ഷൊർണൂർ: പകർച്ചവ്യാധി പ്രതിരോധം ചർച്ച ചെയ്യാൻ പട്ടാമ്പി നഗരസഭയിൽ വിവിധ വകുപ്പുകളുടെ അടിയന്തര ഏകോപനയോഗം ചേർന്നു. നഗരസഭാ അധ്യക്ഷൻ ടി.പി. ഷാജിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. വർധിച്ചുവരുന്ന ഡെങ്കിപ്പനി ഭീഷണിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനൊപ്പം പൾസ് പോളിയോ ഇമ്യൂണൈസേഷൻ, വയറിളക്ക രോഗപ്രതിരോധത്തിനായുള്ള കാമ്പയിൻ, എച്ച്പിവി വാക്സിനേഷൻ തുടങ്ങിയ വരാനിരിക്കുന്ന പ്രധാന ആരോഗ്യ പദ്ധതികളുടെ ആസൂത്രണവും യോഗത്തിൽ ചർച്ചയായി. പ്രതിരോധ പ്രവർത്തനങ്ങൾ വാർഡ് തലങ്ങളിൽ കൂടുതൽ കാര്യക്ഷമമാക്കാൻ ഹരിതകർമസേന, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ എന്നിവരെക്കൂടി ഉൾപ്പെടുത്തി വിപുലമായ പ്രവർത്തനങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു. യോഗത്തിൽ നഗരസഭ വൈസ് ചെയർപേഴ്സൺ അസ്ന ഹനീഫ, സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു. കൂടാതെ പട്ടാമ്പി താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട്, കൊപ്പം സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ (സൂപ്രണ്ട്), പിആർഒ, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, വിവിധ വാർഡുകളിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ,…
Read MoreCategory: Palakkad
പാലക്കാട്ട് യുവാവിന് നേരേ ആസിഡ് ആക്രമണം; അയൽവാസി അറസ്റ്റിൽ; പകപോക്കലെന്ന് നിഗമനം
പാലക്കാട്: ആസിഡ് ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. ആനിക്കോട് സ്വദേശി സതീശ് കുമാറിനാണ് പരിക്കേറ്റത്. പുറംഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റ ഇയാൾ ചികിത്സയിലാണ്. പ്രതി രമേശ് കോയന്പത്തൂരിൽ പിടിയിലായി. പാലക്കാട് മാത്തൂരിലാണ് ഞായറാഴ്ചയാണ് സംഭവം. അസുഖബാധിതനായ സുഹൃത്ത് രതീഷിനെ സന്ദർശിക്കാൻ അയൽവീട്ടിലേക്ക് പോയതാണ് സതീശ്. ഇവിടെവച്ച് രതീഷിന്റെ സഹോദരനായ രമേശ് ആസിഡ് ആക്രമണം നടത്തുകയായിരുന്നു. നേരത്തേ രമേശ് സഹോദരനെ മർദിച്ച വിവരം സതീശ് പോലീസിൽ അറിയിച്ചിരുന്നു. ഈ വൈരാഗ്യമാകാം ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
Read Moreപ്രാദേശിക നേതാക്കളുടെ വല്യേട്ടൻ മനോഭാവം വോട്ടിംഗിനെ ബാധിച്ചെന്ന് കേരള കോൺഗ്രസ്-എംമ
ആലത്തൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ തോൽവി സംസ്ഥാന നേതൃത്വത്തിന്റെ തലയിൽമാത്രം കെട്ടിവയ്ക്കേണ്ടതില്ലെന്നും പ്രാദേശിക നേതാക്കളുടെ വല്യേട്ടൻ മനോഭാവം വോട്ടിംഗിനെ ബാധിച്ചുവെന്നും കേരള കോൺഗ്രസ്- എം ആലത്തൂർ നിയോജക മണ്ഡലം കമ്മിറ്റി. ആലത്തൂർ നിയോജകമണ്ഡലത്തിൽ ശക്തനായ സ്ഥാനാർഥി മത്സരിച്ചിട്ടും ജനകീയനായ മുൻ എംഎൽഎ ഒപ്പമുണ്ടായിരുന്നിട്ടും ഭരണവിരുദ്ധവികാരം ഇല്ലാതെയിരുന്നിട്ടുപോലും ഭൂരിപക്ഷം മുൻ തെരഞ്ഞെടുപ്പിനേക്കാൾ മൂന്നിലൊന്നായി കുറഞ്ഞതിന്റെ ഉത്തരവാദിത്വം പ്രാദേശിക നേതൃത്വത്തിന്റേയും കൂടിയാണെന്നും നിയോജകമണ്ഡലം കമ്മിറ്റി വിലയിരുത്തി. നിയോജക മണ്ഡലം കമ്മിറ്റി യോഗം പാർട്ടി ജില്ലാ പ്രസിഡന്റ് അഡ്വ.കെ. കുശലകുമാർ ഉദ്ഘാടനം ചെയ്തു. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ടൈറ്റസ് ജോസഫ്, ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി തോമസ് ജോൺ കാരുവള്ളി, ജില്ലാ സെക്രട്ടറി ജോസ് വടക്കേക്കര, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ജോഷ്വാ രാജു, അഡ്വ. ഷിജിൻ ജോസഫ്, സംസ്ഥാന സമിതിഅംഗം എൻ.പി. ജോർജ്,…
Read Moreകൈതച്ചിറയിൽ പുലിയുടെ സാന്നിധ്യം; കൂട് സ്ഥാപിക്കണമെന്നു നാട്ടുകാർ
നെന്മാറ: അയിലൂർ പഞ്ചായത്തിലെ അയിലമുടി മലയുടെ താഴ്വാര പ്രദേശമായ കൈതച്ചിറയിൽ വീണ്ടും പുലിയുടെ സാന്നിധ്യം കണ്ടെത്തിയതായി പ്രദേശവാസികൾ.കഴിഞ്ഞ ഏതാനും ആഴ്ചകളായി മേഖലയിൽ പുലിയുടെ സാന്നിധ്യം സംബന്ധിച്ച റിപ്പോർട്ടുകൾ ആവർത്തിക്കപ്പെടുന്നതിനാൽ നാട്ടുകാരിൽ ആശങ്ക വർധിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം രാത്രിയിൽ വളർത്തുനായ അസാധാരണമായി കുരച്ചതിനെ തുടർന്ന് പുറത്തിറങ്ങി പരിശോധിച്ച പ്രദേശവാസി പുലി ഓടിപ്പോകുന്നതായി കണ്ടതായി പറഞ്ഞു. അതേസമയം, ഏതാനും ദിവസങ്ങൾക്ക് മുമ്പ് വീടിനുമുന്നിൽ പഠിച്ചുകൊണ്ടിരുന്ന ഒരു കുട്ടിയും പുലിയെ കണ്ടതായി കുടുംബാംഗങ്ങളോടു പറഞ്ഞിരുന്നു. ഈ സംഭവങ്ങൾ പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന ആശങ്കയ്ക്ക് കൂടുതൽ ബലം പകരുന്നതായി നാട്ടുകാർ പറയുന്നു. ആഴ്ചകൾക്കുമുമ്പ് കൈതച്ചിറയിലെ കിഴക്കേൽ ശാന്തയുടെ വീട്ടിലെ വളർത്തുനായയെ വന്യമൃഗം ആക്രമിച്ച് കൊന്ന സംഭവവും പ്രദേശത്ത് വലിയ ചർച്ചയായിരുന്നു.പിന്നീട് നടത്തിയ പരിശോധനയിൽ നായയുടെ ജഡം ഭാഗികമായി ഭക്ഷിച്ചനിലയിൽ കണ്ടെത്തി. വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി വന്യമൃഗത്തിന്റെ ആക്രമണമാണെന്നു…
Read Moreദീർഘദൂര ട്രെയിനുകൾക്ക് ഒറ്റപ്പാലത്ത് സ്റ്റോപ്പ് അനുവദിക്കണം; ആവശ്യം ശക്തമാക്കി യാത്രക്കാർ
ഒറ്റപ്പാലം: ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്കു സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യം ശക്തം. പാലക്കാട് റെയിൽവേ ഡിവിഷനു കീഴിൽ പന്ത്രണ്ടാംസ്ഥാനം വാർഷിക വരുമാന കാര്യത്തിൽ ഒറ്റപ്പാലത്തിനുണ്ടായിട്ടും റെയിൽവേ കനിയുന്നില്ലന്നാണു പരാതി. വരുമാന കാര്യത്തിൽ കേരളത്തിൽ മുൻനിരയിലുള്ള റെയിൽവേ സ്റ്റേഷനുകളുടെ എണ്ണത്തിൽ ഇരുപത്തിമൂന്നാം സ്ഥാനം ഒറ്റപ്പാലത്തിനുണ്ട്. വാർഷിക വരുമാനം 21 കോടിക്കും മുകളിലാണെന്നാണ് കണക്ക്. അമൃത് ഭാരത് പദ്ധതി പ്രകാരം സ്റ്റേഷൻ നവീകരണം അന്തിമഘട്ടത്തിലാണ്. സ്റ്റേഷനിൽ ദീർഘദൂര വണ്ടികൾക്ക് സ്റ്റോപ്പില്ലാത്തത് വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. തൃശൂരിനും പാലക്കാടിനും ഇടയിൽ 75 കിലോമീറ്റർ ദൂരത്തിൽ പല വണ്ടികളും സ്റ്റോപ്പ് ഇല്ലാതെയാണ് ഓടികൊണ്ടിരിക്കുന്നത്. ഇതുകൊണ്ടുതന്നെ മധ്യകേരളത്തിലുള്ള യാത്രക്കാർ മണിക്കൂറോളം യാത്രചെയ്ത് തൃശൂരിലോ പാലക്കാടോ പോയി ട്രെയിൻ കയറേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇതിന് പരിഹാരമായി പ്രധാനപ്പെട്ട കുറച്ച് ട്രെയിനുകൾക്ക് കൂടി ഒറ്റപ്പാലത്ത് സ്റ്റോപ്പ് അനുവദിക്കണം എന്നുള്ളതാണ് പ്രധാനമായ ആവശ്യം.
Read Moreപാലപ്പുറം റെയിൽവേ സ്റ്റേഷൻ വിസ്മൃതിയിലേക്ക്; പൊളിക്കാനുള്ളത് ടിക്കറ്റ് കൗണ്ടർ കൂടി മാത്രം
ഒറ്റപ്പാലം: പാലപ്പുറം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം പൊളിച്ചുനീക്കിയതിന് പുറകെ ടിക്കറ്റ് കൗണ്ടറും ഉടൻ നീക്കം ചെയ്യും. ഉപയോഗരഹിതമായ കൗണ്ടർ കൂടി നീക്കം ചെയ്യാനാണ് തീരുമാനമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഏജന്റുമാരെ കിട്ടാഞ്ഞതിനെത്തുടർന്ന് പ്രവർത്തനം നിർത്തിയ സ്റ്റേഷനിൽ ഒന്നരവർഷത്തിന് ശേഷമാണ് പ്ലാറ്റ് ഫോമും കഴിഞ്ഞദിവസം പൊളിച്ചുനീക്കിയത്.കണ്ണൂരിലെയും കോഴിക്കോട്ടെയും പൂട്ടിയ ഹാൾട്ട് സ്റ്റേഷനുകൾ പിന്നീട് തുറന്നിരുന്നെന്ന പ്രതീക്ഷയിലായിരുന്നു ഇതുവരെയും പാലപ്പുറത്തെ യാത്രക്കാർ. എന്നാൽ പ്ലാറ്റ്ഫോംകൂടി പൊളിച്ചുനീക്കിയതോടെ ഇനി പുനഃസ്ഥാപിക്കില്ലെന്ന് ഉറപ്പായി. ടിക്കറ്റ് കൗണ്ടർ മാത്രമാണ് ഇവിടെ ബാക്കി. ഇത് കൂടി പൊളിച്ച് നീക്കിയാൽ പാലപ്പുറം റെയിൽവേ സ്റ്റേഷന്റെ അടയാളങ്ങളെല്ലാം ഇല്ലാതാവും. 2024 ഒക്ടോബർ 29-നാണ് പാലപ്പുറത്തെ നിലവിലുണ്ടായിരുന്ന ഹാൾട്ട് സ്റ്റേഷൻ ഏജന്റിന്റെ കാലാവധി കഴിഞ്ഞത്. തുടർന്ന് റെയിൽവേ കൊമേഴ്സ്യൽ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഡിസംബർവരെ സ്റ്റേഷൻ പ്രവർത്തിച്ചു. ഏജന്റുമാരെ കിട്ടാതായതോടെ 2025 ജനുവരി ഒന്നിന് സ്റ്റേഷന് താഴുവീഴുകയായിരുന്നു. ടിക്കറ്റെടുക്കലെല്ലാം ഓൺലൈനായതും ഏജന്റുമാർക്ക് വരുമാനം…
Read Moreമദ്യലഹരിയിൽ ട്രെയിൻ യാത്രക്കാരന് നേരെ ആക്രമണം; യുവാവിന് കുത്തേറ്റു
പാലക്കാട്: ട്രെയിന്‍ യാത്രക്കാരനായ യുവാവിനെ സഹയാത്രികന് കുത്തിപ്പരിക്കേല്‍പ്പിച്ചു. പാലക്കാട് വാണിയംകുളം സ്വദേശി ജിഷ്ണുവിന് (25) ആണ് കുത്തേറ്റത്. പ്രതിയായ വയോധികനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയില്‍ ആയിരുന്നു അക്രമണമെന്നാണ് വിവരം. എറണാകുളം-കരായിക്കല്‍ എക്സ്പ്രസില്‍ ഇന്ന് പുലര്‍ച്ചയാണ് സംഭവം. എറണാകുളത്തുനിന്ന് ജോലി കഴിഞ്ഞ് നാട്ടിലേക്ക് വരികയായിരുന്നു ജിഷ്ണു. നല്ല തിരക്കുള്ള ട്രെയിനിൽനിന്ന് ഇറങ്ങാൻ പോകുന്നതിനിടെ നിലത്ത് കിടക്കുകയായിരുന്ന ആളുടെ ദേഹത്ത് അറിയാതെ തട്ടി. ഇതിൽ പ്രകോപിതനായ പ്രതി കത്തിയെടുത്ത് കാലില്‍ കുത്തുകയായിരുന്നുവെന്ന് ജിഷ്ണു പറഞ്ഞു.
Read Moreഇടവപ്പാതിയിലും മഴമേഘങ്ങൾ കനിയുന്നില്ല; ജലാശയങ്ങൾ വറ്റ് വരണ്ട് കിടിക്കുന്നു; ഉള്ളുപൊള്ളി നെല്ലറ
ഒറ്റപ്പാലം: ഇടവം പാതി കഴിഞ്ഞിട്ടും മഴമേഘങ്ങൾ കനിയുന്നില്ല. നെല്ലറക്ക് നിരാശ. മുൻവർഷങ്ങളിൽ ഈ കാലത്ത് തിമിർത്തു പെയ്തിരുന്ന മഴയുടെ ലാഞ്ചന പോലും ഇത്തവണ കാണാത്ത സ്ഥിതിയാണ്. ഇടവം പകുതി പിന്നിടുന്നതിന് മുമ്പ് തന്നെ കാലവർഷം ശക്തമാകണ്ട സമയമാണ്. എന്നാൽ ഇത്തവണ ജില്ലയിൽ മഴ തീരെ ഇല്ലാത്ത അവസ്ഥയാണ്. ഇതുകൊണ്ടുതന്നെ ഭൂരിഭാഗം ജലാശയങ്ങളും വറ്റി വരണ്ട നിലയിലാണ്. പുഴകളും തോടുകളും കിണറുകളും മറ്റ് ജലസംഭരണികളും ഇതിനകം വറ്റി വരണ്ടു കഴിഞ്ഞു. പല പ്രദേശങ്ങളിലും ജലസംഭരണികളിൽ വെള്ളം ഇല്ലാത്തതിനാൽ കുടിവെള്ള വിതരണം തന്നെ പ്രതിസന്ധിയിൽ ആയിട്ടുണ്ട്. ഭാരതപ്പുഴയെ ആശ്രയിച്ച് പ്രവർത്തിക്കുന്ന കുടിവെള്ള പദ്ധതികളിൽ നിന്ന് ഒന്നിടവിട്ട ദിവസങ്ങളിൽ ആണ് ജലവിതരണത്തിനുള്ള പമ്പിംഗ് പോലും നടക്കുന്നത്. പാലക്കാട് ജില്ലയുടെ പ്രധാന ജലസ്രോതസായ ഭാരതപ്പുഴ വരണ്ട് കിടക്കുന്നു. പെയ്യാൻ മടിച്ചു നിൽക്കുന്ന മഴമേഘങ്ങൾ നെല്ലറയ്ക്ക് കനത്ത നിരാശയാണ് സമ്മാനിക്കുന്നത്. കാലവർഷം സജീവമാകാൻ ദിവസങ്ങൾ…
Read Moreഒറ്റപ്പാലം എറക്കോട്ടിരിയിൽ പ്രദേശവാസികൾക്കു സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച് റെയിൽവേ
ഒറ്റപ്പാലം: മീറ്റ്ന എറക്കോട്ടിരിയിൽ പ്രദേശവാസികളുടെ വഴിമുടക്കി റെയിൽവേയുടെ നിർമാണ പ്രവൃത്തികൾ. അടച്ചു പൂട്ടിയ പാലപ്പുറം റെയിൽവേ സ്റ്റേഷൻ ഭാഗത്താണ് പ്രദേശവാസികൾക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടുള്ള റെയിൽവേയുടെ നിർമാണ പ്രവൃത്തികൾ നടക്കുന്നത്. അടച്ചുപൂട്ടിയ പാലപ്പുറം റെയിൽവേ സ്റ്റേഷൻ റോഡ് അവസാനിക്കുന്നത് നിലവിൽ റെയിൽവേ പാളത്തിന് സമീപമാണ്. ഈ ഭാഗത്താണ് റെയിൽവേ ഉരുക്കുകുറ്റികൾ സ്ഥാപിച്ച് നിർമാണപ്രവൃത്തികൾ നടത്തുന്നത്. ഇവിടെയുണ്ടായിരുന്ന മൺതിട്ട യന്ത്രസഹായത്തോടെ നീക്കംചെയ്താണ് പ്രവൃത്തികൾ നടത്തുന്നത്. ഇതോടുകൂടിയാണ് ആളുകൾക്ക് വഴിനടക്കാനുള്ള യാത്രാസൗകര്യം മുടങ്ങിയത്. ഈ ഭാഗത്തുനിന്ന് വെള്ളംപോകാൻ കോൺക്രീറ്റ് ചാലുംനിർമ്മിച്ചിട്ടുണ്ട്.റെയിൽവേ ലൈനിന് മറുഭാഗത്ത് പതിനഞ്ചോളം വീടുകളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് സ്വന്തം വീടുകളിൽ എത്താൻ ഇക്കാരണങ്ങളാൽ ഏറെപ്രയാസം നേരിടുന്നുണ്ട്. ഈ ഭാഗം പൂർണമായും അടച്ചു കെട്ടാനാണ് റെയിൽവേയുടെ തീരുമാനം എന്നാണ് സൂചന. ഇങ്ങനെ സംഭവിച്ചാൽ റെയിൽവേ ലൈനിന് അപ്പുറത്തുള്ള താമസക്കാർക്ക് നടക്കാൻ വഴിയില്ലാത്ത അവസ്ഥ വരും. കൂടാതെ ഏക്കർ കണക്കിന് വരുന്ന…
Read Moreജോലി വാഗ്ദാനം ചെയ്ത് പലപ്പോഴായി പീഡിപ്പിച്ചു; സിപിഎം നേതാവിനെതിരെ പരാതിയുമായി യുവതി
പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയില്‍ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്. പാലക്കാട് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് മെമ്പറും ഡിവൈഎഫ്ഐ നേതാവുമായ സി. സുജിത്തിനെതിരെയാണ് പോലീസ് കേസെടുത്തത്. ശ്രീകൃഷ്ണപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. ജോലി വാഗ്ദാനം ചെയ്ത് പലപ്പോഴായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്. ഇയാള്‍ ഒളിവിലാണ്. പ്രതിക്കായി ശ്രീകൃഷ്ണപുരം പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
Read More