ക​ഞ്ചി​ക്കോ​ട് കോ​ച്ച് ഫാ​ക്ട​റി; എ​ൽഡിഎ​ഫ് ജ​ന​കീ​യ കൂ​ട്ടാ​യ്മ ജൂ​ലാ​യ് പത്തിന്

പാ​ല​ക്കാ​ട്: ജി​ല്ല​യു​ടെ വി​ക​സ​ന​ത്തി​ൽ വ​ലി​യ മു​ന്നേ​റ്റം സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യു​ന്ന ക​ഞ്ചി​ക്കോ​ട് കോ​ച്ച് ഫാ​ക്ട​റി ന​ഷ്ട​പ്പെ​ടാ​താ​രി​ക്കാ​ൻ ജ​ന​കീ​യ സ​മ​രം ആ​വ​ശ്യ​മാ​ണെ​ന്നും സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ന​ൽ​കു​ക​യും ത​റ​ക്ക​ല്ലി​ടു​ക​യും ചെ​യ്ത പ​ദ്ധ​തി യാ​ഥാ​ർ​ത്ഥ്യ​മാ​ക്കു​ന്ന​തി​ന് ജൂ​ലാ​യ് 10 ന് ​ജ​ന​കീ​യ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കാ​നും പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് രൂ​പം ന​ൽ​കാ​നും എ​ൽഡി എ​ഫ് ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. ക​ഞ്ചി​ക്കോ​ട് കോ​ച്ച് ഫാ​ക്ട​റി ആ​രം​ഭി​ക്കാ​ത്ത​ത് കേ​ന്ദ്ര​ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ അ​വ​ഗ​ണ​ന​യു​ടെ​യും വ​ഞ്ച​ന​യു​ടെ​യും രാ​ഷ്ട്രീ​യ വി​വേ​ച​ന​വു​മാ​ണ്. 2008-ൽ ​പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ വി​ഭ​ജി​ച്ച് സേ​ലം ഡി​വി​ഷ​ൻ രൂ​പീ​ക​രി​ച്ച​പ്പോ​ഴാ​ണ് അ​ന്ന​ത്തെ റെ​യി​ൽ​വേ മ​ന്ത്രി ലാ​ലു​പ്ര​സാ​ദ് യാ​ദ​വ് ക​ഞ്ചി​ക്കോ​ട് കോ​ച്ച് ഫാ​ക്ട​റി സ്ഥാ​പി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്. 2012-13 ലെ ​റെ​യി​ൽ​വേ ബ​ഡ്ജ​റ്റി​ൽ പ​ദ്ധ​തി അ​നു​വ​ദി​ക്കു​ക​യും 2012-ൽ ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​റ​ക്ക​ല്ലി​ടു​ക​യും ചെ​യ്ത​താ​ണ്. ഇ​തി​ന് വേ​ണ്ടി മു​ൻ എ​ൽ ഡി ​എ​ഫ് സ​ർ​ക്കാ​ർ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ന​ൽ​കി​യ​തു​മാ​ണ്. ര​ണ്ടാം യു ​പി എ ​സ​ർ​ക്കാ​രോ പി​ന്നീ​ട് അ​ധി​കാ​ര​ത്തി​ൽ…

Read More

അ​ന​ങ്ങ​ൻ​മ​ല ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യി​ൽ; ത​ഹ​സീ​ൽ​ദാ​ർ ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ല്കി

ഒ​റ്റ​പ്പാ​ലം: അ​ന​ങ്ങ​ൻ​മ​ല ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യി​ലാ​യ​തോ​ടെ ത​ഹ​സീ​ൽ​ദാ​ർ ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ല്കി. മ​ല​യു​ടെ അ​ടി​വാ​ര​ത്ത് ശ​ക്ത​മാ​യ മ​ണ്ണി​ടി​ച്ചി​ലും മ​ല​വെ​ള്ള​പ്പാ​ച്ചി​ലു​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം തി​മി​ർ​ത്തു​പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യും നി​ല​നി​ല്ക്കു​ന്നു. ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യാ​ൽ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ത്തു​വ​രു​ന്ന​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം അ​ന​ങ്ങ​ൻ​മ​ല​യി​ൽ ശ​ക്തി​കു​റ​ഞ്ഞ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​താ​യി താ​ഴെ താ​മ​സി​ക്കു​ന്ന​വ​ർ പ​റ​ഞ്ഞു.വ​രോ​ട് നാ​ലാം​മൈ​ൽ മ​ല​യ​ടി​വാ​ര​ത്താ​യി 12 കു​ടും​ബ​ങ്ങ​ളാ​ണു​ള്ള​ത്. മാ​റി​താ​മ​സി​ക്കാ​ൻ ഒ​റ്റ​പ്പാ​ലം ത​ഹ​സീ​ൽ​ദാ​ർ ഇ​വ​ർ​ക്കു നി​ർ​ദേ​ശം ന​ല്കി. ക​ഴി​ഞ്ഞ​ദി​വ​സം ക​ന​ത്ത മ​ഴ​യി​ൽ മ​ല​യു​ടെ മു​ക​ളി​ൽ​നി​ന്നും പ്ര​ത്യേ​ക ശ​ബ്ദം​കേ​ട്ട​താ​യും പ​രി​സ​ര​വാ​സി​ക​ൾ വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്നാ​ണ് ഒ​റ്റ​പ്പാ​ലം ത​ഹ​സീ​ൽ​ദാ​ർ ജി.​ര​മേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത റ​വ​ന്യൂ​സം​ഘം സ്ഥ​ല​ത്തെ​ത്തി​യ​ത്. പ​രി​സ​ര​ത്തു​ള്ള ആ​ഴ​മേ​റി​യ ക​നാ​ലി​ൽ വെ​ള്ളം​നി​റ​ഞ്ഞ​ത് ഉ​രു​ൾ​പൊ​ട്ട​ലി​നു തെ​ളി​വാ​യി സ​മീ​പ​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. കാ​ഞ്ഞി​ര​പ്പു​ഴ ക​നാ​ൽ അ​ധി​കൃ​ത​രു​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​നാ​ലി​ലേ​ക്ക് വെ​ള്ളം തു​റ​ന്നു​വി​ട്ടി​ല്ലെ​ന്നും മ​ല​മു​ക​ളി​ൽ​നി​ന്നു​ള്ള വെ​ള്ള​മാ​ണി​തെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. മ​ല​യി​ൽ പൊ​ട്ടി​വീ​ഴാ​നി​ട​യു​ള്ള ആ​യി​ര​ക്ക​ണ​ക്കി​നു പാ​റ​ക്കൂ​ട്ട​ങ്ങ​ളു​ണ്ട്. മ​ഴ ശ​ക്ത​മാ​യി തു​ട​ർ​ന്നാ​ൽ ഇ​തു താ​ഴേ​യ്ക്കു പ​തി​ക്കാ​നും…

Read More

സു​ര​ക്ഷാ ജീ​വ​ന​ക്കാ​രില്ല; മം​ഗ​ലം​ഡാം ഷ​ട്ട​ർ​ഭാ​ഗ​ത്ത് “വിനോദ സഞ്ചാര’ത്തിനു അപകട സാധ്യത

മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാ​മി​ന്‍റെ ഷ​ട്ട​ർ​ഭാ​ഗ​ത്ത് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ ഇ​ല്ലാ​ത്ത​ത് അ​പ​ക​ട​ത്തി​നു വ​ഴി​വ​യ്ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഡാം ​കാ​ണാ​നെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ ഷ​ട്ട​റു​ക​ൾ​ക്ക് താ​ഴെ പു​ഴ​യി​ൽ ഇ​റ​ങ്ങു​ന്ന​തും ടീ​മു​ക​ളാ​യി ന​ട​ക്കു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും. പ്ര​വേ​ശ​നം നി​രോ​ധി​ച്ച സ്ഥ​ല​ങ്ങ​ളി​ലാ​ണ് ആ​ളു​ക​ൾ ഇ​റ​ങ്ങു​ന്ന​ത്. ഇ​വ​രെ നി​യ​ന്ത്രി​ക്കു​ന്ന​തി​നോ അ​പ​ക​ട മു​ന്ന​റി​യി​പ്പു ന​ല്കു​ന്ന​തി​നോ ആ​ളി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. ആ​വ​ശ്യ​ത്തി​നു മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളു​മി​ല്ല. ഡാ​മി​ന്‍റെ മു​ഴു​വ​ൻ ഷ​ട്ട​റു​ക​ളും തു​റ​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ൽ ആ​ളു​ക​ൾ ഗേ​റ്റ് ചാ​ടി​ക്ക​ട​ന്ന് പു​ഴ​യി​ലി​റ​ങ്ങു​ന്നു​ണ്ട്.

Read More

പു​തു​ന​ഗ​ര​ത്ത് യു​വാ​വ് റെ​യി​ൽ​വേ  ട്രാ​ക്കി​ൽ മ​രി​ച്ച​നി​ല​യി​ൽ;  മ​റ്റൊ​രാ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

പു​തു​ന​ഗ​രം(പാലക്കാട്): പു​തു​ന​ഗ​ര​ത്ത് റെ​യി​ൽ​വേ ട്രാ​ക്കി​ൽ യു​വാ​വി​നെ മ​രി​ച്ച​ നി​ല​യി​ലും മ​റ്റൊ​രാ​ളെ പ​രി​ക്കേ​റ്റ് അ​വ​ശ​നി​ല​യി​ലും ക​ണ്ടെ​ത്തി. വി​രി​ഞ്ഞ​പ്പാ​ടം ക​ള്ളു​ഷാ​പ്പി​നു പി​റ​കി​ലെ ട്രാ​ക്കി​ലാ​ണ് അ​പ​ക​ടം. ത​ത്ത​മം​ഗ​ലം കു​റ്റി​ക്കാ​ട്ടി​ൽ പ​രേ​ത​നാ​യ ബേ​ബി​യു​ടെ മ​ക​ൻ ജി​ബി​നെ (18) മ​രി​ച്ച​ നി​ല​യി​ലും മേ​ട്ടു​ക്ക​ട മ​ണി​ക​ണ്ഠ​ന്‍റെ മ​ക​ൻ സു​മേ​ഷി​നെ (21) പ​രി​ക്കേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ലു​മാ​ണ് ഇ​ന്നു പു​ല​ർ​ച്ചെ അ​ഞ്ചി​നു നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ​ത്. സു​മേ​ഷി​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പാ​ല​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​മ്മാ​വ​നെ കാ​ണാ​നെ​ന്നു പ​റ​ഞ്ഞാ​ണ് ഇ​ന്ന​ലെ രാ​ത്രി ജി​ബി​ൻ വീ​ട്ടി​ൽ​നി​ന്നും ഇ​റ​ങ്ങി​യ​ത്. മൃ​ത​ദേ​ഹ​ത്തി​നു സ​മീ​പം ഒ​രു ഷൂ, ​200 രൂ​പ, മൊ​ബൈ​ൽ, മ​ദ്യ​ക്കു​പ്പി, പ്ലാ​സ്റ്റി​ക് ക​വ​റി​ൽ മു​ന്തി​രി എ​ന്നി​വ ചി​ത​റി​ക്കിട​ക്കു​ന്നു​ണ്ട്. മൃ​ത​ദേ​ഹം ക​മി​ഴ്ന്നു​കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ്. ട്രാ​ക്കി​നു സ​മീ​പ​ത്തെ പാ​ല​ത്തി​ലി​രു​ന്നു ഇ​രു​വ​രും മ​ദ്യ​പി​ച്ചി​രി​ക്കാ​മെ​ന്നു പോ​ലീ​സ് സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. പു​തു​ന​ഗ​രം പോ​ലീ​സും റെ​യി​ൽ​വേ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. രാ​ത്രി​യി​ൽ​ പോ​യ ട്രെ​യി​ൻ ത​ട്ടി അ​പ​ക​ടം…

Read More

കോ​ച്ച് ഫാ​ക്ട​റി: കേന്ദ്രത്തിനെതിരെയുള്ള എം​പി​യു​ടെ  പ്ര​ചാ​ര​ണം ദു​ഷ്ട​ലാ​ക്കോ​ടെയെന്ന് ബി​ജെ​പി

പാ​ല​ക്കാ​ട് : കോ​ച്ച് ഫാ​ക്ട​റി കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ച്ചു​വെ​ന്ന് എം​പി​യു​ടെ പ്ര​ചാ​ര​ണം ദു​ഷ്ട​ലാ​ക്കോ​ടെ​യാ​ണെ​ന്ന് ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി ജി​ല്ലാ അ​ധ്യ​ക്ഷ​ൻ ഇ. ​കൃ​ഷ്ണ​ദാ​സ്. എം​പി​ക്ക് ന​ല്കി​യെ​ന്നു പ​റ​യു​ന്ന ക​ത്തി​ൽ എ​വി​ടെ​യും പാ​ല​ക്കാ​ട് കോ​ച്ച് ഫാ​ക്ട​റി ഉ​പേ​ക്ഷി​ച്ചു​വെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല. മ​റി​ച്ച് ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ആ​വ​ശ്യ​ത്തി​ല​ധി​കം കോ​ച്ചു​ക​ൾ ഉ​ണ്ടാ​ക്കാ​നു​ള്ള സം​വി​ധാ​നം നി​ല​വി​ലു​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര​മ​ന്ത്രി​മാ​ർ പ​റ​ഞ്ഞി​ട്ടു​ള്ളൂ. ര​ണ്ടാം യു​പി​എ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് പാ​ല​ക്കാ​ട് കോ​ട്ട മൈ​താ​ന​ത്ത് ത​റ​ക്ക​ല്ലി​ടു​ക​യും കേ​ര​ള​ത്തി​ൽ​നി​ന്ന് എ​ട്ടു കേ​ന്ദ്ര​മ​ന്ത്രി​മാ​ർ ഭ​രി​ക്കു​ന്പോ​ഴും എ​ന്തു​കൊ​ണ്ട് ഈ​പ​ദ്ധ​തി മു​ന്നോ​ട്ടു​കൊ​ണ്ടു പോ​കാ​ൻ സാ​ധി​ച്ചി​ല്ലെ​ന്ന് സി​പി​എ​മ്മും കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​വും വ്യ​ക്ത​മാ​ക്ക​ണം. പാ​ല​ക്കാ​ടി​നാ​യി മോ​ദി സ​ർ​ക്കാ​ർ ഐ​ഐ​ടി​യും ഫു​ഡ് പാ​ർ​ക്കും ഡി​ഫ​ൻ​സ് പാ​ർ​ക്ക്, ന​ഗ​ര​സ​ഭ​യി​ൽ അ​മൃ​ത​പ​ദ്ധ​തി എ​ന്നി​വ​യെ​ല്ലാം കൊ​ണ്ടു​വ​ന്ന​തു​പോ​ലെ റെ​യി​ൽ​വേ ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്ത് ഉ​ചി​ത​മാ​യ പ​ദ്ധ​തി കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് പാ​ല​ക്കാ​ട് ജി​ല്ലാ അ​ധ്യ​ക്ഷ​ൻ കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞു.

Read More

 സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും  സഹായവുമായി  പി​ങ്ക് പോ​ലീ​സ് 16 മു​ത​ൽ പാ​ല​ക്കാ​ടും: 1515 ടോ​ൾ ഫ്രീ ​ന​ന്പ​ർ

പാ​ല​ക്കാ​ട്: സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കും ഇ​നി 1515 എ​ന്ന ടോ​ൾ​ഫ്രീ ന​ന്പ​റി​ലേ​ക്ക് വി​ളി​ച്ച് സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടാം. സ്ത്രീ​ക​ളു​ടേ​യും കു​ട്ടി​ക​ളു​ടേ​യും സു​ര​ക്ഷ​യ്ക്കാ​യി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ള്ള പി​ങ്ക് പോ​ലീ​സ് പാ​ല​ക്കാ​ട് ജി​ല്ല​യി​ലും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്നു. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സു​ര​ക്ഷ മു​ൻ​നി​ർ​ത്തി വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ത്രം നേ​രി​ട്ടു നി​യ​ന്ത്രി​ക്കു​ന്ന പി​ങ്ക് പൊ​ലീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ-​പി​ന്നാ​ക്ക​ക്ഷേ​മ- നി​യ​മ -സാം​സ്ക്കാ​രി​ക -പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി എ.​കെ.​ബാ​ല​ൻ 16 രാ​വി​ലെ 9.30ന് ​ജി​ല്ലാ പൊ​ലീ​സ് ഓ​ഫീ​സ് അ​നെ​ക്സി​ൽ നി​ർ​വ​ഹി​ക്കും. പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളേ​യും ക​ണ്‍​ട്രോ​ൾ റൂ​മു​ക​ളേ​യും സ​മ​ന്വ​യി​പ്പി​ച്ചാ​ണ് പി​ങ്ക് പ​ട്രോ​ൾ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ക. ഡി.​പി.​ഒ അ​ന​ക്സ് അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ക്രൈം​ബ്രാ​ഞ്ച് ഡി.​വൈ.​എ​സ്.​പി പി. ​ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​നാ​കും. ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ദേ​ബേ​ഷ് കു​മാ​ർ ബെ​ഹ്റ ഐ ​പി എ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി.​വൈ.​എ​സ്.​പി സെ​യ്താ​ലി, ഡി.​സി.​ആ​ർ.​ബി ഡി.​വൈ.​എ​സ്.​പി കെ.​എ​ൽ.​രാ​ധാ​കൃ​ഷ്ണ​ൻ, ജി.​ഡി.​വി​ജ​യ​കു​മാ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

Read More

കാ​ല​വ​ർ​ഷ​കെ​ടു​തി : ജി​ല്ല​യി​ൽ റെ​ഡ് അ​ലെ​ർ​ട്ട്; ഉ​ദ്യോ​ഗ​സ്ഥ​ർ 18 വ​രെ അ​വ​ധി​യി​ൽ പോ​ക​രു​ത്

പാ​ല​ക്കാ​ട്: കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തി​നാ​ൽ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ ഉ​ണ്ടാ​വാ​നു​ള​ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സം​സ്ഥാ​ന സ​ർ​ക്കാ​ർ ജി​ല്ല​യി​ൽ റെ​ഡ് അ​ലെ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജൂ​ണ്‍18 വ​രെ എ​ല്ലാ ജി​ല്ലാ​ത​ല ഓ​ഫീ​സ​ർ​മാ​രും ദു​ര​ന്ത നി​വാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​വ​ശ്യ​മു​ള​ള ജീ​വ​ന​ക്കാ​രും, ത​ഹ​സി​ൽ​ദാ​ർ​മാ​ർ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​രും അ​വ​ധി എ​ടു​ക്കാ​തെ അ​വ​ര​വ​രു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ൽ ത​ന്നെ​യു​ണ്ടാ​വ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡി.​ബാ​ല​മു​ര​ളി അ​റി​യി​ച്ചു. അ​വ​ധി​യി​ൽ പോ​യ​വ​രു​ടെ അ​വ​ധി റ​ദ്ദ് ചെ​യ്ത് തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​നു​ള​ള നി​ർ​ദേ​ശം ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​ക​ണം. പൊ​ലീ​സ്, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ, ആ​രോ​ഗ്യം, ക​ഐ​സ്ഇ​ബി, വാ​ട്ട​ർ അ​തോ​റി​റ്റി, പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത്, ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗ​ത്തി​ലു​ള​ള​വ​ർ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ​മ​യോ​ചി​ത ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്വീ​ക​രി​ക്കാ​ൻ സ​ജ്ജ​രാ​ക​ണ​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

Read More

വീ​ടു​വി​ട്ട് പ​ലാ​യ​നം  ചെ​യ്ത​വ​രു​ടെ ക​ഥ​യ​റി​യാ​മോ… പ​ല​സ്തീ​നി​ലോ ഗാ​സ​യി​ലോ അല്ല ഈ പാലയനം;  തൃ​ശൂ​ർ ജി​ല്ല​യി​ലെ തി​രു​വി​ല്വാ​മ​ലയിൽ നിന്നും പ​ലാ​യ​നം  ചെയ്യേണ്ടി വന്നവരുടെ കഥ

തി​രു​വി​ല്വാ​മ​ല: ഇ​ത് വീ​ടു​വി​ട്ട് പ​ലാ​യ​നം ചെ​യ്ത​വ​രു​ടെ ജീ​വി​ത​ക​ഥ​യാ​ണ്. പ​ല​സ്തീ​നി​ലോ ഗാ​സ​യി​ലോ യു​ദ്ധ​ക്കെ​ടു​തി അ​നു​ഭ​വി​ക്കു​ന്ന ഏ​തെ​ങ്കി​ലും രാ​ഷ്ട്ര​ത്തി​ലോ അ​ല്ല. ന​മ്മു​ടെ കേ​ര​ള​ത്തി​ൽ, ന​മ്മു​ടെ തൃ​ശൂ​ർ ജി​ല്ല​യി​ൽ തി​രു​വി​ല്വാ​മ​ല​യി​ലാ​ണ് വീ​ടൊ​ഴി​ഞ്ഞ് ആ​ളു​ക​ൾ മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ക​ട​ലാ​സി​ലും ചു​വ​പ്പു​നാ​ട​യി​ലും ഒ​തു​ങ്ങി​യ​പ്പോ​ൾ വീ​ടു​വി​ട്ടി​റ​ങ്ങു​ക​യ​ല്ലാ​തെ മാ​ർ​ഗ​മു​ണ്ടാ​യി​രു​ന്നി​ല്ല മ​ലേ​ശ​മം​ഗ​ല​ത്തെ നാ​ലു കു​ടും​ബ​ങ്ങ​ൾ​ക്ക്. ആ​ശ്ര​യ​പ​ദ്ധ​തി പ്ര​കാ​രം സ്ഥ​ല​വും വീ​ടും ല​ഭി​ച്ച കു​ടും​ബ​ങ്ങ​ളാ​ണ് വീ​ടു​വി​ട്ടു പോ​യ​ത്. മ​ലേ​ശ​മം​ഗ​ലം പു​ത്ത​ൻ​മാ​രി ഭാ​ഗ​ത്ത് നി​ന്നും വെ​ള്ള​വും വ​ഴി​യും ഇ​ല്ലാ​തെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ത്ത് നി​ന്ന് വീ​ടൊ​ഴി​ഞ്ഞു​പോ​കാ​തെ നി​വൃ​ത്തി​യി​ല്ലാ​യി​രു​ന്നു. വെ​ള്ള​ത്തി​ന് വേ​ണ്ടി ഇ​വ​ർ അ​ല​ഞ്ഞ​പ്പോ​ൾ വീ​ടി​നു കു​റ​ച്ച​പ്പു​റ​ത്താ​യി അ​ധി​കൃ​ത​ർ നി​ർ​മി​ച്ച കു​ഴ​ൽ​കി​ണ​റി​ൽ നി​ന്ന് വെ​ള്ളം ഓ​വ​ർ​ഫ്ളോ ആ​യി പോ​വു​ക​യാ​യി​രു​ന്നു. ഇ​തി​ൽ ഒ​രു മോ​ട്ടാ​ർ സ്ഥാ​പി​ച്ചാ​ൽ ഈ ​വീ​ട്ടു​കാ​ർ​ക്കും സ​മീ​പപ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും വെ​ള്ളം എ​ത്തി​ക്കാ​ൻ സാ​ധി​ക്കും. പ​ഞ്ചാ​യ​ത്തി​ലെ ഏ​റ്റ​വും രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം അ​നു​ഭ​വി​ക്കു​ന്ന മ​ലേ​ശ​മം​ഗ​ല​ത്ത് കു​ഴ​ൽ​കി​ണ​ർ ഉ​ണ്ടാ​യി​ട്ടും വെ​ള്ളം പാ​ഴാ​യി പോ​കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്.…

Read More

മംഗലം ഡാമിന്‍റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ; ഡാം നിറഞ്ഞതിനെ തുടർന്ന് ഇ​ന്നോ നാ​ളെ​യോ തു​റ​ക്കും 

മം​ഗ​ലം​ഡാം: റി​സ​ർ​വോ​യ​റി​ൻ​റെ വൃ​ഷ്ടി പ്ര​ദേ​ശ​മാ​യ മ​ല​മേ​ഖ​ല​യി​ൽ തു​ട​രു​ന്ന ക​ന​ത്ത പേ​മാ​രി​യി​ൽ മം​ഗ​ലം​ഡാം നി​റ​ഞ്ഞു. ആ​ദ്യ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് മം​ഗ​ലം​ഡാം ഇ​ന്നോ നാ​ളെ​യോ തു​റ​ക്കും. മം​ഗ​ലം പു​ഴ​യി​ൽ ഇ​റ​ങ്ങു​ന്ന​വ​രും പു​ഴ​യോ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മ​ന്നു അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ല്കി. 76.10 മീ​റ്റ​റാ​ണ് ഇ​ന്ന​ലെ രാ​വി​ലെ രേ​ഖ​പ്പെ​ടു​ത്തി​യ ഡാ​മി​ലെ ജ​ല​നി​ര​പ്പ്. 76.51 മീ​റ്റ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നാ​ൽ ആ​ദ്യ മു​ന്ന​റി​യി​പ്പ് ന​ല്കും. 7.28 മീ​റ്റ​റി​ലെ​ത്തി​യാ​ൽ ര​ണ്ടാ​മ​ത്തെ മു​ന്ന​റി​യി​പ്പി​നൊ​പ്പം ഷ​ട്ട​ർ തു​റ​ക്കും. ദി​വ​സം ഒ​രു മീ​റ്റ​റി​ല​ധി​ക​മാ​ണ് ഡാ​മി​ൽ വെ​ള്ളം നി​റ​യു​ന്ന​ത്. ഈ ​സ്ഥി​തി അ​ടു​ത്ത കാ​ല​ത്തൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് ഇ​റി​ഗേ​ഷ​ൻ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. പ്ര​ധാ​ന നീ​രൊ​ഴു​ക്കാ​യ ക​ട​പ്പാ​റ തോ​ട് ക​വി​ഞ്ഞൊ​ഴു​കി​യാ​ണ് വെ​ള്ളം ഡാ​മി​ലെ​ത്തു​ന്ന​ത്. പോ​ത്തം​തോ​ട്, ക​ട​പ്പാ​റ,ത​ളി​ക​ക്ക​ല്ല്, കു​ഞ്ചി​യാ​ർ​പ​തി, ക​വി​ളു​പാ​റ, മ​ണ്ണെ​ണ്ണ​ക്ക​യം, ചൂ​രു​പ്പാ​റ, ഓ​ടം​തോ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ പേ​മാ​രി തു​ട​രു​ന്ന​താ​ണ് ഒ​രാ​ഴ്ച്ച​യ്ക്കു​ള്ളി​ൽ ഡാം ​നി​റ​യാ​ൻ കാ​ര​ണ​മാ​യി​ട്ടു​ള്ള​ത്. ഞു

Read More

ക​ട​ബാ​ധ്യ​ത​യെ തു​ട​ർ​ന്ന് വ​ട​ക്ക​ഞ്ചേ​രി​യി​ൽ ക​ർ​ഷ​ക​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വം ഗൗരവതരമെന്ന് രമേശ് ചെന്നിത്തല

വ​ട​ക്ക​ഞ്ചേ​രി: ക​ട​ബാ​ധ്യ​ത​യെ തു​ട​ർ​ന്ന് വ​ട​ക്ക​ഞ്ചേ​രി​യി​ൽ ക​ർ​ഷ​ക​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വം ഏ​റേ ഗൗ​ര​വസ്വ​ഭാ​വ​മു​ള്ള​താ​ണെ​ന്നും സ​ർ​ക്കാ​ർ ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി ത​ള്ളി​കൊ​ണ്ടു​ള്ള മു​ൻ​കാ​ല ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. മും​ബൈ​യി​ലെ ക​ർ​ഷ​ക​രു​ടെ ലോം​ഗ് മാ​ർ​ച്ചി​ന് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ച​വ​ർ വ​ട​ക്ക​ഞ്ചേ​രി​യി​ൽ ക​ർ​ഷ​ക​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത​പ്പോ​ൾ മൗ​നം പാ​ലി​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കു​റി​ച്ചു.ച​ട​യ​പ്പ​ന്‍റെ ക​ട​ബാ​ധ്യ​ത എ​ഴു​തി​ത​ള്ള​ണ​മെ​ന്നും കു​ടും​ബ​ത്തി​ന് മ​തി​യാ​യ ന​ഷ്ട പ​രി​ഹാ​ര തു​ക ന​ൽ​ക​ണ​മെ​ന്നും യു.​ഡി.​എ​ഫ്.​ത​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.​ വി.​പി.​മു​ത്തു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ള​യം പ്ര​ദീ​പ്, എ.​ആ​ണ്ടി​യ​പ്പു, ഡോ.​അ​ർ​സ​ല​ൻ നി​സ്സാം, ചാ​ത്ത​ൻ മാ​സ്റ്റ​ർ, റെ​ജി.​കെ.​മാ​ത്യു, യു.​അം​ബു​ജാ​ക്ഷ​ൻ, മു​ഹ​മ്മ​ദ് ഖ​നി, തോ​മ​സ് ജോ​ണ്‍, സു​ന്ദ​ര​ൻ, എം.​എ​സ്.​അ​ബ്ദു​ൾ ഖു​ദ്ദൂ​സ്, അ​യ്യ​പ്പ​ൻ, ബാ​ബു മാ​ധ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More