തിരുവനന്തപുരം: പാലക്കാട്ട് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുതുപ്പരിയാരം വാളേക്കാട് വീട്ടിൽ വി.സി. പ്രഭാകരന്റെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ ധനസഹായം നൽകും. ഇതിൽ അഞ്ചുലക്ഷം രൂപ ഉടൻ തന്നെ കൈമാറുമെന്ന് അധികൃതർ അറിയിച്ചു. ലോഡിംഗ് തൊഴിലാളിയായ പ്രഭാകരനെ ബുധനാഴ്ച വൈകുന്നേരം അഞ്ചോടെ വാളേക്കാടുവച്ച് കാട്ടാന തുമ്പിക്കെകൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു.സംഭവത്തെ തുടർന്ന് രോഷാകുലരായ ജനം പാലക്കാട്- കോഴിക്കോട് ദേശീയപാത ഉപരോധിച്ചിരുന്നു. സ്ഥലത്ത് ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടിരുന്നു. തുടർന്ന് പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തിയശേഷമാണ് ഉപരോധം പിൻവലിച്ചത്. ഇന്നു കളക്ടറേറ്റിൽ തുടർചർച്ച നടത്തും
Read MoreCategory: Palakkad
അപകടം സംഭവിച്ചാലേ ഉണരൂ… വാട്ടർ അഥോറിറ്റി പൈപ്പിടാൻ നിർമിച്ച ചാൽ നികത്തിയില്ല; വാഹന, കാൽനടയാത്രയ്ക്കു ഭീഷണിയായി കുഴി
ചിറ്റൂർ: വാട്ടർ അഥോറിറ്റി ചിറ്റൂർ കാര്യാലയത്തിൽ നിർമിക്കുന്ന വടവന്നൂർ വൻകിട കുടിവെള്ളപദ്ധതിക്കായി പൈപ്പിടാൻ ചാൽകീറിയത് നികത്താതെ രൂപംകൊണ്ട ഗർത്തം മേട്ടുപ്പാളയം-അത്തിമണി പ്രധാനപാതയിൽ വാഹന, കാൽനടയാത്രയ്ക്കു ഭീഷണിയായി. വലിയ പൈപ്പിട്ടതിനുശേഷം ചാലിൽ വേണ്ടതോതിൽ മണ്ണിടാതിരുന്നതാണ് റോഡുവക്കിൽ ഗർത്തം രൂപപ്പെടുന്നതിനു കാരണമായത്. ഇക്കഴിഞ്ഞമാസം ഗർത്തത്തിൽ ലോറി ഇറങ്ങി അപകടവുമുണ്ടായി. ചിറ്റൂർ പുഴപ്പാലത്തുനിന്നും പൊക്കുന്നിയിൽ നിർമിക്കുന്ന ജലസംഭരണിയിലേക്ക് വെള്ളമെത്തിക്കുന്നതിനാണ് കൂമൻകാട്-അത്തിമണി വഴി പൈപ്പുലൈൻ നിർമാണം നടക്കുന്നത്. മീനാക്ഷിപുരം-തത്തമംഗലം സംസ്ഥാനപാതയിൽ തുടർച്ചയായി വാഹനങ്ങൾ സഞ്ചരിക്കുന്നതും അപകടങ്ങൾ പതിവായി ഉണ്ടാകുന്നതുമായ റോഡരികിലാണ് ഗർത്തം രൂപംകൊണ്ടിരിക്കുന്നത്. എത്രയുംവേഗം റോഡരികിലെ പൈപ്പുലൈനിനായി നിർമിച്ച ചാൽ സുരക്ഷിതമായി മൂടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Read Moreമാലിന്യം ചീഞ്ഞുനാറുന്നു ; പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ യാത്രക്കാർ ഓക്സിജൻ സിലിണ്ടറും കരുതണം
പാലക്കാട്: മഴശക്തമായതോടെ പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ മാലിന്യം ചീഞ്ഞുനാറി മണ്ണാർക്കാട്ടുവരെയുള്ള യാത്ര ദുരിതപൂർണം. ദേശീയപാതയിലുടനീളം റോഡരികിൽ മാലിന്യം ചീഞ്ഞ് ദുർഗന്ധം വമിക്കുന്നതിനാൽ യാത്രക്കാർക്ക് മൂക്കുപൊത്താതെ ഇരിക്കാനും നിൽക്കാനും പറ്റാത്ത അവസ്ഥയാണ്. ഒലവക്കോട് പിന്നിട്ടാൽ റെയിൽവേപാലത്തുനിന്നു തുടങ്ങി പന്നിയംപാടം വളവ്, മുണ്ടൂർ കയറംകോട്, വേലിക്കാട്, കല്ലടിക്കോട്, മാച്ചാംതോട്, തച്ചന്പാറ, ചിറക്കൽപ്പടി, നൊട്ടമല വളവ് എന്നിവിടങ്ങളിലെല്ലാം മാലിന്യനിക്ഷേപം പെരുകിയിരിക്കുകയാണ്. പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും തള്ളിയ ഇറച്ചിമാലിന്യങ്ങളാണ് മഴയിൽ ചീഞ്ഞുനാറുന്നത്. രാത്രിയുടെ മറവിൽ ഇറച്ചികടകളിൽനിന്നുള്ള മാലിന്യമാണ് വാഹനങ്ങളിലെത്തുന്ന സംഘം ഇവിടങ്ങളിൽ തള്ളുന്നത്. മുണ്ടൂർ കയറംകോടിലെ ആളൊഴിഞ്ഞ ഭാഗം ഇന്ന് മാലിന്യകൂന്പാരമാണ്. മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കളുടെയും മറ്റു ഇഴജന്തുക്കളുടെയും ശല്യം ഇവിടെ രൂക്ഷമായിരിക്കുകയാണ്. കാൽനടയാത്രയും അസഹ്യമാണ്. പലയിടത്തും മാലിന്യനിക്ഷേപത്തിനെതിരെ അതത് പഞ്ചായത്ത് അധികൃതരുടെ നോട്ടീസ് ബോർഡുകളുണ്ടെങ്കിലും നിയമങ്ങൾ കാറ്റിൽപറത്തി ബോർഡുകൾക്കു കീഴെപോലും മാലിന്യംതള്ളിയിരിക്കുകയാണ് സാമൂഹ്യവിരുദ്ധർ. ഇതോടെ സമീപപ്രദേശത്തുള്ള വീടുകളിലുള്ളവരും ദുരിതത്തിലായിരിക്കുകയാണ്. സ്കൂൾ വാഹനങ്ങളിൽപോകുന്ന…
Read Moreകൊമ്പില്ലാത്ത ഒറ്റയാന് തുമ്പിക്കൈ ധാരാളം; ഷോളയൂരിൽ വീടും കടയും ക്ഷീരസംഭരണകേന്ദ്രവും തകർത്തു
അഗളി: ഷോളയൂരിൽ ഭീതിപരത്തി ഒറ്റയാന്റെ പരാക്രമം. നല്ലശിങ്കയിൽ ക്ഷീരസംഭരണകേന്ദ്രവും കടയും കാട്ടാന തകർത്തു. കീരിപ്പതിയിൽ രാമന്റെ കാലിത്തൊഴുത്ത് വലിച്ചെറിഞ്ഞു. നല്ലശിങ്കയിൽ വീടും തകർത്തെങ്കിലും എണ്‍പതുകാരി അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെയായിരുന്നു കാട്ടാനയുടെ വിളയാട്ടം. നല്ലശിങ്കയിൽ വഞ്ചി-പൊന്നൻ ദന്പതികളുടെ ഒറ്റമുറിയുള്ള ഓടുമേഞ്ഞ വീടാണ് ആന തള്ളിമറിച്ചിട്ടത്. വഞ്ചിയും ഭർത്താവ് പൊന്നനും എണ്പതു കഴിഞ്ഞ വൃദ്ധയും വീടിന്റെ മൂലയിൽ ശബ്ദമില്ലാതെയിരുന്നു. ചുടുകട്ടകളും പൊട്ടിയ ഓടുകളും വീടിനുള്ളിലേക്ക് തകർന്നുവീണു. എന്നാൽ ആന കൂടുതൽ ആക്രമണം നടത്താതിരുന്നതിനാൽ മൂന്നുജീവനുകൾ രക്ഷപ്പെട്ടു. തുടർന്നു നല്ലശിങ്കയിൽ തന്നെയുള്ള പാൽ സംഭരണകേന്ദ്രവും തകർത്തു. കെട്ടിടത്തിന്റെ വാതിൽ ചവുട്ടിതുറന്നു. മേഞ്ഞിരുന്ന ഷീറ്റുകൾ വലിച്ചെടുത്തു തകർക്കുകയും കസേരകൾ ചവിട്ടിയൊടിച്ചു. തൊട്ടടുത്തുള്ള അയ്യാസ്വാമിയുടെ കടയുടെ ഷീറ്റുകൾ വലിച്ചുപൊളിക്കുകയും ഉപകരണങ്ങൾ തകർക്കുകയും ചെയ്തു. കീരിപ്പതിയിലെ രാമന്റെ കാലിത്തൊഴിത്തും പാടേ നശിപ്പിച്ചു. തൊഴുത്തിലുണ്ടായിരുന്ന പശുക്കൾ കയർ പൊട്ടിച്ച് ഓടിരക്ഷപ്പെട്ടു. മാസങ്ങളായി പ്രദേശത്ത് കാട്ടാന ആക്രമണം…
Read Moreമരിച്ചിട്ടില്ല മനഃസാക്ഷികൾ; ഓർമ്മശക്തി നഷ്ടപ്പെട്ട് മൃതപ്രായയായ യുവതിക്ക് സുമനസുകൾ രക്ഷകരായി
അഗളി: അറഞ്ഞുപെയ്ത കാലവർഷത്തിൽ തണുത്തുമരവിച്ച് മൃതപ്രായയായ യുവതിയ്ക്ക് യുവാക്കൾ രക്ഷകരായി. കൽക്കണ്ടിക്കും കള്ളമലയ്ക്കും ഇടയിൽ റോഡരികിലെ മരച്ചുവട്ടിലായിരുന്നു യുവതിയെ കണ്ടെത്തിയത്. സംഭവമറിഞ്ഞ കുമ്മംകോട്ടിൽ സുബിൻ സേവ്യർ ഭാര്യ റോണിയേയും കൂട്ടി റോഡിലേയ്ക്കിറങ്ങി. കോരിച്ചൊരിയുന്ന മഴ നനഞ്ഞ് ചുരുണ്ടുകൂടി ഇരിക്കുകയായിരുന്ന യുവതിയെ സഹായിക്കാനായി തോട്ടുന്പുറം ജോസ് മോൻ, പൊക്കാനത്ത് അജിമോൻ എന്നിവരും ഇവരുടെ കൂടെക്കൂടി. യുവതിയെ താങ്ങിയെടുത്ത് സുബിന്റെ വീട്ടിലെത്തിച്ചു. നനഞ്ഞ വസ്ത്രം മാറ്റി പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ചു. ഭക്ഷണം നല്‍കിയതോടെ യുവതിയ്ക്ക് പുതുജീവൻ ലഭിച്ച പ്രതീതിയായി. തമിഴ് സംസാരിക്കുന്ന യുവതിയ്ക്ക് സ്വന്തം പേരുപോലും ഓർത്തെടുക്കാനാകുന്നില്ല. സുബ്രഹ്മണ്യൻ എന്നാണ് ഭർത്താവിന്റെ പേരെന്നും രണ്ട് പെണ്‍കുട്ടികളുണ്ടെന്നും യുവതി പറഞ്ഞു. വസ്ത്രങ്ങൾ നിറച്ച ഒരു സഞ്ചി മാത്രമാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. ചിത്തഭ്രമമാണെന്ന് മനസിലായതോടെ അഗളി പോലീസുമായും പഞ്ചായത്ത് പ്രസിഡന്റുമായും ഇവർ ബന്ധപ്പെട്ടു. അഗളി എസ്.ഐ സുബിന്റെ നിർദേശപ്രകാരം ഇവരെ കോട്ടത്തറ ട്രൈബൽ…
Read Moreഅട്ടപ്പാടി ചുരം റോഡ് നിർമാണം പത്തുദിവസത്തിനകം; രണ്ടരക്കോടി രൂപ ഫണ്ട് അനുവദിച്ചതായി സബ് കളക്ടർ
അഗളി: അട്ടപ്പാടി ചുരം റോഡിന്റെ തകർന്ന ഭാഗം പുതുക്കിപ്പണിയാൻ രണ്ടരക്കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും പത്തുദിവസത്തിനകം പണികൾ ആരംഭിക്കുമെന്നും സബ് കളക്ടർ ജെറാമിക് ജോർജ്, തഹസിൽദാർ രാധാകൃഷ്ണൻ നായർ എന്നിവർ അറിയിച്ചു. അപകടനില പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അട്ടപ്പാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മുക്കാലിയിൽ നടത്തിയ വഴിതടയൽ സമരത്തോടനുബന്ധിച്ചു നടത്തിയ അനുരഞ്ജന ചർച്ചയിലാണ് ഇക്കാര്യം ഉറപ്പുനല്‍കിയത്. റോഡ് നവീകരണത്തിനു ഈയാഴ്ച്ച തന്നെ ടെണ്ടർ വിളിക്കും. ആളില്ലാത്ത പക്ഷം പിഡബ്ല്യുഡി നേരിട്ടു പണികൾ ഏറ്റെടുക്കും. ആവശ്യമായ ഭാഗങ്ങളിൽ മരങ്ങൾ മുറിച്ചുനീക്കി വീതിക്കൂട്ടി കോണ്‍ക്രീറ്റു ചെയ്യും. മുക്കാലി മുതൽ ആനക്കട്ടി വരെയുള്ള ഭാഗങ്ങളിലെ റോഡിൻറെ നവീകരണത്തിനും തീരുമാനമായി. മഴക്കെടുതിയിൽ നാശനഷ്ടമുണ്ടായവർക്കു ഉടൻ ധനസഹായം നല്‍കുമെന്നും ഉറപ്പുനല്‍കി. ഇന്നലെ രാവിലെ പത്തിന് മുക്കാലിയിൽ നടന്ന ഉപരോധ സമരം കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻറ് കെ. രാജൻ ഉദ്ഘാടനം ചെയ്തു.
Read Moreജനങ്ങളുടെ ദുരിതം മുതലാക്കി കിഴക്കൻ മേഖലയിൽ തമിഴ് കൊള്ളപ്പലിശ സംഘങ്ങൾ; പണം മേടിക്കുന്നവരുടെ ചിത്രങ്ങൾ ഭീഷണിപ്പെടുത്തിയെടുക്കുന്നു
കൊഴിഞ്ഞാന്പാറ: കാലവർഷം ആരംഭി ച്ചതോടെ ജനങ്ങളുടെ ദുരിതംമുതലാക്കി തമിഴ്കൊള്ള പലിശയ്ക്കും പണം നൽകുന്ന സംഘം എത്തി തുടങ്ങി.സംസ്ഥാനത്ത് കുബേര പോലീസ് ആക്ട് പ്രാബല്യത്തിലുണ്ടായിരുന്ന പ്പോൾ പലിശയ്ക്കു കച്ചവടം നടത്തു ന്നവർ തമിഴ്നാട്ടിലേക്കു തിരിച്ചു പോയിരുന്നു. രണ്ടു വർഷത്തിനു ശേഷം വടകരപ്പതി, എരുത്തേന്പതി, കൊഴിഞ്ഞാന്പാറ, പട്ടഞ്ചേരി , പെരു മാട്ടി, മുതലമട പഞ്ചായത്തു പ്രദേശ ങ്ങളിലാണ് പകൽകൊള്ളയ്ക്ക് അനുയോജ്യ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഈ സ്ഥലങ്ങളിലെല്ലാം കൂടുതലും നിർധന തമിഴ് കുടുംബങ്ങൾ കൂടുതലായി അധിവസിക്കുന്നത്. വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥയിലെന്നതിനാൽ സാന്പത്തിക തട്ടിപ്പിനു എളുപ്പമാവുമെന്നതാണ് ധനമിടപാടുകാരുടെ കണക്കുകൂട്ട ലുകൾ. മുൻകാലങ്ങളിൽ പണം വായ്പ നൽകുന്നവർ ആവശ്യക്കാരോട് നേരിട്ടാണ് നിബന്ധനകൾ അറിയി ച്ചിരുന്നത്. എന്നാൽ ഇപ്പോൾ നിലപാടിൽ ചില മാറ്റങ്ങൾ വരുത്തിയിരിക്കയാണ്. പണം നൽകാനെത്തുന്നവർ ആവശ്യക്കാർക്ക് മൊബൈലിൽ വായ്പ നൽകുന്ന ആളെ വിളിച്ച സംസാരിക്കും. തമിഴ്നാട്ടിൽ നിന്നു പണം കൊടുത്തയക്കുന്നയാൾ നിബന്ധ നകൾ ഫോണിൽ…
Read Moreവിനോദസഞ്ചാരികൾ കൈയൊഴിയുന്നു ; ചെപ്പാറക്കുന്ന് സാമൂഹ്യവിരുദ്ധരുടെ കേന്ദ്രം
വടക്കാഞ്ചേരി: ജില്ലയിലെ വിനോദ സഞ്ചാര രംഗത്തെ പ്രശസ്തമായ ചെപ്പാറക്കുന്ന് സാമൂഹ്യ വിരദ്ധരുടെ താവളമാകുന്നു. തെക്കുംകര പഞ്ചായത്തിലെ പൂമലയിൽ പത്ത് ഏക്കറോളം പരന്നു കിടക്കുന്ന ചെപ്പാറകുന്നിൽ നിന്നുള്ള കാഴ്ച പ്രകൃതി രമണിയമാണ്. പൂമല, പത്താഴകുണ്ട് ഡാമുകളോട് അടുത്തു കിടക്കുന്ന ഇവിടെ ദിനംപ്രതി നൂറുകണക്കിന് പേരാണ് എത്തിയിരുന്നത്. സഞ്ചാരികളുടെ വരവിന് പുറമെ ആൽബം നിർമാതാക്കളും ടെലിഫിലിം എടുക്കുന്നവരും വെഡ്ഡിംഗ് ഒൗട്ട് ഡോർ ഷൂട്ടിംഗിനുമായി നിരവധി പേരും ഇവിടെ എത്താറുണ്ട്. എന്നാൽ ആളുകളുടെ വരവ് കൂടിയതോടെ സാമൂഹ്യ വിരുദ്ധരുടെ ശല്യവും കൂടുതലായി. വിജനമായ പ്രദേശമാണെന്നത് ഇത്തരക്കാർക്ക് സഹായകരമാകുന്നുണ്ട്. ജില്ലയിൽ ഏറ്റവും അധികം മയക്കു മരുന്ന് ലഭിക്കുന്ന കേന്ദ്രമായി ചെപ്പാറകുന്ന് മാറികഴിഞ്ഞു. വാഹനങ്ങളിൽ എത്തുന്ന ഇത്തരക്കാർ സഞ്ചാരികളെന്ന ഭാവേന കുന്ന് കയറുകയും ലഹരി വസ്തുക്കളുമായി തിരിച്ചിറങ്ങുകയുമാണ്. ഇതിനു പുറമെയാണ് മദ്യപൻമാരുടെ ശല്യം. മദ്യപിച്ചതിനുശേഷം കുപ്പികൾ പാറയിലെറിഞ്ഞ് പൊട്ടിക്കുന്നത് ഇവിടെ പതിവാണ്. ഇത് ചോദ്യം…
Read Moreഎയർ ഇന്ത്യയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാലക്കാട് സ്വദേശിക്കെതിരേ അന്വേഷണം തുടങ്ങി
തളിപ്പറമ്പ്: ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട കടമ്പേരി സ്വദaേശികളെ എയര്‍ ഇന്ത്യയില്‍ ജോലിവാഗ്ദാനം ചെയ്ത് മൂന്നേ മുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്ത പരാതിയില്‍ തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്ഐ കെ.ദിനേശന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു. ഇയാള്‍ അതീവ സമര്‍ത്ഥനായ തട്ടിപ്പുകാരനാണെന്ന് പ്രാഥമികാന്വേഷണത്തില്‍ തന്നെ പോലീസിന് ബോധ്യമായി. നിരവധിയാളുകളെ വഞ്ചിച്ചതായി സംശയിക്കുന്നതിനാല്‍ സമാനമായ പരാതികള്‍ കേരളത്തിലോ പുറത്തോ ഉണ്ടായിട്ടുണ്ടോയെന്ന പരിശോധനയിലാണ് പോലീസ്. പാലക്കാട് മണ്ണമ്പറ്റയിലെ എന്‍.വി. പ്രശാന്തിനെതിരേയാണ് തളിപ്പറമ്പ് പോലീസ് വഞ്ചന കുറ്റം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം ഇന്നലെ കേസെടുത്തത്. ബക്കളം കടമ്പേരിയിലെ ഉത്രം വില്ലയില്‍ എം.ജിതിന്, സുഹൃത്ത് ശ്രീഹരി പ്രേമരാജ് എന്നിവരുടെ പരാതിയിലാണ് കേസ്. 2016 ഓഗസ്റ്റ് മാസത്തിലാണ് ജിതിന് ഫെയ്സ്ബുക്ക് വഴി പ്രശാന്തിനെ പരിചയപ്പെടുന്നത്. ഐഎഎസ് ബിരുദധാരിയാണെന്നും ചെന്നൈയില്‍ ഡെപ്യൂട്ടി കളക്ടറായി ജോലിചെയ്യുകയാണെന്നുമാണ് ജിതിനെ വിശ്വസിപ്പിച്ചത്. ഫെയ്സ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും നിരന്തരം ബന്ധപ്പെട്ട ഇരുവരും തമ്മില്‍ അടുത്ത സുഹൃത്തുക്കളായി…
Read Moreറോഡും പാലവും നിർമ്മിക്കാൻ ഫണ്ട് അനുവദിച്ചിട്ടും നടപടിയില്ല; തളികകല്ല് കോളനി ആദിവാസികൾ തോടിനുകുറുകെ താലൽകാലിക നടപ്പാലം പണിതു
മംഗലംഡാം: കടപ്പാറയിൽ വനത്തിനകത്തെ കോളനിയിലേക്ക് റോഡും പാലവും നിർമ്മിക്കാൻ അനുവദിച്ച ഫണ്ട് കൈമാറാൻ വൈകിപ്പിച്ച് ബുദ്ധിമുട്ടിച്ചപ്പോൾ ആദിവാസികൾ സംഘടിച്ച് തോടിനു കുറുകെ താൽക്കാലിക പാലം നിർമ്മിച്ചു. തളികകല്ല് കോളനി വഴിയിൽ പോത്തം തോടിനു കുറുകെയാണ് നടപ്പാലം പണിത് കാട്ടിനുള്ളിൽ ഒറ്റപ്പെടുന്നതിന് താല്കാലിക പരിഹാരം കണ്ടത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പേമാരിയിൽ പോത്തംതോട് കവിഞ്ഞൊഴുകി കോളനിക്കാർ നാല് ദിവസം ഒറ്റപ്പെട്ടിരുന്നു. തോട്ടിൽ നിലവിലുള്ള വഴിയിൽ നിന്നും താഴെയായാണ് മരതടികളും മുള പട്ടികകളും കന്പിയും ഉപയോഗിച്ച് എട്ടടിയോളം ഉയരത്തിൽ നടപ്പാത ഒരുക്കിയിട്ടുള്ളത്. തോട്ടിനുള്ളിൽ നിൽക്കുന്ന മരങ്ങളിലാണ് പാലം ഉറപ്പിച്ചിട്ടുള്ളത്.നാല് ദിവസം മുന്‍പ് തുടങ്ങിയ പാലം പണി ഇന്നലെയാണ് പൂർത്തിയായത്. കന്പിവലിച്ച് കെട്ടി പാലം കൂടുതൽ ഉറപ്പേറിയതാക്കാനുണ്ടെന്ന് പാലം പണിക്ക് നേതൃത്വം നൽകിയ കോളനിയിലെ രാജപ്രിയൻ പറഞ്ഞു. പാലം പണിക്ക് ചെലവായ തുക പഞ്ചായത്തും വനംവകുപ്പുമെല്ലാം നൽകുമെന്ന പ്രതീക്ഷയിലാണ് കോളനിക്കാർ. കാൽ നൂറ്റാണ്ട്…
Read More