ചാലക്കുടി: നഗരസഭയുടെയും ഫോക് ലോർ അക്കാദമിയുടെയും കലാഭവൻ മണി സ്മാരക ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന കലാഭവൻ മണി സ്മാരക അഖില കേരള ഓണംകളി മത്സരം -ആർപ്പോ 2017 സിനിമാതാരം ജയറാം ഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ നല്ല ഗുരുക്കന്മാരെ കിട്ടുന്നതിന് ഭാഗ്യം സിദ്ധിച്ചിട്ടുള്ള ആളാണ് താനെന്നും എന്നാൽ നല്ല സുഹൃത്തുക്കളെ കിട്ടുക എന്ന അപൂർവ ഭാഗ്യം ലഭിച്ച വ്യക്തിയാണ് കലാഭവൻ മണിയെന്ന് ജയറാം പറഞ്ഞു. നാട്ടിലെ മുഴുവൻ ജനതയുടെയും സ്നേഹാദരങ്ങൾ പിടിച്ചുപറ്റിയ മണിയുടെ ഓർമകൾ തലമുറകൾ കഴിഞ്ഞാലും നിലനിൽക്കുമെന്ന് ജയറാം പറഞ്ഞു. ബി.ഡി.ദേവസി എംഎൽഎ അധ്യക്ഷത വഹിച്ചു. സിനിമാ സംവിധായകൻ സുന്ദർദാസ്, ഫാ. വർഗീസ് പാത്താടൻ, ഫാ. ജോസ് പാലാട്ടി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സുലേഖ ശങ്കരൻ, യു.വി.മാർട്ടിൻ, സീമ ജോജോ, കലാഭവൻ മണി ട്രസ്റ്റ് ചെയർമാൻ അഡ്വ. കെ.ബി.സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. നഗരസഭ വൈസ് ചെയർമാൻ വിത്സൻ…
Read MoreCategory: Palakkad
വടിയെടുത്ത് പോലീസ്..! ആമ്പല്ലൂർ സിഗ്നൽ ജംഗ്ഷനിലെ അപകടങ്ങൾ; കെഎസ്ആർടിസിക്ക് നോട്ടീസ് നൽകി
ആമ്പല്ലൂർ: ബസ് സ്റ്റോപ്പിലെ അപകടങ്ങളിൽ കർശന നടപടിക്കൊരുങ്ങി പുതുക്കാട് പോലീസ്. അപകടങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കെ പോലീസ് കെഎസ്ആർടിസിക്ക് നോട്ടീസ് നൽകി. ദേശീയപാതയിൽ നിർത്തി ആളുകളെ കയറ്റുന്ന വാഹനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സിഐ എസ്.പി. സുധീരൻ പറഞ്ഞു. ചാലക്കുടി ബസ് സ്റ്റോപ്പിന് മുന്പിൽ ദേശീയപാതയിൽ കെഎസ്ആർടിസി ബസുകളും സ്വകാര്യ കോളേജ് ബസുകളും നിർത്തി ആളുകളെ കയറ്റുന്നതുമൂലം അപകടങ്ങൾ ആവർത്തിക്കുകയാണ്. ശനിയാഴ്ച കെഎസ്ആർടിസി ബസ് ദേശീയപാതയിൽ നിർത്തി ആളുകളെ കയറ്റി മുന്നോട്ട് എടുത്ത് രണ്ടാമത്തെ ട്രാക്കിലേക്ക് കയറാൻ ശ്രമിച്ചത് അപകടത്തിന് ഇടയാക്കിയിരുന്നു. ഇതിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ മാസം കണ്ടെയ്നർ ലോറി നിയന്ത്രണംവിട്ട് ദേശീയപാതയോരത്ത് ബസ് കാത്ത് നിന്ന യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി വിദ്യാർത്ഥികൾ അടക്കം 15 പേർക്ക് പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് ദേശീയപാത അഥോറിറ്റി ബസ് സ്റ്റോപ്പിന് മുന്പിൽ ഡിവൈഡറിൽ സംരക്ഷണവേലി സ്ഥാപിച്ചിരുന്നു. ഇപ്പോൾ സംരക്ഷണവേലി അവസാനിക്കുന്നിടത്താണ് ബസുകൾ…
Read Moreവെളിച്ചത്തിനായുള്ള കാത്തിരിപ്പു നീളുന്നു..! മന്ത്രിയുടെ ഉത്തരവിനു പുല്ലുവില; മലയോരവാസികൾക്കു വൈദ്യുതി നല്കാതെ വനംവകുപ്പ്
മംഗലംഡാം: മന്ത്രിയുടെ ഉത്തരവിനു പുല്ലുവില. മലയോരമേഖലയായ മണ്ണെണ്ണക്കയം, ചൂരുപ്പാറ പ്രദേശത്തെ വീട്ടുകാർക്കു വൈദ്യുതിനല്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഇപ്പോഴും മടി. കരിങ്കയം ഫോറസ്റ്റ് സ്റ്റേഷനിൽ നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണു വനംമന്ത്രി അഡ്വ. കെ. രാജു ഇവിടങ്ങളിലെ വീട്ടുകാർക്കു വൈദ്യുതിലൈൻ കടന്നുപോകുന്നതിനുള്ള തടസംനീക്കാൻ നടപടിയെടുക്കണമെന്നു സ്ഥലത്തുണ്ടായിരുന്ന വനംവകുപ്പ് ഉയർന്ന ഉദ്യോഗസ്ഥരോടു നിർദേശിച്ചത്. എന്നാൽ ഉത്തരവുനല്കി മാസങ്ങളായിട്ടും നടപ്പാക്കാൻ വകുപ്പുദ്യോഗസ്ഥർ തയാറാകുന്നില്ലെന്നാണു ജനങ്ങളുടെ പരാതി. മന്ത്രിയുടെ നിർദേശംപോലും നടപ്പാക്കാൻ ഉദ്യോഗസ്ഥർ വിസമ്മതിച്ചാൽ ഇനി തങ്ങളുടെ സങ്കടം ആർക്കുമുന്നിൽ ബോധിപ്പിക്കുമെന്ന ആശങ്കയിലാണു പതിറ്റാണ്ടുകളായി വൈദ്യുതിവെളിച്ചം കാത്തിരിക്കുന്ന മലയോരവാസികൾ. മുന്നൂറുമീറ്റർ അടുത്തുവരെ ഇവിടെ ലൈൻ വന്നുനില്ക്കുന്നുണ്ട്. ഇതുനീട്ടി നല്കാൻ വനംവകുപ്പ് അനുവദിച്ചാൽ മറ്റുകാര്യങ്ങൾ ദിവസങ്ങൾക്കുള്ളിൽ ശരിയാകുമെന്നാണു ബന്ധപ്പെട്ട മറ്റു വകുപ്പ് അധികൃതർ പറയുന്നത്.ഇതേ സമാനസ്വഭാവമുള്ള ഭൂമികളിലൂടെ ലൈൻ വലിച്ച് ഇവിട അടുത്തുതന്നെ കറന്റ് എടുത്തിട്ടുണ്ടെന്നിരിക്കേ കാട്ടുമൃഗശല്യം ഏറെയുള്ള സ്ഥലത്തു തങ്ങളെ എന്തിനു…
Read Moreപൊതുജന താൽപര്യാർത്തം..! ഓപ്പറേഷൻ സുരക്ഷയുടെ ഭാഗമായി ഇതുവരെ സസ്പെൻഡ് ചെയ്ത ലൈസൻസുകൾ പതിനായിരം; റോഡ് അപകടങ്ങൾ കുറയുന്നു
ഷൊർണൂർ: ഓപ്പറേഷൻ സുരക്ഷയുടെ ഭാഗമായി പതിനായിരത്തിനു പുറത്തു ലൈസൻസുകൾ സസ്പെൻഡ് ചെയ്തു. മോട്ടോർ വാഹനവകുപ്പിന്റെ കർശന പരിശോധനയിലാണു നിയമലംഘനം നടത്തിയ 11690 പേരുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്തത്. ഓഗസ്റ്റ് മുതലുള്ള പരിശോധനയിലാണ് ഇത്രയും ലൈസൻസുകൾ സസ്പെൻഡ് ചെയ്തത്. രണ്ടാംഘട്ടത്തിൽ മോട്ടോർ വാഹനവകുപ്പും പോലീസും സംയുക്തമായിട്ടാകും പരിശോധന നടത്തുക. ഇതുസംബന്ധിച്ച് ഉന്നതപോലീസ് മേധാവികളുമായി ചർച്ച നടന്നുകഴിഞ്ഞു. കർശനമായ പരിശോധന തുടങ്ങിയതോടെ റോഡ് അപകടങ്ങൾ ഗണ്യമായി കുറഞ്ഞതായാണു ബന്ധപ്പെട്ടവരുടെ വിലയിരുത്തൽ. കൂടാതെ ഇനിമുതൽ പോലീസ് പിടികൂടുന്ന കേസുകൾകൂടി മോട്ടോർ വാഹനവകുപ്പിനു കൈമാറാനും ധാരണയായി. ഇങ്ങനെ വന്നാൽ ഇനിയും റോഡപകടങ്ങൾ കുറയ്ക്കാനും പോലീസിനു ജോലിഭാരം കുറയ്ക്കുന്നതിനും സാധ്യമാകുമെന്നാണു നിഗമനം. ഇതുവരെ പിടികൂടിയവരുടെയെല്ലാം ലൈസൻസ് മൂന്നുമാസത്തക്കു സസ്പെൻഡ് ചെയ്തതായി മോട്ടോർ വാഹനവകുപ്പ് അധികൃതർ വ്യക്തമാക്കി. തുടർന്നു വീണ്ടും പിടിക്കപ്പെട്ടാൽ ആറുമാസത്തേക്കാകും. പിന്നെയും തെറ്റുകൾ ആവർത്തിക്കുന്നവരുടെ ലൈസൻസ് ഒരുവർഷത്തേക്കും സസ്പെൻഡ് ചെയ്യും. ഇതിനുശേഷവും പിടിക്കപ്പെട്ടാൽ…
Read Moreനെല്ലറയിൽ വീണ്ടും കർഷക വിലാപം..! സപ്ലൈകോയുടെ നെല്ല് സംഭരണം പാളി; അവസരം മുതലെടുത്ത് സ്വകാര്യമില്ലുകാർ നെല്ലുസംഭരണ തിരക്കിൽ
ഷൊർണൂർ: നെല്ലറയിൽ നിന്നും വീണ്ടും കർഷക വിലാപങ്ങളുയരുന്നു. ഒന്നാംവിളയിൽ മെച്ചപ്പെട്ട വിളവ് ശേഖരിക്കാൻ കഴിഞ്ഞുവെങ്കിലും ഇതിന്റെ പ്രയോജനം അന്യമാകുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്. നഷ്ടം സഹിച്ച് കിട്ടുന്ന വിലക്ക് നെല്ല് വിൽക്കുകയാണ് ഇപ്പോൾ കർഷകർ ചെയ്യുന്നത്. ഇതുകൊണ്ടുതന്നെ മെച്ചപ്പെട്ട വിളവെടുപ്പ് ഇത്തവണ സാധിച്ചെടുത്തതിന്റെ പ്രയോജനം കർഷകർക്ക് ലഭിക്കാതെ പോകുന്ന കാര്യം ഉറപ്പായി. തർക്കങ്ങളും ആക്ഷേപങ്ങളുമായി സപ്ലൈകോയുടെ നെല്ലു സംഭരണം പാളിയ സാഹചര്യത്തിൽ അവസരം മുതലെടുത്ത് ജില്ലയിലെ സ്വകാര്യമില്ലുകാർ ചുരുങ്ങിയ വിലക്ക് നെല്ലു സംഭരിക്കുന്ന തിരക്കിലാണ്. കിട്ടിയപണം വാങ്ങി കർഷകർ നെല്ല് വിൽക്കുകയാണ്. തർക്കങ്ങൾ അവസാനിപ്പിച്ച് നെല്ലുസംഭരണം ഏറ്റെടുക്കാൻ സപ്ലൈകോ തയ്യാറാവുന്നുമില്ല. സ്വകാര്യമില്ലുടമകളെ സഹായിക്കുന്നതിനും കർഷകരെ ചൂഷണം ചെയ്യുന്നതിനും വേണ്ടിയാണ് സപ്ലൈകോ ശ്രമിക്കുന്നതെന്നാണ് ഉയർന്നു വന്നിരിക്കുന്ന ആക്ഷേപം. നെല്ലു സൂക്ഷിച്ചുവെക്കാൻ സൗകര്യങ്ങളില്ലാത്തതിനാലാണ് ഭൂരിബാഗം കർഷകരും കിട്ടിയ വിലക്ക് നെല്ലു വിൽക്കുന്നത്. മുഴുവൻ കർഷകരും കിട്ടിയ വിലക്ക് നെല്ലു വിൽക്കാൻ…
Read Moreനന്ദിയോടെ ഓർക്കും സാർ..! മൃതദേഹം കൊണ്ടുപോകാൻ പണമില്ലാതെ ബന്ധുക്കൾ; സഹായഹസ്തം നീട്ടി പോലീസുകാരൻ; ചാർജ് കുറച്ചു നൽകി ആംബുലൻസും
മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ആന്ധ്രപ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ കഴിയാതെ ദുരിതത്തിലായ ബന്ധുക്കൾക്ക് പോലീസുകാരൻ തുണയായി. ആംബുലൻസിന് നൽകാനുള്ള വാടക കൊടുക്കാൻ ഇല്ലാതെ വിഷമിച്ച ബന്ധുക്കൾക്ക് പണം സംഘടിപ്പിച്ച് നൽകിയാണ് പോലീസുകാരൻ ആശ്വാസമായത്. ആന്ധ്രപ്രദേശ് ചിറ്റൂർ സ്വദേശി മാബുൾ ബാഷ(55)ഇന്നു രാവിലെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. വർഷങ്ങളായി കുറ്റിപ്പുറത്താണ് ഇവർ താമസിക്കുന്നത്. സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന ഇവർക്ക് മൃതദേഹം ആന്ധ്രപ്രദേശിലെ ചിറ്റൂരിലേക്ക് കൊണ്ടുപോകാൻ ആവശ്യമായ പണം ഇവരുടെ കൈയിലുണ്ടായിരുന്നില്ല. തുടർന്ന് ഇവർ മെഡിക്കൽ കോളജ് പോലീസ് എയ്ഡ് പോസ്റ്റിൽ ഡ്യെൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ ബിനോയിയെ സമീപിച്ച് സങ്കടമറിയിച്ചു. ഇവരുടെ നിസാഹായാവസ്ഥ മനസിലാക്കി ബിനോയ് തന്റെ പരിചയത്തിലുള്ള ചിലരെ ഫോണിൽ ബന്ധപ്പെട്ട് ആവശ്യമറിയിച്ചു. മെഡിക്കൽ കോളജിൽ തന്നെ നേരത്തെ ചികിത്സയിൽ കഴിഞ്ഞിരുന്ന പേരാമംഗലം…
Read Moreലെൻസിലൂടെ നോക്കിയാൽ കാണം പെൻസിൻ മുനയിലെ അത്ഭുതങ്ങൾ
തൃശൂർ: ബുള്ളറ്റു മുതൽ കൊട്ടാരം വരെ തീർക്കാൻ ഈ മിടുക്കൻമാർക്ക് ഇത്തിരിയോളമുള്ള പെൻസിൽ മുന മതി. വെറ്ററിനറി കോളജ് വിദ്യാർഥിയായ എം. മനോജും വി.എസ്. സ്വാതിഷുമാണ് പെൻസിൽ മുനയിൽ ശിൽപങ്ങൾ തീർക്കുന്നവർ. ഇന്നലെ സാഹിത്യ അക്കാദമി അങ്കണത്തിൽ എത്തിയവരെയെല്ലാം ഇരുവരുടെയും മൈക്രോ ആർട്ട് ശിൽപങ്ങളുടെ പ്രദർശനം വിസ്മയിപ്പിച്ചു. അതിസൂക്ഷ്മമായി ഇവർ തീർത്ത 80 ഓളം ശിൽപങ്ങളാണ് അക്കാദമി അങ്കണത്തിൽ പ്രദർശിപ്പിച്ചത്. യേശുക്രിസ്തു, മദർ തെരേസ, ഇണപ്പക്ഷികൾ, കഥകളിരൂപം, വീട്… എല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു. മണിക്കൂറുകളും ദിവസങ്ങളുമെടുത്താണ് അതിസൂക്ഷ്മമായി ശിൽപങ്ങൾ പൂർത്തിയാക്കുന്നത്. ഇന്ത്യയുടെ ഭൂപടം ഇത്തരത്തിൽ പൂർത്തിയാക്കാൻ ആറു ദിവസം എടുത്തു. എ മുതൽ സെഡ് വരെയുള്ള അക്ഷരങ്ങൾ വരിവരിയായി ഒറ്റ പെൻസിലിൽ കൊത്തിയെടുത്ത മറ്റൊരു ശിൽപവും ദിവസങ്ങളെടുത്താണ് പൂർത്തിയാക്കിയതെന്നു മനോജ് പറഞ്ഞു. ചെറിയ കുപ്പികൾക്കുള്ളിൽ സൂക്ഷിച്ചിരിക്കുന്ന സൂക്ഷ്മ ശിൽപങ്ങൾ കോണ്വെക്സ് ലെൻസ് ഉപയോഗിച്ചാണ് ആസ്വാദകർ കണ്ടത്. വിവിധ കനത്തിലും…
Read Moreഒന്ന് ഉറങ്ങിട്ട് നാളുകളേറെ..! ചൊക്കനയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു; ഭയന്നുവിറച്ച് തോട്ടം തൊഴിലാളികൾ
വെള്ളിക്കുളങ്ങര: ചൊക്കന എസ്റ്റേറ്റ് കാന്റീനു സമീപം കാട്ടാനയെത്തിയത് തോട്ടംതൊഴിലാളികളെ ഭയചകിതരാക്കി. കഴിഞ്ഞ രാത്രിയിലാണ് പ്രദേശവാസികളെ ഭീതിയിലാക്കി ഇവിടെ കാട്ടാനയിറങ്ങിയത്. ഹാരിസൻ റബർ പ്ലാന്റേഷനിലെ ചൊക്കന എസ്റ്റേറ്റ് ഗ്രൗണ്ടിനടുത്തുള്ള കാന്റീൻ പരിസരത്താണ് ഇന്നലെ പുലർച്ചെ കാട്ടാനയെത്തി വാഴകൾ നശിപ്പിച്ചത്. കാന്റീൻ പ്രവർത്തിക്കുന്ന കെട്ടിടത്തോടുചേർന്നുള്ള വാഴകളാണ് ആന നശിപ്പിച്ചത്. കാട്ടാനയെത്തിയ സ്ഥലത്തിന് ഏതാനും മീറ്ററുകൾ അകലെയായി എസ്റ്റേറ്റ് വക പാഡികളിൽ നാൽപ്പതോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കാട്ടാന പാഡികൾക്കു സമീപമെത്തിയതുകണ്ട് ഇവിടെ താമസിക്കുന്ന തോട്ടം തൊഴിലാളികൾ ഭീതിയിലാണ്. പുലർച്ചെ നാലുമണിയോടെ എസ്റ്റേറ്റിൽ ടാപ്പിംഗിനായി ഇതുവഴി വന്ന സ്ത്രീ തൊഴിലാളികളാണ് കാന്റീനു സമീപം കാട്ടാന നിൽക്കുന്നത് ആദ്യം കണ്ടത്. ഇവർ ഒച്ചവെച്ചപ്പോൾ സമീപത്തെ പാഡികളിൽ നിന്ന ് ആളുകൾ ഓടിയെത്തി ഒച്ചയെടുത്തും ലൈറ്റടിച്ചു കാണിച്ചുമാണ് ആനയെ ഓടിച്ചതെന്ന് ചൊക്കന സ്വദേശി മുഹമ്മദലി പറഞ്ഞു. സമീപത്തെ വൈക്കം ഉണ്ണീൻകുട്ടിയുടെ അടക്കാമരങ്ങളും ആന നശിപ്പിച്ചു.സമീപത്തുള്ള മുപ്ലി…
Read Moreകാറിടിച്ച് ഡോക്ടർ മരിച്ച സംഭവം: കാറോടിച്ച പതിനേഴുകാരനും കാറുടമയ്ക്കും എതിരേ കേസെടുത്തു; പതിനേഴുകാരനെ മാറ്റി മറ്റൊരാളെ പ്രതിയാക്കാൻ ശ്രമം നടത്തുന്നതായും ആക്ഷേപം
പാലക്കാട്: കാർ ഇടിച്ച് ബൈക്ക് യാത്രികനായ ഡോക്ടർ മരിച്ച സംഭവത്തിൽ കാർ ഓടിച്ച പതിനേഴുകാരനെതിരേയും വാഹനമോടിക്കാൻ നൽകിയതിന് ഉടമയ്ക്കെതിരേയും ട്രാഫിക് പോലീസ് കേസെടുത്തു.പാലക്കാട് മെഡിക്കൽ കോളജിലെ ഡോക്ടർ തൃശൂർ കേരള വർമ കോളജ് റോഡ് പ്രശാന്ത് നഗറിൽ പി.നവീൻകുമാർ (38) ആണ് മരിച്ചത്. അപകടത്തിൽ ഡോക്ടറുടെ ഭാര്യയും പാലക്കാട് മെഡിക്കൽ കോളജിലെ ഡോക്ടറുമായ ജയശ്രീക്കും ഇവരുടെ മകൻ ഒന്നാംക്ലാസ് വിദ്യാർഥി പാർഥിപിനും (ആറ്) പരിക്കേറ്റിരുന്നു. ജയശ്രീയുടെ പരിക്ക് ഗുരുതരമാണ്. ശനിയാഴ്ച രാത്രി പത്തരയോടെ നൂറണി പെട്രോൾപന്പിനടുത്തുവച്ചാണ് അപകടം. ദന്പതിമാർ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണംവിട്ട കാർ ഇടിക്കുകയായിരുന്നു. കാറോടിച്ച് അപകടം വരുത്തിയ പതിനേഴുകാരനെ മാറ്റി മറ്റൊരാളെ പ്രതിയാക്കാൻ ശ്രമം നടത്തുന്നതായും ആക്ഷേപമുണ്ട്. പിരായിരി സ്വദേശിയാണ് പതിനേഴുകാരൻ. ഡോക്ടർ ദന്പതികൾ മെഡിക്കൽ കോളജിൽ നിന്ന് ജോലികഴിഞ്ഞ് താമസസ്ഥലമായ വെങ്കിടേശ്വര ഗാർഡൻസിലെത്തി മകനുമായി പുറത്തേക്കിറങ്ങിയതായിരുന്നു. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി തിരികെ പോകുന്പോഴാണ്…
Read Moreമുഖ്യമന്ത്രിയുടെ ഉത്തരവിന് പുല്ലുവില; പോലീസിന്റെ പരിശോധന ഇപ്പോഴും ജീപ്പിനുള്ളിലിരുന്നാണ് !
സ്വന്തംലേഖകൻ തൃശൂർ: വാഹനങ്ങളുടെ അടുത്തു വന്ന് പരിശോധന നടത്തണമെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിറക്കിയെങ്കിലും പോലീസുകാർ ഇപ്പോഴും പരിശോധന പഴയ പടി തന്നെ തുടരുകയാണെന്ന് പരാതി ഉയരുന്നു. പോലീസ് ഓഫീസർമാർ വാഹനത്തിനടുത്തു വന്ന് പരിശോധന നടത്തണമെന്നാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചത്. ഇത്തരത്തിൽ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് നിയമസഭാ സമ്മേളനത്തിലും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ പരിശോധന ഇപ്പോഴും പഴയ പടി തുടരുകയാണ്. വാഹനങ്ങൾ തടഞ്ഞു നിർത്തി രേഖകളുമായി പോലീസ് ജീപ്പിനടുത്ത് എസ്ഐമാരുടെ അടുത്തേക്ക് ചെല്ലണമെന്നാണ് ആജ്ഞ. മുഖ്യമന്ത്രി അങ്ങനെയല്ലല്ലോ പറഞ്ഞിരിക്കുന്നതെന്ന് എന്നു ചോദിച്ചാൽ പോലീസുകാർ തട്ടിക്കയറും. ഇതു മാത്രമല്ല കൂടുതൽ വകുപ്പുകൾ ചുമത്തി പിഴ ഈടാക്കുകയും ചെയ്യും. മുഖ്യമന്ത്രിക്ക് പലതും പറയാമെന്നാണ് ചില എസ്ഐമാരുടെ മറുപടി. അശാസ്ത്രീയമായ രീതിയിൽ വാഹന പരിശോധന നടത്തുന്നതിനെതിരെ വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി തന്നെ പരിശോധന നടത്താൻ…
Read More