തിരുവനന്തപുരം: കേരളത്തിൽ ഈ ആഴ്ച പെരുമഴയുടെ കാലമാണെന്ന് വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച രാവിലെ വരെയാണ് കനത്ത മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഏഴു മുതൽ 11 സെന്റീമീറ്റർ വരെയുള്ള കനത്ത മഴയ്ക്കും വെള്ളിയാഴ്ച പകലും രാത്രിയിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 12 മുതൽ 20 സെന്റീമീറ്റർ വരെയുള്ള അത്യന്തം കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിനു പുറമെ അറബിക്കടലിൽ ലക്ഷദ്വീപിനും മാലിദ്വീപിനും സമീപത്തായി ആറാം തീയതിയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ന്യൂനമർദം ശക്തിപ്രാപിച്ചു വടക്കു പടിഞ്ഞാറൻ ദിശയിലേക്കു നീങ്ങുന്നതോടെ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ആറു മുതൽ മറ്റൊരറിയിപ്പുണ്ടാകുന്നതു വരെ മത്സ്യബന്ധനത്തിനായി പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇടുക്കി, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂർ…
Read MoreCategory: Palakkad
സിപിഎം- സിപിഐ പോരാട്ടത്തിൽ തകർന്നടിഞ്ഞ് സിപിഐ; കുമരംപുത്തൂർ ഹൗസിംഗ് സൊസൈറ്റിയിൽ സിപിഎം പാനലിന് അട്ടിമറി വിജയം
മണ്ണാർക്കാട്: സിപിഎമ്മും സിപിഐയും നേർക്കുനേർ പോരാടിയ കുമരംപുത്തൂർ കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിലേക്ക് ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ സിപിഐ മുന്നണിയെ തോല്പിച്ച് സിപിഎം മുന്നണി വൻവിജയം നേടി. മുന്നണി സമവാക്യം മാറ്റിമറിച്ച് നടന്ന തെരഞ്ഞെടുപ്പായിരുന്നു ഇവിടെ. സിപിഐയിൽനിന്ന് പുറത്താക്കിയ മുൻസംഘം പ്രസിഡന്റ് പി.പ്രഭാകരൻ ഉൾപ്പെട്ട സിപിഎമ്മിന്റെ ഇടതുപക്ഷ സഹകരണമുന്നണി പാനലും സിപിഐ മണ്ഡലം സെക്രട്ടറി പാലോട് മണികണ്ഠന്റെ നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണമുന്നണി പാനലും തമ്മിലാണ് മത്സരമുണ്ടായത്. രണ്ടരപതിറ്റാണ്ടിലേറെയായി സിപിഐയുടെ അധീനതയിലുള്ള ജില്ലയിലെ ഏക സഹകരണസംഘമായിരുന്നു ഇത്. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗമായിരുന്ന പി.പ്രഭാകരനും സിപിഐ നേതൃത്വവും തമ്മിലുണ്ടായ അസ്വാരസ്യങ്ങളാണ് പ്രഭാകരനെതിരേ പാർട്ടി നടപടിക്ക് കാരണമായത്. ഏതാനുംമാസങ്ങൾക്കുമുന്പ് സംഘത്തിന്റെ പ്രസിഡന്റായിരുന്ന പി.പ്രഭാകരനെ സിപിഐയിൽനിന്നു പുറത്താക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം സിപിഎമ്മിനോടൊപ്പം കൂടിയാണ് ഇവിടെ മത്സരിച്ചത്.ആകെയുള്ള 10,160 വോട്ടർമാരിൽ 5230 പേരാണ് വോട്ടുചെയ്യാനെത്തിയത്. 51.47 ശതമാനമാണ് പോളിംഗ്. 11 അംഗ ഡയറക്ടർ ബോർഡാണ് സൊസൈറ്റിയിലുള്ളത്.…
Read Moreഉപതെരഞ്ഞെടുപ്പ്: കോൺ ഗ്രസിലെ ചേരിപ്പോര് വിജയസാധ്യതക്ക് മങ്ങലേല്പ്പിക്കുമെന്ന് വിലയിരുത്തൽ
വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിൽ കോണ്ഗ്രസിലെ ചേരിപ്പോരുകളും ഗ്രൂപ്പുകളും വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ വിജയസാധ്യതൾ കണക്കുകൂട്ടി മുന്നണികൾ. യു.ഡി.എഫിന്റെ വിജയ സാധ്യതകൾ പരുങ്ങലിലാക്കുമെന്ന് പ്രവർത്തകർക്ക് ആശങ്ക. ഈ മാസം 11 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചായത്തിലെ ഇളങ്കാവ് വാർഡിലും 20 ന് നടക്കുന്ന കിഴക്കഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലും കോണ്ഗ്രസ് പോര് പാർട്ടിക്ക് വലിയ ദോഷമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.ബാങ്ക് തെരഞ്ഞെടുപ്പിൽ നിന്നും രണ്ട് തവണയിൽ കൂടുതൽ ഡയറക്ടർമാരായവർ മാറി നിൽക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. ബാങ്ക് പരിധിയിൽ ഇല്ലാത്തവർ പോലും വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നത് തടയുമെന്ന് ഇവർ പറയുന്നു.നേതൃത്വം ഇടപ്പെട്ട് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ ബാങ്ക് തെരഞ്ഞെടുപ്പിൽ കോണ്ഗ്രസിന്റെ തന്നെ ഒന്നിൽ കൂടുതൽ പാനൽ മത്സര രംഗത്തുണ്ടാകും. പാർട്ടിയിൽ ഒന്നിലേറെ ഭാരവാഹിത്വം ഉള്ളവരും മാറി നിൽക്കണമെന്നാണ് ആവശ്യം.ബാങ്കിലെ കെട്ടിട പണികളും ബാങ്കിൽ അടുത്ത് വരുന്ന ഒഴിവുകളും പോര്…
Read Moreകനത്തമഴയിൽ നെല്ലിയാമ്പതിയിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു; വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകുമോയെന്ന ആശങ്കയിൽ നാട്ടുകാർ
നെല്ലിയാന്പതി: ഇന്ന് പെയ്ത കനത്ത മഴയിൽ നെല്ലിയാന്പതി വീണ്ടും ഒറ്റപ്പെട്ടു.പോത്തുണ്ടി നെല്ലിയാന്പതി റോഡിൽ ചെറുനെല്ലിയിലും സമീപമായും ഇന്നു പുലർച്ചെപെയ്ത കനത്ത മഴയിൽ മണ്ണു ഇടഞ്ഞു വീഴുകയും മരങ്ങൾ കടപുഴകി വീണും വാഹന ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. മരങ്ങൾ വീണതിനെ തുടർന്ന് വൈദ്യുതി ബന്ധം തടസമായതിനാൽ ബിഎസ്എൽഎൽ ടവർ പ്രവർത്തിക്കാതായതോടെ പുറം ലോകവുമായി ബന്ധപ്പെടുവാൻ കഴിയാത്ത സ്ഥിതിയിലാണ്.നെല്ലിയാന്പതി തോട്ടം മേഖലയിലെ തൊഴിലാളികളും അവധി ദിനം കഴിഞ്ഞ് ഇന്ന് രാവിലെ നെല്ലിയാന്പതിയിലെത്താൻ കഴിയാത്ത സ്ഥിതിയിലാണ്. നെന്മാറയിലും മറ്റും വന്നു പോകുന്ന വിദ്യാർത്ഥികളുടെ യാത്രയും വലച്ചു. ശക്തമായി മഴ പെയ്താൽ വീണ്ടും മണ്ണിടിയാൻ കാരണമാകുമെന്നും അപകട സാധ്യത കൂടുതലാണെന്നതിനാൽ നെല്ലിയാന്പതി നിവാസികൾ ഭീതിയിലാണ്. ദിവസങ്ങൾക്കു മുന്പാണ് വിനോദ സഞ്ചാരികളെ വനം വകുപ്പ് പോത്തുണ്ടിയിൽ നിന്നും നെല്ലിയാന്പതിയിലേയ്ക്ക് കടത്തിവിട്ടിരുന്നത്. താൽകാലികമായി വീണ്ടും വിനോദ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തുമോ എന്ന സാഹചര്യവും ഉണ്ടാകും. പാതയോരങ്ങളിൽ…
Read Moreകുടിവെള്ളം ഊറ്റുന്ന എട്ടോളം കമ്പനിയുള്ള ഇവിടേയ്ക്ക് ഇനി ഒന്നുകൂടി വേണ്ട; വൻ ജനപങ്കാളിത്തത്തോടെ പാലക്കാട്ട് ബ്രൂവറിക്കെതിരേ കോണ്ഗ്രസ് പ്രതിഷേധം
പാലക്കാട്: കഞ്ചിക്കോട് എലപ്പുളിയിൽ അപ്പോളോ കന്പനിക്ക് സർക്കാർ അനുവദിച്ച ബ്രൂവറിക്കെതിരേ കോണ്ഗ്രസ് പ്രതിഷേധം. ബ്രൂവറിക്ക് അനുവദിച്ച സ്ഥലത്തേക്ക് പാലക്കാട് ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പെപ്സി അടക്കം എട്ടോളം കുടിവെള്ളം ഊറ്റുന്ന കന്പനികൾ നിലവിൽ പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ടെന്നും ഇനിയൊന്ന് വന്നാൽ ജനങ്ങൾക്ക് കുടിവെള്ളമെന്നത് അന്യമാകുമെന്നും കോണ്ഗ്രസ് പറഞ്ഞു. അപ്പോളോയ്ക്ക് ബ്രൂവറി അനുവദിച്ചതിൽ വൻ അഴിമതിയുണ്ടെന്നും പദ്ധതി എലപ്പുളിയിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നും കോണ്ഗ്രസ് വ്യക്തമാക്കി. പ്രദേശവാസികളുടെ വൻ ജനപങ്കാളിത്തം കോണ്ഗ്രസ് പ്രതിഷേധത്തിലുണ്ടായിരുന്നു.
Read Moreദുരന്തമുണ്ടായിട്ടും പഠിക്കുന്നില്ല; ഉരുൾപൊട്ടിയ കുന്നിൻ താഴ്വരയിൽ ക്വാറികൾ വീണ്ടും പ്രവർത്തിച്ചു തുടങ്ങി; എല്ലാത്തിനും അധികൃതരുടെ ഒത്താശയെന്ന് നാട്ടുകാർ
നെന്മാറ: ഉരുൾപൊട്ടിയ കുന്നിൻ താഴ്വരയിൽ വീണ്ടും ക്വാറികൾ പ്രവർത്തിച്ചുതുടങ്ങി. നെന്മാറ ആതവനാട്, ചേരുംകാടിന് സമീപമാണ് രണ്ടു ക്വാറികൾ പ്രവർത്തനം തുടങ്ങിയത്.ജനവാസ മേഖലയോട് ചേർന്നുള്ള ഭാഗങ്ങളിലുള്ള ക്വാറികളാണ് ഇപ്പോൾ വീണ്ടും പ്രവർത്തിക്കുന്നത്. ഇതിനെതിരെ പ്രദേശവാസികൾ പരാതി നൽകിയെങ്കിലും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഉരുൾപൊട്ടി 10 പേരുടെ മരണത്തിനിടയാക്കിയ സ്ഥലത്തിൽ നിന്ന് 200 മീറ്റർ മാറിയാണ് ഇപ്പോൾ ചെറിയ രണ്ടു ക്വാറികൾ പ്രവർത്തിക്കുന്നത്. സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് പാറ പൊട്ടിച്ചെടുത്ത് തൊഴിലാളികളെ ഉപയോഗിച്ചാണ് മെറ്റലാക്കി മാറ്റുന്നത്. ഈ കുന്നിൽ നാലിടങ്ങളിലായാണ് പല തവണയായി പാറപൊട്ടിച്ചെടുത്ത് കുഴികൾ ഉണ്ടായിട്ടുള്ളത്. ഓഗസ്റ്റ് 16 ന് ഉരുൾപൊട്ടിയതിനെ തുടർന്ന് നിർത്തിവെച്ചിരുന്ന ക്വാറികളാണ് ഇപ്പോൾ സജീവമായി പ്രവർത്തിക്കാൻ തുടങ്ങിയത്. ഇതോടെ പ്രദേശവാസികൾ വീണ്ടും ഭീതിയിലായി മാറി. അധികൃതരുടെ ഒത്താശയോടെയാണ് ഈ ഭാഗത്തു നിന്ന് കരിങ്കലും, മെറ്റലും വാഹനങ്ങളിൽ കടത്തുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.ഒരു ക്വാറിയുടെ തൊട്ടു…
Read Moreതത്തമംഗലത്ത് ചരക്കുലോറികൾ കൂട്ടിയിടിച്ചു; പാൽവണ്ടിയുടെ എല്ലാ ചക്രങ്ങളുടെയും ബ്രേക്കുകളും പ്രവർത്തന രഹിതമായി; ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു
തത്തമംഗലം: മേട്ടുപ്പാളയം കൂമൻ കാട് റോഡിൽ ചരക്കുലോറികൾ കൂട്ടിയിടിച്ചു. ഇതോടെ തത്തമംഗലം- മീനാക്ഷിപുരം പാതയിൽ ഗതാഗതം സ്തംഭിച്ചു. ഇന്നു കാലത്ത് 7.15 നാണ് അപകടം. തൃശ്ശുരിൽ നിന്നും പൊ ള്ളാച്ചിയിലേക്കു പോവുന്ന പാൽ കടത്തുവണ്ടിയും പൊള്ളാച്ചിയിൽ നിന്നു ആലപ്പുഴയിലേക്കു പോവുന്ന ചരക്കു ലോറിയുമാണ് കുട്ടിയിടിച്ചത്. അപകടത്തിൽ പാൽകടത്തു വാഹനത്തിന്റെ എല്ലാ ചക്രങ്ങളുടെ ബ്രേ ക്കുകളും പ്രവർത്തന രഹിതമായി. തുടർന്ന് മെക്കാനിക്കുകളെത്തി കേടായ ബ്രേക്കുകൾ ശരിപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെട്ടു. ഈ സമയത്ത് പൊള്ളാച്ചി ഭാഗത്തു നിന്നെത്തിയ നാൽപ്പതിലധികം വാഹനങ്ങൾ റോഡിൽ നിർത്തിയിടേണ്ടതായും വന്നു. മീനാക്ഷിപുരം ഭാഗത്തു നിന്നും വന്ന ബസ്സുകൾ അത്തി മണി ’തുരിശുമൊക്കു വഴി തിരിച്ചുവിട്ടു. പാൽവണ്ടിയുടെ കന്പനി വർക്ക്ഷാപ്പ് ജീവനക്കാരെത്തിയാലെ ബ്രെയ്ക്കു ജാം നീക്കാൻ കഴിയുകയുള്ള എന്നു ഡ്രൈവർ പറഞ്ഞു. അപകടം നടന്ന സ്ഥലത്ത് റോഡിനു വീതി കുറവാണെന്നതിനാൽ ഇരു ചക്രവാഹനങ്ങൾ മാത്രമാണ് സഞ്ചരിക്കുന്നത്.…
Read Moreകനത്ത മഴ! മണ്ണാർക്കാട് നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്; മഴവെള്ളത്തിന് പുറമേ പൈപ്പ് പൊട്ടിയ വെള്ളവും റോഡില്
മണ്ണാർക്കാട്: കനത്ത മഴയെ തുടർന്ന് നഗരത്തിൽ വൻഗതാഗതക്കുരുക്ക്. ഇന്നലെ രാവിലെ മുതൽ തുടങ്ങിയ ഗതാഗതക്കുരുക്കാണ് ജനങ്ങളെ ഏറെ വലച്ചത്. നെല്ലിപ്പുഴമുതൽ ആശുപത്രിപടിവരെ കുരുക്ക് അനുഭവപ്പെട്ടു. ഇരുവശത്തുമായി ദേശീയപാത വികസനത്തോട് അനുബന്ധിച്ചുള്ള മഴവെള്ളച്ചാലിന്റെ നിർമാണവും നടക്കുന്നുണ്ട്. ജെസിബിയും വിവിധതരം ലോറികളും ഉപയോഗിച്ചാണ് പണികൾ പുരോഗമിക്കുന്നത്. ആശുപത്രിപ്പടി ജംഗ്്ഷനിൽ കലുങ്കുനിർമാണം നടക്കുന്നതിനാൽ ഒറ്റവരിയായി മാത്രമേ വാഹനങ്ങൾ കടന്നുപോകുന്നുള്ളൂ. കോടതിപ്പടി ബസ് സ്റ്റാൻഡ് പരിസരത്തും കുന്തിപ്പുഴമുതൽ നെല്ലിപ്പുഴ വരെയും കുരുക്ക് രൂക്ഷമാണ്. മഴയെ തുടർന്നുള്ള വെള്ളത്തിനു പുറമേ നഗരത്തിൽ പൈപ്പുപൊട്ടിയും ആശുപത്രിപ്പടിയിൽ ഗതാഗതതടസമുണ്ടായി. ഇതോടെ ആശുപത്രിപ്പടി പെട്രോൾ പന്പിനുമുന്നിൽ വെള്ളം കയറി. ഒന്നരയടിയോളം ഉയരത്തിൽ വെള്ളംകയറിയതോടെ കാൽനടയാത്രക്കാരും വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും ബുദ്ധിമുട്ടിലായി. പ്രദേശത്തെ ഏതാനും കടകളിലേക്കും ചെറിയ തോതിൽ വെള്ളംകയറി. ഇരുചക്രവാഹനങ്ങൾ വെള്ളത്തിൽ തെന്നിവീഴുന്നതും കാണാമായിരുന്നു. അധികൃതർ യാതൊരു നടപടിയെടുക്കാത്തതിൽ പ്രതിഷേധവും ശക്തമായി. കൃത്യമായ മഴവെള്ളചാലുകൾ ഇല്ലാത്തതും ഓപ്പറേഷൻ അനന്തയുടെ…
Read Moreപഞ്ചസാര ഉപയോഗിക്കാതെ തന്നെ കഴിക്കാം! മാച്ചാംതോട്ടെ വീടുകളിൽ പുതിയ ഇനം പാഷൻഫ്രൂട്ട് വിളവെടുപ്പിന് തയാറായി
തച്ചന്പാറ: ബാംഗളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ റിസർച്ച് വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ ഇനമായ മധുരമുള്ള പച്ചനിറത്തിലുള്ള പാഷൻഫ്രൂട്ട് തച്ചന്പാറ പഞ്ചായത്തിലെ മാച്ചാംതോട്ടെ വീടുകളിൽ വിളവെടുപ്പിന് തയാറായി. തച്ചന്പാറ കൃഷിഭവനു കീഴിൽ മാച്ചാംതോട് തൊഴുത്തിൻകുന്ന് അയൽസഭയുടെ നേതൃത്വത്തിൽ നടത്തുന്ന മുറ്റത്തൊരു പാഷൻ ഫ്രൂട്ട് എന്നപദ്ധതിയുടെ ഭാഗമായാണ് ഈ ഭാഗത്തെ വീടുകളിൽ പാഷൻഫ്രൂട്ട് വച്ചുപിടിപ്പിച്ചത്. കേന്ദ്രസർക്കാർ സ്ഥാപനമായ ബാംഗളൂർ ഐഐഎച്ച്ആറിന്റെ ഏറ്റവും പുതിയ ഇനം പാഷൻഫ്രൂട്ടിന്റെ തൈകൾ ഓരോ വീടുകളിലും നല്കിയിരുന്നു. മധുരമുള്ള പർപ്പിൾ കളറായ കാവേരിയെന്ന ഇനവും പുളിരസമുള്ള നാടൻ പച്ചയിനവും ക്രോസ് ചെയ്ത് വികസിപ്പിച്ചെടുത്തതാണ് ഈ പുതിയയിനം പാഷൻ ഫ്രൂട്ട്. രണ്ടിനങ്ങളുടേയും ഗുണങ്ങൾ ഇതിനുണ്ട്. കാഴ്ചയ്ക്ക് നാടൻ ഇനത്തെപോലെ പച്ചനിറമാണ്. അതേസമയം അകത്തെ പൾപ്പിന് മധുരമാണ്. മറ്റു ഇനങ്ങളേക്കാൾ കൂടുതൽ കാന്പും തൂക്കവും ഉണ്ട്. പഞ്ചസാര ഉപയോഗിക്കാതെ തന്നെ കഴിക്കാം. സാധാരണ പർപ്പിൾ, ചുവപ്പുനിറങ്ങളിൽ കാണുന്ന…
Read Moreഅധികൃതർ കണ്ണടയ്ക്കുന്നു; നെന്മാറയിൽ ഉരുൾപൊട്ടിയ താഴ്വരയിലെ ക്വാറികൾ വീണ്ടും പ്രവർത്തിച്ചു തുടങ്ങി
നെന്മാറ: ഉരുൾപൊട്ടിയ കുന്നിൻ താഴ്വരയിൽ വീണ്ടും ക്വാറികൾ പ്രവർത്തിച്ചുതുടങ്ങി. നെന്മാറ ആതവനാട്, ചേരുംകാടിന് സമീപമാണ് രണ്ടു ക്വാറികൾ പ്രവർത്തനം തുടങ്ങിയത്. ജനവാസ മേഖലയോട് ചേർന്നുള്ള ഭാഗങ്ങളിലുള്ള ക്വാറികളാണ് ഇപ്പോൾ വീണ്ടും പ്രവർത്തിക്കുന്നത്. ഇതിനെതിരെ പ്രദേശവാസികൾ പരാതി നൽകിയെങ്കിലും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഉരുൾപൊട്ടി 10 പേരുടെ മരണത്തിനിടയാക്കിയ സ്ഥലത്തിൽ നിന്ന് 200 മീറ്റർ മാറിയാണ് ഇപ്പോൾ ചെറിയ രണ്ടു ക്വാറികൾ പ്രവർത്തിക്കുന്നത്. സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് പാറ പൊട്ടിച്ചെടുത്ത് തൊഴിലാളികളെ ഉപയോഗിച്ചാണ് മെറ്റലാക്കി മാറ്റുന്നത്. ഈ കുന്നിൽ നാലിടങ്ങളിലായാണ് പല തവണയായി പാറപൊട്ടിച്ചെടുത്ത് കുഴികൾ ഉണ്ടായിട്ടുള്ളത്. ഓഗസ്റ്റ് 16 ന് ഉരുൾപൊട്ടിയതിനെ തുടർന്ന് നിർത്തിവെച്ചിരുന്ന ക്വാറികളാണ് ഇപ്പോൾ സജീവമായി പ്രവർത്തിക്കാൻ തുടങ്ങിയത്. ഇതോടെ പ്രദേശവാസികൾ വീണ്ടും ഭീതിയിലായി മാറി. അധികൃതരുടെ ഒത്താശയോടെയാണ് ഈ ഭാഗത്തു നിന്ന് കരിങ്കലും, മെറ്റലും വാഹനങ്ങളിൽ കടത്തുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ഒരു…
Read More