മണ്ണുത്തി: കേരളത്തിൽനിന്നുള്ള രണ്ടു കർഷകർക്കുകൂടി ദേശീയ സസ്യ ജനിതക സംരക്ഷണ പുരസ്കാരം. ഇടുക്കി കാഞ്ചിയാർ സ്വദേശി ടി.ടി.തോമസ്, പാലക്കാട് അഗളി സ്വദേശിയായ റെജി ജോസഫ് എന്നിവരാണ് 2015ലെ പുരസ്കാര ജേതാക്കൾ. ഒന്നര ലക്ഷം രൂപയും ഫലകവും സാക്ഷ്യപത്രവും അടങ്ങുന്നതാണ് അവാർഡ്. കേരള കാർഷിക സർവകലാശാലയുടെ ബൗദ്ധിക സ്വത്തവകാശ സെല്ലാണ് ഈ കർഷകരെ നാമനിർദേശം ചെയ്തത്. വ്യത്യസ്തമായ നാടൻ കുരുമുളകിനം കണ്ടെത്തി സംരക്ഷിക്കുകയും ഗവേഷണാവശ്യങ്ങൾക്കു പങ്കുവയ്ക്കുകയും ചെയ്തതിനാണ് 76കാരനായ തോമസിനെ തേടി പുരസ്കാരമെത്തിയത്. മറ്റു പല കണ്ടെത്തലുകളും തോമസിന്റെ പേരിലുണ്ട്. തെക്കൻ കുരുമുളകെന്നു തോമസ് തന്നെ പേരിട്ട ഇനത്തെ നാടൻ ഇനങ്ങൾക്കു വേണ്ടിയുള്ള തെരച്ചിലിനിടയിലാണ് ഇടുക്കി കാടുകൾക്കിടയിൽനിന്നു കണ്ടെത്തിയത്. സാധാരണ കുരുമുളക് ഇനങ്ങളിലെല്ലാം ഒരു ഞെട്ടിൽ ഒരു കുല വീതം ഉണ്ടാകുമ്പോൾ തോമസ് കണ്ടെത്തിയ ഇനത്തിൽ പലകുലകളായി പൊട്ടിവിരിയുന്ന കുരുമുളകാണുള്ളത്. ഇങ്ങനെയുണ്ടാകുന്ന കുലകളിൽ നാനൂറ് മണികൾ വരെ കാണാം.…
Read MoreCategory: Palakkad
കൊലകൊല്ലിയെ മയക്കും..! ആളുകളെ കൊല്ലുകയും നാട് വിറപ്പിക്കുകയും ചെയ്യുന്ന കാട്ടുകൊമ്പനെ മയക്കുവെടി വയ്ക്കാൻ ഫോറസ്റ്റ് തീരുമാനം
അഗളി: ആളുകളെ കൊല്ലുകയും, നാട് വിറപ്പിക്കുകയും ചെയ്യുന്ന കാട്ടുകൊന്പനെ മയക്കുവെടിവച്ച് പിടികൂടാൻ ഫോറസ്റ്റ് അധികൃതർ തീരുമാനിച്ചു. കഴിഞ്ഞ ദിവസം വീണ്ടും ജനവാസകേന്ദ്രത്തിലെത്തിയ കൊന്പൻ വീടു തകർത്തും കൃഷി നശിപ്പിച്ചും ഇന്നലെ പുലർച്ചെ വരെ ചുണ്ടക്കുളം, ചിറ്റൂർ, മിനർവ പ്രദേശങ്ങളിൽ ചുറ്റിക്കറങ്ങി. ദ്രുതകർമസേനയും വനപാലകരും ആനയ്ക്കു പിന്നാലെയുണ്ടെങ്കിലും കാട്ടിലേക്ക് അയയ്ക്കാൻ കഴിഞ്ഞിട്ടില്ല. ചിറ്റൂരിൽ തണ്ടത്ത് രത്നമ്മയുടെ വീടാണ് കഴിഞ്ഞദിവസം രാത്രി തകർത്തത്. വിധവയായ രത്നമ്മ ബന്ധുവീട്ടിലേക്കു പോയിരുന്നതിനാൽ അനിഷ്ടസംഭവങ്ങളുണ്ടായില്ലെന്നു നാട്ടുകാർ പറഞ്ഞു. വീടിന്റെ മേൽക്കൂരയും ഭിത്തിയും മുൻവശത്തെ ചാർത്തും നിശേഷം തകർത്തു. നാട്ടുകാരും ദ്രുതകർമസേനയും വനപാലകരും നോക്കിനിൽക്കേയാണ് കാട്ടാന വീടുതകർത്തത്. ഷോളയൂർ പഞ്ചായത്തിലെ കിഴക്കേയിൽ പീയൂസിന്റെ വാഴകളും കാട്ടാന നശിപ്പിച്ചു. ചക്കയും മാങ്ങയും പാകമാകുന്ന സമയമായതിനാൽ ഇനി കാട്ടാന കാടുകയറാൻ സാധ്യതയില്ലെന്നാണ് ജനസംസാരം. കൂടുതൽ നിരീക്ഷണത്തിനായി വൈൽഡ് ലൈഫ് അസിസ്റ്റന്റ് മനോജ് അട്ടപ്പാടിയിലെത്തിയിട്ടുണ്ട്.ഓരോ വർഷവും ലക്ഷക്കണക്കിനു രൂപയുടെ കൃഷിനാശമാണ്…
Read Moreകേൾക്കാതെ പോകരുത്..! കേരളത്തിൽ ട്രെയിനുകൾ ഓടുന്നത് കാലപ്പഴക്കം വന്ന പാളങ്ങളിലൂടെ; 35 വർഷംവരെ പിന്നിട്ട റെയിൽപാളങ്ങളിലൂടെയാണ് ട്രെയിന്റെ യാത്ര
ഷൊർണൂർ: കാലപ്പഴക്കം വന്ന റെയിൽപാളങ്ങൾ അപകടഭീഷണി ഉയർത്തുന്നു. ദിനംപ്രതി നാല്പതു ട്രെയിനുകൾ പൂർണഭാരത്തിൽ ഓടുന്ന റെയിൽപാളത്തിന്റെ ശരാശരി ആയുസ് ഇരുപതുവർഷമാണ്. എന്നാൽ, 35 വർഷംവരെ പിന്നിട്ട റെയിൽപാളങ്ങളാണ് കേരളത്തിൽ ബഹുഭൂരിപക്ഷവുമുള്ളതെന്നതാണ് യാഥാർഥ്യം. ട്രെയിനുകളുടെ എണ്ണം കൂടുതലുള്ള എറണാകുളം- ഷൊർണൂർ ഭാഗത്താണ് പാളങ്ങളുടെ കേടുപാടുകൾ ശക്തമായിട്ടുള്ളത്. പാളങ്ങളുടെ ആയുസ് പരമാവധി 25 വർഷംവരെ കണക്കാക്കുകയാണെങ്കിൽ തന്നെ പാളത്തിന്റെ ഒരു പ്രത്യേക ഭാഗത്തുകൂടി 400 ഗ്രോസ് മെട്രിക് ടണ് ഭാരം കടന്നുപോകുന്പോൾ പാളങ്ങൾ മാറ്റണമെന്നതാണ് രീതി. ട്രെയിനുകളിലെ കക്കൂസ് മാലിന്യങ്ങൾ പാളങ്ങളിൽ വീഴുന്നതും ഉപ്പിന്റെ അംശം പടരുന്നതുമെല്ലാം പാളങ്ങളുടെ ആയുസ് കുറയാൻ കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. കാലപ്പഴക്കംചെന്ന പാളങ്ങൾ മാറ്റാനാവശ്യമായ സംവിധാനംപോലും റെയിൽവേയുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തത് അപകടഭീഷണി ഉയർത്തുന്നു. വർഷംമുഴുവൻ നടത്തേണ്ട പാളംമാറ്റൽ അറ്റകുറ്റപ്പണികളിൽ ഉണ്ടാകുന്ന വീഴ്ചകളാണ് എറണാകുളം-ഷൊർണൂർ പാതയിൽ ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികൾക്കു കാരണം. പാലക്കാട് റെയിൽവേ…
Read Moreഅഞ്ചുവയസുകാരിയെ പീഡിപ്പിച്ച വാൻ ഡ്രൈവറെ അറസ്റ്റുചെയ്തു; കുട്ടി അസ്വസ്ഥത കാട്ടിയതിനെതുടർന്ന് നടത്തിയ പരിശോധനയിലാണ് പീഡനം അറിയുന്നത്
കോയമ്പത്തൂർ: സംസാരശേഷിയില്ലാത്ത അഞ്ചുവയസുകാരിയെ പീഡിപ്പിച്ച വാൻഡ്രൈവറെ അറസ്റ്റുചെയ്തു. വാൻഡ്രൈവർ കൗണ്ടംപാളയം ബാലനെ (48)യാണ് അറസ്റ്റുചെയ്തത്. മേട്ടുപ്പാളയം റോഡിൽ വിവാഹമോചിതയായ സ്ത്രീയുടെ സംസാരശേഷിയില്ലാത്ത സ്പെഷൽ സ്കൂൾ എൽകെജി വിദ്യാർഥിയായ അഞ്ചുവയസുകാരിയെയാണ് ഇയാൾ പീഡിപ്പിച്ചത്. വെള്ളിയാഴ്ച സ്കൂൾ കഴിഞ്ഞു വന്നതിനുശേഷം പെൺകുട്ടി അസ്വസ്ഥത കാട്ടിയതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനയിലാണ് പീഡനവിവരം തെളിഞ്ഞത്. തുടർന്നു മേട്ടുപ്പാളയം പോലീസിൽ പരാതി നല്കുകയായിരുന്നു. പോലീസ് സ്കൂൾ അധ്യാപകരുടെ സഹായത്തോടെ വിവരം ചോദിച്ചറിഞ്ഞതോടെ വാൻ ഡ്രൈവർ പീഡിപ്പിച്ചതായി കുട്ടി പറഞ്ഞു. തുടർന്ന് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു.
Read Moreഇനി വരുന്നൊരു തലമുറയ്ക്ക്..! മുൻ തലമുറ കാത്തുസൂക്ഷിച്ച പ്രകൃതിയോട് പുതുതലമുറ ചെയ്ത കൊടുംക്രൂരതകൾക്കു മാപ്പപേക്ഷിച്ച് പാടവരമ്പിലൂടെ ഒരു പരിഹാരപദയാത്ര
ഇരിങ്ങാലക്കുട: മുൻ തലമുറ കാത്തുസൂക്ഷിച്ച പ്രകൃതിയോട് പുതിയ തലമുറ ചെയ്ത കൊടുംക്രൂരതകൾക്കു പരിഹാരമായി പ്രകൃതിയിലൂടെ യുവക്കൂട്ടായ്മയുടെ പാപപരിഹാര പദയാത്ര. കൈയിൽ മരക്കുരിശും ജപമാലയും ചുണ്ടിൽ പ്രാർത്ഥനാമന്ത്രങ്ങളുമായി പുല്ലൂർ, തുറവൻകുന്ന്, കുഴിക്കാട്ടുകോണം, മാടായിക്കോണം എന്നിവിടങ്ങളിലെ ഉൾനാടൻ പാതകളിലൂടെയും കല്ലേരിക്കടവിലെ പാടവരന്പുകളിലൂടെയും ഊരകം സിഎൽസിയുടെ നേതൃത്വത്തിലാണു ശ്രദ്ധേയമായ പദയാത്ര നടത്തിയത്. ദൈവം കനിഞ്ഞുനൽകിയ ഭൂമിയെയും പ്രകൃതിയെയും നിലനിർത്തുക, മരങ്ങളെയും മലകളെയും ജലാശയങ്ങളെയും സംരക്ഷിക്കുക, ആവശ്യമായ മഴയും വിഷമില്ലാത്ത ഭക്ഷണപദാർഥങ്ങളും ശുദ്ധമായ വെള്ളവും മലിനമാകാത്ത വായുവും നഷ്ടപ്പെട്ട സംസ്കൃതിയും സംസ്കാരവും വീണ്ടെടുക്കുക എന്നീ സന്ദേശങ്ങൾ ഉയർത്തിയായിരുന്നു പദയാത്ര. ഉൗരകം സെന്റ് ജോസഫ്സ് പള്ളിയുടെ ശതോത്തര സുവർണ ജൂബിലിയാഘോഷത്തിന്റെ ഭാഗമായി നടത്തിയ പദയാത്ര ഉൗരകം പള്ളിയങ്കണത്തിൽ വികാരി റവ.ഡോ. ബെഞ്ചമിൻ ചിറയത്ത് ഉദ്ഘാടനം ചെയ്തു. മാപ്രാണം വിശുദ്ധ കുരിശിന്റെ തീർഥാടന കേന്ദ്രത്തിലെത്തിയ പദയാത്രയെ റെക്ടർ റവ.ഡോ. ജോജോ ആന്റണി തൊടുപറന്പിൽ, സഹ വികാരി…
Read Moreവിധി തൊളിലാളികൾക്ക് ഹാനികരം..! മദ്യശാല അടച്ചു പൂട്ടാനുള്ള സുപ്രീം കോടതി വിധി തൊഴിലാളികളുടെ അവകാശങ്ങളുടെ ലംഘനമെന്ന് ആനത്തലവട്ടം ആനന്ദൻ
തൃശൂർ: തൊഴിൽ എടുത്ത് ജീവിക്കാനുള്ള അവകാശങ്ങളുടെ ലംഘനമാണ് പാതയോര മദ്യശാലകൾ അടച്ചുപൂട്ടാനുള്ള സുപ്രീംകോടതി വിധിയെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ. റോഡപകടങ്ങളെല്ലാം മദ്യ ഉപയോഗം മൂലമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണ് ചിലർ. ഇത്തരത്തിൽ അപകടം ഉണ്ടാകുന്നുവെങ്കിൽ മദ്യം കഴിച്ച് വാഹനമോടിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുകയാണ് വേണ്ടത്. വീര്യം കുറഞ്ഞ പ്രകൃതിദത്ത കള്ളും വീര്യം കൂടിയ വിദേശമദ്യവും ഒന്നാണെന്ന് എന്തു ശാസ്ത്രീയ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി കണ്ടെത്തിയതെന്നും അദ്ദേഹം ചോദിച്ചു. അരലക്ഷത്തോളം പേരാണ് ഈ മേഖലയിൽ തൊഴിലെടുക്കുന്നത്. ഷാപ്പുകൾ എല്ലാം അടപ്പിക്കാൻ വിധിച്ച കോടതി തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികളുടെ ഭാവിയെക്കുറിച്ച് ഒരക്ഷരം ഉരിയാടുന്നില്ല. ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാൻ കോടതിക്കു ബാധ്യതയുണ്ട്. വ്യവസായ നടത്തിപ്പുകാരുടെ പ്രശ്നങ്ങളോ, പൊതുഖജനാവിന്റെ നഷ്ടമോ കോടതിയുടെ പരിഗണനാ വിഷയമല്ല. ഖജനാവിന് പ്രതിവർഷം അയ്യായിരം കോടി നികുതി നഷ്ടവും ടൂറിസം മേഖലയിൽ 25000 കോടി രൂപയുടെ നഷ്ടം വേറെയുമുണ്ടാകും.…
Read Moreചൂട് കൂടുന്നു, മരുന്ന് സൂക്ഷിക്കാൻ എ.സി മുറി വേണം..! മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന മരുന്നുകളുടെ ഗുണനിലവാരം നഷ്ടപ്പെടുന്നതായി ആരോപണം
മുളങ്കുന്നത്തുകാവ്: ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യുന്ന മരുന്നുകൾക്ക് ഗുണ നിലവാരം ഇല്ലെന്ന ആരോപണം ശക്തമാകുന്നു. പല ഗുളികളും ഉപയോഗിക്കും മുന്പ് പൊടിഞ്ഞ് പോകുന്നവെന്നാണ് രോഗികൾ പറയുന്നത്. ഇൻജക്ഷൻ മരുന്നുകളും കേടു വരുന്നതായി പറയുന്നു. കടുത്ത ചൂടാണ് മരുന്നുകൾ ഉപയോഗശൂന്യമാവാൻ കാരണമെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. എഴുപത്തിയഞ്ച് ശതാമാനം മരുന്നുകളും എയർ കണ്ടിഷൻ സൗകര്യമുള്ള മുറികളിലാണ് സൂക്ഷിക്കേണ്ടത്. എന്നാൽ ആശുപത്രി ഫാർമസിയിൽ ഇതിന് സൗകര്യമില്ല. കഴിഞ്ഞ വേനൽകാലത്ത് ഫാർമസിയിൽ എസി സഥാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും തുടർനടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല. ഇതോടെ വളരെ വിലകൂടിയ മരുന്നുകൾ താപനിലയിലുള്ള വ്യതിയാനം മൂലം ഉപയോഗശൂന്യമായി പോകുകയാണ്. ശരീരത്തിൽ കയറ്റുന്ന മരുന്നുകൾക്ക് ഗുണ നിലവാരം ഇല്ലാത്തത് മൂലം മറ്റു പാർശ്വഫലങ്ങൾ ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനവും ആശുപത്രിയിലില്ല. നവജാത ശിശുക്കൾക്കും കുട്ടികൾക്കും നൽകുന്ന മരുന്നുകളിൽ ഭൂരിപക്ഷവും എസി ഇല്ലാത്ത ഫാർമസിയിൽ…
Read Moreപരീക്ഷണം വേണ്ട..! പുതിയ രീതിയിലുള്ള ഡ്രൈവിംഗ് ടെസ്റ്റിന് ആരും എത്തിയില്ല ; ടെസ്റ്റിന് മുടങ്ങി ; പുത്തൻ രീതിയിലെ ടെസ്റ്റ് പ്രായോഗികമല്ലെന്ന് ഡ്രൈവിംഗ് സ്കൂളുകാർ
തൃശൂർ: അത്താണിയിൽ ഇന്നു മുതൽ നടത്താനിരുന്ന പുതിയ രീതിയിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് നടന്നില്ല. ടെസ്റ്റിന് ആരും എത്താതിരുന്നതിനാലാണ് ടെസ്റ്റ് മുടങ്ങിയതെന്ന് ആർടിഒ റെജി പി.വർഗീസ് പറഞ്ഞു. എന്നാൽ പുതിയ രീതിയിലുള്ള ടെസ്റ്റ് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാണിച്ച് കോടതിയിൽ പോയിട്ടുള്ളതിനാലാണ് തങ്ങൾ ഡ്രൈവിംഗ് ടെസ്റ്റിന് എത്താതിരുന്നതെന്നാണ് ഡ്രൈവിംഗ് സ്കൂളുകാരുടെ വിശദീകരണം. പുതിയ രീതിയിലുള്ള ടെസ്റ്റിന് ഫോർ വീലിന് എച്ച് എടുക്കുന്നതിനു പുറമേ പാർക്കിംഗും കൂടി വിജയകരമായി രീതിയിൽ ചെയ്യുന്നവർക്കു മാത്രമേ ടെസ്റ്റ് പാസാകാൻ സാധിക്കൂ. കൂടാതെ വാഹനം ഓടിക്കുന്പോൾ കയറ്റത്തു നിർത്തിയുള്ള പരീക്ഷണവും നടത്തണം. ഇത്തരം കാര്യങ്ങൾ അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡ്രൈവിംഗ് സ്കൂളുകാർ പുതിയ രീതിയിലുള്ള ടെസ്റ്റിനെ എതിർക്കുന്നത്. രാവിലെ ടെസ്റ്റ് നടത്താൻ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ അത്താണിയിലെ ഗ്രൗണ്ടിലെത്തിയിരുന്നെങ്കിലും ആരും സഹകരിക്കാത്തതിനാൽ ഇന്നത്തെ ടെസ്റ്റ് മുടങ്ങുകയായിരുന്നു. കോടതിയിൽ നിന്ന് അനുകൂല വിധി വരുന്നതുവരെ നിസഹകരണം നടത്തുകയോ, പുതിയ രീതിയിലുള്ള…
Read Moreപ്രശ്നത്തിന് ഒരു പരിഹാരമില്ലേ..! ലോറി സമരം മൂന്നാം ദിവസത്തിലേക്ക്; അവശ്യ സർവീസുകളെ സമരത്തിൽനിന്നും ഒഴിവാക്കിയതായി എം നന്ദകുമാർ
പാലക്കാട്: ചരക്കുലോറി ഉടമകളുടെ അനിശ്ചിതകാല ലോറി സമരം മൂന്നാംദിവസത്തിലേക്കു കടന്നതോടെ അന്തർസംസ്ഥാന ചരക്കുഗതാഗതം പൂർണമായും നിലയ്ക്കുമെന്ന് സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.കെ. ജോണ്, ജനറൽ സെക്രട്ടറി എം. നന്ദകുമാർ എന്നിവർ അറിയിച്ചു. സിമന്റ് ലോറികൾ, കാർ ഗാഡികൾ, ഇന്ധനടാങ്കറുകൾ, ഗ്യാസ് ടാങ്കറുകൾ, മിൽക്ക് വാൻ തുടങ്ങി ചുരുക്കം വാഹനങ്ങൾമാത്രമാണ് അതിർത്തി കടന്നു വരുന്നത്. ഇന്നുമുതൽ കേരളത്തിനകത്തേക്കും പുറത്തേക്കും ചരക്കുവാഹനങ്ങൾ സർവീസ് നടത്തുവാൻ അനുവദിക്കില്ലെന്ന് കേരള-തമിഴ്നാട് ലോറി ഓണേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.എസ്. കാളിയ പെരുമാൾ, ജനറൽ കണ്വീനർ എം. നന്ദകുമാർ എന്നിവർ സംയുക്തമായി അറിയിച്ചു. ചില ജില്ലകളിലെ എഫ്സിഐ ഗോഡൗണുകളിലേക്കു ഭക്ഷ്യധാന്യങ്ങളുമായി വന്ന റെയിൽവേ വാഗണുകൾ ക്ലിയർ ചെയ്യുന്നതിന് അതാതു പ്രദേശത്തെ ലോറി ഉടമകളുടെയും തൊഴിലാളി സംഘടനകളുടെയും സഹകരണത്തോടെ നാളിതുവരെ സൗകര്യം ഏർപ്പെടുത്തിയിരുന്നു. കേന്ദ്രസർക്കാരും ഇൻഷ്വറൻസ് റെഗുലേറ്ററി ഡെവലപ്മെന്റ് അഥോറിറ്റിയും ലോറി…
Read Moreഒ.വി വിജയന്റെ 12-ാം ചരമ വാർഷികത്തിൽ ഇതിഹാസം പിറന്ന ത്രസാക്കിലെ കഥാപാത്ര ങ്ങൾക്കു പുനർജനി; പല നിറങ്ങളിൽ,രൂപത്തിൽ, ഭാവത്തിൽ
സി.അനിൽകുമാർ പാലക്കാട്: തസ്രാക്ക്. മന്ദാരത്തിന്റെ ഇലകൾകൊണ്ടു ചേർത്തുതുന്നിയ പുനർജനിയുടെ കൂട്. കാലവർഷത്തിന്റെ വെളുത്ത മഴയിലും മീനച്ചൂടിലും കാലം അതിനെ കാത്തുപോന്നു. പുനർജന്മങ്ങളിൽ വിശ്വസിച്ച ഖസാക്കു(തസ്രാക്ക്)കാർക്കും തെറ്റിയില്ല. ഇതിഹാസം പിറന്ന തസ്രാക്ക് പുനർജനിച്ചിരിക്കുന്നു. പല നിറങ്ങളിൽ,രൂപത്തിൽ, ഭാവത്തിൽ. അതു തസ്രാക്കിന്റെ സ്നേഹപ്രണാമംകൂടിയാണ്. കാരണം ഇതിഹാസം സൃഷ്ടിച്ച ഒ.വി. വിജയന്റെ 12-ാം ചരമ വാർഷികമാണ് ഇന്ന്. ആ സ്മരണകളിൽ പുനർജനികൾക്കൊപ്പം ഖസാക്കുകാർ എള്ളുംപൂവുമർപ്പിക്കും; കരിന്പനകൾ അതിരിട്ട, തവിട്ടുനിറമുള്ള തുന്പികൾ പാറിക്കളിച്ച തസ്രാക്കിന്റെ ഭൂമികയെ ലോക ഭൂപടത്തിലേക്കു കൈപിടിച്ചുയർത്തിയ കഥാകാരനോടുള്ള സ്നേഹ പ്രണാമവുമായി. പാലക്കാട് നഗരത്തിനു കിഴക്കുഭാഗത്തായി കൊടുന്പ് പഞ്ചായത്തിലാണ് തസ്രാക്ക് എന്ന ഖസാക്ക് ഗ്രാമം. ആയിരത്തൊന്ന് വെള്ളക്കുതിരകളുടെ കുളന്പടി കേൾക്കുന്ന ഭ്രമാത്മക സങ്കല്പങ്ങളുടെ അതേ കഥാഭൂമി. പുതിയ രൂപ ഭാവങ്ങളിൽ തസ്രാക്ക് ഏറെ സുന്ദരിയായിരിക്കുന്നു. സംസ്ഥാന സാംസ്കാരിക വകുപ്പ്, കേരള ലളിതകല അക്കാദമി, ഒ.വി. വിജയൻ സ്മാരക സമിതി എന്നിവരുടെ…
Read More