മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഭാഗമായ കാഞ്ഞിരപ്പുഴ ഡാമിൽ നടക്കുന്ന അറ്റകുറ്റപണികൾ തകൃതിയായി നടക്കുന്നു. അതേസമയം ഈ മഴക്കാലവും വെള്ളം സംഭരിക്കാൻ ആയിട്ടില്ല. ലോകബാങ്ക് സഹായത്തോടെ 14.5 കോടിയോളം രൂപ ചിലവഴിച്ചാണ് കാഞ്ഞിരപ്പുഴയിൽ വൻനിർമാണപ്രവൃത്തികൾ നടക്കുന്നത്. ഡാമിന്റെ പ്രധാന പണികളിൽ ഒന്നായ ഷട്ടറിന്റെ അറ്റകുറ്റപ്പണികളാണ് യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നത്. കഴിഞ്ഞദിവസം ഡാം സന്ദർശിച്ച സംസ്ഥാന ഡാം സേഫ്റ്റി ചെയർമാൻ ജസ്റ്റിസ് രാമചന്ദ്രൻ നായരുടെ ശക്തമായ നിർദേശത്തെ തുടർന്ന് ഡാമിന്റെ ഷട്ടർനിർമാണം വേഗത്തിലാക്കുകയായിരുന്നു. ശക്തമായ മഴ പെയ്തിട്ടും ഒരു തുള്ളിവെള്ളംപോലും ശേഖരിക്കാനാവാത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.ഇരുപതോളം ജീവനക്കാരാണ് ഷട്ടറിന്റെ അറ്റകുറ്റജോലികളിൽ ഏർപ്പെട്ടിരിക്കുന്നത്. മൂന്നു ഷട്ടറുകളും എടുത്തുമാറ്റിയാണ് പണികൾ നടക്കുന്നത്. കഴിഞ്ഞ വർഷവും ഷട്ടറിന്റെ പണികൾ നടത്തിയതാണ്. എന്നാൽ ഇവ പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞവർഷം ജൂണ് മാസത്തിൽ മാത്രമാണ് വെള്ളം സംഭരിക്കാനായത്. ഇത് കാർഷിക മേഖലയെ പ്രതികൂലമായി ബാധിച്ചു. ആവശ്യത്തിന്…
Read MoreCategory: Palakkad
റോഡ് വക്കിലെ കിണർ ഇടിഞ്ഞു താണു; മുന്നറിയിപ്പു ബോർഡ് സ്ഥാപിച്ച് പ്രശ്നപരിഹാരം കണ്ടെത്തണമെന്ന് യാത്രക്കാർ
വണ്ടിത്താവളം: കനത്തമഴയിൽ സ്വകാര്യവ്യക്തിയുടെ വീടിനുമുന്നിലെ കിണർ ഇടിഞ്ഞ് അപകടഭീഷണിയായി. വണ്ടിത്താവളം സ്കൂൾ ഗ്രൗണ്ടിനുസമീപം അലയാർ റോഡിലെ ബഷീർ ഖാന്റെ വീട്ടുകിണറാണ് ഇടിഞ്ഞത്. കിണറിനരികേ ഒന്നരമീറ്റർ വ്യത്യാസത്തിലാണ് വണ്ടിത്താവളം-വിളയോടി പ്രധാനപാത. പതിനഞ്ച് സ്വകാര്യ ബസുകളും പന്ത്രണ്ട് സ്കൂളുൾ ബസുകളും പതിവായി സഞ്ചരിക്കുന്നത് ഇതുവഴിയാണ്. കിണറിൽ ജലനിരപ്പ് കൂടുകയും കുത്തിയൊഴുകിയ മഴവെള്ളവുമാണ് ആൾമറയില്ലാത്ത കിണറിനു തകർച്ചാഭീഷണിയുണ്ടാക്കിയത്. 35 വർഷംമുന്പാണ് ഇവിടെ കിണർ കുഴിച്ചത്. അന്ന് പഞ്ചായത്തിന്റെ പരിധിയിൽ വീതികുറഞ്ഞ മെറ്റൽ റോഡാണ് ഇവിടെയുണ്ടായിരുന്നത്. എന്നാൽ പലതവണ റോഡുവികസനം നടത്തിയതോടെ കിണർ റോഡിന് അരികിലാകുകയായിരുന്നു.ഇരുവശത്തുനിന്നും ഒരേസമയം വലിയ വാഹനങ്ങൾ എത്തിയാൽ വൻതോതിൽ മണ്ണിടിച്ചിൽ ഉണ്ടാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. കിണറിനുസമീപത്ത് വേലികെട്ടിയിരിക്കുന്നതിനാൽ സംഭവസ്ഥലത്തെ അപകടം വാഹനം ഓടിക്കുന്നവർക്കും മനസിലാക്കാനാകുന്നില്ല. ഈ സാഹചര്യത്തിൽ കിണറിന്റെ അപകടാവസ്ഥ തിരിച്ചറിയുന്ന വിധത്തിൽ റോഡിന്റെ ഇരുവശത്തും മുന്നറിയിപ്പു ബോർഡ് സ്ഥാപിച്ച് പ്രശ്നപരിഹാരം കണ്ടെത്തണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
Read Moreകാലവർഷം മുതലെടുക്കാൻ അന്തർസംസ്ഥാന മോഷ്ടാക്കൾ ജില്ലയിൽ ; ജാഗ്രതാ നിർദേശം നൽകി പോലീസ്
ഷൊർണൂർ: കാലവർഷം മുതലെടുക്കാൻ അന്തർസംസ്ഥാന മോഷ്ടാക്കൾ ജില്ലയിൽ എത്തിയതായി സൂചന. പോലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കാലവർഷം ശക്തമായി തുടരുന്നതിനിടെ മോഷണവും കവർച്ചയും വ്യാപകമാകാൻ സാധ്യത ഏറെയാണ്. ഇതിനിടെ തമിഴ്നാട്ടിൽനിന്നുള്ള തിരുട്ടുസംഘങ്ങൾ ജില്ലയിൽ എത്തിതായും പോലീസ് സംശയിക്കുന്നു. കഴിഞ്ഞദിവസം ഒറ്റപ്പാലത്ത് നാലിടത്താണ് മോഷണം നടന്നത്. ഒറ്റപ്പാലത്ത് വീട്ടിലും വാണിയംകുളത്ത് ക്ഷേത്രങ്ങളിലും അന്പലപ്പാറയിൽ കാറിലെത്തിയ സംഘവുമാണ് മോഷണം നടത്തിയത്. പാലപ്പുറത്ത് എക്സൈസിൽനിന്നു വിരമിച്ച ബാപ്പുട്ടിയുടെ വീട്ടിൽ വാതിൽ കുത്തിപൊളിച്ച് ലാപ്ടോപ്, ടാബുകൾ, യുഎഇ ദിർഹം എന്നിവ കവർന്നു. വിവാഹത്തിനുപോയി രാത്രിയിൽ മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. വാണിയംകുളം പുലാച്ചിത്തറ കിള്ളിക്കാവ് ക്ഷേത്രത്തിന്റെ ഓഫീസ് പൊളിച്ചാണ് മോഷണം നടന്നത്. സ്വർണതാലികളും പണവുമാണ് മോഷണംപോയത്. പുലാച്ചിത്തറ അയ്യപ്പക്ഷേത്രത്തിന്റെ ഭണ്ഡാരവും കുത്തിത്തുറന്ന് മോഷണം നടന്നു. അന്പലപ്പാറ ചെറുമുണ്ടശേരി ശ്രീരാഗംവീട്ടിൽ ശാരദാമ്മയുടെ (82) മാലയാണ് കാറിലെത്തിയ സംഘം പൊട്ടിച്ചു കടന്നുകളഞ്ഞത്. ഇവർ വീടിനു പുറത്തുനില്ക്കുന്പോൾ കാറിലെത്തിയ…
Read More‘മീശ’ പിൻവലിക്കാനിടയാക്കിയ സാഹചര്യം ഫാസിസ്റ്റുകൾ കേരളത്തിലും പിടിമുറുക്കുന്നുവെന്നതിന്റെ സൂചനയെന്ന് സംസ്കാര സാഹിതി
പാലക്കാട്: ’മീശ ’പിൻവലിക്കാനിടയാക്കിയ സാഹചര്യം ഫാസിസ്റ്റുകൾ കേരളത്തിലും പിടിമുറുക്കുന്നുവെന്നതിന്റെ സൂചനയാണെന്ന് സംസ്കാര സാഹിതി. അസഹിഷ്ണുതയും ജനാധിപത്യവിരുദ്ധതയും കേരളത്തിലെ എഴുത്തുകാർക്കു നേരരയും പ്രയോഗിക്കപ്പെടുന്ന സാഹചര്യം അപലപനീയമാണ്. ഹരീഷിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച യോഗം വിക്ടോറിയ കോളേജ് ഹിസ്റ്ററി അധ്യാപകനും എഴുത്തുകാരനുമായ കെ.രാജൻ ഉദ്ഘാടനം ചെയ്തു.സംസ്കാര സാഹിതി ജില്ലാ ചെയർമാൻ ബോബൻ മാട്ടുമന്ത അധ്യക്ഷനായി. ഡോ .കെ.വി.മനോജ്, ജോതിഷ് പുത്തൻസ്, ശിവദാസ് കോങ്ങാട്,ജെയ്സണ് ചാക്കോ, റാഫി ജൈനിമേട്, ബഷീർ പൂച്ചിറ, രാജേഷ്.ജി, ബൈജു മാങ്ങോട്ടിൽ എന്നിവർ പ്രസംഗിച്ചു.
Read Moreഒറ്റപ്പാലത്ത് 122 ക്ലാസ് മുറികൾ കൂടി സ്മാർട്ടാക്കും; ഒരു ക്ലാസ് സ്മാർട്ട് ആക്കാൻ ഒരുലക്ഷം രൂപ അനുവദിക്കുമെന്ന് എംഎൽഎ പി.എ ഉണ്ണി
പാലക്കാട് : ഒറ്റപ്പാലത്ത് 122 ക്ലാസ് മുറികൾ കൂടി ഉടൻ ഡിജിറ്റലൈസ് ചെയ്യുമെന്ന് ഒറ്റപ്പാലം എം.എൽ.എ പി ഉണ്ണി അറിയിച്ചു. ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ എം.എൽ.എ ഫണ്ട്, മണ്ഡലം ആസ്തി വികസന ഫണ്ട് എന്നിവയുടെ പ്രവർത്തന പുരോഗതി വിലയിരുത്താൻ ചേർന്ന അവലോകനയോഗത്തിലാണ് എം.എൽ.എ ഇക്കാര്യം അറിയിച്ചത്. ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ 108 സ്കൂളുകളിലെ ഒന്നാം ക്ലാസുകൾക്കായി 122 ക്ലാസ്മുറികളാണ് ഒരുങ്ങുന്നത്. ഒരു ക്ലാസ് സ്മാർട്ട് ആക്കാൻ ഒരുലക്ഷം രൂപയാണ് അനുവദിക്കുന്നത്. ലാപ്ടോപ്പ്, സ്ക്രീൻ, കംപ്യൂട്ടർ, പ്രൊജക്ടർ, അനുബന്ധ ഉപകരണങ്ങൾ എന്നിവയടക്കമാണ് ഓരോ ക്ലാസ് മുറികൾക്കും നൽകുന്നത്. സർക്കാർ എയ്ഡഡ് സ്കൂളുകൾക്കാണ് ഫണ്ട് നൽകുന്നത്. യോഗത്തിൽ എം.എൽ.എ അധ്യക്ഷനായി. 2017-18 വർഷത്തെ എം.എൽ.എ ഫണ്ടിൽ നിന്നുളളതും ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ചെയ്യുന്നതുമായ പ്രവർത്തികൾ സമയബന്ധിതമായി തീർക്കാനും യോഗം തീരുമാനിച്ചു.
Read Moreപാലക്കാട്ടുകാരുടെ കണ്ണുംകാതും ഡാമിലേക്ക് ; ജലനിരപ്പ് 113.57 മീറ്റർ; നിറഞ്ഞുതുളുമ്പാൻ മലമ്പുഴ ഡാം
പാലക്കാട്: കോരിച്ചൊരിയുന്ന മഴ ദുരിതക്കെടുതി തീർക്കുന്പോളും പാലക്കാട്ടുകാരുടെ കണ്ണുംകാതും മലന്പുഴ ഡാമിലേക്കാണ്. വർഷങ്ങൾക്കുശേഷം മലന്പുഴ ഡാം തുള്ളിതുളുന്പാൻ പോകുകയാണ്. കാലവർഷം ഇതേ രീതിയിൽ തുടർന്നാൽ ദിവസങ്ങൾക്കുള്ളിൽതന്നെ ആ കാഴ്ച സഫലമാകും. ഇന്നലത്തെ കണക്കുപ്രകാരം മലന്പുഴ ഡാമിൽ 113.57 മീറ്ററാണ്. അതായത് ഡാം നിറഞ്ഞ് ഷട്ടർ തുറക്കാൻ ഒന്നോ രണ്ടോ മീറ്റർമാത്രം ഉയർന്നാൽ മതി. 115 മീറ്ററാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്. അടികണക്കിൽ 377.5 സംഭരണശേഷി. ഡാം തുറന്നാൽ ഷട്ടറുകളിലൂടെ കുതിച്ചെത്തുന്ന ജലം കൽപ്പാത്തിപുഴവഴി ഭാരതപ്പുഴയിലെത്തും. ഇതോടൊപ്പം കൽപ്പാത്തിയിലും ഭാരതപ്പുഴയിലും ജലനിരപ്പ് ഉയരുകയുംചെയ്യും. ഇതിനാൽ നിലവിൽ പുഴകളുടെ തീരപ്രദേശങ്ങളിലുള്ളവർക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുമുണ്ട്. ജലനിരപ്പ് 113 മീറ്ററിലെത്തുന്പോഴത്തെ ആദ്യ മുന്നറിയിപ്പും നൽകി കഴിഞ്ഞു. 114 മീറ്ററിലെത്തിയാൽ രണ്ടാമത്തെ മുന്നറിയിപ്പും നൽകും. പിന്നീട് ഏതുസമയവും ഷട്ടറുകൾ തുറക്കാം. വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴയുള്ളതിനാൽ ഷട്ടർ തുറക്കൽ അടുത്തദിവസങ്ങൾക്കുള്ളിലുണ്ടാവും. ഇതിന് മുന്പ് 2014 ലാണ്…
Read Moreലോറി സമരം നടക്കുന്നതിനിടെ പച്ചക്കറിലോറിക്കു നേരേ കല്ലേറ്; ഏറുകൊണ്ട് ക്ലീനർ മേട്ടുപ്പാളയം സ്വദേശി ബാഷ മരിച്ചു
പാലക്കാട്: ലോറിസമരം നടക്കുന്നതിനിടെ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് പച്ചക്കറിയുമായി വന്ന ലോറിക്കുനേരെ കല്ലെറിഞ്ഞതിനെതുടർന്ന് ക്ലീനർ മരിച്ചു. കോയന്പത്തൂർ മേട്ടുപ്പാളയം സ്വദേശി ബാഷ (29) ആണ് മരിച്ചത്. ഇന്നു പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. ലോറി ഡ്രൈവർ മേട്ടുപ്പാളയം സ്വദേശി നൂറുള്ളയ്ക്ക് പരിക്കേറ്റിട്ടുണ്ട്. കഞ്ചിക്കോട് ഫെഡറൽബാങ്ക് എടിഎമ്മിനു സമീപത്തായിരുന്നു സംഭവം. കാറിലും ബൈക്കിലും എത്തിയ പതിനഞ്ചംഗ സംഘമാണ് കല്ലേറ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. ലോറിയുടെ ഇടതുഭാഗത്തുകൂടി വന്ന കരിങ്കല്ല് ക്ലീനറുടെ നെഞ്ചിൽ പതിയ്ക്കുകയായിരുന്നു. ഉടൻ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചെലും മരണം സംഭവിച്ചു. ക്ലീനർക്ക് പരിക്കേറ്റെന്ന് കണ്ട അക്രമിസംഘം വന്ന വാഹനങ്ങളിൽ തന്നെ രക്ഷപ്പെട്ടു. അക്രമികൾക്കായുള്ള അന്വേഷണം ഉൗർജിതമാക്കിയെന്ന് കസബ പോലീസ് അറിയിച്ചു. രണ്ടുദിവസം മുന്പ് മാത്രമാണ് ബാഷ ജോലിയിൽ പ്രവേശിച്ചത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
Read Moreകുതിരാനിൽ റോഡിന്റെ ദുരവസ്ഥ: സംസ്ഥാന സർക്കാർ സമീപനത്തിനെതിരേ വിമർശനം
വടക്കഞ്ചേരി: കുതിരാനിൽ റോഡിന്റെ ദൂരവസ്ഥ കണ്ടില്ലെന്നു നടിക്കുന്ന സംസ്ഥാന സർക്കാരിന്റെ സമീപനത്തിനെതിരേ രൂക്ഷവിമർശനം. നാഷണൽ ഹൈവേ അതോറിറ്റിയും കരാർകന്പനിയും രണ്ടു ജില്ലകളിലൂടെയുള്ള ദേശീയപാതയെ കുരുതിക്കളമാക്കുന്പോഴും സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന അനങ്ങാപ്പാറനയം ന്യായീകരിക്കാനാകില്ല. സംസ്ഥാന സർക്കാരിന്റെ മതിയായ സമ്മർദമുണ്ടെങ്കിൽ പാതക്ക് ഈ ദുരവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഒന്നും ചെയ്തില്ലെങ്കിലും വേനലിൽതന്നെ കുഴികൾ നിറഞ്ഞ കുതിരാൻ ഭാഗം റീടാറിംഗ് നടത്തുന്നതിനു നടപടി സ്വീകരിച്ചാൽ നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും വഴിയിൽ കുടുങ്ങുന്നത് ഒഴിവാക്കാമായിരുന്നു. തൃശൂർ, പാലക്കാട് ജില്ലകളിലെ എംഎൽഎമാരോ എംപിമാരോ മന്ത്രിമാർപോലും ജനങ്ങളുടെ ദുരിതം കാണുന്നില്ല. രണ്ടു ജില്ലയിൽ നിന്നായി മൂന്നു മന്ത്രിമാർ ഉണ്ടെങ്കിലും ഇത്രയും പ്രധാനപ്പെട്ട റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ ഇടപ്പെടുന്നില്ല.
Read Moreലക്കിടിയിലെ സഹോദരങ്ങളുടെ മരണം; ലോറി കസ്റ്റഡിയിലെടുക്കാൻ പോലീസിനു വഴിയൊരുക്കിയത് സിനിമാപ്രവർത്തകർ
ഒറ്റപ്പാലം: ലക്കിടിയിൽ സഹോദരങ്ങൾ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ ലോറി കസ്റ്റഡിയിലെടുക്കാൻ പോലീസിനു വഴിയൊരുക്കിയത് സിനിമാപ്രവർത്തകർ. രണ്ടുകുടുംബങ്ങളുടെ അത്താണിയായിരുന്ന യുവാക്കളെ അപകടത്തിനു കാരണമായ വാഹനം ഏതാണെന്നു കണ്ടെത്താനാകാതെ പോലീസ് മൂന്നാഴ്ച വലഞ്ഞു. കേസ് എഴുതിതള്ളേണ്ടിവരുമോ എന്നുപോലും പോലീസ് സംശയിച്ചു. തുടർന്നാണ് അന്വേഷണത്തിന് വി.രവി, ആർ.പ്രദീപ് എന്നീ പോലീസ് ഉദ്യോഗസ്ഥരെ ഒറ്റപ്പാലം സിഐ അബ്ദുൾ മുനീർ നിയോഗിച്ചത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കില്ലർ വാഹനം കണ്ടെത്താൻ കഴിഞ്ഞത്. അപകടം നടന്ന പ്രദേശത്തിനടുത്തെ നൂറോളം കാമറകൾ പോലീസ് പരിശോധിച്ചു. സമയം, സാഹചര്യം എന്നിവ കണക്കിലെടുത്ത് സൈബർ സെൽ, പാലക്കാട് എസ്പിയുടെ പ്രത്യേക സ്ക്വാഡ് എന്നിവയുടെ സഹായവും പോലീസ് സംഘംതേടി.സിസിടിവി ദൃശ്യങ്ങളിൽനിന്നും വ്യക്തത ലഭിക്കാതെ വന്നതോടെ ദൃശ്യങ്ങൾ വിദഗ്ധരുടെ സാങ്കേതിക സഹായത്തോടെ പരിശോധിക്കുകയായിരുന്നു. തുടർന്ന് വീന്പ് എന്ന സിനിമയുടെ അണിയറക്കാരെ ഇതിനായി പോലീസ് സമീപിച്ചു. സിനിമാ പ്രവർത്തകരുടെ ടെക്നിക്കൽ ടീം സിസിടിവി ദൃശ്യങ്ങൾ…
Read Moreഎൻജിനീയറിംഗ് വിദ്യാർഥിനി തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ ; പോലീസ് അന്വേഷണം തുടങ്ങി.
കോയന്പത്തൂർ: വിദ്യാർഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആർഎസ് പുരം ത്യാഗികുമരൻവീഥി സെൽവരാജിന്റെ മകൾ മഹാലക്ഷ്മി (22)യാണ് മരിച്ചത്. ശരവണാംപട്ടിയിലെ സ്വകാര്യ എൻജിനീയറിംഗ് കോളജിലെ മൂന്നാംവർഷ വിദ്യാർഥിനിയായ മഹാലക്ഷ്മി വീട്ടിൽ ആരുമില്ലാതിരുന്ന നേരത്ത് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.ആത്മഹത്യയെപ്പറ്റി ആർ.എസ്.പുരം പോലീസ് അന്വേഷണം തുടങ്ങി.
Read More