ന്യൂഡൽഹി: പാലക്കാട് ഐഐടിക്ക് കേന്ദ്രസർക്കാർ 1,217.40 കോടി രൂപ അനുവദിച്ചു. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്. പാലക്കാടിന് പുറമേ ഭിലായ്, തിരുപ്പതി, ജമ്മു, ധർവാഡ് ഐഐടികൾക്കും കേന്ദ്രം ഫണ്ട് അനുവദിച്ചു. പാലക്കാട് ഐഐടിക്കാണ് ഏറ്റവും കൂടുതൽ തുക അനുവദിച്ചിരിക്കുന്നത്. ജമ്മുവിന് 1,085.04 കോടിയും ധർവാഡിന് 1,062.83 കോടിയും ഭിലായിക്ക് 983.95 കോടിയും തിരുപ്പതി ഐഐടിക്ക് 976.89 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ ഉന്നത വിദ്യാഭ്യാസത്തിനായി 2013-14ൽ 63,000 കോടി രൂപയാണ് അനുവദിച്ചത്. എന്നാൽ 2018-19ൽ 1,10,000 കോടി രൂപയാണ് മോദി സർക്കാർ അനുവദിച്ചിരിക്കുന്നത്.
Read MoreCategory: Palakkad
തൊളിലിടങ്ങളിലെ സ്ത്രീകളുടെ പ്രശ്നപരിഹാരത്തിന് നിയമങ്ങളിൽ ബോധവത്കരണ സെമിനാർ നടത്തുമെന്ന് വനിതാ കമ്മീഷൻ
പാലക്കാട്: എയ്ഡഡ് സ്കൂളുകളിലെ പുരുഷന്മാരുൾപ്പെട്ട മാനേജ്മെന്റും വനിതകളായ അധ്യാപകരും തമ്മിലുളള പ്രശ്നം പൊതുപ്രശ്നമായി മാറുന്നത് കമ്മീഷൻ ഗൗരവത്തോടെ കാണുന്നതായി സംസ്ഥാന വനിത കമ്മീഷൻ ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിൽ തൊഴിലിടങ്ങളിലെ സ്ത്രീകളുടെ പ്രശ്നപരിഹാരവുമായി ബന്ധപ്പെട്ട നിയമങ്ങൾ സംബന്ധിച്ച് സെപ്തംബറിൽ ബോധവത്കരണ സെമിനാർ നടത്തുമെന്ന് കമ്മീഷൻ വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് സമ്മേളനഹാളിൽ നടന്ന അദാലത്തിലാണ് കമ്മീഷൻ അംഗങ്ങളായ അഡ്വ. ഷിജി ശിവജിയും ഇ.എം രാധയും പൊതുപ്രശ്നം ചൂണ്ടിക്കാട്ടിയത്. സ്വകാര്യതൊഴിൽ സ്ഥാപനങ്ങളിൽ 10 പേരിൽ കൂടുതൽ ജീവനക്കാരുണ്ടെങ്കിൽ ഇന്േറണൽ കംപ്ലെയ്ന്റ് കമ്മിറ്റി രൂപീകരിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാരിനോട് ആവശ്യപ്പെടും. അദാലത്തിൽ ജില്ലയിൽ സമാനമായ രണ്ടു കേസുകളാണ് പരിഗണിച്ചത്. മറ്റ് ജില്ലകളിലും സമാന കേസുകളുടെ എണ്ണം കൂടുന്നുണ്ടെന്ന് കമ്മീഷൻ അറിയിച്ചു. ഫോണിലൂടേയും മറ്റും തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തുന്നതിനെ തുടർന്ന് മുസ്ലീം സമുദായത്തിൽ പെട്ട പെണ്കുട്ടികൾ ദുരവസ്ഥയിലാകുന്ന അവസ്ഥ നിലനിൽക്കുന്നുണ്ട്.…
Read Moreപാലക്കാട്ട് വൻ കഞ്ചാവ് വേട്ട: 22 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ ; പിടിച്ചെടുത്ത കഞ്ചാവിന് 11 ലക്ഷം രൂപയോളം വില
പാലക്കാട്: മലന്പുഴ നൂറടി റോഡിൽ 22 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ പാലക്കാട് നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരുനാവായ കൊടക്കൽ സ്വദേശികളായ അഴകത്ത് കളത്തിൽ സുധീഷ് (25 ) ശരത് (21) മനീഷ് (19) എന്നിവരെയാണ് നോർത്ത് എസ്ഐ ആർ.രഞ്ജിത്തും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. കോയന്പത്തൂരിൽ നിന്നും മലബാർ കേന്ദ്രീകരിച്ച് വിപണനത്തിന് കാറിൽ കൊണ്ടുവന്നതായിരുന്നു കഞ്ചാവ്. ജില്ലയിൽ അടുത്ത കാലത്തെ ഏറ്റവും വലിയ കഞ്ചാവു വേട്ടയാണിത്. സുധീഷിന്റെ ഉടമസ്ഥതയിലുള്ള ആൾട്ടോ കാറിലാണ് കഞ്ചാവ് കടത്തിയത്. കാറും കഞ്ചാവും പോലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ 11 ലക്ഷം രൂപയോളം വില വരും. ഒരു കിലോ 6000 രൂപക്ക് കിട്ടുന്ന കഞ്ചാവ് 50,000 രൂപക്കാണ് വിറ്റഴിക്കുന്നത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികളെയും അന്യ സംസ്ഥാന തൊഴിലാളികളെയും കേന്ദ്രീകരിച്ചാണ് പ്രധാനമായും കച്ചവടം നടക്കുന്നത്. 10…
Read Moreകനത്തമഴയിലും മീങ്കര അണക്കെട്ടിൽ വെള്ളം കുറഞ്ഞുതന്നെ; ആശങ്കയിൽ കർഷകർ; വെള്ളം എത്താത്തതിന്റെ കാരണം കർഷകർ പറയുന്നതിങ്ങനെ…
മുതലമട: ജില്ലയിലെ മിക്ക അണക്കെട്ടുകളും നിറഞ്ഞു കവിയുന്പോഴും പഞ്ചായത്തുകളിലുള്ള ലക്ഷകണക്കിനു ഉപഭോക്താക്കൾക്കു കുടിവെള്ളം വിതരണം ചെയ്യുന്ന മീങ്കര ജലസംഭരണിയിൽ ഇപ്പോഴും ജലനിരപ്പു കുറഞ്ഞുതന്നെ. നിലവിൽ 21 അടി വെള്ളമാണ് അണക്കെട്ടിലുള്ളത്. ഇതുവരെ അണക്കെട്ടിന്റെ സംഭരണശേഷിയുടെ മൂന്നിലൊന്നുപോലും വെള്ളമായില്ല. വടക്കൻ മേഖലയിൽ പെയ്ത മഴ തെക്കുഭാഗത്തെ മീങ്കരയിലുണ്ടാകാത്തതും ഈ ദുഃസ്ഥിതിക്കു കാരണമായിരിക്കുകയാണ്. മലയോരമേഖലയിൽ മഴ ലഭിച്ചതിനാൽ പലകപ്പാണ്ടിയിലും മറ്റു നീർച്ചാലുകൾ വഴി ചുള്ളിയാർ അണക്കെട്ടിലും വെള്ളം കുത്തനെ ഉയർന്നിട്ടുണ്ട്. ഇപ്പോൾ 42 അടിവെള്ളം ചുള്ളിയാറിലെത്തിയിട്ടുണ്ട്. മൂലത്തറ റഗുലേറ്റർ നിർമാണംമൂലം വെള്ളംവിടാൻ കഴിയില്ലെന്നതും മീങ്കരയിൽ വെള്ളം ഉയരാൻ കഴിയാത്ത സ്ഥിതിയുണ്ടാക്കി. ഈ സ്ഥിതി തുടർന്നാൽ അഞ്ചു പഞ്ചായത്തു പ്രദേശങ്ങളിലേക്കുമുള്ള കുടിവെള്ളവിതരണം അടുത്ത വേനലിൽ നിലയ്ക്കുമോ എന്നതാണ് ജനങ്ങളുടെ ആശങ്ക. നിലവിൽ മൂലത്തറയിലെത്തുന്ന മഴവെള്ളം ചിറ്റൂർ പുഴയിലൂടെ കടലിലേക്ക് ഒഴുകിപോകുകയാണ്. മീങ്കര-ചുള്ളിയാർ ജലസംരക്ഷണസമിതി ചിറ്റൂർ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറെയും ജില്ലാ…
Read Moreവടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയുടെ ശോച്യാവസ്ഥ; യൂത്ത് കോൺഗ്രസ് ഹർത്താലിൽ മലയോര മേഖല സ്തംഭിച്ചു; ഹർത്താലിന് പിൻതുണ നൽകി ബസുടമകൾ
വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയുടെ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കുതിരാൻ ഉൾപ്പെടുന്ന തൃശൂർ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തിലും ദേശീയപാതയിലും നടക്കുന്ന ഹർത്താൽ വടക്കഞ്ചേരി മേഖലയേയും ബാധിച്ചു.പാലക്കാടുനിന്നുള്ള ബസുകൾ വടക്കഞ്ചേരിയിൽ ട്രിപ്പ് അവസാനിപ്പിക്കുന്നതിനാൽ നൂറുക്കണക്കിന് യാത്രക്കാർ വഴിയിൽ കുടുങ്ങി. സ്കൂളുകളിൽ കുട്ടികളുടെയും അധ്യാപകരുടെയും ഹാജർകുറവായിരുന്നു. മറ്റു ഓഫീസുകളിൽ എത്തേണ്ടവരും ബുദ്ധിമുട്ടി.ഏതാനും കഐസ്ആർടിസി ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്. ഇതിനാൽ കഐസ്ആർടിസിയിൽ രാവിലെ യാത്രക്കാരുടെ നല്ല തിരക്കുണ്ടായി. തൃശൂർ, പാലക്കാട്, തൃശൂർ ഗോവിന്ദാപുരം, തൃശൂർ കൊഴിഞ്ഞന്പാറ തുടങ്ങിയ കിഴക്കൻമേഖല റൂട്ടുകളിലായി സ്വകാര്യ ബസുകൾ മാത്രം 250 എണ്ണം വരും. ഇതു കൂടാതെ എണ്പതോളം കെ.എസ്.ആർ.ടി.സി ബസുകളും തമിഴ്നാട്ടിൽനിന്നുള്ള നാല്പതോളം ബസുകളും ഈ റൂട്ടുകളിലൂടെയുണ്ട്. ഇത്രയും ബസുകളുടെ സർവീസുകൾ മുടങ്ങിയത് മറ്റു ജില്ലക്കാർക്കൊപ്പം പാലക്കാട് ജില്ലക്കാരേയും ബുദ്ധിമുട്ടിലാക്കി. ഹർത്താലിന് ബസുടമകളും പിന്തുന്ന നല്കിയിട്ടുണ്ടെന്ന് ബസുടമ നേതാവ് ജോസ് കുഴുപ്പിൽ അറിയിച്ചു. കുഴിനിറഞ്ഞതും പാത…
Read Moreനെല്ലിയാന്പതിയിലെ എടിഎം പ്രവർത്തനരഹിതം; തോട്ടം തൊഴിലാളികൾ പ്രതിസന്ധിയിൽ
നെല്ലിയാന്പതി: മലയോരമേഖലയായ നെല്ലിയാന്പതിയിൽ പ്രവർത്തിക്കുന്ന ഏക എടിഎം കൗണ്ടർ ആഴ്ചകളായി അടഞ്ഞുകിടക്കുന്നു. ശന്പളം ബാങ്ക് അക്കൗണ്ടിലൂടെ ആക്കിയതിനാൽ തോട്ടംതൊഴിലാളികളാണ് സാന്പത്തികപ്രതിസന്ധിയിൽപ്പെട്ട് വട്ടംകറങ്ങുന്നത്. കൂടാതെ സർക്കാർ ജീവനക്കാരും വിനോദസഞ്ചാരികളുംമറ്റും ബുദ്ധിമുട്ടുന്നു. കൈകാട്ടിയിലുള്ള ഈ എടിഎം കൗണ്ടർ പ്രവർത്തനംനിലച്ച് മൂന്നാഴ്ച പിന്നിട്ടിട്ടും നടപടിയെടുത്തിട്ടില്ല. നെല്ലിയാന്പതിക്കാർക്ക് മറ്റൊരു എടിഎമ്മിനെ സമീപിക്കണമെങ്കിൽ 35 കിലോമീറ്റർ യാത്രചെയ്ത് നെന്മാറയിൽ എത്തണം . കാലവർഷം ശക്തിപ്രാപിച്ചതോടെ നെന്മാറ-നെല്ലിയാന്പതി റോഡിൽ ദിനംപ്രതി വാഹനതടസ്സമുണ്ടാവുന്ന സാഹചര്യവുമാണ്. ഇതിനാൽ തുച്ഛമായ വേതനം ലഭിക്കുന്ന തോട്ടംതൊഴിലാളികൾ നെന്മാറയിൽപോയി എടിഎമ്മിൽനിന്നും പണം എടുക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ബാങ്ക് അധികൃതർ കൈകാട്ടിയിലെ എടിഎം അടിയന്തിരമായി പ്രവർത്തിപ്പിക്കണമെന്നാണ് ജനകീയ ആവശ്യം. ഇതുസംബന്ധിച്ച് ജില്ലാ കളക്ടർക്കും ബാങ്ക് ഹെഡ് ഓഫീസിനും പരാതി നൽകുവാൻ തീരുമാനിച്ചിരിക്കുകയാണ് നെല്ലിയാന്പതി നിവാസികൾ.
Read Moreകനത്ത മഴയിൽ അട്ടപ്പാടി ഉൗരുകൾ ഒറ്റപ്പെട്ടു ; രോഗിയായ ആദിവാസി മൂപ്പനെ ആശുപത്രിയിലെത്തിച്ചത് കന്പിളിപ്പുതപ്പിൽ
അഗളി: കനത്ത മഴയിൽ ഒറ്റപ്പെട്ട ആനവായ് ഉൗരിൽ നിന്നും ആദിവാസി മൂപ്പനെ ആശുപത്രിയിലെത്തിച്ചത് കന്പിളിപ്പുതപ്പിലും മുളവടിയിലും ഒരുക്കിയ മഞ്ചലിൽ. മുദ്ദമൂപ്പന്റെ മകനും പാരന്പര്യവൈദ്യനുമായ ചിണ്ടമൂപ്പൻ (65) നെയാണ് ഉൗരുനിവാസികൾ കന്പിളിപ്പുതപ്പിൽ കന്പുവച്ചുകെട്ടി മണിക്കൂറുകളോളം ചുമന്ന് ആരോഗ്യകേന്ദ്രത്തിലെത്തിച്ചത്. തുടുക്കി ഒന്നാംവാർഡ് മെംബർ ആശയുടെ ഭർതൃപിതാവ് കൂടിയാണ് ചിണ്ടൻ. ശ്വാസതടസത്തെ തുടർന്നാണ് ചിണ്ടൻ അവശനിലയിലായത്. കോരിച്ചൊരിയുന്ന മഴയത്തും നനഞ്ഞു കുതിർന്ന റോഡിലേക്കു വീണുകിടന്ന മുളങ്കൂട്ടങ്ങൾ വെട്ടിനീക്കിയായിരുന്നു യാത്ര. തുടർന്ന് ചിണ്ടനെ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഴ്ച്ചകൾ നീണ്ടുനിന്ന മഴയിൽ അട്ടപ്പാടിയിലെ ഗലസി, തുടുക്കി, ആനവായ്, കടുകമണ്ണ, കിണറ്റുകര, മുരുഗള, ഇടവാണി, താഴെ ഭൂതയാർ ഉൗരുകൾ ഒറ്റപ്പെട്ടു. മുക്കാലി മുതൽ ആനവായ് വരെ സഞ്ചാരയോഗ്യമായ റോഡുണ്ടെങ്കിലും മുളങ്കൂട്ടങ്ങൾ മറിഞ്ഞുവീണ് തടസപ്പെട്ടിരിക്കുകയാണ്. ആനവായ് ഉൗരിൽ നിന്നും കിലോമീറ്ററുകൾ അകലെയുള്ള ഗലസി, തുടുക്കി തുടങ്ങിയ ഉൗരുവാസികളുടെ സ്ഥിതി അതിദയനീയമാണ്. റേഷനരി വാങ്ങുന്നതിന് ഇരുപതു…
Read Moreവിനായകന്റെ കുടുംബത്തെ സർക്കാർ സംരക്ഷിക്കണം: വി.ടി.ബലറാം എംഎൽഎ
ഏങ്ങണ്ടിയൂർ : പോലീസ് അതിക്രമങ്ങളെ സർക്കാർ ലാഘവത്തോടെ കാണുകയാണെന്നും തൊലിയുടെ നിറം നോക്കി കുറ്റവാളികളെ തീരുമാനിക്കുന്ന പോലീസ് മനോഭാവത്തിന്റെ ഇരയാണ് ഏങ്ങണ്ട ിയൂരിലെ വിനായകനെന്നും വി.ടി.ബലറാം എംഎൽഎ. പോലീസ് മർദനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ഏങ്ങണ്ട ിയൂർ ചക്കാണ്ട ൻ കൃഷ്ണൻ മകൻ വിനയാകന്റെ ഒന്നാം ചരമ ദിനത്തിൽ കോണ്ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ന്ധവിനായകൻ ഓർമ്മ ദിനം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിനായകനെ ആത്മഹത്യയിലേക്ക് നയിച്ചത് പോലീസിന്റെ സമീപനം മൂലമാണെന്നും, പാവപ്പെട്ട വിനായകന്റെ കുടുംബത്തെ സർക്കാർ സംരക്ഷിക്കണമെന്നും, കുറ്റാരോപിതർക്കെതിരെ മാതൃകാപരമായ നടപടി സ്കരിക്കണമെന്നും എംഎൽഎ പറഞ്ഞു .മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കാര്യാട്ട്, കെപിസിസി അംഗം അഡ്വ. എ.എം.രോഹിത്, മത്സ്യതൊഴിലാളി കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് യു.കെ.പീതാംബരൻ, ഡിസിസി അംഗങ്ങളായ ഇർഷാദ് കെ.ചേറ്റുവ, മനോജ് തച്ചപ്പുള്ളി, സി.എ.ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് സെക്രട്ടറി യു.ക്കെ…
Read Moreകുതിരാനിൽ വീണ്ടും അപകടം; കുഴിയിൽപെട്ടു മറിഞ്ഞ ബൈക്ക് യാത്രക്കാരൻ ലോറി കയറി മരിച്ചു ; റോഡ് ഉപരോധിച്ച നാട്ടുകാരെ അറസ്റ്റുചെയ്തു നീക്കി
പട്ടിക്കാട്: ദേശീയപാത മണ്ണുത്തി-വടക്കഞ്ചേരി കുതിരാൻ കയറ്റം തുടങ്ങുന്നിടത്ത് ബൈക്ക് യാത്രികൻ കുഴിയിലും ചെളിയിലും പെട്ട് മറിഞ്ഞ് ട്രെയിലർ ലോറി കയറി മരിച്ചു. വടക്കഞ്ചേരി കണക്കൻതുരുത്തി പല്ലാറോഡ് നാണുവിന്റെ മകൻ മുരളി (52) ആണ് മരിച്ചത്. ഇന്നു രാവിലെ 9.30നാണ് അപകടം. വടക്കഞ്ചേരി രജിസ്ട്രേഷനിലുള്ള കെ.എൽ. 49 കെ. 130 നന്പറിലുള്ള ഹീറോ സ്പ്ലെൻഡർ ബൈക്കിൽ സഞ്ചരിച്ചിരിച്ചിരുന്ന ആളാണ് അപകടത്തിൽപെട്ടത്. തലയിലൂടെ ലോറി കയറിയിറങ്ങി. ദേശീയപാതയിൽ മഴക്കാലം തുടങ്ങിയപ്പോൾ മുതൽ മണ്ണുത്തി, മുടിക്കോട്, പീച്ചി റോഡ്, ചെന്പൂത്ര, പട്ടിക്കാട്, വഴക്കുംപാറ എന്നിവിടങ്ങളിൽ വൻ കുഴികൾ രൂപപ്പെട്ടിരിക്കയാണ്. ഇവിടങ്ങളിൽ നിരന്തരം ബൈക്കുകളും മറ്റും അപകടത്തിൽ പെടാറുണ്ടെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടാറാണ് പതിവ്. തൃശൂരിലെ വെൽഡിംഗ് വർക്ക്ഷോപ്പിലെ ജീവനക്കാരനായ മുരളി വീട്ടിൽ നിന്നും രാവിലെ ജോലിസ്ഥലത്തേക്ക് പോകുന്പോഴായിരുന്നു അപകടം.ഭാര്യ പങ്കജം. അമ്മ തങ്ക. മക്കൾ: ഗീതു, നിധിൻ. സഹോദരങ്ങൾ ശിവൻകുട്ടി. ശിവാനന്ദൻ, സാവിത്രി. അപകടത്തിൽ…
Read Moreഅനുമതിയില്ലാതെ വർഷങ്ങളായി പ്രവർത്തിക്കുന്ന മാംസ വില്പന ശാലകൾ സബ്കളക്ടറുടെ ഉത്തരവിൽ ഒ അടച്ചുപൂട്ടി
ഒറ്റപ്പാലം: സബ്കളക്ടറുടെ ഉത്തരവിനെ തുടർന്ന് നഗരത്തിലെ മാംസവില്പന ശാലകൾ അടച്ചുപൂട്ടി. അനുമതിയില്ലാതെ വർഷങ്ങളായി പ്രവർത്തിക്കുന്ന മാംസവില്പന ശാലകളാണ് അടച്ചുപൂട്ടിയത്. കൃത്യമായ മാലിന്യ സംസ്കരണ സംവിധാനം ഇവയ്ക്കൊന്നുമില്ലെന്ന് അധികൃതർ പറഞ്ഞു. ഈസ്റ്റ് ഒറ്റപ്പാലം ടി.ബി റോഡിലെ പഴയ മാർക്കറ്റ്, നഗരസഭാ മാർക്കറ്റ് കോംപ്ലക്സ് എന്നിവിടങ്ങളിലെ മാംസവില്പന ശാലകളാണ് അടപ്പിച്ചത്. ആട്ടിറച്ചി, മാട്ടിറച്ചി വില്ക്കുന്ന സ്ഥാപനങ്ങൾക്കെതിരേയാണ് നടപടി. മാംസ വ്യാപാര സ്ഥാപനങ്ങളിൽനിന്നുള്ള അവശിഷ്ടങ്ങൾമൂലം ഈസ്റ്റ് ഒറ്റപ്പാലം, പൂളക്കുണ്ട്, കുന്നുംപുറം നിവാസികൾ നല്കിയ പരാതിയാണ് മാംസകടകളുടെ അവസാനത്തിന് താഴുവീഴ്ത്തിയത്. ഇവർ ഒറ്റപ്പാലം സബ് കളക്ടർക്ക് പരാതി നല്കിയിരുന്നു. തുടർന്നു വില്ലേജ് ഓഫീസർ പരിശോധന നടത്തുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. വാദം കേൾക്കാൻ നടപടി പൂർത്തിയാക്കിയശേഷം മാത്രമാണ് സബ് കളക്ടർ ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവിറക്കയത്. ഒറ്റപ്പാലം പരിസരപ്രദേശങ്ങളിൽ നിന്നുള്ള അറവുമാലിന്യങ്ങളെല്ലാം തള്ളുന്നത് ജനവാസകേന്ദ്രമായ കുന്നുംപുറം മേഖലയിലാണ്. നഗരസഭയിൽനിന്നും ലൈസൻസ് എടുക്കാതെയും മാംസാവശിഷ്ടങ്ങൾ സംസ്കരിക്കുന്നതിനു…
Read More