ഒറ്റപ്പാലം: ഓപ്പറേഷൻ അനന്തപദ്ധതി അവസാനിച്ചതോടെ നഗരത്തിൽ ഗതാഗതക്കുരുക്കിന് ഇന്നും ശാപമോക്ഷമായില്ല. നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഇന്നും മാറ്റമില്ലാതെ തുടരുന്ന സ്ഥിതിയാണുള്ളത്. ഒറ്റപ്പാലം സബ് കളക്ടറായിരുന്ന പി.ബി.നൂഹിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് ഓപ്പറേഷൻ അനന്തപദ്ധതി തുടങ്ങിയത്. പ്രാരംഭത്തിൽ നല്ലരീതിയിൽ തുടങ്ങിയ പദ്ധതിക്ക് പി.ഉണ്ണി എംഎൽഎയുടെ പിന്തുണയുണ്ടായിരുന്നു. എന്നാൽ ചില കച്ചവടക്കാർ പദ്ധതിക്ക് തുരങ്കംവച്ചതോടെ അകാലത്തിൽ പദ്ധതിക്കു കൂച്ചുവിലങ്ങ് വീഴുകയായിരുന്നു. ദിനംപ്രതി ഗതാഗതക്കുരുക്കുമൂലം വീർപ്പുമുട്ടുന്ന നഗരത്തിലെത്തുന്നവർ ഓപ്പറേഷൻ അനന്തയ്ക്കെതിരേ കോടതി കയറിയവരെ പഴിച്ചാണ് തിരിച്ചുപോരുന്നത്. സംസ്ഥാനപാതയിൽ ന്യൂബസാർ മുതൽ തെന്നടി ബസാർ വരെ 23 സെന്റ് ഭൂമിയാണ് നഗരവികസനത്തിനായി ആവശ്യമായിട്ടുള്ളത്. ടിബി റോഡ് കവലയ്ക്കുസമീപത്തെ 33 കടമുറികളിലായി 22 വ്യാപാരസ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന കെട്ടിടം സബ്കളക്ടർ പൊളിച്ചുനീക്കിയിരുന്നു. ഇതിൽ പതിനഞ്ചുപേരാണ് റവന്യൂ വകുപ്പിന്റെ നടപടിക്കെതിരേ കോടതിയിൽനിന്നും സ്റ്റേ വാങ്ങിയത്. ഇവരിൽ എട്ടുപേർ കടമുറികൾ ഒഴിഞ്ഞെങ്കിലും കേസ് ഇപ്പോഴും കോടതിയുടെ നിയമക്കുരുക്കിൽ കിടക്കുകയാണ്. കൈയേറ്റങ്ങൾ…
Read MoreCategory: Palakkad
തണൽമരം മുറിച്ചുനീക്കാൻ ഉത്തരവിട്ട ജില്ലാ കളക്ടറുടെ നടപടി വിവാദമാകുന്നു; 2014 മരം മുറിക്കാൻ ശ്രമം നടന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന മാറ്റിവയ്ക്കുകയായിരുന്നു
ആലത്തൂർ: താലൂക്ക് ഓഫീസ് വളപ്പിലെ ബസ് സ്റ്റോപ്പിനോട് ചേർന്നുള്ള പതിറ്റാണ്ട് പഴക്കമുള്ളതും ആയിരകണക്കിന് പക്ഷികളുടെ ആവാസ കേന്ദ്രവുമായ തണൽമരങ്ങൾ മുറിക്കാൻ ഉത്തരവ് നൽകിയ ജില്ലാ കളക്ടറുടെ നടപടി വിവാദമായി. 2014ൽ മരംമുറിക്കാൻ നടത്തിയ നീക്കം പ്രതിഷേധ മുയർന്നപ്പോൾ അന്നത്തെ കളക്ടർ നിർത്തിവെച്ച തായിരുന്നു. എന്നാലിപ്പോൾ കളക്ടർ നൽകിയ ഉത്തരവ് പ്രകാരം മരം മുറിക്കൽ നടന്നതാണ് വിവാദമായത്.കടുത്ത വേനലിൽ ദാഹജലം പോലും കിട്ടാതെ പക്ഷികൾ കഷ്ടപ്പെടുന്പോഴാണ്, അവയുടെ ആവാസസ്ഥലം തന്നെ ഇല്ലാതാക്കിയത്. കൂടാതെ നൂറുകണക്കിനാളുകൾ വന്നു പോകുന്ന താലൂക്ക് ഓഫീസിന് മുന്പിലെ ബസ് സ്റ്റോപ്പിൽ വെയിലേൽക്കാതെ നിന്നിരുന്നതാണ് തകർത്തത്. പത്ര-സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ പ്രതിഷേധം ഉയർന്നെങ്കിലും അധികൃതർ കണ്ണ് തുറക്കാൻ തയ്യാറായിട്ടില്ല.
Read Moreമീൻ മാർക്കറ്റ് പൂട്ടി: വ്യാപാരികൾ ബസ് സ്റ്റാൻഡിൽ മീൻ വിറ്റു; പുതിയ സംവിധാനം ഒരുക്കുന്നതുവരെ ഇവിടെതന്നെ കച്ചവടം തുടരുമെന്ന് തൊഴിലാളികൾ
മണ്ണാർക്കാട് : കുന്തിപ്പുഴയിലെ മീൻ മാർക്കറ്റ് പൂട്ടിയതിനെ തുടർന്ന് മീൻ വ്യാപാരികൾ ബസ് സ്റ്റാൻഡിൽ മത്സ്യ വിൽപ്പന നടത്തി .ഇന്നലെയാണ്് സംഭവം. കുന്തിപ്പുഴ കൊലപാതകത്തിലും മറ്റു അക്രമ സംഭവങ്ങളിലും കുന്തിപ്പുഴ മീൻമാർക്കറ്റിലെ സംഘം ചേരൽ വിവാദമായതോടെ ഈ മാർക്കറ്റ് അടച്ചുപൂട്ടണമെന്ന് വിവിധ മേഖലകളിൽ നിന്ന് ആവശ്യങ്ങൾ ഉയർന്നിരുന്നു. ഇതേ തുടർന്ന് പ്രദേശത്തെ ജനകീയ കമ്മറ്റിയുടെ അഭ്യർത്ഥന മാനിച്ച് നഗരസഭ മീൻ മാർക്കറ്റിന് നോട്ടീസ് നൽകിയിരുന്നു.പക്ഷെ ബദൽ മാർക്കറ്റിനുള്ള സൗകര്യം കണ്ടെത്തിയിരുന്നില്ല. ഇന്നലെ രാവിലെ മാർക്കറ്റിലെത്തിയ തൊഴിലാളികൾ കച്ചവടം കോടതിപ്പടി പിഡബ്ല്യൂഡി ഓഫീസ് പരിസരത്തേക്ക് മാറ്റാൻ ശ്രമിച്ചത് പ്രദേശവാസികൾ തടഞ്ഞു. തുടർന്ന് മണ്ണാർക്കാട് പോലീസ് സ്ഥലത്തെത്തിയെങ്കിലും മീനിറക്കാൻ അനുവദിച്ചില്ല. ഏറെ നേരെത്തെ ശ്രമത്തിനൊടുവിൽ ഫലം കാണാതെ നഗരസഭ ബസ് സ്റ്റാന്റിലാണ് കച്ചവടം നടത്തിയത്. നഗരസഭ ബദൽ സംവിധാനം ഒരുക്കുന്നത് വരെ സ്റ്റാന്റിനകത്ത് മത്സ്യവിൽപ്പന നടത്താനാണ് തൊഴിലാളികളുടെ തീരുമാനം. തൊഴിലാളികളുടെ…
Read Moreപൊള്ളുന്ന ചൂടിൽ തൊഴിൽ സമയക്രമീകരണങ്ങൾ അന്യസംസ്ഥാന തൊഴിലാളികൾക്ക് ബാധകമാകുന്നില്ല; വടക്കഞ്ചേരിയിൽ നിന്നൊരു പൊള്ളുന്ന കാഴ്ച
വടക്കഞ്ചേരി: പൊള്ളുന്ന ചൂടിൽ തൊഴിൽവകുപ്പിന്റെ തൊഴിൽ സമയ ക്രമീകരണമൊന്നും പാവം അന്യസംസ്ഥാന തൊഴിലാളികൾക്ക് ബാധകമാകുന്നില്ല. വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിർമാണ തൊഴിലാളികളാണ് ഇവർ. നട്ടുച്ചയ്ക്കും കാക്കതണൽപോലുമി ല്ലാതെ പൊരിവെയിലത്താണ് സ്ത്രീകൾ അടക്കമുള്ള ഈ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവർ തൊഴിലെടുക്കുന്നത്. അതും പൊടിനിറയുന്ന മണ്ണിലും പാറപൊടിയിലും. ചില ദിവസങ്ങളിൽ പിഞ്ചുകുട്ടികളുമായാണ് ഇവർ തൊഴിലിനെത്തുന്നത്.പകൽസമയം 12 മുതൽ മുന്നുവരെ തൊഴിലാളികൾക്ക് വിശ്രമസമയമായി തൊഴിൽവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിർദേശങ്ങളൊന്നും ഇവർക്ക് ബാധകമല്ലെന്ന മട്ടിലാണ് കരാർ കന്പനി ഇവരെകൊണ്ട് തൊഴിലെടുപ്പിക്കുന്നത്. ഉച്ചസമയത്ത് തൊഴിലാളികളെകൊണ്ട് തൊഴിൽ എടുപ്പിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ലേബർ ഓഫീസർമാരുടെ നേതൃത്വത്തിൽ സ്ക്വാഡുകൾ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇവിടെയൊന്നും അത്തരം സ്ക്വാഡുകളെ കാണാനില്ല. അതിരാവിലെ ഇവർ പണിക്കിറങ്ങിയാൽ ഭക്ഷണസമയങ്ങളൊഴികേ പിന്നെ അർധരാത്രിവരെയും പണിയെടുക്കണം. കൂലിയായി കൊടുക്കുന്നത് നാമമാത്രമായ തുകയും. അതു യഥാസമയം കൊടുക്കാതെയും വട്ടംകറക്കും. രാത്രി ഇവരെ താമസിപ്പിക്കുന്നത് എട്ടടി ഉയരത്തിൽ തകരഷീറ്റ് മേഞ്ഞ ഷെഡുകളിലാണ്. ചൂടും അത്യുഷ്ണവുമായി…
Read Moreപപ്പാ… ഞങ്ങൾ നന്നായി പഠിക്കും, ജയിക്കും: ഓഖി ജീവനെടുത്ത സിൽവ പിള്ളയുടെ മക്കൾ പറയുന്നു
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ആരംഭിക്കാൻ ഇനി രണ്ടു ദിവസം മാത്രമേയുള്ളൂ. ഇക്കുറി ഞാനും ചേട്ടനും ഒരുമിച്ചാണ് ബോർഡ് പരീക്ഷ എഴുതുന്നത്. ഞാൻ പത്തിലും ജിബിൻ ചേട്ടൻ പ്ലസ്ടുവിലും. പരീക്ഷയ്ക്കു പോകും മുമ്പു നെറുകയിൽ മുത്തം നൽകി അനുഗ്രഹിക്കാനും നല്ല മാർക്കോടെ ജയിച്ചു വാ എന്നു പറയാനും ഈ വർഷം പപ്പയില്ല. കണ്ണീരും ശൂന്യതയും മാത്രം അവശേഷിപ്പിച്ച് ഓഖി മടങ്ങിയപ്പോൾ എനിക്കു നഷ്ടമായത് എന്റെ പപ്പയെ ആണ്. ഇക്കുറി പത്തിലാണെന്നും ജീനമോൾ നന്നായി പഠിക്കണമെന്നും പപ്പ എപ്പോഴും പറയുമായിരുന്നല്ലോ. അതു തന്നെയല്ലേ അവസാനമായി കടലിലേക്കു പോകുന്നതിനു മുമ്പും പപ്പ പറഞ്ഞത്. പൂന്തുറ സെന്റ് തോമസ് സ്കൂളിലെ ഉയർന്ന മാർക്ക് വാങ്ങിയത് സിൽവ പിള്ളയുടെയും പുഷ്പ റാണിയുടേയും മക്കളാണ് എന്ന് എല്ലാവരും പറയുന്നതു കേൾക്കണം എന്നതായിരുന്നില്ലേ പപ്പയുടെ ഏറ്റവും വലിയ ആഗ്രഹം. ഞങ്ങൾ രണ്ടുപേരും അതിനുവേണ്ടി വളരെയധികം ശ്രമിക്കുന്നുണ്ട്.…
Read Moreകുടിവെള്ളക്ഷാമം പരിഹരിക്കാൻ മീങ്കരയിലേക്ക് രണ്ടുദിവസത്തിനകം വെള്ളം നല്കുമെന്ന് ജില്ലാകളക്ടർ
മുതലമട: കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് രണ്ടുദിവസത്തിനകം മീങ്കര ഡാമിലേക്ക് വെള്ളം നല്കുമെന്ന് ജില്ലാ കളക്ടർ ഉറപ്പുനല്കി. മീങ്കര ചുള്ളിയാർ ജലസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ കളക്ടർക്ക് നിവേദനം നല്കി നടത്തിയ ചർച്ചയിലാണ് ഉറപ്പുനല്കിയത്. മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, വടവന്നൂർ എന്നീ നാലു പഞ്ചായത്തുകളിലെ ഒരുലക്ഷത്തോളം ആളുകൾക്ക് കുടിവെള്ളം ലഭ്യമാക്കേണ്ട മീങ്കരഡാമിൽ 17.8 അടി വെള്ളം മാത്രമാണുള്ളത്. ഇതിൽ 10 അടിയോളം മണ്ണും ചെളിയുമാണ്. നിലവിൽ വിതരണം ചെയ്യുന്ന കുടിവെള്ളം നിറഭേദമുള്ളതും അരുചിയുള്ളതുമാണ്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ പറന്പിക്കുളം വെള്ളം മീങ്കര ഡാമിലേക്ക് എത്തിച്ചും ജലവിതരണം ഭാഗികമായിരുന്നു. ഈ ജലവർഷത്തിൽ മീങ്കരയിലേക്ക് പറന്പിക്കുളം വെള്ളം ഒട്ടും ലഭിച്ചിട്ടില്ല. നിലവിൽ പറന്പിക്കുളത്തുനിന്നും ലഭിക്കുന്ന വെള്ളത്തിൽ കുടിവെള്ളത്തിനായി കന്പാലത്തറ ഏരിയിൽനിന്നും വെള്ളം ലഭ്യമാക്കണമെന്ന് സമിതി കളക്ടറെ കണ്ട് ആവശ്യപ്പെട്ടു.തുടർന്ന് കളക്ടർ ജലവകുപ്പ് ജോയിന്റ് ഡയറക്ടറുമായും എക്സിക്യൂട്ടീവ് എൻജിനീയറുമായും ഫോണിൽ സംസാരിച്ചാണ് രണ്ടു ദിവസത്തിനകം വെള്ളം നല്കാമെന്ന് ഉറപ്പുനല്കിയത്.…
Read Moreഅട്ടപ്പാടിയിൽ “മധുമാർ’ അഞ്ഞൂറിലധികം; ഷോളയൂർ വെങ്കക്കടവ് ഉൗരിലൂടെ ചെറുപുഞ്ചിരിയോടെ നടന്നുനീങ്ങുന്ന മാരിയുടെ ജീവിതത്തിലൂടെ…
മണി പനംതോട്ടത്തിൽ അഗളി: മർദനമേറ്റ് മരണത്തിനു കീഴടങ്ങിയ കടുകുമണ്ണ ഉൗരിലെ മധു സൈലന്റ് വാലി വനത്തിലെ ഗുഹയിലാണ് വസിച്ചിരുന്നെങ്കിൽ ഷോളയൂർ വെങ്കക്കടവ് ഉൗരിലെ മാരിയുടെ (50) വാസം ഉൗരുവക ചുടുകാട്ടിൽ. വെങ്കക്കടവ് ഉൗരിൽനിന്നും ഒരുകിലോമീറ്ററോളം അകലെ ചുടുകാട്ടിൽ തീകൂട്ടിയാണ് മാരിയുടെ അന്തിയുറക്കം. ചിലപ്പോൾ ശിരുവാണി പുഴയോരത്തെ പാറയിടുക്കുകളിലും ആളനക്കമില്ലാത്ത കാടുകളിലും ഉറങ്ങും. ആരോടും സംസാരിക്കാതെ ചെറുപുഞ്ചിരിയോടെ നടന്നുനീങ്ങുന്ന മാരി നാടിനുതന്നെ കൗതുകമാണ്. കഠിനാധ്വാനം ചെയ്താണ് മാരിയുടെ ജീവിതം. മിനർവ, ചിറ്റൂർ, ചുണ്ടക്കുളം, കുറവൻപാടി, പോത്തുപ്പാടി പ്രദേശങ്ങളിലെ കടകളിൽ വിറകുവിറ്റാണ് വിശപ്പടക്കുന്നത്. ഉടുത്ത മുണ്ടും ഷർട്ടും തോളിലെ തോർത്തുമല്ലാതെ സന്പാദ്യം ഒന്നുമില്ല. തങ്ങളെപ്പോലുള്ളവർക്കായി സർക്കാർ ഒരുക്കിയിട്ടുള്ള വൻപദ്ധതികളെപ്പറ്റിയൊന്നും മാരിക്കറിയില്ല. പെൻഷൻ പദ്ധതിയിൽപോലും ഉൾപ്പെട്ടിട്ടില്ല. ആയുധം പോലുമില്ലാതെ വിറകുശേഖരണത്തിൽ മാരിയുടെ ദിനരാത്രങ്ങൾ കൊഴിഞ്ഞുവീഴുന്നു. ഉണക്കമരങ്ങൾ ചുവടോടെ പിഴുതെടുത്തും ചവിട്ടിയൊടിച്ചുമാണ് വിറകുശേഖരണം. പ്രതിഫലമായി ലഭിക്കുന്നതെല്ലാം വിലപേശാതെ സ്വീകരിക്കും. മഴയും മഞ്ഞും വെയിലും…
Read Moreസഹോദരിയെ പീഡിപ്പിച്ച സഹോദരങ്ങളെ തെരയുന്നു! സഹോദരങ്ങള് പീഡിപ്പിക്കുന്നത് നേരില് കണ്ട കുഞ്ഞിരാമന് ഭീഷണിപ്പെടുത്തി പലതവണ പെണ്കുട്ടിയെ പീഡിപ്പിച്ചു; സംഭവം ആലക്കോട് ഒറ്റത്തൈയില്
ആലക്കോട്: ഒറ്റത്തൈയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിലായതിനു പുറമേ പെൺകുട്ടിയെ പീഡിപ്പിച്ച സഹോദരങ്ങൾക്കെതിരേ അന്വേഷണം തുടരുന്നു. പ്ലസ്ടുവിനും പത്താം ക്ലാസിലും പഠിക്കുന്ന സഹോദരങ്ങൾ രണ്ടു വർഷം മുന്പ് പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. ഈ പീഡനം നേരിൽ കണ്ട കേസിലെ അറസ്റ്റിലായ കുഞ്ഞിരാമൻ പിന്നീട് പെൺകുട്ടിയെ പല തവണ ഇതുപറഞ്ഞ് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. കേസിൽ ഇനിയും പിടിയിലാകാനുള്ള സഹോദരങ്ങൾ ഒളിവിലാണ്. ഇവരെ പോലീസ് അന്വേഷിച്ചുവരികയാണ്. പെൺകുട്ടിയെ വിശദമായി കൗൺസിലിംഗിനു വിധേയമാക്കിയെങ്കിൽ മാത്രമേ കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് വ്യക്തമാകൂ. ഇതിനിടെ അറസ്റ്റിലായ പ്രതികളിൽ രണ്ടുപേർ കുറ്റം നിഷേധിച്ചതായും പറയുന്നു. തങ്ങളെ കേസിൽ കുടുക്കിയതാണെന്നും വേറെ ചിലരാണ് കേസിൽ പ്രതികളെന്നുമാണ് ഇവർ നൽകുന്ന സൂചന. പെൺകുട്ടിയുടെ വിശദമായ മൊഴിയിൽനിന്നു മാത്രമേ കുറ്റവാളികളെ സംബന്ധിച്ച് കൂടുതൽ വ്യക്തത കിട്ടുകയുള്ളൂ. ഇതിനിടെ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് പറയുന്ന സഹോദരന്മാർ പോലീസ് കസ്റ്റഡിയിലുണ്ടെന്നും സൂചനയുണ്ട്.
Read Moreതുരങ്കപ്പാത നിർമാണം തടഞ്ഞുള്ള പ്രദേശവാസികളുടെ സമരം കരാർ കമ്പിനിയ്ക്കു അനുഗ്രഹം; രഹസ്യമായ അനുഗ്രത്തെക്കുറിച്ച് കമ്പനിയിലെ ചില ജീവനക്കാർ പറയുന്നതിങ്ങനെ..
വടക്കഞ്ചേരി: കുതിരാൻ തുരങ്കപ്പാതയിലെ പണികൾ തടഞ്ഞു പ്രദേശവാസികൾ നടത്തുന്ന സമരം കരാർ കന്പനിക്ക് അനുഗ്രഹമായി. നിത്യചെലവിനുപോലും വഴിയില്ലാതെ ഉഴലുന്ന കന്പനിക്ക് നാട്ടുകാരുടെ സമരം പിടിച്ചുനില്ക്കാനുള്ള പിടിവള്ളിയായെന്ന് കന്പനിയിലെ തന്നെ ചില ജീവനക്കാർ രഹസ്യമായി പറഞ്ഞു.നാട്ടുകാരുടെ സമരംമൂലം പണികൾ നടത്താനാകുന്നില്ലെന്ന നിലപാടിൽ സ്വന്തം പോരായ്മകൾ മൂടിവച്ച് പണി പൂർത്തീകരിക്കാനുള്ള കാലാവധി നീട്ടികിട്ടാനുള്ള ശ്രമത്തിലാണ് കരാർ കന്പനി. നാലുമാസത്തെ വാടകകുടിശിക ആവശ്യപ്പെട്ട് വാഹന ഉടമകളും കുടിശികയുള്ള നാലുമാസത്തെ ശന്പളം നല്കണമെന്നാവശ്യപ്പെട്ട് കന്പനി ജീവനക്കാരും പണിമുടക്കി സമരത്തിനിറങ്ങിയപ്പോൾ കൊടുക്കാനുള്ള തീയതികൾ നീട്ടിവാങ്ങി തത്കാലം വാഹന ഉടമകളേയും നൂറിലേറെപേർ വരുന്ന ജീവനക്കാരെയും തണുപ്പിച്ചിരിക്കുകയാണ്. ഈമാസം 12നുമുന്പ് കുടിശികയെല്ലാം തീർക്കാമെന്ന വ്യവസ്ഥയിലാണ് ജീവനക്കാർ ജോലിയെടുക്കുന്നതും വാഹനങ്ങൾ ഓടുന്നതും. ഇതിനിടെയാണ് കുതിരാനിൽ നാട്ടുകാർ സമരവുമായി രംഗത്തെത്തിയത്. ക്ഷേത്രംവഴി നിലവിലുള്ള റോഡ് നിലനിർത്തണമെന്നും കുതിരാനിലെ പുതിയപാതയിൽ ബസ് സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രദേശവാസികളുടെ സമരം. ഇതുമൂലം കഴിഞ്ഞ…
Read Moreകൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ വീട് കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജ് സന്ദർശിച്ചു
അഗളി: കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജ് എം.എൽ.എ. അട്ടപ്പാടി ചിണ്ടക്കി ഉൗരിലെ കൊല്ലപ്പെട്ട മധുവിന്റെ വീട് സന്ദർശിച്ചു.ജനപക്ഷം ജില്ല പ്രസിന്റ് ജയൻ മന്പറം,ഭാരവാഹികളായ ഷാജി പാലാത്ത്,മണികണ്ഠൻ പുത്തൂർ,ജോയിസ് വേണാടൻ,ഷമീർ തോട്ടുങ്കൽ,ഡോ.ലാൽ,ലൈല,സെൽവരാജ്, ചേര,സാംബവ ഡെവലപ്മെന്റ് സൊസൈറ്റി ഭാരവാഹികളായ എം.എസ്.സജൻ,സജി ആന്റണി ഉൗര് മൂപ്പൻ രാമൻ,രംഗസ്വാമി വൈദ്യൻ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.
Read More