നെന്മാറ: പുതിയ ഉത്തരവിലെ അവ്യക്തതമൂലം മംഗലം-ഗോവിന്ദാപുരം പാതയുടെ വികസനം സംബന്ധിച്ചു ഇതുവരെ വ്യക്തതയായില്ല. നെന്മാറയിലും കൊല്ലങ്കോടും പലയിടങ്ങളിലുള്ള ഇടുങ്ങിയ റോഡാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നത്. കേന്ദ്ര ഗതാഗത-ദേശീയപാത മന്ത്രാലയം ആസൂത്രണവിഭാഗം കഴിഞ്ഞമാസം പുറത്തിറക്കിയ ഉത്തരവിൽ ദേശീയപാത നിർമിക്കുന്പോൾ വാഹനത്തിരക്ക് പരിശോധിച്ച് രണ്ടുവരിപ്പാതയാണെങ്കിൽ 25-30 വർഷത്തിനുള്ളിലെ തിരക്കു മുന്നിൽകണ്ട് 45 മീറ്റർ വീതിയിൽ സ്ഥലം കണ്ടെത്തണമെന്നാണു സംസ്ഥാനങ്ങൾക്കു നല്കിയിരുന്ന നിർദേശം. ഉത്തരവ് ശ്രദ്ധയിൽപെട്ടതോടെ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ഉന്നതോദ്യോഗസ്ഥരെ നേരിൽകണ്ട് വിവരങ്ങൾ ആരായുകയുണ്ടായെങ്കിലും അവ്യക്തത നിലനില്ക്കുന്നു. ഇതുസംബന്ധിച്ചു അന്വേഷണത്തിൽ മംഗലം-ഗോവിന്ദാപുരം പാത ദേശീയപാതയുടെ ഉപപാതയാണെന്നും പരമാവധി 20 മീറ്റർ വീതി മാത്രമാണു പരിഗണിച്ചതെന്നകാര്യം ആവർത്തിച്ചതായും പറയുന്നു. അലൈൻമെന്റ് സംബന്ധിച്ച വിഷയത്തിൽ അന്തിമ തീരുമാനമെടുക്കേണ്ട സംസ്ഥാന സർക്കാർ ഉടനേ നയം വ്യക്തമാക്കണമെന്നാവശ്യം ചെവികൊണ്ടില്ലെന്നതാണ് ജനങ്ങളെ ഏറെ വലയ്ക്കുന്നത്. മംഗലം-ഗോവിന്ദാപുരം ദേശീയപാതയുടെ പുതിയ ഉത്തരവിൽ വ്യക്തതയില്ലാത്തതിനാൽ വിഷയവുമായി ബന്ധപ്പെട്ടവരുടെ സ്ഥാപനങ്ങളുടേയും വസ്തുക്കളുടേയും ക്രയവിക്രയങ്ങളും…
Read MoreCategory: Palakkad
പാലക്കാട്ട് കിടന്നുറങ്ങുകയായിരുന്ന ഭർത്താവിനെ കൊടുവാൾ കൊണ്ട് ഭാര്യ വെട്ടിക്കൊന്നു
പാലക്കാട്: മുണ്ടൂരിൽ ഭർത്താവിനെ ഭാര്യ വെട്ടിക്കൊന്നു. മുണ്ടൂർ വാലിപ്പറമ്പിൽ പഴണിയാണ്ടിയാണ് (60) മരിച്ചത്. കിടന്നുറങ്ങുകയായിരുന്ന ഭർത്താവിനെ ഭാര്യ സരസ്വതി കൊടുവാൾകൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സരസ്വതിയെ കോങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. പ്രകോപനത്തിനുള്ള കാരണം വ്യക്തമല്ല.
Read Moreദേശീയപാത വികസനം: തച്ചന്പാറ മേഖലയിലെ മരങ്ങൾ മുറിച്ചുനീക്കുന്നതു വൈകുന്നു
തച്ചന്പാറ: നാട്ടുകൽ മുതൽ താണാവുവരെ നടക്കുന്ന ദേശീയപാത വികസനത്തിന്റെ ഭാഗമായി തച്ചന്പാറ മേഖലയിൽ മരങ്ങൾ മുറിച്ചുമാറ്റിയില്ല. ദേശീയപാതവികസനം കല്ലടിക്കോട്, കരിന്പ, തച്ചന്പാറ മേഖലകളിൽ പ്രതിസന്ധിയിലാണ് എന്നതിന് ഉദാഹരണങ്ങളാണിവ. ദ്രുതഗതിയിൽ നടപ്പിലാക്കേണ്ട ദേശീയപാത വികസനമാണ് തച്ചന്പാറ മേഖലയിൽ കേവലം ഒച്ചിഴയും വേഗത്തിൽ നടക്കുന്നത്. ഇത് ഗതാഗതക്കുരുക്ക് വർധിക്കുവാനും മേഖലയുടെ വികസനം പുറകോട്ടു പോകുവാനും കാരണമാകുന്നു. നാട്ടുകൽ മുതൽ താണാവ് വരെയാണ് നൂറ് കോടിരൂപ ചിലവിൽ ആധുനിക രീതിയിലുള്ള റോഡ് നിർമാണം നടത്തുന്നത്. കോഴിക്കോട് ആസ്ഥാനമായ ഉൗരാളുങ്കൽ ലേബർ സൊസൈറ്റിയാണ് റോഡിന്റെ നിർമാണചുമതല ഏറ്റെടുത്തിരിക്കുന്നത്. നാട്ടുകൽ മേഖലയിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാലിത് എല്ലാ ഭാഗത്തേക്കും എത്തിയിട്ടില്ല. ഇതിനെതിരെ പ്രതിഷേധവും വ്യാപകമാകുന്നുണ്ട്. ദേശീയപാതയുടെ പൊന്നംകോട് എടായ്ക്കൽ, കരിന്പ ഭാഗങ്ങളിൽ വ്യാപകമായ തോതിലാണ് തണൽമരങ്ങൾ ഉള്ളത്. ഇവയൊന്നുംതന്നെ മുറിച്ചുമാറ്റാനുള്ള നടപടിയാരംഭിച്ചിട്ടില്ല. മുറിച്ചുമാറ്റാൻ ചിലപ്പോൾ മാസങ്ങൾതന്നെ വേണ്ടിവരും. അത്രയും സമയം റോഡുവികസനത്തിന് കാലതാമസംവരും.…
Read Moreസർക്കാർ അനുവദിച്ച ധനസഹായം തുക കാര്യക്ഷമമായി വിതരണം ചെയ്യണമെന്ന് വി.എസ് . സുനിൽകുമാർ
പാലക്കാട്: മണ്ണൊലിപ്പും മലയിടിഞ്ഞതു മൂലം നഷ്ടപ്പെട്ട ഭൂമി വീണ്ടെടുക്കാൻ സർക്കാർ അനുവദിച്ച ധനസഹായം തുക കാര്യക്ഷമമായി വിതരണം ചെയണമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. പ്രളയാനന്തര കാർഷിക മേഖലയുടെ പുനർ ജീവനവും പുനരുദ്ധാരണവും ലക്ഷ്യമാക്കുന്ന ഏകദിന കർമ്മ പരിപാടി പുനർജ്ജനിയുടെ ജില്ലാതല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്താൽ ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആവശ്യമായ ധനസഹായങ്ങൾ കൃത്യമായി വിതരണം ചെയ്യുന്നതിൽ ഉദ്യാഗസ്ഥർ വീഴ്ച വരുത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി. മലന്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര രാമചന്ദ്രൻ അധ്യക്ഷയായ പരിപാടിയിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ പി.ഉഷ്, ആത്മ പ്രൊജക്ട് ഡയറക്ടർ സ്റ്റെല്ല ജേക്കബ്, മലന്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.കാഞ്ചന സുദേവൻ, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ എ.ഗീത ടീച്ചർ, മലന്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലിൻ വർഗീസ്, ജില്ലാ പഞ്ചായത്തംഗം കെ.രാജൻ, മലന്പുഴ…
Read Moreറോഡ് അപകടങ്ങൾ കുറയ്ക്കാൻ ഒറ്റപ്പാലത്ത് റീജണൽ ട്രാൻസ്പോർട്ട് എൻഫോഴ്സ്മെന്റ് ഓഫീസ് തുടങ്ങും
ഒറ്റപ്പാലം: റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനും ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിനും ഒറ്റപ്പാലത്ത് റീജണൽ ട്രാൻസ്പോർട്ട് എൻഫോഴ്സ്മെന്റ് ഓഫീസ് സ്ഥാപിക്കാൻ ധാരണ. നഗരസഭാ മാർക്കറ്റ് കോംപ്ലക്സ് കെട്ടിടത്തിന്റെ മുകൾനിലയിൽ കഐസ്ഇബി ഓഫീസ് പ്രവർത്തിച്ചിരുന്ന മുറികൾ ഇതിനായി കണ്ടെത്തി. ഒറ്റപ്പാലം ജോയിന്റ് ആർടിഒ പി.എം.റഷീദും സംഘവും ഈ മുറികൾ പരിശോധിച്ച് അനുയോജ്യമെന്ന റിപ്പോർട്ട് പാലക്കാട് ആർടിഒയ്ക്ക് സമർപ്പിച്ചു.ജില്ലയിലെ പ്രധാനപാതകളിലെ വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനാണ് റീജണൽ ട്രാൻസ്പോർട്ട് എൻഫോഴ്സ്മെന്റ് വിഭാഗം ഒറ്റപ്പാലത്ത് ഓഫീസ് തുടങ്ങുന്നത്. സംസ്ഥാന ഗതാഗതവകുപ്പിന്റെ നേതത്വത്തിൽ സേഫ് കേരള പ്രോജക്ട് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന എൻഫോഴ്സമെന്റ് വിഭാഗം വരുന്നത്.ജില്ലയിലെ പ്രധാന പാതകളിലേക്ക് എത്താവുന്ന സ്ഥലത്താകണം ഓഫീസെന്നാണ് നിർദേശം. ഇപ്പോൾ ഒറ്റപ്പാലത്തു കണ്ടെത്തിയ മുറികൾ പ്രധാന പാതയോരത്തുള്ളതും പാർക്കിംഗ് സൗകര്യമുള്ളതുമാണ്. എത്രയുംവേഗം ഇക്കാര്യത്തിൽ തീർപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ. ഒരു ആർടിഒ ഓഫീസറും ആറു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും 18 അസിസ്റ്റന്റ് മോട്ടോർ…
Read Moreമുടപ്പല്ലൂരിലെ കവർച്ച; അന്വേഷണം ഉൗർജിതം; വീട്ടുകാരെക്കുറിച്ച് വ്യക്തമായി അറിയുന്നവരുടെ സഹായം കവർച്ചയ്ക്ക് പിന്നിലുണ്ടെന്ന് പോലീസ്; അന്വേഷണം ഊർജിതമാക്കി
വടക്കഞ്ചേരി: മുടപ്പല്ലൂർ ഇറക്കത്തിൽ കരിപ്പാലിയിൽ പൂട്ടിയിട്ടവീട്ടിൽനിന്നും സ്വർണാഭരണങ്ങളും സ്കൂട്ടറും കവർന്നകേസിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. ഡിവൈഎസ്പി വി.എ.കൃഷ്ണദാസിന്റെ മേൽനോട്ടത്തിൽ വടക്കഞ്ചേരി സിഐ എ.ദീപകുമാർ, എസ്ഐ എ.ആദംഖാൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. വീട്ടുകാരെക്കുറിച്ചും വീടുമായും ബന്ധപ്പെട്ടവരെക്കുറിച്ചും കേന്ദ്രീകരിച്ചാണ് പ്രാഥമികാന്വേഷണം പുരോഗമിക്കുന്നത്.വീട്ടുകാരെക്കുറിച്ച് വ്യക്തമായി അറിയുന്നവരുടെ സഹായം കവർച്ചയ്ക്ക് പിന്നിലുണ്ടെന്നാണ് നിഗമനം. കവർച്ചയുടെ രീതിയിലും സ്വഭാവവും ഈ സംശയം ബലപ്പെടുത്തുന്നതുമാണെന്ന് വീട്ടുടമയായ റിട്ടയേഡ് ബാങ്ക് ജീവനക്കാരൻ കുഞ്ചു പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ഇവർ വീടുപൂട്ടി കാസർഗോഡുള്ള സുഹൃത്തിന്റെ വീട്ടിൽപോയത്. ഇക്കാര്യം കുറച്ചുപേർക്ക് മാത്രമേ അറിയൂവെന്നാണ് കുഞ്ചുപറയുന്നത്. ഞായറാഴ്ച പുലർച്ചെ പന്ത്രണ്ടരയ്ക്കും മൂന്നിനും ഇടയ്ക്കാകും കവർച്ചയെന്നാണ് അനുമാനിക്കന്നത്. ഈ സമയം ശബ്ദംകേട്ടതായി അയൽവാസികൾ പറയുന്നുണ്ടെന്നും കുഞ്ചു പറഞ്ഞു. വാതിലുകളും അലമാരകളും കുത്തിത്തുറക്കാൻ ഉപയോഗിച്ച ആയുധങ്ങൾ വീടിനുള്ളിലും പുറത്തുമായി വച്ചിരുന്നതാണെന്നും തുണിചുറ്റിയാണ് ആയുധങ്ങൾ ഉപയോഗിച്ചതെന്നും പറയുന്നു. വിരലടയാളം പതിയാതിരിക്കാനാകൂം ഈ മുൻകരുതൽ.…
Read Moreഇന്ന് ദേശീയ പക്ഷിനിരീക്ഷണദിനം; കിളികൊഞ്ചലുകൾ നിറഞ്ഞ് ശ്യാംകുമാറിന്റെ വീടും മനസും
സി.അനിൽകുമാർ പാലക്കാട്: ഇന്ന് ദേശീയ പക്ഷിനിരീക്ഷണദിനം. പരിസ്ഥിതി സ്നേഹിയായ ശ്യാംകുമാർ തേങ്കുറിശ്ശിയുടെ വീട്ടിൽ ഇന്നും കിളികളുടെ തിരക്കുതന്നെ. പതിവുകിളികൾക്കുപുറമെ രണ്ട് അതിഥികൾകൂടി ഈമാസം ശ്യാംകുമാറിന്റെ വീട്ടിലെത്തിയെന്ന വിശേഷംകൂടിയുണ്ട്.പ്രകൃതിയിൽ മരങ്ങൾ വെച്ചുപിടിപ്പിക്കുകയും പറവകൾക്ക് സംരക്ഷണം നൽകുകയും ചെയ്ത് ജനശ്രദ്ധയാകർഷിച്ച ശ്യാംകുമാർ തേങ്കുറുശ്ശിയുടെ വീട്ടു പരിസരമാണ് കിളികൾക്ക് കൂടും ഭക്ഷണവും വെള്ളവുംതേടിയെത്തുന്ന അതിഥികളാൽ നിറഞ്ഞിരിക്കുന്നത്. ഓരോ പക്ഷികൾക്കും ഓരോ സമയക്രമവുമുണ്ട് ഇവിടെ. രാവിലെ ആറിന് രണ്ട് വണ്ണാത്തിപ്പുള്ളുകളാണ് ആദ്യം വെള്ളംകുടിക്കാനും കുളിക്കാനുമായി എത്തുന്നത്. 7.30 ന് പതിനാലു കരിയിലക്കിളികൾ എത്തും. പിന്നാലെ ഈറ്റപ്പൊളിപ്പൻ കിളികൾ, നാട്ടു ബുൾബുൾ, ഇരട്ടത്തലച്ചി, ചെന്പോത്ത്, പച്ചിലക്കിളികൾ, ചിന്നക്കുട്ടുറുവൻ, നാലുതരം കുയിലുകൾ, വേഴാന്പൽ, തത്തക്കിളി, പ്രാവുകൾ, മൈനകൾ, തുന്നാരൻ, കൊക്കൻതേൻകിളി, മഞ്ഞത്തേൻകിളി, ഓലേഞ്ഞാലി, മീൻകൊത്തി, മയിലുകൾ എന്നിവയും പതിവായിവരുന്നു. 15 പരന്ന മണ്ചട്ടി ചൂടികയറിൽ ഉറിപോലെ കെട്ടിതൂക്കിയാണ് അതിൽ പക്ഷികൾക്ക് വെള്ളം നിറയ്ക്കുന്നത്. സെപ്റ്റംബർ മാസംമുതൽ…
Read Moreകരാർ തൊഴിലാളികളുടെ സമരം; വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ സെക്യൂരിറ്റി സേവനവും ഇല്ലാതായി
വടക്കഞ്ചേരി: ശബള കുടിശ്ശികക്കായി കരാർ കന്പനി തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചതോടെ വടക്കഞ്ചേരിമണ്ണുത്തി ആറ് വരി ദേശീയപാതയിൽ പന്നിയങ്കരയിലുള്ള ടോൾ ബൂത്തിലും പ്ലാന്റുകളിലും കുതിരാൻ തുരങ്ക പാതകളിലും സെക്യൂരിറ്റി സേവനം ഇല്ലാതായി. ആർക്കും എവിടേയും കടന്ന് പ്രശ്നങ്ങൾ സൃഷ്ടിക്കാമെന്ന സ്ഥിതിയിൽ നാഥനില്ലാത്ത അവസ്ഥയാണിപ്പോൾ. നേരത്തെ തുരങ്കത്തിൽ പ്രവേശിക്കണമെങ്കിൽ സെക്യൂരിറ്റിയുടെ അനുമതിവേണമായിരുന്നു. തുരങ്കത്തിനുള്ളിൽ പലയിടത്തും അപകടകരമായ സ്ഥിതിയുള്ളതിനാൽ മുന്നറിയിപ്പില്ലാതെ ഇവിടങ്ങളിൽ കയറുന്നത് അപകടങ്ങൾക്കും വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. പന്നിയങ്കരയിലെ ടോൾ ബൂത്തിൽ സെക്യൂരിറ്റി സ്റ്റാഫില്ലാത്തത് ഇവിടെ സ്ഥാപിച്ചിട്ടുള്ള കന്പ്യൂട്ടർ സിസ്റ്റവും മറ്റും കളവ് പോകാനുള്ള സാധ്യതകളുമുണ്ടു്. കൂടാതെ കരാർ കന്പനിയുടെ പ്രധാന പ്ലാന്റായ പന്നിയങ്കരയിലെ പ്ലാന്റും നാഥനില്ലാത്ത നിലയിലായി. ഇവിടെ വിലപിടിപ്പുള്ള മെഷനറികളും വാഹനങ്ങളുമുണ്ട്. ആളില്ലാതായതോടെ പ്ലാന്റിലെ സാധനങ്ങളും ആർക്കും കടത്തികൊണ്ടു് പോകാം. കരാർകന്പനിയുടെ മെയിൻ ഓഫീസ് പ്രവർത്തിക്കുന്ന ചുവട്ടപ്പാടത്തും സെക്യൂരിറ്റിയില്ല. കോടികളുടെ കന്പിയും വാഹനങ്ങളും മിഷനറികളും ഇവിടെയുമുണ്ട്. വാഹനങ്ങളിൽ…
Read Moreഅട്ടപ്പാടിചുരം അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കാൻ നിർദേശം നൽകി പൊതുമരാമത്ത് വകുപ്പ്
മണ്ണാർക്കാട്: മണ്ണാർക്കാട് നിന്നുംമലയോരകുടിയേറ്റ മേഖലയായ അട്ടപ്പാടിയിലേക്കുള്ള പ്രധാനറോഡായ ചുരം റോഡിന്റെ അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കുവാൻ നിർദേശം.പൊതുമരാമത്ത് വകുപ്പിനാണ് അടിയന്തിരമായി നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ നിർദേശം. ഇതനുസരിച്ച് നിർമാണം ഉടൻ ആരംഭിക്കും. ഈമാസം 15ന് നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ആദ്യഘട്ടമായി ആനമൂളി മുതൽ മുക്കാലിവരെയുള്ള പ്രവർത്തനമാണ് ആരംഭിക്കുക. ഇതിനുശേഷം മുക്കാലിമുതൽ പാക്കുളംവരെയുള്ള നിർമാണങ്ങൾ ആരംഭിക്കും. നിർമാണപ്രവർത്തനങ്ങൾ ഇത്രയും വൈകാനുള്ള കാരണമായി പറയുന്നത് ടാറിംഗിന്റെ ലഭ്യത കുറഞ്ഞതാണ്. റോഡ് നിർമാണത്തിന് ആവശ്യമുള്ള സാമഗ്രികൾ സ്വരൂപിക്കലും ബാക്കിയുള്ളവയുമായി മുന്നോട്ടുപോവുകയാണെന്ന് അധികൃതർ പറഞ്ഞു. പൊതുമരാമത്ത് ഡിവിഷന്റെ കീഴിൽ വരുന്ന ഭാഗത്തായിരിക്കും ഒന്നാംഘട്ട റോഡ് വികസനം നടത്തുന്നത്. പാക്കുളം മുതൽ ആനക്കട്ടിവരെയുള്ള ഭാഗത്തെ റോഡ് വികസനം ഉടൻതന്നെ നടപ്പിലാക്കും. നിർമാണ വസ്തുക്കളുടെ ദൗർലഭ്യവും എത്തിപ്പെടാനുള്ള ബുദ്ധിമുട്ടും അട്ടപ്പാടിയിലേക്ക് പല കരാറുകാരും കരാർ ഏറ്റെടുക്കുന്നതിന് തുനിയാത്ത സാഹചര്യമുണ്ട്. നവംബർ 30നകം എല്ലാ ഭാഗത്തേയും…
Read Moreഓർമ്മയുണ്ടോ ചരിത്രങ്ങൾ..! ബിജെപി രഥയാത്ര വർഗീയത ആളിക്കത്തിക്കാൻ; പിണറായി വിജയനു തന്റെ നിഴലിനെപ്പോലും ഭയം; ചരിത്രങ്ങൾ ഓർമിപ്പിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ
പാലക്കാട്: ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള നടത്തുന്ന രഥയാത്ര ആപത്കരമായ നീക്കമാണെന്നും മുമ്പ് എൽ. കെ. അഡ്വാനി അയോധ്യ വിഷയത്തിൽ നടത്തിയ യാത്രയ്ക്കു സമാനമാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വർഗീയത ആളിക്കത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഹിംസയുടെ രാഷ്ട്രീയമാണ് പിണറായി വിജയനും ശ്രീധരൻപിള്ളയും പയറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസം സംരക്ഷിക്കുക, വർഗീയതയെ തുരത്തുക എന്ന മുദ്രാവാക്യമുയർത്തി കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാൻ നയിക്കുന്ന പ്രചാരണയാത്ര കോങ്ങാട്ട് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുല്ലപ്പള്ളി. ബിജെപിയും സിപിഎമ്മും ശബരിമല വിഷയത്തെ രാഷ്ട്രീയ ധ്രുവീകരണത്തിനുവേണ്ടി ഉപയോഗിക്കുകയാണ്. ഇരുകൂട്ടരും രാജ്യത്തെ വിശ്വാസികളെ വഞ്ചിക്കുകയാണ്. കോണ്ഗ്രസിന്റേതു മതനിരപേക്ഷ നിലപാടാണ്. ശബരിമല വിഷയത്തിലും മറ്റു രാഷ്ട്രീയകാര്യങ്ങളിലും ബിജെപിയും സിപിഎമ്മും ഒളിച്ചുകളി നടത്തിയതുപോലെ ഒരു രാഷ്ട്രീയകക്ഷിയും കേരളത്തിൽ നടത്തിയിട്ടില്ല. ആചാരനുഷ്ഠാനങ്ങൾ മാറ്റാൻ തയാറുണ്ടെങ്കിൽ ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാവർക്കും പ്രവേശനം നല്കാൻ ഓർഡിനൻസ് ഇറക്കണമെന്നു മുല്ലപ്പള്ളി ആവശ്യപ്പെട്ടു.…
Read More