മണ്ണാർക്കാട്: മണ്ണാർക്കാട് താലൂക്കിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ച മലയോര ഹൈവേ നിർമാണം പ്രതിസന്ധിയിൽ. കുടിയേറ്റ പ്രദേശമായ അലനല്ലൂരിലെ പൊൻപാറയിൽനിന്നും കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ തിരുവിഴാംകുന്ന് വരെയുള്ള 19 കിലോമീറ്റർ ദൂരം വരുന്നതാണ് ഈ ഹൈവേ. പ്രഖ്യാപനം കഴിഞ്ഞ് നാളുകളേറെയായിട്ടും ഇതുവരെയും തുടർപ്രവർത്തനം നടന്നിട്ടില്ല. കഴിഞ്ഞ സാന്പത്തികവർഷത്തിലെ ബജറ്റിൽ മലയോര ഹൈവേയ്ക്കായി ഫണ്ട് വകയിരുത്താത്തതാണ് നിർമാണം പ്രതിസന്ധിയിലാകാനുള്ള പ്രധാനകാരണം. പൊൻപാറമുതൽ തിരുവിഴാംകുന്ന് വരെയുള്ള ഭാഗം വീതികുട്ടുന്നതിനു കിഫ്ബിയിൽനിന്നും ഫണ്ട് അനുവദിച്ചിരുന്നു. സ്വകാര്യവ്യക്തികളുടെ ഭൂമി ഏറ്റെടുത്താൽ മാത്രമേ മലയോര ഹൈവേയ്ക്ക് ആവശ്യമായ വീതിയുണ്ടാകൂ. ഈ വർഷത്തെ ബജറ്റിൽ ഫണ്ട് വകയിരുത്തിയാൽ മാത്രമേ തുടർപ്രവർത്തനങ്ങൾ നടക്കൂ. എടത്തനാട്ടുകരയിലെ കോട്ടപ്പള്ളയിൽനിന്നും തുടങ്ങി പൊൻപാറ, തിരുവിഴാംകുന്ന്, കോട്ടോപ്പാടം വഴി കുമരംപുത്തൂർ, പാണ്ടിക്കാട് സംസ്ഥാനപാതയിലേക്കും തുടർന്നു മലയോര ഹൈവേയിലേക്കുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് പദ്ധതിരേഖ വിഭാവനം ചെയ്തിരിക്കുന്നത്. നാല്പതു കിലോമീറ്ററോളം ദൂരംവരുന്ന ഹൈവേയുടെ 19 കിലോമീറ്ററിൽ മാത്രമാണ്…
Read MoreCategory: Palakkad
കൊയ്ത്തു തകൃതിയിൽ; നെല്ലിന് ഗുണമേന്മ കുറവെന്ന പേരിൽ സ്വകാര്യമില്ലുകാർ കർഷകരെ കബളിപ്പിക്കുന്നു
നെന്മാറ: പ്രദേശങ്ങളിലെ പാടശേഖരങ്ങളിൽ കൊയത്ത് തകൃതിയിൽ നടക്കുന്നുണ്ടെങ്കിലും സപ്ലൈകോ നെല്ലുസംഭരണം തീരുമാനമാകാത്തതിനാൽ ചെറുകിട കർഷകരിൽ പലരും നെല്ല് സ്വകാര്യ മില്ലുകളിലേക്കു അളന്നുവിടുന്നു. സപ്ലൈകോ നെല്ലുസംഭരണം തുടങ്ങാത്തതു ലാക്കാക്കി സ്വകാര്യമില്ലുകൾ 14 മുതൽ 16 രൂപവരെയാണ് നെല്ലെടുക്കുന്നത്. സർക്കാർ നെല്ലെടുക്കുന്നതിനു രജിസ്റ്റർ ചെയ്ത കർഷകരുടെ സ്ഥിതിയും ഇതു തന്നെയാണ്. കൊയ്ത നെല്ല് ഉണക്കിയും പതിരു കളഞ്ഞും മാത്രമേ സപ്ലൈകോ അളന്നെടുക്കൂവെന്ന മാനദണ്ഡവും നെല്ല് എന്നുമുതൽ അളന്നെടുക്കുമെന്ന ഉറപ്പും ലഭിക്കാതായയതോടെ കഷകർ ഏറെ ആശങ്കയിലാണ്. ആഴ്ചകൾക്കുമുന്പ് പെയ്ത മഴയിൽ വിളവെള്ളത്തിന് അടിയിലായതിനാൽ നെല്ല് ഗുണമേന്മക്കുറവെന്ന് സ്വകാര്യമില്ലുകാർ.കൊയ്ത്തുയന്ത്രംവഴി കൊയതെടുത്ത നെല്ല് അന്നേദിവസം അളന്നു കൊണ്ടുപോകാൻ കഴിയാത്തതും വാഹനങ്ങളിൽ കയറ്റി കളങ്ങളിൽ ശേഖരിച്ച് തൊഴിലാളികളെകൊണ്ട് ഉണക്കിയെടുക്കുന്നതും കർഷകരെ ഏറെ വലയ്ക്കുന്നു. അതിനാൽ കർഷകരിൽ പലരും സ്വകാര്യമില്ലുകൾക്ക് അളന്നുകൊടുക്കുവാൻ സന്നദ്ധരാകുന്നു. നെല്ലിന്റ വില ഉടനെ ലഭിയ്ക്കുന്നതും കർഷകരെ സ്വകാര്യ മില്ലുകളിലേയ്ക്കുള്ള കച്ചവടത്തിന് പ്രേരിപ്പിക്കുന്നു. കൊയത്ത്…
Read Moreവിദേശികൾക്കും സ്വദേശികൾക്കും ഉൾപ്പെടെയുള്ള വിനോദസഞ്ചാരികൾക്ക് ഹരമായിരുന്ന പറമ്പിക്കുളത്തെ മരക്കുടിൽ പരിചരണമില്ലാതെ നശിക്കുന്നു
മുതലമട: വിദേശികൾ ഉൾപ്പെടെ വിനോദസഞ്ചാരികൾക്ക് ഹരമായിരുന്ന പറന്പിക്കുളത്തെ മരക്കുടിൽ പരിചരണമില്ലാതെ നശിക്കുന്നതായി പരാതി. പറന്പിക്കുളം, കടവുകോളനി റോഡിലാണ് രണ്ടു മരക്കുടിലുകളുള്ളത്. ടൂറിസംവകുപ്പിന് ഈ കുടിലുളിൽനിന്നും നല്ല വരുമാനം ലഭിച്ചിരുന്നു. തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ ഒരു ദിവസം മരക്കുടിലിൽ വസിക്കുന്നതിനു മൂവായിരം രൂപയും വെള്ളിമുതൽ ഞായർവരെ ദിവസങ്ങളിൽ 4500 രൂപയുമായിരുന്നു വാടക. മരക്കുടിലിൽ ഒരുദിവസത്തെ ആഹാരവും നല്കും. തറയിൽനിന്നും ഇരുപതടി ഉയരത്തിലാണ് കുടിൽ. പറന്പിക്കുളം ജംഗ്ഷനിലുള്ള കുടിൽ ബലക്ഷയത്തെ തുടർന്നു നിലവിൽ ഉപയോഗിക്കുന്നില്ല. മുൻകാലത്ത് മരക്കുടിലിൽ താമസിക്കുന്നതിനു ആളുകളെ തെരഞ്ഞെടുത്തിരുന്നത് നറുക്കെടുപ്പു നടത്തിയായിരുന്നു. ആനപ്പാടിമുതൽ പറന്പിക്കുളംവരെ പതിമൂന്നുകിലോമീറ്റർ ദൂരപരിധിയിൽ കൂടുതൽ മരക്കുടിലുകൾ നിർമിക്കണമെന്നും കുറഞ്ഞനിരക്കിൽ ഇവ ഉപയോഗിക്കാൻ സൗകര്യം ഒരുക്കണമെന്നുമാണ് വിനോദസഞ്ചാരികൾ ആവശ്യപ്പെടുന്നത്.
Read Moreപ്രളയത്തിൽ നഷ്ടമായ സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ ഒക്ടോബർ ഒന്നുമുതൽ താലൂക്ക്തല അദാലത്ത്
പാലക്കാട്: ജില്ലയിലെ പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിന് താലൂക്ക് തലത്തിൽ ഒക്ടോബർ ഒന്ന് മുതൽ അദാലത്ത് നടക്കുമെന്ന് എ.ഡി.എം ടി.വിജയൻ അറിയിച്ചു. ആദ്യഘട്ടമായി പാലക്കാട് താലൂക്ക് പരിധിയിലുളളവർക്കായി ജില്ലാ പഞ്ചായത്ത് ഹാളിലാണ് അദാലത്ത്. രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെ ഐ.ടി മിഷന്റെയും ജില്ലാ ഭരണക്കൂടത്തിന്റെ ആഭിമുഖ്യത്തിലാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. പ്രളയത്തിൽ നഷ്ടപ്പെട്ട ആധാർ കാർഡ്, എസ്എസ്എൽസി, റേഷൻകാർഡ്, വാഹന രജിസ്ട്രേഷൻ രേഖ, ഡ്രൈവിങ് ലൈസൻസ്, രജിസ്ട്രേഷൻ സംബന്ധിച്ച രേഖകൾ, ചിയാക്ക് ആരോഗ്യ ഇൻഷുറൻസ്, ജനനമരണവിവാഹ രേഖകൾ, ഇഡിസ്ട്രിക്റ്റ് സംവിധാനത്തിലൂടെ ലഭിക്കുന്ന രേഖകൾ തുടങ്ങിയവയുടെ പകർപ്പുകളാണ് അദാലത്തിൽ സൗജന്യമായി ലഭിക്കുക. ഇവയിൽ ആധാർ, ജനനമരണവിവാഹ രേഖകൾ എന്നിവ ഡിജിറ്റലൈസ് സിഗ്നേച്ചറോടു കൂടി ലഭിക്കുന്നതിനാൽ വീണ്ടും അസ്സൽ രേഖ എടുക്കേണ്ടതിന്റെ ആവശ്യമില്ല. മറ്റു സർട്ടിഫിക്കറ്റുകൾ അതാത് വകുപ്പുകളിലെ ഓഫീസർമാർ പരിശോധിച്ച് അദാലത്തിൽ തന്നെ ഒപ്പിട്ട് നൽകുകയും ചെയ്യും. സംസ്ഥാന…
Read Moreതായമ്പകയിൽ പുതിയ പരീക്ഷണവുമായി ശുകപുരം ദിലീപ്; ആകാംക്ഷയോടെ വാദ്യകലാലോകം
സി. അനിൽകുമാർ പാലക്കാട്: തായന്പകയിൽ താളലയം തീർത്ത് പുരുഷാരത്തെ മുഴുവൻ ആസ്വാദനത്തിന്റെ പരകോടിയിലെത്തിക്കുന്ന വാദ്യകലാകാരൻ ഡോ. ശുകപുരം ദിലീപ് തായന്പകയിൽ പുതിയ പരീക്ഷണം തീർക്കുന്നു. ചതുരമിശ്ര പതികാലം എന്ന പുതിയ തായന്പകയുടെ കന്നിയരങ്ങിനു 30ന് പാലക്കാട് ജില്ലയിലെ ചെർപ്പുളശേരി പുത്തനാൽക്കൽ ക്ഷേത്രം വേദിയാകും. തായന്പകയിൽ 101 മണിക്കൂർ പിന്നിട്ട് ലിംക ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംനേടിയ ശുകപുരം ദിലീപിന്റെ പുതിയ പരീക്ഷണത്തിനും വാദ്യകലാലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വാദ്യകലയിൽ ഇതിനകം വിജയകരമായി നിർവഹിച്ച പരീക്ഷണങ്ങൾതന്നെയാണ് പുതിയ സംരംഭത്തിനും പ്രചോദനം. ചെന്പടയിൽ വികസിക്കുന്ന പതികാലമാണ് തായന്പകയുടെ പരന്പരാഗത രൂപഘടന. ഇതിലെ പതികാലത്തെ മിശ്രതാളത്തിൽ വിന്യസിക്കുകയാണ് പുതിയ ശൈലിയിൽ (ചതുരമിശ്ര പതികാലം) ഈ കലാകരൻ ചെയ്യുന്നത്. അതേസമയം തായന്പകയിലെ ശൈലീബദ്ധതകൾ വേറിട്ടുപോകാതെ പരിരക്ഷിക്കുകയും ചെയ്യുന്നു. പതിവുശൈലിയുള്ള കൂറുകൾക്കു പകരം കുണ്ടനാച്ചി എന്ന കേരളീയ താളത്തിലാണ് അദ്ദേഹം ഇതു ചിട്ടപ്പെടുത്തിയിരിക്കുന്നത്. വലിയ പതികാലം,…
Read Moreപന്തലാംപാടം-പനംകുറ്റി-വാൽക്കുളന്പ്-കോരഞ്ചിറ ഭാഗങ്ങളിൽ കാട്ടാനക്കൂട്ടം റോഡിലേക്ക് ഇറങ്ങുന്നു; പരിസരവാസികൾ ഭീതിയിൽ
വടക്കഞ്ചേരി: പന്തലാംപാടം-പനംകുറ്റി-വാൽക്കുളന്പ്-കോരഞ്ചിറ മലയോരപാതയിൽ രാപകൽവ്യത്യാസമില്ലാതെ കാട്ടാനക്കൂട്ടം റോഡിലേക്ക് ഇറങ്ങുന്നതിനാൽ ഇതിലൂടെ യാത്ര ഭീതിജനകം, പോത്തുചാടി, പനംകുറ്റി, താമരപ്പള്ളി ഭാഗങ്ങളിലാണ് ആനയിറങ്ങി വാഹനങ്ങൾക്കുനേരെ തിരിയുന്നത്. കൂടാതെ വ്യാപക കൃഷിനാശവും ഉണ്ടാക്കുന്നു. രാജാജി, പ്രേമൻ, ബാബു, സുനിൽ, അനിൽ, നെല്ലിക്കൽ തങ്കൻ, ദ്വാരക എസ്റ്റേറ്റ്, സേവിയാർ ആൻഡ് കന്പനി എസ്റ്റേറ്റ് എന്നിവിടങ്ങളിലെല്ലാം ആനയിറങ്ങി വിളകൾ നശിപ്പിച്ചു.ബാബു, പ്രേമൻ എന്നിവരുടെ വീട്ടുവളപ്പിലും ആനയെത്തി. നെല്ലിക്കൽ തങ്കന്റെ ഫാമിനടുത്തെത്തിയും കാട്ടാനകൾ കൊലവിളി നടത്തുകയാണ്. രണ്ടുദിവസംമുന്പാണ് പിക്കപ്പ് വാനിനും ബൈക്കിനും നേരെ ആനയുടെ ആക്രമണമുണ്ടായത്. വാഹനം ഉപേക്ഷിച്ച് യാത്രക്കാർ ഓടിമാറിയതിനാൽ വൻദുരന്തം ഒഴിവാകുകയായിരുന്നു.പീച്ചി വന്യമൃഗ സംരക്ഷണകേന്ദ്രത്തോടു ചേർന്ന ഇവിടെ രണ്ടുകിലോമീറ്ററോളം ആളൊഴിഞ്ഞ കുന്നിന്റെ ഉയർന്ന മുകൾഭാഗമാണ്. രാത്രിസമയം ആനയുടെ ആക്രമമുണ്ടായാൽ നാട്ടുകാർ അറിയാൻ തന്നെ ഏറെ സമയമെടുക്കും. പോത്തുചാടിയിലുള്ള വനംവകുപ്പിന്റെ വാച്ചർ ഷെഡാണ് സമീപത്തുള്ളത്.പൈനാപ്പിൾ തോട്ടങ്ങളും വാഴത്തോട്ടങ്ങളും ആനയിറങ്ങി നശിപ്പിക്കുന്നുണ്ട്. ആനയെ പേടിച്ച് വാഴകൾ…
Read Moreആനപ്പാടിയിൽ നിർത്തിയിട്ടിരിക്കുന്ന ആംബുലൻസ് ആർക്കുവേണ്ടി..?
‘പറന്പിക്കുളം: ആദിവാസി ഊരുകളിൽ അസുഖം ബാധിക്കുന്നവരെ പറന്പിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിക്കാൻ ഉപയോഗിക്കുന്ന ആംബുലൻസ് ആനപ്പാടിയിൽനിന്നും പറന്പിക്കുളം ജംഗ്ഷനിലേക്ക് മാറ്റണമെന്നതാണ് ജനകീയാവശ്യമായിരിക്കുന്നത്. എ.കെ.ആന്റണി എംപിയാണ് ആദിവാസി കുടുംബങ്ങൾക്ക് ചികിത്സ ലഭ്യമാക്കാൻ ആശുപത്രിയിലെത്തിക്കാനായി പുതിയ ആംബുലൻസ് മൂന്നുവർഷം മുന്പ് നല്കിയത്. ഈവാഹനം ഇപ്പോൾ പറന്പിക്കുളത്തുനിന്നും പതിമൂന്നു കിലോമീറ്റർ അകലെയുള്ള ആനപ്പാടിയിലാണ് നിർത്തിയിട്ടിരിക്കുന്നത്. അടിയന്തര ചികിത്സക്കായി ആംബുലൻസിനെ വിളിച്ചാൽ പതിമൂന്നു കിലോമീറ്റർ സഞ്ചരിച്ച് പറന്പിക്കുളം എത്തിയ ശേഷമാണ് ചുങ്കംകോളനി, കുരിയാർകുറ്റി, അല്ലമുപ്പൻ കോളനി, കടവ് കോളനി, എർത്ത് ഡാം എന്നീ പ്രദേശങ്ങളിലേക്ക് പോകേണ്ടതായി വരുന്നത്. കോളനിയിൽ താമസക്കാർക്ക് ചികിത്സ ആവശ്യമുള്ളവരാണ് ആംബുലൻസ് ആവശ്യപ്പെടുന്നത.് എന്നാൽ ഇപ്പോൾ ആനപ്പടിയിൽനിന്നും എത്താൻ കൂടുതൽ സമയം വേണ്ടിവരുന്നു. മലന്പ്രദേശം എന്നതിനാൽ പാന്പുകടിയേല്ക്കുന്നവർക്ക് ഉടനേ ചികിത്സ നല്കാൻ കഴിയാത്ത സാഹചര്യവുമുണ്ട്. ആദിവാസി ഉൗരുകളുടെ ഏകദേശം മധ്യഭാഗത്തായാണ് പറന്പിക്കുളം ജംഗ്ഷനും ആശുപത്രിയുമുള്ളത്. ഓഗസ്റ്റിലുണ്ടായ മഴക്കെടുതി ക ളിൽ ദുരിതബാധിതർക്ക്…
Read Moreഭർത്താവ് മരിച്ച ദുഖം മാറും മുമ്പ് വീടും കത്തിയമർന്നു; എന്തുചെയ്യുമെന്ന് അറിയാതെ അമ്മയും മകനും
കൊല്ലങ്കോട്: ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവത്തിനു പിന്നാലെ വീടും എരിഞ്ഞമർന്നത് വീട്ടുകാർക്കും നാട്ടുകാർക്കും നൊന്പരക്കടലായി. എലവഞ്ചേരി കുന്പളക്കോട് ലതികയുടെ ഭർത്താവ് മോഹനനാണ് ഇക്കഴിഞ്ഞദിവസം ജീവനൊടുക്കിയത്. ലതികയും പന്ത്രണ്ടുകാരനായ മകൻ മിഥുനും മോഹനന്റെ വേർപാട് ഉൾകൊള്ളാനാവാതെ വിഷമഘട്ടത്തിൽ നില്ക്കുന്പോഴാണ് ഇടിത്തീപോലെ വീടും കത്തിനശിച്ചത്. ഓലപ്പുരയിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളും രേഖകളും പൂർണമായി കത്തിനശിച്ചു. സംഭവസമയത്തു ലതികയും മകനും മോഹനന്റെ സഹോദരന്റെ വീട്ടിലായിരുന്നതിനാൽ അനിഷ്ടസംഭവങ്ങളൊഴിവായി. ഭർത്താവും വീടും അടുത്തടുത്തദിവസങ്ങളിൽ ഇല്ലാതായ സംഭവം സ്ഥലവാസികളെയും കണ്ണീരിലാക്കിയിരിക്കുകയാണ്.
Read Moreപ്രളയശേഷം പടിക്കലെത്തിയ കഠിന വേനലിനെ ചെറുക്കാൻ ജനമൈത്രി പോലീസും; വൃത്തിഹീനമായി കിടന്ന കൊങ്ങകുളം ശുചീകരിക്കാൻ യുവാക്കളോടൊപ്പം കസബ പോലീസും പങ്കാളികളായി
എലപ്പുള്ളി: നോന്പിക്കോട് പാടശേഖരത്തിലെ അഞ്ച് ഏക്കർ വിസ്തൃതിയുള്ള കൊങ്ങകുളം പുതുശേരി കസബ പോലീസ് ജനമൈത്രി സുരക്ഷാപ്രോജക്ടിന്റെ ഭാഗമായി ശുചീകരിച്ചു. വർഷങ്ങളായി പായലും മാലിന്യങ്ങളും നിറഞ്ഞ് ചണ്ടികുളമായി കിടന്നിരുന്ന ഈ ജലസ്രോതസ് ജനമൈത്രി പോലീസ്, എലപ്പുള്ളി ഓയിസ്ക, കാരംകോട് നോന്പിക്കോട് പാടശേഖരസമിതി എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ ശുചീകരണ പരിപാടിയിൽ എഴുപതു യുവാക്കളും അണിചേർന്നു. കൃഷിക്കാവശ്യമായ ജലസേചന സൗകര്യവും പുതിയ കുളിക്കടവുകളും നിർമിച്ചു. പ്രളയശേഷം പടിക്കലെത്തിയ കഠിന വേനലിനെ ചെറുക്കുവാനുള്ള മുന്നൊരുക്കമായാണ് കുളം നവീകരണം നടത്തിയത്. കസബ ജനമൈത്രി പോലീസ് ഓഫീസർ എ. രംഗനാഥൻ, കെ. രമേഷ് എന്നിവരുടെ നേതൃത്വത്തിൽ ഓയിസ്ക പ്രസിഡന്റ് ഡോ. എൻ.ശുദ്ധോദനൻ, വൈസ് പ്രസിഡന്റ് എ. വേലായുധൻ മാസ്റ്റർ, സെക്രട്ടറി വി. ചെന്താമര, പാടശേഖരസമിതി പ്രസിഡന്റ് കൃഷ്ണമൂർത്തി, രവി എലപ്പുള്ളി, ആർ.ജഗദീഷ്കുമാർ, എ. മീരാസാഹിബ്, ആർ. ശകുന്തള, സി. ചന്ദ്രിക, കെ.വി. ഗീത, കണ്ണദാസ്, രാധാകൃഷ്ണൻ,…
Read Moreപ്രളയാനന്തരം ഭാരതപ്പുഴയിൽ മണലിന്റെ മഹാഖനി; മണൽകടത്ത് വ്യാപകം; നടപടികളെടുത്തതായി കലക്ടർ
ഒറ്റപ്പാലം: പ്രളയാനന്തരം ഭാരതപ്പുഴയിൽ മണലിന്റെ മഹാഖനി. ഇതുമുതലെടുത്ത് ഭാരതപ്പുഴയിൽ മണൽകടത്ത് വ്യാപകമായി. ഭാരതപ്പുഴ ഇരുകരകളും കവിഞ്ഞൊഴുകി സംഹാരരുദ്രയായി പരന്നൊഴുകിയപ്പോൾ വെള്ളപ്പാച്ചിലിൽ കുത്തിയൊലിച്ചെത്തിയത് വെള്ളത്തോടൊപ്പം പഞ്ചസാര മണലിന്റെ വൻഖനി കൂടിയായിരുന്നു. തടയണകളെയും മറിച്ച് മീറ്ററുകളോളം മണൽ ഉയർന്ന് രൂപപ്പെട്ടതോടെ തടയണകളുടെ ചീർപ്പുകൾ അഴിച്ച് പുറന്തള്ളുകയല്ലാതെ അധികൃതർക്ക് ഒന്നും ചെയ്യാനുണ്ടായില്ല. ഇതോടൊപ്പം ഒഴുകിയെത്തിയ മണലിന്റെ വൻപ്രവാഹവും വരണ്ടുണങ്ങി കിടന്നിരുന്ന പുഴയുടെ മടിത്തൊട്ടിലിനെ സമൃദ്ധമാക്കി. ഓപ്പറേഷൻ നിളപദ്ധതിയുടെ ഭാഗമായി മണൽമാഫിയകൾക്കെതിരേ ശക്തമായ നടപടിയുമായി പോലീസും റവന്യൂ അധികൃതരും നീങ്ങുകയും മണലൂറ്റുന്നതും കടത്തുന്നതും മോഷണക്കുറ്റമായും കേസെടുക്കാൻ തുടങ്ങുകയും ചെയ്തതോടെയാണ് ഭാരതപുഴയടെ മണലൂറ്റ് പൂർണമായും നിലച്ചത്. എന്നാൽ പുതിയ സാഹചര്യത്തിൽ ഭാരതപുഴയുടെ വിവിധ കടവുകളിൽ മണൽകടത്ത് ശക്തമായി തുടങ്ങി. തലച്ചുമടായാണ് പുഴയിൽനിന്ന് മണൽകടത്തുന്നത്. ഗാർഹികാവശ്യങ്ങൾക്ക് ബക്കറ്റിലാക്കി സ്ത്രീകളും പുഴയിൽനിന്നും മണലെടുക്കുന്നു. ഈ സ്ഥിതി തുടർന്നാൽ പുഴയിലെ മണലെടുപ്പ് പഴയരീതിയിലെത്തും. മഹാപ്രളയം സമ്മാനിച്ച ദുരിതത്തിൽനിന്നും ആശ്വാസമായി…
Read More