ആ​ദി​വാ​സി യു​വാ​വി​ന്‍റെ മ​ര​ണത്തിൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി;  പ്രതികളെ ഉടൻ പിടികൂടണമെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ചെന്നിത്തല

തൃ​ശൂ​ർ: പാ​ല​ക്കാ​ട് അ​ട്ട​പ്പാ​ടി​യി​ൽ മ​ധു​വെ​ന്ന ആ​ദി​വാ​സി യു​വാ​വ് മ​ർ​ദ്ദ​ന​മേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നാ​ട്ടു​കാ​ർ ചേ​ർ​ന്ന് യു​വാ​വി​നെ മ​ർ​ദി​ച്ചു കൊ​ന്ന സം​ഭ​വം അ​ത്യ​ന്തം അ​പ​ല​പ​നീ​യ​മാ​ണെ​ന്നും അദ്ദേഹം പ​റ​ഞ്ഞു. കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ക്കാ​നു​ള്ള നി​ർ​ദേ​ശം സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ന​ൽ​കി. ഇ​ത്ത​രം ആ​ക്ര​മ​ങ്ങ​ൾ പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ന് യോ​ജി​ച്ച​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​സം​ഭ​വം ഒ​രു​ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​നു​മാ​വി​ല്ല. ഇ​തു പോ​ലു​ള്ള സം​ഭ​വ​ങ്ങ​ൾ കേ​ര​ള​ത്തി​ലു​ണ്ടാ​വു​ക എ​ന്ന​ത് നാം ​നേ​ടി​യ സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക മു​ന്നേ​റ്റ​ങ്ങ​ളെ​യാ​കെ ക​ള​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും ഇ​വ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ കൂട്ടിച്ചേർത്തു.  പ്രതികളെ ഉടൻ പിടികൂടണമെന്ന് ചെന്നിത്തല തി​രു​വ​ന​ന്ത​പു​രം: അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി യു​വാ​വ് മ​ർ​ദ്ദ​ന​മേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ട​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ആ​ദി​വാ​സി​ക​ളു​ടെ ദു​രി​ത​ജീ​വി​തം അ​വ​സാ​നി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ർ​ക്കാ​രി​ന്‍റെ ഈ ​നി​സം​ഗ​ത​യ്ക്ക്…

Read More

ഞെ​ട്ടി പൊ​ട്ടി​ച്ചാ​ലു​ള്ള മ​ണം​മ​തി പി​ന്നെ ഉൗ​ണി​ന് മറ്റൊരു കറിയും വേണ്ട;  നാ​ട്ടു​മാ​വി​ന്‍റെ ക​ണ്ണി​മാ​ങ്ങ​യ്ക്ക് വ​ൻ ​ഡി​മാ​ന്‍റ്;  കി​ലോ​യ്ക്ക് 150 രൂ​പ 

വ​ട​ക്ക​ഞ്ചേ​രി: ത​നി​നാ​ട​ൻ നാ​ട്ടു​മാ​വി​ന്‍റെ ക​ണ്ണി​മാ​ങ്ങ​യ്ക്ക് (ക​ടു​മാ​ങ്ങ) വ​ൻ​ഡി​മാ​ന്‍റ്. ത​ണ്ടു​മാ​റ്റി കി​ലോ​യ്ക്ക് 150 രൂ​പ വ​രെ വി​ല​മ​തി​ക്കു​ന്ന ഈ ​അ​ച്ചാ​ര​കു​ഞ്ഞ​ൻ മോ​ഹ​വി​ല​യ്ക്കാ​ണ് പ​ല​രും വാ​ങ്ങി​ക്കു​ന്ന​ത്. പു​തു​വി​ള​ക​ളി​ല്ലാ​ത്ത ചി​ല പ​ഴ​യ പ​റ​ന്പു​ക​ളി​ൽ മാ​ത്ര​മാ​ണ് ഈ ​അ​പൂ​ർ​വ​യി​നം മാ​ങ്ങ ഇ​പ്പോ​ഴു​മു​ള്ള​ത്. ഇ​തി​ന്‍റെ ഞെ​ട്ടി പൊ​ട്ടി​ച്ചാ​ലു​ള്ള മ​ണം​മ​തി പി​ന്നെ ഉൗ​ണി​ന് മ​റ്റു ക​റി​ക​ളൊ​ന്നും വേ​ണ്ടെ​ന്നാ​ണ് നാ​ട്ടു​മാ​ങ്ങ​യു​ടെ ഗു​ണം അ​റി​യു​ന്ന​വ​ർ പ​റ​യു​ന്ന​ത്.ഒ​രു​കു​ല​യി​ൽ ത​ന്നെ അ​റു​പ​തും എ​ഴു​പ​തും മാ​ങ്ങ​യു​ണ്ടാ​കും. നി​ശ്ചി​ത വ​ലി​പ്പ​ത്തി​നു​ള്ളി​ൽ ത​ന്നെ പൊ​ട്ടി​ച്ചെ​ടു​ത്ത് അ​ച്ചാ​റി​നാ​യി പാ​ക​പ്പെ​ടു​ത്ത​ണം. കൊ​തി​യൂ​റു​ന്ന രു​ചി​യാ​ണ് ഈ​യി​നം മാ​ന്പ​ഴ​ത്തി​നും. മൂ​ക്കി​ൽ തു​ള​ച്ചു​ക​യ​റു​ന്ന മ​ണ​മു​ണ്ടാ​കും. കൃ​ഷി​വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലു​ള്ള ഇ​ക്കോ ഷോ​പ്പും ഈ ​അ​ച്ചാ​ർ മാ​ങ്ങ എ​ത്തു​ന്നു​ണ്ട്. രാ​വി​ലെ ക​ർ​ഷ​ക​ർ കൊ​ണ്ടു​വ​രു​ന്ന മാ​ങ്ങ ഉ​ച്ച​യോ​ടെ ത​ന്നെ അ​വ​സാ​നി​ക്കും. അ​ത്ര​യേ​റെ ആ​വ​ശ്യ​ക്കാ​രു​ണ്ട് ഈ ​മാ​ങ്ങ​യ്ക്ക്. ര​ണ്ടും മൂ​ന്നും കി​ലോ ത​ലേ​ദി​വ​സം​ത​ന്നെ ബു​ക്ക് ചെ​യ്യു​ന്ന​വ​രും കു​റ​വ​ല്ല. അ​ന്യം​നി​ന്നു പോ​കു​ന്ന മാ​ങ്ങ ഇ​ന​ങ്ങ​ളി​ലെ ഒ​രി​ന​മാ​ണി​ത്.

Read More

കെഎസ്ആർടിസി ക​യ​റ്റം ക​യ​റു​ന്ന​തി​നി​ടെ  ഡ്രൈ​വ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം: ബ​സ് മ​ര​ത്തി​ലി​ടി​ച്ച് നി​ന്നു; യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു; ബസ് താഴ്ചയിലേക്ക് മറിയാതിരുന്നതിനാൽ വൻ അപകടം ഒഴിവായി

വ​ട​ക്ക​ഞ്ചേ​രി: റോ​ഡി​ലെ ക​യ​റ്റം ക​യ​റു​ന്ന​തി​നി​ടെ ഡ്രൈ​വ​ർ​ക്ക് ദേ​ഹാ​സ്വ​സ്ഥ്യം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട കെ.​എ​സ്. ആ​ർ .ടി.​സി.​ബ​സ് പു​റ​കോ​ട്ട് നീ​ങ്ങി പാ​ത​യോ​ര​ത്തെ മ​ര​ത്തി​ൽ ഇ​ടി​ച്ച് നി​ന്നു. യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. സീ​റ്റി​ൽ ത​ള​ർ​ന്ന് വീ​ണ ഡ്രൈ​വ​ർ നെന്മാ​റ സ്വ​ദ്ദേ​ശി രാ​ജ​പ്പ (49)നെ ​വ​ട​ക്ക​ഞ്ചേ​രി കാ​രു​ണ്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ ഇ​ന്ന​ലെ വൈ​കീ​ട്ട് നാ​ലേ​കാ​ലി​ന് വ​ട​ക്ക​ഞ്ചേ​രി​യി​ൽ നി​ന്നും മ​ല​മേ​ഖ​ല​യാ​യ പാ​ല​ക്കു​ഴി​ക്ക് പോ​യ കെ.​എ​സ്.​ആ​ർ.​ടി.​സി.​വ​ട​ക്ക​ഞ്ചേ​രി ഡി​പ്പോ​യി​ലെ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.​ക​ണി​ച്ചി​രു​ത​യി​ൽ നി​ന്നും തി​രി​ഞ്ഞ് പാ​ത്ര​ക​ണ്ടം വ​ഴി​ക്ക് മു​ന്പേ​യു​ള്ള ക​യ​റ്റം ക​യ​റി കൊ​ണ്ടി​രി​ക്കെ​യാ​യി​രു​ന്നു ഡ്രൈ​വ​ർ​ക്ക് പെ​ട്ടെ​ന്ന്ത​ള​ർ​ച്ച അ​നു​ഭ​വ​പ്പെ​ടു​ക​യും ഉ​ട​ൻ കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു.​ ബ​സ് പു​റ​കോ​ട്ട് പോ​യി ആ​ദ്യം പ​തി​നൊ​ന്ന് കെ.​വി.​വൈ​ദ്യു​തി പോ​സ്റ്റി​ലും അ​വി​ടെ നി​ന്നും സൈ​ഡി​ലേ​ക്ക് പോ​യി ര​ണ്ടു് മ​ര​ത്തി​ലു​മാ​യാ​ണ് ഇ​ടി​ച്ച് നി​ന്ന​ത്.​ബ​സി​ന്‍റെ പ​കു​തി​യോ​ളം ഭാ​ഗം താ​ഴേ​ക്ക് ചെ​രി​ഞ്ഞെ​ങ്കി​ലും മ​റി​യാ​തെ നി​ന്ന​തു​മൂ​ലം വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ബ​സി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നി​റ​യെ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു.

Read More

കാടുകയറാൻ മടിച്ച് ; കാടിറങ്ങിയ കാട്ടാനകൾ പാലക്കാട്ട് ജനവാസമേഖലയിൽ നിലയുറപ്പിച്ചു നിൽക്കുന്നു; വീട്ടിൽ അന്തിയുറങ്ങാനാവാതെ  ഭീതിയോടെ ജനങ്ങളും

പാലക്കാട്: പാലക്കാട് ജില്ലയിൽ ജനവാസ മേഖലയിൽ എത്തിയ കാട്ടാനകൾ കാടുകയറാതെ വനാതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുന്നു. മാത്തൂർ പുലാപ്പറ്റയിലാണ് കാട്ടാനകൾ ഇപ്പോഴുള്ളത്. കഴിഞ്ഞ ദിവസം കുന്നത്തൂർ വനമേഖലയിൽ നിന്നാണ് ആനകൾ നാട്ടിലിറങ്ങിയത്. കഴിഞ്ഞ ഓഗസ്റ്റിൽ കാടിറങ്ങി നാട്ടിലെത്തിയ കാട്ടാനകൾ ഒരാഴ്ചയിലേറെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭീതി വിതച്ചിരുന്നു. പിന്നീട് കുങ്കിയാനകളെ വരെ എത്തിച്ച ശേഷമാണ് ആനകൾ കാടുകയറിയത്.

Read More

ആം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​രി​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കു​ടി​വെ​ള്ളം ത​ട​സ​പ്പെ​ടു​ത്തുന്നെന്ന് പരാതി;  പ്രശ്നം തിരക്കിയെത്തി യവർ കാരണം കേട്ട് ഞെട്ടി; കുടിവെള്ളം എത്തിച്ച് നൽകാമെന്ന് ഫേസ്ബുക്ക് കൂട്ടായ്മ

കൊ​ഴി​ഞ്ഞാ​ന്പാ​റ: വ​ട​ക​ര​പ്പ​തി പ​ഞ്ചാ​യ​ത്ത് പ​തി​നാ​ലാം വാ​ർ​ഡ് ആം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​രി​ക്കു പ​ഞ്ചാ​യ​ത്തം​ഗം കു​ടി​വെ​ള്ള​വി​ത​ര​ണം ത​ട​സ​പ്പെ​ടു​ത്തു​ന്ന​താ​യി പ​രാ​തി. മേ​നോ​ൻ​പാ​റ സ​ത്രം ഉ​ഷ​യാ​ണ് കു​ടി​വെ​ള്ളം ത​ട​സ​പ്പെ​ടു​ത്തു​ന്ന​താ​യി കാ​ണി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ​ക്കും വ​ട​ക​ര​പ്പ​തി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും പ​രാ​തി ന​ല്കി​യ​ത്.കു​ടി​വെ​ള്ള​ക്ഷാ​മ​ത്തെ തു​ട​ർ​ന്നു ലോ​റി​വെ​ള്ളം സം​ഭ​രി​ക്കു​ന്ന​തി​നാ​യി ഉ​ഷ​യു​ടെ വീ​ടി​നു സ​മീ​പ​ത്ത് ര​ണ്ടു​മാ​സം​മു​ന്പ് പ​ഞ്ചാ​യ​ത്ത് കി​യോ​സ്ക് സ്ഥാ​പി​ച്ചി​രു​ന്നു. ആ​യി​രം ലി​റ്റ​ർ ശേ​ഷി​യു​ള്ള സം​ഭ​ര​ണി മൂ​ന്നു​വീ​ടു​ക​ൾ​ക്കാ​യാ​ണ് വ​ച്ചു​ന​ല്കി​യ​ത്.തു​ട​ർ​ന്നു ഒ​രു​ദി​വ​സം സം​ഭ​ര​ണി​യി​ൽ വെ​ള്ളം നി​റ​ച്ചെ​ങ്കി​ലും പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്തം​ഗത്തിന്‍റെ നി​ർ​ദേ​ശ​ത്തെ​തു​ട​ർ​ന്ന് ലോ​റി ഡ്രൈ​വ​ർ വെ​ള്ളം നി​റ​യ്ക്കാ​റി​ല്ല. ഇ​തു​മൂ​ലം ഉ​ഷ​യും സ​ഹോ​ദ​രി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ഴം​ഗ കു​ടും​ബം ര​ണ്ടു​ദി​വ​സ​ത്തി​ലൊ​രി​ക്ക​ൽ മു​ന്നൂ​റു​രൂ​പ ന​ല്കി​യാ​ണ് പു​റ​മേ​നി​ന്നും വെ​ള്ളം വാ​ങ്ങു​ന്ന​ത്. ഉ​ഷ​യു​ടെ വീ​ടി​നു 150 മീ​റ്റ​ർ അ​ക​ലെ പ്ര​ധാ​ന റോ​ഡി​നു എ​തി​ർ​വ​ശ​ത്താ​യി പ​ഞ്ചാ​യ​ത്തം​ഗം മൂ​വാ​യി​രം ലി​റ്റ​റി​ന്‍റെ കി​യോ​സ്ക് സ്ഥാ​പി​ച്ചി​രു​ന്നു, റോ​ഡ് മു​റി​ച്ചു​ക​ട​ന്നു​പോ​കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്നു പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ ബോ​ധ്യ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഉ​ഷ​യു​ടെ വീ​ടി​നു​സ​മീ​പം മ​റ്റൊ​രു കി​യോ​സ്ക് സ്ഥാ​പി​ച്ച​ത്. എ​ന്നാ​ൽ…

Read More

അസൗകര്യങ്ങളിൽ വീർപ്പുമുട്ടി പാവങ്ങളുടെ ഊട്ടി; വേനലവധിക്കാലത്ത് ഏറ്റവും കൂടുതൽ പേർ എത്തുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്  നെല്ലിയാമ്പതി

​ ജോ​ജി തോ​മ​സ് നെന്മാ​റ: പാ​വ​ങ്ങ​ളു​ടെ ഉൗ​ട്ടി​യെ​ന്ന​റി​യ​പ്പെ​ടു​ന്ന നെ​ല്ലി​യാ​ന്പ​തി മ​ല​നി​ര​ക​ൾ കേ​ര​ള​ത്തി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ഹി​ൽ സ്റ്റേ​ഷ​നു​ക​ളി​ൽ ഒ​ന്നാ​ണ്. വേ​ന​ല​വ​ധി അ​ടു​ക്കു​ന്ന​തോ​ടെ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക് കൂ​ടി വ​രു​ന്ന സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും ഒ​ന്നാ​ണ് ഈ പാ​വ​ങ്ങ​ളു​ടെ ഉൗ​ട്ടി . ​ പോ​ത്തു​ണ്ടി അ​ണ​കെ​ട്ടു മു​ത​ലു​ള്ള കാ​ഴ്ച​ക​ൾ മ​ന​സ്സി​ൽ കു​ളി​ർ പ​ക​രു​ന്ന​താ​ണെ​ങ്കി​ലും വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് താ​മ​സ​മൊ​രു​ക്കു​ന്ന​തി​നും പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ളേ​ർ​പ്പെ​ടു​ത്തു​ന്ന​തി​നും വേ​ണ്ടു​ന്ന ന​ട​പ​ടി​ക​ൾ ഇ​ന്നേ​വ​രെ അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ആ​യ​തി​നാ​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​യി വ​രു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് സ്വ​കാ​ര്യ ഹോ​ട്ട​ൽ ലു​ക​ളോ മ​റ്റോ ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്ന​തും ഏ​റെ ബു​ദ്ധി​മു​ട്ടാ​കു​ന്നു. സ​ർ​ക്കാ​ർ ഓ​റ​ഞ്ച് ഫാ​മി​ന്‍റെ 10 ഏ​ക്ക​ർ സ്ഥ​ലം ടു​റി​സ്റ്റ് വ​കു​പ്പി​നു 25 വ​ർ​ഷം മു​ന്പൻ ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വി​ടെ ചെ​റി​യ കോ​ട്ടേ​ജു​ക​ൾ പോ​ലും നി​ർ​മ്മി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. തൂ​ത്ത​ന്പാ​റ പ​റ​ന്പി​ക്കു​ളം റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി തു​റ​ന്നു കൊ​ടു​ക്കു​വാ​ണെ​ങ്കി​ൽ നെ​ല്ലി​യാ​ന്പ​തി​യി​ൽ നി​ന്ന് പ​റ​ന്പി​ക്കു​ള​ത്തേ​യ​ക്ക് 18 കി​ലോ​മീ​റ്റ​ർ മാ​ത്രം യാ​ത്ര…

Read More

സം​ഗീ​ത​വ​ഴി​യി​ലാ​ണ് ഈ ​വീ​ട്ട​മ്മ​മാ​ർ..! സം​ഗീ​ത​ത്തോ​ടു​മു​ള്ള ഒ​ടു​ങ്ങാ​ത്ത അ​ഭി​നി​വേ​ശത്തിൽ വീ​ട്ട​മ്മ​മാർ ഒന്നിച്ചു;  അഞ്ചുപേർ ചേർന്ന് സോപാനസംഗീതം ആലപിച്ച് വ്യത്യസ്തരാവുകയാണ് വീട്ടമ്മമാർ

വ​ട​ക്ക​ഞ്ചേ​രി: ക​ല​യോ​ടും സം​ഗീ​ത​ത്തോ​ടു​മു​ള്ള ഒ​ടു​ങ്ങാ​ത്ത അ​ഭി​നി​വേ​ശം വീ​ട്ട​മ്മ​മാ​രെ ഒ​ന്നി​പ്പി​ച്ച​പ്പോ​ൾ അ​ത് പു​തി​യ പ​രീ​ക്ഷ​ണ വി​ജ​യ​മാ​യി. പാ​ല​ക്കാ​ട് മൂ​ത്താ​ൻ​ത​റ​യി​ലെ പ്രി​യ സു​കു​മാ​ര​ൻ, വ​സ​ന്ത സു​ബ്ര​ഹ്്ണ്യ​ൻ, ശ്രീ​ജ ഗോ​പി, ശ​ശി​ക​ല ശി​വ​ൻ, ഗീ​ത അ​ച്യു​ത​ൻ എ​ന്നി​വ​രാ​ണ് സോ​പാ​ന​സം​ഗീ​ത​ത്തെ പു​തി​യ വ​ഴി​യി​ലൂ​ടെ ന​യി​ച്ച് ശ്ര​ദ്ധേ​യ​രാ​കു​ന്ന​ത്. സോ​പാ​ന​സം​ഗീ​തം പാ​ടു​ന്ന​ത് ഇ​തു​വ​രെ ഒ​രാ​ൾ മാ​ത്ര​മാ​യി​ട്ടാ​യി​രു​ന്നു. സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ​ത്തി​ലാ​യാ​ലും ഒ​റ്റ​യ്ക്കാ​ണ് അ​ഷ്ട​പ​ദി അ​വ​ത​രി​പ്പി​ക്കു​ക. എ​ന്നാ​ൽ ഇ​തി​ൽ​നി​ന്നും വ്യ​ത്യ​സ്ത​മാ​യി അ​ഞ്ചു​പേ​ർ ചേ​ർ​ന്ന് അ​തും പ്രാ​യ​ഭേ​ദ​ങ്ങ​ളു​ടെ വൈ​വി​ധ്യ​ത്തി​ൽ ഇ​വ​ർ സോ​പാ​ന​സം​ഗീ​തം അ​വ​ത​രി​പ്പി​ച്ചു സം​ഗീ​ത​പ്രേ​മി​ക​ളു​ടെ മ​നം​ക​വ​രു​ക​യാ​ണ്. ഗു​രു​വാ​യൂ​ർ ജ്യോ​തി​ദാ​സ​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു സോ​പാ​ന സം​ഗീ​ത​പ​ഠ​നം. ഇ​തി​നു പ്ര​ചോ​ദ​ന​മാ​യ​ത് പ്ര​ശ​സ്ത ഇ​ട​യ്ക്ക വി​ദ്വാ​ൻ ഡോ. ​പ​ഴ​ന്പാ​ല​ക്കോ​ട് പ്ര​കാ​ശ​നാ​ണെ​ന്നു ഗ്രൂ​പ്പ് ലീ​ഡ​ർ പ്രി​യ സു​കു​മാ​ര​ൻ പ​റ​ഞ്ഞു.മ​ഹാ​ഗു​രു​ക്ക·ാ​രെ ചു​വ​ടു​പി​ടി​ച്ച് ഇ​ട​യ്ക്ക​യി​ൽ വി​സ്മ​യം തീ​ർ​ക്കു​ന്ന പ്രി​യ സു​കു​മാ​ര​ൻ ക​ഥ​ക​ളി അ​വ​ത​ര​ണ​ത്തി​ലും ശ്ര​ദ്ധേ​യ​യാ​ണ്. സ്കൂ​ൾ പ​ഠ​ന​കാ​ല​ത്ത് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ​ഠി​ച്ച ക​ഥ​ക​ളി​യു​ടെ​യും അ​ഷ്ട​പ​ദി​യു​ടെ​യും ഓ​ർ​മ​ക​ൾ വി​ള​ക്കി​യെ​ടു​ത്താ​ണ് ഇ​ട​വേ​ള​യ്ക്കു​ശേ​ഷം അ​മ്മ​മാ​രും…

Read More

തോ​ളി​ലി​രു​ന്ന് ചെ​വി ക​ടി​ക്കു​ന്നു എ​ന്ന് ആ​ക്ഷേ​പി​ച്ച​വ​ർ  ഒ​ക്ക​ത്തി​രു​ത്തി ഓ​മ​നി​ക്കു​ന്ന കാ​ലം വ​രും; സിപിഐയ്ക്ക് പ്ര​ക​ട​ന​പ​ത്രി​ക​യ്ക്ക് പു​റ​ത്തു​ള​ള ചി​ല കാ​ര്യ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് അ​ഭി​പ്രാ​യ വ്യത്യാസമെന്ന് കാ​നം

മ​ണ്ണാ​ർ​ക്കാ​ട്:​ തോ​ളി​ലി​രു​ന്ന് ചെ​വി ക​ടി​ക്കു​ന്നു എ​ന്ന് ആ​ക്ഷേ​പി​ച്ച​വ​ർ ഒ​ക്ക​ത്തി​രു​ത്തി ഓ​മ​നി​ക്കു​ന്ന കാ​ല​മാ​ണ് ഇ​നി വ​രു​ന്ന​തെ​ന്നും അ​തി​നാ​യി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ശ്ര​മി​ക്ക​ണ​മെ​ന്നും സി ​പി ഐ ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ ഓ​ർ​മ്മി​പ്പി​ച്ചു. സി ​പി ഐ​ പാ​ല​ക്കാ​ട് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്നാം ദി​വ​സം മ​ണ്ണാ​ർ​ക്കാ​ട് ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​രു കു​ടു​ബ​ത്തി​ലു​ള്ള​വ​രും ഒ​രേ പാ​ർ​ട്ടി​യി​ലു​ള്ള​വ​രും ത​മ്മി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സം സാ​ധാ​ര​ണ​യാ​ണ്. അ​തു​പോ​ലെ​യാ​ണ് എ​ൽ ഡി ​എ​ഫ് എ​ന്ന മു​ന്ന​ണി​യി​ൽ സി ​പി എ​മ്മും സി ​പി ഐ​യും ത​മ്മി​ലു​ട​ലെ​ടു​ത്തി​ട്ടു​ള്ള​ത്. എ​ൽ ഡി ​എ​ഫ് ജ​ന​പ​ക്ഷ നി​ല​പാ​ടു​ക​ൾ​ക്ക് ശ​ക്ത​മാ​യ പി​ന്തു​ണ ന​ൽ​കു​ക എ​ന്ന​താ​ണ് സി ​പി ഐ ​ചെ​യ്തു വ​രു​ന്ന​ത്. കു​റ​വു​ക​ൾ ഉ​ണ്ടാ​യാ​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ക മാ​ത്ര​മാ​ണ് ഞ​ങ്ങ​ൾ ചെ​യ്യു​ന്ന​ത്. സി ​പി ഐ​യും​സി​പി​എ​മ്മും ത​മ്മി​ൽ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തും പ​ര​സ്പ​രം…

Read More

വി​നാ​യ​ക​ന്‍റെ കു​ടും​ബ​ത്തി​നുള്ള കോ​ണ്‍​ഗ്ര​സ് ധനസഹായം നാളെ കൈമാറും; യു.​ഡി.​എ​ഫ് നേ​താ​ക്ക​ൻ​മാ​രു​ടേ​യും, പ്ര​വ​ർ​ത്ത​ക​രു​ടേ​യും സാ​ന്നി​ധ്യ​ത്തി​ൽ   രമേശ് ചെന്നിത്തല വീട്ടിലെത്തി സഹായം കൈമാറും

ഏ​ങ്ങ​ണ്ടി​യൂ​ർ :പോ​ലീ​സ് പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത ദ​ലി​ത് യു​വാ​വ് ഏ​ങ്ങ​ണ്ടി​യൂ​ർ ച​ക്കാ​ണ്ട​ൻ കൃ​ഷ്ണ​ൻ​കു​ട്ടി മ​ക​ൻ വി​നാ​യ​ക​നു് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ധ​ന​സ​ഹാ​യം നാ​ളെ കൈ​മാ​റു​മെ​ന്ന് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ്ണ്ണി ഉ​ണ്ണി​കൃ​ഷ്ണ​ൻ കാ​ര്യാ​ട്ട്,ഏ​ങ്ങ​ണ്ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ ഇ​ർ​ഷാ​ദ്.​കെ.​ചേ​റ്റു​വ എ​ന്നി​വ​ർ അ​റി​യി​ച്ചു. ഗാ​ന്ധി​ഗ്രാ​മം പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​യാ​ണ് ധ​ന​സ​ഹാ​യം കൈ​മാ​റു​ന്ന​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് ന​യി​ച്ച പ​ട​യൊ​രു​ക്കം യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ചാ​വ​ക്കാ​ട് ന​ട​ന്ന സ്വീ​ക​ര​ണ യോ​ഗ​ത്തി​ലാ​ണ് ഡി.​സി.​സി.​പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ.​പ്ര​താ​പ​ൻ മു​ഖേ​ന വി​നാ​യ​ക​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ പ്ര​തി​പ​ക്ഷ നേ​താ​വി​ന് നി​വേ​ദ​നം ന​ൽ​കി​യ​ത്. നാ​ളെ വൈ​കീ​ട്ട് നാ​ലി​ന് വി​നാ​യ​ക​ന്‍റെ വ​സ​തി​യി​ലെ​ത്തി യു.​ഡി.​എ​ഫ് നേ​താ​ക്ക​ൻ​മാ​രു​ടേ​യും, പ്ര​വ​ർ​ത്ത​ക​രു​ടേ​യും സാ​ന്നി​ധ്യ​ത്തി​ൽ വി​നാ​യ​ക​ന്‍റെ കു​ടുംബ​ത്തി​ന്ന് ധ​ന​സ​ഹാ​യം കൈ​മാ​റും

Read More

മ​യി​ലു​ക​ൾ പെ​രു​കു​ന്ന​ത് വ​ന​പ്ര​ദേ​ശം ന​ശി​ക്കുന്ന​തി​ന്‍റെ സൂ​ച​നയെന്ന് വ​നം​വ​കു​പ്പ്; ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് സമീപത്തെ കുറ്റിക്കാട്ടിൽ മയിലുകൾ വളരുന്നത് വംശനാശത്തിന് കാരണമാകുമെന്നും വനംവകുപ്പ്

വ​ട​ക്ക​ഞ്ചേ​രി: മ​യി​ലു​ക​ൾ പെ​രു​കു​ന്ന​ത് വ​ന​പ്ര​ദേ​ശം ന​ശി​ച്ച് പൊ​ന്ത​ക്കാ​ടു​ക​ൾ വ്യാ​പ​ക​മാ​കു​ന്ന​തി​ന്‍റെ സൂ​ച​ന​ക​ളാ​ണെ​ന്നു വ​നം​വ​കു​പ്പ്. ഇ​തു വ​ര​ൾ​ച്ച​യ്ക്കും വ​ഴി​വ​യ്ക്കും. അ​ധി​കം ഉ​യ​ര​മി​ല്ലാ​ത്ത മ​ര​ങ്ങ​ളു​ള്ള പു​ല്ലും പ​ട​ർ​പ്പു​ക​ളും കൂ​ടു​ത​ലു​ള്ള സ്ഥ​ല​ങ്ങ​ളാ​ണ് മ​യി​ലു​ക​ളു​ടെ സ്വൈ​ര്യ​വി​ഹാ​ര​കേ​ന്ദ്ര​ങ്ങ​ൾ. ഇ​ത്ത​രം ഭൂ​പ്ര​ദേ​ശ​ങ്ങ​ൾ മി​ക്ക​വാ​റും ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് സ​മീ​പ​ത്താ​കും. ഇ​തു​കൊ​ണ്ടാ​ണ് ക​ർ​ഷ​ക​ന്‍റെ ശ​ത്രു​താ​പ​ട്ടി​ക​യി​ലേ​ക്ക് മ​നോ​ഹ​ര​മാ​യ മ​യി​ലു​ക​ളും ക​യ​റി​ക്കൂ​ടാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്. തീ​റ്റ​കി​ട്ടാ​നു​ള്ള സൗ​ക​ര്യ​ത്തി​നു മ​യി​ലു​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളോ​ടു ചേ​ർ​ന്ന കു​റ്റി​ക്കാ​ടു​ക​ളാ​ണ് താ​മ​സ​യോ​ഗ്യ​മാ​ക്കു​ന്ന​ത്. ഈ​യ​ടു​ത്ത കാ​ല​ങ്ങ​ളി​ലാ​യി ക​ര​പാ​ട​ങ്ങ​ളി​ലും തോ​ട്ട​ങ്ങ​ളി​ലും പ​റ​ന്പു​ക​ളി​ലു​മെ​ല്ലാം മ​യി​ൽ​ശ​ല്യം രൂ​ക്ഷ​മാ​ണ്. കൂ​ട്ട​മാ​യാ​ണ് ഇ​വ​യു​ടെ സ​ഞ്ചാ​രം. ഒ​രു കൂ​ട്ട​ത്തി​ൽ​ത​ന്നെ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ത്തും പ​തി​ന​ഞ്ചും മ​യി​ലു​ക​ളു​ണ്ടാ​കു​മെ​ന്ന് പ​റ​യു​ന്നു. ഇ​വ ഒ​ന്നി​ച്ച് കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യാ​ൽ അ​വി​ടം വെ​ളു​പ്പി​ക്കും. കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ളാ​ണ് മ​യി​ലു​ക​ൾ​ക്ക് താ​ത്പ​ര്യം. പാ​ന്പ്, മ​റ്റ് ഇ​ഴ​ജ​ന്തു​ക്ക​ളും ഇ​ഷ്ട​ഭോ​ജ്യ​മാ​ണ്. വ​ന്യ​മൃ​ഗ സം​ര​ക്ഷ​ണ​നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യ​തും വ​ന​പാ​ല​ക​രു​ടെ നി​രീ​ക്ഷ​ണ​വും കാ​ട്ടു​മൃ​ഗ​ങ്ങ​ൾ പെ​രു​കാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഇ​തു​മൂ​ലം വേ​ട്ട​സം​ഘ​ങ്ങ​ളും കു​റ​ഞ്ഞി​ട്ടു​ണ്ട്.

Read More