തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്തു​ന്നി​ല്ല; മെ​ഴു​കു​തി​രി ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു; സന്ധ്യയായാൽ റോഡിലൂടെ സഞ്ചരിക്കാനാ വാത്ത അവസ്ഥയെന്ന് നാട്ടുകാർ

കൊ​ല്ല​ങ്കോ​ട്: കാ​ച്ചാം​കു​റു​ശ്ശി ജം​ഗ്ഷ നി​ൽ മാ​സ​ങ്ങ​ളാ​യും തെ​രു​വു​വി​ള​ക്കു ക​ൾ ക​ത്താ​തി​ൽ നാ​ട്ടു​കാ​ർ മെ​ഴു​കു​തി രി ​ക​ത്തി​ച്ചു പ്ര​തി​ഷേ​ധി​ച്ചു. പ​യ്യ​ലു​ർ പ​ന​ങ്ങാ​ട്ടി​രി പ്ര​ധാ​ന പാ​ത​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​മാ​ണ് കാ​ച്ചാം​കു​റു​ശ്ശി. കൊ​ല്ല​ങ്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന സോ​ഡി​യം വേ​പ്പ​ർ ലാ ​ന്പ് ത​ക​രാ​റി​ലാ​യി മാ​സ​ങ്ങ​ൾ പി​ന്നി​ട്ടു. ദൂ​രെ​ദി​ക്കി​ൽ നി​ന്നും ബ​സ്സി​റ​ങ്ങു​ന്ന​വ​ർ ഇ​രു​ട്ടി​ല​ക​പ്പെ​ടു​ന്ന​തു ഭീ​തി ഉ​ള​വാ ക്കു​ന്നു​ണ്ട്. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ സ്റ്റാ ​ൻ​ഡി​ൽ ഓ​ട്ടോ നി​ർ​ത്താ​ൻ ക​ഴി​യാ​താ യി​രി​ക്കു​ക​യാ​ണ്. സോ​ഡി​യം ലാ​ന്പ് പു​നഃ​സ്ഥാ​പി​ക്കാ​ൻ സ​മീ​പ​വാ​സി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കു ന​ൽ​കി​യ നി​വേ​ദ​ന​വും ഫ​ലം ക​ണ്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​ണ്ണി​ക്ക​ണ്ണ​ൻ, ധ​നേ​ഷ്, പ്ര​തീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മെ​ഴു​കു തി​രി ക​ത്തി​ച്ച് പ്ര​തി​ഷേ​ധ സ​മ​രം ന​ടത്തി​യ​ത്. പ​രി​ഹാരം ​ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ റാ​ന്ത​ൽ വി​ള​ക്കു ക​ത്തി​ച്ചു പ്ര​തി​ഷേ​ധി​ക്കു​മെ​ന്നും മു​ന്ന​റി​യ​പ്പ് ന​ൽ​കി​.

Read More

അമ്പതാം പിറന്നാളിനൊരുങ്ങി പാവങ്ങളുടെ ഊട്ടിയായ നെല്ലിയാമ്പതിയിലെ പോത്തുണ്ടി ഉദ്യാനം

നെന്മാറ: പാ​വ​പ്പെ​ട്ട​വ​രു​ടെ ഉൗ​ട്ടി​യാ​യ നെ​ല്ലി​യാ​ന്പ​തി​യു​ടെ താ​ഴ് വ​ര​യി​ലെ പോ​ത്തു​ണ്ടി ഉ​ദ്യാ​നം പ​രി​മി​തി​ക​ൾ​ക്കി​ട​യി​ലും അ​ന്പ​താം പി​റ​ന്നാ​ളി​നൊ​രു​ങ്ങു​ന്നു. 1958 ൽ ​കേ​ര​ള ഗ​വ​ർ​ണ​റാ​യി​രു​ന്ന ഡോ. ​ആ​ർ.​രാ​ധാ​കൃ​ഷ്ണ റാ​വു​വാ​ണ് പോ​ത്തു​ണ്ടി ഡാ​മി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. 1966 ലാ​ണ് മ​ണ്ണു​കൊ​ണ്ടു​ണ്ടാ​ക്കി​യ 1672 മീ​റ്റ​ർ നീ​ള​മു​ള്ള അ​ണ​ക്കെ​ട്ടി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ത്. ഇ​തി​നു​ശേ​ഷ​മാ​ണ് ജ​ല​സം​ഭ​ര​ണി​ക്കു താ​ഴെ ചെ​റി​യ തോ​തി​ൽ പൂ​ത്തോ​ട്ടം വ​ച്ചു​പി​ടി​പ്പി​ച്ച​ത്. ഈ ​പൂ​ന്തോ​ട്ട​മാ​ണ് പി​ന്നീ​ട് വി​വി​ധ​ഘ​ട്ട​ങ്ങ​ളി​ലാ​യി ന​വീ​ക​രി​ച്ച​ത്. 2008 ലാ​ണ് അ​വ​സാ​ന​മാ​യി പൂ​ന്തോ​ട്ടം ന​വീ​ക​രി​ക്കു​ക​യും കൂ​ടു​ത​ൽ പൂ​ച്ചെ​ടി​ക​ൾ, അ​ല​ങ്കാ​ര പു​ഷ്പ​ങ്ങ​ൾ, ന​ട​പ്പാ​ത, ഇ​രി​പ്പി​ട​ങ്ങ​ൾ എ​ന്നി​വ നി​ർ​മി​ച്ചു ന​വീ​ക​രി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന് ഉ​ദ്യാ​ന സ​ന്ദ​ർ​ശ​ന​ത്തി​ന് പ്ര​വേ​ശ​ന ഫീ​സ് ഏ​ർ​പ്പെ​ടു​ത്തി. വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്ന് നെ​ല്ലി​യാ​ന്പ​തി കാ​ണാ​നെ​ത്തു​ന്ന നൂ​റു​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ദി​നം​പ്ര​തി പോ​ത്തു​ണ്ടി ഉ​ദ്യാ​നം സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.ഉ​ദ്യാ​ന​ത്തി​ന​ക​ത്ത് ആ​വ​ശ്യ​ത്തി​ന് വൈ​ദ്യു​തി വെ​ളി​ച്ച​മി​ല്ലാ​ത്ത​തി​നാ​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം. ഇ​തു​മൂ​ലം നെ​ല്ലി​യാ​ന്പ​തി ക​ണ്ടു മ​ട​ങ്ങി​വ​രു​ന്ന​വ​ർ​ക്ക് പോ​ത്തു​ണ്ടി ഉ​ദ്യാ​ന​ത്തി​ന്‍റെ കാ​ഴ്ച്ച​ക​ൾ കാ​ണാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.…

Read More

സ​മ്മാ​നം ല​ഭി​ച്ച ലോ​ട്ട​റി  വ്യാ​ജ​മാ​യി നി​ർ​മി​ച്ച് പ​ണം ത​ട്ടി; ഹെൽമെറ്റ് ധരിച്ചെത്തിയാണ് ഇത്തരക്കാർ തട്ടിപ്പു നടത്തുന്നത്

പു​തു​ക്കാ​ട് : വ്യാ​ജ ലോ​ട്ട​റി ന​ൽ​കി ചി​ല്ല​റ ലോ​ട്ട​റി വി​ല്പ​ന​ക്കാ​ര​നി​ൽ നി​ന്ന് പ​ണം ത​ട്ടി​യ​താ​യി പ​രാ​തി. ക​ല്ലൂ​ർ പ​ച്ച​ളി​പ്പു​റം നെ​ടു​ന്പ​ക്കാ​ര​ൻ പൈ​ല​നാ​ണ് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. ചെ​ങ്ങാ​ലൂ​രി​ൽ ലോ​ട്ട​റി വി​ല്പ​ന ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കെ പൈ​ല​നെ സ്കൂ​ട്ട​റി​ൽ ഹെ​ൽ​മെ​റ്റ് ധ​രി​ച്ച് വ​ന്ന​യാ​ളാ​ണ് 1000 രൂ​പ​യു​ടെ സ​മ്മാ​നം ല​ഭി​ച്ച ലോ​ട്ട​റി​യെ​ന്ന് പ​റ​ഞ്ഞ് ര​ണ്ട് ടി​ക്ക​റ്റു​ക​ൾ ന​ൽ​കി​യ​ത്. ഒ​രു ടി​ക്ക​റ്റ് പൈ​ല​ൻ എ​ടു​ക്കു​ക​യും 300 രൂ​പ​യ്ക്ക് ലോ​ട്ട​റി​യും ബാ​ക്കി തു​ക​യാ​യ 700 രൂ​പ ന​ൽ​കു​ക​യാ​യി​രു​ന്നു. ടി​ക്ക​റ്റു​മാ​യി ഏ​ജ​ൻ​സി​യെ സ​മീ​പി​ച്ച​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് മ​ന​സി​ലാ​യ​ത്. ഒ​രേ ന​ന്പ​റു​ള്ള ര​ണ്ട് ടി​ക്ക​റ്റു​ക​ളാ​ണ് വ​ന്ന​യാ​ളു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന​ത്. സ​മ്മാ​നം ല​ഭി​ച്ച ടി​ക്ക​റ്റി​ന്‍റെ ന​ന്പ​ർ വേ​റെ ടി​ക്ക​റ്റി​ൽ വ്യാ​ജ​മാ​യി പ്രി​ന്‍റ് ചെ​യ്താ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഘം ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ക്ഷ​യ ലോ​ട്ട​റി​യു​ടെ ബു​ധ​നാ​ഴ്ച ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ൽ 1000 രൂ​പ സ​മ്മാ​നം ല​ഭി​ച്ച ന​ന്പ​റു​ള്ള വ്യാ​ജ ടി​ക്ക​റ്റാ​ണ് പൈ​ല​ന്…

Read More

നടക്കാൻ കഴിയാതിരുന്ന മകളുടെ ആരോഗ്യത്തെ സംബന്ധിച്ച് നിത്യവും ഭാര്യ‍യും ഭർത്താവും തമ്മിൽ വഴക്ക്; അ​മ്മ​യും മ​ക​ളും കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യിൽ കണ്ടെത്തിയ സംഭവത്തിൽ  അന്വേഷണം തുടരുന്നു

ചി​റ്റൂ​ർ: അ​മ്മ​യേ​യും മ​ക​ളെ​യും വീ​ട്ടു​കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തിയ സംഭവത്തിൽ ദുരൂഹതയില്ലെങ്കിലും അന്വേഷണം തുടരും. കേ​ണം​ന്പു​ള്ളി സു​രേ​ഷി​ന്‍റെ ഭാ​ര്യ ജ​യ​ന്തി (38). മ​ക​ൾ അ​ക്ഷ​ര (17) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ചി​റ്റൂ​ർ എ​സ്ഐ അ​ന്വേ​ഷ​ണം തു​ട​ങ്ങി. സെ​യി​ൽ​ടാ​ക്സി​ൽ ജീ​വ​ന​ക്കാ​ര​നാ​യ സു​രേ​ഷ് സം​ഭ​വ​ദി​വ​സം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. സു​രേ​ഷി​ന്‍റെ മ​റ്റൊ​രു മ​ക​ൻ അ​ക്ഷ​യ് ആ​ണ് അ​മ്മ​യും സ​ഹോ​ദ​രി​യേ​യും കാ​ണാ​നി​ല്ലെ​ന്നു മൊ​ബൈ​ലി​ൽ വി​ളി​ച്ച് വി​വ​രം അ​റി​യി​ച്ച​ത്.സു​രേ​ഷ് സ​മീ​പ​വാ​സി​ക​ളെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ വീ​ട്ടു​കി​ണ​റ്റി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​ക്ഷ​ര​യ്ക്ക് പ​ര​സ​ഹാ​യം കൂ​ടാ​തെ എ​ഴു​ന്നേ​ല്ക്കാ​നോ പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ സ്വ​യം ന​ട​ത്താ​നോ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. മ​ക​ളു​ടെ ആ​രോ​ഗ്യ​പ​രി​പാ​ല​ന​വും മ​റ്റു വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​രേ​ഷും ജ​യ​ന്തി​യും ത​മ്മി​ൽ വീ​ട്ടി​ൽ വ​ഴ​ക്കും പ​തി​വാ​യി​രു​ന്നു. ഇ​ക്കാ​ര​ണ​ങ്ങ​ളി​ൽ മ​നം​നൊ​ന്ത ജ​യ​ന്തി മ​ക​ളെ ചു​മ​ന്ന് കി​ണ​റ്റി​ലി​ട്ട​ശേ​ഷം ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും സു​രേ​ഷി​ന്‍റെ വീ​ട്ടി​ലെ സി​സി​ടി​വി​യി​ൽ ജ​യ​ന്തി മ​ക​ളെ ചു​മ​ന്നു​കൊ​ണ്ടു​പോ​കു​ന്ന ദൃ​ശ്യം ക​ണ്ടെ​ത്തി​യ​താ​യും ചി​റ്റൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​ന്…

Read More

നാ​ലു​വ​യ​സു​കാ​ര​ൻ അ​ദ്വൈ​തി​ന്‍റെ  ഓ​ട്ട​ൻ​തു​ള്ള​ൽ കൗ​തു​ക​മാ​കു​ന്നു; എല്ലാ പ്രോത്‌സാഹനവും നൽകി വീട്ടുകാരും  അധ്യാപകരും

ല​ക്കി​ടി: നാ​ലു​വ​യ​സു​കാ​ര​നാ​യ അ​ദ്വൈ​തി​ന്‍റെ ഓ​ട്ട​ൻ​തു​ള്ള​ൽ അ​വ​ത​ര​ണം കൗ​തു​ക​മാ​കു​ന്നു. പ​ത്തി​രി​പ്പാ​ല സേ​വാ​സ​ദ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി അ​ദ്വൈ​താ​ണ് വി​ദ്യാ​ല​യ​ത്തി​ൽ ന​ട​ത്തി​യ സ​ദ​നോ​ത്സ​വ​ത്തി​ൽ തു​ള്ള​ൽ ക​ലാ​കാ​ര​നാ​യി അ​ര​ങ്ങി​ലെ​ത്തി​യ​ത്. ല​ക്കി​ടി​പു​ത്തൂ​രി​ലെ ക്ഷേ​ത്രോ​ത്സ​വ​ങ്ങ​ളി​ൽ രാ​ജേ​ഷ് കു​ഞ്ച​ൻ​സ്മാ​ര​ക​ത്തി​ന്‍റെ തു​ള്ള​ൽ അ​വ​ത​ര​ണം​ക​ണ്ട് സ്വ​യം പ​ഠി​ച്ചെ​ടു​ത്താ​ണ് എ​ട്ടു​മി​നി​റ്റു​വ​രു​ന്ന ഓ​ട്ട​ൻ​തു​ള്ള​ൽ. ര​ണ്ട​ര​വ​യ​സു​മു​ത​ൽ വീ​ട്ടി​ലും തു​ട​ർ​ന്നു സ്കൂ​ളി​ലും കൈ​മു​ദ്ര​ക​ളും ക​ലാ​ശ​ങ്ങ​ളും കാ​ട്ടി​യ​തോ​ടെ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും പ്രോ​ത്സാ​ഹ​നം ന​ല്കി. തു​ട​ർ​ന്ന് രാ​ജേ​ഷ് കു​ഞ്ച​ൻ സ്മാ​ര​ക​ത്തെ സ​മീ​പി​ച്ച അ​ദ്വൈ​തി​നെ വേ​ഷ​ഭം​ഗി​യോ​ടെ അ​വ​ർ സ്റ്റ്ജേി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Read More

ഛക്ദേ ഇന്ത്യ..! ജോ​ണ്‍ മാ​ഷി​ന്‍റെ ശിക്ഷണത്തിൽ പ​ന്ത​ലാം​പാ​ടം മേ​രി​മാ​താ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഹോ​ക്കി​യിൽ മുന്നേറുന്നു

വ​ട​ക്ക​ഞ്ചേ​രി: ജി​ല്ലാ അ​തി​ർ​ത്തി​യി​ലെ പ​ന്ത​ലാം​പാ​ടം മേ​രി​മാ​താ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ട് ഹോ​ക്കി​ക്ക് ഏ​റെ വ​ള​ക്കൂ​റു​ള്ള​താ​ണ്. ഇ​വി​ടെ കാ​യി​കാ​ധ്യാ​പ​ക​ൻ ജോ​ണ്‍ മാ​ത്യു​വി​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ ഹോ​ക്കി​യി​ലൂ​ടെ ജീ​വി​തം പ​ച്ച​പ്പി​ടി​പ്പി​ച്ച​വ​ർ​ക്ക് ക​ണ​ക്കി​ല്ല. അ​ത്ര​യേ​റെ​യു​ണ്ട് ജോ​ണ്‍ മാ​ഷി​ന്‍റെ ഹോ​ക്കി​യി​ലെ ശി​ഷ്യ​ർ. 1989-ൽ ​തു​ട​ങ്ങി​യ ഈ ​വി​ജ​യ​കു​തി​പ്പ് 2017ലും ​തു​ട​രു​ക​യാ​ണ്. ഈ​മാ​സം പ​കു​തി​യോ​ടെ ക​ണ്ണൂ​രി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന ഹോ​ക്കി ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള ജി​ല്ലാ ടീ​മി​ന്‍റെ (ആ​ണ്‍) പ​രി​ശീ​ല​ന ക്യാ​ന്പ് ന​ട​ക്കു​ന്ന​ത് പ​ന്ത​ലാം​പാ​ടം സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ജോ​ണ്‍ മാ​ഷി​നു കീ​ഴി​ലാ​ണ്. അ​ണ്ട​ർ 17, അ​ണ്ട​ർ 19 എ​ന്നീ ടീ​മു​ക​ളു​ടെ പ​രി​ശീ​ല​ന​വും ഇ​വി​ടെ​ത​ന്നെ. ര​ണ്ടു ടീ​മി​ലു​മാ​യി 36 പേ​രാ​ണു​ള്ള​ത്. ഇ​തി​ൽ 24 പേ​രും പ​ന്ത​ലാം​പാ​ടം സ്കൂ​ളി​ൽ​നി​ന്നു​ള്ള താ​ര​ങ്ങ​ളാ​ണ്.പെ​ണ്‍​കു​ട്ടി​ക​ളു​ടെ ക്യാ​ന്പ് പാ​ല​ക്കാ​ട് വി​ക്ടോ​റി​യ കോ​ള​ജ് ഗ്രൗ​ണ്ടി​ലാ​ണ് ന​ട​ക്കു​ന്ന​ത്. തീ​വ്ര​പ​രി​ശീ​ല​ന മു​റ​ക​ളാ​ണ് പ​ന്ത​ലാം​പാ​ടം സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ അ​ര​ങ്ങേ​റു​ന്ന​ത്. രാ​വി​ലെ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ലും പ​രി​ശീ​ല​ന​ത​ന്ത്ര​ങ്ങ​ൾ. ചു​വ​ടു​പി​ഴ​യ്ക്കു​ന്ന പു​തി​യ അ​ട​വു​ക​ളി​ലൂ​ടെ ഇ​ക്കു​റി​യും ജി​ല്ല​യെ ചാ​ന്പ്യ​ൻ​പ​ട്ട പ​ദ​വി​യി​ലെ​ത്തി​ക്കാ​നു​ള്ള…

Read More

വാസ്ഥസ്ഥലം മാറിയ ദേഷ്യം..! പുതിയ ഉടമ നൽകിയ വാസ്ഥസ്ഥലം ഇഷ്ടപ്പെട്ടില്ല​; വി​ര​ണ്ടോ​ടി​യ പോ​ത്ത് ര​ണ്ടുപേ​രെ ആ​ക്ര​മി​ച്ചു

ചെ​റു​വാ​ൾ : നെ​ടു​ന്പാ​ൾ പ​ള്ള​ത്ത് നി​ന്നും വി​ര​ണ്ടോ​ടി​യ പോ​ത്ത് ചെ​റു​വാ​ളി​ൽ ര​ണ്ടു​പേ​രെ ആ​ക്ര​മി​ച്ചു. കോ​വാ​ത്ത് നാ​രാ​യ​ണ​ൻ, തെ​ക്കൂ​ട്ട് പാ​റ​യ്ക്ക​ൽ ക​ല്യാ​ണി എ​ന്നി​വ​രെ​യാ​ണ് പോ​ത്ത് ആ​ക്ര​മി​ച്ച​ത്. പ​ള്ളം ഞാ​റ്റു​വെ​ട്ടി സ​ജി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് പോ​ത്ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 9 മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വി​ര​ണ്ടോ​ടി​യ പോ​ത്ത് റോ​ഡി​ൽ വെ​ച്ച് നാ​രാ​യ​ണ​ൻ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ല്യാ​ണി​യു​ടെ വീ​ട്ടു​പ​റ​ന്പി​ൽ എ​ത്തി ക​ല്യാ​ണി​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വീ​ട്ടു​പ​റ​ന്പി​ൽ നി​ല​യു​റ​പ്പി​ച്ച പോ​ത്തി​നെ പു​തു​ക്കാ​ട് നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ എ​ത്തി ക​യ​ർ ഇ​ട്ട് കു​രു​ക്കി തെ​ങ്ങി​ൽ കെ​ട്ടു​ക​യാ​യി​രു​ന്നു. പോ​ത്ത് അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ളെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്നു. സാ​ഹ​സി​ക​മാ​യാ​ണ് അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ പോ​ത്തി​നെ പി​ടി​ച്ചു​കെ​ട്ടി​യ​ത്. ഒ​രു മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് പോ​ത്തി​നെ നി​യ​ന്ത്ര​ണ​ത്തി​ൽ ആ​ക്കി​യ​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് സ​ജി മ​റ്റൊ​രാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പോ​ത്തി​നെ വാ​ങ്ങി വീ​ട്ടി​ലെ​ത്തി​ച്ച​ത്. വാ​സ സ്ഥ​ലം മാ​റി​യ​താ​വാം പോ​ത്ത് വി​ര​ണ്ട് ഓ​ടാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന് അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. സി. ​മു​ര​ളീ​ധ​ര​ൻ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ…

Read More

“ഇടിവെട്ടേറ്റ്’ കാ​ൻ​സ​ർ രോ​ഗി​ക​ൾ..! മിന്നലേറ്റ റേ​ഡി​യേ​ഷ​ൻ യ​ന്ത്രം ന​ന്നാ​ക്കാ​നാ​യി​ല്ല;  ദുരിതത്തിലായി കാൻസർ രോഗികൾ

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മിന്നലേറ്റ് കേടായ റേ​ഡി​യേ​ഷ​ൻ യ​ന്ത്രം ന​ന്നാ​ക്കാ​നാ​യി​ല്ല. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് ഇ​ടി​വെ​ട്ടേ​റ്റ് റേ​ഡി​യേ​ഷ​ൻ യ​ന്ത്രം കേ​ടാ​യ​ത്. ഇ​തോ​ടെ കാ​ൻ​സ​ർ രോ​ഗി​ക​ൾക്ക് ദു​രി​ത​ത്തി​ലാ​യി. നാ​ലു​ദി​വ​സ​മാ​യി റേ​ഡി​യേ​ഷ​ൻ ന​ട​ക്കാ​ത്ത​തു​മൂ​ലം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തു​ന്ന കാ​ൻ​സ​ർ രോ​ഗി​ക​ൾ ബു​ദ്ധി​മു്ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്. ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ഇ​ന്ന് എ​ൻ​ജി​നീ​യ​ർ​മാ​ർ വ​ന്ന് പ​രി​ശോ​ധി​ക്കും. യു​പി​എ​സ് ക​ത്തി​പോ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. യ​ന്ത്ര​ത്തി​ന്‍റെ മ​റ്റേ​തെ​ങ്കി​ലും ഭാ​ഗ​ങ്ങ​ൾ മാ​റ്റേ​ണ്ടി വ​ന്നാ​ൽ റേ​ഡി​യേ​ഷ​ൻ യ​ന്ത്രം ന​ന്നാ​ക്ക​ൽ വൈ​കാ​നും രോ​ഗി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ട് കൂ​ടാ​നും സാ​ധ്യ​ത​യു​ണ്ട്. ഒ​രു കോ​ടി​യോ​ളം രൂ​പ ചെല​വി​ട്ട് അ​ടു​ത്തി​ടെ​യാ​ണ് റേ​ഡി​യേ​ഷ​ൻ യ​ന്ത്രം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി ന​ന്നാ​ക്കി​യ​ത്. കാ​ല​പ്പ​ഴ​ക്ക​മു​ള്ള യ​ന്ത്രം മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ടെ​ങ്കി​ലും അ​തി​പ്പോ​ഴും ചു​വ​പ്പു​നാ​ട​യി​ൽ കു​രു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. കേ​ടു​വ​ന്ന യ​ന്ത്രം എ​ന്നു ന​ന്നാ​ക്കു​മെ​ന്നും എ​ന്നു​മു​ത​ൽ റേ​ഡി​യേ​ഷ​ൻ പു​ന​രാ​രം​ഭി​ക്കാ​മെ​ന്നും അ​റി​യാ​തെ കാ​ൻ​സ​ർ രോ​ഗി​ക​ൾ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. ഒ​രു രോ​ഗി​ക്ക് തു​ട​ർ​ച്ച​യാ​യി ഒ​ന്നു​മു​ത​ൽ 20 റേ​ഡി​യേ​ഷ​ൻ വ​രെ ചെ​യ്യേ​ണ്ട​തു​ണ്ട്. തു​ട​ങ്ങി​വ​ച്ച…

Read More

പഞ്ചായത്ത് അംഗത്തിന്‍റെ അധ്വാനത്തിൽ വയോധികയ്ക്കു വീടൊരുങ്ങുന്നു ;മെമ്പർ ഗിരീഷിനൊപ്പം പങ്കുചേർന്ന് നാട്ടുകാരും

ജോണി ചിറ്റിലപ്പിള്ളി പു​ന്നം​പ​റ​ന്പ്: വ​യോ​ധി​ക​യ്ക്കു വീ​ടു​വ​ച്ചു ന​ൽ​കാ​ൻ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ സ്വ​യം ഏ​റ്റെ​ടു​ത്ത് പ​ഞ്ചാ​യ​ത്ത് അം​ഗം മാ​തൃ​ക​യാ​കു​ന്നു. തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ലെ പ​റ​ന്പാ​യി വാ​ർ​ഡി​ൽ ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യാ​യ മ​രാ​ട്ടു​പ​റ​ന്പി​ൽ വീ​ട്ടി​ൽ പ​ത്മാ​വ​തി​ക്കാ​ണു വാ​ർ​ഡ് മെ​ന്പ​ർ ടി.​സി. ഗി​രീ​ഷി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വീ​ടൊ​രു​ങ്ങു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ “ആ​ശ്ര​യ’ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മൂ​ന്ന​ര​ല​ക്ഷം രൂ​പ മെ​ന്പ​ർ ഗി​രീ​ഷി​ന്‍റെ ഇ​ട​പ്പെ​ട​ലി​നെ തു​ട​ർ​ന്നു ല​ഭി​ച്ചെ​ങ്കി​ലും തു​ക മ​തി​യാ​കി​ല്ലെ​ന്നു ക​ണ്ട് നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ​ക്കു നേ​രി​ട്ടി​റ​ങ്ങു​ക​യാ​യി​രു​ന്നു. 650 സ്ക്വ​യ​ർ ഫീ​റ്റി​ന്‍റെ വീ​ണാ​ണ് നി​ർ​മി​ക്കു​ന്ന​ത്. വാ​ർ​ഡി​ലെ വി​ദ്യാ​ർ​ഥി​ക​ളെ ദി​വ​സ​വും ഡ്രൈ​വ​ർ​കൂ​ടി​യാ​യ ഗി​രീ​ഷ് ത​ന്‍റെ വാ​ഹ​ന​ത്തി​ൽ സ്കൂ​ളി​ലെ​ത്തി​ച്ച​ശേ​ഷ​മാ​ണു പ​ത്മാ​വ​തി​യു​ടെ വീ​ടു പ​ണി​യാ​ൻ സ​ഹാ​യി​ക്കു​ന്ന​ത്. നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​വും ല​ഭി​ക്കു​ന്നു​ണ്ട്. വീ​ടു​വ​യ്ക്കാ​നു​ള്ള ഭൂ​മി​ക്കു യാ​തൊ​രു രേ​ഖ​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല.​എ​ന്നാ​ൽ 2004ൽ ​പ​ത്മാ​വ​തി ഉ​ൾ​പ്പ​ടെ​യു​ള്ള സ​മീ​പ​ത്തെ24 പേ​ർ​ക്കു ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജി​ജോ കു​രി​യ​ന്‍റെ​യും ജോജോ കുര്യന്‍റെയും അ​ന്ന​ത്തെ വാ​ർ​ഡ് മെ​ന്പ​ർ ബോസ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ​യും ശ്ര​മ​ഫ​ല​മാ​യി പ​ട്ട​യം വാ​ങ്ങി​ച്ചു​ന​ൽ​കു​ക​യാ​യി​രു​ന്നു.…

Read More

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കു​റവിൽ സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം താ​ളം​തെ​റ്റു​ന്നു; അ​മി​ത​ ജോ​ലി​ഭാ​രം​മൂ​ലം തളർന്ന് പോലീസുകാർ

ഒ​റ്റ​പ്പാ​ലം: ജി​ല്ല​യി​ൽ ആ​യി​ര​ത്തി​നു പു​റ​ത്ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കു​റ​വു​മൂ​ലം സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം താ​ളം​തെ​റ്റു​ന്നു. മ​റ്റു ജി​ല്ല​ക​ളി​ലും ഇ​തു​ത​ന്നെ​യാ​ണ് സ്ഥി​തി. ഇ​വ​രു​ടെ ഒ​ഴി​വു​നി​ക​ത്താ​ൻ സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ​നി​ന്നും കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം ഉ​യ​രു​ന്ന​ത്. പോ​ലീ​സ് ക്യാ​ന്പു​ക​ളി​ൽ​നി​ന്നും ട്രെ​യി​നി​ക​ളെ വ​രു​ത്തി​യാ​ണ് മി​ക്ക​പ്പോ​ഴും നി​ർ​ണാ​യ​ക​ഘ​ട്ട​ങ്ങ​ളി​ൽ ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​ത്. പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ൽ​പോ​ലും ആ​വ​ശ്യ​ത്തി​ന് ഉ​ദ്യോ​ഗ​സ്ഥ​രി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. അ​മി​ത​ജോ​ലി​ഭാ​രം​മൂ​ലം പോ​ലീ​സു​കാ​ർ വ​ല​യു​ക​യാ​ണ്. അ​ത്യാ​വ​ശ്യ​ത്തി​നു​പോ​ലും ലീ​വെ​ടു​ക്കാ​ൻ ഇ​വ​ർ​ക്കാ​കു​ന്നി​ല്ല. ലീ​വ് ല​ഭി​ക്കാ​ത്ത​തും വി​ശ്ര​മ​ക്കു​റ​വും ജോ​ലി​ഭാ​ര​വും​മൂ​ലം മി​ക്ക​വ​രും ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ലും പി​രി​മു​റ​ക്ക​ത്തി​ലു​മാ​ണ്. ഇ​തു​മൂ​ലം വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന​വ​രെ വേ​ണ്ട​തു​പോ​ലെ പ​രി​ഗ​ണി​ക്കാ​നോ സ​മ​യ​ബ​ന്ധി​ത​മാ​യി പ​രാ​തി​ക​ളി​ൽ തീ​ർ​പ്പു​ണ്ടാ​ക്കാ​നോ ക​ഴി​യു​ന്നു​മി​ല്ല. പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ൽ​പോ​ലും നൂ​റി​ന​ടു​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കു​റ​വു​ണ്ട്. ഒ​റ്റ​പ്പാ​ലം അ​ട​ക്ക​മു​ള്ള സ്റ്റേ​ഷ​നു​ക​ളി​ൽ ട്രാ​ഫി​ക് പോ​ലീ​സ് സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മ​ല്ല. ഇ​വ​രെ മ​റ്റു കാ​ര്യ​ങ്ങ​ൾ​ക്കു​കൂ​ടി ഉ​പ​യോ​ഗി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഇ​തു​മൂ​ലം ട്രാ​ഫി​ക് യൂ​ണി​റ്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും താ​ളം​തെ​റ്റു​ക​യാ​ണ്. ഹോം​ഗാ​ർ​ഡു​ക​ളെ ഉ​പ​യോ​ഗി​ച്ചാ​ണ് ഭൂ​രി​ഭാ​ഗം സ്റ്റേ​ഷ​നു​ക​ളി​ലും ട്രാ​ഫി​ക് സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​നു​പു​റ​മേ…

Read More