വരന്തരപ്പിളളി: വേലൂപ്പാടത്ത് യുവാവിനെ നഗ്നനാക്കി മർദിച്ച സംഭവത്തിൽ പ്രതികൾ വിദേശത്തേക്ക് കടന്നുവെന്നത് നിഷേധിച്ച് പോലീസ്. പ്രധാന പ്രതികളെന്നു കരുതുന്ന രണ്ടു പേരും വിദേശത്തു നിന്ന് അവധിക്കെത്തിയവരാണ്. ഇവർ രണ്ടു പേരും സംഭവത്തിനു ശേഷം ഒളിവിൽ പോയിരിക്കുകയാണ്. ഇവർ പലയിടങ്ങളിൽ നിന്നുമായി വിട്ടുകാരെയും സുഹൃത്തുക്കളേയും ഫോണിൽ ബന്ധപ്പെടുന്നുണ്ട് ഇതിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികൾക്ക് രക്ഷപ്പെടുന്നതിന് അവസരമൊരുക്കാനാണ് വിദേശത്തേക്ക് കടന്നുവെന്ന പ്രചാരണമെന്നും പോലീസ് പറഞ്ഞു. ആറ് പേരുണ്ടായിരുന്നു അക്രമികൾ എന്നും അവർ മുഖം മറച്ചിരുന്നുവെന്നും പരിക്കേറ്റ വേലൂപ്പാടം മഠം സ്വദേശി ചാത്തഞ്ചിറ മുഹമ്മദ് ആഷിഫ് (21) പോലിസിനോട് പറഞ്ഞു. ഇതിൽ രണ്ടു പേരെ ഇയാൾ തിരിച്ചറിഞ്ഞതാണ്. ഇവരെയാണ് പോലീസ് തിരയുന്നത്. ഇതിലൊരാൾക്ക് ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്നും പോലീസ് പറഞ്ഞു. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇപ്പോൾ പ്രതികളെ പോലീസ് തിരയുന്നത്. പ്രതികൾ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് വിമാനത്താവളങ്ങളിൽ ലുക്കൗട്ട് നോട്ടീസും നൽകിയിട്ടുണ്ട്…
Read MoreCategory: Palakkad
വൈക്കോലിനു പൊന്നുംവില: വേനലിൽ നെല്ല് നശിച്ചപ്പോൾ വൈക്കോലിന് പൊന്നും വില; ഏക്കറിനു 6000 മുതൽ വില; ക്ഷീര കർഷകർ കടുത്ത ആശങ്കയിൽ
വെങ്കിടങ്ങ്: മഴ കുറഞ്ഞതിനെ തുടർന്ന് പല സ്ഥലങ്ങളിലും നെൽകൃഷി നശിച്ചതുമൂലം തൃശൂർ കോൾമേഖലയിൽ വൈക്കോലിന്റെ പൊന്നുംവിലയാണ് ഇപ്പോൾ ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ഏക്കറിനു 6000 മുതൽ 7000 രൂപ വരെ കിട്ടുന്നു എന്നാണ് അറിയുന്നത്. മിൽമയ്ക്കുവേണ്ടിയാണ് മിക്കവരും വൈക്കോൽ ശേഖരിച്ചുവയ്ക്കുന്നത്. ഈ വൈക്കോൽ ശേഖരണം ജില്ലയിലെ ക്ഷീരകർഷകരെ ആശങ്കയിലാക്കിയിരിക്കയാണ്. പല ക്ഷീരകർഷകർക്കും ആവശ്യമായ വൈക്കോൽ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് അറിയുന്നത്. പലർക്കും സൗജന്യമായി കിട്ടിക്കൊണ്ടിരുന്ന വൈക്കോൽ ആണ് ഏക്കറിനു 6000 രൂപാ നിരക്കിൽ മിൽമയ്ക്കുവേണ്ടി ഏജന്റുമാർ വാങ്ങിക്കൂട്ടുന്നത്. ക്ഷീരകർഷകരെ സഹായിക്കാൻ സർക്കാർ അടിയന്തിര സംവിധാനം കണ്ടെത്തേണ്ടിയിരിക്കുന്നു.
Read Moreപ്രശ്നക്കാരൻ സർക്കുലർ..! പൂരം നടത്തിപ്പിന് സംസ്ഥാന സർക്കാരിന് തുറന്ന മനസ്; നടപടി യെടുക്കേണ്ടത് കേന്ദ്രസർ ക്കാരെന്ന് മന്ത്രി സുനിൽകുമാർ
തൃശൂർ: പൂരങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് സംസ്ഥാനസർക്കാരിനു തുറന്ന മനസാണെന്നു മന്ത്രി വി.എസ്. സുനിൽകുമാർ. കേന്ദ്ര എക്സ്പ്ലോസീവ് വിഭാഗത്തിന്റെ വെടിക്കെട്ടുകൾക്കു നിയന്ത്രണമേർപ്പെടുത്തി ഇറക്കിയ സർക്കുലറാണ് പ്രശ്നമെന്നും മന്ത്രി രാമനിലയത്തിൽ മാധ്യമങ്ങളോടു പറഞ്ഞു. പൂരങ്ങളുടെ നടത്തിപ്പിന് നിയമപരമായ വഴിതേടാൻ സർക്കാർ ഒരുക്കമാണ്. കേന്ദ്രത്തിന് ഇതുസംബന്ധിച്ച് റിപ്പോർട്ട് നല്കിയിട്ടുണ്ടെന്നും മറുപടി ലഭിച്ചാലുടൻ തുടർകാര്യങ്ങളിലേക്കു കടക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സംഘം സംസ്ഥാനത്തു തെളിവെടുപ്പു നടത്തി റിപ്പോർട്ട് പത്തുദിവസത്തിനകം നല്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ റിപ്പോർട്ട് ഇതുവരെ നല്കിയിട്ടില്ല. സംസ്ഥാന സർക്കാർ പൂരാഘോഷ കമ്മിറ്റിക്കാരുമായി ഒരുവിധ ഏറ്റുമുട്ടലിനുമില്ല. പൂരം നടത്തിപ്പിനുവേണ്ടി ഹർത്താൽ നടത്തിയതിനോട് എതിർപ്പില്ല. താനുൾപ്പെടെ മൂന്നു മന്ത്രിമാരുടെ വസതികളിൽ നാളെ മുതൽ കുടിൽകെട്ടി സമരത്തിനു വന്നാലും സ്വീകരിക്കും. വീട്ടുവരാന്തയിലിരുന്നു സമരംചെയ്യാനും സൗകര്യമുണ്ടാക്കും. നടത്തിപ്പു കമ്മിറ്റിയുടെ ഭാഗം കൂടിയായ താനും സമരക്കാർക്ക് ഒപ്പമാണ്. സംസ്ഥാന സർക്കാരിന്റെ ഒരു സർക്കുലറും പൂരാഘോഷ നടത്തിപ്പിനു തടസമായിട്ടില്ല. കളക്ടറുടെ…
Read Moreഭാര്യയെയും മൂന്നു മക്കളെയും കൊന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവം; മരണത്തിന് കാരണം സാമ്പത്തിക ബാധ്യത
കേച്ചേരി: മഴുവഞ്ചേരിയിൽ ഭാര്യയെയും മൂന്നു മക്കളെയും കൊലപ്പെടുത്തിയശേഷം കുടുംബനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് സംസ്കരിക്കും. മത്തനങ്ങാടി ജനശക്തി റോഡിൽ പുതുതായി വന്നു താമസിക്കുന്ന മുള്ളൻകുഴിയിൽ ജോണി ജോസഫ്(48) ആണ് ഭാര്യ സോമ(35), മക്കളായ ആഷ്ലി(11), ആൻസൻ(ഒന്പത്), ആൻമരിയ(ഏഴ്) എന്നിവരെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്. ഭാര്യയേയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഇയാൾ വിഷം കഴിച്ചു മരിക്കുകയായിരുന്നെന്ന് കരുതുന്നതെന്ന് പോലീസ് പറഞ്ഞു.കോഴിക്കോട് സ്വദേശിയായ ജോണി കഴിഞ്ഞ ഒരുവർഷമായി കേച്ചേരി പെട്രോൾ പമ്പിനു സമീപം സ്റ്റേഷനറി കട നടത്തുകയായിരുന്നു. ഇന്നലെ കട തുറക്കാതിരുന്നതിനെ തുടർന്ന് രാത്രി എട്ടുമണിയോടെ പാർട്ണറും,സുഹൃത്തുമായ ആൾ അന്വേഷിച്ച് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് അടച്ചിട്ട വാതിലിന്റെ വിടവിലൂടെ രക്തം ഒഴുകിവരുന്നതു കണ്ടത്. സ്ഥലത്ത് വിഷത്തിന്റെ ഗന്ധം ഉണ്ടായിരുന്നതായി പറയുന്നു. തുടർന്ന് നാട്ടുകാരെ വിളിച്ചുകൂട്ടി വീടിന്റെ വാതിൽ തുറന്നപ്പോഴാണ് അഞ്ചംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡിവൈഎസ്പി…
Read Moreനിയന്ത്രണം വിട്ട ബൈക്ക് പാലത്തിലിടിച്ചു; ബൈക്കിൽ നിന്നും തെറിച്ച് പാലത്തിന്റെ വിടവിലൂടെ വീണ് യുവാവിനു ദാരുണാന്ത്യം
ചാലക്കുടി: ദേശീയപാതയിൽ സൗത്ത് ജംഗ്ഷനിൽ മേൽപാലത്തിൽ ബൈക്കിടിച്ച് യാത്ര ക്കാരിൽ ഒരാൾ പാലത്തിന്റെ മുകളിൽനിന്നും താഴെ റോഡിലേക്കു വീണു മരിച്ചു.പാലക്കാട് അഗളി കാരറ വണ്ടകത്തിൽ തോമസ്- ബീന ദമ്പതികളുടെ മകൻ ടിബിൻ (20) ആണു മരിച്ചത്. പരിക്കേറ്റ അട്ടപ്പാടി പെരുമാലി തോമസിന്റെ മകൻ ആൽബിനെ (21) ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ നാലിനാണ് അപകടം.ജോലി തേടി സൃഹൃത്തിനൊപ്പം എറണാകുളത്തേക്കു ബൈക്കിൽ പോകുകയായിരുന്നു ടിബിൻ. നിയന്ത്രണം വിട്ട ബൈക്ക് പാലത്തിന്റെ ഭിത്തിയിൽ ഇടിക്കുകയും ടിബിൻ ബൈക്കിൽ നിന്നു തെറിച്ച് രണ്ട് മേൽപാലങ്ങൾക്കിടയിലെ വിടവിലൂടെ താഴെ റോഡിലേക്കു വീഴുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് ഇരുവരെയും സെന്റ് ജയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അല്പസമയത്തിനുശേഷം ടിബിൻ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ രാത്രി വീട്ടിലെത്തിച്ചു. സംസ്കാരം ഇന്നുരാവിലെ പത്തിന് കാരറ സെന്റ് ജോസഫ് ദേവാലയത്തിൽ. സഹോദരങ്ങൾ: ജിബിൻ, എബി,…
Read Moreഒറ്റരാത്രികൊണ്ട് താലൂക്ക് ആശുപത്രി ജില്ലാ കോടതിയായി; രാവിലെ മരുന്നുവാങ്ങാനെ ത്തിയവർ ഞെട്ടി; ഒടുവിൽ ഇഷ്ടതാരങ്ങളെ കണ്ട സന്തോഷത്തിൽ നാട്ടുകാർ
ചാലക്കുടി: താലൂക്ക് ആശുപത്രി ജില്ലാ കോടതിയാക്കി സിനിമാ ഷൂട്ടിംഗ്. താലൂക്ക് ആശുപത്രിയുടെ ഓഫീസിനു മുന്നിൽ രാവിലെ എറണാകുളം ജില്ലാ കോടതിയെന്ന ബോർഡ് കണ്ടപ്പോൾ ആശുപത്രിയിൽ എത്തിയവർ ഒന്നു ഞെട്ടി. പിന്നീടാണ് ആശുപത്രി ഓഫീസിനു മുമ്പില് കാമറകളും സിനിമാ താരങ്ങളെയും കണ്ടത്. അൻസാർഖാൻ സംവിധാനം ചെയ്യുന്ന ലക്ഷ്യം എന്ന സിനിമയുടെ ഷൂട്ടിംഗാണ് ഇവിടെ നടന്നത്. ബിജുമേനോൻ, ഷമ്മി തിലകൻ തുടങ്ങിയ താരങ്ങളുടെ കോടതി പശ്ചാത്തലമാക്കിയുള്ള ഷൂട്ടിംഗാണ് നടന്നത്. ഷൂട്ടിംഗ് കാണാൻ രോഗികളും നാട്ടുകാരും അടക്കം ജനങ്ങൾ തടിച്ചുകൂടിയിരുന്നു.
Read Moreഗുണ്ടാ വേട്ട തുടരുന്നു..! മൂന്നു ദിവസത്തി നുള്ളിൽ പിടിയിലായത് 200 ഗുണ്ടകൾ; ഗുണ്ടകളെ പിടികൂടാനുള്ള റെയ്ഡുകൾ ഇനിയും തുടരുമെന്ന് പോലീസ് മേധാവി
തൃശൂർ: ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ ഗുണ്ടാ, സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ഇരുനൂറു പേരെ കഴിഞ്ഞ മൂന്നു ദിവസത്തിനകം കസ്റ്റഡിയിലെടുത്തെന്നു റൂറൽ എസ്പി അറിയിച്ചു. ഇതിൽ കാപ്പ നിയമമനുസരിച്ച് കേസെടുത്ത് കരുതൽ തടങ്കലിലാക്കുന്നവർക്കെതിരേ നടപടികൾ ആരംഭിച്ചിട്ടുമുണ്ട്. ഗുണ്ടകളെ പിടികൂടാനുള്ള റെയ്ഡുകൾ ഇനിയും തുടരുമെന്നും പോലീസ് മേധാവി എൻ. വിജയകുമാർ അറിയിച്ചു. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബാഷിക്, സുബിൻ, മതിലകം പോലീസ് സ്റ്റേഷൻ പരിധിയിലെ ജാഫർ, പ്രകാശൻ, സുജിത്, സജിത് എന്നിവരാണു പിടിയിലായ പ്രതികളിൽ പ്രധാനികൾ. ഗുണ്ടാവേട്ടയുടെ ആദ്യദിനമായ 21 നു 170 പേരെയും രണ്ടാം ദിവസം 16 പേരേയും മൂന്നാം ദിനമായ ഇന്നലെ 14 പേരേയുമാണ് പിടികൂടിയത്. ഇന്നലെ കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നാണ് ഏറ്റവും കൂടുതൽ പേരെ പിടിച്ചത്. പത്തുപേരെ ഇവിടെനിന്നു കസ്റ്റഡിയിലെടുത്തു. ഏറ്റവും കൂടുതൽ പേരെ അറസ്റ്റുചെയ്തത് 21 നു…
Read Moreഭാരതപ്പുഴ വറ്റിവരണ്ടു ! ബലിതർപ്പണത്തിനെത്തുന്നവർ കുപ്പിവെള്ളമെങ്കിലും കരുതണം
ഒറ്റപ്പാലം: പുണ്യഘട്ടമായ ഐവർമഠത്തിൽ ഭാരതപ്പുഴ വറ്റിവരണ്ടു, പാന്പാടി ഐവർമഠം ഭാരതഖണ്ഡത്തിലേക്ക് ബലികർമങ്ങൾക്കായി എത്തുന്നവർക്കു കുപ്പിവെള്ളം ശരണം… സംസ്കാരം, മരണാനന്തര കർമങ്ങൾ എന്നിവയ്ക്ക് എത്തുന്നവർ ഇനിമുതൽ വെള്ളംകൂടി കരുതേണ്ട സ്ഥിതിയിലേക്കാണു കൊടുംവേനൽ വളർന്നിരിക്കുന്നത്. ഭാരതപ്പുഴ ഇതിനകം തന്നെ വറ്റിവരണ്ടു മരുഭൂമിക്കു സമാനമാണ്. ലക്കിടി തടയണയ്ക്കു കിഴക്കുഭാഗത്തു ജലസമൃദ്ധിയുണ്ടെങ്കിലും വെള്ളം കുറയുകയാണ്. ഇവിടെനിന്നാണു തിരുവില്വാമല ലക്കിടി ഗ്രാമപഞ്ചായത്തുകളിലേക്കു ജലം പന്പു ചെയ്യുന്നത്. ജനങ്ങൾ കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും മറ്റുമെല്ലാം ഈ തടയണയെയാണ് ആശ്രയിക്കുന്നത്. അകാലത്തിൽതന്നെ മെലിഞ്ഞുണങ്ങിയ നിളാനദി തടയണയ്ക്കു പടിഞ്ഞാറ് പൂർണമായും മരുപ്രദേശങ്ങളെയാണ് അനുസ്മരിപ്പിക്കുന്നത്. കാടും പൊന്തയും ഉണങ്ങിയ ചെറുമരങ്ങളുമെല്ലാം ചേർന്നു സകല നാശത്തിന്റെയും ലക്ഷണങ്ങൾ നിളാനദിയിൽ ദൃശ്യമാണ്. പുഴയിൽ തീയിടുന്നവരും നിരവധിയാണ്. ഐവർമഠത്തിനു പടിഞ്ഞാറു പുഴയിൽ തത്കാലത്തേക്കു മാത്രം ചെറു ജലാശയമുണ്ടെന്നതൊഴിച്ചാൽ പുഴയുടെ ഈ ഭാഗത്തു പൂർണമായും ദാഹജലത്തിന്റെ ചെറുകണികപോലും ദൃശ്യമാകാത്ത സ്ഥിതിയാണ്. ഭാരതപ്പുഴയിൽ സംസ്കാര ചടങ്ങുകൾക്കും മരണാനന്തര…
Read Moreപ്രഭാതഓട്ടം വിനയായി! പതിനൊന്നുകാരിയെ തമിഴ് യുവാവ് തട്ടിക്കൊണ്ടുപോയതായി പരാതി; എന്നും രാവിലെ ഇവര് ഓടാന് പോയിരുന്നു
പാലക്കാട്: കല്ലേക്കാട് സ്വദേശിയായ പതിനൊന്നുകാരിയെ തമിഴ് യുവാവ് തട്ടിക്കൊണ്ടുപോയതായി പരാതി. തിങ്കളാഴ്ച മുതലാണ് പെണ്കുട്ടിയെ കാണാതായത്. നാമക്കൽ സ്വദേശിയായ ഗോപാലിനെതിരേ (28) ബന്ധുക്കൾ പരാതി നല്കി. ഒരുവർഷംമുന്പാണ് ഗോപാൽ തൊഴിൽ തേടി ഇവിടെയെത്തിയത്. യുവാവ് പെണ്കുട്ടിയുടെ വാടക വീടിനടുത്തുള്ള ചെറിയ മുറിയിൽ താമസിക്കുകയായിരുന്നു. കോയന്പത്തൂരിൽ ജോലിചെയ്യുന്ന അച്ഛനും അമ്മയും ഏഴു മക്കളും അടങ്ങിയതാണ് കുടുംബം. ഇവരിലെ മൂന്നു സഹോദരിമാരോടൊപ്പം ഇയാൾ കുറച്ചുമാസങ്ങളായി പ്രഭാതഓട്ടത്തിന് പോകാറുണ്ടായിരുന്നു. മൂന്നു സഹോദരിമാരെയും ഒരുമിച്ച് ഓടാൻ കൊണ്ടുപോകുന്നത് വീട്ടുകാർ അസ്വാഭാവികമായി യാതൊന്നും കണ്ടില്ല. എന്നാൽ കുറച്ചുദിവസങ്ങളായി മറ്റു രണ്ടുപേരെ ഒഴിവാക്കി വിദ്യാർഥിനിയായ ഈ പെണ്കുട്ടിയെ മാത്രമാണ് കൊണ്ടുപോയിരുന്നത്. പതിവുപോലെ തിങ്കളാഴ്ച രാവിലെ ഓടാൻപോയ ഇവർ ഏറെനേരം കഴിഞ്ഞും തിരികെ വരാത്തതിനെ തുടർന്ന് സംശയം തോന്നി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ടൗണ് നോർത്ത് പോലീസിൽ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് യുവാവിന്റെ സ്വദേശമായ…
Read Moreമലയാളികളെ തണുപ്പിക്കാൻ ..! മീനമാസ ത്തിലെ ചൂട് കുംഭത്തിലും അനുഭവപ്പെടുന്നു; ദാഹിച്ച് വലഞ്ഞ് മലയാളികൾ; തണുപ്പിക്കാൻ തണ്ണി മത്തനുമായി അന്യസംസ്ഥാനക്കാരും
ആലത്തൂർ: മീനത്തെ വെല്ലുന്ന ചൂട് കുംഭത്തിത്തിൽ അനുഭവപ്പെട്ടതോടെ ദാഹശമനിയായി കേരളക്കരയിൽ തണ്ണിമത്തനെത്തി. മലയാളിയുടെ തനതായ ദാഹശമനികളായ പനനൊങ്ക്, ഇളനീർ, നന്നാരി സർബത്ത് എന്നിവയ്ക്കൊപ്പം വർഷങ്ങളായി തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നും തണ്ണിമത്തനുമെത്തുന്നുണ്ട്. മീനമാസത്തിൽ അനുഭവപ്പെടുന്ന ചൂടാണ് ഇപ്പോൾ കുംഭമാസം ആദ്യം ജില്ലയിൽ അനുഭവപ്പെടുന്നത്. ശീതളപാനിയങ്ങൾ ബോട്ടലിൽ നിറച്ചത് ഏറെ മാർക്കറ്റിലുണ്ടെങ്കിലും പ്രകൃതിവിഭവങ്ങൾക്കു തന്നെയാണ് ഡിമാന്റ്. വാങ്ങി സൂക്ഷിച്ച് ആവശ്യത്തിന് ഉപയോഗിക്കാമെന്നതാണ് തണ്ണിമത്തന്റെ പ്രത്യേകത.ദക്ഷിണേന്ത്യയിൽ ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ വിവിധയിനം തണ്ണിമത്തൻ ധാരാളമായി കൃഷി ചെയ്യുന്നു. തമിഴ്നാട്ടിൽ ദുർബുസ്നി എന്നപേരും ഇതിനുണ്ട്. പാലക്കാട് ജില്ലയ്ക്കടുത്തായി സ്ഥിതിചെയ്യുന്ന തമിഴ്നാട്ടിലെ ഉടുമൽപേട്ട, കാങ്കയം, പഴനി, ഒട്ടംഛത്രം എന്നിവിടങ്ങളിൽ നിന്നെല്ലാം തണ്ണിമത്തൻ കേരളത്തിലെത്തുന്നുണ്ട്. ആലത്തൂർ ഭാഗത്തു മാത്രം ദിവസേന ടൺ കണക്കിന് മത്തൻ വിറ്റഴിയുന്നുണ്ട്. സാധാരണ ഇനത്തിന് കിലോയ്ക്ക് 15 രൂപ യാണ് ഇപ്പോഴത്തെ വില. ജൂസ്സായും ലഭിക്കും. ഗ്ലാസിന് പത്തുരൂപയാണ് വില,…
Read More