മ​ല​യോ​ര​മേ​ഖ​ല​യി​ൽ പു​ലി​ശ​ല്യം രൂ​ക്ഷം; പുലർച്ചെയുള്ള റ​ബ​ർ​ടാ​പ്പിം​ഗ് നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് വ​നം​വ​കു​പ്പ്

മം​ഗ​ലം​ഡാം: മ​ല​യോ​ര​മേ​ഖ​ല​യി​ൽ പു​ലി​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ റ​ബ​ർ ടാ​പ്പിം​ഗ് നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ. മ​ല​യോ​ര​മേ​ഖ​ല​യി​ൽ പ​ല​യി​ട​ത്തും പു​ലി​യി​റ​ങ്ങു​ന്ന​തി​നാ​ൽ പു​ല​ർ​ച്ചെ ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് വ​നം​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്കി. നേ​രം വെ​ളു​ത്ത​തി​നു​ശേ​ഷം മാ​ത്രം ടാ​പ്പിം​ഗ് ജോ​ലി​ക​ൾ​ക്ക് പോ​യാ​ൽ മ​തി​യെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. സാ​ധാ​ര​ണ ഗ​തി​യി​ൽ മ​ല​യോ​ര​മേ​ഖ​ല​യി​ലെ പ​ല തോ​ട്ട​ങ്ങ​ളി​ലും പു​ല​ർ​ച്ചെ മൂ​ന്നു​മു​ത​ൽ ത​ന്നെ ടാ​പ്പിം​ഗ് തു​ട​ങ്ങാ​റു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി മം​ഗ​ലം​ഡാം പൂ​തം​കൊ​ട്ടി​ലാ​ണ് പു​ലി​യെ കാ​ണു​ന്ന​ത്.ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ട​തി​നാ​ൽ മ​റ്റ് അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ ഒ​ന്നു​മു​ണ്ടാ​യി​ല്ല. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ പൂ​തം​കോ​ട് മേ​ലേ​പു​ര​യ്ക്ക​ൽ മു​ത്ത​കു​ട്ടി​യു​ടെ തോ​ട്ട​ത്തി​ൽ ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി റ​ഫീ​ക്ക് പു​ലി​യെ കാ​ണു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച പൂ​തം​കോ​ട്ടി​ലെ മ​റ്റൊ​രു തോ​ട്ട​ത്തി​ൽ ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന​തി​ടെ പു​ലി​യു​ടെ മു​ന്നി​ൽ​നി​ന്നും ദ​ന്പ​തി​ക​ൾ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളാ​യ മു​ത്തു, ഭാ​ര്യ സു​ലേ​ഖ എ​ന്നി​വ​രാ​ണ് പു​ലി​യു​ടെ മു​ന്നി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്. പു​ലി​യെ ക​ണ്ട​പ്പോ​ൾ സു​ലേ​ഖ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും മു​ത്തു…

Read More

കു​തി​രാ​നി​ൽ തു​ര​ങ്ക​പ്പാ​ത റോ​ഡി​ൽ വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ൽ; സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കരാർകമ്പിനി പണി നിർത്തി

വ​ട​ക്ക​ഞ്ചേ​രി: കു​തി​രാ​ൻ തു​ര​ങ്ക​പ്പാ​ത റോ​ഡി​ൽ മ​ല​യി​ൽ​നി​ന്നു മ​ണ്ണി​ടി​ച്ചി​ൽ തു​ട​രു​ന്നു. വ​ഴു​ക്കും​പാ​റ ഭാ​ഗ​ത്താ​ണ് മ​ല​യി​ടി​ച്ചി​ൽ. വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​നു സ​ജ്ജ​മാ​യെ​ന്നു ക​രാ​ർ ക​ന്പ​നി അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന തു​ര​ങ്ക​ത്തി​ൽ​നി​ന്നു​ള്ള പു​തി​യ പാ​ത​യി​ലേ​ക്കു മ​ണ്ണും പാ​റ​ക​ളും മ​ര​ങ്ങ​ളും വീ​ഴു​ന്ന സ്ഥി​തി​യാണുള്ള​ത്. ക​ഴി​ഞ്ഞ മേ​യി​ലാ​ണ് ഈ ​പു​തി​യ പാ​ത ടാ​റിം​ഗ് ന​ട​ത്തി​യ​ത്. ഇ​ട​തു തു​ര​ങ്ക​പ്പാ​ത​യി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടാ​ൻ ല​ക്ഷ്യം വ​ച്ചാ​യി​രു​ന്നു തി​ര​ക്കി​ട്ട പ​ണി​ക​ൾ. എ​ന്നാ​ൽ മ​ല​യി​ൽ​നി​ന്ന് അ​പ​ക​ട​ക​ര​മാം​വി​ധം മ​ണ്ണി​ടി​ച്ചി​ലി​നും, വ​ലി​യ പാ​റ​ക​ളും മ​ര​ങ്ങ​ളും താ​ഴേ​ക്കു പ​തി​ക്കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നു ദീ​പി​ക ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ധ്യ​മ​ങ്ങ​ളും മ​റ്റു വി​ദ​ഗ്ധ​രും ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​നെ​തു​ട​ർ​ന്നു വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​തു വേ​ണ്ടെ​ന്നു​വ​യ്ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഓ​ഗ​സ്റ്റി​ലു​ണ്ടാ​യ അ​തി​വ​ർ​ഷ​ത്തി​ൽ കു​തി​രാ​ൻ​മ​ല​യി​ൽ പ​തി​ന​ഞ്ചി​ട​ത്തു മ​ല​യി​ടി​ച്ചി​ലു​ണ്ടാ​യി. ഇ​രു​ന്പു​പാ​ലം ഭാ​ഗ​ത്തു തു​ര​ങ്ക​മു​ഖ​വും മ​ല​യി​ടി​ഞ്ഞു മൂ​ടി. തു​ര​ങ്ക​ത്തി​നു​ള്ളി​ൽ മ​ണ്ണി​ടി​ച്ചി​ലും ജ​ല​പ്ര​വാ​ഹ​വു​മു​ണ്ടാ​യി. എ​ന്നാ​ൽ, അ​തി​വ​ർ​ഷ​ത്തി​നു​ശേ​ഷം ക​രാ​ർ ക​ന്പ​നി​ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ പേ​രു​പ​റ​ഞ്ഞ് തു​ര​ങ്ക​പ്പാ​ത​ക​ളു​ടെ ശേ​ഷി​ച്ച പ​ണി​ക​ളും വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി​പ്പാ​ത​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​വും നി​ല​വി​ൽ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

Read More

അൽപം മടിച്ചെങ്കിലും പ​തി​വു​തെ​റ്റി​ക്കാ​തെ  വി​രു​ന്നെ​ത്തി വീ​ണ്ടു​മൊ​രു മാ​ന്പ​ഴ​ക്കാ​ലം

കൊ​ട​ക​ര: മാ​ന്പ​ഴ​ക്കാ​ല​ത്തി​ന്‍റെ വ​ര​വ​റി​യി​ച്ച് പ​തി​വു​തെ​റ്റി​ക്കാ​തെ മാ​വു​ക​ൾ പൂ​ത്തു. തെ​ല്ല് വൈ​കി​യാ​ണ് ഇ​ക്കു​റി മാ​വു​ക​ൾ പൂ​ത്ത​ത്. മ​ഞ്ഞി​ൽ മു​ങ്ങു​ന്ന ധ​നു​വും മ​ക​ര​വു​മാ​ണ് മാ​ന്പൂ​ക്ക​ളെ ഉ​ണ​ർ​ത്തു​ന്ന​ത്. മ​ക​ര മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലേ നി​റ​ഞ്ഞു പൂ​ക്കാ​റു​ള്ള മാ​വു​ക​ൾ പ​ക്ഷേ ഇ​ത്ത​വ​ണ പൂ​ക്കാ​ൻ അ​ൽ​പ്പം മ​ടി​ച്ചു​നി​ന്നു. എ​ങ്കി​ലും പ്ര​തീ​ക്ഷ​യു​ടെ പൂ​ങ്കു​ല​ക​ൾ നീ​ട്ടി ഇ​പ്പോ​ൾ മാ​വു​ക​ൾ വ്യാ​പ​ക​മാ​യി പൂ​ത്തു​നി​ൽ​ക്കു​ക​യാ​ണ്. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യാ​ൽ ഈ ​വേ​ന​ൽ മാ​ന്പ​ഴ​സ​മൃ​ദ്ധി​യു​ടേ​താ​കു​മെ​ന്ന് നാ​ട്ടു​മാ​വു​ക​ളു​ടെ സം​ര​ക്ഷ​ക​നും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നു​മാ​യ എം.​മോ​ഹ​ൻ​ദാ​സ് പ​റ​യു​ന്നു. ചി​ല​യി​ട​ങ്ങി​ൽ പൂ​ങ്കു​ല​ക​ളി​ൽ ഉ​ണ്ണി​ക​ൾ വി​രി​ഞ്ഞു തു​ട​ങ്ങി. ഇ​ത്ത​വ​ണ​ത്തെ ക​ടു​ത്ത മ​ഞ്ഞും ചൂ​ടും മാ​വു​ക​ളി​ൽ കാ​യ്ഫ​ലം വ​ർ​ധി​പ്പി​ക്കു​മെ​ന്നാ​ണ് പ്രാ​യ​മാ​യ​വ​ർ പ​റ​യു​ന്ന​ത്. അ​തേ സ​മ​യം മ​ഴ​ക്കാ​ർ നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​വും കാ​ലം തെ​റ്റി എ​ത്തു​ന്ന മ​ഴ​യും മാ​വു​ക​ളി​ലെ പൂ​ങ്കു​ല​ക​ൾ ക​രി​യാ​നും ക​ണ്ണി​മാ​ങ്ങ​ൽ കൊ​ഴി​യാ​നും കാ​ര​ണ​മാ​കു​മെ​ന്ന ആ​ശ​ങ്ക​യും ഉ​ണ്ട്്. മ​ക്ക​ളെ ക​ണ്ടും മാ​ന്പൂ ക​ണ്ടും കൊ​തി​ക്ക​രു​തെ​ന്ന പ​ഴ​മൊ​ഴി​യും പ്രാ​യം ചെ​ന്ന​വ​ർ ഓ​ർ​മ്മി​പ്പി​ക്കു​ന്നു. മാ​ഞ്ചു​വ​ട്ടി​ൽ ക​ളി​യൂ​ഞ്ഞാ​ലു​കെ​ട്ടാ​നും കാ​റ്റി​ൽ…

Read More

ശ​ര​ണ​ബാ​ല്യം പ​ദ്ധ​തി​: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന; വ​നി​താ- ശി​ശു വി​ക​സ​ന വ​കു​പ്പ് മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന പദ്ധതിയുടെ ലക്ഷ്യങ്ങൾ ഇങ്ങനെ…

പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ശ​ര​ണ​ബാ​ല്യം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ബാ​ല​വേ​ല – ബാ​ല​ഭി​ക്ഷാ​ട​നം- തെ​രു​വ്ബാ​ല്യ വി​മു​ക്ത കേ​ര​ള​മെ​ന്ന ല​ക്ഷ്യ​ത്തി​നാ​യി വ​നി​താ- ശി​ശു വി​ക​സ​ന വ​കു​പ്പ് മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ശ​ര​ണ്യ​ബാ​ല്യം. ശ​ര​ണ​ബാ​ല്യം റെ​സ്ക്യൂ ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ കെ.​ആ​ന​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്പെ​ഷ്യ​ൽ ജു​വ​നൈ​ൽ പൊ​ലീ​സ് യൂ​ണി​റ്റ് അം​ഗം ശ്യാം ​കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് ലേ​ബ​ർ ഓ​ഫീ​സ​ർ പി.​ഡി. അ​നി​ൽ​കു​മാ​ർ, ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റി​ലെ ലീ​ഗ​ൽ കം ​പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ​ർ അ​പ​ർ​ണ നാ​രാ​യ​ണ​ൻ, സോ​ഷ​ൽ വ​ർ​ക്ക​ർ അ​നീ​ഷ്കു​മാ​ർ, ഒൗ​ട്ട് റീ​ച്ച് വ​ർ​ക്ക​ർ സ​ത്യ​ഭാ​മ, ചൈ​ൽ​ഡ് ലൈ​ൻ കോ​ഡി​നേ​റ്റ​ർ എ​ബ്ര​ഹാം ലി​ങ്ക​ണ്‍ എ​ന്നി​വ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. റെ​യി​ൽ​വേ പ്ലാ​റ്റ്ഫോ​മി​ൽ അ​മ്മ​യോ​ടൊ​പ്പം ക​ഴി​ഞ്ഞ മൂ​ന്ന് വ​യ​സു​ള്ള കു​ട്ടി​യെ ക​ണ്ടെ​ത്തി വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി ശി​ശു സം​ര​ക്ഷ​ണ സ്ഥാ​പ​ന​ത്തി​ലേ​ക്ക് മാ​റ്റി. തു​ട​ർ​ന്നും പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​മെ​ന്ന് ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ…

Read More

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മാ​തൃ​ക​യായി ഒ​റ്റ​പ്പാ​ലം ഖരമാലിന്യ പ്ലാന്‍റിൽ ഇനി പ്ലാ​സ്റ്റി​ക് സം​സ്ക​ര​ണവും

ഒ​റ്റ​പ്പാ​ലം: പ്ലാ​സ്റ്റി​ക്കി​ന്‍റെ അ​തി​പ്ര​സ​രം​മൂ​ലം വ​ല​യു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മാ​തൃ​ക​യാ​ക്കാ​വു​ന്ന പ്ലാ​സ്റ്റി​ക് സം​സ്ക​ര​ണ യൂ​ണി​റ്റ് ഒ​റ്റ​പ്പാ​ല​ത്തു തു​ട​ങ്ങി. ഒ​റ്റ​പ്പാ​ലം ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ലാ​ണ് പ്ലാ​സ്റ്റി​ക് സം​സ്ക​ര​ണ യൂ​ണി​റ്റ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ന​ഗ​ര​ത്തി​ൽ കു​ന്നു​കൂ​ടി വ​രു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യം സം​സ്ക​രി​ക്കാ​ൻ അ​ത്യ​ന്താ​ധു​നി​ക സം​വി​ധാ​ന​മാ​ണ് ഒ​റ്റ​പ്പാ​ല​ത്ത് ഒ​രു​ക്കു​ന്ന​ത്. സൗ​ത്ത് പ​ന​മ​ണ്ണ യി​ലെ ന​ഗ​ര​സ​ഭ ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ൻ​റ് സ്ഥാ​പി​ച്ചി​ട്ടു​ള്ള പ്ലാ​സ്റ്റി​ക് സം​സ്ക​രി​ക്കു​ന്ന ഷെ​ഡിം​ഗ് യ​ന്ത്രം ഇ​തി​ന​കം​ത​ന്നെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി ക​ഴി​ഞ്ഞു. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ പ്ലാ​സ്റ്റി​ക് സം​സ്ക​രി​ച്ചു യ​ന്ത്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യും കാ​ര്യ​ശേ​ഷി​യും അ​ധി​കൃ​ത​ർ വി​ല​യി​രു​ത്തി. സം​സ്ക​രി​ക്കു​ന്ന​തി​നാ​യി മൂ​ന്നു യ​ന്ത്ര​ങ്ങ​ളാ​ണ് പ്ലാ​ന്‍റി​ൽ സ്ഥാ​പി​ച്ച​ത്.പ്ലാ​സ്റ്റി​ക്കി​നെ പൊ​ടി​രൂ​പ​ത്തി​ലാ​ക്കി​യും അ​ടി​ച്ചു​പ​ര​ത്തി​യു​മാ​ണ് സം​സ്ക​രി​ക്കു​ക. ഇ​വ റോ​ഡ് ടാ​ർ ചെ​യ്യു​ന്ന​തി​നാ​യി പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന നി​ല​യി​ലാ​ണു​ള്ള​ത്. പ​ത്തു​ശ​ത​മാ​നം പ്ലാ​സ്റ്റി​ക് ആ​ണ് റോ​ഡു​പ​ണി​ക്കാ​യി ടാ​റി​നൊ​പ്പം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന​ത്.ബാ​ക്കി​വ​രു​ന്ന സം​സ്ക​രി​ച്ച മാ​ലി​ന്യം ഗ്രീ​ൻ​കേ​ര​ള ക​ന്പ​നി​ക്ക് കൈ​മാ​റാ​നാ​ണ് ധാ​ര​ണ. സം​സ്ക​രി​ച്ച മാ​ലി​ന്യം ഒ​രു കി​ലോ​ഗ്രാ​മി​ന് 18 രൂ​പ​യോ​ളം ല​ഭ്യ​മാ​കു​മെ​ന്നാ​ണ് ന​ഗ​ര​സ​ഭ ക​ന്പ​നി​യു​മാ​യി ഉ​ണ്ടാ​ക്കി​യ…

Read More

തി​രു​വി​ല്വാ​മ​ല​യി​ൽ നി​രോ​ധി​ത കീ​ട​നാ​ശി​നി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി പ​രാ​തി; കീടനാശിനി പ്രയോഗത്തെക്കുറിച്ച് നാട്ടുകാർ പറയുന്നത്

തി​രു​വി​ല്വാ​മ​ല: തി​രു​വി​ല്വാ​മ​ല പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഉ​ൽ​പ്പാ​ദ​ന കാ​ലാ​വ​ധി ക​ഴി​ഞ്ഞ റ​ബ​ർ​തോ​ട്ട​ങ്ങ​ളി​ൽ വീ​ണ്ടും പ്ലാ​ന്‍റ് ചെ​യ്യു​ന്ന​തി​നു ഇ​ട​വി​ള​യാ​യി ചെ​യ്യു​ന്ന പൈ​നാ​പ്പി​ൾ​കൃ​ഷി​ക്ക് നി​രോ​ധി​ത എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട കേ​ര​ള​ത്തി​ൽ ല​ഭ്യ​മ​ല്ലാ​ത്ത രാ​സ​വ​ള​ങ്ങ​ളും കീ​ട​നാ​ശി​നി​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി പ​രാ​തി. തോ​ട്ടം ഉ​ട​മ​ക​ൾ​ക്ക് ഇ​വ​ർ റ​ബ​ർ, തെ​ങ്ങ് എ​ന്നി​വ സൗ​ജ​ന്യ​മാ​യി പ്ലാ​ന്‍റ് ചെ​യ്ത് ന​ൽ​കും. അ​തി​നു പ​ക​ര​മാ​യി ഇ​ട​വി​ള​യാ​യി പൈ​നാ​പ്പി​ൾ​കൃ​ഷി ചെ​യ്യു​ന്ന​തി​നു ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ട​മ അ​നു​മ​തി ന​ൽ​ക​ണം. ഇത്ത​ര​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ അ​പ്പേ​ക്കാ​ട്ട്, ഒ​ര​ലാ​ശേ​രി ഭാ​ഗങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പു​റ​മെ​നി​ന്നു​ള്ള കൃ​ഷി ചെ​യ്യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മ​ണ്ണി​നെ​യും ജ​ല​ത്തേ​യും ന​ശി​പ്പി​ച്ച് ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന കൃ​ഷി​യി​ൽ​നി​ന്ന് ഉ​ട​മ​ക​ൾ പിന്മാ​റ​ണ​മെ​ന്നു കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​സം​ബ​ന്ധി​ച്ച് കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്നും കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​ഉ​ദ​യ​ൻ പ​റ​ഞ്ഞു.

Read More

ഒരു അശ്രദ്ധ മതി, നമ്മെ സ്നേഹിക്കുന്നവരുടെ കണ്ണുനിറയാൻ;  നിങ്ങളുടെ തിരിച്ചുവരും കാത്ത് വീട്ടിൽ പ്രിയപ്പെട്ടവരുണ്ടെന്ന് ഓർമിപ്പിച്ച്  റോഡ് സുരക്ഷ ജീവൻ രക്ഷാ പരിപാടി

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: വീ​ട്ടി​ൽ​നി​ന്ന് എ​ന്തെ​ങ്കി​ലും ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പു​റ​ത്തി​റ​ങ്ങു​ന്പോ​ൾ ഓ​ർ​ക്കു​ക, വീ​ട്ടി​ൽ നി​ങ്ങ​ളു​ടെ തി​രി​ച്ചു​വ​ര​വും പ്ര​തീ​ക്ഷി​ച്ച് നി​ങ്ങ​ൾ​ക്കു പ്രി​യ​പ്പെ​ട്ട​വ​രു​ണ്ട്. നി​ങ്ങ​ളെ സ്നേ​ഹി​ക്കു​ന്ന, നി​ങ്ങ​ളു​ടെ ന​ന്മ ആ​ഗ്ര​ഹി​ക്കു​ന്ന നി​ങ്ങ​ളെ​ക്കു​റി​ച്ച് ഒ​രു​പാ​ട് പ്ര​തീ​ക്ഷ​ക​ളു​ള്ള​വ​ർ. അ​വ​രു​ടെ അ​ടു​ക്ക​ലേ​ക്കു തി​രി​ച്ചെ​ത്താ​നാ​യി ഓ​രോ ചു​വ​ടും ശ്ര​ദ്ധ​യോ​ടെ മു​ന്നോ​ട്ടു​വ​യ്ക്കു​ക. ന​മ്മു​ടെ ഒ​രു അ​ശ്ര​ദ്ധ മ​തി ന​മ്മെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ ക​ണ്ണു​ക​ൾ നി​റ​യാ​ൻ – സ്റ്റാ​ൻ​ഡിം​ഗ് വീ​ൽ​ചെ​യ​റി​ലി​രു​ന്നു നി​ഖി​ൽ​രാ​ജ് മു​ഖ​ത്തെ ചി​രി​മാ​യാ​തെ കൊ​ച്ചു​കൂ​ട്ടു​കാ​രെ ഓ​ർ​മി​പ്പി​ച്ചു.അ​പ​ക​ടം ശ​രീ​രം ത​ള​ർ​ത്തി​യി​ട്ടും ത​ള​രാ​ത്ത മ​ന​സു​മാ​യി മു​ന്നേ​റു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി നി​ഖി​ൽ​രാ​ജ് തൃ​ശൂ​ർ കാ​ൽ​ഡി​യ​ൻ സി​റി​യ​ൻ സ്കൂ​ളി​ൽ മു​പ്പ​താ​മ​തു ദേ​ശീ​യ റോ​ഡ് സു​ര​ക്ഷാ​വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ക്ട്സ് ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തു​ന്ന റോ​ഡ് സു​ര​ക്ഷ ജീ​വ​ൻ ര​ക്ഷ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്പോ​ഴാ​ണ് ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ൾ സ്കൂ​ളി​ലെ കു​ട്ടി​ക​ളു​മാ​യി പ​ങ്കി​ട്ട​ത്. ഒ​രു നി​മി​ഷം ബൈ​ക്കൊ​ന്നു സൈ​ഡാ​ക്കി ആ ​ഫോ​ണ്‍ കോ​ൾ എ​ടു​ത്തി​രു​ന്നെ​ങ്കി​ൽ എ​ന്‍റെ ജീ​വി​തം ഇ​ങ്ങ​നെ ആ​കു​മാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ…

Read More

കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്നു;  തെ​ങ്ക​ര -മ​ണ്ണാ​ർ​ക്കാ​ട് കു​ടി​വെ​ള്ള​പ​ദ്ധ​തി പൈ​പ്പു​ലൈ​ൻ നി​ർ​മാ​ണം തു​ട​ങ്ങി

മ​ണ്ണാ​ർ​ക്കാ​ട്: തെ​ങ്ക​ര മ​ണ്ണാ​ർ​ക്കാ​ട് കു​ടി​വെ​ള്ള​പ​ദ്ധ​തി പൈ​പ്പു​ലൈ​ൻ നി​ർ​മാ​ണം തു​ട​ങ്ങി. കു​ടി​വെ​ള്ള​പ​ദ്ധ​തി പ​ദ്ധ​തി പ്ലാ​ന്‍റി​ൽ​നി​ന്നും പ്ര​ധാ​ന ടാ​ങ്ക് സ്ഥി​തി​ചെ​യ്യു​ന്ന ആ​ശു​പ​ത്രി​പ്പ​ടി​യി​ലേ​ക്കു​ള്ള പൈ​പ്പ് നി​ർ​മാ​ണ​മാ​ണ് തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ഒ​ന്നാം​ഘ​ട്ട​ത്തി​ൽ ഫി​ൽ​റ്റ​റിം​ഗ് പ്ലാ​ന്‍റ്, മോ​ട്ടോ​ർ​പു​ര, നി​ർ​വ​ഹ​ണ ഓ​ഫീ​സ് എ​ന്നി​വ​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. ര​ണ്ടാം​ഘ​ട്ട​മാ​യു​ള്ള പ്ര​ധാ​ന പൈ​പ്പു സ്ഥാ​പി​ക്ക​ലാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. പു​ഴ​യി​ൽ​നി​ന്നും ഫി​ൽ​റ്റ​റിം​ഗ് പ്ലാ​ന്‍റി​ലേ​ക്കും അ​വി​ടെ​നി​ന്ന് പ്ര​ധാ​ന ടാ​ങ്കാ​യ ആ​ശു​പ​ത്രി​പ്പ​ടി​യി​ലെ ടാ​ങ്കി​ലേ​ക്കു​ള്ള പൈ​പ്പു​ലൈ​ൻ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​യു​മാ​ണ് ന​ട​ക്കു​ന്ന​ത്. ന​ട​മാ​ളി​ക റോ​ഡി​ലൂ​ടെ​യാ​ണ് ഈ ​പൈ​പ്പു​ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന​ത്. ഗ​താ​ഗ​തംനി​യ​ന്ത്രി​ച്ചു ന​ട​മാ​ളി​ക റോ​ഡി​ന്‍റെ ന​ടു​ഭാ​ഗം വെ​ട്ടി​മു​റി​ച്ചാ​ണ് പൈ​പ്പു​ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ​ല്ലാം ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ ന​ട​ത്തി​യി​രു​ന്ന​ത് റോ​ഡ​രി​കി​ലൂ​ടെ​യാ​യി​രു​ന്നു. ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച ന​ട​മാ​ളി​ക റോ​ഡ് എ​ഴു​പ​തു​ശ​ത​മാ​ന​ത്തോ​ള​മാ​ണ് വെ​ട്ടി​മു​റി​ച്ച​ത്. പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​കു​ന്ന​തോ​ടെ മ​ണ്ണാ​ർ​ക്കാ​ട്, തെ​ങ്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള​പ്ര​ശ്ന​ത്തി​നും പ​രി​ഹാ​ര​മാ​കും. മു​പ്പ​തു​വ​ർ​ഷം​മു​ന്പു​ള്ള കു​ടി​വെ​ള്ള​പ​ദ്ധ​തി​യി​ൽ​നി​ന്ന് ന​ല്കു​വാ​ൻ ക​ഴി​യു​ന്ന​തി​ലേ​റെ ക​ണ​ക്്ഷ​നു​ക​ളാ​ണ് ന​ല്കി​യി​ട്ടു​ള്ള​ത്.

Read More

അനധികൃതപാർക്കിംഗ്;  ചിറ്റൂർ  ആ​ശു​പ​ത്രി ജം​ഗ്ഷ​നിൽ  ഗ​താ​ഗ​ത​ത​ട​സം രൂക്ഷമാകുന്നു

ചി​റ്റൂ​ർ: വീ​തി​കു​റ​ഞ്ഞ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നാ​ൽ ഗ​താ​ഗ​ത​ത​ട​സം രൂ​ക്ഷം. വ്യാ​പാ​ര, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ നി​ർ​ത്തി ദീ​ഘ​ർ​നേ​രം ക​ഴി​ഞ്ഞാ​ണ് തി​രി​ച്ചു​പോ​കു​ന്ന​ത്. ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ ആം​ബു​ല​ൻ​സി​ൽ കൊ​ണ്ടു​പോ​കു​ന്ന രോ​ഗി​ക​ളും പെ​ടാ​റു​ണ്ട്. ന​ല്ലേ​പ്പി​ള്ളി, ക​ച്ചേ​രി​മേ​ട്, അ​ണി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും വ​രു​ന്ന പാ​ത​ക​ൾ ഒ​ന്നി​ക്കു​ന്ന​ത് ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലാ​ണ്.ക​ട​ക​ളു​ടെ മ​റ​വും ന​ല്ലേ​പ്പി​ള്ളി ഭാ​ഗ​ത്തു​നി​ന്നു​ള്ള പാ​ത എ​ൽ ആ​കൃ​തി​യി​ലു​ള്ള വ​ള​വു​മു​ള്ള​തി​നാ​ൽ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ ദൂ​രെ​നി​ന്നും വ​രു​ന്ന​വ​ർ​ക്ക് കാ​ണാ​നാ​കി​ല്ല. ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലെ​ത്തു​ന്പോ​ൾ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്ക​ണ്ട് പെ​ട്ടെ​ന്നു വെ​ട്ടി​ക്കു​ന്ന​തും അ​പ​ക​ട​മു​ണ്ടാ​ക്കു​ന്നു. മു​ന്പ് നി​യ​ന്ത്ര​ണം​വി​ട്ട സ്വ​കാ​ര്യ ബ​സ് പാ​ഞ്ഞു​വ​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ​ബ​സി​നു കാ​ത്തി​രു​ന്ന​വ​രു​ടെ ഇ​ട​യി​ലേ​ക്കു ക​യ​റി ര​ണ്ടു​പേ​ർ മ​രി​ക്കു​ക​യും എ​ട്ടു​പേ​ർ​ക്ക് പ​രി​ക്കേ​ല്ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​ണി​ക്കോ​ടു ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന ബ​സു​ക​ൾ നി​ർ​ത്തു​ന്ന​തും ഇ​വി​ടെ​യാ​ണ്. നൂ​റു​മീ​റ്റ​ർ അ​ക​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ണ്ടാ​യി​ട്ടും അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രേ പോ​ലീ​സ് മൗ​നം പാ​ലി​ക്കു​ക​യാ​ണ്.മു​ന്പ് ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ ഹോം​ഗാ​ർ​ഡി​നെ നി​യോ​ഗി​ച്ച് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചി​രു​ന്നു. സി​ഗ്ന​ൽ ലൈ​റ്റ്…

Read More

വ​നം​വ​കു​പ്പിന്‍റെ മു​ന്ന​റി​യി​പ്പു ബോ​ർ​ഡി​നുനേ​രെ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ക​രി​ഓ​യി​ൽ അ​ഭി​ഷേ​കം

വ​ട​ക്ക​ഞ്ചേ​രി: പ​ന്ത​ലാം​പാ​ടം- പ​നം​ങ്കു​റ്റി വാ​ൽ​ക്കു​ള​ന്പ് മ​ല​യോ​ര​പാ​ത​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങു​ന്ന പ​നം​ങ്കു​റ്റി പോ​ത്തു​ചാ​ടി ഭാ​ഗ​ത്ത് വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ചി​ട്ടു​ള്ള മു​ന്ന​റി​യി​പ്പു ബോ​ർ​ഡി​നു​നേ​രെ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ പ​രാ​ക്ര​മം. പ​നം​ങ്കു​റ്റി ഭാ​ഗ​ത്തെ മു​ന്ന​റി​യി​പ്പു ബോ​ർ​ഡാ​ണ് ക​രി​ഓ​യി​ൽ ഒ​ഴി​ച്ച് ന​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. ആ​ന​യു​ടെ പ​ടം കാ​ണി​ക്കു​ന്ന ഭാ​ഗം കാ​ണാ​ത്ത​വി​ധ​മാ​ണ് ക​രി​ഓ​യി​ൽ അ​ഭി​ഷേ​കം. കാ​ട്ടാ​ന​ക​ളു​ടെ സാ​ന്നി​ധ്യ​മു​ള്ള പ്ര​ദേ​ശം എ​ന്ന​തും മാ​യ്ച്ചി​ട്ടു​ണ്ട്. സ്ഥി​ര​മാ​യി ആ​ന​യി​റ​ങ്ങി വാ​ഹ​ന​ങ്ങ​ൾ​ക്കു​നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​പ്പോ​ഴാ​ണ് ഇ​വി​ടെ പീ​ച്ചി വ​ന്യ​മൃ​ഗ സം​ര​ക്ഷ​ണ​കേ​ന്ദ്രം പാ​ത​യോ​ര​ത്ത് ര​ണ്ടി​ട​ത്താ​യി മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം റോ​ഡു മു​റി​ച്ചു​ക​ട​ന്നാ​ണ് സ്വ​കാ​ര്യ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത്.ആ​ന​യി​റ​ങ്ങി വി​ള​ക​ളെ​ല്ലാം ന​ശി​പ്പി​ക്കു​ന്പോ​ഴും വ​നം​വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി ക​ർ​ഷ​ക​ർ​ക്കു​ണ്ട്.പോ​ത്തു​ചാ​ടി വാ​ച്ച​ർ​ഷെ​ഡ് മു​ത​ൽ പ​നം​ങ്കു​റ്റി ക്ര​ഷ​ർ വ​രെ ഒ​ന്ന​ര​കി​ലോ​മീ​റ്റ​ർ ദൂ​രം ആ​ളൊ​ഴി​ഞ്ഞ ഉ​യ​ർ​ന്ന പ്ര​ദേ​ശ​മാ​ണ്. ഇ​തി​നാ​ൽ മ​ദ്യ​പ​സം​ഘ​ങ്ങ​ളും ഇ​വി​ടെ താ​വ​ള​മാ​ക്കു​ന്നു​ണ്ട്. ബോ​ർ​ഡ് ന​ശി​പ്പി​ച്ച​വ​രെ ക​ണ്ടെ​ത്താ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Read More