വടക്കഞ്ചേരി: അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമായ അറുപതുലക്ഷം രൂപ മരപ്പണിക്കാരനായ യുവാവിന്. കിഴക്കഞ്ചേരി വാൽക്കുളന്പ് വെട്ടിക്കലിൽ താമസിക്കുന്ന കുമാരനെയാണ് ഭാഗ്യം കടാക്ഷിച്ചത്. മംഗലംഡാം സ്വദേശിയായ കുമാരനും കുടുംബവും കുറച്ചു കാലങ്ങളായി വെട്ടിക്കലിലാണ് താമസം. മക്കളെ നല്ലനിലയിൽ പഠിപ്പിക്കുക, വീടുനിർമിക്കുക തുടങ്ങിയവയാണ് കുമാരന്റെ മോഹങ്ങൾ.
Read MoreCategory: Palakkad
കുമരംപുത്തൂർ സഹകരണ ഹൗസിംഗ് സൊസൈറ്റി തെരഞ്ഞെടുപ്പ് 30 ന്; mfപിഐയ്ക്കും സിപിഎമ്മിനും നിർണായകം
മണ്ണാർക്കാട്: കുമരംപുത്തൂർ സഹകരണ ഹൗസിംഗ് സൊസൈറ്റി തെരഞ്ഞെടുപ്പ് സിപിഎമ്മിനും സിപിഐയ്ക്കും ഒരുപോലെ നിർണായകം. നിലവിലുള്ള ഭരണം നഷ്ടമാകാതിരിക്കാനാണ് സിപിഐ ശ്രമിക്കുന്നത്. എന്നാൽ എന്തുവിലകൊടുത്തും ഭരണം പിടിച്ചെടുത്ത് ഒറ്റയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള പരിശ്രമത്തിലാണ് സിപിഎം. സിപിഐയിൽനിന്നും പുറത്താക്കിയ മുൻ സൊസൈറ്റി പ്രസിഡന്റ് പി.പ്രഭാകരനും സിപിഐ മണ്ഡലം സെക്രട്ടറി പാലോട് മണികണ്ഠന്റെ നേതൃത്വത്തിലുള്ള സംഘവും തമ്മിലാണ് നേർക്കുനേരെ മത്സരിക്കുന്നത്. വർഷങ്ങളായി സിപിഐ നിയന്ത്രണത്തിലുള്ള സൊസൈറ്റിയിൽ പതിനഞ്ചു വർഷത്തിനുശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 1998 മുതൽ പ്രഭാകരനാണ് സൊസൈറ്റി പ്രസിഡന്റ്. ഇയാൾക്കെതിരേ വ്യാപക അഴിമതി ആരോപണമാണ് സിപിഐ ഉന്നയിക്കുന്നത്.സിപിഎം പാനലിൽ പി.പ്രഭാകരനും സിപിഐയിൽനിന്നും പാർട്ടിവിട്ട പി.കെ.ശാന്തമ്മയുമാണ് സിപിഎം പാനലിലുള്ളത്. കഴിഞ്ഞദിവസങ്ങളിൽ സൊസൈറ്റിയിൽ തിരിച്ചറിയൽ കാർഡ് വിതരണത്തെ തുടർന്ന് രൂക്ഷമായ തർക്കം നടന്നിരുന്നു. ആകെ 10160 വോട്ടർമാരാണുള്ളത്. ഇതിൽ പതിനൊന്നംഗ സമിതിയെയാണ് തെരഞ്ഞെടുക്കേണ്ടത്. കുമരംപുത്തൂർ സർവീസ് സഹകരണ ബാങ്കിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മും സിപിഐയും…
Read Moreദേശീയപാത വികസനം; മണ്ണാർക്കാട്ട് തർക്കം തുടരുന്നു ; ഓട്ടോ തൊഴിലാളികൾ പരാതി നൽകി
മണ്ണാർക്കാട്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മഴ വെള്ളച്ചാൽ നിർമ്മാണവുമായി ബന്ധപ്പെട്ട് ആശുപത്രിപ്പടിയിൽ തുടരുന്ന അനിശ്ചിതത്വം വീണ്ടും വർധിച്ചു. ജില്ലാ സർവ്വെയർ സ്ഥലത്തെത്തി അളക്കണമെന്ന് ഓട്ടോ തൊഴിലാളികൾ ആവശ്യപ്പെട്ടു. സ്വകാര്യ വ്യക്തിയുടെ രേഖ ശരിവെച്ച് ആശുപത്രിപ്പടിയിൽ റവന്യൂ വിഭാഗം അളന്ന ഭൂമിയിൽ നാട്ടുകാരുടെ പരാതിയെ തുടർന്ന് വീണ്ടും സർവ്വേ നടത്താൻ സബ് കളക്ടർ ജെറോമിക് ജോർജജ് കഴിഞ്ഞ ദിവസം റവന്യൂ വകുപ്പിന് നിർദ്ദേശം നൽകിയിരുന്നു. ഇതേ തുടർന്ന് ഡെപ്യൂട്ടി തഹസിൽദാർ രാജന്റെ നേതൃത്വത്തിൽ റവന്യൂ വിഭാഗവും ദേശീയപാത വിഭാഗവും സ്ഥലത്തെത്തി സർവ്വേ നടത്തിയതിൽ തിട്ടപ്പെടുത്തിയ അളവ് വീണ്ടും ശരിവെച്ചു. ഇതോടെ വീണ്ടും പ്രതിഷേധവുമായി ഓട്ടോ തൊഴിലാളികൾ രംഗത്തെത്തി. ആശങ്ക പരിഹരിക്കാതെ ഈ ഭാഗത്ത് പ്രവർത്തികൾ നടത്താൻ അനുവദിക്കില്ലെന്നും പ്രതിഷേധക്കാർ അറിയിച്ചു. ജില്ലാ സർവ്വെയർ സർവ്വേ നടത്തി യഥാർത്ഥ അളവ് കണ്ടെത്തണം.സ്വകാര്യ വ്യക്തിയുടെ ഭൂമിയും അളന്ന് അധികഭൂമി കൈവശം വെച്ചിട്ടുണ്ടെങ്കിൽ…
Read Moreപുളിയന്തോണി-നിലന്പതിപ്പാലം റോഡ് സുരക്ഷിതമായി പുനർനിർമിക്കണ ആവശ്യം ശക്തമാവുന്നു
മുതലമട: ഇക്കഴിഞ്ഞ ഓഗസ്റ്റിൽ പ്രളയജലംമൂലം നാശം നേരിട്ട പുളിയന്തോണി- നിലന്പതിപ്പാലം റോഡ് സുരക്ഷിതമായി പുനർനിർമിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. ഏഴു സ്വകാര്യബസുകളും വിദ്യാർഥികളെ കയറ്റിയ ഇരുപതോളം വാഹനങ്ങളും അപകടഭീഷണി മുന്നിൽ കണ്ടാണ് സഞ്ചരിക്കുന്നത്. പാലത്തിന്റെ പടിഞ്ഞാറുവശത്ത് പത്തുമീറ്ററോളം നീളത്തിലാണ് പാതയൊഴുകി നശിച്ചത്. വെള്ളം കവിഞ്ഞൊഴുകിയതിനാൽ പാലത്തിന്റെ കൈവരികൾ പൂർണമായി നശിച്ചിരിക്കുകയാണ്.കാന്പ്രത്ത്ചള്ള ടൗണിൽനിന്നും പള്ളം, തിരിഞ്ഞുകൊളുന്പ്, ചെട്ടിയാർച്ചള്ള, മുതലമട റെയിൽവേ സ്റ്റേഷൻ, നന്ദിയോട് എന്നിവിടങ്ങളിലേക്കുള്ള ഏകമാർഗമാണ് പുളിയന്തോണി-നിലന്പതിപാലം. നാട്ടുകാരുടെ ഗതാഗതസൗകര്യം കണക്കിലെടുത്ത് തകർന്ന റോഡ് മെറ്റലിട്ട് താത്കാലികമായി പുനർനിർമിച്ചു. എന്നാൽ കൈവരിക്കുപകരം തകരവീപ്പകൾ ഇരുവശത്തും വച്ചതിനാൽ റോഡ് വീതികുറഞ്ഞു വാഹനസഞ്ചാരം അപകടത്തിലാണ്. പാലത്തിന്റെ പടിഞ്ഞാറുവശം എൽ ആകൃതിയിലുള്ള കുത്തനെയുള്ള തിരിവാണ്. ഏകദേശം അന്പതുവർഷംമുന്പ് പണിത നിലന്പതിപ്പാലവും ദുർബലാവസ്ഥയിലാണ്. മഴപെയ്താൽ താത്കാലികമായി നിർമിച്ച റോഡിന് ഇരുവശത്തും മണ്ണൊലിപ്പിനുള്ള സാധ്യത ഏറെയാണ്. പാതയ്ക്കു വീണ്ടും തകർച്ച നേരിട്ടാൽ മുതലമട ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള…
Read Moreപ്രളയക്കെടുതി അടിയന്തര ധനസഹായ വിതരണം: 1101 അപേക്ഷകൾ കൂടി ലഭിച്ചു
പാലക്കാട്: പ്രളയക്കെടുതിയിൽ അടിയന്തര ധനസഹായം അവശ്യപ്പെട്ട് 1101 അപേക്ഷകൾ കൂടി ലഭിച്ചു. ഇതിൽ 49 കുടുംബങ്ങൾക്ക് 10,000 രൂപ വീതം നൽകിയതായി അധികൃതർ അറിയിച്ചു. ആലത്തൂർ, ചിറ്റൂർ താലൂക്കുകളിലെ ദുരിതബാധിതർക്കാണ് തുക നൽകിയത്. പാലക്കാട് താലൂക്കിൽ നിന്നാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത്. 754 അപേക്ഷകളാണ് ഇവിടെ നിന്നും ലഭിച്ചത്. ആലത്തൂർ 160, പട്ടാന്പി 111, ചിറ്റൂർ 32, മണ്ണാർക്കാട് 22, ഒറ്റപ്പാലം 22 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിൽ നിന്നും ലഭിച്ച അപേക്ഷകൾ. വില്ലേജുകളിൽ ലഭിക്കുന്ന അപേക്ഷയിൻമേൽ അതത് തഹസിൽദാർമാർ അന്വേഷണം നടത്തി അർഹരാണെന്ന് കണ്ടെത്തിയതിനു ശേഷമാണ് ധനസഹായം അനുവദിക്കുന്നത്. ആദ്യഘട്ടത്തിൽ ജില്ലയിൽ നിന്നും ഇതുവരെ വിതരണം ചെയ്തത് 7330 കുടുംബങ്ങൾക്കായി 7.33 കോടിയാണ്. 7420 അപേക്ഷകരിൽ 7330 പേർ അർഹരാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടുകൂടി പാലക്കാട് താലൂക്കിൽ 1631, ചിറ്റൂരിൽ 120, ഒറ്റപ്പാലം 1232, മണ്ണാർക്കാട് 286,…
Read Moreയാത്രക്കാരോട് മോശമായി പെരുമാറുന്ന കണ്ടക്ടർമാർക്ക് നല്ലപാഠം പഠിക്കാൻ ഇനി പരിശീലനവും
ഒറ്റപ്പാലം: യാത്രക്കാരോട് മോശമായി പെരുമാറുന്ന കണ്ടക്ടർമാർ സൂക്ഷിക്കുക. ലൈസൻസ് സസ്പെൻഡ് ചെയ്യൽ മാത്രമല്ല പരാതി ലഭിച്ചാൽ നല്ലപാഠം പഠിക്കാൻ ഇനിമുതൽ ട്രെയിനിംഗിനും പോകേണ്ടിവരും. എടപ്പാളിലാണ് നല്ലപാഠം പഠിപ്പിക്കൽ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിംഗ് ആൻഡ് റിസർച്ചിലാണ് പ്രത്യേക നല്ലനടപ്പുപഠനം നടത്തുക. കണ്ടക്ടർമാർ മോശമായാണ് പെരുമാറുന്നതെന്ന് വ്യാപക പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്. കഴിഞ്ഞദിവസം ഏഴാംക്ലാസുകാരനായ വിദ്യാർഥിയോട് മോശമായി പെരുമാറുകയും സ്റ്റോപ്പ് എത്തുംമുന്പ് ഇറക്കിവിടുകയും ചെയ്തെന്ന പരാതിയിൽ ഒറ്റപ്പാലത്തെ ബസ് കണ്ടക്ടർക്കെതിരേ നടപടിയെടുത്തിരുന്നു. കണ്ടക്ടർ വാടാനംകുർശി പി.വി.സുനിലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തതിനു പിറകെ മൂന്നുമാസം എടപ്പാളിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിംഗ് ആൻഡ് റിസർച്ചിലേക്ക് അയയ്ക്കാൻ നടപടിയെടുക്കുകയുമായിരുന്നു. വാണിയംകുളത്തുനിന്ന് ചുനങ്ങാട് റോഡിലുള്ള വീട്ടിലേക്ക് ബസ് കയറിയ വിദ്യാർഥിക്കാണ് കണ്ടക്ടറിൽനിന്നും മോശം പെരുമാറ്റമുണ്ടായത്. രണ്ടുരൂപയ്ക്കുപകരം നാലുരൂപ യാത്രാക്കൂലി വാങ്ങുകയും ചെയ്തു. ഈ പരാതിയിലാണ്…
Read Moreമണ്ണാർക്കാട് താലൂക്കിൽ പനി പടരുന്നു; പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനമാണ് പനിയ്ക്ക് കാരണമെന്ന് അധികൃതർ
മണ്ണാർക്കാട്: താലൂക്കിലെ മലയോരമേഖലയിൽ പനിയും അതിസാരവും പടർന്നുപിടിക്കുന്നതായി പരാതി. കാഞ്ഞിരപ്പുഴ, പാലക്കയം, എടത്തനാട്ടുകര, തിരുവിഴാംകുന്ന് എന്നിവിടങ്ങളിലാണ് പനി വ്യാപകമായിരിക്കുന്നത്. താലൂക്ക് ആശുപത്രിയിൽ പനി ബാധിതർ നിറഞ്ഞിരിക്കുകയാണ്. നഗരങ്ങളിൽ മഴ സജീവമല്ലെങ്കിലും മലയോരമേഖലയിൽ മഴ ലഭിക്കുന്നുണ്ട്. പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനമാണ് പനി പടരുന്നതിനു പ്രധാനകാരണം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മലയോരമേഖല കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങളും അതത് പ്രദേശത്തെ ആശാവർക്കർമാരെയും ആംഗൻവാടി ടീച്ചർമാരുടെയും നേതൃത്വത്തിൽ മഴക്കാല രോഗങ്ങളെക്കുറിച്ചു ബോധവത്കരണ ക്ലാസും നടത്തുന്നുണ്ട്. കുമരംപുത്തൂർ, കാഞ്ഞിരപ്പുഴ, കോട്ടോപ്പാടം, അലനല്ലൂർ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനങ്ങൾ. താലൂക്ക് ആശുപത്രിക്കു പുറമേ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും പനി ബാധിച്ചെത്തുന്നവരുടെ എണ്ണം ഏറെയാണ്. മണ്ണാർക്കാട്ടെയും തച്ചന്പാറയിലെയും സ്വകാര്യ ആശുപത്രികളിൽ പനി ബാധിതരാൽ നിറഞ്ഞിരിക്കുകയാണ്. മലയോരമേഖലയിൽ പനി പടർന്നുപിടിച്ചതുമൂലം ജനങ്ങൾ ദുരിതത്തിലാണ്. മണ്ണാർക്കാട് മേഖലയിലും പനിപടർന്നു പിടിക്കാനുള്ള സാധ്യത നിലനില്ക്കുന്നു. അട്ടപ്പാടിയിലെ കാലാവസ്ഥയോട് സമാനമായ കാലാവസ്ഥയായതിനാലാണ് മണ്ണാർക്കാട് മേഖലയിൽ പനി വ്യാപകമായി…
Read Moreജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത; മഞ്ഞ അലർട്ട് തുടരും; ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ
പാലക്കാട്: പാലക്കാട് ഉൾപ്പെടെ നാല് ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് മഞ്ഞ അലർട്ട് തുടരുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വിഭാഗം അറിയിച്ചു. ജില്ലയിൽ സെപ്തംബർ 24 മുതൽ മഞ്ഞ അലർട്ട് നിലനിൽക്കുന്നുണ്ട്. 64.4 മില്ലി മീറ്റർ മുതൽ 124.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ശക്തമായ മഴയുടെ സാധ്യത മുൻനിർത്തി മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പൊലീസ്, റവന്യു വകുപ്പുകളുടെ 24മണിക്കൂർ പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം തുറക്കാൻ നിർദ്ദേശമുണ്ട്. ആവശ്യമെങ്കിൽ താൽക്കാലിക താമസസൗകര്യം ഒരുക്കാനും ക്വാറികളിൽ സ്്ഫോടനം നടത്തുന്നത് പരിശോധനയ്ക്ക് വിധേയമാക്കി തടയാനും നിർദ്ദേശമുണ്ട്. മഴ കഴിഞ്ഞുളള 24 മണിക്കൂർ വരെ ക്വാറിയുടെ പ്രവർത്തനം നിയന്ത്രിക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്. ദുരന്തമുണ്ടായാൽ രക്ഷാപ്രവർത്തനം നടത്താനായി ക്രെയിൻ, മണ്ണ്മാന്തി…
Read Moreമയക്കുവെടിയെ തുടർന്ന് പുലി ചത്ത സംഭവം: സമഗ്രാന്വേഷണം നടത്തും; രണ്ടിൽ കൂടുതൽ തവണ മയക്കുവെടിവയ്ക്കാനുണ്ടായ സാഹചര്യം അന്വേഷണ വിധേയമാക്കും
വടക്കഞ്ചേരി: മംഗലംഡാമിനടുത്ത് ഓടംന്തോട് നന്നങ്ങാടി ചാലി റബർ എസ്റ്റേറ്റ് അതിർത്തിയിൽ കന്പിവേലിയിലെ കെണിയിൽ കുടുങ്ങിയ പുലി മയക്കുവെടിയെ തുടർന്ന് ചത്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തും. രണ്ടിൽ കൂടുതൽ തവണ മയക്കുവെടിവയ്ക്കാനുണ്ടായ സാഹചര്യം ഉൾപ്പെടെ അന്വേഷണ വിധേയമാകുമെന്നാണ് അറിയുന്നത്. രക്ഷപ്പെടുത്താമായിരുന്നിട്ടും പുലിയെ രക്ഷിക്കുന്നതിൽ പാകപിഴവുകൾ സംഭവിച്ചോ എന്നും പരിശോധിക്കും. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വിശദമായ അന്വേഷണം വേണമെന്ന നിലപാടാണുള്ളത്. വനംവകുപ്പിന്റെ ഉയർന്ന ഉദ്യോഗസ്ഥരെല്ലാം സംഭവസ്ഥലത്തുണ്ടായിട്ടും പുലിക്കുണ്ടായ ദാരുണാന്ത്യം ഗൗരവതരമാണെന്നാണ് വിലയിരുത്തൽ. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്യുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. മൃഗങ്ങളെ പിടിക്കാൻ കെണിവച്ചതിനും പുലി ചത്തതിനുമാണ് കേസ്. പുലിയുടെ ജഡം പോസ്റ്റുമോർട്ടം ചെയ്തതിന്റെ റിസൾട്ടും ലാബ് പരിശോധനയുടെയും അടിസ്ഥാനത്തിലാകും ഈ കേസ് അന്വേഷണം. തളർന്ന് അവശനായി കിടന്നിരുന്ന പുലിയെ മയക്കാൻ മൂന്നുതവണ മയക്ക് വെടിവച്ചത് അബദ്ധമായോയെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. മയക്കുവെടി തമ്മിലുള്ള സമയദൈർഘ്യം…
Read Moreനാട്ടുകാരുടെ കാട്ടാന പേടിയകറ്റാൻ അടവുകളുമായി സൂര്യനെത്തി; വനംവകുപ്പും നാട്ടുകാരും ചേർന്ന് ശർക്കര നൽകി കുങ്കിയെ സ്വീകരിച്ചു
പാലക്കാട്: നാട്ടുകാരുടെ കാട്ടാനപേടിയെ കാട്ടിലേക്കു കയറ്റിവിടാൻ അടവുകൾ പഠിച്ച് സൂര്യൻ എത്തി. മുതുമലയിൽ നിന്നും പരിശീലനം കഴിഞ്ഞ കുങ്കിയാന സൂര്യനെ വനംവകുപ്പും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ശർക്കര നൽകിയാണ് സ്വീകരിച്ചത്. ഒലവക്കോട് ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലുള്ള ധോണി സാറ്റലൈറ്റ് കേന്ദ്രത്തിലാണ് കുങ്കിയാനയെ സ്വീകരിച്ചത്. ഒലവക്കോട്, വാളയാർ ഫോറസ്റ്റ് റെയ്ഞ്ചുകളുടെ പരിധിയിൽ കാട്ടാനശല്യം രൂക്ഷമായതിനെ തുടർന്നാണ് കുങ്കിയാനകളെ കൊണ്ടുവരാൻ തീരുമാനിച്ചത്. മൃഗസംരക്ഷണവും പരിശീലനവും ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്ന മുതുമലയിലെ ആദിവാസി വിഭാഗങ്ങളിൽ നിന്നും മൂന്നു മാസത്തെ പ്രത്യേക പരിശീലനം പൂർത്തിയാക്കിയാണ് കുങ്കിയാന എത്തിയിരിക്കുന്നത്. രണ്ട് കുങ്കി ആനകളാണ് ജില്ലയിൽ എത്തുന്നത്. ഇതിൽ ഒരാനയെയാണ് നിലവിൽ എത്തിച്ചിരിക്കുന്നത്. വയനാട്ടിലെ ബേസ് ക്യാന്പിൽ നിന്നും ഒരാഴ്ചയ്ക്കകം സുരേന്ദ്രനെന്ന കുങ്കി ആന കൂടി എത്തിച്ചേരും. ധോണി മേഖലയിൽ ഇന്ന് മുതൽ സൂര്യൻ എന്ന കുങ്കിയാനയെ ഉപയോഗിച്ച് പട്രോളിങ് നടത്തും. സ്ഥിരമായി കാട്ടാനശല്യം അനുഭവപ്പെടുന്ന…
Read More