മുതലമട: മീങ്കര അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു വെള്ളത്തിനു പച്ചനിറം. ഫിൽറ്റർ പ്ലാന്റിൽ ക്ലോറിനേഷൻ നടത്തിയാലും വെള്ളത്തിന്റെ നിറത്തിനു മാറ്റമുണ്ടാകുന്നില്ലെന്നു നാട്ടുകാർ പരാതിപ്പെട്ടു. നിലവിൽ പതിനാലടി വെള്ളമുണ്ടെങ്കിലും ഇതിൽ പത്തടിയും ചെളിയാണ്. എത്രദിവസം വെള്ളം വിതരണം നടത്താനാകുമെന്ന് അധികൃതർക്കും പറയാനാകുന്നില്ല. അണക്കെട്ട് പന്പിംഗ് സ്റ്റേഷനിലുള്ള 50 എച്ച്പിയുടെ രണ്ടു മോട്ടോറുകളിൽ ഒരെണ്ണം രണ്ടുമാസംമുന്പ് കത്തിപ്പോയിരുന്നു. നിലവിൽ ഒരു മോട്ടോർ ഉപയോഗിച്ചു മാത്രമാണ് പന്പിംഗ് നടത്തുന്നത്. ചെറിയതോതിൽ കേടുള്ള ഈ മോട്ടോറിന്റെ പ്രവർത്തനം നിലച്ചാൽ മുതലമട, കൊല്ലങ്കോട്, വടവന്നൂർ, പല്ലശന പഞ്ചായത്തുകളിലെ കുടുംബങ്ങൾക്കു കുടിവെള്ളം നിലയ്ക്കാൻ സാധ്യത ഏറെയാണ്. കേടായ മോട്ടോർ ആലത്തൂർ തൃപ്പാളൂരിലെ സ്വകാര്യ എൻജിനീയറിംഗ് കന്പനിയിൽ കേടുപാടു തീർത്തിട്ടുണ്ടെങ്കിലും വാട്ടർ അഥോറിറ്റി അധികൃതർ പ്രതിഫല തുക നല്കാത്തതാണ് മോട്ടോർ പുനഃസ്ഥാപിക്കാൻ തടസമെന്നു പറയപ്പെടുന്നു.നിലവിൽ ഏകദേശം പതിനഞ്ചു ദിവസത്തേക്കു പന്പിംഗിനുള്ള വെള്ളമാണ് ശേഷിക്കുന്നത്. കന്പാലത്തറ ഏരിയിൽനിന്നും മീങ്കരയിലേക്ക് എത്രയുംവേഗം…
Read MoreCategory: Palakkad
വടക്കഞ്ചേരിയിലെ പച്ചക്കറിക്കടയിൽ മമ്മൂട്ടിയും മോഹൻലാലും..! . മൂന്നു പതിറ്റാണ്ടിലേറെയായി വ്യാപാരരംഗത്തുള്ള അബ്ദുൾ ഷുക്കൂറെന്ന കലാകാരനെ അറിയാം
വടക്കഞ്ചേരി: അനുകരണ കലയിൽ പച്ചക്കറി വ്യാപാരിയായ അബ്ദുൾ ഷുക്കൂറിന്റെ നൈപുണ്യം ശ്രദ്ധേയമാകുന്നു. വടക്കഞ്ചേരി ടൗണിൽ മാർക്കറ്റ് റോഡിലുള്ള വി.എസ്.വെജിറ്റബിൾ കടയുടമയായ അബ്ദുൾ ഷുക്കൂർ ഇതിനകം നൂറു സ്റ്റേജുകളിൽ മിമിക്രി അവതരിപ്പിച്ച് വ്യാപാരികൾക്കിടയിൽ താരമായി. കെ.പി.ഉമ്മർ, എൻ.എൻ.പിള്ള, രഘുവരൻ, കണ്ണാടി അവതാരകനായിരുന്ന ഗോപകുമാർ, മമ്മുട്ടി, വിനായകൻ, എൻ.എഫ്.വർഗീസ് തുടങ്ങി നാല്പതു പ്രമുഖരെ അനുകരിക്കാൻ 50-കാരനായ അബ്ദുൾ ഷുക്കൂറിനു കഴിയും. മലയാളം, തമിഴ് ഭാഷകളിലെ രാഷ്ട്രീയ-സിനിമാരംഗത്തുള്ളവരെയാണ് അനുകരിച്ചാണ് കൈയടി വാങ്ങുന്നത്. ഫ്ളേവേഴ്സ് ചാനലിലും ഈ വ്യാപാരി തിളങ്ങിയിട്ടുണ്ട്. കടയിൽ തിരക്കുകുറഞ്ഞ സമയങ്ങളിലാണ് മിമിക്രിയുടെ പ്രാക്ടീസ്. അനുകരണങ്ങൾ മൊബൈലിൽ പിടിച്ച് മറ്റുള്ളവരെ കേൾപ്പിക്കും.കേൾക്കുന്നവരുടെ വിലയിരുത്തലുകളും ഭേദഗതികളും ഉൾക്കൊണ്ട് ശബ്ദത്തിൽ ആവശ്യമായ മാറ്റം വരുത്തും.പലരുടെയും ശബ്ദാനുകരണം ഇപ്പോൾ ഒറിജിനലിനെ വെല്ലുന്ന മട്ടിലുള്ളതാണ്. സ്കൂൾ വാർഷികാഘോഷങ്ങളിലെല്ലാം അബ്ദുൾ ഷുക്കൂറും ഇപ്പോൾ വിശിഷ്ടാതിഥിയാണ്. സ്റ്റേജിൽ 15 മിനിറ്റ് അവതരിപ്പിക്കാനുള്ള സ്റ്റോക്ക് വോളിബോൾ കളിക്കാരൻ കൂടിയായ അബ്ദുൾ…
Read Moreകാടുവിട്ട് മയിൽക്കൂട്ടങ്ങൾ നാട്ടിലേയ്ക്കെത്തുന്നു; കൃഷികൾ നശിപ്പിച്ച് മയിലുകൾ; കേസുണ്ടാകുമെന്ന ഭീതിയിൽ ഒന്നു ചെയ്യാനാവാതെ ജനങ്ങൾ വലയുന്നു
വണ്ടിത്താവളം: ടൗണിലെ വ്യാപാരസ്ഥാപനങ്ങൾക്കും വീടുകൾക്കു മുകളിലും വ്യാപകമായി മയിൽക്കൂട്ടമെത്തി നാശനഷ്ടമുണ്ടാക്കുന്നതായി പരാതി. വീടിനുമുകളിൽ കയറുന്ന മയിലുകൾ ഓടുകളും സിമന്റും നശിപ്പിക്കുന്നത് പതിവാണ്. ദേശീയപക്ഷിയായതിനാൽ കേസുണ്ടാകുമെന്ന ഭീതിയിൽ ഇവയെ ഒഴിവാക്കാനുമാകില്ല. മുൻകാലങ്ങളിൽ ആൾക്കൂട്ടത്തെ കണ്ടാൽ മയിലുകൾ പറന്നുപോകാറുണ്ടെങ്കിലും ഇപ്പോൾ കൈവീശി ഓടിച്ചാലും അനക്കമില്ലാതെ നില്ക്കുന്ന സ്ഥിതിയാണ്.വളർത്തുകോഴികൾക്കു സമാനമായി വീടിനരികിലും പറന്പുകളിലുമാണ് ഇവ എത്തുന്നത്. തെരുവുനായ്ക്കൾ ഓടിപ്പിക്കുന്പോൾ മാത്രമാണ് ഇവ പറന്നുപോകുന്നത്. വീടുകൾക്കുമുന്നിൽ നട്ടുവളർത്തിയ പച്ചമുളകും മറ്റു പച്ചക്കറികളും മയിലുകൾ നശിപ്പിക്കുകയാണ്. നിലവിൽ കേന്ദ്ര സർക്കാരിന്റെ സുരക്ഷാപട്ടികയിലാണ് മയിൽ ഉൾപ്പെടുന്നത്.
Read Moreകുതിരാൻ തുരങ്കപ്പാതയ്ക്കുള്ളിൽ അപകട സാധ്യത ; ആശങ്കകൾ അടിസ്ഥാനരഹിതമെന്ന് കമ്പനി; തുരങ്കപാത പൂർണമായും സുരക്ഷിതം
വടക്കഞ്ചേരി: കുതിരാൻ തുരങ്കപ്പാതയ്ക്കുള്ളിൽ പാറകൾ അടർന്നുവീണ് അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് തുരങ്കപ്പാത നിർമാണം നടത്തുന്ന പ്രഗതി എൻജിനീയറിംഗ് കന്പനി അധികൃതർ പറഞ്ഞു. നിർമാണം പൂർത്തിയായി വാഹനങ്ങൾ കടത്തിവിടാൻ സജ്ജമാകുന്ന ഇടതു തുരങ്കപാത പൂർണമായും സുരക്ഷിതമാണ്. പാതയുടെ സുരക്ഷ സംബന്ധിച്ച അന്തിമ പരിശോധനാ റിപ്പോർട്ടും ഇത് സാധൂകരിക്കുന്നതാണെന്നു കരാർ കന്പനി എംഡി കൃഷ്ണരാജു പറഞ്ഞു. നാഷണൽ ഹൈവേ അഥോറിറ്റിയാണ് പരിശോധനനടത്തി സുരക്ഷ ഉറപ്പാക്കേണ്ടത്. അത്തരത്തിലുള്ള പരിശോധനയും പൂർത്തിയായിട്ടുണ്ട്. പാറകൾക്ക് ബലക്ഷയമുള്ള ഭാഗങ്ങളിൽ 25 എംഎം കനമുള്ള ഇരുന്പുദണ്ഡുകൾ അഞ്ചുമീറ്റർ താഴ്ചയിൽ അടിച്ചുകയറ്റി റോക്ക് ബോൾട്ട് ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ 14,000 റോക്ക് ബോൾട്ടുകൾ ഒരു തുരങ്കത്തിലുണ്ട്. ഇതിനുപുറമേ സ്റ്റീൽ റിബ്സ് ഘടിപ്പിച്ചും ഉറപ്പുകൂട്ടിയിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. ഇതുകൂടാതെ പാറകളിൽനിന്നു കിനിഞ്ഞുവരുന്ന വെള്ളം ഒഴുകിപ്പോകാൻ 112 റെയിൻ ഹോൾഡുകൾ സ്ഥാപിച്ചിട്ടുണ്ട്.കുതിരാൻ തുരങ്കപ്പാത പൂർണമായും നല്ല കരിങ്കൽ പാറകളാൽ ആവരണം ചെയ്യപ്പെട്ടതാണ്.…
Read Moreമധുവിനെ കാട്ടിക്കൊടുത്തത് വനംവകുപ്പ് ജീവനക്കാരാണെന്ന സഹോദരിയുടെ ആരോപണം തള്ളി വനം വിജിലൻസ് റിപ്പോർട്ട്
പാലക്കാട്: അട്ടപ്പാടിയിൽ തല്ലിക്കൊന്ന ആദിവാസി മധുവിന്റെ മരണത്തിൽ വനംവകുപ്പ് ജീവനക്കാർക്കെതിരായ ആരോപണം തള്ളി വനം വിജിലൻസ് അന്വേഷണ റിപ്പോർട്ട്. വനം പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്സർവേറ്റർ ഓഫ് ഫോറസ്റ്റ് (വിജിലൻസ്) റിപ്പോർട്ട് ഹെഡ് ഓഫ് ഫോറസ്റ്റിന് കൈമാറി. വനംവകുപ്പ് ജീവനക്കാരാണ് മധു താമസിച്ച ഗുഹ കാട്ടിക്കൊടുത്തതെന്ന ആരോപണം തെറ്റാണെന്ന് റിപ്പോർട്ട് പറയുന്നു. മധുവിനെ ആക്രമിക്കാൻ ഒത്താശ ചെയ്തത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് മധുവിന്റെ സഹോദരി ചന്ദ്രിക ആരോപിച്ചിരുന്നു. തിരിച്ചറിയിൽ രേഖകൾ ഇല്ലാതെ നാട്ടുകാരെ വനത്തിനുള്ളിലേക്ക് കയറ്റിവിട്ടുവെന്നും മധുവിനെ ആക്രമിച്ചപ്പോൾ ഉദ്യോഗസ്ഥർ നോക്കിനിന്നുവെന്നും ചന്ദ്രിക പറഞ്ഞു. മധുവിനെ മർദിച്ച് കൊലപ്പെടുത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്തതെന്ന ആരോപണം തെറ്റാണെന്ന് മന്ത്രി എ.കെ. ബാലൻ വ്യക്തമാക്കിയിരുന്നു.
Read Moreകൊല്ലപ്പെട്ട മധുവിന്റെ മരണത്തെ തുടർന്നുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി ഇന്ന് അട്ടപ്പാടിയിൽ; മധുവിന്റെ വീട് സന്ദർശിക്കും
പാലക്കാട്: മധുവിന്റെ മരണത്തെ തുടർന്നുള്ള സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച അട്ടപ്പാടിയിലെത്തും.രാവിലെ 10 ന് അഗളി കില പട്ടികവർഗ വികസന പ്രകൃതി വിഭവ പരിപാലന കേന്ദ്രത്തിലെത്തുന്ന മുഖ്യമന്ത്രി ജില്ലാതല ഉദ്യോഗസ്ഥരുടെയും അട്ടപ്പാടിയിലെ പട്ടിക വിഭാഗ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന ഉദ്യോഗസ്ഥരുടെയും യോഗത്തിൽ പങ്കെടുക്കും.
Read Moreവേനൽ കടുത്തതോടെ പാമ്പ് പിടിത്തത്തിൽ വിദഗ്ദ്ധനായ മുഹമ്മദാലിക്കിപ്പോൾ രാപകൽ വിശ്രമമില്ല; പത്ത് വർഷത്തിനിടെ എണ്ണായിരത്തോളം പാമ്പുകളെ പിടിച്ച് കാട്ടിൽ വിട്ടിട്ടുണ്ടെന്ന് മുഹമ്മദാലി
വടക്കഞ്ചേരി: വേനൽ കടുത്തതോടെ കാരയങ്കാട് സ്വദ്ദേശി മുഹമ്മദാലി എന്ന ചെറുപ്പക്കാരനെ തേടി ഫോണ് കോളുകളുടെ പ്രവാഹമാണ്. പാന്പ് പിടുത്തത്തിൽ അതിവിദഗ്ദ്ധനായ മുഹമ്മദാലിക്കിപ്പോൾ രാപകൽ വിശ്രമമില്ല. വിവിധ പ്രദ്ദേശങ്ങളിൽ നിന്നും പാന്പിനെ പിടിച്ച് തങ്ങളെ രക്ഷിക്കണെ എന്ന കോളുകളാണ് എപ്പോഴും. കൊന്നഞ്ചേരിയിൽ ചുമട്ടുതൊഴിലാളിയായ ഈ 28 കാരന് ഇപ്പോൾ പാന്പ് പിടിക്കാനുള്ള ഫോൺകോൾമൂലം പണിക്ക് പോകാനും കഴിയുന്നില്ല. കോൾ വന്നാൽ പിന്നെ പണിയുടെ കാര്യമെല്ലാം മാറ്റി വെച്ച് പാന്പിനെ പിടികൂടാനിറങ്ങും. അത് എത്ര ദുര സ്ഥലമായാലും മുഹമ്മദാലി സ്ഥലത്ത് എത്തി പാന്പിനെ പിടികൂടി ചാക്കിലാക്കും. പാന്പ് പിടുത്തം മുഹമ്മദാലിക്ക് ഒരു ഹരമാണ്. ഉഗ്രവിഷ സർപ്പമാണെങ്കിൽ താല്പര്യം കൂടും. പത്ത് വർഷത്തിനിടെ എണ്ണായിരത്തോളം വിഷപാന്പുകളെ പിടികൂടി കാട്ടിൽ വിട്ടിട്ടുണ്ടെന്നാണ് മുഹമ്മദാലിയുടെ ഏകദേശ കണക്ക്. ഇതിൽ രണ്ടു രാജവെന്പാലയുമുണ്ട്.ഒരു മാസം മുന്പ് രക്കാണ്ടിയിൽ നിന്നും പിടികൂടിയ രാജവെന്പാലയായിരുന്നു ഇതിലെ വലിയ ഇനം.16…
Read Moreസഫീറിന്റെ കൊലപാതകം: പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന് പിതാവ്; തന്റെ പേരിൽ പ്രചരിക്കുന്ന വീഡിയോ വാസ്തവ വിരുദ്ധമെന്ന് സിറാജുദ്ദീൻ
പാലക്കാട്: തന്റെ മകൻ സഫീറിനെ കൊലപ്പെടുത്തിയതിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യംമാത്രമായിരുന്നുവെന്ന് പിതാവും മണ്ണാർക്കാട് നഗരസഭാ കൗണ്സിലർകൂടിയായ സിറാജുദ്ദീൻ. നിരന്തരം ഭീഷണിക്കൊടുവിലാണ് സഫീറിനെ ഒരുസംഘം സിപിഐ ഗുണ്ടകൾ കൊലപ്പെടുത്തിയത്. എന്നാൽ താൻ രാഷ്ട്രീയ കൊലപാതകമല്ലെന്ന് പറയുന്ന ഒരുവീഡിയോ പ്രചരിക്കുന്നുണ്ട്. അത് വാസ്തവ വിരുദ്ധമാണ്. താൻ പറഞ്ഞത് മുഴുവൻ കേൾക്കാതെ ഒരുഭാഗം മാത്രമാണതിലുള്ളത്. ഒരുമകൻ നഷ്ടപ്പെട്ട പിതാവിന്റെ വേദന നിങ്ങൾ മനസിലാക്കണമെന്നും സിറാജുദ്ദീൻ പാലക്കാട്ട് വാർത്താസമ്മേളനത്തിൽ വിതുന്പലോടെ പറഞ്ഞു. മണ്ണാർക്കാട്ട് കുന്തിപ്പുഴയിൽ സി.പി.ഐയുടെ വളർച്ചക്ക് തടസം ഞാനും മകനുമാണെന്ന് സിപിഐ ഗുണ്ടകൾ പ്രചാരണം നടത്തിയിരുന്നു. സാമൂഹ്യ വിരുദ്ധരുടെയും സി.പി.ഐ ഗുണ്ടകളുടെയും വിഹാര കേന്ദ്രമായ കുന്തിപ്പുഴയിലെ മത്സ്യമാർക്കറ്റ് അടച്ചുപൂട്ടാൻ നഗരസഭ കൗണ്സിലർ കൂടിയായ താൻ ശ്രമം നടത്തിയിരുന്നു. ഇതിന്റെ പകപ്പോക്കലാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകത്തിന് മാസങ്ങൾക്ക് മുന്പ് എനിക്കും കുടുംബത്തിനും നേരെ ആക്രമണമുണ്ടായിട്ടുണ്ട്. വീട്ടിലേക്ക് ബോംബെറിഞ്ഞു, സഫീറിനെയും ആക്രമിച്ചിരുന്നു. ഇതിനിടെ എന്റെ…
Read Moreസൂര്യാഘാതം : തൊഴിൽ സമയം പുനക്രമീകരിച്ചു ഉത്തരവായി; ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ വിശ്രമവേളയായിരിക്കും
പാലക്കാട് : പകൽ താപനില ക്രമാതീതമായി ഉയരുന്നതിനാൽ സൂര്യാഘാതം ഏൽക്കുന്നതിനുളള സാധ്യത കണക്കിലെടുത്ത് നിർമാണമേഖലയിലുൾപ്പെടെ സംസ്ഥാനത്ത് വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സമയം ഏപ്രിൽ 30 വരെ പുനക്രമീകരിച്ചു കൊണ്ട് ലേബർ കമീഷ്നർ ഉത്തരവിട്ടു. പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലിസമയം രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴുവരെയുളള സമയത്തിനുളളിൽ എട്ട് മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്. രാവിലെയും ഉച്ചയ്ക്കു ശേഷവുമുളള മറ്റു ഷിഫ്റ്റുകളിലെ ജോലി സമയം ഉച്ചയ്ക്കു 12 മണിക്ക് അവസാനിക്കുന്ന പ്രകാരവും വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന പ്രകാരവും പുനക്രമീകരിച്ചിട്ടുണ്ട്. ലേബർ കമ്മീഷ്നറുടെ ഉത്തരവ് പാലിക്കാത്ത തൊഴിലുടകൾക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) അറിയിച്ചു.
Read Moreഅകാരണമായി യുവാവിനെ പോലീസ് മർദിച്ചതായി പരാതി; കടയിൽനിന്നും സാധനങ്ങൾ വാങ്ങിവരുമ്പോൾ ചാലിശേരി എസ്ഐയും നാലു പോലീസുകാരും ചേർന്ന് ജീപ്പിൽ കയറ്റി ക്രൂരമായി മർദിച്ചെന്ന് യുവാവ്
കൂറ്റനാട്: വാവനൂർ ചാലിപ്പുറം സ്വദേശിയായ യുവാവിനെ പോലീസ് അകാരണമായി മർദിച്ച് പരിക്കേല്പിച്ചതായി പരാതി. കട്ടിലം പള്ളിയാലിൽ മൊയ്തുണ്ണിയുടെ മകൻ അഷറഫിനാണ് (34) ചാലിശേരി പോലീസിന്റെ മർദനത്തിൽ പരിക്കേറ്റതായി പരാതി നല്കിയത്. ഇതുസംബന്ധിച്ച് അഷറഫ് മുഖ്യമന്ത്രി, ഡിജിപി, എസ്പി, യുവജന കമ്മീഷൻ എന്നിവർക്ക് പരാതി നല്കി. പരാതിയിൽ പറയുന്നതിങ്ങനെ: ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെ വീടിനടുത്തുള്ള കടയിൽനിന്നും സാധനങ്ങൾ വാങ്ങിവരുന്പോൾ ചാലിശേരി എസ്ഐയും, നാലു പോലീസുകാരും ചേർന്ന് ജീപ്പിൽ കയറ്റുകയും മർദിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന രണ്ടുപേരെയും പിടിച്ചു ജീപ്പിൽ കയറ്റി സ്റ്റേഷനിൽ കൊണ്ടുപോയി. സ്റ്റേഷനിൽ തനിച്ചൊരു മുറിയിൽ കൊണ്ടുപോയി വീണ്ടും മർദിച്ചു. മുടി കുത്തിപ്പിടിക്കുകയും കൈമുട്ട്, കാൽമുട്ട്, കൈകൾ എന്നിവ ഉപയോഗിച്ചു മുഖത്തും പുറത്തും ഇടിക്കുകയും ചെയ്തു. രാത്രി ഒന്പതരയോടെ പട്ടാന്പി താലൂക്ക് ആശുപത്രിയിലെത്തിച്ചു. കൃത്യനിർവഹണത്തിന് തടസമുണ്ടാക്കിയെന്ന കുറ്റത്തിന് കേസെടുത്തു ജാമ്യത്തിൽ വിട്ടു.പിന്നീട് കൂറ്റനാട്ടും പട്ടാന്പിയിലുമുള്ള സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.…
Read More