാഹനം പരിശോധിക്കാൻ ജീവനക്കാർ തകറാകുന്നില്ലെന്ന് ആക്ഷേപം
ചിറ്റൂർ: മീനാക്ഷിപുരം മൂലക്കാട് എക്സൈസ് ചെക്ക്പോസ്റ്റിൽ തമിഴ്നാട്ടിൽനിന്നും വരുന്ന ചരക്കുവാഹനങ്ങളുടെ പരിശോധന പ്രഹസനമാകുന്നതായി പരാതി. രാത്രിയും പകലുമായി തമിഴ്നാട്ടിൽനിന്നുള്ള നിരവധി ചരക്കുലോറികളാണ് ഇതുവഴി കടന്നുപോകുന്നത്. ടാർപോളിൻ മറച്ചുവരുന്ന വാഹനങ്ങൾ തുറന്നു പരിശോധിക്കാൻ ജീവനക്കാർ മെനക്കെടാറില്ല. മൂലക്കട ചെക്ക്പോസ്റ്റിൽ ജീവനക്കാർക്ക് വാഹനപരിശോധനയ്ക്കു കയറാൻ സ്റ്റാൻഡ് അനുവദിച്ചിരുന്നു. എന്നാൽ നിലവിൽ ഈ സ്റ്റാൻഡും കാണുന്നില്ല. പൊള്ളാച്ചിയിൽനിന്നുള്ള ബസുകൾപോലും കയറി പരിശോധന നടത്താതെയാണ് കടത്തിവിടുന്നുന്നത്. ഗോവിന്ദാപുരം, ഗോപാലപുരം ചെക്ക്പോസ്റ്റുകളിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ പതിവായി പിടികൂടുന്നുണ്ട്. എന്നാൽ മൂലക്കടയിൽ രണ്ടുവർഷത്തിനിടെ കള്ളക്കടത്ത് സംബന്ധമായ ഒരു കേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ലത്രേ. വാഹനപരിശോധന പ്രഹസമായതോടെ പൊള്ളാച്ചിയിൽനിന്നും കൊടുവായൂർ, തൃശൂർ ഭാഗത്തേക്കുള്ള കഐസ്ആർടിസികളിലും സ്വകാര്യബസുകളിലും വൻതോതിൽ കഞ്ചാവ് കടത്തുന്നതായി യാത്രക്കാർ പറഞ്ഞു.
Read Moreനന്ദിയോട്ടിൽ മൂലത്തറ ഇടതുകനാൽ ബണ്ടിന് വീണ്ടും തകർച്ചാഭീഷണി; കനാലിന് ഇരുവശവും മരങ്ങൾ വളരുന്നത് ബണ്ടിന് ഭീഷണിയാകുന്നു
ചിറ്റൂർ: നന്ദിയോട് ജംഗ്ഷനി്ൽ മൂലത്തറ ഇടതുകനാൽ ബണ്ടിന് വീണ്ടും തകർച്ചാഭീഷണി. കനാൽബണ്ടിന്റെ ഇരുവശത്തും വലിയ വൃക്ഷങ്ങൾ വളർന്നുപന്തലിച്ചു നില്ക്കുന്നതിനാൽ മിക്കയിടത്തും സ്ലാബുകൾ തകർന്നുകിടക്കുകയാണ്. കനാൽബണ്ടിന് വടക്കുഭാഗത്തായി ഒന്നര ഏക്കർ വിസ്തൃതിയിൽ കൃഷി ആവശ്യത്തിനുള്ള കുളമുണ്ട്. കനാലിനും കുളത്തിനുമായുള്ള വീതികുറഞ്ഞ ബണ്ടിലാണ് വലിയമരം വളർന്നു ഏതുസമയത്തും നിലംപതിക്കാവുന്ന സ്ഥിതിയിലുള്ളത്. കുളത്തിനു താഴെയായി ഇരുപതിലേറെ വീടുകളുണ്ട്. കനാൽ ബണ്ടിനു തകർച്ച നേരിട്ടാൽ വെള്ളം കുളത്തിൽ നിറഞ്ഞ് വീടുകളിലേക്ക് എത്താനും സാധ്യത ഏറെയാണ്. ഇതു രാത്രികാലത്തായാൽ അപകടസാധ്യതയുമേറും. രണ്ടുമാസംമുന്പ് വണ്ടിത്താവളം പാറമേട്ടിൽ ബണ്ട് തകർന്ന് വെള്ളം ഇരച്ചുകയറി മദ്രസ സ്കൂളും സമീപത്തെ വീടുകളിലേക്കും വെള്ളം കയറി നാശമുണ്ടായി. കൂടാതെ നിർമാണത്തിലിരുന്ന കോളജ് കെട്ടിടത്തിന്റെ അസ്ഥിവാരവും തകർന്നു. അപകട സാധ്യതയെപ്പറ്റി സമീപവാസികൾ ജലസേചനവകുപ്പ് അധികൃതർക്കു നല്കിയ മുന്നറിയിപ്പ് അവഗണിച്ചതാണ് ബണ്ട് തകർന്നു വൻനാശമുണ്ടാകാൻ കാരണമായത്. നന്ദിയോട്ടിലും കനാൽബണ്ടു തകർന്നാൽ കുളത്തിന്റെ ബണ്ടു തകർന്നു…
Read Moreസ്വച്ഛ് ഭാരത് ഷോർട്ട് ഫിലിം; മറ്റത്തൂർ സ്കൂൾ വിദ്യാർഥികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി
മൂന്നുമുറി: ശുചിത്വ പരിപാലനത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും സന്ദേശം ലക്ഷ്യമിട്ട് വിദ്യാർഥികൾ തയ്യാറാക്കിയ ഷോർട്ട് ഫിലിമിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുമോദനം. മറ്റത്തൂർ സെന്റ് ജോസഫ്സ് യുപി സ്കൂളിലെ സംസ്കൃതം വിദ്യാർഥികൾ തയ്യാറാക്കിയ സ്വച്ഛ് ഭാരത് എന്ന ഷോർട്ട് ഫിലിമാണ് അഭിനന്ദനത്തിനർഹമായത്. സപ്തതി ആഘോഷിക്കുന്ന മറ്റത്തൂർ സെന്റ് ജോസഫ്സ് യുപി സ്കൂളിലെ അഞ്ച്, ആറ്്, ഏഴ് ക്ലാസുകളിലെ ഏതാനും വിദ്യാർഥികൾ ചേർന്നാണ് ഒന്പതു മിനിറ്റു ദൈർഘ്യമുള്ള ഷോർട്ട് ഫിലിം ഒരുക്കിയത്. സംസ്കൃത ഭാഷയിൽ നിർമിച്ച ലഘുസിനിമയിൽ നാടും വീടും വിദ്യാലയവും ഒരു പോലെ വൃത്തിയാക്കി സൂക്ഷിക്കണമെന്നും പരിസര മലിനീകരണം ഒഴിവാക്കണമെന്ന സന്ദേശമാണ് നൽകുന്നത്. കാമറയുടെ മുന്നിലും പുറകിലും പ്രവർത്തിച്ചത് വിദ്യാർഥികൾ തന്നെയാണ്. സ്കൂൾ മാനേജർ ഫാ.ജോസ് മഞ്ഞളി, പ്രധാനധ്യാപിക ടിസി പി.ആന്റണി, സംസ്കൃതം അധ്യാപകൻ ഗോകുലകൃഷ്ണൻ എന്നിവരുടെ പിന്തുണയോടയാണ് ഈ കുരുന്നു പ്രതിഭകൾ ഷോർട്ട്ഫിലിം ചിത്രീകരണത്തിനിറങ്ങിയത്. ആശയവും തിരക്കഥയും വിദ്യാർഥികൾ…
Read Moreരണ്ടുകോടിയുടെ കുഴൽപ്പണം പിടിച്ചെടുത്തു; രണ്ടു മലയാളിയടക്കം അഞ്ചുപേർ അറസ്റ്റിൽ
പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നു രണ്ടുകോടിയിലേറെ രൂപയുടെ കുഴൽപ്പണം പിടികൂടി. രണ്ടു മലയാളികൾ അടക്കം അഞ്ചുപേർ അറസ്റ്റിലായി. കൊല്ലം സ്വദേശികളായ സുരേന്ദ്രൻ (24), വിവേക് (26), മഹാരാഷ്ട്ര സ്വദേശികളായ പദംസിംഗ് (27), പ്രമോദ് (24), കർണാടക സ്വദേശി പ്രഭാകർ (26) എന്നിവരാണ് അറസ്റ്റിലായത്. കോയന്പത്തൂരിൽനിന്നും കൊല്ലത്തേക്കു കൊണ്ടുപോകുന്പോഴാണ് 2,05,41,500 രൂപ പിടികൂടിയത്. അഹല്യനഗരി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇവരെ പിടികൂടിയത്. ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് എസ്ഐയ്ക്കു ലഭിച്ച രഹസ്യവിവരത്തെതുടർന്ന് എഎസ്ഐ കെ. സാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അഹല്യനഗരി തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ ഇന്നലെ ഉച്ചയ്ക്ക് 12.20നു പരിശോധന നടത്തിയത്. സംശയാസ്പദമായ നിലയിൽ കണ്ടെത്തിയ അഞ്ചുപേരെ പരിശോധിച്ചപ്പോഴാണ് കുഴൽപ്പണം കണ്ടെത്തിയത്. കോയന്പത്തൂരിൽനിന്ന് കൊല്ലത്തേക്കു കടത്തുകയായിരുന്നുവെന്നാണ് പ്രതികൾ മൊഴി നല്കിയത്. ഇവർ ധരിച്ച ഷർട്ടിനുള്ളിൽ പ്രത്യേക ജാക്കറ്റ് ധരിച്ച് അതിനുള്ളിലാണ് പണം…
Read Moreഇവരാണ് ആ ചുണക്കുട്ടികൾ; കനാലിലെ കുത്തൊഴുക്കിലേക്ക് വീണ ഓട്ടോയിൽ നിന്ന് രക്ഷിച്ചത് ആറുപേരെ; ജീവൻ പണയംവച്ച് യാത്രക്കാരെ രക്ഷിച്ച യുവാക്കൾ നാടിന് മാതൃകയായി
വണ്ടിത്താവളം: കനാലിലെ കുത്തൊഴുക്കിലേക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ ഓട്ടോയിലെ യാത്രക്കാരായ രണ്ടുകുട്ടികളും മൂന്നു സ്ത്രീകളും ഡ്രൈവറും ഉൾപ്പെടെയുള്ളവരെ രക്ഷിച്ച അഞ്ചുയുവാക്കളും മാതൃകയായി. തിങ്കളാഴ്ച വൈകുന്നേരം 5.45നാണ് വണ്ടിത്താവളം പള്ളിമൊക്ക് മേലെ എഴുത്താണി മണ്പാതവഴി സഞ്ചരിക്കുന്നതിനിടെ നിയന്ത്രണംവിട്ട് മൂലത്തറ ഇടതുകനാലിലേക്ക് ഓട്ടോ വീണത്. കനാലിൽ രണ്ടര സ്ലാബ് ഉയരത്തിൽ വെള്ളമുണ്ടായിരുന്നു. സംഭവസ്ഥലത്തിന് എഴുപത്തിയഞ്ചു മീറ്റർ അകലെനിന്നിരുന്ന യുവാവാണ് ഓട്ടോമറിഞ്ഞത് ആദ്യം കണ്ടത്. തുടർന്നു യുവാവ് മേലേഴുത്താണി റിഥം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അംഗങ്ങളെ വിളിയിച്ചറിയിച്ചു. ക്ലബിലുണ്ടായിരുന്ന മേലേഎഴുത്താണി സ്വദേശികളായ പരേതനായ സുന്ദരരാജന്റെ മകൻ വിഷ്ണു (33), നാരായണന്റെ മകൻ ബാബു (36), സഹോദരൻ അനീഷ് (32), രാജന്റെ മകൻ രാജേഷ് (28), മനോജ് (40) എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കനാലിലെ ഒഴുക്കിൽ മുങ്ങിതാഴ്ന്ന ഓട്ടോയിൽനിന്നും സാഹസികമായാണ് യുവാക്കൾ ഇവരെ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനത്തിനിടെ യുവാക്കളുടെ പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ ഫോണും പണവും…
Read More