ബി.​ജെ.​പി. ഭ​രി​ക്കു​ന്ന ഇന്ത്യയിൽ നികുതിയില്ലാത്തത്  ശ്വ​സി​ക്കു​ന്ന വാ​യു​വി​ന് മാ​ത്രമെന്ന് കോടിയേരി ബാലകൃഷ്ണൻ

വ​ട​ക്കാ​ഞ്ചേ​രി: സം​സ്ഥാ​ന​ത്ത് 60 വ​യ​സ് തി​ക​ഞ്ഞ എ​ല്ലാ​വ​ർ​ക്കും 1 100 രൂ​പ പെ​ൻ​ഷ​ൻ ന​ൽ​കു​മെ​ന്ന് കോ​ടി​യേ​രി​ ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.​കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കും, വ​ർ​ഗ്ഗീ​യ​ത​യ്ക്കു​മെ​തി​രെ മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ സ​ന്ദേ​ശ​വു​മാ​യി സി.​പി.​എം.​സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ന​യി​ക്കു​ന്ന ജ​ന​ജാ​ഗ്ര​ത യാ​ത്ര​യ്ക്ക് വ​ട​ക്കാ​ഞ്ചേ​രി​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു കോ​ടി​യേ​രി. ബി.​ജെ.​പി. ഭ​രി​ക്കു​ന്ന ഇ​ന്ത്യ​യി​ൽ​ജ​ന​ങ്ങ​ൾ ശ്വ​സി​ക്കു​ന്ന വാ​യു​വി​ന് മാ​ത്രം നി​കു​തി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി ചേ​ർ​ത്തു.​ച​ട​ങ്ങി​ൽ സി.​പി.​ഐ. ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം എം.​ആ​ർ.​സോ​മ​നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി.​എം.​ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​രാ​ധാ​കൃ​ഷ്ണ​ൻ, മ​ന്ത്രി​മാ​രാ​യ എ.​സി.​മൊ​യ്തീ​ൻ, സി. ​ര​വീ​ന്ദ്ര​നാ​ഥ്, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ളാ​യ സ​ത്യ​ൻ മൊ​കേ​രി, സ്ക്ക​റി​യ​തോ​മ​സ്, പി.​എം.​ജോ​യി, രാ​ജ​ൻ മാ​സ്റ്റ​ർ, ഇ.​പി.​ആ​ർ.​വേ​ശാ​ല, സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി, കെ.​പി.​രാ​ജേ​ന്ദ്ര​ൻ, മേ​രി തോ​മ​സ് പി.​എ​ൻ.​സു​രേ​ന്ദ്ര​ൻ കെ.​പി.​മ​ദ​ന​ൻ,ശി​വ​പ്രി​യ സ​ന്തോ​ഷ്, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.    

Read More

ഇനി വരുന്നൊരു തെരഞ്ഞെടുപ്പിൽ ..! കേരളത്തിൽ ബിജെപിയുടെ സമ്പാദ്യം പൂജ്യമായിരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ

പാ​ല​ക്കാ​ട്: സം​സ്ഥാ​ന നി​യ​മ​സ​ഭ പി​രി​ച്ചു​വി​ട്ടാ​ൽ ഒ ​രാ​ജ​ഗോ​പാ​ലി​ന് പ​ക​രം പൂ​ജ്യ​മാ​യി​രി​ക്കും ഇ​നി കേ​ര​ള​ത്തി​ൽ ബി​ജെ​പി​യു​ടെ സമ്പാ​ദ്യം എ​ന്ന് കൊ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. പു​തു​ശ്ശേ​രി​യി​ൽ ജ​ന​ജാ​ഗ്ര​താ യാ​ത്ര​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണ പൊ​തു​യോ​ഗ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​നി ഒ​രൊ​റ്റ എം​എ​എ സീ​റ്റും വ​രു​ന്ന തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി​ജെ​പി ക്ക് ​കി​ട്ടാ​ൻ പോ​കു​ന്നി​ല്ലെ​ന്നും കോ​ടി​യേ​രി കൂ​ട്ടി​ച്ചേ​ർ​ത്തു. ലീ​ഗ് നേ​താ​ക്ക​ളു​ടെ പ്ര​സ്താ​വ​ന​ക​ൾ വ​ർ​ഗീ​യ ഫാ​സി​സ്റ്റ് ശ​ക്തി​ക​ൾ എ​ന്നും ഒ​റ്റ​കെ​ട്ടാ​ണ് എ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​മ്മ്യൂ​ണി​സ്റ്റു​കാ​രേ​ക്കാ​ൾ ന​ല്ല​ത് ബി ​ജെ പി​യാ​ണ് ന​ല്ലെ​തെ​ന്നും കേ​ന്ദ്രം ഭ​രി​ക്കാ​ൻ മോ​ദി അ​ർ​ഹ​നാ​ണെ​ന്നു​മു​ള്ള ’ലീ​ഗ് നേ​താ​ക്ക​ളു​ടെ പ്ര​സ്താ​വ​ന​ക്കെ​തി​രെ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​ർ​ഗീ​യ ഫാ​സി​സ്റ്റ് ശ​ക്തി​ക​ൾ എ​ന്നും ഒ​റ്റ​കെ​ട്ടാ​ണ് എ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് ലീ​ഗി​ന്‍റെ പ്ര​സ്താ​ന​യെ​ന്നും ബി ​ജെ പി ​യെ എ​തി​ർ​ക്കാ​ൻ എ​ന്ത് പ​രി​മി​തി​യാ​ണ് ലീ​ഗി​ന് ഉ​ള്ള​തെ​ന്ന് മ​ണ്ണാ​ർ​ക്കാ​ട് എം ​എ​ൽ എ ​വ്യ​ക്ത​മാ​ക്ക​ണം എ​ന്നും അ​ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.…

Read More

പണമുണ്ടാക്കാനുള്ള പുത്തൻ തന്ത്രം..! സർക്കാർ ആശുപത്രിയിലെത്തുന്ന രോഗികളെ കാൻവാസ് ചെയ്ത് സ്വ​കാ​ര്യ​ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന ബ്രോക്കർ പിടിയിൽ

കോ​യ​മ്പ​ത്തൂ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ​നി​ന്നും രോ​ഗി​ക​ളെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കാ​ൻ​വാ​സ് ചെ​യ്ത് കൊ​ണ്ടു​പോ​കു​ന്ന​വ​രെ ത​ട​യു​ന്ന​തി​നു പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു ചി​കി​ത്സ​യ്ക്കു വ​രു​ന്ന രോ​ഗി​ക​ളെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു ക​ട​ത്തു​ന്ന​തു വ​ർ​ധി​ച്ച​തോ​ടെ​യാ​ണ് ഇ​ത്ത​രം ന​ട​പ​ടി. ഇ​തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബ്രോ​ക്ക​റെ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ൽ​നി​ന്നും പി​ടി​കൂ​ടി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഇ​ത്ത​രം ബ്രോ​ക്ക​ർ​മാ​രെ ത​ട​യു​ന്ന​തി​നു ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​ത്തെ​യാ​ണ് രൂ​പീ​ക​രി​ച്ച​ത്. പി​ടി​കൂ​ടു​ന്ന​വ​ർ​ക്കെ​തി​രേ ക​ടു​ത്ത ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ആ​ശു​പ​ത്രി ഡീ​ൻ ഡോ. ​അ​ശോ​ക​ൻ നി​ർ​ദേ​ശം ന​ല്കി.

Read More

വിലക്കേർപ്പെടുത്തി പൊതുജനം..! പ​ത്തു​രൂ​പ നാ​ണ​യ​ങ്ങ​ൾ​ക്ക് ശ​നി​ദ​ശ;ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് കാൽകോടിയുടെ ചില്ലറ

ഒ​റ്റ​പ്പാ​ലം: പ​ത്തു​രൂ​പ നാ​ണ​യ​ങ്ങ​ൾ​ക്ക് വി​ല​ക്കി​ല്ലെ​ന്ന് ബാ​ങ്കു​ക​ൾ ആ​വ​ർ​ത്തി​ക്കു​ന്പോ​ഴും ഇ​ത് വാ​ങ്ങാ​നും കൊ​ടു​ക്കാ​നും ആ​ളു​ക​ൾ ത​യ്യാ​റാ​വു​ന്നി​ല്ല. ഏ​റ്റ​വും പു​തി​യ ക​ണ​ക്ക​നു​സ​രി​ച്ച് കാ​ൽ​കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ നാ​ണ​യ​ങ്ങ​ൾ സം​സ്ഥാ​ന​ത്തെ വി​വി​ധ ബാ​ങ്കു​ക​ളി​ലാ​യി കെ​ട്ടി​കി​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. പ​ത്തു​രൂ​പ നാ​ണ​യ​ങ്ങ​ൾ​ക്ക് ഒ​രു​ത​ര​ത്തി​ലു​മു​ള്ള​നി​രോ​ധ​ന​വും ഇ​ല്ലെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ​ത​ന്നെ വ്യ​ക്ത​മാ​ക്കു​ന്പോ​ഴും ഇ​തം​ഗീ​ക​രി​ക്കാ​ൻ ആ​ളു​ക​ൾ ത​യ്യാ​റ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ചി​ല ബ​സു​ക​ളി​ലും ക​ട​ക​ളി​ലു​മൊ​ന്നും ഈ ​നാ​ണ​യം സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് വ്യാ​പ​ക​മാ​യി പ​രാ​തി​യു​ണ്ട്. അ​തേ​സ​മ​യം നാ​ണ​യ​ത്തി​ന്‍റെ ഭാരവും ഇ​വ വാ​ങ്ങി​ക്കു​വാ​ൻ ആ​ളു​ക​ളെ വി​ല​ക്കു​ന്നു​ണ്ട്. ഏ​ഴ് ഗ്രാം ​ആ​ണ് പത്തുരൂ​പ നാ​ണ​യ​ത്തി​ന്‍റെ ഭാരം. നാ​ണ​യ​ങ്ങ​ളേ​ക്കാ​ൾ കൂ​ടു​ത​ൽ നോ​ട്ടു​ക​ൾ കി​ട്ടു​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ശ്ന​മെ​ന്നും ചൂ​ണ്ടി​കാ​ണി​ക്കു​ന്നു. സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി ബാ​ക്കി തു​ക​ക്ക് നാ​ണ​യ​ങ്ങ​ൾ ന​ൽ​കി​യാ​ൽ നോ​ട്ടു​മ​തി​യെ​ന്ന് നി​ർ​ബ​ന്ധം പി​ടി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം​കൂ​ടി വ​രി​ക​യാ​ണെ​ന്ന് ക​ട​യു​ട​മ​ക​ൾ പ​റ​യു​ന്നു. ഇ​തി​ന്‍റെ പേ​രി​ൽ ത​ർ​ക്ക​ങ്ങ​ളും ചി​ല്ല​റ പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​വു​ന്ന​താ​യും ക​ട​ക്കാ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. മൊ​ത്ത വ്യാ​പാ​രി​ക​ൾ​പോ​ലും ചി​ല്ല​റ​തു​ട്ടു​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് വ്യാ​പ​ക​മാ​യ പ​രാ​തി. ഇ​തു​തൊ​ണ്ടു​ത​ന്നെ നാ​ണ​യ​ങ്ങ​ൾ മു​ഴു​വ​ൻ…

Read More

പക്ഷേ കഴിയില്ല..! ഇടതു സർക്കാർ കൈയേറ്റക്കാരോടൊപ്പമെങ്കിലും ഗതാഗതമ​ന്ത്രി​യെ സം​ര​ക്ഷി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​ക്കു ക​ഴി​യി​ല്ലെന്ന് ചെ​ന്നി​ത്ത​ല

പാ​​​ല​​​ക്കാ​​​ട്: കാ​​​യ​​​ൽ കൈ​​​യേ​​​റ്റ കേ​​​സി​​​ൽ കു​​​റ്റ​​​ക്കാ​​​ര​​​നെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ ഗ​​​താ​​​ഗ​​​തമ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി​​​യെ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു ക​​​ഴി​​​യി​​​ല്ലെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. യു​​​ഡി​​​എ​​​ഫ് ജി​​​ല്ലാ നേ​​​തൃ​​​യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ അ​​​ദ്ദേ​​​ഹം ഡി​​​സി​​​സി ഓ​​​ഫീ​​​സി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ട​​​തു​​​സ​​​ർ​​​ക്കാ​​​ർ കൈ​​​യേ​​​റ്റ​​​ക്കാ​​​രോ​​​ടൊ​​​പ്പ​​​മാ​​​ണ്. മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി നി​​​യ​​​മ​​​പ​​​ര​​​മാ​​​യി കു​​​റ്റ​​​ക്കാ​​​ര​​​നാണെ​​​ന്നു ജി​​​ല്ലാ ക​​​ള​​​ക്ട​​​റു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. എ​​​ന്നി​​​ട്ടും മു​​​ഖ്യ​​​മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി​​​യെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​ത് അ​​​പ​​​ഹാ​​​സ്യ​​​മാ​​​ണ്. മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി​​​യോ​​​ട് ഇ​​​പ്പോ​​​ഴേ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​താ​​​ണ് ഉ​​​ചി​​​തം. കാ​​​യ​​​ൽ കൈ​​​യേ​​​റ്റം സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ത​​​ർ​​​ക്കം മു​​​ഖ്യ​​​മ​​​ന്ത്രി​​​യും റ​​​വ​​​ന്യു മ​​​ന്ത്രി​​​യും ത​​​മ്മി​​​ലു​​​ള്ള​​​താ​​​ണ്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​റി​​​വും സ​​​മ്മ​​​ത​​​വും ഇ​​​ല്ലാ​​​തെ അ​​​ഡ്വ​​​ക്ക​​​റ്റ് ജ​​​ന​​​റ​​​ൽ ഒ​​​രു മ​​​ന്ത്രി​​​യെ ധി​​​ക്ക​​​രി​​​ക്കു​​​ക​​​യി​​​ല്ല. പ​​​ല​​​പ്പോ​​​ഴും മു​​​ന്ന​​​ണി മ​​​ര്യാ​​​ദ പാ​​​ലി​​​ക്കാ​​​ത്ത മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കെ​​​തിരേ സി​​​പി​​​ഐ പ്ര​​​തി​​​ക​​​രി​​​ക്ക​​​ണം. നോ​​​ട്ടു നി​​​രോ​​​ധ​​​ന​​​ത്തി​​​ന്‍റെ ഒ​​​ന്നാം വാ​​​ർ​​​ഷി​​​ക ദി​​​ന​​​മാ​​​യ ന​​​വം​​​ബ​​​ർ എ​​​ട്ടി​​​ന് യു​​​ഡി​​​എ​​​ഫ് സം​​​സ്ഥാ​​​ന​​​ത്തു ക​​​രി​​​ദി​​​നം ആ​​​ച​​​രി​​​ക്കു​​​ക​​​യാ​​​ണ്. അ​​​ന്നേ​​​ദി​​​വ​​​സം ക​​​റു​​​ത്ത ബാ​​​ഡ്ജ് ധ​​​രി​​​ച്ചു…

Read More

ച​ന്ദ​ന​മ​രം മു​റിച്ച കേസിൽ രണ്ടു പിടിയിൽ; മുറിച്ച മരം ചെറുതാക്കി കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും അറസ്റ്റിലായത്

അ​ഗ​ളി: ഗൂ​ളി​ക്ക​ട​വ് മ​ല​വാ​ര​ത്തി​ൽനി​ന്നു ച​ന്ദ​ന​മ​രം മു​റി​ച്ചു ക​ഷണ​ങ്ങ​ളാ​ക്കു​ന്ന​തി​നി​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ലാ​യി. അ​ഗ​ളി പ​ല്ലി​യ​റ ലീ​ലാ​പു​രം വീ​ട്ടി​ൽ ഭാ​ഗ്യ​രാ​ജ് (35), അ​ഗ​ളി ക​തി​രം​പ​തി​അ​രി​യാ​നി​ക്ക​ൽ വീ​ട്ടി​ൽ ശ്രീ​കു​മാ​ർ (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ച​ന്ദ​നം മു​റി​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ളും ച​ന്ദ​ന​ക്ക​ഷണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ പി​ടി​യി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡു ചെ​യ്തു. അ​ഗ​ളി ആ​ർ​എ​ഫ്ഒ സി. ​ഷ​റീ​ഫി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെതു​ട​ർ​ന്നാ​യി​രു​ന്നു റെ​യ്ഡ്. ഒ​മ്മ​ല ഡ​പ്യൂ​ട്ടി റേ​ഞ്ച​ർ ഹ​രി​കു​മാ​ർ, സി​എ​ഫ്ഒ​മാ​രാ​യ വി. ​മു​ര​ളീ​ധ​ര​ൻ, ബി. ​ബി​നു, സ്റ്റേ​ഷ​ൻ സ്റ്റാ​ഫു​ക​ളാ​യ ബി.​ആ​ർ.​ര​ഞ്ജി​ത്, കെ.​രാ​മ​ൻ, ര​ങ്ക​സ്വാ​മി, സി​ന്ധു, എം. ​കു​മാ​ര​ൻ, വാ​ച്ച​ർ​മാ​രാ​യ സ​ണ്ണി, മോ​ഹ​ന​ൻ, സ​ന്തോ​ഷ് എ​ന്നി​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.

Read More

വാളയാർ ദേശീയപാതയിൽ ബ​സു​മ​റി​ഞ്ഞ് ഇ​രു​പ​തോ​ളം യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്; ബ​സ് ഡ്രൈ​വ​റെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ​നി​ന്നും പാ​ല​ക്കാ​ട്ടേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ​ബ​സ് ദേ​ശീ​യ​പാ​ത​യി​ൽ ക​ഞ്ചി​ക്കോ​ടു​വ​ച്ച് നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ് ഇ​രു​പ​തോ​ളം യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ഇ​ന്നു രാ​വി​ലെ ഒ​ന്പ​തോ​ടു​കൂ​ടി​യാ​ണ് അ​പ​ക​ടം. വാ​ള​യാ​റി​ൽ​നി​ന്നും പാ​ല​ക്കാ​ട്ടേ​ക്ക് നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി വ​രി​ക​യാ​യി​രു​ന്ന കാ​ർ​ത്തി​കേ​യ​ൻ എ​ന്ന ബ​സാ​ണ് കു​രു​ടി​ക്കാ​ട് വ​ച്ച് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ചാ​റ്റ​ൽ​മ​ഴ​യു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ബ​സ് ബ്രേ​ക്കി​ട്ട​പ്പോ​ൾ നി​യ​ന്ത്ര​ണം​വി​ട്ട് തൊ​ട്ട​ടു​ത്തെ സ​ർ​വീ​സ് റോ​ഡി​ലേ​ക്ക് നി​ര​ങ്ങി വീ​ഴു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം മ​റ്റു വാ​ഹ​ന​ങ്ങ​ൾ എ​തി​ർ​വ​ശ​ത്തും സ​ർ​വീ​സ് റോ​ഡി​ലൂ​ടെ​യും വ​രാ​തി​രു​ന്ന​തി​നാ​ൽ വ​ൻ​ദു​ര​ന്തം​ത​ന്നെ ഒ​ഴി​വാ​യി. ക​സ​ബ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും സ്ഥ​ല​ത്തെ​ത്തി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബ​സി​ൽ​നി​ന്നും യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ത്തി​ച്ച​ത്. പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​രെ പി​ന്നീ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ ബ​സ് ഡ്രൈ​വ​റെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read More

അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം; ഇ-രേഖ തയാറാക്കാൻ സോ​ഫ്റ്റ്‌​വെ​യ​ർ ഡി​സം​ബ​റി​ന​കം

മം​ഗ​ലം ശ​ങ്ക​ര​ൻ​കു​ട്ടി ഷൊ​ർ​ണൂ​ർ: അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്താ​നു​ള്ള ഇ-​രേ​ഖ സോ​ഫ്റ്റ്‌​വെ​യ​ർ ഡി​സം​ബ​റി​നു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വ്. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ വ​ൻ​തോ​തി​ൽ വ​ന്നെ​ത്തു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​ടി​യ​ന്ത​ര​മാ​യി ഇ​വ​രു​ടെ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഉ​ത്ത​ര​വ് ന​ല്കി​യി​രി​ക്കു​ന്ന​ത്. ബി​ഹാ​ർ, ഒ​ഡി​ഷ, പ​ശ്ചി​മ​ബം​ഗാ​ൾ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നാ​ണ് കൂ​ടു​ത​ൽ പേ​ർ തൊ​ഴി​ൽ​തേ​ടി എ​ത്തി​യി​ട്ടു​ള്ള​ത്. ഇ​തി​നു​പു​റ​മെ ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്നും വി​ദേ​ശ​പൗ​ര​ന്മാ​രും എ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നു ല​ഭ്യ​മാ​യി​ട്ടു​ള്ള വി​വ​രം. കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​ശേ​ഷം നാ​ടു​വി​ട്ടു​പോ​ന്ന​വ​രും ഇ​വ​രി​ലു​ണ്ടാ​വാം. തൊ​ഴി​ലി​ട​ങ്ങ​ളി​ൽ കു​റ്റ​കൃ​ത്യം ന​ട​ത്തി​യ​തി​നു​ശേ​ഷം മു​ങ്ങി​യാ​ൽ ക​ണ്ടെ​ത്താ​ൻ ഒ​രു​വ​ഴി​യു​മി​ല്ലാ​ത്ത സാ​ഹ​ച​ര്യം​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് മു​ഴു​വ​ൻ പേ​രു​ടെ​യും വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​മാ​ഹ​രി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. തൊ​ഴി​ലാ​ളി​ക​ളാ​യി ഇ​വി​ടെ എ​ത്തി​യ​വ​രു​ടെ മേ​ൽ​വി​ലാ​സം, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ന​ന്പ​ർ, വീ​ടി​നു​സ​മീ​പ​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​ൻ, സ്പോ​ണ്‍​സ​റു​ടെ വി​വ​ര​ങ്ങ​ൾ, ജോ​ലി, ഫോ​ട്ടോ എ​ന്നി​വ​യാ​ണ് സോ​ഫ്റ്റ്‌​വെ​യ​റി​ലൂ​ടെ സ​മാ​ഹ​രി​ക്കേ​ണ്ട​ത്. ഡി​സം​ബ​റി​ൽ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലേ​യും മ​റു​നാ​ട​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണ​വും പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്. വെ​ബ്സൈ​റ്റി​ൽ​നി​ന്നും പോ​ലീ​സു​കാ​ർ​ക്കു മൊ​ബൈ​ലി​ലേ​ക്ക് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​വു​ന്ന രീ​തി​യി​ൽ…

Read More

പ​ട​യൊ​രു​ക്കവുമായി രമേശ് ചെന്നിത്തല..!  കേ​ന്ദ്ര-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​വ​ഞ്ച​ന​യ്ക്കെ​തി​രേ ജാ​ഥയുമായി പ്രതിപക്ഷനേതാവ്

പാ​ല​ക്കാ​ട്: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​വ​ഞ്ച​ന​യ്ക്കെ​തി​രേ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​ർ ഒ​ന്നി​ന് മ​ഞ്ചേ​ശ്വ​ര​ത്തു​നി​ന്നും ആ​രം​ഭി​ക്കു​ന്ന പ​ട​യൊ​രു​ക്കം ജാ​ഥ​യ്ക്ക് ന​വം​ബ​ർ 13, 14 തീ​യ​തി​ക​ളി​ൽ ജി​ല്ല​യി​ൽ സ്വീ​ക​ര​ണം ന​ല്കാ​ൻ യു​ഡി​എ​ഫ് നേ​തൃ​ത്വ​യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തു. 13ന് ​രാ​വി​ലെ ഒ​ന്പ​തി​നു ജി​ല്ലാ അ​തി​ർ​ത്തി​യാ​യ ക​രി​ങ്ക​ല്ല​ത്താ​ണി​യി​ൽ ജി​ല്ലാ​നേ​താ​ക്ക​ൾ ജാ​ഥ​യെ സ്വീ​ക​രി​ക്കും. ആ​ദ്യ​സ്വീ​ക​ര​ണ​യോ​ഗം രാ​വി​ലെ പ​ത്തി​ന് മ​ണ്ണാ​ർ​ക്കാ​ടാ​ണ്. രാ​വി​ലെ 11ന് ​ഒ​റ്റ​പ്പാ​ലം നി​യോ​ജ​ക​മ​ണ്ഡ​ലം ക​രി​ന്പു​ഴ കോ​ട്ട​പ്പു​റ​ത്തും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കോ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ല്ല​ടി​ക്കോ​ട്ടും നാ​ലി​ന് പാ​ല​ക്കാ​ട് മ​ല​ന്പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം സം​യു​ക്ത​മാ​യി സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തും സ്വീ​ക​ര​ണം ന​ല്കും. അ​ഞ്ചി​ന് ചി​റ്റൂ​രി​ൽ 13-ലെ ​പ​രി​പാ​ടി സ​മാ​പി​ക്കും.14ന് ​രാ​വി​ലെ പ​ത്തി​നു തൃ​ശൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം വ​ട​ക്ക​ഞ്ചേ​രി​യി​ലും 11ന് ​നെ·ാ​റ നി​യോ​ജ​ക​മ​ണ്ഡ​ലം കൊ​ല്ല​ങ്കോ​ട്ടും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​ല​ത്തൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​ല​ത്തൂ​രി​ലും നാ​ലി​ന് ഷൊ​ർ​ണൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം കു​ള​പ്പു​ള്ളി ജം​ഗ്ഷ​നി​ലും അ​ഞ്ചി​ന് പ​ട്ടാ​ന്പി നി​യോ​ജ​ക​മ​ണ്ഡ​ലം മേ​ലേ​പ​ട്ടാ​ന്പി​യി​ലും സ്വീ​ക​ര​ണം…

Read More

പുറകിൽ മറിയുന്നത് ലക്ഷങ്ങൾ..! പാലക്കാടിന്‍റെ കിഴക്കൻ ഗ്രാമങ്ങളിൽ കോഴിയങ്കവും ലഹരിയും മുറുകുന്നു

എം.​വി.​ വ​സ​ന്ത് പാ​ല​ക്കാ​ട്: ച​ത്തതു കീ​ച​ക​നെ​ങ്കി​ൽ കൊ​ന്ന​തു ഭീ​മ​ൻ ത​ന്നെ​യെ​ന്ന ചൊ​ല്ലി​ന് ഇ​വി​ടെ യു​ക്തി​യി​ല്ല. കൊ​ന്ന​തും കൊ​ന്നു​ചാ​കു​ന്ന​തും കൊ​ത്തു​കോ​ഴി​ക​ൾ ത​ന്നെ. അ​തെ, ഇ​ക്കൂ​ട്ട​രാ​ണ് ശ​ണ്ട​ക്കോ​ഴി​ക​ൾ. ശ​ണ്ട(പോ​ര്)​യി​ടു​ന്ന​തു കോ​ഴി​ക​ൾ ത​മ്മി​ലാ​ണെ​ങ്കി​ലും ല​ഹ​രി മു​ഴു​വ​ൻ അ​തി​നെ പ​ര​സ്പ​രം പോ​ര​ടി​പ്പി​ക്കു​ന്ന മ​നു​ഷ്യ​ർ​ക്കാ​ണ്. അ​ങ്കം തോ​റ്റാ​ലും ജ​യി​ച്ചാ​ലും ക​റി​ച്ച​ട്ടി​യോ​ളം മാ​ത്ര​മെ​ത്തു​ന്ന കോ​ഴി​ജീ​വി​ത​ത്തി​നി​ട​യി​ൽ നു​ര​ഞ്ഞു​പൊ​ങ്ങു​ന്ന​തു പോ​ര​ടി​പ്പി​ക്കു​ന്ന മ​നു​ഷ്യ​ന്‍റെ മ​ദ്യ​ല​ഹ​രി​യും ചൂ​താ​ട്ട​വു​മാ​ണ്. ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല കോ​ഴി​യ​ങ്ക​ത്തി​നു കു​പ്ര​സി​ദ്ധ​മാ​ണ്. കാ​ല​ങ്ങ​ളാ​യി തു​ട​ർ​ന്നു​വ​രു​ന്ന കോ​ഴി​യ​ങ്ക​ത്തി​നു ത​ട​യി​ടാ​ൻ അ​ധി​കൃ​ത​ർ​ക്കു ക​ഴി​യു​ന്നു​മി​ല്ല. ഇ​ത്ത​വ​ണ ദീ​പാ​വ​ലി പ്ര​മാ​ണി​ച്ച് ഒ​രു​മാ​സം മു​ന്പു​തു​ട​ങ്ങി​യ കോ​ഴി​യ​ങ്ക​ങ്ങ​ൾ പ​ല​യി​ട​ത്തും അ​വ​സാ​നി​ച്ചി​ട്ടി​ല്ല. ത​മി​ഴ്നാ​ട് അ​തി​ർ​ത്തിഗ്രാ​മ​ങ്ങ​ളി​ലെ തെ​ങ്ങി​ൻ​തോ​പ്പു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് കോ​ഴി​യ​ങ്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. വേ​ല​ന്താ​വ​ളം, ന​ടു​പ്പു​ണി, ആ​ർ.​വി. പു​തൂ​ർ, ഗോ​പാ​ല​പു​രം, മീ​നാ​ക്ഷി​പു​രം, എ​രു​ത്തേ​ന്പ​തി മേ​ഖ​ല​ക​ളി​ൽ ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും കോ​ഴി​യ​ങ്കം ന​ട​ത്തു​ന്ന​വ​രു​ണ്ട്. കോ​ഴി​യു​ട​മ​ക​ൾ ത​മ്മി​ലും പ​ന്ത​യം​വ​യ്ക്കു​ന്ന​വ​ർ ത​മ്മി​ലും മ​ത്സ​രം കൊ​ഴു​ക്കു​ന്പോ​ൾ മ​റി​യു​ന്ന​തു ല​ക്ഷ​ങ്ങ​ളാ​ണ്. ത​മി​ഴ്നാ​ട്ടി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്നു നി​ര​വ​ധി​യാ​ളു​ക​ളാ​ണ് കോ​ഴി​യ​ങ്കം കാ​ണാ​നും പ​ങ്കെ​ടു​ക്കാ​നു​മാ​യെ​ത്താ​റു​ള്ള​ത്.…

Read More