പാലക്കാട്: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവഞ്ചനയ്ക്കെതിരേ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നവംബർ ഒന്നിന് മഞ്ചേശ്വരത്തുനിന്നും ആരംഭിക്കുന്ന പടയൊരുക്കം ജാഥയ്ക്ക് നവംബർ 13, 14 തീയതികളിൽ ജില്ലയിൽ സ്വീകരണം നല്കാൻ യുഡിഎഫ് നേതൃത്വയോഗം തീരുമാനമെടുത്തു. 13ന് രാവിലെ ഒന്പതിനു ജില്ലാ അതിർത്തിയായ കരിങ്കല്ലത്താണിയിൽ ജില്ലാനേതാക്കൾ ജാഥയെ സ്വീകരിക്കും. ആദ്യസ്വീകരണയോഗം രാവിലെ പത്തിന് മണ്ണാർക്കാടാണ്. രാവിലെ 11ന് ഒറ്റപ്പാലം നിയോജകമണ്ഡലം കരിന്പുഴ കോട്ടപ്പുറത്തും ഉച്ചകഴിഞ്ഞ് മൂന്നിന് കോങ്ങാട് നിയോജകമണ്ഡലം കല്ലടിക്കോട്ടും നാലിന് പാലക്കാട് മലന്പുഴ നിയോജകമണ്ഡലം സംയുക്തമായി സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തും സ്വീകരണം നല്കും. അഞ്ചിന് ചിറ്റൂരിൽ 13-ലെ പരിപാടി സമാപിക്കും.14ന് രാവിലെ പത്തിനു തൃശൂർ നിയോജകമണ്ഡലം വടക്കഞ്ചേരിയിലും 11ന് നെ·ാറ നിയോജകമണ്ഡലം കൊല്ലങ്കോട്ടും ഉച്ചകഴിഞ്ഞ് മൂന്നിന് ആലത്തൂർ നിയോജകമണ്ഡലം കമ്മിറ്റി ആലത്തൂരിലും നാലിന് ഷൊർണൂർ നിയോജകമണ്ഡലം കുളപ്പുള്ളി ജംഗ്ഷനിലും അഞ്ചിന് പട്ടാന്പി നിയോജകമണ്ഡലം മേലേപട്ടാന്പിയിലും സ്വീകരണം…
Read MoreCategory: Palakkad
പുറകിൽ മറിയുന്നത് ലക്ഷങ്ങൾ..! പാലക്കാടിന്റെ കിഴക്കൻ ഗ്രാമങ്ങളിൽ കോഴിയങ്കവും ലഹരിയും മുറുകുന്നു
എം.വി. വസന്ത് പാലക്കാട്: ചത്തതു കീചകനെങ്കിൽ കൊന്നതു ഭീമൻ തന്നെയെന്ന ചൊല്ലിന് ഇവിടെ യുക്തിയില്ല. കൊന്നതും കൊന്നുചാകുന്നതും കൊത്തുകോഴികൾ തന്നെ. അതെ, ഇക്കൂട്ടരാണ് ശണ്ടക്കോഴികൾ. ശണ്ട(പോര്)യിടുന്നതു കോഴികൾ തമ്മിലാണെങ്കിലും ലഹരി മുഴുവൻ അതിനെ പരസ്പരം പോരടിപ്പിക്കുന്ന മനുഷ്യർക്കാണ്. അങ്കം തോറ്റാലും ജയിച്ചാലും കറിച്ചട്ടിയോളം മാത്രമെത്തുന്ന കോഴിജീവിതത്തിനിടയിൽ നുരഞ്ഞുപൊങ്ങുന്നതു പോരടിപ്പിക്കുന്ന മനുഷ്യന്റെ മദ്യലഹരിയും ചൂതാട്ടവുമാണ്. ജില്ലയുടെ കിഴക്കൻ മേഖല കോഴിയങ്കത്തിനു കുപ്രസിദ്ധമാണ്. കാലങ്ങളായി തുടർന്നുവരുന്ന കോഴിയങ്കത്തിനു തടയിടാൻ അധികൃതർക്കു കഴിയുന്നുമില്ല. ഇത്തവണ ദീപാവലി പ്രമാണിച്ച് ഒരുമാസം മുന്പുതുടങ്ങിയ കോഴിയങ്കങ്ങൾ പലയിടത്തും അവസാനിച്ചിട്ടില്ല. തമിഴ്നാട് അതിർത്തിഗ്രാമങ്ങളിലെ തെങ്ങിൻതോപ്പുകൾ കേന്ദ്രീകരിച്ചാണ് കോഴിയങ്കങ്ങൾ പുരോഗമിക്കുന്നത്. വേലന്താവളം, നടുപ്പുണി, ആർ.വി. പുതൂർ, ഗോപാലപുരം, മീനാക്ഷിപുരം, എരുത്തേന്പതി മേഖലകളിൽ ഒളിഞ്ഞും തെളിഞ്ഞും കോഴിയങ്കം നടത്തുന്നവരുണ്ട്. കോഴിയുടമകൾ തമ്മിലും പന്തയംവയ്ക്കുന്നവർ തമ്മിലും മത്സരം കൊഴുക്കുന്പോൾ മറിയുന്നതു ലക്ഷങ്ങളാണ്. തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽനിന്നു നിരവധിയാളുകളാണ് കോഴിയങ്കം കാണാനും പങ്കെടുക്കാനുമായെത്താറുള്ളത്.…
Read Moreപറവകൾക്കു വെള്ളമൊരുക്കി വിദ്യാർഥികൾ; പ്രകൃതിയിൽനിന്നും അകന്നുപോകുന്ന പുത്തൻ തലമുറക്കാർ മാതൃകയായി കൊടുവായൂർ സത്യസായി സ്കൂളിലെ വിദ്യാർഥികൾ
കൊടുവായൂർ: തണ്ണീർപന്തൽ മരങ്ങളിൽ ചെറിയ മണ്പാത്രത്തിൽ വെള്ളം ശേഖരിച്ച് പക്ഷികളെ ക്ഷണിച്ച് സ്കൂൾ വിദ്യാർഥികൾ. കൊടുവായൂർ സത്യസായി ഇംഗ്ലീഷ് മീഡിയം എൽപി സ്കൂൾ വിദ്യാർഥികളാണ് പറവകൾക്കു കുടിക്കാനും കുളിക്കാനും ഈ സൗകര്യമൊരുക്കിയിരിക്കുന്നത്. ഇതിനു പുറമേ വിദ്യാർഥികൾ ശലഭങ്ങൾക്കായി ജൈവപാർക്കും ഒരുക്കി. പാർക്കിൽ കൃഷ്ണകിരീടം, സുഗന്ധമോഹിനി, തെച്ചി, ചെന്പരത്തി, തുളസി എന്നിവയെല്ലാം സുലഭമാണ്. പ്രകൃതിയിൽനിന്നും അകന്നുപോകുന്ന ഇന്നത്തെ തലമുറയെ പ്രകൃതിയിലേക്ക് മടങ്ങാനും ഇണങ്ങാനും പഠിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമാക്കുന്നതെന്ന് പ്രധാനാധ്യാപിക ദീപ ജയപ്രകാശ് പറഞ്ഞു. പരിസ്ഥിതി പ്രവർത്തകൻ ശ്യാംകുമാറിന്റെ നേതൃത്വത്തിലാണ് ഈ സംരംഭത്തിനു തുടക്കമായത്.
Read Moreജനമൈത്രി സുരക്ഷാ പോലീസ് പദ്ധതി പരാജയപ്പെടാൻ കാരണം ഉദ്യോഗസ്ഥക്കുറവും മേലധികാരികളുടെ നിസഹകരണവും
ഒറ്റപ്പാലം: സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ ജനമൈത്രി സുരക്ഷാ പോലീസ് പദ്ധതി നടപ്പാക്കിയ ഒറ്റപ്പാലത്ത് പദ്ധതി പരാജയപ്പെടാൻ മുഖ്യകാരണം ഉദ്യോഗസ്ഥരുടെ കുറവും മേലധികാരികളുടെ നിസഹകരണവും. പദ്ധതിയുടെ ഭാഗമായി വാങ്ങിക്കൂട്ടിയ രണ്ടു ഡസനിലധികം വരുന്ന ഇരുചക്രവാഹനങ്ങൾ നശിച്ചു. പദ്ധതി അകാലമൃത്യു വരിച്ചെങ്കിലും ഇതിനെ ഉയർത്തെഴുന്നേല്പിക്കാൻ സമീപകാലത്ത് ചില നീക്കം നടന്നുവരുന്നുണ്ട്. 2008 മാർച്ച് അവസാനമാണ് ഒറ്റപ്പാലം നഗരസഭാ പ്രദേശത്ത് ജനമൈത്രിപോലീസ് പദ്ധതി തുടങ്ങിയത്. കുറ്റകൃത്യങ്ങൾ തടയുക, പൊതുജന സഹകരണം മെച്ചപ്പെടുത്തുക, സുരക്ഷാമേഖലയിൽ ജനങ്ങളെ സഹകരിപ്പിക്കുക, സമൂഹത്തിൽ പോലീസും ജനങ്ങളും തമ്മിലുള്ള ബന്ധം ഉൗഷ്മളമാക്കി പോലീസിനെ ജനകീയമാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ജനമൈത്രിപോലീസ് പദ്ധതി തുടങ്ങിയത്.എന്നാൽ ഉദ്യോഗസ്ഥരുടെ കുറവും പദ്ധതിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരെ മറ്റു ജോലികളിലേക്ക് നിയോഗിച്ചതും സ്ഥലംമാറ്റം നല്കി മാറ്റിയതുമെല്ലാം പദ്ധതിക്ക് തിരിച്ചടിയായി. പുതിയതായി ചുമതലയേറ്റ ഉദ്യോഗസ്ഥർ ആരുംതന്നെ പദ്ധതിയെ കാര്യഗൗരവത്തോടെ സമീപിക്കാനും തയാറായില്ല. ഉദ്യോഗസ്ഥരുടെ വൻതോതിലുള്ള കുറവും മേലുദ്യോഗസ്ഥന്മാരുടെ താത്പര്യക്കുറവും…
Read Moreവീടിന്റെ ചുമരിടിഞ്ഞു വീണ് അമ്മൂമ്മയുടെയും പേരക്കുട്ടിയുടെയും മരണം നാടിനെ ദുഃഖത്തിലാഴ്ത്തി
ചിറ്റൂർ: പെരുമാട്ടിയിൽ വീടിന്റെ ചുമരിടിഞ്ഞുവീണ് അമ്മൂമ്മയും പേരക്കുട്ടിയും ദാരുണ മരണം നാടിനെ കണ്ണീരിലാഴ്ത്തി.കല്യാണപേട്ട സുദേവന്റെ ഭാര്യ വിജയലക്ഷ്മി (43), പേരക്കുട്ടി പ്രജുൽ (രണ്ടുവയസ്) എന്നിവരാണ് കഴിഞ്ഞദിവസം മരിച്ചത്.ഇന്നലെ രാവിലെ 11.14ന് കല്യാണപേട്ട നാരായണന്റെ മകൻ ഷണ്മുഖന്റെ ഓലമേഞ്ഞ കുടിലിന്റെ ചുമരാണ് ഇടിഞ്ഞുവീണത്. നടക്കാൻ പോകുന്ന വിവാഹത്തിനു മുന്നോടിയായി വീട്ടിൽ വരാന്ത പുതുക്കിപണിയുന്നുണ്ടായിരുന്നു. ഇവിടേയ്ക്ക് വിജയലക്ഷ്മി കുട്ടിയുമായി എത്തുകയായിരുന്നു. വീടിന്റെ മുൻഭാഗത്ത് ഇടതുഭാഗത്തെ മണ്തിട്ട വൃത്തിയാക്കുന്നതിനാൽ വിജയലക്ഷ്മിയും പ്രജിത്തും വലതുഭാഗത്ത് ഇരിക്കുന്നതിനിടെ ചുമരിടിഞ്ഞു വീണതോടെ ഇരുവരും അടിയിൽപെടുകയായിരുന്നു.തുടർന്നു ഇരുവരെയും പുറത്തെടുത്ത് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പാലക്കാട് സ്പെഷൽ ബ്രാഞ്ച് ഡിവൈെസ്പി സുന്ദരൻ അപകടമുണ്ടായ വീട്ടിലെത്തി അന്വേഷണം നടത്തിവിജയലക്ഷ്മിയുടെ മകൾ സുജനയുടെ മകനാണ് പ്രജിത്ത്. സുജന കൃഷിവകുപ്പിൽ കൃഷി അസിസ്റ്റന്റാണ്. നടപ്പുണിയിലാണ് സുജനയുടെ ഭർത്താവായ പ്രദീഷിന്റെ വീട്.ഇന്നലെ സുജന ജോലിക്കുപോയശേഷം വിജയലക്ഷ്മി കുട്ടിയുമായി കല്യാണപേട്ടയിലെ വീട്ടിലെത്തുകയായിരുന്നു.…
Read Moreആർക്കും പരാതിയില്ല, പിന്നെ ഞങ്ങൾക്കെന്നാ..! കനാൽ നികത്തുന്നതു ബോധ്യമായിട്ടും നടപടിയില്ലാതെ ഇറിഗേഷൻ വകുപ്പ്
വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിലെ കൊഴുക്കുള്ളിയിൽ കനാൽ നികത്തുന്നതു നേരിട്ടുകണ്ടു ബോധ്യമായിട്ടും ആരുടെയും രേഖാമൂലമുള്ള പരാതിയില്ലെന്ന കാരണം പറഞ്ഞ് നടപടിയിലേക്ക് നീങ്ങാതെ ഇറിഗേഷൻ കനാൽവിഭാഗം അധികൃതർ.ഇവിടെ പത്തടിയോളം താഴ്ചയുള്ള കനാലാണ് കനാൽ പുറന്പോക്കിലെ തന്നെ മണ്ണ് ഉപയോഗിച്ച് പത്തടി വീതിയിൽ നികത്തി റോഡ് നിർമിക്കുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞമാസം നാലിന് ദീപികയിൽ കനാൽ നികത്തിയതിന്റെ പടം സഹിതം വാർത്ത നല്കിയിരുന്നു.ഇതേ തുടർന്ന് റവന്യൂവകുപ്പും ഇറിഗേഷൻ വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി കനാൽ നികത്തിയതും ബോധ്യപ്പെട്ടതാണ്.എന്നാൽ ആരുടെയും രേഖാമൂലമുള്ള പരാതിയില്ലെന്ന കാരണം പറഞ്ഞാണ് ഇപ്പോഴും ഇറിഗേഷൻ വകുപ്പ് ഉത്തരവാദിത്വത്തിൽനിന്നും മാറിനില്ക്കുന്നതെന്നാണ് ആക്ഷേപം. കഴിഞ്ഞവർഷവും തൊഴിലുറപ്പുപദ്ധതിയിൽ വൃത്തിയാക്കിയ കനാലാണ് മണ്ചാക്കും മണ്ണുമിട്ട് നികത്തിയിട്ടുള്ളത്. ഇതുമൂലം ഇനി താഴേയ്ക്ക് വെള്ളം ഒഴുകുന്നതും ഇല്ലാതാകും.കനാലിനു മുകളിലൂടെ പാലംനിർമിച്ച് റോഡുണ്ടാക്കാമെന്നിരിക്കേ കനാൽതന്നെ ഇല്ലാതാക്കുന്പോഴും നടപടിയെടുക്കേണ്ടവർ മൗനത്തിലാണ്.
Read Moreപന്ത്രണ്ടുകിലോ തൂക്കമുള്ള കപ്പ കൗതുകമാകുന്നു..! നെടുമലയിൽ ജോസഫിന്റെ അടുക്കള തോട്ടത്തിലാണ് ഈ കപ്പ വിളഞ്ഞ് അത്ഭുതമാകുന്നത്
മംഗലംഡാം: 12 കിലോ തൂക്കമുള്ള കപ്പകിഴങ്ങു്. കടപ്പാറ സെന്ററിനടുത്ത് നെടുമലയിൽ ജോസഫിന്റെ അടുക്കള തോട്ടത്തിലാണ് ഈ കപ്പ വിളഞ്ഞത്. ഇത്തരത്തിൽ വേറെയും മൂന്ന് കിഴങ്ങു് ഈ കപ്പ മൂടിലുണ്ടായിരുന്നെങ്കിലും അതെല്ലാം കാട്ടുപന്നി നശിപ്പിച്ചിരുന്നു. ശേഷിച്ച ഒരു കിഴങ്ങിനാണ് ഈ വലുപ്പകൂടുതൽ.ജോസഫ് എല്ലാ വർഷവും 25 മൂട് കപ്പ വീടിനോട് ചേർന്ന സ്ഥലത്ത് കൃഷി ചെയ്യും. ഈ കപ്പ മതി വീട്ടിലുള്ളവർക്ക് ഏഴ് മാസത്തേക്ക് കഴിക്കാൻ .അത്രയേറെയാണ് ഇതിൽ നിന്നുള്ള വിളവ്. 28 വർഷം മുമ്പ് തൊടുപുഴ പള്ളിക്കാമുറിയിൽ നിന്നും കടപ്പാറക്ക് കുടിയേറിയപ്പോൾ ബാഗിൽ കരുതിയ രണ്ടു് കപ്പ തണ്ടിന്റെ പിൻ തലമുറക്കാരാണ് ഇപ്പോഴും ജോസഫിന്റെ കുടുംബത്തിനുള്ള കപ്പ വിളയിക്കുന്നത് .
Read Moreദുരൂഹത തുടരുന്നു..! നെല്ലിയാമ്പതി വനത്തിൽ കാണാതായ യുവാവിനെ കണ്ടെത്താനായില്ല; പോലീസ് അന്വേഷണം ഊർജിതമാക്കി
നെല്ലിയാന്പതി: സീതാർകുണ്ട് വ്യൂപോയിന്റ് പാർക്കിംഗ് സ്ഥലത്ത് സ്കൂട്ടർ നിർത്തി പിന്നീട് കാണാതായ യുവാവിനെ ഇനിയും കണ്ടെത്താനായില്ല. ഷൊർണൂർ സ്വദേശിയായ രാജൻ പണിക്കരുടെ മകൻ രാകേഷിനെ കാണാതായ സംഭവത്തിൽ ദുരൂഹത തീർക്കാൻ പോലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. എറണാകുളത്തെ ഷോപ്പിംഗ് മാളിൽ കണ്ടെന്ന രാകേഷിന്റെ സുഹൃത്ത് സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പോലീസ് ഇവിടെയെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായില്ല. മൊബൈൽ സ്വിച്ച്ഓഫ് ആയതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി. ഡോഗ്സ്ക്വാഡ് തെരച്ചിൽ നടത്തിയെങ്കിലും വനത്തിൽ പോയെന്ന സൂചനയൊന്നും ലഭിച്ചില്ല. 2015 ജൂലൈയിൽ പാടഗിരി സ്വദേശിയായ കാളിയപ്പന്റെ മകൻ നാഗരാജ് (23) എന്ന യുവാവിനെയും കാണാതായിരുന്നു. ഇയാളെയും നാളിതുവരെ കണ്ടെത്തനായിട്ടില്ല.
Read Moreഒരു മേശപ്പുറത്ത് ഒന്നിച്ച് കാൽപ്പന്തിന്റെ തമ്പുരാക്കാൻമാരെ കാണാം; രാജേഷിന്റെ സ്റ്റാമ്പ് ശേഖരത്തിലെ വിശേഷങ്ങൾ
സി.അനിൽകുമാർ പാലക്കാട്: ഡ്രിബ്ളിംഗിന്റെ ചാരുത, ഹെഡറിലെ മാസ്മരികത, സിസർകട്ടിന്റെ അപാരത, ഗോൾശ്രമത്തിന്റെ കൂട്ടപ്പൊരിച്ചിൽ, ഫൗളിന്റെ കടുപ്പം, പന്ത് വല ചുംബിക്കുന്പോഴുള്ള ഗോളിന്റെ ആവേശപ്രകടനം. ഗോളിയേയും വെട്ടിച്ചുള്ള സ്ട്രൈക്കറുടെ കുതിപ്പ്, അപാരമായ മെയ് വഴക്കത്തോടെ പന്തിനെ വലയ്ക്കപ്പുറത്തേക്ക് കുത്തിവിടുന്ന ഗോൾകീപ്പർ.. ഇതൊരു ഫുട്ബോൾ മത്സരത്തിന്റെ ദൃശ്യങ്ങളോ വിവരണമോ അല്ല…കാൽപ്പന്തുകളിയുടെ കാല്പനികത ഉൾക്കൊണ്ട ചില സ്റ്റാന്പുകളുടെ വർണനയാണ്.ലോകത്തിന്റെ ഏതു കോണിൽ പന്തുരുളുന്പോഴും അതിനെ നെഞ്ചോടുചേർക്കുന്ന മലയാളികൾക്കിടയിലെ വേറിട്ടൊരു ഫുട്ബോൾ പ്രേമമാണിത്. കാൽപ്പന്തുകളിയുടെ ആവേശം നിറഞ്ഞ സ്റ്റാന്പുകൾ ശേഖരിച്ചുവച്ചിരിക്കുന്ന പാലക്കാട് മുട്ടിക്കുളങ്ങര കടന്പടിപുരം കെ.എസ്.രാജേഷ് എന്ന യുവാവിന്റെ ഫുട്ബോൾസ്നേഹത്തിന്റെ അടയാളങ്ങൾ. ഫുട്ബോളിലെ ആവേശ നിമിഷങ്ങളെല്ലാം ഒപ്പിയെടുക്കാൻ രാജേഷിന് ടിവി കാണേണ്ട. തന്റെ ശേഖരത്തിലുള്ള സ്റ്റാന്പുകളെടുത്തുനോക്കിയാൽ മതി. അതിലുണ്ട് ലോക ഫുട്ബോളിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ ഒപ്പിയെടുത്ത ചിത്രങ്ങളടങ്ങിയ സ്റ്റാന്പുകൾ. ഒന്നും പത്തുമല്ല, നൂറിലധികംവരുന്ന, ഫുട്ബോൾ ചാരുതയുടെ കൈയൊപ്പു പതിഞ്ഞ സ്റ്റാന്പുകൾ. സാക്ഷാൽ മറഡോണ…
Read Moreസൈലന്റ് വാലിക്ക് പൊക്കോ..! ഒരു മണിക്കൂറോളം നടത്തിയ മൽപിടുത്തത്തിനൊടുവിൽ 40 കിലോക്കാരനായ മലമ്പാമ്പിനെ പിടികൂടി വനത്തിൽവിട്ടു
അഗളി: ജനവാസകന്ദ്രത്തിലെത്തിയ മലന്പാന്പിനെ പിടികൂടി സൈലന്റുവാലി വനത്തിൽവിട്ടു. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് നാല്പത് കിലോയോളം ഭാരവും പത്തടിനീളവും വരുന്ന മലമ്പാമ്പിനെ അഗളി എലഫെന്റ് സ്ക്വാഡ് വിഭാഗം പിടികൂടിയത്. പാടവയൽ ഊരിലെ വെള്ളിങ്കിരിയുടെ വീടിനു സമീപത്തുനിന്നാണ് പാമ്പിനെ പിടികൂടിയത്. ജീവനക്കാർ ഒരു മണിക്കൂറോളം മൽപിടുത്തം നടത്തിയാണ് മലന്പാന്പിനെ കീഴടക്കിയത്.
Read More