റബർ വില താഴോട്ട് തന്നെ..! റ​ബ​ർ​മ​ര​ങ്ങ​ളി​ൽ കു​രു​മു​ള​ക് വ​ള​ർ​ത്തി ന​ഷ്ടം നി​ക​ത്താ​ൻ റ​ബ​ർ​ക​ർ​ഷ​ക​ർ; ഇടവിളകളായി ഇ​ഞ്ചിയും മ​ഞ്ഞ​ളും

വ​ട​ക്ക​ഞ്ചേ​രി: റ​ബ​ർ​മ​ര​ങ്ങ​ളി​ൽ കു​രു​മു​ള​ക് വ​ള​ർ​ത്തി തോ​ട്ട​ങ്ങ​ളെ ന​ഷ്ട​ക്ക​ണ​ക്കു​ക​ളി​ൽ​നി​ന്നും ര​ക്ഷി​ച്ചെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് മ​ല​യോ​ര റ​ബ​ർ​ക​ർ​ഷ​ക​ർ. വ​ലി​യ ചെ​ല​വി​ല്ലാ​തെ വ​രു​മാ​നം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഈ ​പ​രീ​ക്ഷ​ണ കൃ​ഷി ന​ട​ത്തു​ന്ന​തെ​ന്ന് കൊ​ന്ന​ക്ക​ൽ​ക​ട​വി​ൽ റ​ബ​ർ​മ​ര​ങ്ങ​ളി​ൽ കു​രു​മു​ള​കു കൃ​ഷി ന​ട​ത്തു​ന്ന പാ​റ​ക്ക​ൽ ബി​ജു പ​റ​ഞ്ഞ തോ​ട്ട​ങ്ങ​ളി​ലെ ഷെ​യ്ഡ് കു​രു​മു​ള​കി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് ത​ട​സ​മാ​കു​ന്നു​ണ്ടെ​ങ്കി​ലും അ​ധി​ക​വ​രു​മാ​നം എ​ന്ന നി​ല​യി​ൽ ക​രു​മു​ള​കു കൃ​ഷി ലാ​ഭ​ക​ര​മാ​ണെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.മ​ര​ത്തി​ന്‍റെ ഒ​രു​വ​ശ​ത്ത് കൂ​ടി​യാ​ണ് മു​ള​കു​വ​ള്ളി​ക​ൾ പ​ട​ർ​ത്തു​ന്ന​ത്. മ​റ്റൊ​രു​ഭാ​ഗം ടാ​പ്പിം​ഗി​നാ​യി ഒ​ഴി​ച്ചി​ടും. ഇ​തു​മൂ​ലം റ​ബ​ർ ടാ​പ്പിം​ഗി​നും ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്നി​ല്ല. റ​ബ​ർ​വി​ല കു​റ​യു​ന്ന​ത് തോ​ട്ട​ങ്ങ​ളു​ടെ പ​രി​ച​ര​ണ​വും അ​വ​താ​ള​ത്തി​ലാ​ക്കു​ന്നു. കാ​ടു​വെ​ട്ട​ലും വ​ള​പ്ര​യോ​ഗ​വു​മെ​ല്ലാം വ​ല്ല​പ്പോ​ഴും മാ​ത്ര​മാ​യി മാ​റി. റ​ബ​ർ​തോ​ട്ട​ങ്ങ​ളി​ൽ ഇ​ഞ്ചി, മ​ഞ്ഞ​ൾ, പ​ച്ച​മു​ള​ക്, ചേ​ന്പ് തു​ട​ങ്ങി​യ ഇ​ട​വി​ള കൃ​ഷി​ക​ളും വ്യാ​പ​ക​മാ​കു​ക​യാ​ണ്.

Read More

റൂ​ബെ​ല്ല കു​ത്തി​വ​യ്പിന്‍റെ ആവശ്യകത വിളിച്ചോതി തെ​രു​വു​നാ​ട​കം ; പാ​ല​ക്കാ​ട് പു​ന​ർ​ജ​നി സം​ഘ​ട​ന​യാ​ണ് ബോ​ധ​വ​ത്ക​ര​ണ തെ​രു​വു​നാ​ട​കം സംഘടിപ്പിച്ചത്

വ​ണ്ടി​ത്താ​വ​ളം: സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പി​നു കീ​ഴി​ൽ ന​ന്ദി​യോ​ട് ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ട്ട​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ റൂ​ബെ​ല്ല കു​ത്തി​വ​യ്പ് പ്ര​ചാ​ര​ണ ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി തെ​രു​വു​നാ​ട​കം അ​ര​ങ്ങേ​റി. പാ​ല​ക്കാ​ട് പു​ന​ർ​ജ​നി സം​ഘ​ട​ന​യാ​ണ് അ​ര​മ​ണി​ക്കൂ​ർ നീ​ളു​ന്ന നാ​ട​കം അ​വ​ത​രി​പ്പി​ച്ച​ത്. റൂ​ബെ​ല്ല കു​ത്തി​വ​യ്പി​ന്‍റെ ആ​വ​ശ്യ​ക​ത​യും സു​ര​ക്ഷ​യും ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ബോ​ധ​വ​ത്ക​ര​ണ തെ​രു​വു​നാ​ട​കം. പ​ട്ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ​ശ്രീ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം ജ​യ​ന്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ ജോ​ണി ജോ​സ​ഫ്, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി​ജ​യ​കൃ​ഷ്ണ​ൻ, ഷൈ​ല​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

എല്ലാം അവരുടെ അഭിപ്രായങ്ങൾക്ക് ശരിയാക്കാം..! അട്ടപ്പാടിയിലെ കാർഷിക വികസന പദ്ധതികൾ ആദിവാസികളുടെ അഭിപ്രായങ്ങൾ പരിഗണിച്ചുമാത്രമെന്ന് മന്ത്രി

അ​ഗ​ളി: ആ​ദി​വാ​സി​ക​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും പ​രി​ഗ​ണി​ച്ചു മാ​ത്ര​മേ അ​ട്ട​പ്പാ​ടി​യി​ൽ കാ​ർ​ഷി​ക വി​ക​സ​ന പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ക​യു​ള്ളൂവെ​ന്ന് കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ കു​മാ​ർ. അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി ക​ർ​ഷ​ക​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി കൃഷി വ​കു​പ്പും പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന പ്ര​ത്യേ​ക കാ​ർ​ഷി​ക മേ​ഖ​ലാ പ​ദ്ധ​തി​യാ​യ “മി​ല്ല​റ്റ് വി​ല്ലേ​ജ്’ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. അ​ട്ട​പ്പാ​ടി​യി​ലെ പ​ര​ന്പ​രാ​ഗ​ത കൃ​ഷി രീ​തി​ക​ൾ​ക്കു പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​തി​നാ​ണ് സ​ർ​ക്കാ​ർ മി​ല്ല​റ്റ് വി​ല്ലേ​ജ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ശി​ശു​മ​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി​ക​ൾ നേ​രി​ടു​ന്ന ആ​രോ​ഗ്യപ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണം പോ​ഷ​കാ​ഹാ​ര​ക്കു​റ​വാ​ണ്. അ​ട്ട​പ്പാ​ടി​യി​ലെ പ​ര​ന്പ​രാ​ഗ​ത ചെ​റു​ധാ​ന്യ കൃ​ഷി​യി​ലു​ണ്ടാ​യ ത​ക​ർ​ച്ച​യാ​ണ് പോ​ഷ​കാ​ഹാ​ര കു​റ​വി​നു കാ​ര​ണ​മാ​യ​ത്. കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പ് ചെ​റു​ധാ​ന്യ കൃ​ഷി​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കു​ന്ന ആ​ദ്യ പ​ദ്ധ​തി​യാ​ണ് മി​ല്ല​റ്റ് വി​ല്ലേ​ജ്. ജി​ല്ലാ ക​ളക്ടർ പ​ദ്ധ​തി പു​രോ​ഗ​തി നേ​രി​ട്ടു വി​ല​യി​രു​ത്തും. ആ​ദി​വാ​സി ഉൗ​രു​ക​ളി​ൽ കൃ​ഷി ചെ​യ്യു​ന്ന…

Read More

ചാലക്കുടി കൊലപതകത്തിന് പിന്നിലെ ചില കഥകൾ ഇങ്ങനെ..! നിരോധിച്ച നോട്ടുകൾ മാറാൻ ചക്കര ജോണി രാജീവിന് നൽകിയത് 20 കോടി; പണം മാറി നൽകാൻ രാജീവ് തയാറാകാതെ വന്നതോടെ ഇരുവരും തമ്മിൽ ശത്രുക്കളായി; പിന്നെ ചില രാഷ്ട്രീയ നീക്കങ്ങളും…

ചാ​ല​ക്കു​ടി: ച​ക്ക​ര ജോ​ണി​യും കൊ​ല്ല​പ്പെ​ട്ട രാ​ജീ​വും ത​മ്മി​ൽ നി​രോ​ധി​ച്ച നോ​ട്ട് മാ​റ്റി​യെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 20 കോ​ടി​യു​ടെ ഇ​ട​പാ​ട് ന​ട​ന്ന​താ​യി സൂ​ച​ന. നോ​ട്ടു​ക​ൾ നി​രോ​ധി​ച്ച സ​മ​യ​ത്ത് ആ​യി​ര​ത്തി​ന്‍റെ​യും അ​ഞ്ഞൂ​റി​ന്‍റെ​തു​മാ​യി ക​ണ​ക്കി​ൽ പെ​ടാ​ത്ത 20 കോ​ടി രൂ​പ ച​ക്ക​ര ജോ​ണി​യു​ടെ ക​യ്യി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​ത് താ​ൻ മാ​റ്റി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞ് രാ​ജീ​വ് വാ​ങ്ങി​ച്ചു​വെ​ന്നും എ​ന്നാ​ൽ ഇ​ത് തി​രി​കെ ന​ൽ​കാ​ൻ രാ​ജീ​വ് കൂ​ട്ടാ​ക്കാ​തി​രു​ന്ന​ത് ഇ​വ​രെ ത​മ്മി​ൽ തെ​റ്റി​ച്ചു​വെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. 20 കോ​ടി രൂ​പ ജോ​ണി​യെ സം​ബ​ന്ധി​ച്ച് ചെ​റി​യ തു​ക​യാ​യി​രു​ന്നു​വെ​ങ്കി​ലും രാ​ജീ​വി​ൽ നി​ന്നും പ​ണം തി​രി​ച്ചു​പി​ടി​ക്കാ​ൻ ജോ​ണി ശ്ര​മി​ച്ചി​രു​ന്നു​വ​ത്രെ. ഇ​വ​ർ ത​മ്മി​ലു​ള്ള ത​ർ​ക്കം രൂ​ക്ഷ​മാ​യ​പ്പോ​ൾ സ​ർ​വീ​സി​ലു​ള്ള ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​സ്ഥ​രും രാ​ഷ്ട്രീ​യ​നേ​താ​ക്ക​ളും ഇ​ട​പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം ഒ​ത്തു​തീ​ർ​പ്പാ​യി​രു​ന്നി​ല്ല. ഈ ​പ​ണം തി​രി​ച്ചു​കി​ട്ടാ​ൻ ജോ​ണി പ​ല ത​വ​ണ ശ്ര​മി​ച്ചെ​ങ്കി​ലും രാ​ജീ​വി​ൽ നി​ന്നും ഇ​ത് കി​ട്ടി​യി​രു​ന്നി​ല്ല​ത്രെ. ചു​മ​ട്ടുതൊ​ഴി​ലാ​ളി​യി​ൽ നി​ന്ന്  ശ​ത​കോ​ടീ​ശ്വ​ര​നി​ലേ​ക്ക് ച​ക്ക​ര ജോ​ണി ചാ​ല​ക്കു​ടി: സാ​ധാ​ര​ണ​ക്കാ​ര​നാ​യ…

Read More

വിജയത്തിനു പിന്നിൽ സർക്കാരിന്‍റെ പിന്തുണ..! പ്ര​കൃ​തിവാ​ത​കമെത്തിക്കാനുള്ള സ്ഥലമെടുപ്പ് പൂർത്തിയായി; അ​ടു​ത്ത ഡിസംബറിൽ വാ​ത​ക പൈ​പ്പ് ലൈ​ൻ പൂ​ർ​ത്തി​യാ​കും

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ആ​ദാ​യ​ക​ര​മാ​യ പ്ര​കൃ​തിവാ​ത​കം കേ​ര​ള​ത്തി​ൽ എ​ത്തി​ക്കു​ന്ന​തി​നു വാ​ത​ക പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന പ​ണി​ക​ൾ അ​ടു​ത്ത വ​ർ​ഷം ഡി​സം​ബ​റോ​ടെ പൂ​ർ​ത്തി​യാ​കും. സ്ഥ​ല​മെ​ടു​പ്പു പൂ​ർ​ത്തി​യാ​യി. പൈ​പ്പു​ലൈ​നു​ക​ൾ ക​ട​ന്നു​പോ​കു​ന്ന ജി​ല്ല​ക​ളി​ലെ ഫ്ളാ​റ്റു​ക​ളി​ലേ​ക്കും ഹോ​ട്ട​ലു​ക​ളി​ലേ​ക്കും പാ​ച​ക​വാ​ത​ക പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കാ​നും വാ​ഹ​ന​ങ്ങ​ൾ​ക്കു ഇ​ന്ധ​ന​മാ​യി ന​ൽ​കാ​നു​മുള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. പൈ​പ്പു​ലൈ​ൻ സ്ഥാ​പി​ക്കു​ന്ന ഗെ​യി​ൽ ഇ​ന്ത്യ ലി​മി​റ്റ​ഡ് പ്രോ​ജ​ക്ട്സ് ഡ​യ​റ​ക്ട​ർ ഡോ. ​അ​സു​തോ​ഷ് ക​ർ​ണാ​ട​കും കേ​ര​ള പ്രോ​ജ്ക്ട്സ് ജ​ന​റ​ൽ മാ​നേ​ജ​ർ ടോ​ണി മാ​ത്യു​വും പത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ച​താ​ണി​ക്കാ​ര്യം. കൊ​ച്ചി​യി​ൽ​നി​ന്നു പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കൂ​റ്റ​നാ​ട് വ​രെ​യും അ​വി​ടെ​നി​ന്നു ര​ണ്ടു ദി​ശ​ക​ളി​ലൂ​ടെ​യാ​യി ത​മി​ഴ്നാ​ട്ടി​ലേ​ക്കും മം​ഗ​ലാ​പു​ര​ത്തേ​ക്കു​മു​ള്ള പൈ​പ്പു​ലൈ​നു​ക​ളു​ടെ പ​ണി​ക​ളാ​ണ് ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോഡ് ജി​ല്ല​ക​ളി​ലൂ​ടെ 403 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ പൈ​പ്പു ലൈ​ൻ സ്ഥാ​പി​ച്ചാ​ണ് മം​ഗ​ലാ​പു​ര​ത്തേ​ക്കു പ്ര​കൃ​തി​വാ​ത​കം എ​ത്തി​ക്കു​ന്ന​ത്. മൊ​ത്തം 438 കി​ലോ​മീ​റ്റ​റാ​ണ് ഈ ​പ​ദ്ധ​തി​യു​ടെ നീ​ളം. 71 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ പൈ​പ്പു​ലൈ​ൻ സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു.…

Read More

ഇ​ന്ത്യ​യു​ടെ 2600 വ​ർ​ഷ​ത്തെ ച​രി​ത്രം പ​റ​യു​ന്ന ച​രി​ത്ര നാ​ണ​യ​ശേ​ഖ​ര​വു​മാ​യി ഇ​ര​ട്ട​ സഹോദരങ്ങളായ ലൈ​ജു-​ലി​ജുവും

വ​ട​ക്ക​ഞ്ചേ​രി: ച​രി​ത്ര​ഗ​വേ​ഷ​ക​ർ​ക്ക് വ​ഴി​കാ​ട്ടി​യാ​യി ഇ​ര​ട്ട​സ​ഹോ​ദ​ര​ങ്ങ​ളു​ടെ അ​ത്യ​പൂ​ർ​വ നാ​ണ​യ ശേ​ഖ​രം. പാ​ല​ക്കാ​ട് കു​ന്ന​ത്തൂ​ർ​മേ​ട് ചി​റ​ക്കാ​ട് ചി​റ​യ​ത്ത് വീ​ട്ടി​ൽ ലൈ​ജു-​ലി​ജു സ​ഹോ​ദ​ര​ങ്ങ​ളാ​ണ് ഇ​ന്ത്യ​യു​ടെ 2600 വ​ർ​ഷ​ത്തെ ച​രി​ത്രം പ​റ​യു​ന്ന ച​രി​ത്ര നാ​ണ​യ​ശേ​ഖ​ര​വു​മാ​യി ച​രി​ത്രാ​ന്വേ​ഷ​ണ കു​തു​കി​ക​ൾ​ക്ക് ആ​രാ​ധ​ക​രാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം വ​ട​ക്ക​ഞ്ചേ​രി സെ​ന്‍റ് ഫ്രാ​ൻ​സി​സ് സ്കൂ​ളി​ലും ഇ​വ​രു​ടെ നാ​ണ​യ-​ക​റ​ൻ​സി പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ര​ണ്ടു​മി​നി​റ്റി​ന്‍റെ മൂ​പ്പി​ൽ ലൈ​ജു​വാ​ണ് ജ്യേ​ഷ്ഠ​ൻ. പാ​ല​ക്കാ​ട് ഫോ​ക്ക​സ് ഗേ​റ്റ് ഡ​യ​റ​ക്ട​റാ​ണ് ലൈ​ജു.ശ്രീ​കൃ​ഷ്ണ​പു​രം ഗ​വ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റാ​ണ് അ​നു​ജ​ൻ ലി​ജു. ഇ​വ​രു​ടെ ഭാ​ര്യ​മാ​രും ഇ​ര​ട്ട​ക​ളാ​ണ്. എ​റ​ണാ​കു​ളം വൈ​റ്റി​ല സ്വ​ദേ​ശി​ക​ളാ​യ ലി​മ​യും ഹി​മ​യും. അ​മ്മ സി​സി​ലി ജോ​ണി. പ​രേ​ത​നാ​യ ജോ​ണി​യാ​ണ് പി​താ​വ്. വ​ട​ക്ക​ഞ്ചേ​രി വ​ള്ളി​യോ​ട് ഗ​ലീ​ലി യൂ​ണി​റ്റി​ലെ അ​ധ്യാ​പ​ക​നാ​യ കു​രീ​ക്കാ​ട്ടോ​ര​ത്തേ​ൽ ജ​യി​ന്‍റെ ഭാ​ര്യ ലി​ജി​യാ​ണ് സ​ഹോ​ദ​രി. ഇ​വ​ർ സെ​ന്‍റ് ഫ്രാ​ൻ​സി​സ് സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​ണ്.ബി​സി അ​റു​ന്നൂ​റ് കാ​ല​ഘ​ട്ട​ത്തി​ലെ ഗാ​ന്ധാ​ര, ശൂ​ര​സേ​ന, കോ​സ​ല തു​ട​ങ്ങി​യ മ​ഹാ​ജ​ന​പ​ദ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന സൂ​ര്യ​ൻ, ആ​ന, വൃ​ക്ഷം, മാ​ല…

Read More

ആ​ർ​ദ്രം പ​ദ്ധ​തി​യി​ലെ തസ്തിക നിർണയം; തൃ​ശൂ​രിന് അവഗണന; പാലക്കാടിനു 13, തൃശൂരിനു മൂന്ന്

സെ​ബി മാ​ളി​യേ​ക്ക​ൽ തൃ​ശൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ആ​ർ​ദ്രം മി​ഷ​ൻ പ​ദ്ധ​തി​യി​ൽ തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ പോ​സ്റ്റു​ക​ൾ നാ​മ​മാ​ത്രം. ആ​കെ മൂ​ന്ന ു ഡോ​ക്ട​ർ​മാ​രെ​യാ​ണ് തൃ​ശൂ​രി​നു​മാ​ത്രം അ​നു​വ​ദി​ച്ച​ത്. റേ​ഡി​യോ ഡ​യ​ഗ്നോ​സി​സ്-ഒന്ന്, കാ​ഷ്വാ​ലി​റ്റി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (സി​എം​ഒ)-രണ്ട്. സം​സ്ഥാ​ന​ത്തെ ജി​ല്ല, ജ​ന​റ​ൽ, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ ഈ ​പ​ദ്ധ​തി​ക്കാ​യി 266 ഡോ​ക്ട​ർ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ച്ച​പ്പോ​ഴാ​ണ് തൃ​ശൂ​രി​നോ​ട് ഈ ​അ​വ​ഗ​ണ​ന. സ​മീ​പ​ജി​ല്ല​യാ​യ പാ​ല​ക്കാ​ട് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന ഡോ​ക്ട​ർ ത​സ്തി​ക​ക​ളു​ടെ എ​ണ്ണം 13 ആ​ണ്. ഇ​തി​ൽ​ത​ന്നെ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി വി​ഭാ​ഗ​ങ്ങ​ളി​ൽ എ​ട്ടു പോ​സ്റ്റു​ക​ളു​ണ്ട്. കാ​ർ​ഡി​യോ​ള​ജി​യി​ൽ ചീ​ഫ് ക​ണ്‍​സ​ൾ​ട്ട​ന്‍റു​ൾ​പ്പ​ടെ നാ​ലു​പേ​രെ​യും നെ​ഫ്രോ​ള​ജി​യി​ൽ മൂ​ന്നു​പേ​രെ​യും ന്യൂ​റോ​ള​ജി​യി​ൽ ഒ​രാ​ളെ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. വി​വി​ധ ടെ​ക്നീ​ഷ്യ​ന്മാ​രും അ​റ്റ​ൻ​ഡ​ർ​മാ​രും ഉ​ൾ​പ്പ​ടെ 344 ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ച്ച​തി​ൽ തൃ​ശൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​ക്കു കി​ട്ടി​യ​ത് വെ​റും ഒ​ന്പ​തു ത​സ്തി​ക​ക​ൾ മാ​ത്ര​മാ​ണ്. ഇ​തി​ൽ​ത​ന്നെ എ​ല്ലാ ജി​ല്ലാ – ജ​ന​റ​ൽ ആ​ശു​പ​ത്രി​ക​ൾ​ക്കും കി​ട്ടി​യ മൂ​ന്നു ഡ​യാ​ലി​സി​സ് ടെ​ക്നീ​ഷ്യ​ന്മാ​രെ തൃ​ശൂ​രി​നും…

Read More

കളിച്ച് കളിച്ച് പുലി വീട്ടുമറ്റത്ത് വരെയെത്തി..! ഒ​ടു​കി​ൻ​ചു​വ​ടിൽ  വീട്ടുമുറ്റത്ത് കെട്ടിയിരുന്ന പശു​ക്കു​ട്ടി​യെ പുലി ക​ടി​ച്ചു​കൊ​ന്നു; കൊന്നത് പുലിതന്നെയെന്ന് വനപാലകരും

വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി കോ​ട്ടേ​കു​ളം ഒ​ടു​കി​ൻ​ചു​വ​ട് വീ​ട്ടു​മു​റ്റ​ത്തെ​ത്തി​യ പു​ലി പ​ശു​ക്കു​ട്ടി​യെ ക​ടി​ച്ചു​കൊ​ന്നു. ഒ​ടു​കി​ൻ​ചു​വ​ട് കൊ​ച്ചു​പ​റ​ന്പി​ൽ ജോ​യി​യു​ടെ ഒ​രു​മാ​സം മാ​ത്രം പ്രാ​യ​മു​ള്ള പ​ശു​ക്കു​ട്ടി​യെ​യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ പു​ലി​കൊ​ന്ന​ത്. വീ​ടി​നു​മു​ന്നി​ൽ വ​രാ​ന്ത​യോ​ടു ചേ​ർ​ന്നാ​ണ് പ​ശു​ക്കു​ട്ടി​യെ കെ​ട്ടി​യി​രു​ന്ന​ത്. വ​യ​ർ​ഭാ​ഗം പു​ലി തി​ന്നി​ട്ടു​ണ്ട്. ക​യ​ർ കു​ടു​ങ്ങി കി​ട​ന്ന​തി​നാ​ൽ പ​ശു​ക്കു​ട്ടി​യെ എ​ടു​ത്തു​കൊ​ണ്ടു​പോ​കാ​ൻ പു​ലി​ക്ക് ക​ഴി​ഞ്ഞി​ല്ല. പു​ല​ർ​ച്ചെ നാ​ലി​ന് പ​ശു​വി​നെ ക​റ​ക്കാ​നാ​യി വീ​ട്ടു​കാ​ർ എ​ഴു​ന്നേ​റ്റ​പ്പോ​ഴാ​ണ് പ​ശു​ക്കു​ട്ടി ച​ത്തു​കി​ട​ക്കു​ന്ന​തു ക​ണ്ട​ത്. ലൈ​റ്റി​ട്ട​പ്പോ​ൾ പു​ലി ഓ​ടി​പോ​യ​താ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ജോ​യി വ​ന്നു​നോ​ക്കു​ന്പോ​ൾ പ​ശു​ക്കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ ചൂ​ടു​ണ്ടാ​യി​രു​ന്നു. കി​ഴ​ക്ക​ഞ്ചേ​രി​യി​ലെ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ സ​ജി​ത്കു​മാ​ർ സ്ഥ​ല​ത്തെ​ത്തി ജ​ഡം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി മ​റ​വു​ചെ​യ്തു. പ​ശു​ക്കു​ട്ടി​യെ കൊ​ന്ന​ത് പു​ലി ത​ന്നെ​യാ​ണെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞ​താ​യി ജോ​യി പ​റ​ഞ്ഞു.പു​ലി​യു​ടെ കാ​ൽ​പ്പാ​ടു​ക​ളും ജ​ഡ​ത്തി​നു ചു​റ്റു​മു​ണ്ടാ​യി​രു​ന്നു. സാ​മാ​ന്യം വ​ലി​പ്പ​മു​ള്ള പു​ലി​യാ​ണെ​ന്നു വ​ന​പാ​ല​ക​രും സ്ഥി​രീ​ക​രി​ച്ചു. ഫോ​റ​സ്റ്റ​ർ മോ​ഹ​ൻ​ദാ​സ്, ബീ​റ്റ് ഫോ​റ​സ്റ്റ​ർ​മാ​രാ​യ എ.​ക​ണ്ണ​ൻ, കെ.​എ​ഫ്.​ഫി​റോ​സ്, വാ​ച്ച​ർ എ.​കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പു​ലി​യെ പി​ടി​ക്കാ​ൻ…

Read More

പതുങ്ങിയിരിക്കുന്നത് വൻ അപകടം..! നി​രോ​ധി​ത രാ​സ​വ​സ്തുവായ പൊ​ട്ടാ​സ്യം സ​യ​നൈ​ഡ്  പാലക്കാട് ജില്ലയിൽ  വ്യാ​പ​കം; അതിർത്തി കടന്നെത്തുന്ന സയനൈഡിന് പിന്നിൽ വൻ റക്കറ്റ്

ഷൊ​ർ​ണൂ​ർ: നി​രോ​ധി​ത രാ​സ​വ​സ്തു​വാ​യ പൊ​ട്ടാ​സ്യം സ​യ​നൈ​ഡ് വ്യാ​പ​ക​മാ​യി ജി​ല്ല​യി​ലെ​ത്തു​ന്നു. അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം അ​റി​ഞ്ഞി​ട്ടും അ​റി​യാ​ത്ത ഭാ​വം ന​ടി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് വ​ൻ​വ്യ​വ​സാ​യ​ശാ​ല​ക​ൾ​ക്കു മാ​ത്ര​മാ​ണ് പൊ​ട്ടാ​സ്യം സ​യ​നൈ​ഡ് ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി​യു​ള്ള​ത്. ജി​ല്ല​യി​ൽ ആ​ർ​ക്കും ഇ​ത് ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി​യി​ല്ലെ​ന്നി​രി​ക്കേ പല ആ​ഭ​ര​ണ​നി​ർ​മാ​ണ​ശാ​ല​ക​ളി​ലും ഇ​ത് നി​ർ​ലോ​ഭം ല​ഭ്യ​മാ​ണ്. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഇ​വ അ​തി​ർ​ത്തി ക​ട​ന്നു പാ​ല​ക്കാ​ട്ടെ​ത്തു​ന്ന​ത്. ഇ​തി​നു പി​ന്നി​ൽ വ​ൻ റാ​ക്ക​റ്റ് ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്നു. കോ​യ​ന്പ​ത്തൂ​ർ ആസ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​മാ​ണ് ഇ​തി​നു പി​ന്നി​ൽ. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ക്ക് ത​ങ്ക​ത്തി​ന്‍റെ നി​റം ന​ല്കു​ന്ന ക​ള​റിം​ഗ് ജോ​ലി​ക​ൾ​ക്കാ​ണ് പൊ​ട്ടാ​സ്യം സ​യ​നൈ​ഡി​ന്‍റെ ലാ​യ​നി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മു​ന്പ് കോ​യ​ന്പ​ത്തൂ​രി​ലെ ആ​ഭ​ര​ണ നി​ർ​മാ​ണ​ശാ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും പൊ​ട്ടാ​സ്യം സ​യ​നൈ​ഡ് എ​ത്തി​യി​രു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​യി​രു​ന്നു ഇ​ത്.ഇ​പ്പോ​ൾ കേ​ര​ള​ത്തി​ലെ ചെ​റു​കി​ട ആ​ഭ​ര​ണ നി​ർ​മാ​ണ​ശാ​ല​ക​ളി​ലേ​ക്കും സ​യ​നൈ​ഡ് നേ​രി​ട്ട് എ​ത്തി​ക്കു​ന്ന ക​ണ്ണി​ക​ൾ വ്യാ​പ​ക​മാ​ണ്. ചെ​റി​യ അ​ള​വി​ൽ മാ​ത്രം സ​യ​നൈ​ഡ് കൊ​ണ്ടു​വ​രു​ന്ന​തി​നാ​ൽ ഈ ​സം​ഘ​ങ്ങ​ളെ പി​ടി​കൂ​ടാ​ൻ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​യു​ന്നി​ല്ല.…

Read More

വീട്ടുകാരുടെ പഠന സമ്മർദം..! പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ത്ഥി​ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങിമ​രി​ച്ചതിന് പിന്നിൽ വീട്ടുകാരുടെ പഠന സമ്മർദമെന്ന് പോലീസ്

വ​ട​ക്ക​ഞ്ചേ​രി: പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥിയെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങിമ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി . അ​ഞ്ചു​മൂ​ർ​ത്തി മം​ഗ​ലം തെ​ക്കെ ഗ്രാ​മ​ത്തി​ൽ ശാ​സ്താ നി​വാ​സി​ൽ ശ്രീ​നി​വാ​സ​ന്‍റെ മ​ക​ൻ വി​വേ​ക് കൃ​ഷ്ണ ( ന​വ​നീ​ത് -17 ) നെ​യാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി വീ​ട്ടി​ലെ ബെ​ഡ് റൂ​മി​ൽ തൂ​ങ്ങി നി​ൽ​ക്കു​ന്ന​ത് ക​ണ്ട​ത്.​ ഉ​ട​ൻ വീ​ട്ടു​കാ​രും സ​മീ​പ​വാ​സി​ക​ളും ചേ​ർ​ന്ന് വി​വേ​കി​നെ ആ​ല​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.​പം​ന​ത്തി​ൽ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് വീ​ട്ടു​കാ​ർ പ​റ​യാ​റു​ണ്ടാ​യി​രു​ന്നു. ഇ​തി​ലു​ള്ള മ​നോ​വി​ഷ​മ​മാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ​യ​ക്കാ​ട് സി​എ എ​ച്ച്.​എ​സ്.​എ​സി​ലെ ഒ​ന്നാം വ​ർ​ഷ പ്ല​സ് വ​ണ്‍​വി​ദ്യാ​ർ​ത്ഥി​യാ​ണ് വി​വേ​ക് കൃ​ഷ്ണ.അ​മ്മ ഷീ​ബ.സ​ഹോ​ദ​ര​ൻ വി​ഭാ​ത്. വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Read More