യൂ​റോ​പ്പി​നെ ചു​ട്ടു​പൊ​ള്ളി​ച്ച് ഉ​ഷ്ണ​ത​രം​ഗം: സ്പെ​യി​നി​ൽ മാ​ത്രം 1,028 മ​ര​ണം

മാ​ഡ്രി​ഡ്: യൂ​റോ​പ്പി​നെ മു​ഴു​വ​ൻ വി​ഴു​ങ്ങി​യ അ​സാ​ധാ​ര​ണ ഉ​ഷ്ണ​ത​രം​ഗ​ത്തി​ൽ സ്പെ​യി​നി​ൽ മാ​ത്രം 1,028 പേ​ർ മ​രി​ച്ച​താ​യി ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ. സ്പെ​യി​നി​ലെ കാ​ർ​ലോ​സ് III ഹെ​ൽ​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട് പ്ര​കാ​രം, ജൂ​ൺ മാ​സ​ത്തി​ൽ മാ​ത്ര​മാ​ണ് ഇ​ത്ര​യും പേ​ർ ക​ടു​ത്ത ചൂ​ടി​നെ തു​ട​ർ​ന്ന് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ 407 മ​ര​ണ​ങ്ങ​ളെ​ക്കാ​ൾ ഇ​ര​ട്ടി​യി​ല​ധി​ക​മാ​ണി​ത്. 2015-ന് ​ശേ​ഷം ജൂ​ൺ മാ​സ​ത്തി​ൽ സ്പെ​യി​നി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന മ​ര​ണ​സം​ഖ്യ​യാ​ണി​തെ​ന്നും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

73 ശ​ത​മാ​നം ജ​ന​ങ്ങ​ളും അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ

ജൂ​ൺ 23ന് ​ഉ​ഷ്ണ​ത​രം​ഗം ഏ​റ്റ​വും രൂ​ക്ഷ​മാ​യ​പ്പോ​ൾ, രാ​ജ്യ​ത്തെ 3.57 കോ​ടി ജ​ന​ങ്ങ​ൾ – മൊ​ത്തം ജ​ന​സം​ഖ്യ​യു​ടെ 73 ശ​ത​മാ​നം – ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ ഭീ​ഷ​ണി നേ​രി​ട്ടു. സ്പെ​യി​നി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ചൂ​ടേ​റി​യ ര​ണ്ടാ​മ​ത്തെ ജൂ​ൺ മാ​സ​മാ​ണ് ക​ട​ന്നു​പോ​യ​തെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥാ ഏ​ജ​ൻ​സി “Aemet’ സ്ഥി​രീ​ക​രി​ച്ചു.

സാ​ധാ​ര​ണ​യേ​ക്കാ​ൾ ശ​രാ​ശ​രി 3.2 ഡി​ഗ്രി സെ​ൽ​ഷ്യ​സ് അ​ധി​ക താ​പ​നി​ല​യാ​ണ് ജൂ​ണി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മാ​ത്ര​മ​ല്ല, ശ​രാ​ശ​രി​യേ​ക്കാ​ൾ 1.6 ഡി​ഗ്രി സെ​ൽ​ഷ്യ​സ് അ​ധി​ക ചൂ​ടു​മാ​യി 2026-ലെ ​ആ​ദ്യ ആ​റ് മാ​സ​ങ്ങ​ൾ സ്പെ​യി​നി​ലെ ഏ​റ്റ​വും ചൂ​ടേ​റി​യ കാ​ല​യ​ള​വാ​യി റെ​ക്കോ​ർ​ഡി​ട്ടു.

യൂ​റോ​പ്പി​ലാ​കെ ‘ഹീ​റ്റ് ഡോം’ ​ഭീ​തി

സ്പെ​യി​നി​ൽ മാ​ത്ര​മ​ല്ല, ഫ്രാ​ൻ​സ്, ജ​ർ​മ​നി, പോ​ള​ണ്ട്, ചെ​ക്ക് റി​പ്പ​ബ്ലി​ക്, സ്ലൊ​വാ​ക്യ, ഹം​ഗ​റി ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ലും താ​പ​നി​ല 40 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് മു​ക​ളി​ലെ​ത്തി സ​ർ​വ​കാ​ല റി​ക്കാ​ർ​ഡു​ക​ൾ ത​ക​ർ​ത്തു.

ഫ്രാ​ൻ​സി​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന രാ​ത്രി​കാ​ല താ​പ​നി​ല​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. യൂ​റോ​പ്പി​ലു​ട​നീ​ളം ഉ​ഷ്ണ​ത​രം​ഗം മൂ​ലം ഇ​തു​വ​രെ 1,300-ല​ധി​കം മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യും മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി.

കാ​ര​ണം ഹീ​റ്റ് ഡോം ​പ്ര​തി​ഭാ​സം

സ​ഹാ​റ​യി​ൽ നി​ന്ന് വീ​ശു​ന്ന ചൂ​ടു​കാ​റ്റും ആ​ഫ്രി​ക്ക​ൻ ആ​ന്‍റി​സൈ​ക്ലോ​ൺ എ​ന്ന ശ​ക്ത​മാ​യ ഉ​യ​ർ​ന്ന മ​ർ​ദ്ദ​മേ​ഖ​ല​യു​മാ​ണ് ക​ടു​ത്ത ചൂ​ടി​ന് കാ​ര​ണം. ഇ​ത് യൂ​റോ​പ്പി​ന് മു​ക​ളി​ൽ ഹീ​റ്റ് ഡോം ​അ​ഥ​വാ ചൂ​ടി​ന്‍റെ മേ​ലാ​പ്പ് സൃ​ഷ്ടി​ച്ച് ചൂ​ടു​ള്ള വാ​യു​വി​നെ അ​ന്ത​രീ​ക്ഷ​ത്തി​ൽ ത​ള​ച്ചി​ടു​ന്നു. ഇ​തു​മൂ​ലം ഓ​രോ ദി​വ​സ​വും താ​പ​നി​ല ഉ​യ​രു​ക​യാ​ണ്.

വി​ല്ല​ൻ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം

ആ​ഗോ​ള കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​മാ​ണ് ഉ​ഷ്ണ​ത​രം​ഗ​ത്തെ ഇ​ത്ര​യും രൂ​ക്ഷ​മാ​ക്കി​യ​തെ​ന്ന് ശാ​സ്ത്ര​ജ്ഞ​ർ പ​റ​യു​ന്നു. ആ​ഗോ​ള​താ​പ​നം കാ​ര​ണം സാ​ധാ​ര​ണ​യേ​ക്കാ​ൾ നാ​ല് ഡി​ഗ്രി സെ​ൽ​ഷ്യ​സ് അ​ധി​ക ചൂ​ടാ​ണ് ഇ​ത്ത​വ​ണ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ലും ചൂ​ട് ക​ന​ക്കു​മെ​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

  • ജോ​സ് കു​മ്പി​ളു​വേ​ലി​ൽ

.

Related posts

Leave a Comment