പാലക്കാട്: ആസിഡ് ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. ആനിക്കോട് സ്വദേശി സതീശ് കുമാറിനാണ് പരിക്കേറ്റത്. പുറംഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റ ഇയാൾ ചികിത്സയിലാണ്. പ്രതി രമേശ് കോയന്പത്തൂരിൽ പിടിയിലായി.
പാലക്കാട് മാത്തൂരിലാണ് ഞായറാഴ്ചയാണ് സംഭവം. അസുഖബാധിതനായ സുഹൃത്ത് രതീഷിനെ സന്ദർശിക്കാൻ അയൽവീട്ടിലേക്ക് പോയതാണ് സതീശ്. ഇവിടെവച്ച് രതീഷിന്റെ സഹോദരനായ രമേശ് ആസിഡ് ആക്രമണം നടത്തുകയായിരുന്നു.
നേരത്തേ രമേശ് സഹോദരനെ മർദിച്ച വിവരം സതീശ് പോലീസിൽ അറിയിച്ചിരുന്നു. ഈ വൈരാഗ്യമാകാം ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
