മണ്ണാർക്കാട്: തെങ്കരപഞ്ചായത്തിൽ യുഡിഎഫ് വിജയം നേടിയതോടെ ലീഗിന് പ്രസിഡന്റ് സ്ഥാനം. നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റ് സ്ഥാനം യുഡിഎഫിന് ലഭിച്ചത്. ലീഗിലെ എ. സലീനയാണ് പുതിയ പ്രസിഡന്റ്. തെരഞ്ഞെടുപ്പിൽനിന്നു ബിജെപി വിട്ടുനിന്നതോടെയാണ് നറുക്കെടുപ്പിന് കളമൊരുങ്ങിയത്. വിപ്പ് ലംഘിച്ച സിപിഐ അംഗം പ്രസന്ന യുഡിഎഫിനൊപ്പം നിന്നു. പതിനേഴ് അംഗങ്ങളുള്ള ഭരണസമിതിയിൽ സിപിഎം-ഏഴ്, സിപിഐ-ഒന്ന്, കോണ്‍ഗ്രസ്-രണ്ട്, ലീഗ്-അഞ്ച്, ബിജപി-ഒന്ന്, സ്വതന്ത്രൻ-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. സിപിഐയുടെ പിന്തുണ ഏഴംഗങ്ങളുള്ള യുഡിഎഫിന് ലഭിച്ചതോടെയാണ് ഇരുമുന്നണികളും തുല്യ അംഗബലത്തിലെത്തിയത്. തുടർന്ന് ടോസിൽ യുഡിഎഫിന് ഭരണം അനുകൂലമാവുകയായിരുന്നു. വെള്ളാരംകുന്ന് പതിമൂന്നാം വാർഡ് അംഗം സലീനക്കാണ് മുന്നണിധാരണപ്രകാരം പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. കക്ഷിരാഷ്ട്രീയ ഭേദമെന്യെ ജനവികസനത്തിനായി അധികാരം വിനിയോഗിക്കുമെന്ന് സ്ഥാനാരോഹണത്തിനു ശേഷം സലീന പറഞ്ഞു. തുടർന്ന് പ്രവർത്തകർ പുതിയ പ്രസിഡന്റിനെ ഹാരമണിയിച്ചു. കുമരംപുത്തൂർ ഹൗസിംഗ് സൊസൈറ്റി തെരഞ്ഞെടുപ്പിനെ തുടർന്ന് മൂർച്ഛിച്ച സിപിഎം, സിപിഐ ചേരിപ്പോരിൽ പ്രതികാരം തീർക്കുകയെന്നോണമാണ് സിപിഐ തെങ്കരയിൽ…
Read MoreCategory: Palakkad
അനർഹമായി റേഷൻസാധനങ്ങൾ കൈപ്പറ്റിയവരിൽനിന്ന് തുക തിരിച്ചുപിടിക്കാൻ നടപടി
ഷൊർണൂർ: ക്രമവിരുദ്ധമായി റേഷൻകാർഡിൽ മുൻഗണനാക്രമത്തിൽ എത്തിച്ച് അനർഹമായി റേഷൻസാധനങ്ങൾ കൈപ്പറ്റിയവരിൽനിന്ന് തുക തിരിച്ചുപിടിക്കാൻ താലൂക്ക് സപ്ലൈ ഓഫീസ് അധികൃതർ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി അനർഹരെ കണ്ടെത്തുന്നതിനു താലൂക്ക് സപ്ലൈ ഓഫീസ് അധികൃതർ മോട്ടോർ വാഹനവകുപ്പിൽനിന്ന് നാലുചക്രവാഹനമുള്ളവരുടെ പട്ടിക ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നാലുചക്രവാഹനങ്ങളുള്ളവരുടെ വീടുകളിൽ താലൂക്ക് സപ്ലൈ ഓഫീസർ റെയ്ഡുകൾ തുടങ്ങി. തുടർന്നു 750നു മുകളിൽ മുൻഗണനാ റേഷൻ കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റി. തുടർന്നും പരിശോധന തുടരാനാണ് അധികൃതരുടെ തീരുമാനം. പുതിയ റേഷൻകാർഡുകളുടെ വിതരണം തുടങ്ങിയശേഷം ഒറ്റപ്പാലം താലൂക്കിൽ 4300-നടുത്ത് റേഷൻകാർഡുകൾ മുൻഗണനാ വിഭാഗത്തിൽനിന്ന് പൊതുവിഭാഗത്തിലേക്ക് മാറ്റി. മുൻഗണനാ വിഭാഗത്തിൽ അനർഹർ തുടരുന്നത് പിടിക്കപ്പെട്ടാൽ കർശനനടപടി സ്വീകരിക്കാനാണ് തീരുമാനം. ഇക്കാര്യം ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതരും സ്ഥിരീകരിച്ചു. ഇതേതുടർന്ന് സ്വമേധയാ കുറേപേർ കാർഡുകൾ പൊതുവിഭാഗത്തിലേക്കു മാറ്റി. പൊതുവിഭാഗത്തിലേക്കു മാറ്റിയ ഭൂരിഭാഗംപേരും സ്വമേധയാ മുന്നോട്ടുവന്നവരാണ്. ഏകദേശം 250നടുത്ത് കാർഡ്…
Read Moreബസിൽ കടത്തിയ രണ്ടര കിലോ കഞ്ചാവ് പിടികൂടി; ചാലക്കുടുയിൽ വിദ്യാർഥികൾക്ക് വിൽക്കാൻ കൊണ്ടുവരുന്നതിനിടെയാണ് രണ്ടുപേർ പിടിയിലായത്
കൊല്ലങ്കോട്: കൊല്ലങ്കോട്ട് വീണ്ടും കഞ്ചാവു വേട്ട. പഴനിയിൽ നിന്നും തൃശ്ശൂരിലേക്ക് വന്ന തമിഴ്നാട് കോർപ്പറേഷൻ ബസിൽ നിന്നും രണ്ടര കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിലായി. തൃശൂർ മുള്ളൂർക്കര സ്വദേശി ആർ. രഞ്ജിത്ത് (26), ചാലക്കുടി പേരന്പ്ര കെ.ശിവപ്രസാദ് (22) എന്നിവരെയാണ് കൊല്ലങ്കോട് എക്സൈസ് റെയ്ഞ്ച് അധികൃതർ അറസ്റ്റ് ചെയ് തത്. ഇന്നലെ വൈകുന്നേരം അഞ്ചിന് ഗോവിന്ദാപുരത്ത് വാഹന പരി ശോധനയ്ക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. തൃശൂർ, ചാലക്കുടി ഭാഗത്തെത്തിച്ച് വിദ്യാർത്ഥികൾക്കും, ഡ്രൈവർമാർക്കും ചില്ലറ വിൽപ്പന നട ത്താനാണ് കഞ്ചാവ് കൊണ്ടുവന്നിരിക്കുന്നത്. അറസ്റ്റിലായ ഇരുവരേയും ഇന്നു വൈകുന്നേരം കോടതിയിൽ ഹാജരാക്കും. എക്സൈസ് ഇൻസ്പെക്ടർ എം. സജികുമാറും സംഘവുമാണ് വാഹന പരിശോധന നടത്തിയത്.
Read Moreനിർത്തിയിട്ട ലോറിയിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് ഒന്‍പത് വിദ്യാർഥികൾക്ക് പരിക്ക്; പഠനയാത്രയ്ക്ക് പോകുകയായിരുന്ന പാലക്കാട് തച്ചമ്പാറ ദേശബന്ധു ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്
ആലപ്പുഴ: പാതിരപ്പള്ളി ജംഗ്ഷനു സമീപം ദേശീയപാതയ്ക്കു സമീപം നിർത്തിയിട്ടിരുന്ന ലോറിയിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് ഒന്‍പതു വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇന്ന് 1.45 ഓടെയായിരുന്നു സംഭവം. തിരുവനന്തപുരത്തേക്ക് പഠനയാത്രയ്ക്ക് പോകുകയായിരുന്ന പാലക്കാട് തച്ചന്പാറ ദേശബന്ധു ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരുമായിരുന്നു ബസിൽ. പരിക്കേറ്റ ഒന്‍പതു വിദ്യാർഥികളെയും ബസ് ക്ലീനറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല.ജംഗ്ഷനടുത്തുള്ള പെട്രോൾ ബങ്കിനു സമീപം നിർത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഇതിനു പിന്നിലേക്കാണ് ബസ് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം തകർന്നു. ചാറ്റൽമഴയുണ്ടായിരുന്നതിനാൽ റോഡിൽ തെന്നിയതാകാം അപകടത്തിനു കാരണമെന്നു കരുതുന്നു. അതോടൊപ്പം ദേശീയപാതയോരത്ത് അപകടകരമാം വിധത്തിൽ ലോറികൾ നിർത്തിയിടുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നാണ് പോലീസിന്റെ അഭിപ്രായം. സ്കൂളിൽ നിന്നുള്ള മറ്റൊരു സംഘം പിന്നാലെ തന്നെയുണ്ടായിരുന്നു. ഇവരും നാട്ടുകാരും ചേർന്നാണ് അപകടം സംഭവിച്ച ബസിലുണ്ടായിരുന്നവരെ പുറത്തിറക്കിയതും പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതും. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം ഭാഗികമായി…
Read Moreഅട്ടപ്പാടി ചുരം റോഡിന്റെ നവീകരണം വേഗത്തിലാക്കാൻ എംഎൽഎയുടെ നേതൃത്വത്തിൽ അവലോകന യോഗം
മണ്ണാർക്കാട്: അട്ടപ്പാടി ചുരം റോഡിന്റെ നവീകരണം വേഗത്തിലാക്കാൻ അവലോകന യോഗം ചേർന്നു. കാലതാമസം പദ്ധതി കിഫ്ബിയിലുൾപ്പെട്ടതുകൊണ്ടെന്ന് എം.എൽ.എ ഷംസുദ്ദീൻ.അട്ടപ്പാടി റോഡിന്റെ പുനർ നവീകരണം ലക്ഷ്യമിട്ടുള്ള അവലോകന യോഗം ചേർന്നു മണ്ണാർക്കാട് മിനി സിവിൽ സ്റ്റേഷനിലാണ് യോഗം ചേർന്നത്. മണ്ണാർക്കാട് മുതൽ ചിന്നത്തടാകം വരെ നീളുന്ന അട്ടപ്പാടി ചുരം ഉൾപ്പെടുന്ന റോഡിന്റെ ശോചനീയാവസ്ഥ യോഗത്തിൽ ചർച്ചാ വിഷയമായി. ടെന്‍ഡർ ഏറ്റെടുക്കാത്തതാണ് നടപടികൾ ദീർഘിക്കുന്നതെന്ന് യോഗത്തിൽ പങ്കെടുത്ത പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീലേഖ പറഞ്ഞു. എന്നാൽ മേജർ വർക്കുകൾ സർക്കാർ പദ്ധതിയായ കിഫ്ബിയിൽ ഉൾപ്പെട്ടതാണ് കാലതാമസമുണ്ടാകുന്നതെന്ന് അധ്യക്ഷത വഹിച്ച എംഎൽഎ എൻ. ഷംസുദ്ദീൻ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവരുടെ സമ്മർദ്ദമുണ്ടാകണം. ഇതിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടാക്കുന്നതിനായി തിരുവനന്തപുരത്ത് മന്ത്രിയുടെ സാന്നിധ്യത്തിൽ പ്രത്യേക യോഗം വിളിച്ചു ചേർക്കുമെന്നും എംഎൽഎഅറിയിച്ചു. യോഗത്തിൽ സബ് കളക്ടർ ജെറോമിക് ജോർജ്,അഗളി,…
Read Moreസർക്കാർ വിലക്കിയിട്ടും ആലത്തൂരിലെ മോട്ടോർ വെഹിക്കിൾ ഉദ്യോ ഗസ്ഥർക്ക് ഇതൊന്നും ബാധകമല്ല; വാഹനയാത്രക്കാരെ ഒളിഞ്ഞുനിന്നുള്ള പിടുത്തം തുടരുന്നു
ആലത്തൂർ: സർക്കാർ വിലക്കിയിട്ടും ആലത്തൂരിലെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ഒളിഞ്ഞു പിടിത്തം നിർത്തുന്നില്ലെന്ന് ആക്ഷേപം. വാഹന പരിശോധന വളവുകളിൽ പാടില്ല, ഒളിഞ്ഞും മഫ്ടിയിലും പരിശോധന നടത്തരുത്, പരിശോധനയ്ക്കായി വാഹനം തടഞ്ഞാൽ തന്നെ ഇവർക്കരിക്കിൽ ചെന്നുവേണം തുടർനടപടി ക്രമങ്ങൾ പൂർത്തീകരിക്കാനെന്നും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയും ഡിജിപിയും കർശന നിർദേശം നല്‍കിയിട്ടുണ്ടെങ്കിലും ആലത്തൂരിലെ മോട്ടോർ വെഹിക്കിൾ ഉദ്യോ ഗസ്ഥർക്ക് ഇതൊന്നും ബാധകമല്ലെന്ന നിലപാടിലാണ്. ക്രമസമാധാന പാലനത്തിനായി വാഹനപരിശോധന നടത്തുന്നതിനുപകരം കുറച്ച് വാഹനങ്ങൾക്ക് പെറ്റിയടിച്ചാൽ ക്രമസമാധാനം ഉണ്ടാവുമെന്ന നിലപാടിലാണ് ഇവിടുത്തെ ഉദ്യോഗസ്ഥർ. ഇതിന് തെരഞ്ഞെടുത്ത സ്ഥലം അപകടവളവുകളും പോക്കറ്റ് റോഡുകളുമാണ്. ഇന്നലെ കിണ്ടിമുക്കിനുസമീപത്തെ കല്ല്യാണമണ്ഡപത്തിന്റെ മുന്പിലെ അപകട വളവുള്ള റോഡിൽ തണൽമരത്തിനു താഴെ വാഹനം മാറ്റി നിർത്തിയാണ് വാഹന പരിശോധന നടത്തിയത്. പല വാഹനങ്ങളും ഇവർക്ക് അടുത്തെത്തിയാൽ മാത്രമേ ഉദ്യോഗസ്ഥരെ കാണാൻ പറ്റൂ. സ്ത്രീകളും കുട്ടികളുമടക്കമുള്ള വാഹനയാത്രക്കാരെ മോട്ടോർ…
Read Moreഡിവൈഎഫ്ഐ പ്രവര്‍ത്തകയെ പീഡിപ്പിക്കാൻ ശ്രമം; ചെന്നിത്തലയ്ക്ക് അമ്മ നിവേദനം നൽകി
തൃശൂര്‍: ഡിവൈഎഫ്ഐ പ്രവര്‍ത്തകയായ യുവതിയെ എംഎല്‍എ ഹോസ്റ്റലില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച നേതാവിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ അമ്മ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു നിവേദനം നല്കി. തൃശൂര്‍ റീജണല്‍ തിയറ്ററില്‍ നടന്ന കരുണാസാഗരം ഡോക്യുമെന്ററി പ്രകാശനവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇരിങ്ങാലക്കുട സ്വദേശിനിയായ യുവതിയുടെ അമ്മ ചെന്നിത്തലയ്ക്കു നിവേദനം നല്‍കിയത്. ഇരിങ്ങാലക്കുട എംഎല്‍എ കെ.യു. അരുണന്റെ തിരുവനന്തപുരത്തെ ഹോസ്റ്റല്‍ മുറിയില്‍ വച്ചാണ് ഡിവൈഎഫ്ഐ നേതാവ് ജീവന്‍ലാല്‍ യുവതിയോടു മോശമായി പെരുമാറിയത്. വിഷയം ഗൗരവമായിക്കണ്ട് നടപടി എടുക്കണമെന്ന പരാതിയുമായി കഴിഞ്ഞദിവസം യുവതിയുടെ അമ്മ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കാണാനുള്ള അവസരം ലഭിച്ചില്ല. തുടര്‍ന്നാണ് പ്രതിപക്ഷനേതാവിന് നിവേദനം നല്കാന് തീരുമാനിച്ചത്.
Read Moreകല്പാത്തിയിൽ ജനസാഗരം; നാളെ ദേവരഥ സംഗമം ; നാളെ പ്രാദേശിക അവധി
പാലക്കാട്: ദേവരഥങ്ങളുടെ സുകൃതദർശനം മനസിലേക്ക് ആവാഹിയ്ക്കാൻ കല്പാത്തിയിലേക്ക് ഒഴുകിയെത്തുന്നതു ആയിരക്കണക്കിനു ഭക്തജനങ്ങൾ. കണ്ണിനും മനസിനും ഭക്തിയുടെ നിറച്ചാർത്തോടെ കുളിർമയേകാൻ ദേവരഥങ്ങൾ നാളെ വൈകുന്നേരം കുണ്ടന്പലത്തിനു മുന്നിലെ തേരുമുട്ടിയിൽ സംഗമിയ്ക്കും. ഭക്തിയുടെയും കൂട്ടായ്മയുടെയും വലയത്തിലാണ് കല്പാത്തിയിപ്പോൾ. അഗ്രഹാരവീഥികളെ തഴുകിയെത്തുന്ന തേരുകാറ്റിനും പറയാനുള്ളത് സംവത്സരങ്ങളുചെ കൂട്ടായ്മയുടെയും പൈതൃകത്തിന്റെയും ഉത്സവഗാഥകൾ. പതിവുപോലെ ഇത്തവണയും അഭൂതപൂർവമായ ജനത്തിരക്കാണ് രഥോത്സവത്തിന് അനുഭവപ്പെടുന്നത്. രണ്ടാം തേരുദിനമായ ഇന്ന് രാവിലെ പുതിയ കല്പാത്തി മന്തക്കര മഹാഗണപതി, പഴയ കല്പാത്തി ലക്ഷ്മീനാരായണ പെരുമാൾ, ചാത്തപ്പുരം പ്രസന്ന മഹാഗണപതി ക്ഷേത്രങ്ങളിൽ രഥാരോഹണം നടന്നു. തുടർന്ന് അഗ്രഹാരവീഥികളെ ധന്യമാക്കി രഥപ്രയാണം പുനരാരംഭിച്ചു. നാളെ വൈകുന്നേരം തുലാം മാസത്തിലെ അവസാന സായന്തനത്തിൽ ദേവരഥങ്ങൾ സംഗമിയ്ക്കും. ഇതിന്റെ ദർശനം നുകർന്നാൽ കാശിയിൽ പാതി പുണ്യം ലഭിയ്ക്കുമെന്നാണ് വിശ്വാസം. നാളെ പ്രാദേശിക അവധി പാലക്കാട്: കല്പാത്തി രഥോത്സവത്തോടനുബന്ധിച്ചു പാലക്കാട് താലൂക്കിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും…
Read Moreതുലമാഴ പ്രതീക്ഷിച്ച് മംഗലംഡാം വെള്ളം തുറന്നുവിട്ടു; കർഷകർക്ക് ആശ്വാസമായി; രണ്ടാംവിള കൃഷിപണി സജീവം
വടക്കഞ്ചേരി: രണ്ടാംവിള നെൽകൃഷിക്കായി മംഗലംഡാം വെള്ളം തുറന്നുവിട്ടതോടെ കൃഷിപണികൾ സജീവമായി. ഞാറ്റടികൾ പറിച്ചു നടീലിനുള്ള പണികളാണ് പാടങ്ങളിൽ നടക്കുന്നത്. വെള്ളം എത്താൻ വൈകിയതിനെ തുടർന്ന് കനാലുകളുടെ വാലറ്റപ്രദേശങ്ങളിൽ ഏറെ വൈകിയാണ് കൃഷിപണി തുടങ്ങിയിട്ടുള്ളത്. ഇടതുകനാലിന്റെ വാലറ്റപ്രദേശമായ പുതുക്കോട് പഞ്ചായത്തിലെ കൊട്ടാരശേരി, തെക്കേപ്പൊറ്റ ഭാഗങ്ങളിൽ ഡാമിൽനിന്നും വെള്ളംവിട്ട് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ശരിയായ തോതിൽ വെള്ളമെത്തിയത്. ഇതിനാൽ പണികൾക്കും തടസം നേരിട്ടു. ഇതിനിടെ തുലാമാസം അവസാനദിവസങ്ങളായിട്ടും മഴ ലഭിക്കാതിരുന്നത് കർഷകർക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. കനാൽ വെള്ളംതന്നെ ലഭ്യമാകണമെങ്കിൽ നല്ല തുലാമഴ ലഭിക്കണം. ഇക്കുറി അതുണ്ടായില്ല. ഇതിനാൽ കടംവാങ്ങിയും വായ്പയെടുത്തും നടത്തുന്ന രണ്ടാംവിള കൃഷിപണികൾ നഷ്ടം പെരുപ്പിക്കുമോയെന്ന അങ്കലാപ്പിലാണ് കർഷകർ. ഡാമിലെ വെള്ളത്തിന്റെ തോതും ആശാവഹമല്ല. തുലാമഴ പ്രതീക്ഷിച്ച് ജലനിരപ്പ് ക്രമീകരിക്കാൻ മൂന്നാഴ്ചമുന്പ് ഡാമിലെ വെള്ളം മൂന്നടിയോളം കുറച്ചിരുന്നു. ന്യൂനമർദംമൂലമുള്ള മഴയോ തുലാമഴയോ കിട്ടുമെന്ന കണക്കൂകൂട്ടലിലാണ് വെള്ളംപുഴയിലേക്ക് ഒഴുക്കി കളഞ്ഞത്.
Read Moreഅട്ടപ്പാടിയിൽ തുവരകൃഷിക്കിടെ വിളവെടുപ്പിനു പാകമായ 36 കഞ്ചാവ് ചെടികൾ കണ്ടെത്തി
അഗളി: പാലക്കാട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോ യും, അഗളി റെയ്ഞ്ചും സംയുക്തമായി പാടവയൽ, അബ്ബണ്ണൂർ മേഖലയിൽ നടത്തിയ പരിശോധന യിൽ വിളവെടുപ്പിനു പാകമായ 36 കഞ്ചാവ് ചെടികൾ കണ്ടെത്തി കേസ് എടുത്തു. പാടവയൽ മന്തപ്പടി ഭാഗത്തു നിന്നും മാറി കുന്നുകൾക്ക് ഇടയിൽ തുവര കൃഷി ക്കിടയിൽ ആണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. മേഖലയിൽ വ്യാപകമായി ചെറിയ തോതിൽ കൃഷി സ്ഥലങ്ങൾക്കിടയിൽ കഞ്ചാവ് ചെടികൾ വളർത്തി വരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അഗളി റെയ്ഞ്ചും, ഐ ബി യും സംയുക്തമായി നടത്തിയ പരിശോധന യിൽ ആണ് കണ്ടെത്തിയത്. കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ ആളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്നും, ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ മാരായ കൃഷ്ണൻ കുട്ടി, രജനീഷ് പ്രിവന്റിവ് ഓഫീസർമാരായ യൂനസ്, സജിത്ത്, സെന്തിൽ കുമാർ,രൂപേഷ്, രാജൻ, രാജേഷ്,…
Read More