വടക്കഞ്ചേരി: പദ്ധതിപ്രദേശത്ത് പാറപൊട്ടിക്കുന്നതിനുള്ള അനുമതി വൈകുന്നതുമൂലം പാലക്കുഴിയിലെ തിണ്ടില്ലം മിനിജല വൈദ്യുതപദ്ധതിയുടെ നിർമാണപ്രവൃത്തികൾ ഇനിയും ആരംഭിക്കാനായില്ല. കഴിഞ്ഞ ഡിസംബർ 21 നാണ് പദ്ധതിയുടെ നിർമാണോദ്ഘാടനം വൈദ്യുതിമന്ത്രി എം.എം.മണി നിർവഹിച്ചത്. എന്നാൽ പദ്ധതിക്കായി തടയണ കെട്ടുന്ന സ്ഥലത്തെ പാറപൊട്ടിച്ച് നീക്കാൻ ബന്ധപ്പെട്ട അധികൃതരിൽനിന്നും അനുമതി വേണം. ഇതിനുള്ള നടപടി പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും അനുമതി വൈകുകയാണ്. ഒരു കരിങ്കൽ ക്വാറി പ്രവർത്തിക്കാൻ ആവശ്യമുള്ള നടപടിക്രമം ഇവിടെയും വേണമെന്നാണ് പറയുന്നത്. ജാക്കി അമർ ഉപയോഗിച്ച് പാറകൾ പൊട്ടിക്കുന്നതിനു സജ്ജമാക്കി ദ്വാരമുണ്ടാക്കിയിട്ടുണ്ട്. പക്ഷേ അനുമതി കിട്ടാതെ ഇത് പൊട്ടിക്കാനാകില്ല. അനുമതി കിട്ടിയാൽ വൈകാതെ പണികൾ ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്.ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പാലക്കാട് സ്മോൾ ഹൈഡ്രോ കന്പനി ലിമിറ്റഡെന്ന കന്പനിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭാരതപ്പുഴയുടെ കൈവഴിയായ പാലക്കുഴി തോട്ടിൽ 72 മീറ്റർ നീളത്തിലും അഞ്ചുമീറ്റർ ഉയരത്തിലും തടയണ കെട്ടിയാണ് പദ്ധതിക്കാവശ്യമായ ജലസംഭരണം നടത്തുന്നത്. ഒരു…
Read MoreCategory: Palakkad
കരിഞ്ചന്തക്കാർക്കും കള്ളക്കടത്തുകാർക്കും പേടിസ്വപ്നമായ കൊഴിഞ്ഞാമ്പാറ എസ്ഐയെ സ്ഥലം മാറ്റിയതിൽ പ്രതിഷേധം വ്യാപകം
കൊഴിഞ്ഞോന്പാറ: കൃത്യനിഷ്ഠയോടെ നിയമനടപടികൾ സ്വീകരിച്ചു പ്രവർത്തിച്ച എസ്ഐ സജികുമാറിനെ സ്ഥലംമാറ്റിയതിൽ വ്യാപക പ്രതിഷേധം. കരിഞ്ചന്തക്കാർക്കും കള്ളക്കടത്തുകാർക്കും പേടിസ്വപ്നമായ സജികുമാർ കൊഴിഞ്ഞാന്പാറയിൽ ചാർജെടുത്തതുമുതൽ നിരവധി കേസുകൾക്കാണ് തെളിവുണ്ടാക്കിയത്. കൊഴിഞ്ഞാന്പാറ ഫർക്കയിൽ ചേക്കേറുന്ന തമിഴ്നാട്ടുകാരുടെ ചീട്ടുകളി ഉന്മൂലനം ചെയ്തതിനു പുറമേ മേഖലയിൽ രഹസ്യമായി നടത്തിവരുന്ന കോഴിയങ്കവും വാതുവയ്പും കുറയ്ക്കാനുമായി. ഇവർക്കു സഹായങ്ങൾ ചെയ്തിരുന്ന സ്വകാര്യവ്യക്തികൾക്കും എസ്ഐ കണ്ണിലെ കരടായിരുന്നു.കുറ്റകൃത്യങ്ങൾ നടക്കുന്പോൾ ഒരുപരിധിവരെ നിഷ്പക്ഷമായി പ്രവർത്തിച്ചിരുന്നതിനാൽ പൊതുജനങ്ങൾക്കു ഇദ്ദേഹം ഏറെ സ്വീകാര്യനായിരുന്നു. ഗോപാലപുരത്തു വിദ്യാർഥികളുടെ കാർ തടഞ്ഞു പണം തട്ടിയെടുത്ത സംഭവത്തിൽ എസ്ഐ മഫ്തിയിലെത്തി ആറുപ്രതികളെ പിടികൂടിയതും വാർത്തയായിരുന്നു. ഇതു സഹജീവനക്കാരുടെ അതൃപ്തിക്കും ഒരുപരിധിവരെ കാരണമായതായി പറയുന്നു. മുന്പ് രണ്ടുതവണ സജികുമാറിനു സ്ഥലമാറ്റ ഉത്തരവു ലഭിച്ചിരുന്നെങ്കിലും ജനങ്ങളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് തിരികേ കൊഴിഞ്ഞാന്പാറയിൽ എത്തുകയായിരുന്നു. സജികുമാറിനെ തിരിച്ചുകൊണ്ടുവരാൻ സാമൂഹ്യസേവന പ്രവർത്തകർ അണിയറ നീക്കം ശക്തമാക്കി. ഹീറോ പരിവേഷത്തോടെ വീണ്ടും എസ്ഐ…
Read Moreലാഭകരമല്ലാത്ത റെയിൽവേ സ്റ്റേഷനുകൾ അടച്ചുപൂട്ടാൻ വീണ്ടും റെയിൽവേയുടെ നീക്കം; പാലക്കാട് റെയിൽവേ ഡിവിഷൻ പരിധിയിൽ രണ്ടു റെയിൽവേ സ്റ്റേഷനുകൾ പൂട്ടി
ഷൊർണൂർ: ലാഭകരമല്ലാത്ത ചെറുകിട റെയിൽവേ സ്റ്റേഷനുകൾ അടച്ചുപൂട്ടാനുള്ള തീരുമാനവുമായി റെയിൽവേ വീണ്ടും അണിയറനീക്കം സജീവമാക്കി.ഇതിന്റെ ഭാഗമായി കേരളത്തിലെ വിവിധ റെയിൽവേ സ്റ്റേഷനുകൾ അടച്ചുപൂട്ടുമെന്ന കാര്യം ഉറപ്പായി. ഇതിനകം പാലക്കാട് റെയിൽവേ ഡിവിഷൻ പരിധിയിൽ രണ്ടു റെയിൽവേ സ്റ്റേഷനുകൾ ലാഭകരമല്ലെന്ന കാരണം പറഞ്ഞ് അടച്ചുപൂട്ടിയിരുന്നു. ഭാരതപുഴ റെയിൽവേ സ്റ്റേഷനും മങ്കര സ്റ്റേഷനുമാണ് സമീപകാലത്ത് അടച്ചുപൂട്ടിയത്. ലക്കിടി, മാന്നന്നൂർ, പാലപ്പുറം തുടങ്ങിയവ അടച്ചുപൂട്ടാനും സാധ്യത ഏറെയാണ്.ചെറുകിട റെയിൽവേ സ്റ്റേഷനുകൾ അടച്ചുപൂട്ടാനുള്ള തീരുമാനം ഇതിനുമുന്പും റെയിൽവേ എടുത്തിരുന്നുവെങ്കിലും പിന്നീട് പിന്തിരിയുകയായിരുന്നു. ലാഭകരമല്ലാത്ത റെയിൽവേ സ്റ്റേഷനുകൾ അടച്ചുപൂട്ടുന്നതിനൊപ്പം സ്റ്റോപ്പുകൾ നിർത്തലാക്കാനും റെയിൽവേയ്ക്ക് ആലോചനയുണ്ട്. ലാഭകരമല്ലാത്ത സ്റ്റോപ്പുകളാണ് ഇത്തരത്തിൽ നിർത്തലാക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ സ്റ്റേഷനുകളുടെ വരുമാന കണക്കു പരിശോധിക്കുന്ന നടപടി തുടങ്ങിയതായാണ് സൂചന. ലാഭകരമല്ലാത്ത സ്റ്റോപ്പുകൾ ഒഴിവാക്കി ട്രെയിനുകളുടെ വേഗം കൂട്ടണമെന്ന നിർദേശം റെയിൽവേ ബോർഡ് തന്നെയാണ് എടുത്തത്. എംപിമാരും മറ്റും സ്വാധീനം…
Read Moreആദിവാസി ക്ഷേമം: പഞ്ചായത്തുകൾ കാര്യക്ഷമമായ ഇടപെടൽ നടത്തണമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ചെയർമാൻ നന്ദകുമാർ സായ്
പാലക്കാട്: ആദിവാസിക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പഞ്ചായത്തുകൾ കാര്യക്ഷമമായ ഇടപെടലുകൾ നടത്തണമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ചെയർമാൻ നന്ദകുമാർ സായ് പറഞ്ഞു. അട്ടപ്പാടിയിൽ മധുവെന്ന ആദിവാസി യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി കേരളത്തിലെത്തിയ കമ്മീഷൻ പാലക്കാട് കലക്റ്ററേറ്റിൽ ഉദ്യോഗസ്ഥരുമായി സംസാരിക്കുകയായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന മധുവിനെ പോലെയുളള വ്യക്തികളെ കണ്ടെത്തി മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടത് ജനങ്ങളുമായി താഴെ തട്ടിൽ ഇടപെടലുകൾ കൂടുതൽ നടത്തുന്ന തദ്ദേശ ഭരണസ്ഥാപനങ്ങളാണെന്ന് കമ്മീഷൻ പറഞ്ഞു. സാമൂഹിക നീതി വകുപ്പിനും ഇക്കാര്യത്തിൽ നിർണായക പങ്കുണ്ട്. ഇത്തരം വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് സന്നദ്ധ സംഘടനകളുടെ സഹായവും തേടാവുന്നതാണ്. ഇത്തരം കാര്യങ്ങളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സദാ ജാഗ്രത പുലർത്തണം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആദിവാസി വിഭാഗങ്ങൾക്കായി ധാരാളം ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്പോൾ ഇത്തരത്തിലൊരവസ്ഥ വരുന്നത് ദു:ഖകരമാണെന്നും കമ്മീഷൻ പറഞ്ഞു. ആക്രമണത്തിനുണ്ടായ സാഹചര്യം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവയെ കുറിച്ച് പൊലീസ് ഉദ്യോഗസ്ഥർ കമ്മീഷന്…
Read Moreമണ്ണുവട്ടാരത്ത് വീടുകൾക്കുമുന്നിൽ മാലിന്യം തള്ളുന്നതായി പരാതി; ദുർഗന്ധംമൂലം ഭക്ഷണം കഴിക്കാനും ഉറങ്ങാനും കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ
കൊടുവായൂർ: പെരുവെന്പ് മണ്ണുവട്ടാരത്ത് വീടുകൾക്കുമുന്നിൽ നിക്ഷേപിക്കുന്ന അറവുമാലിന്യം പരിസരമലിനീകരണമുണ്ടാക്കുന്നതായി പ്രദേശവാസികൾ ആരോഗ്യവകുപ്പിനു പരാതി നല്കി. മറ്റുസ്ഥലങ്ങളിലുള്ള വ്യാപാര സ്ഥാപന ഉടമകളും വീട്ടുകാരുമാണ് വർഷങ്ങളായി മണ്ണുവട്ടാരം ജനവാസകേന്ദ്രത്തിൽ മാലിന്യനിക്ഷേപിക്കുന്നത്. ഇവിടെനിന്നുള്ള ദുർഗന്ധംമൂലം ഭക്ഷണം കഴിക്കാനും ഉറങ്ങാനും കഴിയാത്ത സ്ഥിതിയാണുള്ളത്. ശ്മശാനങ്ങളിൽ മാത്രം കണ്ടുവരുന്ന പരുന്തുകൾ മണ്ണുവട്ടാരത്തിൽ മാലിന്യം ഭക്ഷിക്കാൻ സ്ഥിരമായി എത്താറുണ്ട്. കൂടാതെ തെരുവുനായ്ക്കളും ഉഗ്രവിഷപാന്പുകളും ഇവിടെ ദീർഘകാലമായി വിഹരിക്കുകയാണ്. ഇതുമൂലം ഇതുവഴി രാത്രികാലത്ത് കാൽനടയാത്രപോലും സാധ്യമല്ല. വീടുകൾക്കു സമീപത്തെ സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് സ്ഥിരമായി മാലിന്യനിക്ഷേപിക്കൽ നടക്കുന്നത്. ഇതു തടഞ്ഞു ആരോഗ്യവകുപ്പ് സ്ഥാപിച്ച ബോർഡും സാമൂഹ്യവിരുദ്ധർ എടുത്തുമാറ്റി.
Read Moreശരിക്കും ശരിയാക്കിയതാരാ? സഫീർ വധത്തിൽ ഗൂഢാലോചന നടത്തിയവരെ പിടികൂടണമെന്ന് പിതാവ്; രാഷ്ട്രീയ കൊലപാതകമല്ല വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ്
പാലക്കാട്: മണ്ണാർക്കാട് സ്വദേശിയായ മുസ്ലീം ലീഗ് പ്രവർത്തകൻ സഫീറിന്റെ കൊലപാതകത്തിൽ ഗൂഢാലോചന നടത്തിയവരെ പിടികൂടണമെന്ന് പിതാവ് സിറാജുദീൻ. കൊലപ്പെടുത്തിയവരെ മാത്രമല്ല നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതെന്നും സിറാജുദീൻ മാധ്യമങ്ങളോട് പറഞ്ഞു. സഫീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇവരുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രാഷ്ട്രീയ കൊലപാതകമല്ല നടന്നതെന്നും വ്യക്തി വൈരാഗ്യമാണ് പിന്നിലെന്ന് പോലീസ് പറയുന്നത്. സഫീറിന്റെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാരശാലയിൽ കയറി ഞായറാഴ്ച വൈകിട്ട് ഒൻപതോടെ ഒരു സംഘമാളുകൾ ഇയാളെ കുത്തുകയായിരുന്നു. അറസ്റ്റിലായവർ സിപിഐ അനുഭാവികളാണെന്നാണ് വിവരം. ക്രിമിനലുകളെ സിപിഐ സംരക്ഷിക്കുന്നുവെന്നാണ് മുസ്ലിം ലീഗ് ആരോപിക്കുന്നത്.
Read Moreപോസ്റ്റുമോർട്ടം കുറ്റമറ്റതായി നടത്താൻ വേണ്ടി; മധുവിന്റെ പോസ്റ്റ്മോർട്ടം മാറ്റിയതിൽ അപാകതയില്ല; തന്നോട് അഭിപ്രായം ചോദിച്ചാണ് പോസ്റ്റ്മോർട്ടം ഇന്നത്തേക്ക് മാറ്റിയതെന്ന് ആരോഗ്യമന്ത്രി
പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ടത്തിന്റെ മർദനമേറ്റ് മരിച്ച മധുവിന്റെ പോസ്റ്റ്മോർട്ടം ഇന്നത്തേക്ക് മാറ്റിയതിൽ അപകാതയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. തന്നോട് അഭിപ്രായം ചോദിച്ചാണ് പോസ്റ്റ്മോർട്ടം ഇന്നത്തേക്ക് മാറ്റാൻ തീരുമാനിച്ചത്. പോസ്റ്റുമോർട്ടം കുറ്റമറ്റതായി നടത്താൻ വേണ്ടിയാണ് ഇങ്ങനൊരു തീരുമാനമെടുത്തതെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
Read Moreമധുവിനെ ആക്രമിക്കാൻ ഒത്താശ ചെയ്തത് വനംവകുപ്പ് ഉദ്യോഗസ്ഥർ; വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി മധുവിന്റെ സഹോദരി ചന്ദ്രിക
പാലക്കാട്: വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി അട്ടപ്പാടിയിൽ മർദ്ദനമേറ്റ് മരിച്ച മധുവിന്റെ സഹോദരി ചന്ദ്രിക. മധുവിനെ ആക്രമിക്കാൻ ഒത്താശ ചെയ്തത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് ചന്ദ്രിക പറഞ്ഞു. തിരിച്ചറിയിൽ രേഖകൾ ഇല്ലാതെ നാട്ടുകാരെ വനത്തിനുള്ളിലേക്ക് കയറ്റിവിട്ടുവെന്നും മധുവിനെ ആക്രമിച്ചപ്പോൾ ഉദ്യോഗസ്ഥർ നോക്കിനിന്നുവെന്നും ചന്ദ്രിക പറഞ്ഞു.
Read Moreകുതിരാനിലെ തുരങ്കപ്പാതയിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തിവിട്ടു; തുരങ്കത്തിനുള്ളിൽ പ്രവൃത്തികൾ ഇല്ലാത്ത സമയങ്ങളിലാണ് വാഹനങ്ങൾ കടത്തി വിട്ടത്
വടക്കഞ്ചേരി: കുതിരാൻ തുരങ്കപ്പാ തയിലെ ആദ്യതുരങ്കത്തിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തിവിട്ടു. തുരങ്കത്തിനുള്ളിൽ പ്രവൃത്തികൾ ഇല്ലാത്ത സമയങ്ങളിലാണ് അതുവഴിവരുന്ന വാഹനങ്ങൾ കടത്തിവിടുന്നത്. ഒൗദ്യോഗികമായി അനുമതിയില്ലെങ്കിലും കഴിഞ്ഞദിവസങ്ങളിലായി ഏതാനും വാഹനങ്ങൾ തുരങ്കത്തിലൂടെ കടത്തിവിട്ടിരുന്നു. ഇരുന്പുപാലം ഭാഗത്തുനിന്നുള്ള ആദ്യതുരങ്കമായ ഇടതുതുരങ്കത്തിന്റെ ഇരുഭാഗത്തുമുള്ള അപ്രോച്ച് റോഡുകൾ താത്കാലികമായി വാഹനങ്ങൾക്കു പോകാവുന്ന സ്ഥിതിയായിട്ടുണ്ട്. ഇടയ്ക്ക് വാഹനങ്ങൾ കടത്തിവിട്ട് വാഹനങ്ങൾ പോകുന്പോൾ ഉണ്ടാകുന്ന പോരായ്മകൾ പരിഹരിക്കുകകൂടിയാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇതിനാൽ തുരങ്കത്തിലേക്കുള്ള അപ്രോച്ച് റോഡുകൾ വാഹനങ്ങൾക്ക് പ്രവേശിക്കാവുന്ന വിധം തുറന്നിട്ടിരിക്കുകയാണ്. തുരങ്കപ്പാതയ്ക്കുള്ളിൽ വൈദ്യുതീകരണ പ്രവൃത്തികളും അപകടസുരക്ഷാ സംവിധാനങ്ങളും ഇനിയും ക്രമീകരിക്കേണ്ടതുണ്ട്. ഇടതുതുരങ്കത്തിലൂടെ ഇരുദിശകളിലേക്കും വാഹനങ്ങൾ കടത്തിവിട്ടാൽ മാത്രമേ വലതുതുരങ്കത്തിന്റെ വഴുക്കുംപാറ ഭാഗത്തെ (പടിഞ്ഞാറുഭാഗം) അപ്രോച്ച് റോഡിനായി നിലവിലുള്ള പഴയ റോഡ് പൊളിച്ചുമാറ്റാൻ കഴിയൂ. ഇവിടെ പഴയ റോഡ് ഏഴുമീറ്റർ താഴ്ത്തിവേണം തുരങ്കപ്പാതയുടെ ലെവലാക്കാൻ.അടുത്തമാസം ആദ്യത്തോടെ ഇതിന്റെ പ്രവൃത്തി ആരംഭിക്കാനാകുമെന്നാണ് കരാർ കന്പനി പറയുന്നത്.
Read Moreമകൻ അനുഭവിച്ച വേദന അവനെ തല്ലിയവരും അനുഭവിക്കണം; മോഷണം ആരോപിച്ച് മകനെ നാട്ടുകാർ തല്ലിക്കൊന്നതറിഞ്ഞ ഒരമ്മയുടെ വേദന നിറഞ്ഞവാക്കുകൾ ഇങ്ങനെ….
പാലക്കാട്: അട്ടപ്പാടിയിൽ മോഷ്ടാവെന്നു ആരോപിച്ച് ആദിവാസി യുവാവിനെ നാട്ടുകാർ തല്ലിക്കൊന്ന സംഭവത്തിൽ പ്രതിഷേധം ഉയരുന്നു. അട്ടപ്പാടി കടുകുമണ്ണ ഊരിലെ മധു((27) ആണ് മരിച്ചത്. മകനെ കൊന്നവരെ ശിക്ഷിക്കണമെന്ന് മധുവിന്റെ അമ്മ ആവശ്യപ്പെട്ടു. മകൻ അനുഭവിച്ച വേദന അവനെ തല്ലിയവരും അനുഭവിക്കണമെന്ന് മധുവിന്റെ അമ്മ അല്ലി പറഞ്ഞു. നിയമപരമായ നടപടിയെടുക്കണമെന്ന് സഹോദരി സരസുവും ആവശ്യപ്പെട്ടു. വ്യാഴാഴ്ച അരിമോഷ്ടിച്ചെന്നാരോപിച്ചാണ് അക്രമികൾ മധുവിനെ പിടികൂടിയത്. ഇയാളെ ആളുകൾ സംഘം ചേർന്ന് മർദിച്ചു. വനത്തിൽവച്ചാണ് ഇക്കാര്യമെല്ലാം നടന്നത്. പിന്നീടാണ് കവലയിലേക്ക് മധുവിനെ കൊണ്ടുവന്നത്. പിന്നീട് പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. മുക്കാലിയിൽനിന്ന് പോലീസ് ജീപ്പിൽ അഗളി സ്റ്റേഷനിലേക്കു കൊണ്ടുവരുന്നതിനിടെ മധുവിന് ഛർദി അനുഭവപ്പെട്ടു. അഗളി സാമൂഹികാരോഗ്യകേന്ദ്രത്തി ലെത്തിച്ച് ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ലെന്ന് അഗളി ഡിവൈഎസ്പി സുബ്രഹ്മണ്യൻ പറഞ്ഞു. മധുവിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് കുടുംബം
Read More