വ​ർ​ധി​ച്ചു​വ​രു​ന്ന ഡെ​ങ്കി​പ്പ​നി; പ​ട്ടാ​ന്പി​യി​ൽ ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കും

ഷൊ​ർ​ണൂ​ർ: പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധം ച​ർ​ച്ച ചെ​യ്യാ​ൻ പ​ട്ടാ​മ്പി ന​ഗ​ര​സ​ഭ​യി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ അ​ടി​യ​ന്ത​ര ഏ​കോ​പ​ന​യോ​ഗം ചേ​ർ​ന്നു. ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ൻ ടി.​പി. ഷാ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു യോ​ഗം.

വ​ർ​ധി​ച്ചു​വ​രു​ന്ന ഡെ​ങ്കി​പ്പ​നി ഭീ​ഷ​ണി​ക്കെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​നൊ​പ്പം പ​ൾ​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ൻ, വ​യ​റി​ള​ക്ക രോ​ഗ​പ്ര​തി​രോ​ധ​ത്തി​നാ​യു​ള്ള കാ​മ്പ​യി​ൻ, എ​ച്ച്പി​വി വാ​ക്സി​നേ​ഷ​ൻ തു​ട​ങ്ങി​യ വ​രാ​നി​രി​ക്കു​ന്ന പ്ര​ധാ​ന ആ​രോ​ഗ്യ പ​ദ്ധ​തി​ക​ളു​ടെ ആ​സൂ​ത്ര​ണ​വും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി.

പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വാ​ർ​ഡ് ത​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ഹ​രി​ത​ക​ർ​മ​സേ​ന, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി വി​പു​ല​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ അ​സ്‌​ന ഹ​നീ​ഫ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​ർ, കൗ​ൺ​സി​ല​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കൂ​ടാ​തെ പ​ട്ടാ​മ്പി താ​ലൂ​ക്ക് ഹോ​സ്പി​റ്റ​ൽ സൂ​പ്ര​ണ്ട്, കൊ​പ്പം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (സൂ​പ്ര​ണ്ട്), പി​ആ​ർ​ഒ, ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ, വി​വി​ധ വാ​ർ​ഡു​ക​ളി​ലെ ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, കൃ​ഷി- വി​ല്ലേ​ജ് ഉ​ദ്യോ​ഗ​സ്ഥ​ർ, വെ​റ്റ​റി​ന​റി ഡോ​ക്ട​ർ, ആ​യു​ർ​വേ​ദം- ഹോ​മി​യോ ഡോ​ക്ട​ർ​മാ​ർ തു​ട​ങ്ങി​യ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു.

എ​ല്ലാ വ​കു​പ്പു​ക​ളു​ടെ​യും സം​യു​ക്ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ക​ർ​മ​പ​ദ്ധ​തി​ക​ൾ​ക്ക് യോ​ഗം രൂ​പം ന​ൽ​കി.

Related posts

Leave a Comment