ഒറ്റപ്പാലം: മീറ്റ്ന എറക്കോട്ടിരിയിൽ പ്രദേശവാസികളുടെ വഴിമുടക്കി റെയിൽവേയുടെ നിർമാണ പ്രവൃത്തികൾ. അടച്ചു പൂട്ടിയ പാലപ്പുറം റെയിൽവേ സ്റ്റേഷൻ ഭാഗത്താണ് പ്രദേശവാസികൾക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടുള്ള റെയിൽവേയുടെ നിർമാണ പ്രവൃത്തികൾ നടക്കുന്നത്. അടച്ചുപൂട്ടിയ പാലപ്പുറം റെയിൽവേ സ്റ്റേഷൻ റോഡ് അവസാനിക്കുന്നത് നിലവിൽ റെയിൽവേ പാളത്തിന് സമീപമാണ്. ഈ ഭാഗത്താണ് റെയിൽവേ ഉരുക്കുകുറ്റികൾ സ്ഥാപിച്ച് നിർമാണപ്രവൃത്തികൾ നടത്തുന്നത്. ഇവിടെയുണ്ടായിരുന്ന മൺതിട്ട യന്ത്രസഹായത്തോടെ നീക്കംചെയ്താണ് പ്രവൃത്തികൾ നടത്തുന്നത്. ഇതോടുകൂടിയാണ് ആളുകൾക്ക് വഴിനടക്കാനുള്ള യാത്രാസൗകര്യം മുടങ്ങിയത്. ഈ ഭാഗത്തുനിന്ന് വെള്ളംപോകാൻ കോൺക്രീറ്റ് ചാലുംനിർമ്മിച്ചിട്ടുണ്ട്.റെയിൽവേ ലൈനിന് മറുഭാഗത്ത് പതിനഞ്ചോളം വീടുകളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് സ്വന്തം വീടുകളിൽ എത്താൻ ഇക്കാരണങ്ങളാൽ ഏറെപ്രയാസം നേരിടുന്നുണ്ട്. ഈ ഭാഗം പൂർണമായും അടച്ചു കെട്ടാനാണ് റെയിൽവേയുടെ തീരുമാനം എന്നാണ് സൂചന. ഇങ്ങനെ സംഭവിച്ചാൽ റെയിൽവേ ലൈനിന് അപ്പുറത്തുള്ള താമസക്കാർക്ക് നടക്കാൻ വഴിയില്ലാത്ത അവസ്ഥ വരും. കൂടാതെ ഏക്കർ കണക്കിന് വരുന്ന…
Read MoreCategory: Palakkad
ജോലി വാഗ്ദാനം ചെയ്ത് പലപ്പോഴായി പീഡിപ്പിച്ചു; സിപിഎം നേതാവിനെതിരെ പരാതിയുമായി യുവതി
പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയില്‍ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്. പാലക്കാട് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് മെമ്പറും ഡിവൈഎഫ്ഐ നേതാവുമായ സി. സുജിത്തിനെതിരെയാണ് പോലീസ് കേസെടുത്തത്. ശ്രീകൃഷ്ണപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. ജോലി വാഗ്ദാനം ചെയ്ത് പലപ്പോഴായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്. ഇയാള്‍ ഒളിവിലാണ്. പ്രതിക്കായി ശ്രീകൃഷ്ണപുരം പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
Read Moreപാലക്കാട്-എറണാകുളം മെമു ട്രെയിൻഇനി 12 കോച്ചുകളുമായി ഓടും
പരവൂർ: പ്രതിദിന സ്ഥിരം യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യങ്ങൾക്ക് പരിഹാരവുമായി റെയിൽവേ. കേരളത്തിലൂടെ സർവീസ് നടത്തുന്ന സുപ്രധാന ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചും സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ചും യാത്രക്കാർക്ക് കൂടുതൽ യാത്രാസൗകര്യങ്ങൾ ഒരുക്കുന്നതായി റെയിൽവേ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. മെമു ട്രെയിനുകളിൽ കൂടുതൽ കോച്ചുകൾപാലക്കാട് – എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന മെമു ട്രെയിനുകളിലെ തിരക്ക് പരിഹരിക്കുന്നതിനായി കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു. നിലവിലുണ്ടായിരുന്ന എട്ട് കാർ റേക്കുകൾക്ക് പകരം ഇനി മുതൽ 12 കാർ റേക്കുകളുമായാകും ഈ ട്രെയിൻ സർവീസ് നടത്തുക. മെയ് 24 മുതൽ ഈ മാറ്റം നിലവിൽ വന്നു. ട്രെയിൻ നമ്പർ 66609 പാലക്കാട് – എറണാകുളം ഇംഗ്ഷൻ മെമു ട്രെയിൻ നമ്പർ 66610 എറണാകുളം ജംഗ്ഷൻ – പാലക്കാട് മെമു എന്നിവ ഇനി മുതൽ 12 കോച്ചുകളോടെയാകും ഓടുക. ഐലൻഡ് എക്സ്പ്രസിന്ബംഗളൂരു ഈസ്റ്റിൽ സ്റ്റോപ്പ്കന്യാകുമാരിയിൽ നിന്നും…
Read Moreയാത്രക്കാർ കുറവ്, ഇന്ധനവില കൂടുതൽ; പ്രതിസന്ധിയിലായി സ്വകാര്യ ബസ് വ്യവസായം
ഒറ്റപ്പാലം: യാത്രക്കാർ കുറവും ഇന്ധനവില കൂടുതലും; പ്രതിസന്ധിയിലായി സ്വകാര്യ ബസ് വ്യവസായം. ദിനംപ്രതി വർധിച്ചുവരുന്ന ഇന്ധന വിലക്കയറ്റംമൂലം പൊറുതിമുട്ടുകയാണ് സ്വകാര്യ ബസ് സർവീസുകൾ. ഒറ്റസർവീസുകൾ പലതും ഇതിനകം ഭാഗികമായി സർവീസുകൾ വെട്ടി കുറച്ചിട്ടുമുണ്ട്. സ്വകാര്യബസുകളെ ആശ്രയിച്ച് യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണത്തിൽ വന്ന കാര്യമായകുറവും ബസ് വ്യവസായത്തെ പുറകോട്ട് അടിപ്പിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിക്ക് ശേഷം ഉണ്ടായ വലിയ ബുദ്ധിമുട്ട് പോലെ തന്നെയാണ് ബസ് വ്യവസായം ഇപ്പോൾ കടന്നു പോകുന്നതെന്ന് ഉടമകൾ പറയുന്നു. ജീവനക്കാർക്കും ഡീസലിനും കൂടിയുള്ള തുക ഓടിക്കിട്ടാത്തതുകൊണ്ടാണ് ചില ബസുകൾ ഇപ്പോൾ നിരത്തിലിറങ്ങാത്തത്. സർവീസ് നടത്തുന്ന ബസുകൾക്ക്തന്നെ യാത്രക്കാരുടെ കുറവുമൂലം ട്രിപ്പുകൾ നഷ്ടമാണ്. ചില ബസുകൾ രാവിലെയും വൈകുന്നേരത്തേയും ട്രിപ്പുകൾ മാത്രമാണ് ഓടുന്നത്.ഗുരുവായൂർ-പാലക്കാട്, ചെർപ്പുളശേരി-ഒറ്റപ്പാലം റൂട്ടിൽ മാത്രമാണ് കൂടുതൽ ബസുകൾ ഓടുന്നത്. അഞ്ച്, പത്ത് മിനിറ്റുകളുടെ ഇടവേളകളിൽ സർവീസ് നടത്തി വരുന്ന ഷൊർണൂർ-തൃശൂർ, ഒറ്റപ്പാലം-തിരുവില്വാമല, അമ്പലപ്പാറ-മണ്ണാർക്കാട്,…
Read Moreചിറ്റൂർ താലൂക്കിൽ വിജയ് ഫാൻസ് ക്ലബിനു പുറമേ ടിവികെയ്ക്കും പിന്തുണയേറുന്നു
ചിറ്റൂർ: താലൂക്കിൽ വിജയ് ഫാൻസ് ക്ലബ് അംഗങ്ങൾ ടിവികെ പാർട്ടിയുണ്ടാക്കി പ്രവർത്തിക്കാൻ നടപടി തുടങ്ങി. വ്യത്യസ്ത രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവരാണ് ഫാൻസ് ക്ലബ് അംഗങ്ങൾ. താലുക്കിലുള്ള മിക്ക പഞ്ചായത്ത് പ്രദേശങ്ങളിലും തമിഴ്നാട് മുഖ്യമന്ത്രിയുടെ പോസ്റ്ററുകൾ വ്യാപകമായി സ്ഥാപിച്ചിട്ടുണ്ട്. ഫാൻസ് ക്ലബ് അംഗങ്ങളിൽ വലിയൊരുവിഭാഗം ടിവികെയിൽ ചേരാൻ താത്പര്യവും പ്രകടിപ്പിക്കുന്നുണ്ട്. പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് ടിവികെയുടെ ചെന്നൈയിലുള്ള ഹെഡ്ക്വാർട്ടേഴ്സുമായി പാലക്കാട്ടെ ഫാൻസ് സംഘടന ആശയ വിനിമയം നടത്തിയതായും വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. വിജയ് കേരളത്തിൽ പാർട്ടി രൂപികരിക്കുകയാണെങ്കിൽ പാർട്ടിയുടെ പേര് കേരളത്തിൽ മാറ്റേണ്ടിവരും. സംസ്ഥാനത്ത് മിക്ക ജില്ലകളിൽ വിജയ് ഫാൻസ് നിലവിലുണ്ട്. എങ്കിലും കേരളത്തിൽ വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചാൽ അത് ഫാൻസ് ക്ലബ്ബുകൾ പൂർണതോതിൽ ഏറ്റെടുക്കുമോ എന്നതു കണ്ടറിയണ്ടതായിട്ടുണ്ട്. മുഖ്യമന്ത്രി വിജയ് നടപ്പിലാക്കിയ കൈക്കൂലി വാങ്ങുന്നരെ തെളിവുസഹിതം ചുണ്ടിക്കാട്ടിയാൽ വൻ തുക പാരിതോഷികം എന്നതുൾപ്പെടെ പുതിയ ഭരണ പരിഷ്കാരങ്ങൾ യുവാക്കളെ…
Read Moreപാലക്കാട്- പൊള്ളാച്ചി ലൈനിൽ പാസഞ്ചർ ട്രെയിനുകൾ വേണം
മുതലമട: പാലക്കാട്- പൊള്ളാച്ചി പാതയിൽ പകൽസമയങ്ങളിൽ പാസഞ്ചർ ട്രെയിനുകൾ ഓടിക്കാൻ മുറവിളി. ഒന്പതുവർഷം മുന്‍പാണ് ബ്രോഡ്ഗേജ് ലൈനിൽ നാമമാത്രമായി രാത്രിട്രെയിനുകൾ ആരംഭിച്ചത്. രണ്ട് എക്സ്പ്രസ്, ഒരു സൂപ്പർഫാസ്റ്റ്, ഒരു മെമു സർവീസ് എന്നിവ മാത്രമാണ് ഇപ്പോഴുള്ളത്. യാത്രികർക്കു ഏറെ ഗുണകരമായ രീതിയിൽ പകൽസമയത്ത് പാസഞ്ചർ സർവീസുകൾ വേണമെന്നാണ് ആവശ്യമുയരുന്നത്. കക്ഷിരാഷ്ട്രീയം മറന്നു ജനപ്രതിനിധികൾ രംഗത്തുവന്നാൽ ഇതു യാഥാർഥ്യമാകുമെന്നും യാത്രികർ പ്രത്യാശിക്കുന്നു
Read Moreവേനൽമഴ കനിഞ്ഞു; നെന്മാറയിൽ ഒന്നാംവിള കൃഷിക്കൊരുങ്ങി കർഷകർ
നെന്മാറ: വേനൽമഴ ശക്തമായതോടെ പാടശേഖരങ്ങളിൽ ആവശ്യത്തിനു വെള്ളംലഭിച്ചതിനാൽ നെന്മാറ മേഖലയിലെ കാർഷികരംഗം വീണ്ടും സജീവമായി. രണ്ടാംവിള കൊയ്ത്തിനുശേഷം ഉഴുതുമറിച്ച പാടശേഖരങ്ങളിൽ ഒന്നാംവിള നെൽകൃഷിയിറക്കുന്നതിനായുള്ള മുന്നൊരുക്കങ്ങളാണ് വിവിധ ഭാഗങ്ങളിലുമായി പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി കർഷകർ ഒറ്റഞാർ നടീൽ പദ്ധതിയുമായി ഞാറ്റടി തയാറാക്കുന്ന തിരക്കിലാണ്. ഇടവിട്ടു ലഭിക്കുന്ന മഴയും പാടങ്ങളിൽ വെള്ളംനിറയാൻ തുടങ്ങിയതും കൃഷിക്ക് അനുകൂലമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. പൊടിയിൽ നേരിട്ടു വിത്തുവിതയ്ക്കാൻ കഴിയാത്ത അവസ്ഥയും മഴ കൂടിയാൽ കളശല്യം രൂക്ഷമാകുമെന്ന ആശങ്കയും കാരണം ഇത്തവണ പല കർഷകരും പരമ്പരാഗത രീതിയിൽ ഞാറ്റടി ഒരുക്കുന്നതിനാണു മുൻഗണന നൽകുന്നത്. കഴിഞ്ഞ സീസണുകളിൽ കളനീക്കത്തിനായി കൂലിച്ചെലവ് വൻതോതിൽ ഉയർന്നതും കർഷകരെ ആശങ്കപ്പെടുത്തിയിരുന്നു. അതിനാൽതന്നെ നിയന്ത്രിതമായ രീതിയിൽ നെൽത്തൈ വളർത്തി പിന്നീട് യന്ത്രസഹായത്തോടെ നടീൽ നടത്തുന്നതാണ് കൂടുതൽ ഫലപ്രദമെന്ന വിലയിരുത്തലിലാണു പലരും. മൂപ്പുകുറഞ്ഞ ‘ഉമ’ ഇനത്തിൽപ്പെട്ട നെൽവിത്തുകളാണ് കൂടുതലായും ഞാറ്റടി തയാറാക്കാൻ ഉപയോഗിക്കുന്നത്. ചെളിയിൽ…
Read Moreവേനൽമഴയും കനാൽവെള്ളവും ലഭിച്ചില്ല; കുഴൽകിണർവെള്ളത്തിൽ വിത്തുപാകി കർഷകൻ
ചിറ്റൂർ: വേനൽമഴയും കനാൽവെള്ളവും ലഭിക്കാതായതോടെ കുഴൽകിണർ വെള്ളത്തിൽ ഞാറിനു വിത്തുപാകി കർഷകൻ. നല്ലേപ്പിള്ളി നരിച്ചിറ പാടശേഖര സമിതിയിലെ കർഷകനാണ് 150 ദിവസത്തിനുള്ളിൽ വളർച്ചയെത്തുന്ന ഭദ്ര ഇനത്തിൽപ്പെട്ട വിത്തുപാകിയത്. ഒരുമാസത്തിനകം ഞാറ് പറിച്ചുനട്ടാൽ നാലുമാസത്തിൽ വിളവെടുപ്പിനു പാകമാവും. വെള്ളനെല്ല് കൃഷിയിറക്കിയാൽ സപ്ലൈകോ അധികൃതർ ക്വിന്റലിന് രണ്ടുകിലോ കുറയ്ക്കുമെന്നതാണ് മട്ടനെല്ലിനെ ആശ്രയിക്കാൻ കാരണം. സമയോചിതമായി കൃഷിയിറക്കിയില്ലെങ്കിൽ കൊയ്ത്താവുന്ന സമയത്ത് പന്നികൂട്ടശല്യം കൂടുതലാവും. അതുകൊണ്ടാണ് കുഴൽകിണർ വെള്ളത്തെ ആശ്രയിച്ച് വിത്തുപാകിയതെന്നു കർഷകൻ പറയുന്നു.
Read Moreഏതുനിമിഷവും നിലംപൊത്താം… തലയ്ക്ക് മീതേ തൂങ്ങിയാടി കണ്ണിയംപുറത്തെ സ്ട്രീറ്റ് ലൈറ്റ്
ഒറ്റപ്പാലം: ഏതു നിമിഷവും നിലംപതിക്കാനൊരുങ്ങി സ്ട്രീറ്റ് ലൈറ്റ്. പാലക്കാട് – കുളപ്പുള്ളി പ്രധാന പാതയിൽ കണ്ണിയംപുറം പെട്രോൾപമ്പിനു സമീപമാണ് സ്ട്രീറ്റ് ലൈറ്റ് പൊട്ടിവീഴാനൊരുങ്ങി നിൽക്കുന്നത്. തിരക്കേറിയ പാതയിൽ ഏതുനിമിഷവും ഭാരംകൂടിയ ഈ ലൈറ്റ് നിലംപതിക്കാവുന്ന അവസ്ഥയിലാണ്. വളരെ ഉയരത്തിൽ ഇലക്ട്രിക് പോസ്റ്റിൽ തൂങ്ങിനിൽക്കുന്ന സ്ട്രീറ്റ് ലൈറ്റ് ഭാരമേറിയതാണ്. ഉപയോഗശൂന്യമായി തീർന്ന പോസ്റ്റുകളും ലൈറ്റുകളും മാറ്റിസ്ഥാപിക്കാൻപോലും അധികൃതർ തയാറാവാത്ത അവസ്ഥയാണ്. സ്ട്രീറ്റ് ലൈറ്റിന് കവചമായി പൊതിഞ്ഞ് സ്ഥാപിച്ച ലോഹത്തകിടുകളും ചില്ലുകൊണ്ട് നിർമിച്ച ആവരണവും അടക്കം വളരെ ഭാരംകൂടിയ ലൈറ്റ് നിലംപതിച്ചാൽ അപകടം ഉറപ്പാണ്. എത്രയും പെട്ടെന്ന് ഇതഴിച്ചു മാറ്റണമെന്നാണ് ജനങ്ങളുടെ ആവശ്യം. തിരക്കേറിയ പാലക്കാട്- കുളപ്പുള്ളി പ്രധാന പാതയിൽ ഡെമോക്ലീസിന്റെ വാളുപോലെ ഏതുനിമിഷവും അപകടം ക്ഷണിച്ചു വരുത്താൻ ഒരുങ്ങി നിൽക്കുകയാണ് ഈ ലൈറ്റ്.തൂങ്ങിയാടി നിൽക്കുന്ന ലൈറ്റ് ശക്തമായ കാറ്റടിച്ചാൽ നിലംപതിക്കുമെന്നുറപ്പ്.
Read Moreചരിത്രനേട്ടവുമായി കെ.എ. തുളസി
പാലക്കാട്: കെപിസിസി ജനറല്‍ സെക്രട്ടറിയായ കെ.എ. തുളസി രാഷ്ട്രീയ, സാമൂഹിക മേഖലകളില്‍ സജീവസാന്നിധ്യമാണ്. വി.കെ. ശ്രീകണ്ഠൻ എംപിയുടെ ഭാര്യയാണ്. നിയമസഭയിലേക്ക് ഇതാദ്യം. കോങ്ങാട് മണ്ഡലത്തിൽനിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. 1994 മുതല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയായ കെ.എ. തുളസി വിവിധഘട്ടങ്ങളില്‍ പ്രധാനപ്പെട്ട ചുമതലകള്‍ വഹിച്ചു. 2000 മുതല്‍ 2005 വരെ തൃശൂര്‍ ജില്ലാപഞ്ചായത്തിലെ ചേലക്കര ഡിവിഷനില്‍ അംഗമായി സേവനമനുഷ്ഠിച്ചു. 2001ല്‍ ചേലക്കര നിയമസഭാ മണ്ഡലത്തിലും 2004ല്‍ ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തിലും മത്സരിച്ചു. 2004ല്‍ കെപിസിസി എക്സിക്യൂട്ടീവ് അംഗമായും പ്രവര്‍ത്തിച്ചു. 2012 മുതല്‍ 2017 വരെ കേരള സംസ്ഥാന വനിതാകമ്മീഷന് അംഗമായിരുന്നു. 2016 മുതല്‍ 2023 വരെ എഐസിസി അംഗമായും പ്രവർത്തിച്ചു. 2021 മുതല്‍ കെപിസിസി ജനറല്‍ സെക്രട്ടറിയാണ്. വിദ്യാഭ്യാസരംഗത്തും ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ കെ.എ. തുളസി നെന്മാറ എന്‍എസ്എസ് കോളജില്‍ ചരിത്രവിഭാഗം മേധാവിയായി 2017 മുതല്‍ പ്രവര്‍ത്തിക്കുന്നു. 2023 മുതല്‍…
Read More