തിരുവില്വാമല: പഞ്ചായത്തിലെ ചില ബാങ്കുകളിലും കടകളിലും പത്തുരൂപ നാണയങ്ങൾക്ക് പ്രഖ്യാപിത വിലക്കുള്ളതായി പരാതി. ടൗണിലെ പ്രമുഖ ബാങ്കിൽ പത്തിന്റെ നാണയങ്ങൾ നിക്ഷേപിക്കാനെത്തിയ ഇടപാടുകാരിൽനിന്ന് നാണയം സ്വീകരിക്കാൻ അധികൃതർ തയാറായില്ല. ഇതിനെത്തുടർന്ന് പത്തിന്റെ നായണങ്ങൾ നിരോധിച്ചതായാണ് പ്രചാരണം. എന്നാൽ ബാങ്ക് അധികൃതർ വാർത്ത നിഷേധിച്ചു. നാണയത്തിന് വിലക്കില്ലെന്നും എണ്ണി തിട്ടപ്പെടുത്താനുള്ള സമയക്കുറവുമൂലമാണ് പത്തിന്റെ നാണയങ്ങൾ സ്വീകരിക്കാത്തതെന്ന് ബാങ്കിന്റെ മാനേജർ പറഞ്ഞു. നോട്ടുക്ഷാമംമൂലം ഈ ബാങ്കിന്റെ എടിഎമ്മും ഒരാഴ്ചയിലേറെയായി അടഞ്ഞുകിടക്കുകയായിരുന്നു. വിഷു-ഈസ്റ്റർ ആഘോഷത്തിന് ആവശ്യത്തിന് പണം കിട്ടാതെ ജനം നട്ടംതിരിയുന്നതിനിടയിലാണ് പത്തുരൂപ നാണയങ്ങൾ ബാങ്കുകളിലും കടകളിലും സ്വീകരിക്കാതിരിക്കുന്നത്. ബസുകളിലും പത്തുരൂപ നാണയങ്ങൾ സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്.
Read MoreCategory: Palakkad
നിയന്ത്രണം ചെന്നയിൽ ഇരുന്ന് …! കറൻസി രഹിത ട്രെയിൻ ടിക്കറ്റ് പാലക്കാട് ഡിവിഷനിൽ വരുന്നു; ഒരുമിനിറ്റ് സമയമാണ് ഇടപാടുകൾക്കായി ചെലവാക്കേണ്ടിവരുന്നത്
ഒറ്റപ്പാലം: റെയിൽവേയിൽ നടപ്പാക്കുന്ന കറൻസിരഹിത ട്രെയിൻ ടിക്കറ്റ് പാലക്കാട് ഡിവിഷനിൽ പ്രാബല്യത്തിൽ വരുത്തുന്നതിനു നടപടിയായി. റിസർവേഷൻ ടിക്കറ്റുകൾ നല്കുന്നതു കറൻസിരഹിതമാക്കുന്നതിനുള്ള സംവിധാനം കൂടുതൽ റെയിൽവേ സ്റ്റേഷനുകളിൽ പ്രാബല്യത്തിൽ വരുത്തുന്നതിനു മുന്നോടിയായാണ് പാലക്കാട് ഡിവിഷനിൽ ഇതിനു നടപടി തുടങ്ങിയത്. അതേസമയം, ടിക്കറ്റുകൾ റദ്ദാക്കുന്പോൾ തുക തിരിച്ചുനല്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്കുകൂടി പരിഹാരം കണ്ടെത്തുന്ന മുറയ്ക്കു പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ റിസർവേഷൻ ടിക്കറ്റ് കൗണ്ടറുകളിലാണ് സംവിധാനം വരുന്നത്. കേരളത്തിൽ കോഴിക്കോട്, കണ്ണൂർ, എറണാകുളം, തിരുവനന്തപുരം സ്റ്റേഷനുകളിൽ റിസർവേഷൻ കൗണ്ടറുകളിൽ ഇപ്പോൾതന്നെ ഈ സംവിധാനമായിട്ടുണ്ട്. ഒരുമിനിറ്റ് സമയമാണ് ഇടപാടുകൾക്കായി ഇവിടെ ചെലവാക്കേണ്ടിവരുന്നത്. ഇതുകൊണ്ടുതന്നെ തിരക്കേറിയ സാധാരണ ടിക്കറ്റ് കൗണ്ടറിൽ ഇത് എത്രമാത്രം പ്രായോഗികമാകുമെന്ന കാര്യം പ്രശ്നമാണ്. പാലക്കാട് റെയിൽവേ ഡിവിഷനിൽ 19 സ്ഥലത്തുകൂടി പിഒഎസ് യന്ത്രങ്ങൾ സ്ഥാപിക്കും. റെയിൽവേ സ്റ്റേഷനു പുറത്തുള്ള റിസർവേഷൻ കേന്ദ്രങ്ങളിലും സംവിധാനമുണ്ടാകും. തിരുവനന്തപുരം ഡിവിഷനിലും ഈ സംവിധാനം…
Read Moreതടസങ്ങളെല്ലാം നീങ്ങി; പൂരം വെടിക്കെട്ട് കസറും; ഇരുദേവസ്വം ഭാരവാഹികൾക്കും പൂര പ്രേമികൾക്കും ആഹ്ലാദം; വെടിക്കെട്ടിന് അതിനൂതന സുരക്ഷാ സംവിധാനം
തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടിനുമേൽ പടർന്ന കാർമേഘങ്ങളെല്ലാം നീങ്ങിയതിൽ തിരുവന്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികൾക്കും പൂര പ്രേമികൾക്കും ആഹ്ലാദം. പൂരം വെടിക്കെട്ട് സാധാരണ പോലെ നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ആരംഭിച്ചതായി ദേവസ്വം ഭാരവാഹികൾ പറഞ്ഞു. ഇനി തിരക്കിട്ട ജോലികളാണ്. രണ്ടു ദിവസങ്ങൾക്കുള്ളിൽ തന്നെ വെടിക്കെട്ട് ലൈസൻസിയെ കണ്ടെത്തി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കാനുള്ള നടപടികളാരംഭിക്കും. സാധാരണ രണ്ടു മാസം മുന്പു വെടിക്കെട്ടിനുള്ള ഒരുക്കങ്ങൾ ആരംഭിക്കാറുണ്ട്. ഇത്തവണ വെടിക്കെട്ട് നടക്കുമോയെന്നു തന്നെ സംശയമുണ്ടായിരുന്നതിനാൽ കാര്യമായ ഒരുക്കങ്ങൾ നടത്താനായിരുന്നില്ല. എന്നാൽ ചുരുങ്ങിയ സമയങ്ങൾകൊണ്ടു തന്നെ വെടിക്കെട്ടിന് പ്രൗഢി കുറയാതെ എല്ലാം ഭംഗിയാക്കാനുള്ള ശ്രമങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇന്നലെ തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തിലാണ് അനുമതി നൽകാൻ തീരുമാനിച്ചത്. പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിക്കാൻ അനുവദിക്കില്ലെന്നായിരുന്നു വ്യവസ്ഥ. ഇത് നേരത്തെ തന്നെ തങ്ങൾ അംഗീകരിച്ചിരുന്നതായി ദേവസ്വം ഭാരവാഹികൾ വ്യക്തമാക്കി. പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിക്കാതിരുന്നാൽ വെടിക്കെട്ടിന്…
Read Moreആശുപത്രിയിൽ കുടിവെള്ളമില്ല ; പതിനേഴ് രോഗികളെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്തു; കുടിവെള്ള മില്ലാത്ത കാര്യം അധികൃതർ രഹസ്യമാക്കിയെന്ന് ആരോപണം
പുതുക്കാട് : താലൂക്ക് ആശുപത്രിയിൽ കുടിവെള്ളം ഇല്ല, രോഗികളെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്തതായി ആക്ഷേപം. കുടിവെള്ള പ്രശ്നം രൂക്ഷമായതോടെ നാല് ദിവസത്തിനുള്ളിൽ പതിനേഴ് രോഗികളെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്തതായാണ് ആരോപണം. രണ്ട് ദിവസമായി ആശുപത്രിയിലെത്തുന്ന കിടത്തിചികിൽസക്ക് വിധേയരാകേണ്ട രോഗികളെ വെള്ളത്തിന്റെ പ്രശ്നം മൂലം അഡ്മിഷൻ കൊടുക്കാതെയാണ് വിട്ടയക്കുന്നത്. രണ്ടാഴ്ചയിലേറെയായി കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും ആശുപത്രി അധികൃതർ നടപടികൾ സ്വീകരിക്കാതെ രഹസ്യമായി വച്ചിരിക്കുകയായിരുന്നു. ആശുപത്രിയിലെ കിണർ വറ്റിവരണ്ടതാണ് പ്രശ്നത്തിന് കാരണം. വേനൽ ആരംഭിച്ച സമയത്തു തന്നെ കിണറിലെ വെള്ളം വറ്റി തുടങ്ങിയിരുന്നു.രണ്ട് മാസത്തിലേറെയായിട്ടും കുടിവെള്ളത്തിനായുള്ള ബദൽ സംവിധാനം ഒരുക്കാൻ അധികൃതർ ഇതുവരെയും തയ്യാറായിട്ടില്ല. കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആശുപത്രിയിൽ ആഴ്ചകളായി തുടരുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികളെടുക്കാൻ ഇതുവരെയും ബ്ലോക്ക് പഞ്ചായത്തും തയ്യാറായില്ല. മലയോര മേഖലകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ നിന്ന് ദിനംപ്രതി ആയിരത്തോളം രോഗികളാണ് ചികിത്സതേടി താലൂക്ക് ആശുപത്രിയിൽ എത്തുന്നത്.…
Read Moreകുതിരാനിലെ തുരങ്കനിർമാണം പുനരാരംഭിച്ചു; രാജ്യത്തിന്റെ വികസത്തിൽ പ്രധാന പങ്കു വഹിക്കേണ്ട ആറുവരിപ്പാത യുടെ നിർമാണം തടസപ്പെടുത്തരുതെന്ന് ഹൈക്കോടതി
പട്ടിക്കാട്: ഹൈക്കോടതി ഉത്തരവിൽ കുതിരാനിലെ തുരങ്കനിർമാണം പുനരാരംഭിച്ചു. തുരങ്ക നിർമാണത്തിൽ അപാകതകൾ ഏറെയുണ്ടെന്നും നഷ്ടപരിഹാരത്തുക ലഭിക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് വാർഡ് മെന്പർ ഡെയ്സി ജോർജ് പായപ്പൻ നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ജില്ലാ ഭരണകൂടവും ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതും കോടതി പരിഗണിച്ചിരുന്നു. തുരങ്ക നിർമാണത്തിൽ കരാർ ലംഘനം നടന്നുവെന്ന വാദം പൂർണമായും കോടതി തള്ളിയില്ല. പക്ഷേ, തുരങ്കനിർമാണത്തിന്റെ ആദ്യഘട്ടത്തിലായിരുന്നു ഈ ഹർജികൾ സമർപ്പിക്കേണ്ടിയിരുന്നതെന്നും രാജ്യത്തിന്റെ വികസനത്തിൽ പ്രധാന പങ്കുവഹിക്കേണ്ട ഒന്നായ ആറുവരിപ്പാതയുടെ നിർമാണം ആരും തടസപ്പെടുത്തരുതെന്നും കോടതി പറഞ്ഞു. തുരങ്ക നിർമാണത്തിൽ ആദ്യ തുരങ്കത്തിന്റെ പണികൾ പൂർത്തിയാവുകയും രണ്ടാം തുരങ്കത്തിന്റെ നിർമാണം പാതിവഴിയിലുമായതിനാൽ അത് അവസാനിക്കട്ടെയെന്നും കോടതി നിർദേശിച്ചു. നഷ്ടപരിഹാരം നല്കുന്നതിൽ ജില്ലാ ഭരണകൂടം വീഴ്ച വരുത്തരുതെന്നും നിലവിലെ നിയമം അനുസരിച്ചു തുക നല്കാമെന്നും കോടതി പറഞ്ഞു. മാത്രമല്ല, വീടുകൾ പൂർണമായി…
Read Moreദൂരം തികയ്ക്കാൻ..! എക്സൈസ് വകുപ്പിന്റെ ദൂരപരിധി മറികടക്കാൻ ബാറിലേക്ക് വളഞ്ഞുപുളഞ്ഞ വഴിവഴിയൊരുക്കി ബാർ മുതലാളിമാർ
വടക്കാഞ്ചേരി: ബിയർവൈൻ പാർലർ ലൈസൻസ് നിലനിർത്തിക്കിട്ടുന്നതിന് എക്സൈസ് വകുപ്പിന്റെ ദൂരപരിധി മറികടക്കാൻ ബാറിലേക്ക് വളഞ്ഞുപുളഞ്ഞൊരു ഉൗടുവഴി. ഓട്ടുപാറവാഴാനി റോഡിൽ എങ്കക്കാട് റെയിൽവേ ഗേറ്റിനു സമീപത്തു പ്രവർത്തിക്കുന്ന ഡെലീസ റസിഡൻസിയിലാണ് ഈ സ്നേഹമതിൽ നിർമിച്ചിട്ടുള്ളത്. സുപ്രീം കോടതിവിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പാതയോരത്തുനിന്നും 500 മീറ്റർ അകലെ വേണം മദ്യഷാപ്പുകൾ പ്രവർത്തിക്കേണ്ടത്. തൃശൂർ ഷൊർണൂർ സംസ്ഥാന പാതയിൽ ഓട്ടുപാറയിൽനിന്നും ഡെലീസ റസിഡൻസിയിലേക്ക് 485 മീറ്റർ ദൂരം മാത്രമാണുള്ളത്. ഇതു വർധിപ്പിക്കുന്നതിനാണ് പാർലറിന്റെ മുൻഭാഗം അടച്ചുകെട്ടി ഉള്ളിലേക്കു 15 മീറ്റർ സ്നേഹമതിൽ നിയമ വിരുദ്ധമായി നിർമിച്ചിട്ടുള്ളത്. 418 ബാറുകൾ പൂട്ടിയ കൂട്ടത്തിൽ പൂട്ട് വീണ ബാറാണിത്. പിന്നീട് ബിയർവൈൻ പാർലറായി പ്രവർത്തിക്കുകയായിരുന്നു. എക്സൈസ് വകുപ്പിന്റെ മേൽനോട്ടത്തിൽ ദൂരപരിധി അളക്കാനിരിക്കെയാണ് ബാറുടമകൾ സൂത്രവിദ്യയുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ വഴിയിൽതന്നെയാണ് കണ്സ്യൂമർ ഫെഡിന്റെ വിദേശമദ്യവില്പനശാലയും പുതുതായി ആരംഭിച്ചിട്ടുള്ളത്.
Read Moreതർക്കങ്ങൾക്ക് വിരാമം..! നെല്ലിയാമ്പതിയിൽ ജീപ്പ് വാടക നിജപ്പെടുത്തി; ഇതോടെ വിനോദ സഞ്ചാരികളും ജീപ്പ് ഉടമകളും തമ്മിലുള്ള തർക്കത്തിന് പരിഹാരമായി
നെല്ലിയാമ്പതി: നെല്ലിയാമ്പതി വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള ജീപ്പ് വാടക നിജപ്പെടുത്തി ബോർഡു സ്ഥാപിച്ചു. അപരിചിതരായ വിനോദസഞ്ചാരികളെ ഉൾപ്രദേശങ്ങളിലെ ടൂറിസ്റ്റുകേന്ദ്രങ്ങളിലെത്തിയ്ക്കുന്നതിനു ജീപ്പുകൾ വാടക വാങ്ങുന്നതിനെ തുടർന്നുള്ള തർക്കങ്ങൾ പതിവാണ്. ഇതിനാലാണ് പാടഗിരി പോലീസ് മുൻകൈയെടുത്ത് ജീപ്പ് ഉടമകളേയും ജനപ്രതിനിധികളേയും യോഗം വിളിച്ച് വാടക ഏകീകരിച്ചത്. ഓരോ കേന്ദ്രത്തിലേയ്ക്കുമുള്ള വാടക നിജപ്പെടുത്തി ബോർഡും വെക്കാൻ നടപടിയുണ്ടായി. പോത്തുണ്ടി ചെക്കുപോസ്റ്റ്, തമ്പുരാൻകാട്, കൈകാട്ടി, കേശവൻപാറ, താരാശൂരി, പുലയമ്പാറ എന്നീ സ്ഥലങ്ങലിൽ ബോർഡുകൾവച്ചു. പ്രമോദ് അധ്യക്ഷനായി. നെന്മാറ എസ്ഐ സുനിൽകൃഷ്ണൻ പോത്തുണ്ടിയിൽ ഉദ്ഘാടനവും നിർവഹിച്ചു. ലക്ഷ്മി, കൈലാസ്,ഷാജഹാൻ എന്നിവർ പങ്കെടുത്തു. സ്കൂളവധികാലമായതിനാൽ വിനോദസഞ്ചാരികളുടെ വരവ് കൂടിയിരിക്കുകയാണ്. സീതാർകുണ്ട് വ്യൂപോയിന്റ്, കേശവൻപാറ, പലകപാണ്ടി ഗ്രീൻലാന്റ് ഫാം ഹൗസ് എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാണ് സഞ്ചാരികൾ കൂടുതലും എത്തുന്നത്.
Read Moreഈ സമ്പ്രദായം ഇവിടെ മാത്രം..! തലതിരഞ്ഞ നിയമത്തിൽ കഷ്ടത്തിലായി വനപാലകർ; വനത്തിനുണ്ടാകുന്ന ഒരോ നഷ്ടത്തിനും നഷ്ടപരിഹാരം നൽകേണ്ടത് ജീവനക്കാർ
ഷൊർണൂർ: തലതിരിഞ്ഞ നിയമംമൂലം കഷ്ടത്തിലായത് വനപാലകർ. വനസംരക്ഷണ നിയമത്തിലെ പാളിച്ചകളും അപാകതകളും പരിഹരിക്കപ്പെടാത്തത് വനസമ്പത്തിന്റെ നിലനില്പിനെ തന്നെ ഇല്ലാതാക്കുന്ന സമീപനമാണ് സൃഷ്ടിക്കുന്നതെന്നാണ് വനപാലകരും നിയമപാലകരും ചൂണ്ടിക്കാണിക്കുന്നത്. വനമേഖലയിൽ തീപിടിത്തമുണ്ടാകുകയോ മരങ്ങൾ മോഷണം പോകുകയോ ചെയ്താൽ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വനംവകുപ്പിനു ആയതിന്റെ നഷ്ടപരിഹാരം വനപാലകരും ജീവനക്കാരും നല്കണമെന്ന തലതിരിഞ്ഞ ചട്ടമാണ് വനനശീകരണം പുറത്തുപോലും അറിയാതെ പോകുന്നതിനു വഴിവയ്ക്കുന്നതെന്ന് നിയമവിദഗ്ധരും പരിസ്ഥിതിവാദികളും ചൂണ്ടിക്കാട്ടുന്നു. കത്തിയമരുകയും മോഷണംപോകുകയും ചെയ്യുന്ന മരങ്ങളുടെ കണക്ക് പുറത്തറിയിക്കാതെ വനപാലകർ ഇപ്പോൾ മൂടിവയ്ക്കുകയാണ്. സ്വന്തംകീശയിലെ പണം കാലിയാകുമെന്നതാണ് ഇതിനു കാരണം. മറ്റൊരു സർക്കാർ വകുപ്പിലും ഇല്ലാത്ത സമ്പ്രദായമാണ് വനംവകുപ്പിൽ നിലനില്ക്കുന്നത്. ഇതുകൊണ്ടുതന്നെ നാശനഷ്ടങ്ങൾ മൂടിവച്ച് വനപാലകർ ആത്മാർഥരഹിതമായി പ്രവർത്തിക്കുകയുമാണ് ഇപ്പോൾ ചെയ്യുന്നത്. കാട്ടുതീ പടർന്നുപിടിക്കുന്ന വേനൽക്കാലങ്ങളിൽ വനംവകുപ്പ് അധികൃതർ ശരിക്കും വിയർക്കുകയാണ്. തീപിടിത്തങ്ങളിൽ എത്ര വിസ്തൃതിയിൽ തീപിടിച്ചുവെന്ന് കണ്ടെത്താൻ ജിപിഎസ് സംവിധാനം വഴികഴിയും. എന്നാൽ എത്ര…
Read Moreതൂക്കിവിറ്റാൽ പണം കിട്ടും..! നഷ്ടപരിഹാരം നല്കിയില്ല; കോടതി ഉത്തരവിനെ തുടർന്ന് റെയിൽവേ സ്റ്റേഷൻ ജപ്തി ചെയ്യാൻ അധികൃതർ എത്തിയത് പരിഭ്രാന്തി പരത്തി
കോയമ്പത്തൂർ: നഷ്ടപരിഹാരം നല്കാത്തതിനെ തുടർന്ന് കരൂർ റെയിൽവേ സ്റ്റേഷൻ ജപ്തി ചെയ്യാനുള്ള ഉത്തരവു മായി കോടതി ജീവനക്കാർ എത്തിയത് സ്റ്റേഷൻ പരിസരത്ത് പരിഭ്രാന്തി പരത്തി.റെയിൽവേ സ്റ്റേഷൻ നിർമിക്കു ന്നതിനായി കരൂർ, ആത്തൂർ, കാരാപ്പാറൈ എന്നിവിടങ്ങളിലെ 325 പേരുടെ ഭൂമി വാങ്ങിയിരുന്നു. എന്നാൽ സ്ഥലം ഉടമകൾക്ക് സർക്കാർ നല്കിയ തുക കുറവാണെന്ന് ആരോപിച്ച് ആറുപേർ കോടതിയെ സമീപിച്ചി രുന്നു. എന്നാൽ കോടതിവിധി വന്നിട്ടും നഷ്ടപരിഹാരം നല്കാത്തതിനെ തുടർന്ന് റെയിൽവേ സ്റ്റേഷനിലുള്ള വസ്തുക്കൾ ജപ്തിചെയ്യാൻ ഉത്തരവിടുകയായിരുന്നു. ഇതേ തുടർന്നാണ് കോടതി അധികൃതരും പരാതിക്കാരും ജപ്തി ചെയ്യാനെത്തിയത്. തുടർന്ന് സ്റ്റേഷൻ മാസ്റ്റർ സുരേന്ദ്രൻ മേലധികാരികളെ വിവരം അറിയിച്ചു.27നകം നഷ്ടപരിഹാരം നല്കുമെന്ന് സ്റ്റേഷൻ മാസ്റ്റർ ഉറപ്പുനല്കിയതിനെ തുടർന്ന് അധികൃതർ ജപ്തിചെയ്യാതെ തിരിച്ചുപോയി.
Read Moreആഘോഷത്തിന്റെ ബാക്കി അപകട ഭീഷണി യാകുന്നു..! ആഘോഷത്തിന് അലങ്കാരമായി ഡിവൈഡറിൽ സ്ഥാപിച്ച മനുഷ്യരൂപം വാഹനാപകടങ്ങൾക്ക് കാരണമാകുന്നു
ചാലക്കുടി: ആഘോഷത്തിനു അലങ്കാരമായി സ്ഥാപിച്ച മനുഷ്യരൂപം അപകടങ്ങൾക്കു കാരണമായി മാറുന്നു. ജനതിരക്കേറിയ സൗത്ത് ജംഗ്ഷനിലാണ് ഡിവൈഡറിൽ 15 അടിയോളം ഉയരത്തിലുള്ള മനുഷ്യരൂപം അലങ്കരിച്ച് വെച്ചിരിക്കുന്നത്. എന്നാൽ റോഡിന്റെ രണ്ടുഭാഗത്തുനിന്നും വരുന്ന ഇരുചക്രവാഹനങ്ങൾക്കും മറ്റും എതിരെനിന്നും വാഹനങ്ങൾ വരുന്നത് കാണാൻ കഴിയാത്ത വിധത്തിൽ മറയായി മാറിയിരിക്കയാണ് മനുഷ്യരൂപം. മാസങ്ങൾക്കുമുന്പാണ് ഇത് സ്ഥാപിച്ചത്. ആരാണ് ഇത് സ്ഥാപിച്ചതെന്നുപോലും ആർക്കും അറിയില്ല. ആഘോഷം കഴിഞ്ഞിട്ട് ഇത് മാറ്റാൻ ആരും വന്നില്ല. ഫ്ളക്സ് ബോർഡോ മറ്റോ ആയിരുന്നുവെങ്കിൽ ആരെങ്കിലും കൊണ്ടുപോകുമായിരുന്നു. എന്നാൽ, ഒരു ഉപകാരത്തിലും കൊള്ളിക്കാൻ കഴിയാത്ത ഈ രൂപത്തെ ആർക്കും വേണ്ട. ഇവിടെ മനുഷ്യരൂപംമൂലം അപകടം പതിവായി മാറിയതോടെ മനുഷ്യരൂപം പോലീസിനു തലവേദനയായി മാറിയിരിക്കയാണ്. എന്തായാലും ആരെങ്കിലും ഇത് മാറ്റിയേ തീരൂ. അല്ലെങ്കിൽ അപകടങ്ങൾ പതിവായി മാറും.
Read More