രണ്ടും ഉപദ്രവകാരികൾ..! പു​ക​വ​ലി നി​ർ​ത്തു​ന്ന​തി​നുപയോഗിക്കുന്ന നിക്കോട്ടിൻ പാച്ചു കളും അർബുദത്തിനു കാരണ മാകുന്നുവെന്ന് ഡോ.ശ്രീകുമാർ

nikotexതൃ​ശൂ​ർ: നി​രു​പ​ദ്ര​വ​കാ​രി​യെ​ന്ന് പൊ​തു​വേ ക​രു​തു​ന്ന നി​ക്കോ​ട്ടി​ൻ ശ്വാ​സ​കോ​ശ അ​ർ​ബു​ദ​ത്തി​നു കാ​ര​ണ​മാ​യ കാ​ൻ​സ​ർ മൂ​ല​കോ​ശ​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യെ ത്വ​രി​ത​പ്പെ​ടു​ത്തു​ക​യും കാ​ൻ​സ​ർ കീ​മോ​തെ​റാ​പ്പി മ​രു​ന്നു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ശേ​ഷി കു​റ​യ്ക്കു​ന്ന​താ​യും അ​മേ​രി​ക്ക​യി​ലെ എ​ച്ച് ലീ ​മോ​ഫി​റ്റ് കാ​ൻ​സ​ർ സെ​ന്‍​റ​റി​ലെ പ്ര​മു​ഖ ഗ​വേ​ഷ​ക​നാ​യ ഡോ. ​ശ്രീ​കു​മാ​ർ ചെ​ല്ല​പ്പ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​മ​ല കാ​ൻ​സ​ർ സെ​ന്‍​റ​റി​ൽ ത്രി​ദി​ന കാ​ൻ​സ​ർ സ​മ്മേ​ള​ന​ത്തി​ൽ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​ക്കോ​ട്ടി​ൻ മ​രു​ന്നാ​യി​പ്പോ​ലും ഉ​പ​യോ​ഗി​ക്കു​ന്ന​ത് കാ​ൻ​സ​ർ രോ​ഗ​ത്തേ​യും ചി​കി​ത്സ​യേ​യും ബാ​ധി​ച്ചേ​ക്കാം. പു​ക​വ​ലി നി​ർ​ത്തു​ന്ന​തി​നും മ​റ്റും നി​ക്കോ​ട്ടി​ൻ പാ​ച്ചു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ചി​കി​ത്സ​ക​ളും ഇ​ന്നു പ്ര​ചാ​ര​ത്തി​ലു​ണ്ട്. ഇ​തു ഗു​ണ​ത്തേ​ക്കാ​ളേ​റെ ദോ​ഷം​ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts