അഗളി: മണ്ണാർക്കാട്-ചിന്നത്തടാകം റോഡിലെ ആനമൂളിചുരം കഴിഞ്ഞവർഷം സെപ്റ്റംബർ 16, 17, 18 തീയതികളിലുണ്ടായ മഴയിലും ഉരുൾപൊട്ടലിലും തകർന്നു. ഈ ചുരംറോഡ് ബലപ്പെടുത്തി നവീകരണ പ്രവൃത്തികൾ ചെയ്യുമെന്നും മണ്ണാർക്കാട് മുതൽ ആനക്കട്ടിവരെ റോഡ് പുതുക്കിപണിയുമെന്നും സർക്കാർ വാഗ്ദാനം നല്കിയിരുന്നെങ്കിലും യാതൊന്നും നടപ്പായില്ല. നിലവിൽ കാലവർഷം തുടങ്ങിയതോടെ ചുരംവഴിയുള്ള യാത്ര ദുഷ്കരവും ഭയാനകവുമാണ്. ആദിവാസികളും കുടിയേറ്റ കർഷകരും ഉൾപ്പെടെയുള്ള രോഗികളെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് പകലും രാത്രിയിലും ഇതുവഴി വേണം കൊണ്ടുപോകാൻ. കുണ്ടുംകുഴികളുംപോലും അടയ്ക്കുവാൻ പി.ഡബ്ല്യുഡി റോഡ് വിഭാഗത്തിനു സാധിച്ചിട്ടില്ല. സർക്കാർ ജീവനക്കാർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ഉൾപ്പെടെ ദിവസേന അയ്യായിരത്തോളംപേർ ചുരംറോഡ് വഴി യാത്ര ചെയ്യുന്നു്. അപകടാവസ്ഥയിൽ നില്ക്കുന്ന ചുരംറോഡ് ഈ മഴക്കാലത്ത് വീണ്ടും തകർന്നാൽ ഇരുന്നൂറു കിലോമീറ്റർ ചുറ്റിവളഞ്ഞ് കോയന്പത്തൂർ വഴിവേണം അട്ടപ്പാടിക്കാർക്ക് താലൂക്ക് ആസ്ഥാനമായ മണ്ണാർക്കാട് എത്തിച്ചേരാൻ. അട്ടപ്പാടി ചുരംറോഡിന്റെ അപകടാവസ്ഥയ്ക്ക് പരിഹാരമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ജനകീയ…
Read MoreCategory: Palakkad
ഡ്രെയിനേജ് സംവിധാനം ഒരുക്കിയില്ല; വീടുകളിലും പരിസരത്തും വെള്ളം കയറിയതിനെ തുടർന്ന് നെല്ലിയാംമ്പാടം റോഡിലെ താമസക്കാർ കരാർകമ്പനി ഓഫീസ് ഉപരോധിച്ചു
വടക്കഞ്ചേരി: ദേശീയപാതയിൽ നിന്നുള്ള വെള്ളം ഒഴിഞ്ഞുപോകാൻ ഡ്രെയിനേജ് സംവിധാനം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് തേനിടുക്ക് നെല്ലിയാംന്പാടം റോഡിലെ താമസക്കാർ കരാർ കന്പനിയുടെ ചുവട്ടുപ്പാടത്തെ ഓഫീസിൽ പ്രതിഷേധവുമായെത്തി. ദേശീയപാതയിൽ നിന്നുള്ള മഴവെള്ളം മുഴുവൻ താഴെയുള്ള നെല്ലിയാംന്പാടം റോഡിലേക്കാണ് ഒഴുകുന്നത്. മണ്ണുനിറഞ്ഞ വെള്ളം റോഡിലും റോഡുവശങ്ങളിലെ വീടുകൾക്ക് ചുറ്റും നിറയുകയാണ്. തുടർച്ചയായി മഴപെയ്താൽ റോഡിൽ മൂന്നടിയിലേറെ ഉയരത്തിലാകും ചെളിവെള്ളം ഉയരുക. വെള്ളം ഒഴിഞ്ഞുപോകാൻ ചാലില്ലാതെ മലിനജലം വീടുകൾക്കുള്ളിലും നിറയും. ഡ്രെയിനേജ് സംവിധാനം കുറ്റമറ്റതാക്കണമെന്ന് പലതവണ കരാർ കന്പനിയോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകാതെ വന്നപ്പോഴാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.കൂടത്തിനാലിൽ ജോണ് തോമസ്, തന്പി, സണ്ണി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നാട്ടുകാർ ഓഫീസിലെത്തി പ്രതിഷേധിച്ചത്. ജെസി ബിയുടെ സഹായത്തോടെ വെള്ളംപോകാൻ സൗകര്യമൊരുക്കാമെന്ന് കരാർകന്പനി അധികൃതർ പറഞ്ഞെങ്കിലും ഇന്നലെ വൈകുന്നേരം വരേയും പണികളൊന്നും നടന്നില്ലെന്ന് ജോണ് തോമസ് പറഞ്ഞു.ആറുവരി ദേശീയപാത നിർമിക്കുന്പോൾ വേസ്റ്റ് കല്ലും മണ്ണും കൂട്ടിയിട്ടത് വെള്ളം…
Read Moreകഞ്ചിക്കോട് കോച്ച് ഫാക്ടറി: അനിശ്ചിതകാല പ്രക്ഷോഭം നടത്തുവാനൊരുങ്ങി കോണ്ഗ്രസ്
പാലക്കാട് : കോച്ച് ഫാക്ടറിക്കുവേണ്ടി അനിശ്ചിതകാല പ്രക്ഷോഭം നടത്തുവാൻ ജില്ലാ കോണ്ഗ്രസ്സ് കമ്മിറ്റി തിരുമാനിച്ചു. 2012ൽ യു.പി.എ.സർക്കാർ തറക്കല്ലിട്ടതും പിന്നീട് യു.ഡി.എഫ്. സർക്കാർ സ്ഥലമേറ്റെടുത്ത് നല്കിയതുമായ പദ്ധതി ബി.ജെ.പി. സർക്കാർ അട്ടിമറിച്ചുവെന്ന് കോണ്ഗ്രസ്സ് നേതൃയോഗം കുറ്റപ്പെടുത്തി. കഴിഞ്ഞ നാല് വർഷമായി പലതരത്തിലുളള വാഗ്ദാനം നല്കി കേരളത്തോട് രാഷ്ട്രീയ പകപോക്കലാണ് കേന്ദ്രസർക്കാർ ചെയ്തിരിക്കുന്നത്.ഇപ്പോൾ കോച്ച് ഫാക്ടറി ഉപേക്ഷിക്കാൻ തീരുമാനിച്ചതിലൂടെ രണ്ട് വർഷക്കാലമായി അധികാരത്തിലിരിക്കുന്ന സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ കടുത്ത അനാസ്ഥയാണ് കാണിച്ചത് കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത് നല്കിയ സ്ഥലം കാട്പിടിച്ച് കിടക്കുകയാണ്. ഒന്പത് വർഷം പിന്നിട്ട പാലക്കാട് എംപി കാഴ്ചക്കാരൻ മാത്രമായി മാറി.കേന്ദ്രസർക്കാരിന്റെ പകപോക്കലിനും സംസ്ഥാന സർക്കാരിന്റെ അനാസ്ഥതക്കും പാലക്കാട് എം.പി.യുടെ കെടുകാര്യസ്ഥതയ്ക്കും എതിരെ ജില്ലാ കോണ്ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒന്നാംഘട്ടം കോച്ച് ഫാക്ടറി സമരം 23 ന് രാവിലെ 10 മണിക്ക് പുതുശ്ശേരി ജംഗ്ഷനിൽ നടത്തും.…
Read Moreപറളി പുഴയിൽ നിലയുറപ്പിച്ച് കാട്ടാനകൾ; മൂന്നാംദിനവും കാടുകയറ്റാനായില്ല; ജനം ഭീതിയിൽ
പാലക്കാട്: മുണ്ടൂരിൽ ഗൃഹനാഥനെ കൊന്ന് നാട്ടിൽ ഭീതിവിതച്ച് വിലസുന്ന കാട്ടാനകളെ മൂന്നാംദിനവും കാടുകയറ്റാനായില്ല. കാടുകയറാൻ കൂട്ടാക്കാത്ത രണ്ടു കാട്ടാനകൾ ഇന്നു പുലർച്ചെ മുതൽ പറളി റെയിൽവേ സ്റ്റേഷനുസമീപമുള്ള കടവത്തു പുഴയിലിറങ്ങിയിരിക്കുകയാണ്. പുലർച്ചെ മൂന്നുമുതൽ ആനകൾ ഈ ഭാഗത്തു നിലയുറപ്പിച്ചതായി നാട്ടുകാർ പറയുന്നു. പോലീസ്, വനംവകുപ്പ്, ദ്രുതകർമസേന വിഭാഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം, ആനകൾ മണിക്കൂറുകളോളമായിട്ടും പുഴയിൽനിന്നും കരയ്ക്കു കയറിയിട്ടില്ലാത്തത് ആശങ്ക വിതയ്ക്കുന്നു. ആനകളെ വന്ന വഴിയിലൂടെതന്നെ കാടുകയറ്റാനാണ് അധികൃതരുടെ ശ്രമം. ഇപ്പോൾ ആനകൾ നിൽക്കുന്നതിന്റെ നാലുവശവും ജനവാസ മേഖലയാണ്. സ്കൂളുകളും റെയിൽവേ സ്റ്റേഷനും മറ്റു സർക്കാർ സ്ഥാപനങ്ങളും ഇവിടെയുണ്ട്. ഇതിനാൽ ഈ ഭാഗത്തുകൂടെ ആനകളെ തുരത്താനുമാവില്ല. പുഴയിലൂടെതന്നെ വന്ന ഭാഗത്തേക്ക് ആനകളെ തുരത്താനുള്ള ശ്രമമാണ് നടക്കുന്നത്. പറളി പഞ്ചായത്തിലെ 17-ാം വാർഡിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി കൊടുത്തിരിക്കുകയാണ്. ആനകൾ ഏതു നിമിഷവും ജനവാസമേഖലയിലേക്കു കയറുമെന്നതിനാൽ ആളുകൾ ഭീതിയോടെയാണ്…
Read Moreപാലക്കുഴി റോഡിൽ കാട്ടാന വിളയാട്ടം തുടരുന്നു; ആനക്കൂട്ടത്തെ കാട്ടിലേക്ക് കയറ്റി വിടാൻ വനം വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ
വടക്കഞ്ചേരി: പാലക്കുഴി റോഡിലും കാട്ടാനകളുടെ വിളയാട്ടം. കണിച്ചിപരുതയിൽ നിന്നും മലയോര പ്രദേശമായ പാലക്കുഴിയിലേക്കുള്ള റോഡിൽ താണിച്ചുവട് ഭാഗത്താണ് ആനകൾ ടാർ റോഡിൽ നിലയുറപ്പിച്ച് വാഹനയാത്രക്കാരെ ഭയപ്പെടുത്തുന്നത്. വൈകുന്നേരത്തോടെ റോഡിൽ കയറുന്ന ആനകൾ ചില ദിവസങ്ങളിൽ പിറ്റേ ദിവസം പുലർച്ചെവരെ റോഡിലും സമീപത്തുമായി കറങ്ങും. ഇതിനാൽ രാത്രി സമയം റോഡിലൂടെ യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ് പാലക്കുഴിക്കാർക്ക് .കണിച്ചി പരുതയിൽ നിന്നല്ലാതെ പാലക്കുഴിക്ക് മറ്റുറോഡില്ലാത്തതും മലയോരവാസികളെ ഭീതിയിലാക്കുന്നുണ്ട്. ജോലിക്ക് പോയി രാത്രി തിരിച്ച് വീട്ടിലേക്ക് വരേണ്ടവരും അതിരാവിലെ കുട്ടികൾക്ക് ട്യൂഷന് പോകുന്നതിനും പത്രവിതരണത്തിനും ക്ഷീര കർഷകർക്കുമെല്ലാം ആനയിറക്കം പേടി സ്വപ്നമായിരിക്കുകയാണ്.ഒരു ചെറിയ കുട്ടി ഉൾപ്പെടെയുള്ള കൂട്ടമാണ് താണിച്ചുവട്ടിലുള്ളത്. പാത്രകണ്ടം വനഭാഗങ്ങളിൽ ആനകൾ എത്താറുണ്ടെങ്കിലും പാലക്കുഴി റോഡിൽ ആനകൾ എത്തുന്നത് ആദ്യമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. കണിച്ചിപരുതക്കടുത്ത് തന്നെ കൈതക്കൽ ഉറവയിലും ആനയിറങ്ങി കൃഷി നാശം തുടരുകയാണ്. ആനക്കൂട്ടത്തെ കാട്ടിലേക്ക് കയറ്റി…
Read Moreബൈക്കിലെത്തി വീട്ടമ്മയുടെ രണ്ടരപവന്റെ മാല കവർന്നു; വൃദ്ധയായ വീട്ടമ്മയെ തള്ളിയിട്ടശേഷം മാല കവരുകയായിരുന്നു
വടക്കഞ്ചേരി: ബൈക്കിലെത്തിയ രണ്ട് പേർ വീട്ടമ്മയുടെ രണ്ടര പവന്റെ സ്വർണ്ണമാല കവർന്നു. അഞ്ചു മൂർത്തി മംഗലം മൂച്ചി തൊടി വേശു (75) വിന്റെ മാലയാണ് ഇന്നലെ വൈകീട്ട് നാല് മണിയോടെ ബൈക്കിലെത്തിയവർ വീട്ടുവഴിയിൽ വെച്ച് പൊട്ടിച്ചെടുത്തത്. വേശുവിനെ വഴിയിൽ തള്ളിയിട്ടായിരുന്നു യുവാക്കളുടെ പരാക്രമം. റോസി സ്കൂൾ വരുന്ന സർവ്വീസ് റോഡിലെ അണ്ടർ പാസിലുള്ള പെട്ടി വണ്ടിയിൽ നിന്നും ചായ കുടിച്ച് വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു വീട്ടമ്മ. സംഭവം നടന്നയുടൻ വീട്ടുകാർ വാർഡ് മെബർ വിശ്വനാഥനുമായി ബന്ധപ്പെട്ട് വടക്കഞ്ചേരി പോലീസിൽ പരാതി നൽകി. പോലീസ് ഉടൻ മറ്റു സ്റ്റേഷനുകളിലേക്കും വിവരം കൈമാറി.ആലത്തൂരിൽ പോലീസിന്റെ വാഹന പരിശോധനക്കിടെ രണ്ട് പേർ അമിത വേഗതയിൽ കടന്നു പോയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സമീപത്തെ സി സി ടി വി കാമറ വഴി ഇവരെ കണ്ടെത്താൻ ശ്രമം നടക്കുന്നു വരികയാണ്. തുടർച്ചയായ ബൈക്ക് മോഷണങ്ങൾക്ക് പിന്നാലെ…
Read Moreവിദ്യാഭ്യാസ വായ്പ നൽകുന്നതിൽ ബാങ്കുകൾ ഉദാര സമീപനം സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ
പാലക്കാട്: വിദ്യാഭ്യാസ വായ്പ നൽകുന്നതിൽ ബാങ്കുകൾ ഉദാര സമീപനം സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ ഡി. ബാലമുരളി പറഞ്ഞു. ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗത്തിലാണ് ജില്ലാ കളക്ടർ ഇക്കാര്യം പറഞ്ഞത്. പുതിയ അധ്യയനവർഷം ലഭിക്കുന്ന വിദ്യാഭ്യാസ വായ്പ അപേക്ഷകളിൽ അർഹരായവർക്ക് ആവശ്യമായ തുക അനുവദിക്കണം. വായ്പാ നടപടികൾ ലളിതമാക്കാനും വിദ്യാർഥികൾക്ക് ബോധവത്ക്കരണം നൽകാനും ബാങ്ക് അധികൃതർ മുൻകൈയെടുക്കണം. ചെറുകിട വ്യാവസായിക മേഖലക്കായുള്ള മുദ്ര ലോണുകൾ കൂടുതലായി അനുവദിക്കണമെന്നും ജില്ലാ കളക്ടർ യോഗത്തിൽ പറഞ്ഞു. ജില്ലയിലെ വായ്പാ-നിക്ഷേപ അനുപാതം 67 ശതമാനമാണ്. 440 വിദ്യാഭ്യാസ വായ്പ അപേക്ഷയിൽ 9.3 കോടി വായ്പ അനുവദിച്ചു. 2333 സ്വയം സഹായ സംഘങ്ങൾക്ക് 59.6 കോടി നൽകി. ജില്ലയിലെ കർഷകർക്ക് കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ 23137 കിസാൻ ക്രെഡിറ്റ് കാർഡുകൾ വഴി 257.32 കോടിയും മുദ്ര ലോണ് വിഭാഗത്തിൽ 15828 അപേക്ഷകളിൽ 97.20…
Read Moreകൊല്ലങ്കോട് കൊട്ടാരം ഒരുങ്ങി; കാണാം, അപൂർവ കാഴ്ചകളും ചുമർചിത്രങ്ങളും
സ്വന്തം ലേഖകൻ തൃശൂർ: ചുമർചിത്രങ്ങളും അപൂർവ പുരാവസ്തുക്കളുംകൊണ്ടു മനോഹരമാക്കി നവീകരിച്ച തൃശൂർ ചെന്പൂക്കാവിലെ കൊല്ലങ്കോട് കൊട്ടാരം നാളെ ജനങ്ങൾക്കായി തുറന്നുകൊടുക്കും. ആരാധനാലയങ്ങളിലെ ചുമർചിത്രങ്ങളുടെ പകർപ്പുകളാണ് ചുമർചിത്രശേഖരത്തിലുള്ളത്. മഹാശിലയുഗ സംസ്കാരത്തിന്റെ ശേഷിപ്പുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് ചരിത്രഗാലറിയും, പൈതൃക വസ്തുക്കളുടെയും നാടൻ കലകളുടെയും തൊഴിൽ അനുബന്ധ ഉപകരണങ്ങളുടെയും ശേഖരമടങ്ങിയ ഫോക്ലോർ ഗാലറിയും പ്രദർശനത്തിന് ഒരുക്കിയിട്ടുണ്ട്. കൊട്ടാരത്തിന്റെ ചുറ്റുമതിലിന്റെ ഉൾവശം 800 മീറ്റർ നീളത്തിലും 10 അടി അഞ്ച് അടിയിലുമായി അന്പതോളം പാനലുകളിലായാണ് തൃശൂർ ജില്ലയുടെ പൈതൃക ചിത്രങ്ങൾ പൈതൃകമതിലിൽ ആലേഖനം ചെയ്തിരിക്കുന്നത്. പുരാതന കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന മണ്പാത്രങ്ങൾ, കോവിലിന്റെ മാതൃക, പള്ളിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ, ഉപകരണങ്ങൾ, വട്ടമുടി, പഴയകാലത്തെ അടുക്കളയുടെ മാതൃക തുടങ്ങിയവയെല്ലാം സജ്ജമാക്കി. കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ ചിത്രകാരന്മാരും കലാവിദ്യാർഥികളുമാണ് പൈതൃക മതിൽ തയാറാക്കിയത്.കൊട്ടാരവും കൊട്ടാര വളപ്പും സൗന്ദര്യവൽക്കരിച്ചിട്ടുണ്ട്. പൈതൃക മതിലിന്റെ ഭാഗങ്ങളിലും കോന്പൗണ്ടിലും വൈദ്യുത വിളക്കുകൾ സ്ഥാപിച്ചു.…
Read Moreകാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രഭാകരന്റെ കുടുംബത്തിന് സർക്കാർ 10 ലക്ഷം നൽകും
തിരുവനന്തപുരം: പാലക്കാട്ട് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുതുപ്പരിയാരം വാളേക്കാട് വീട്ടിൽ വി.സി. പ്രഭാകരന്റെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ ധനസഹായം നൽകും. ഇതിൽ അഞ്ചുലക്ഷം രൂപ ഉടൻ തന്നെ കൈമാറുമെന്ന് അധികൃതർ അറിയിച്ചു. ലോഡിംഗ് തൊഴിലാളിയായ പ്രഭാകരനെ ബുധനാഴ്ച വൈകുന്നേരം അഞ്ചോടെ വാളേക്കാടുവച്ച് കാട്ടാന തുമ്പിക്കെകൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു.സംഭവത്തെ തുടർന്ന് രോഷാകുലരായ ജനം പാലക്കാട്- കോഴിക്കോട് ദേശീയപാത ഉപരോധിച്ചിരുന്നു. സ്ഥലത്ത് ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടിരുന്നു. തുടർന്ന് പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തിയശേഷമാണ് ഉപരോധം പിൻവലിച്ചത്. ഇന്നു കളക്ടറേറ്റിൽ തുടർചർച്ച നടത്തും
Read Moreഅപകടം സംഭവിച്ചാലേ ഉണരൂ… വാട്ടർ അഥോറിറ്റി പൈപ്പിടാൻ നിർമിച്ച ചാൽ നികത്തിയില്ല; വാഹന, കാൽനടയാത്രയ്ക്കു ഭീഷണിയായി കുഴി
ചിറ്റൂർ: വാട്ടർ അഥോറിറ്റി ചിറ്റൂർ കാര്യാലയത്തിൽ നിർമിക്കുന്ന വടവന്നൂർ വൻകിട കുടിവെള്ളപദ്ധതിക്കായി പൈപ്പിടാൻ ചാൽകീറിയത് നികത്താതെ രൂപംകൊണ്ട ഗർത്തം മേട്ടുപ്പാളയം-അത്തിമണി പ്രധാനപാതയിൽ വാഹന, കാൽനടയാത്രയ്ക്കു ഭീഷണിയായി. വലിയ പൈപ്പിട്ടതിനുശേഷം ചാലിൽ വേണ്ടതോതിൽ മണ്ണിടാതിരുന്നതാണ് റോഡുവക്കിൽ ഗർത്തം രൂപപ്പെടുന്നതിനു കാരണമായത്. ഇക്കഴിഞ്ഞമാസം ഗർത്തത്തിൽ ലോറി ഇറങ്ങി അപകടവുമുണ്ടായി. ചിറ്റൂർ പുഴപ്പാലത്തുനിന്നും പൊക്കുന്നിയിൽ നിർമിക്കുന്ന ജലസംഭരണിയിലേക്ക് വെള്ളമെത്തിക്കുന്നതിനാണ് കൂമൻകാട്-അത്തിമണി വഴി പൈപ്പുലൈൻ നിർമാണം നടക്കുന്നത്. മീനാക്ഷിപുരം-തത്തമംഗലം സംസ്ഥാനപാതയിൽ തുടർച്ചയായി വാഹനങ്ങൾ സഞ്ചരിക്കുന്നതും അപകടങ്ങൾ പതിവായി ഉണ്ടാകുന്നതുമായ റോഡരികിലാണ് ഗർത്തം രൂപംകൊണ്ടിരിക്കുന്നത്. എത്രയുംവേഗം റോഡരികിലെ പൈപ്പുലൈനിനായി നിർമിച്ച ചാൽ സുരക്ഷിതമായി മൂടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Read More