നെല്ലായി: പറപ്പൂക്കര പഞ്ചായത്തിലെ ആലത്തൂർ പ്രദേശത്തെ കാർഷികാവശ്യങ്ങൾക്കായി ജലസേചന സൗകര്യത്തിനുള്ള പദ്ധതി പൂർത്തിയായി.ആലത്തൂർ കാരക്കാട്ട് കടവ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയാണ് നിർമാണം പൂർത്തിയായത്.പ്രദേശത്തെ കർഷകരുടെ അരനൂറ്റാണ്ടിലേറെ കാലമായുള്ള കാത്തിരിപ്പിനാണ് ഇതോടെ ആശ്വാസമാകുന്നത്. കാർഷിക ഗ്രാമമായ ആലത്തൂരിൽ വേനലിൽ കടുത്ത ജലക്ഷാമം രൂക്ഷമായതോടെയാണ് ജലസേചന പദ്ധതി ആവിഷ്കരിച്ചത്.1965ൽ ഇതിനായുള്ള പ്രാരംഭ പ്രവർത്തികൾ ആരംഭിക്കുകയും, പിന്നീട് ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചതോടെ കാരക്കാട്ട് കടവിൽ മോട്ടോർ ഷെഡും സ്ഥാപിച്ചു.എന്നാൽ സാങ്കേതിക കാരണങ്ങളാൽ പദ്ധതി പൂർത്തീകരിക്കാൻ വൈകി. വിവിധ തദ്ദേശ സ്ഥാപനങ്ങളും ഘട്ടം ഘട്ടമായി തുക അനുവദിച്ചെങ്കിലും പൈപ്പ് ലൈൻ നിർമാണം പൂർത്തിയായില്ല. തുടർന്ന് പറപ്പൂക്കര പഞ്ചായത്ത് 19 ലക്ഷവും, എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച 30 ലക്ഷവും ചെലവിട്ടാണ് പൈപ്പ് ലൈൻ പ്രവൃത്തികൾ പൂർത്തിയാക്കിയത്. വിവിധ ഘട്ടങ്ങളിലായി ഒരു കോടിയോളം രൂപയാണ് ഈ പദ്ധതിയ്ക്കായി ചിലവഴിച്ചത്.1500 മീറ്റർ നീളത്തിൽ മെയിൻ…
Read MoreCategory: Palakkad
ഹർത്താൽ ദിനത്തിൽ വിദേശ മദ്യവില്പന ഷോപ്പിലേക്ക് കല്ലെറിഞ്ഞ കേസ്: ഒരാൾ അറസ്റ്റിൽ
ഷൊർണൂർ: വിദേശമദ്യ വില്പന ഷോ പ്പിലേക്ക് കല്ലെറിഞ്ഞ കേസിൽ ഒരാൾ അറസ്റ്റിൽ. ഹർത്താലിനോടനുബന്ധിച്ച് കുളപ്പുള്ളിയിലെ വിദേശ മദ്യവില്പനശാല എറിഞ്ഞു തകർത്ത സംഭവത്തിലാണ് ഒരാളെ പോലീസ് അറസ്റ്റുചെയ്തത്. കുളപ്പുള്ളി കല്ലിപ്പാടം താഴത്തേതിൽ രാമചന്ദ്രനെയാണ് (49) പോലീസ് അറസ്റ്റുചെയ്തത്. ബിജെപിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിനിടെ വിദേശ മദ്യവില്പന ശാലയുടെ ജനൽ ചില്ലുകൾ ഉൾപ്പെടെ എറിഞ്ഞു തകർക്കുകയായിരുന്നു. വീഡിയോ ദൃശ്യങ്ങളിൽനിന്നാണ് പ്രതിയെ കണ്ടെത്തിയത്. കല്ലെറിഞ്ഞതിനെ തുടർന്ന് വില്പന നിർത്തിവയ്ക്കേണ്ടി വന്നതിനാൽ 12 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് മാനേജർ പോലീസിൽ നല്കിയ പരാതിയിൽ പറയുന്നത്.
Read Moreമൂന്ന് റൈസ് പാർക്കിൽ ഒരെണ്ണം പാലക്കാട്ട്; കനാലുകളുടെ നവീകരണത്തിന് 21.5 കോടി
പാലക്കാട്: സംസ്ഥാന ബജറ്റിൽ ,അന്തർദേശീയ നിലവാരത്തിലുള്ള സംസ്ഥാനത്ത് സ്ഥാപിക്കുന്ന മൂന്ന് റൈസ് പാർക്കുകളിൽ ഒന്ന് പാലക്കാട്ടും. തൃശൂർ, ആലപ്പുഴ ജില്ലകളിലാണ് മറ്റ് റൈസ് പാർക്കുകൾ നിർമിക്കുന്നത്. 20 കോടിയാണ് റൈസ് പാർക്കുകൾക്കായി ബജറ്റിൽ വകയിരുത്തിയത്. കൂടാതെ സംസ്ഥാനമൊട്ടാകെ 167 കോടിയാണ് ചെറുധാന്യ കൃഷിയുടെ വികസനത്തിന് ബജറ്റിൽ വകയിരുത്തിയതിൽ ചിറ്റൂർ, ചേരാമംഗലം, മൂലത്തറ കനാലുകളുടെ നവീകരണത്തിന് 21.5 കോടി ബജറ്റ് വിഹിതം ലഭിച്ചു. അട്ടപ്പാടി മാനസിക ആരോഗ്യ കേന്ദ്രത്തിന് ബാന്യൻ എന്ന സംഘടനയുമായി ചേർന്ന് പ്രത്യേക പദ്ധതി നടപ്പാക്കുന്നതിനായി ബജറ്റിൽ 25 ലക്ഷം രൂപ അനുവദിച്ചു.നടുപ്പുണി, മീനാക്ഷിപുരം വാണിജ്യനികുതി ചെക്ക് പോസ്റ്റുകളുടെ സ്ഥലം ചകിരിച്ചോറ് ബ്രിക്കറ്റിങ്ങിനായി ഏറ്റെടുക്കാൻ തീരുമാനിച്ചു. പാലക്കാട് ലൈറ്റ് എൻജിനീയറിങ് ഇൻഡസ്ട്രിയൽ പാർക്കിനും ഒറ്റപ്പാലം ഡിഫൻസ് പാർക്കിനും ഒറ്റപ്പാലം ഇൻഡസ്ട്രിയൽ പാർക്കിനും ബജറ്റിൽ തുക നീക്കിവെച്ചു. ‘ അട്ടപ്പാടിയിൽ റാഗി, ചാമ തുടങ്ങിയ ചെറു ധാന്യങ്ങളുടെ…
Read Moreകൊച്ചി-സേലം വാതക പൈപ്പുലൈൻ സ്ഥാപിക്കൽ പുരോഗമിക്കുന്നു
ആലത്തൂർ: കർഷക പ്രതിഷേധംമൂലം പലതവണ തടസപ്പെട്ട കൊച്ചി-സേലം വാതക പൈപ്പുലൈൻ സ്ഥാപിക്കൽ പുരോഗമിക്കുന്നു. കാവശേരി പരയ്ക്കാട്ടുകാവ് വളവിനടുത്തുളള പാടത്താണ് ഇപ്പോൾ പണി നടക്കുന്നത്. കൊച്ചി കരൂർ പെട്രോനെറ്റ് പൈപ്പുലൈൻ നിലവിലുള്ള അതേസ്ഥലത്ത് തന്നെയാണ് രണ്ട് മീറ്റർ താഴ്ചയിൽ പൈപ്പിടുന്നത്. കൊച്ചി-സേലം പൈപ്പുലൈൻ ലിമിറ്റഡ് എന്ന കന്പനിയാണ് ലൈൻ സ്ഥാപിക്കുന്നത്. കൊച്ചിമുതൽ കഞ്ചിക്കോടുവരെ സ്ഥാപിക്കാനാണ് കരാർ. 2016-ൽ ഏററെടുത്ത കരാർ മഴ തുടങ്ങുന്നതിനു മുന്പ് തീർക്കാനുളള തിരക്കിലാണ് കന്പനി. ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപറേഷൻ എന്നിവയുടെ വാതകം കൊച്ചി റിഫൈനറിയിൽനിന്നും സേലത്തേക്ക് കടത്താനുള്ള ലൈനാണിത്. രണ്ടാവിള നെൽകൃഷി ഇറക്കിയ പാടത്തെ വിളനശിപ്പിച്ച് പണി നടത്തുന്നതിലും നഷ്ടപരിഹാരം സംബന്ധിച്ച ഉറപ്പോ മുൻകൂട്ടിയുള്ള നോട്ടീസോ ഇല്ലാതെ നടത്തുന്നതിനെതിരെയാണ് തെന്നിലാപുരത്തും കുഴൽമന്ദത്തും കർഷകർ പ്രതിഷേധിച്ചത്.ഭാരത് പെട്രോളിയം കോർപറേഷന്റെ പങ്കാളിത്തമുള്ള സി.സി.കെ. പെട്രോനെറ്റ് 18 മീറ്റർ വീതിയിൽ ഏറ്റെടുത്ത സ്ഥലത്ത് നിലവിൽ പെട്രോളിയം…
Read Moreഗോഡ്സെയെ കനാലിൽ മുക്കികൊന്ന് പ്രതിഷേധിച്ച് കെ പി സി സി വിചാർ വിഭാഗ്
തൃപ്രയാർ: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെ പ്രതികാത്മകമായി വധിക്കുകയും ഗോഡ്സെ യെ മഹാനായി ചിത്രീകരിക്കുകയും ചെയ്ത ഹിന്ദുമഹാസഭയുടെ അപരിഷ്കൃതമായ നടപടിക്കെതിരെ കെ പി സി സി വിചാർ വിഭാഗ് നാട്ടിക ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാഥുറാം ഗോഡ്സെയെ സരയൂ തീരത്ത് കനോലി കനാൽ മുക്കി കൊന്ന് പ്രതിഷേധിച്ചു. നാട്ടിക ബ്ലോക്ക് ചെയർമാൻ ആന്റോ തൊറയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം പി .എം. ശരത് കുമാർ ഉദ്ഘാടനം ചെയ്തു .ഇ രമേശൻ ,ഷൈൻ നാട്ടിക ,ഉണ്ണികൃഷ്ണൻ ചാണാടിക്കൽ ,റാനിഷ് നാട്ടിക ,വിനോഷ് വടക്കേടത്ത് ,എം.ബി. സജീവൻ ,ഉല്ലാസ് വലപ്പാട് ,പ്രവീണ് രവീന്ദ്രൻ, ബിനീത് ജയശങ്കർ ,ആനന്ദൻ വലപ്പാട് എന്നിവർ പ്രസംഗിച്ചു
Read Moreവാഹനാപകടങ്ങൾക്ക് പ്രധാനകാരണം ഇരുചക്രവാഹനങ്ങൾ; കഴിഞ്ഞവർഷമുണ്ടായ ഒൻപതിനായിരം അപകടങ്ങളിൽ നാലായിരം അപകടമുണ്ടാക്കിയത് ഇരുചക്രവാഹനങ്ങൾ
ഒറ്റപ്പാലം: കഴിഞ്ഞവർഷം ജില്ലയിൽ ഏറ്റവുമധികം വാഹനാപകടങ്ങൾ ഉണ്ടായത് ഇരുചക്രവാഹനങ്ങൾ മൂലമെന്ന് വ്യക്തമായി. പോയവർഷം ജില്ലയിൽ ആകെ ചെറുതും വലുതുമായി ഒന്പതിനായിരത്തി അറുനൂറ്റിപതിനേഴ് വാഹനാപകടങ്ങളാണ് ഉണ്ടായത്. ഇതിൽ നാലായിരത്തി നാനൂറ്റിമുപ്പത്തിയഞ്ച് അപകടങ്ങളും ഇരുചക്ര വാഹനങ്ങൾ മൂലമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സ്ത്രീകളുടെ വസ്ത്രങ്ങൾ ഇരുചക്രവാഹനങ്ങളുടെ ചക്രത്തിൽ കുരുങ്ങി ഉണ്ടാകുന്ന അപകടങ്ങൾ വർധിച്ചുവരികയാണ്. പത്ത് വർഷത്തിനിടെ പാലക്കാട് ഏറ്റവുമധികം വാഹനാപകടങ്ങൾ ഉണ്ടായത് കഴിഞ്ഞവർഷമാണ്. അശ്രദ്ധയാണ് ഭൂരിഭാഗം അപകടങ്ങളും ഉണ്ടാകാൻ മുഖ്യകാരണം കൂടാതെ മദ്യപിച്ച് വാഹനമോടിക്കുന്നതും അപകടങ്ങളുടെ തോത് വർധിപ്പിക്കുന്നു സ്ത്രീകൾക്ക് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ മോട്ടോർ വാഹന വകുപ്പ് തന്നെ പുറപ്പെടുവിച്ചിട്ടുണ്ടങ്കിലും ഇതൊന്നും ആരും ശ്രദ്ധിക്കാറില്ല. ഇതിനാൽ അപകടങ്ങൾ ദിനംപ്രതി ആവർത്തിക്കുകയാണ്. വസ്ത്രം ചക്രത്തിൽ കുരുങ്ങാതെ ഇരിക്കാനുള്ള സാരി ഗാർഡ് വാഹനത്തിൽ സ്ഥാപിക്കണമെന്ന മുന്നറിയിപ്പ് ഒരാളും പാലിക്കാറില്ല എന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നു. കുട്ടികളുടെ കാൽ ചക്രങ്ങളിൽ…
Read Moreരാജ്യറാണി, അമൃത എക്സ്പ്രസുകൾ മേയ് മുതൽ സ്വതന്ത്ര ട്രെയിനുകളാകും
ഷൊർണൂർ: രാജ്യറാണി, അമൃത എക്സ്പ്രസുകൾ മേയ് മാസം മുതൽ സ്വതന്ത്ര ട്രെയിനുകളാകുന്പോൾ അമൃതയ്ക്ക് 18-ഉം രാജ്യറാണിക്ക് 13-ഉം വീതം കോച്ചുകളുണ്ടാകുമെന്നു റെയിൽവേ. മേയ് ഒന്പതുമുതലാണ് ഇരു ട്രെയിനുകളും സ്വതന്ത്രമാകുക.രാത്രി 8.50 ന് കൊച്ചുവേളിയിൽനിന്നു പുറപ്പെടുന്ന രാജ്യറാണി പിറ്റേന്നു രാവിലെ 5.30ന് ഷൊർണൂരിലും 7.50 നു നിലന്പൂരിലുമെത്തും. മടക്കട്രെയിൻ രാത്രി 8.50ന് പുറപ്പെട്ട് പിറ്റേന്നു രാവിലെ ആറിനു കൊച്ചുവേളിയിലെത്തും. തിരുവനന്തപുരം- മധുര അമൃത എക്സ്പ്രസ് രാത്രി 8.30നു തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 6.10നു പാലക്കാട്ടും ഉച്ചയ്ക്ക് 12.15നു മധുരയിലുമെത്തും. മടക്കട്രെയിൻ ഉച്ചയ്ക്ക് 3.15നു മധുരയിൽനിന്നും പുറപ്പെട്ട് രാത്രി 8.25നു പാലക്കാട്ടും പിറ്റേന്നു രാവിലെ 5.50ന് തിരുവനന്തപുരത്തുമെത്തും. നിലവിൽ അമൃതയും രാജ്യറാണിയും 23 കോച്ചുകളുമായാണ് ഷൊർണൂർവരെ സർവീസ് നടത്തുന്നത്. ഷൊർണൂരിൽനിന്ന് 15 കോച്ചുകൾ അമൃതയായി മധുരയിലേക്കും എട്ടു കോച്ചുകൾ രാജ്യറാണിയായി നിലന്പൂരിലേക്കും പോകുന്ന രീതിയാണ് നിലവിലുള്ളത്. സെക്കൻഡ് എസി…
Read Moreമണ്ണുത്തി- വടക്കഞ്ചേരി ആറുവരിപ്പാത നിർമാണം സ്തംഭിച്ചു ; നേരിൽ പരിശോധിക്കാൻ മനുഷ്യാവകാശ കമ്മീഷനെത്തി
തൃശൂർ: മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാത പണിയുടെ പുരോഗതിയും സുരക്ഷാഭീഷണിയും പരിശോധിക്കുവാൻ മനുഷ്യാവകാശ കമ്മീഷനംഗം പി. മോഹൻദാസ് എത്തി. റോഡ് പണി പൂർത്തിയാക്കുക, മണ്ണിടിച്ചിൽ തടയുക, മുളയം, മുടിക്കോട് അടിപ്പാതകൾ പൂർത്തീകരിക്കുക, മണ്ണിടിച്ചിൽ തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് മനുഷ്യാവകാശ കമ്മീഷനിൽ നൽകിയ ഹർജി പരിഗണിച്ചാണ് പരിശോധന നടത്തിയത്. പണി ഈ മാസം മുപ്പതിനു പൂർത്തിയാക്കുമെന്നു മരാമത്ത് മന്ത്രി ജി. സുധാകരൻ രണ്ടുമാസം മുന്പു വിളിച്ചുകൂട്ടിയ യോഗത്തിൽ തീരുമാനിച്ചിരുന്നു. തീരുമാനം നടപ്പാക്കാത്തതുമൂലം അനേകായിരം യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് ആരോപിച്ചാണു ഹർജി നൽകിയത്. പണി സ്തംഭിച്ചിരിക്കുകയാണെന്നു കമ്മീഷൻ നേരിൽ കണ്ടു ബോധ്യപ്പെട്ടു. കമ്മീഷൻ നോട്ടീസ് അയച്ചതനുസരിച്ച് ദേശീയപാത അഥോറിറ്റിയുടേയും കരാറുകാരുടേയും പ്രതിനിധികളും പരാതിക്കാരനും എത്തിയിരുന്നു. ചേർത്തലയിൽ നടന്ന സിറ്റിംഗിൽ ഇരുവിഭാഗത്തേയും കേട്ടശേഷമാണ് പരിശോധനയ്ക്കു തീരുമാനമെടുത്തത്.
Read Moreമിനിതയ്ക്ക് വയറിനുള്ളിൽ മുഴ; ചികിത്സയ്ക്കെന്ന് പറഞ്ഞ് ഇറങ്ങിയ ദമ്പതികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പോലീസ് സ്ഥിരീകരിച്ചതിങ്ങനെ…
ഒറ്റപ്പാലം: ദന്പതികൾ ട്രെയിനിനുമുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ഒറ്റപ്പാലം ലക്കിടിപേരൂർ നെല്ലിക്കുറിശി ആലിക്കൽകാട്ടിൽ ചാമിയുടെ മകൻ സോമശേഖരൻ (51), ഭാര്യ മിനിത (42) എന്നിവരാണ് ഇന്നുരാവിലെ എട്ടിന് പത്തിരിപ്പാല അകലൂർ അതിർകാട് ഭാഗത്ത് ട്രെയിനുമുന്നിലേക്കു ചാടി ആത്മഹത്യ ചെയ്തത്. രാവിലെ തൃശൂരിലെ ആശുപത്രിയിലേക്ക് പോകുന്നതിനു ഇറങ്ങിയതായിരുന്നു ഇരുവരുമെന്ന് പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ കിടന്നിരുന്ന റെയിൽവേ ട്രാക്കിന് അല്പം മാറി നിർത്തിയിട്ടിരുന്ന ബൈക്ക് തിരിച്ചറിഞ്ഞാണ് മരിച്ചത് ഇവരാണെന്ന് സ്ഥിരീകരിച്ചത്. ആത്മഹത്യയ്ക്കു കാരണം വ്യക്തമായിട്ടില്ല. മിനിതയ്ക്ക് വയറിനുള്ളിൽ മുഴയുള്ളതായും ഇതിന് ചികിത്സ നടന്നിരുന്നതായും പറയപ്പെടുന്നു. ഇതിന്റെ ചികിത്സയ്ക്കായാണ് ഇരുവരും തൃശൂരിലേക്ക് പുറപ്പെട്ടതെന്നാണ് നിഗമനം. ഒറ്റപ്പാലം കണ്ണിയംപുറത്ത് ടയർ റിസോളിംഗ് ജോലിയാണ് മരിച്ച സോമശേഖരന്. ഒറ്റപ്പാലം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Read Moreമിനിമം വരുമാനം: പദ്ധതി നടപ്പിലായാൽ ശ്രദ്ധേയമായ സാമൂഹ്യ വിപ്ലവമായിരിക്കുമെന്ന് ബെൽറാം
പാലക്കാട്: കോണ്ഗ്രസ് തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ എല്ലാവർക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്ന കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനത്തെ അനുകൂലിച്ച് വി.ടി. ബെൽറാം എംഎൽഎ. പദ്ധതി നടപ്പിലായാൽ ലോകത്തിലെത്തന്നെ ഏറ്റവും ശ്രദ്ധേയമായ ഒരു സാമൂഹ്യ വിപ്ലവമായിരിക്കും ഇതെന്ന് ബെൽറാം പറഞ്ഞു. ലോക ജനസംഖ്യയുടെ ആറിലൊന്ന് മനുഷ്യർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും ബെൽറാം പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ചേരുന്ന തരത്തിൽ ഇന്ത്യയെ പുനഃസംഘടിപ്പിക്കാനും രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള ഉത്തരവാദിത്തമാണ് കോൺഗ്രസ് മുന്നിൽ നിന്ന് ഏറ്റെടുക്കുന്നത്. 5,000 വർഷം പുറകിലേക്കാണോ 50 വർഷമെങ്കിലും മുന്നിലേക്കാണോ നാം ചിന്തിക്കേണ്ടത് എന്നാണ് ഇപ്പോൾ രാജ്യത്തിന് മുൻപിലുള്ള ചോദ്യമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
Read More