പാ​ല​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വി​സ്മൃ​തി​യി​ലേ​ക്ക്; പൊ​ളി​ക്കാ​നു​ള്ള​ത് ടി​ക്ക​റ്റ് കൗ​ണ്ട​ർ കൂ​ടി മാ​ത്രം

ഒ​റ്റ​പ്പാ​ലം: പാ​ല​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ്ലാ​റ്റ്ഫോം പൊ​ളി​ച്ചു​നീ​ക്കി​യ​തി​ന് പു​റ​കെ ടി​ക്ക​റ്റ് കൗ​ണ്ട​റും ഉ​ട​ൻ നീ​ക്കം ചെ​യ്യും. ഉ​പ​യോ​ഗ​ര​ഹി​ത​മാ​യ കൗ​ണ്ട​ർ കൂ​ടി നീ​ക്കം ചെ​യ്യാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു.

ഏ​ജ​ന്‍റു​മാ​രെ കി​ട്ടാ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യ സ്റ്റേ​ഷ​നി​ൽ ഒ​ന്ന​ര​വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് പ്ലാ​റ്റ് ഫോ​മും ക​ഴി​ഞ്ഞ​ദി​വ​സം പൊ​ളി​ച്ചു​നീ​ക്കി​യ​ത്.​ക​ണ്ണൂ​രി​ലെ​യും കോ​ഴി​ക്കോ​ട്ടെ​യും പൂ​ട്ടി​യ ഹാ​ൾ​ട്ട് സ്റ്റേ​ഷ​നു​ക​ൾ പി​ന്നീ​ട് തു​റ​ന്നി​രു​ന്നെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു ഇ​തു​വ​രെ​യും പാ​ല​പ്പു​റ​ത്തെ യാ​ത്ര​ക്കാ​ർ.

എ​ന്നാ​ൽ പ്ലാ​റ്റ്ഫോം​കൂ​ടി പൊ​ളി​ച്ചു​നീ​ക്കി​യ​തോ​ടെ ഇ​നി പു​നഃ​സ്ഥാ​പി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യി. ടി​ക്ക​റ്റ് കൗ​ണ്ട​ർ മാ​ത്ര​മാ​ണ് ഇ​വി​ടെ ബാ​ക്കി. ഇ​ത് കൂ​ടി പൊ​ളി​ച്ച് നീ​ക്കി​യാ​ൽ പാ​ല​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ അ​ട​യാ​ള​ങ്ങ​ളെ​ല്ലാം ഇ​ല്ലാ​താ​വും. 2024 ഒ​ക്ടോ​ബ​ർ 29-നാ​ണ് പാ​ല​പ്പു​റ​ത്തെ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഹാ​ൾ​ട്ട് സ്റ്റേ​ഷ​ൻ ഏ​ജ​ന്‍റി​ന്‍റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​ത്. തു​ട​ർ​ന്ന് റെ​യി​ൽ​വേ കൊ​മേ​ഴ്‌​സ്യ​ൽ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​സം​ബ​ർ​വ​രെ സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ച്ചു.

ഏ​ജ​ന്‍റു​മാ​രെ കി​ട്ടാ​താ​യ​തോ​ടെ 2025 ജ​നു​വ​രി ഒ​ന്നി​ന് സ്റ്റേ​ഷ​ന് താ​ഴു​വീ​ഴു​ക​യാ​യി​രു​ന്നു. ടി​ക്ക​റ്റെ​ടു​ക്ക​ലെ​ല്ലാം ഓ​ൺ​ലൈ​നാ​യ​തും ഏ​ജ​ന്‍റു​മാ​ർ​ക്ക് വ​രു​മാ​നം കു​റ​ഞ്ഞ​തു​മാ​ണ് സ്റ്റേ​ഷ​ൻ ന​ട​ത്താ​ൻ ആ​ളെ കി​ട്ടാ​ഞ്ഞ​തി​ന് കാ​ര​ണം.

ഈ ​കാ​ല​ത്താ​ണ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വെ​ള്ള​റ​ക്കാ​ട്, ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ചി​റ​യ്ക്ക​ൽ എ​ന്നീ ഹാ​ൾ​ട്ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ പൂ​ട്ടി​യി​രു​ന്ന​ത്. പി​ന്നീ​ട് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ വീ​ണ്ടും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ക​യാ​യി​രു​ന്നു.

പാ​ല​പ്പു​റ​ത്തെ നാ​ട്ടു​കാ​ർ​ക്കും കേ​ന്ദ്രീ​യ​വി​ദ്യാ​ല​യ​ത്തി​ലേ​ക്കെ​ത്തു​ന്ന​വ​ർ​ക്കും പു​റ​മേ പു​ഴ​യ്‌​ക്ക​ക്ക​രെ കു​ത്താ​മ്പു​ള്ളി​യി​ലെ വ​സ്ത്ര​വ്യാ​പാ​രി​ക​ൾ​ക്കും ഗു​ണ​ക​ര​മാ​യി​രു​ന്നു പാ​ല​പ്പു​റം സ്റ്റേ​ഷ​ൻ.​പാ​ല​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ നി​ല​നി​ർ​ത്താ​ൻ നാ​ട്ടു​കാ​ർ ന​ട​ത്തി​യ നീ​ക്ക​ങ്ങ​ള​ല്ലാ​തെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു പ്ര​തി​ക​ര​ണ​വും ഉ​ണ്ടാ​യി​ല്ല.

ജ​ന​പ്ര​തി​നി​ധി​ക​ൾ ശ​ക്ത​മാ​യി ഇ​ട​പെ​ട്ടി​രു​ന്നു​വെ​ങ്കി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പു​ന​സ്ഥാ​പി​ക്കു​മാ​യി​രു​ന്നു എ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ക്ഷേ​പം.

Related posts

Leave a Comment