മണ്ണാർക്കാട്: കോണ്ഗ്രസ് സംരക്ഷിച്ച മതേതര പൈതൃകം നാലേമുക്കാൽ വർഷം കൊണ്ട് മോദിയുടെ ബി.ജെ.പി സർക്കാർ തകർത്തെറിഞ്ഞെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ജനമഹായാത്രക്ക് നെല്ലിപ്പുഴ പഴേരി ഗ്രൗണ്ടിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ രാജ്യത്തെ ഉയർത്തിയത് കോണ്ഗ്രസ്സ് ആണ്. എന്നാൽ താൻ ഏറെ വെറുക്കുന്ന രാഷ്ട്രീയ നേതാവ് ആണ് നരേന്ദ്രമോദിയെന്നും ഗുജറാത്തിൽ വംശീയ കലാപത്തിന് നേതൃത്വം കൊടുത്ത ആളാണെന്നും, സംസ്ഥാനത്ത് പിണറായി സർക്കാരിന്റെ ഫാസിസ്റ്റ് ഭരണമാണ് നടക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. നമ്മൾ ഇന്ത്യയെ കണ്ടെത്തി നമ്മൾ ഇന്ത്യയെ വീണ്ടെടുക്കും എന്ന മുദ്രാവാക്യം ഉയർത്തി കേന്ദ്ര, കേരള സർക്കാരുകളുടെ ദുർനയങ്ങൾക്കെതിരായാണ് ജനമഹായാത്ര. ആശുപത്രിപ്പടിയിൽ നിന്ന് വാദ്യഘോഷങ്ങളുടെ അകന്പടിയോടെ ആണ് നെല്ലിപ്പുഴയിലേക്ക് മുല്ലപ്പള്ളി രാമചന്ദ്രനെ സ്വീകരിച്ചത്. സ്വാഗതസംഘം ചെയർമാൻ പി.ജെ പൗലോസ് അദ്ധ്യക്ഷനായി. കെ.പി.സി.സി ഭാരവാഹികളായ ജോസഫ് വാഴക്കൻ, രാജ്മോഹൻ ഉണ്ണിത്താൻ, സി.ചന്ദ്രൻ, സുബ്രമണ്യൻ, ശൂരനാട് രാജശേഖരൻ,…
Read MoreCategory: Palakkad
ദേശീയപാത വികസനം ഇഴയുന്നു; മണ്ണാർക്കാട് കോടതിപ്പടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം
മണ്ണാർക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാത മണ്ണാർക്കാട് കോടതിപ്പടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന ഇവിടെ കഴിഞ്ഞദിവസങ്ങളിൽ പതിനഞ്ചുമിനിറ്റുവരെ ഗതാഗതക്കുരുക്കുണ്ടായി.മുനിസിപ്പൽ മജിസ്ട്രേട്ട് കോടതി, വിവിധ കോളജുകൾ, ദേവാലയങ്ങൾ, താലൂക്ക്് ഓഫീസ് ഉൾപ്പെടുന്ന മിനി സിവിൽസ്റ്റേഷൻ എന്നിവയെല്ലാം പ്രവർത്തിക്കുന്നത് കോടതിപ്പടിയിലാണ്. ഇതും തിരക്കു വർധിക്കാൻ കാരണമാകുന്നു. വാഹനങ്ങൾ കോടതി റോഡിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്പോൾ വൻ ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്. ഗതാഗതക്കുരുക്ക് സമീപത്തെ ആശുപത്രിയുടെ പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്. നഗരത്തിലെ റോഡുപണിമൂലം മിക്ക വാഹനങ്ങളും നിലവിൽ ടൗണിലേക്ക് കയറാതെ ബൈപാസ് വഴി തിരിഞ്ഞുപോകുകയാണ്. ഒഴിച്ചുകൂടാനാകാത്തവർ നഗരത്തിലെത്തുന്നതോടെ കുരുക്കിൽ അകപ്പെടുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ ദേശീയപാത വികസനം മണ്ണാർക്കാട് മേഖലയിൽ വേഗത്തിലാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. അല്ലാത്തപക്ഷം വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകാനുള്ള ഏറെയാണ്. രാവിലെ എട്ടുമുതൽ തുടങ്ങുന്ന ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം നീളും. ട്രാഫിക് പോലീസിനു ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
Read Moreഏതു നിമിഷവും തകർന്ന് വീഴാം; “ഗായത്രിപുഴപ്പാലം നിലനിർത്തി സമീപത്ത് പുതിയ പാലം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു
കൊല്ലങ്കോട്: ഗായത്രിപ്പുഴപാലം നിലനിർത്തി സമീപം പുതിയ പാലം നിർമിക്കണമെന്ന ജനകീയ ആവശ്യം ശക്തം. അഞ്ചുവർഷംമുന്പ് നിലവിലുള്ള പാലത്തിന്റെ കൈവരികൾ തകർന്നിരുന്നു. യാത്രക്കാരുടെ നിരന്തര പരാതിയെ തുടർന്ന് മുൻ എംഎൽഎ ചെന്താമരാക്ഷൻ പാലംപൊളിച്ചു പണിയാൻ സർക്കാരിൽനിന്നും അനുമതി നേടിയിരുന്നു. എന്നാൽ പിന്നീടു ജയിച്ചുവന്ന കെ.ബാബു എംഎൽഎ ഇക്കാര്യത്തിൽ ഒന്നും ചെയ്തില്ല. കൈവരി തകർന്ന പുഴപ്പാലത്തിലൂടെ ഇരുചക്ര, കാൽനടയാത്രക്കാർ ഏറെ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. പാലത്തിന്റെ ഇരുഭാഗത്തും പത്തു ടണ്ണിലേറെ ഭാരമുള്ള വാഹനങ്ങൾ സഞ്ചരിക്കുന്നതു നിരോധിച്ച് രണ്ടുവർഷംമുന്പ് മുന്നറിയിപ്പ് ബോർഡ് വച്ചിരുന്നു.എന്നാൽ ഇത് അവഗണിച്ച് തമിഴ്നാട്ടിൽനിന്നും കരിങ്കല്ലുമായി തുടർച്ചയായി പാലത്തിലൂടെ വാഹനങ്ങൾ സഞ്ചരിക്കുകയാണ്. അറുപതുവർഷംമുന്പ് നിർമിച്ച പാലത്തിനു വീതിയും കുറവാണ്. പുതിയ പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ നേരത്തെ സമരങ്ങൾ നടത്തിയിരുന്നു. വെൽഫെയർ പാർട്ടി പ്രവർത്തകർ പാലത്തിൽ റീത്തുവച്ചും പ്രതിഷേധിച്ചു.പുതുനഗം, വടവന്നൂർ ഭാഗത്തുനിന്നും കൊല്ലങ്കോടിനെ ബന്ധിപ്പിക്കാനുള്ള ഏകമാർഗമാണ് ഗായത്രിപുഴ പാലം. ഈ…
Read Moreഅഞ്ചേക്കർ വീടും സ്ഥലവും മക്കൾക്ക് ഭാഗം വച്ചു നൽകി; സ്വത്തില്ലാത്ത അമ്മയെ മക്കൾക്ക് വേണ്ടാതായി; ഒടുവിൽ വാടകവീട്ടിൽ കഴിയേണ്ട അവസ്ഥ ; പാലക്കാട്ടെ മക്കൾക്കെതിരേ നടപടിക്കൊരുങ്ങി വനിതാകമ്മീഷൻ
പാലക്കാട്: സ്വത്ത് ഭാഗം വെയ്പിനുശേഷം മക്കൾ തന്നെ സംരക്ഷിക്കുന്നില്ലെന്ന പരാതിയുമായി വനിത കമ്മീഷന് മുന്നിലെത്തിയ മാതാവിന്റെ കേസിൽ കളക്ടർക്ക് അപ്പീൽ നൽകാൻ വനിതാ കമ്മീഷൻ ചെയർപേഴ്സണ് എം.സി ജോസഫൈൻ നിർദേശിച്ചു. അഞ്ചേക്കർ സ്ഥലത്തിൽ നിന്നും നാലേക്കർ സ്ഥലം നാല് ആണ്മക്കൾക്കും ബാക്കി സ്ഥലം നാല് പെണ്മക്കൾക്കും വീതിച്ചു നൽകി. എന്നാൽ ഭാഗംവെയ്പിൽ ഒരു സെന്റ് സ്ഥലം പോലും സ്വന്തമായി നീക്കിവെക്കാതിരുന്ന 80 വയസ്സുള്ള മാതാവ് ഇപ്പോൾ വാടകവീട്ടിലാണ് താമസം. ആർ.ഡി.ഒ.യ്ക്ക് ഇതു സംബന്ധിച്ച് മുന്പ് നൽകിയ പരാതിയിൽ നിശ്ചിത തുക മാസാമാസം ആണ്മക്കളോട് നൽകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ തുക നൽകാത്തതിനെ തുടർന്നാണ് കമ്മീഷനെ സമീപിച്ചത്. മക്കളും ഭാര്യയുമുള്ള യുവാവ് നിയമപരമായി ബന്ധം വേർപെടുത്താതെ മറ്റൊരു വിവാഹം കഴിച്ചെന്ന യുവതിയുടെ പരാതി കുടുംബകോടതിയിൽ കേസ് നടക്കുന്നതിനാൽ റിപ്പോർട്ട് ലഭിക്കുന്നതിനായി മാറ്റിവെച്ചു. കുടുംബശ്രീയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന യാതൊരുവിധ പ്രകോപനപരമായ…
Read Moreപടവരാട് നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച് കനാൽ കയ്യേറ്റം; നടപടിക്കൊരുങ്ങി ഉദ്യോഗസ്ഥർ
പടവരാട്: കനാലിന് നടുവിൽ വീട് വച്ചതിനെ തുടർന്ന് വെള്ളം ഒഴുകി പോകാനാകാതെ കനാൽ കരകവിഞ്ഞു. പടവരാട് ആശാഭവൻ സ്കൂളിനു സമീപമാണ് സംഭവം. പീച്ചിയിൽ നിന്ന് ഇടതുകര കനാൽ വഴി തുറന്നു വിട്ട വെള്ളമാണ് ഒഴുകി പോകാനാകാതെ കൊഴുക്കുള്ളി, നടത്തറ, കാച്ചേരി, കുട്ടനെല്ലൂർ ഹെലിപാഡ്, കോഴിപാലം, പടവരാട് സെന്റർ വരെ എത്തി നിൽക്കുന്നത്. നാലു പതിറ്റാണ്ടിനു ശേഷമാണ് ജലസേചന വകുപ്പ് കനാൽ വൃത്തിയാക്കി വെള്ളം പടവരാട് എത്തിച്ചത്. ശുദ്ധജല ക്ഷാമം രൂക്ഷമായതോടെയാണ് കനാൽ വൃത്തിയാക്കി വെള്ളം വിടാൻ തീരുമാനിച്ചത്. ആരും തിരിഞ്ഞു നോക്കാനില്ലാതായതോടെ കനാലിൽ വീടും വച്ച് താമസവും ചിലർ തുടങ്ങി. കഴിഞ്ഞ ദിവസം വെള്ളം വിട്ടപ്പോഴാണ് ഒഴുകി പോകാതെ കരകവിഞ്ഞതിനെ തുടർന്ന് ഉദ്യോഗസ്ഥർ നടപടിക്കൊരുങ്ങിയത്. കനാൽ കൈയേറി കെട്ടിയ മതിൽ പൊളിച്ചു നീക്കി. കനാലിന് നടുവിൽ വീടു നിർമിച്ചയാൾക്കെതിരെ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പുറന്പോക്ക് കൈയേറ്റക്കാർ കോടതിയിൽ…
Read Moreവടക്കഞ്ചേരി- മണ്ണുത്തി ആറുവരിപ്പാത നിർമാണം സ്തംഭിച്ചു; 50 ടൺ സിമന്റ് നശിച്ചു; യന്ത്രങ്ങൾ തുരുമ്പെടുക്കുന്നു
വടക്കഞ്ചേരി: വടക്കഞ്ചേരി- മണ്ണുത്തി ആറുവരിപ്പാത നിർമാണം അനിശ്ചിതമായി നിർത്തിവച്ചതിനെ തുടർന്ന് നശിക്കുന്നത് മുന്നൂറു കോടിയോളം രൂപയുടെ റോഡ് നിർമാണ വാഹനങ്ങളും യന്ത്രസാമഗ്രികളും. കൂടാതെ 50 ടണ് സിമന്റ്, പന്നിയങ്കര ഉൾപ്പെടെയുള്ള മെയിൻ പ്ലാന്റുകൾ, ടണ് കണക്കിനു സ്റ്റീലും കന്പികളുമെല്ലാം അനാഥമായ സ്ഥിതിയിലാണ്. കരാർ കന്പനിയായ കെഎംസിയുടേതാണ് ഈ വാഹനങ്ങളും യന്ത്രസാമഗ്രികളുമെല്ലാം. പന്നിയങ്കരയിലെ പ്ലാന്റിനു മാത്രം പത്തുകോടി രൂപയുടെ നഷ്ടമുണ്ടാകുന്നതായി എട്ടുമാസത്തെ ശന്പളകുടിശികയ്ക്കായി ചുവട്ടുപാടത്തുള്ള കരാർ കന്പനിയുടെ ഓഫീസ് പടിക്കൽ അനിശ്ചിതകാല സമരം നടത്തുന്ന ജീവനക്കാർ പറഞ്ഞു. ചുവട്ടുപ്പാടത്ത് നാഥനില്ലാത്ത മട്ടിലാണ് ടൗണ് കണക്കിനു സ്റ്റീൽ കൂടിക്കിടക്കുന്നത്. കന്പി ഉൾപ്പെടെയുള്ളവ വേറെയുമുണ്ട്. പട്ടിക്കാട് 50 ടണ് സിമന്റ് മതിയായവിധം സൂക്ഷിക്കാതെ കട്ടപിടിച്ച് ഉപയോഗശൂന്യമായി. മെഷിനറികളാണ് വർഷങ്ങളായി പ്രവർത്തിക്കാത്തതുമൂലം നശിക്കുന്നത്. ചുവട്ടുപ്പാടത്തുള്ള കരാർ കന്പനിയുടെ ഓഫീസ് പരിസരത്തും പാതയോരങ്ങളിലും ചാലക്കുടിയിലും കുതിരാൻ തുരങ്കപാത ഭാഗത്തും ഇത്തരത്തിൽ സാധനങ്ങൾ കേടുവന്ന് നശിക്കുകയാണ്.…
Read Moreകാണാതായ വൃദ്ധയെ സമീപത്തെ വീട്ടിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവം;മൂന്നുപേർ അറസ്റ്റിൽ; ഒരാളെ തെരയുന്നു
പാലക്കാട്: വൃദ്ധയുടെ മൃതദേഹം സമീപത്തെ വീട്ടിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. മാത്തൂർ ചുങ്കമന്ദം പൂശാരിപ്പറന്പ് കൂടന്തൊടി പരേതനായ സഹദേവന്റെ ഭാര്യ ഓമന (63)യാണ് കൊല്ലപ്പെട്ടത്. ഓമനയുടെ പാടത്തിനു സമീപം താമസിക്കുന്ന ഷൈജു (29), ഷൈജുവിന്റെ ബന്ധുവും അയൽവാസിയുമായ വിജീഷ് (27), സുഹൃത്ത് കിഴക്കേത്തറ സ്വദേശി ഗിരീഷ് ( 34) എന്നിവരാണ് അറസ്റ്റിലായത്. ഷൈജുവിന്റെ വീട്ടിലെ കിടപ്പുമുറിയിൽ കട്ടിലിനടിയിൽ ചാക്കിൽ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ കൈയിൽ നിന്നും ഓമനയുടെ സ്വർണാഭരണങ്ങൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പോലീസ് തെരയുന്നുണ്ട്. ഇതിൽ വിജീഷിനെ കളപ്പാറയിലുള്ള കോഴിക്കടയ്ക്കു സമീപത്തു നിന്ന് നാട്ടുകാർ പിടികൂടി പോലീസിനു കൈമാറുകയായിരുന്നു. നാട്ടുകാരുമായുണ്ടായ പിടിവലിയ്ക്കിടെ ഇയാൾക്കു പരിക്കേറ്റതായി പോലീസ് പറഞ്ഞു. ഇയാൾ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മദ്യലഹരിയിലായിരുന്ന പ്രതികൾ ഓമന ധരിച്ചിരുന്ന സ്വർണാഭരണങ്ങൾക്കു വേണ്ടിയാണ് കൊലപാതകം…
Read Moreമുതലമടയിൽ നെൽകൃഷിക്ക് ഭീഷണിയായി കാട്ടുപന്നി; രാത്രിയിൽ പന്നികളെ ഓടിക്കാൻ ഒരു ദിവസം ചെലവാ കുന്നത് 500 രൂപയെന്ന് കർഷകർ
മുതലമട: കുറ്റിപ്പാടം, പള്ളം പ്രദേശങ്ങളിൽ പന്നിക്കൂട്ടം വ്യാപകതോതിൽ നെൽകൃഷി നശിപ്പിച്ചു. പന്നി ശല്യംമൂലം രാത്രി ഏഴാകുന്നതോടെ ഇരുചക്ര-കാൽനട ദുരിതത്തിലാകുകയാണ്. കുറ്റിപ്പാടത്ത് അർധരാത്രി വീടിനകത്തേക്ക് ഓടിക്കയറാൻ ശ്രമിച്ച പന്നി വളർത്തുനായയെ കുത്തിപരിക്കേല്പിച്ചിരുന്നു.കുറ്റിപ്പാടം, പള്ളം ഭാഗത്തെ അബ്ദുൾ റസാക്ക്, ഷേക്ക് മുസ്തഫ, ബദറുദീൻ, കബീർ, മുരുകൻ, അരുൾദാസ്, സുന്ദരൻ ഉൾപ്പെടെ നിരവധി കർഷകരുടെ വയലിൽ പന്നിക്കൂട്ടം ഇറങ്ങി വിളഞ്ഞ പാടങ്ങളിൽ നാശം വിതച്ചു. ഗായത്രിപുഴയ്ക്കരികിൽ തന്പടിച്ച പന്നിക്കൂട്ടമാണ് സന്ധ്യയാകുന്നതോടെ അഞ്ചും പത്തും എണ്ണമായി വയലിൽ ഇറങ്ങുന്നത്. 25 ഏക്കറോളം വിളഞ്ഞ നെൽപ്പാടങ്ങളാണ് പന്നിക്കൂട്ടം ഉഴുതുമറിച്ച് നശിപ്പിക്കുന്നത്.ഇരുപതുദിവസമായി വയൽവരന്പിൽ നേരംപുലരും വരെ കർഷകർ കാവലിരിക്കുകയാണ്. പന്നികളെ ഓടിക്കുന്നതിനു പടക്കം വാങ്ങുന്നതിനും മറ്റുമായി ദിവസവും മുന്നൂറുമുതൽ അഞ്ഞൂറുരൂപവരെയാണ് കർഷകർ ചെലവഴിക്കുന്നത്. പന്നി ആക്രമണത്തിൽനിന്നും സംരക്ഷണം ആവശ്യപ്പെട്ട് കർഷകർ വനംവകുപ്പ് അധികൃതർക്ക് പരാതി നല്കാറുണ്ടെങ്കിലും നടപടിയുണ്ടാകന്നില്ല. ഇന്നലെ രാത്രി കുറ്റിപ്പാടത്ത് ഷംസുദീന്റെ വീട്ടിലേക്കു പന്നി…
Read Moreറോഡിലൂടെ നടന്നുപോകുകയായിരുന്ന വൃദ്ധയുടെ മാല ബൈക്കിലെത്തി പൊട്ടിച്ചവരുടെ സിസി ടിവി ദൃശ്യം പൊലീസിന്
നെന്മാറ:വല്ലങ്ങി ശിവക്ഷേത്രത്തിനടുത്ത് ഇടപ്പൊറ്റയിൽ പരേതനായ കുട്ടിവീന്പന്റെഭാര്യ ലക്ഷ്മി(78) യുടെ മൂന്നു പവന്റെ മാലയാണു യുവാക്കൾ പൊട്ടിച്ചുരക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക്ക്ക്ക്ക്ക്ക് 12 നാണ് സംഭവം. 35വയസ്സുതോന്നിക്കുന്ന ഹെൽമെറ്റ് ധരിച്ചയാളാണു ബൈക്ക്ഓടിച്ചിരുന്നത്. ബൈക്കിനു പിന്നിൽ മഞ്ഞനിറത്തിലുള്ള ബനിയൻ ധരിച്ചയുവാവാണു മാലപൊട്ടിച്ചത്. ലക്ഷ്മിയുടെ വീട്ടിൽ നിന്നും അടുത്തുള്ള മകന്റെവീട്ടിലേക്കു നടന്നു പോകുന്നതിനിടെയാണ് ബൈക്കിൽ കടന്നുപോയ പ്രതികൾ തിരിച്ചുവന്നാണുപിടിച്ചുപറിച്ച് മാല കവർന്നത്. വിവരമറിഞ്ഞെത്തിയ പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും മാലപൊട്ടിച്ച വിരുതന്മാരെ കണ്ടെത്താനായില്ല. നെന്മാറ പോലീസ് അന്വേഷിച്ചുവരുന്നു.
Read Moreദേശീയപാത കരാർ കന്പനി ജീവനക്കാർ ഓഫീസ് വഴി അടച്ച് സമരം ശക്തമാക്കി
വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരി ദേശീയപാത കരാർ കന്പനി ജീവനക്കാർ ചുവട്ടുപ്പാടത്തെ കന്പനി ഓഫീസും കന്പനിയിലേക്കുള്ള വഴികളും അടച്ച് ശന്പള കുടിശികയ്ക്കായുള്ള പട്ടിണിസമരം സമരം ശക്തമാക്കി. ഇന്നലെ രാവിലെ ഓഫീസിലേക്കു വന്ന പുതിയ പ്രോജക്ട് മാനേജരെയും ഓഫീസിലേക്ക് കടത്തിവിട്ടില്ല. ചുവട്ടുപ്പാടത്തെ പഴയ ഓഫീസ് പടിക്കലാണ് റോഡുനിർമാണ കരാർ കന്പനിയായ കഐംസിയുടെ നൂറോളം ജീവനക്കാർ വഴിയടച്ച് സമരം ശക്തമാക്കിയത്. കഴിഞ്ഞ ജൂണ്മാസം മുതൽ ഇവർക്ക് ശന്പളം നല്കിയിട്ടില്ല. ശന്പളം ആവശ്യപ്പെടുന്പോൾ തീയതികൾ മാറ്റിപറഞ്ഞ് കരാർ കന്പനിയുടെ കബളിപ്പിക്കൽ തുടരുകയാണെന്ന് ജീവനക്കാർ പറഞ്ഞു. കരാർ കന്പനിയുടെ കാന്റീനിൽനിന്നും ജീവൻ നിലനില്ക്കുന്നതിനുള്ള പരിമിതമായ ഭക്ഷണം മാത്രമാണ് ഇവർക്ക് നല്കുന്നത്. കുളിക്കാനുള്ള സോപ്പുമുതൽ എല്ലാം ഇവർ സമീപത്തെ കടകളിൽനിന്നും കടംപറഞ്ഞും കാലാവധി പറഞ്ഞുമാണ് വാങ്ങുന്നത്. ഉടുതുണിയല്ലാതെ വസ്ത്രങ്ങൾ മാറിയെടുക്കാൻപോലും ഇവർക്ക് വകയില്ല. ആന്ധ്ര, ഒറീസ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ഭൂരിഭാഗംപേരും. വിരലിലെണ്ണാവുന്നവർ മാത്രമാണ് മലയാളികളായി ഇവർക്കൊപ്പമുള്ളത്. ഇവരെ…
Read More