പാ​ർ​ട്ടി​ക്ക് അ​പ​കീ​ർ​ത്തി​; ആ​ശു​പ​ത്രി ലാ​ബ് ഉ​ദ്ഘാ​ട​ന വി​വാ​ദ​ത്തി​ൽ എംപിയോടും എംഎൽഎ യോടും സിപിഎം വി​ശ​ദീ​ക​ര​ണം തേ​ടി

ഷൊ​ർ​ണൂ​ർ: ആ​ശു​പ​ത്രി ലാ​ബ് ഉ​ദ്ഘാ​ട​ന വി​വാ​ദ​ത്തി​ൽ എം​പി, എം​എ​ൽ​എ​മാ​രി​ൽ​നി​ന്നും വി​ശ​ദീ​ക​ര​ണം തേ​ടി. ഷൊ​ർ​ണൂ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ വി​വി​ധ​പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം.​ബി.​രാ​ജേ​ഷ് എം​പി​യും പി.​കെ.​ശ​ശി എം​എ​ൽ​എ​യും ത​മ്മി​ലു​ണ്ടാ​യ ആ​ഭ്യ​ന്ത​ര​വി​വാ​ദം പ​ര​സ്യ​മാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ർ​ട്ടി​ക്ക് അ​പ​കീ​ർ​ത്തി​യു​ണ്ടാ​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഇ​രു​വ​രോ​ടും ജി​ല്ലാ നേ​തൃ​ത്വം വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​ദ്ധ​തി എം​പി​യും എം​എ​ൽ​എ​യു​മാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്യേ​ണ്ട​തെ​ന്ന നി​ല​പാ​ടാ​ണ് സ്ഥ​ലം എം​എ​ൽ​എ​യും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വു​മാ​യി പി.​കെ.​ശ​ശി​ക്കു​ള്ള​ത്. എം​പി ഉ​ദ്ഘാ​ട​ക​നാ​കു​ന്ന​ത് പ്രോ​ട്ടോ​കോ​ൾ ലം​ഘ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. എം​പി​യെ ചോ​ദ്യം ചെ​യ്ത് എം​എ​ൽ​എ പാ​ല​ക്കാ​ട് ഡി​എം​ഒ​യെ വി​ളി​ച്ച് പ്രോ​ട്ടോ​കോ​ൾ ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി ത​ന്‍റെ അ​മ​ർ​ഷം അ​റി​യി​ച്ചു. ഇ​തോ​ടു​കൂ​ടി ആ​രോ​ഗ്യ​വ​കു​പ്പ് വെ​ട്ടി​ലാ​യി. എം​പി​യോ​ട് ആ​ശു​പ​ത്രി ലാ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യ​രു​തെ​ന്ന് ഡി​എം​ഒ നി​ർ​ദേ​ശി​ച്ചു. എം​എ​ൽ​എ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണി​തെ​ന്ന് വേ​ദി​യി​ൽ എം.​പി.​രാ​ജേ​ഷ് എം​പി തു​റ​ന്ന​ടി​ച്ചു. പ്ര​സം​ഗ​ത്തി​ൽ ലാ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നി​ല്ലെ​ന്നും എം​പി വ്യ​ക്ത​മാ​ക്കി. ലാ​ബ്, ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ…

Read More

കലിയടങ്ങാതെ കാട്ടാനകൾ; ഷോ​ള​യൂ​രി​ൽ കാ​ട്ടാ​ന​കൾ ആം​ഗ​ൻ​വാ​ടി​യും സ്കൂ​ളും റേ​ഷ​ൻ​ക​ട​യും ത​ക​ർ​ത്തു

അ​ഗ​ളി: ഷോ​ള​യൂ​രി​ൽ കാ​ട്ടാ​ന​യു​ടെ വി​ള​യാ​ട്ടം; ആം​ഗ​ൻ​വാ​ടി​യും സ്കൂ​ളും റേ​ഷ​ൻ​ക​ട​യും ത​ക​ർ​ത്തു. ഇ​ന്ന​ലെ രാ​വി​ലെ അ​ഞ്ചോ​ടെ കാ​ട്ടാ​ന​ക​ൾ റേ​ഷ​ൻ​ക​ട​യു​ടെ ഷ​ട്ട​ർ പൊ​ളി​ച്ചു. സ​മീ​പ​ത്തു നി​ർ​ത്തി​യി​ട്ട കാ​റി​ന്‍റെ ഡോ​റും ത​ക​ർ​ത്തു. ഗ​വ. ഹൈ​സ്കൂ​ളി​ന്‍റെ ഗോ​ഡൗ​ണ്‍ ത​ക​ർ​ത്ത​ശേ​ഷം ആം​ഗ​ൻ​വാ​ടി കെ​ട്ടി​ട​വും കേ​ടു​വ​രു​ത്തി. മാ​സ​ങ്ങ​ളാ​യി ഈ ​പ്ര​ദേ​ശ​ത്തു കാ​ട്ടാ​ന​ക​ൾ നാ​ശം വി​ത​യ്ക്കു​ക​യാ​ണ്. വീ​ടും കൃ​ഷി​യി​ട​ങ്ങ​ളും നി​ര​പ്പാ​ക്കി​യാ​ണ് കാ​ട്ടാ​ന​ക​ളു​ടെ വി​ള​യാ​ട്ടം. വ​ന​പാ​ല​ക​രും ദ്രു​ത​ക​ർ​മ​സേ​ന​യും ഇ​ട​പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ഫ​ല​പ്ര​ദ​മാ​കു​ന്നി​ല്ല. നെ​ല്ലി​പ്പ​തി,. പ​ല്ലി​യ​റ, അ​ഗ​ളി, മ​ട്ട​ത്തു​ക്കാ​ട്, വ​ട്ട​ല​ക്കി എ​ന്നി​വ​ട​ങ്ങ​ളി​ലും കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്. അ​ഗ​ളി താ​ഴെ ഉൗ​രി​ൽ ചെ​ല്ല​മ്മാ​ളു​ടെ അ​ഞ്ഞൂ​റോ​ളം വാ​ഴ​ക​ളും തെ​ങ്ങും ന​ശി​പ്പി​ച്ചു. കാ​ട്ടു​പോ​ത്തി​ന്‍റെ ശ​ല്യ​വും രൂ​ക്ഷ​മാ​യി​ട്ടു​ണ്ടെ​ന്നു പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്നു.

Read More

മാ​രി​ച​ന്‍റെ പാ​ത പി​ന്തു​ട​രു​ന്ന​വ​രാ​ണു രാ​മാ​യ​ണ​ത്തി​ന്‍റെ പേ​രി​ൽ പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്നതെന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ

ഇ​രി​ങ്ങാ​ല​ക്കു​ട: ഗാ​ന്ധി​ജി സ​ങ്ക​ൽ​പ്പി​ച്ച രാ​മ​രാ​ജ്യ​മ​ല്ല ഇ​പ്പോ​ൾ രാ​മ​രാ​ജ്യം പ​റ​ഞ്ഞ് ന​ട​ക്കു​ന്ന​വ​ർ വി​ഭാ​വ​നം ചെ​യ്യു​ന്ന​തെ​ന്നും രാ​മാ​യ​ണ​ത്തി​ലെ രാ​മ​ന്‍റെ പാ​ത​യി​ല​ല്ലാ​തെ മാ​രി​ച​ന്‍റെ പാ​ത പി​ന്തു​ട​രു​ന്ന​വ​രാ​ണു രാ​മാ​യ​ണ​ത്തി​ന്‍റെ പേ​രി​ൽ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തെ​ന്നും ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കൂ​ട​ൽ​മാ​ണി​ക്യ ക്ഷേ​ത്ര​ത്തി​ൽ രാ​മാ​യ​ണ​മാ​സാ​ച​ര​ണ നാ​ല​ന്പ​ല ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ടൂ​റി​സ്റ്റ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് പ​ണി​ക​ഴി​പ്പി​ച്ച ഭ​ക്ത​ർ​ക്കു​ള്ള വി​ശ്ര​മ​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട ് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ത​മി​ഴ് എ​ന്നീ നാ​ലു ഭാ​ഷ​ക​ളി​ലു​ള്ള ദ​ർ​ശ​ന​വ​ഴി​കാ​ട്ടി​യു​ടെ പ​തി​പ്പ് ത​ന്ത്രി പ്ര​തി​നി​ധി എ​ൻ.​പി. പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി​പ്പാ​ടി​നു ന​ൽ​കി​കൊ​ണ്ട ് മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു. പ്ര​ഫ. കെ.​യു. അ​രു​ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​മ്യ ഷി​ജു മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കൂ​ട​ൽ​മാ​ണി​ക്യം ദേ​വ​സ്വം ചെ​യ​ർ​മാ​ൻ യു. ​പ്ര​ദീ​പ് മേ​നോ​ൻ, ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എ.​എം. സു​മ, ത​ന്ത്രി പ്ര​തി​നി​ധി എ​ൻ.​പി. പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ…

Read More

കു​ടും​ബ​ശ്രീ വാ​യ്പ​യി​ൽ തി​രി​മ​റി; ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ സി​പി​എം പു​റ​ത്താ​ക്കി

നെന്മാ​റ: കു​ടും​ബ​ശ്രീ വാ​യ്പാ​തി​രി​മ​റി​യി​ൽ ഉ​ൾ​പ്പെ​ട്ട സി​പി​എം ഭാ​ര​വാ​ഹി​ക​ളെ പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി. നെന്മാറ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ലെ ജോ​യി​ന്‍റ് ല​യ​ബി​ലി​റ്റി ഗ്രൂ​പ്പു​ക​ൾ​ക്കു (ജ​ഐ​ൽ​ജി ) കാ​ന​റാ​ബാ​ങ്ക് മു​ഖേ​ന വാ​യ്പ ന​ല്കി​യ​തി​ൽ തു​ക തി​രി​മ​റി ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ പാ​ർ​ട്ടി അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ൽ സി​പി​എം മ​ട്ടു​പ്പാ​റ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​നി​ലി​നേ​യും പേ​ഴും​പാ​റ വ​നി​താ ബ്രാ​ഞ്ച് ക​മ്മി​റ്റി​യം​ഗ​വും നെന്മാറ പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ റീ​ന സു​ബ്ര​ഹ്മ​ണ്യ​നേ​യും കു​റ്റ​ക്കാ​രാ​ണെ​ന്നു ക​ണ്ടെ​ത്തി. കു​റ്റ​ക്കാ​രാ​യ ഇ​വ​രെ പാ​ർ​ട്ടി പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ​നി​ന്നു പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. ജ​ഐ​ൽ​ജി ഗ്രൂ​പ്പു​ക​ൾ രൂ​പീ​ക​രി​ച്ചു വാ​യ്പ​യെ​ടു​ത്ത​തി​ൽ 74 ല​ക്ഷം രൂ​പ തി​രി​മ​റി ന​ട​ത്തി ത​ട്ടി​യെ​ടു​ത്തു​വെ​ന്നാ​ണ് പാ​ർ​ട്ടി​ക്കു ചി​ല യൂ​ണി​യ​നു​ക​ൾ പ​രാ​തി ന​ല്കി​യി​രു​ന്ന​ത്. ഇ​തേ​തു​ട​ർ​ന്ന് നെന്മാറ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​വു​മാ​യ പി.​വി.​രാ​മ​കൃ​ഷ്ണ​ന്‍റെ നേ​ത്യ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

Read More

കാ​ല​വ​ർ​ഷം: ജി​ല്ല​യി​ൽ ഇ​തു​വ​രെ 18.67 കോ​ടി​യു​ടെ നാ​ശ​ന​ഷ്ടം ;  ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ല​ക്ടർ

പാലക്കാട് : കാലവർഷക്കെടുതിയിൽ ജി​ല്ല​യി​ൽ ഇ​തു​വ​രെ 18.67 കോ​ടി​യു​ടെ നാ​ശ​ന​ഷ്ടം. സം​സ്ഥാ​ന ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​നാ​യി ദു​രി​ത​ബാ​ധി​ത മേ​ഖ​ല​യി​ലെ ത​ഹ​സി​ൽ​ദ​ൽ​മാ​ർ​ക്ക് 2.1 കോ​ടി അ​നു​വ​ദി​ച്ച​താ​യി ജി​ല്ലാ കളക്ട​ർ അ​റി​യി​ച്ചു. നേ​ര​ത്തെ ജി​ല്ല​യി​ൽ നി​ന്നും ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. ജി​ല്ല​യി​ൽ ഇ​തു​വ​രെ 18.67 കോ​ടി​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്. 12.83 കോ​ടി​യു​ടെ കൃ​ഷി​നാ​ശ​മാ​ണ് മ​ഴ​മൂ​ലം സം​ഭ​വി​ച്ച​ത്. 428 വീ​ടു​ക​ളി​ൽ 12 എ​ണ്ണം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്ന് 12 ല​ക്ഷ​വും റോ​ഡു​ക​ൾ ത​ക​ർ​ന്ന് 3.07 കോ​ടി​യും കെ.​എ​സ്.​ഇ.​ബി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 1.58 കോ​ടി​യും മൃ​ഗ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​തു​മൂ​ലം 3.6 ല​ക്ഷ​വും ന​ഷ്ട​മു​ണ്ടാ​യി. ദുരിതാശ്വാസ ക്യാന്പുകൾ‌ കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ ചി​റ്റൂ​ർ, ആ​ല​ത്തൂ​ർ താ​ലൂ​ക്കു​ക​ളി​ൽ ദു​രി​താ​ശ്വാ​സ കാം​പു​ക​ൾ ആ​രം​ഭി​ച്ചു. പാ​ല​ക്കാ​ട് താ​ലൂ​ക്കി​ലെ കാം​പു​ക​ളു​ൾ​പ്പെ​ടെ ജി​ല്ല​യി​ലെ ദു​രി​താ​ശ്വാ​സ ക്യാം​പു​ക​ളു​ടെ എ​ണ്ണം മൂ​ന്നാ​യി. എ​ല്ലാ കാം​പു​ക​ളി​ലും ഭ​ക്ഷ​ണ​വും…

Read More

ട്രെ​യി​നി​ൽ സ്ത്രീ ​സു​ര​ക്ഷ​യ്ക്കാ​യി വ​നി​താ പോ​ലീ​സു​കാ​രെ നി​യ​മി​ച്ചു;  യാ​ത്ര​യ്ക്കി​ട​യി​ൽ പ​ടി​ക്കെ​ട്ടി​ൽ​നി​ന്നും സെ​ൽ​ഫി​യെ​ടു​ത്താ​ൽ   പിഴ

കോ​യ​ന്പ​ത്തൂ​ർ: ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി 90 വ​നി​താ പോ​ലീ​സു​കാ​രെ നി​യ​മി​ച്ച​താ​യി റെ​യി​ൽ​വേ എ​ഡി​ജി​പി ശൈ​ലേ​ന്ദ്ര​ബാ​ബു. പൊ​ള്ളാ​ച്ചി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ നോ​ക്കി​ക്കാ​ണു​ക​യാ​യി​രു​ന്നു എ​ഡി​ജി​പി. ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ മ​രി​ക്കു​ന്ന​വ​രെ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി ക്രൈം ​സെ​ൻ​ട്ര​ൽ ട്രാ​ക്കിം​ഗ് നെ​റ്റ് വ​ർ​ക്ക് സി​സ്റ്റം തു​ട​ങ്ങി. നി​ർ​ഭ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കോ​യ​ന്പ​ത്തൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ കൂ​ടു​ത​ൽ നീ​രീ​ക്ഷ​ണ​കാ​മ​റ​ക​ൾ സ്ഥാ​പി​ക്കും. ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ട​യി​ൽ പ​ടി​ക്കെ​ട്ടി​ൽ​നി​ന്നും സെ​ൽ​ഫി​യെ​ടു​ത്താ​ൽ പി​ഴ ഈ​ടാ​ക്കു​മെ​ന്നും ട്രെ​യി​ൻ യാ​ത്ര​യി​ൽ സ്ത്രീ ​യാ​ത്രി​ക​രു​ടെ സു​ര​ക്ഷ​യ്ക്കാ​യി കൂ​ടു​ത​ലാ​യി 90 വ​നി​താ പോ​ലീ​സു​കാ​രെ നി​യ​മി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ഡി​ജി​പി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

വ​നാ​വ​കാ​ശ​നി​യ​മം: 163.79 ഏ​ക്ക​റി​ന് കൈ​വ​ശാ​വ​കാ​ശ രേ​ഖ ല​ഭി​ക്കും

പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ വ​നാ​വ​കാ​ശ​നി​യ​മം 2006 പ്ര​കാ​രം ഭൂ​മി​യു​ടെ വ്യ​ക്തി​ഗ​ത ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള​ള കൈ​വ​ശ​രേ​ഖ ല​ഭ്യ​മാ​കു​ന്ന​തി​ന് 101 അ​പേ​ക്ഷ​ക​ൾ​ക്ക്് ജി​ല്ലാ ക​ള​ക്ട​ർ ചെ​യ​ർ​മാ​നാ​യു​ള​ള ജി​ല്ലാ​ത​ല സ​മി​തി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചു. ഇ​ത് പ്ര​കാ​രം 163.79 ഏ​ക്ക​ർ ഭൂ​മി​ക്കാ​ണ് കൈ​വ​ശ​രേ​ഖ ന​ൽ​കു​ക. അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലെ ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും 2014 മു​ത​ലു​ള​ള 2167 അ​പേ​ക്ഷ​ക​ളാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ൽ പ​രി​ഗ​ണി​ച്ച​ത്. സ​ബ്ക​ളക്റ്റ​ർ ചെ​യ​ർ​മാ​നാ​യു​ള​ള സ​ബ്ഡി​വി​ഷ​ന​ൽ ക​മ്മി​റ്റി​യും തു​ട​ർ​ന്ന് അ​ന്തി​മ​മാ​യി ജി​ല്ലാ​ത​ല ക​മ്മി​റ്റി​യു​മാ​ണ് അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 60 അ​പേ​ക്ഷ​ക​ൾ​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ചി​രു​ന്നു. ചേ​ബ​റി​ൽ ജി​ല്ലാ കളക്ട​ർ ഡി.​ബാ​ല​മു​ര​ളി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് 41 അ​പേ​ക്ഷ​ക​ൾ​ക്ക് കൂ​ടി അം​ഗീ​കാ​രം ന​ൽ​കി​യ​ത്. അ​ട്ട​പ്പാ​ടി​യി​ലെ പൂ​തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 53 അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി 90.67 ഏ​ക്ക​റും ഷോ​ള​യൂ​രി​ൽ ഏ​ഴ് അ​പേ​ക്ഷ​ക​ൾ പ്ര​കാ​രം 10.25 ഏ​ക്ക​റും അ​ഗ​ളി ഗൂ​ളി​ക്ക​ട​വി​ൽ 30 അ​പേ​ക്ഷ​ക​ൾ പ്ര​കാ​രം 31.32 ഏ​ക്ക​റും പ​ട്ടി​മാ​ള​ത്ത് 11 അ​പേ​ക്ഷ​ക​ളി​ൽ…

Read More

ക​ട​പ്പാ​റ​യി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ന് നാളെ പ​തി​നൊ​ന്നു​വ​ർ​ഷം; 2007 ആ​വ​ർ​ത്തി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യിൽ നാട്ടുകാർ

ഫ്രാൻസിസ് തയ്യൂർ മം​ഗ​ലം​ഡാം: വി​ദ്യാ​ർ​ഥി​നി മ​രി​ച്ച ക​ട​പ്പാ​റ​യി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ന് നാ​ളെ പ​തി​നൊ​ന്ന് വ​ർ​ഷം. അ​തി​വ​ർ​ഷ​മു​ണ്ടാ​യ 2007 ജൂ​ലൈ 17ന് ​പു​ല​ർ​ച്ചെ​യാ​ണ് മ​ല​യോ​ര കു​ടി​യേ​റ്റ പ്ര​ദ്ദേ​ശ​മാ​യ ക​ട​പ്പാ​റ സെ​ന്‍റ​റി​ൽ ശ​ക്ത​മാ​യ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി 14 വ​യ​സു​കാ​രി കോ​ഴി​ക്കു​ന്നേ​ൽ ആ​ന്‍റ​ണി​യു​ടെ മ​ക​ൾ അ​നു ആ​ന്‍റ​ണി മ​രി​ച്ച​ത്. മ​ക​ളു​ടെ ഓ​ർ​മ്മ​ക്കു മു​ന്നി​ൽ നാ​ളെ ക​ട​പ്പാ​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ വി​കാ​രി ഫാ.​ജോ​ബി ത​ര​ണി​യി​ലി​ന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യും പ്ര​ത്യേ​ക പ്രാ​ർ​ത്ഥ​ന​ക​ളും ന​ട​ത്തു​മെ​ന്ന് പി​താ​വ് ആ​ന്‍റ​ണി പ​റ​ഞ്ഞു. ഓ​രോ​വ​ർ​ഷ​വും ജൂ​ലൈ 17 ക​ട​ന്നു വ​രു​ന്പോ​ൾ അ​ന്ന​ത്തെ ശ​ക്ത​മാ​യ ഉ​രു​ൾ​പൊ​ട്ട​ലും ക​ട​പ്പാ​റ സെ​ന്‍റ​ർ ചെ​ളി​യും മ​ണ്ണും നി​റ​ഞ്ഞു് ദു​ര​ന്ത​ങ്ങ​ൾ​ക്കെ​ല്ലാം സാ​ക്ഷി​യാ​യ​തും മ​ല​യോ​ര​വാ​സി​ക​ളു​ടെ ഓ​ർ​മ്മ​ക​ളി​ൽ ഓ​ടി​യെ​ത്തും. ആ​ന്‍റ​ണി​യു​ടെ വീ​ടി​നു പു​റ​കി​ൽ മു​ക​ളി​ലു​ള്ള മ​ല​യി​ലാ​യി​രു​ന്നു ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്.​ശ​ബ്ദം കേ​ട്ട് ഉ​റ​ക്ക​ത്തി​ൽ നി​ന്നും ഞെ​ട്ടി​യു​ണ​ർ​ന്ന ആ​ന്‍റ​ണി, അ​പ​ക​ടാ​വ​സ്ഥ ക​ണ്ട് ഉ​റ​ങ്ങി കി​ട​ന്നി​രു​ന്ന മ​ക​ളെ വി​ളി​ച്ചു​ണ​ർ​ത്തി പു​റ​ത്തേ​ക്ക് ഓ​ടി.​ ഇ​രു​ട്ടും പു​ക നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​വു​മാ​യി​രു​ന്നു…

Read More

നെ​ല്ലി​യാ​മ്പതി​ ഒറ്റപ്പെട്ടു; മഴക്കെടുതി രൂക്ഷം; പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യത

നെ​ല്ലി​യാ​ന്പ​തി: ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി പെ​യ്യു​ന്ന ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്ന് മ​ല​യോ​ര മേ​ഖ​ല​യാ​യ നെ​ല്ലി​യാ​ന്പ​തി​യി​ൽ ഇ​ന്ന​ലെ​യും ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. നൂ​റ​ടി പ്ര​ദേ​ശ​ത്ത് ആ​യൂ​ർ​വേ​ദ ആ​ശുപത്രി​യി​ലും കു​ടും​ബ​ക്ഷേ​മ കേ​ന്ദ്ര​ത്തി​ലും അ​ങ്ക​ണ​വാ​ടി​യി​ലും കൂ​ടാ​തെ പ​രി​സ​ര​ത്തു​ള്ള വീ​ടു​ക​ളി​ലും മൂ​ന്ന​ടി പൊ​ക്ക​ത്തി​ൽ വെ​ള്ളം ക​യ​റി. ഞാ​യ​റാ​ഴ്ച രാ​വി​ലെ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് കാ​ട്ടാ​ന​ക്കൂ​ട്ടം മ​ണി​ക്കൂ​റു​ക​ളോ​ളം കൈ​കാ​ട്ടി അ​യ്യ​പ്പ​ൻ ക്ഷേ​ത്ര​ത്തി​നു മു​ന്നി​ൽ നി​ല​യു​റ​പ്പി​ച്ചു. വ​ണ്ണാ​ത്തി​പ്പാ​ലം മു​ത​ൽ കാ​ര​പ്പാ​റ വ​രെ​യു​ള്ള ബ​സ് ഗ​താ​ഗ​തം രാ​വി​ലെ മു​ത​ൽ ഉ​ച്ച​വ​രെ ത​ട​സ്സ​പ്പെ​ട്ടു. വ​ണ്ണാ​ത്തി​പാ​ല​ത്ത് ഉ​ണ​ങ്ങി​യ മ​രം വൈ​ദ്യു​തി ലൈ​നി​ന്‍റെ മു​ക​ളി​ൽ വീ​ണു. ആ​റ്റു​പ്പാ​ടി​ക്കു സ​മീ​പം സി​ൽ​വ​ർ ഓ​ക്ക് മ​രം ശ​ക്ത​മാ​യ കാ​റ്റി​നെ തു​ട​ർ​ന്ന് വൈ​ദ്യു​തി ലൈ​നി​ൽ വീ​ഴു​ക​യും വൈ​ദ്യു​തി​പോ​സ്റ്റ് ഒ​ടി​യു​ക​യും ചെ​യ്തു. ക​ര​ടി ഉൗ​മാ​ണ്ടി വ​ള​വി​ന് സ​മീ​പം മ​രം ക​ട​പു​ഴ​കി വൈ​ദ്യു​തി പോ​സ്റ്റി​ന്‍റെ മു​ക​ളി​ലേ​ക്ക് വീ​ണു. ഇ​തു​കാ​ര​ണം രാ​വി​ലെ 5.15ന് ​കാ​ര​പ്പാ​റ​യി​ൽ നി​ന്നും പാ​ല​ക്കാ​ട്ടേ​ക്ക് പു​റ​പ്പെ​ടേ​ണ്ട കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് കാ​ര​പ്പാ​റ​യി​ൽ…

Read More

കാ​ല​വ​ർ​ഷ​ക്കെ​ടു​തി ബാ​ധി​ച്ച​വ​രെ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ഒ​ഴി​വാ​ക്ക​രു​തെ​ന്ന് മ​ന്ത്രി

​പാല​ക്കാ​ട് : കാ​ല​വ​ർ​ഷ​ക്കെ​ടു​തി ബാ​ധി​ച്ച കു​ടും​ബ​ങ്ങ​ളെ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് മ​തി​യാ​യ സ​ഹാ​യം ന​ൽ​കു​ന്ന​തി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​രു​തെ​ന്ന് മ​ന്ത്രി എ.​കെ. ബാ​ല​ൻ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ കാ​ല​വ​ർ​ഷ ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷം വ​ട​ക്ക​ഞ്ചേ​രി റ​സ്റ്റ്ഹൗ​സി​ൽ ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ൻ​പ​ത് ശ​ത​മാ​ന​ത്തി​ലേ​റെ ത​ക​ർ​ന്ന വീ​ടു​ക​ൾ​ക്ക് പൂ​ർ​ണ്ണ​മാ​യി ത​ക​ർ​ന്ന വീ​ടെ​ന്ന പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​ത് ആ​ലോ​ചി​ക്ക​ണം. അ​ക​ത്തേ​ത്ത​റ പ​ഞ്ചാ​യ​ത്തി​ൽ ദു​രി​താ​ശ്വാ​സ ക്യാം​പി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഇ​ത്ത​രം ഒ​രു അ​വ​സ്ഥ ഇ​നി ഉ​ണ്ടാ​വാ​തി​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വ​ണം. ക​ൽ​പ്പാ​ത്തി പു​ഴ ക​ര​ക​വി​യു​ന്ന​തും വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റു​ന്ന​തും ഒ​ഴി​വാ​ക്കാ​ൻ പു​ഴ​ഭി​ത്തി നി​ർ​മ്മി​ക്കാ​ൻ പ​ദ്ധ​തി ത​യ്യാ​റാ​ക്കാ​ൻ മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. എം.​എ​ൽ.​എ ഫ​ണ്ട്, റി​വ​ർ മാ​നേ​ജ്മെ​ന്‍റ് ഫ​ണ്ട് എ​ന്നി​വ ല​ഭ്യ​മാ​ക്കി പ്രോ​ജ​ക്റ്റ് ത​യ്യാ​റാ​ക്കാ​ൻ മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ദു​രി​ത​ബാ​ധി​ത​ർ​ക്ക് ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വീ​ടു​വെ​ക്കാ​ൻ സ​ഹാ​യി​ക്കും. റേ​ഷ​ൻ വി​ത​ര​ണ​ത്തി​ൽ മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ…

Read More