നെന്മാറ : കാരപ്പാറ ജലവൈദ്യുത പദ്ധതിക്ക് സർക്കാർ തലത്തിൽ വീണ്ടും ജീവൻ വയ്ക്കുന്നു.നെല്ലിയാന്പതിയിലെ കാരപ്പാറയിൽ നിന്നും തുടങ്ങി പറന്പിക്കുളത്തെ കുരുയാർകുറ്റിയിൽ നിന്നും പെരിങ്ങൽകുത്ത് ഡാമിലേക്ക് ഒഴുകുന്ന വെള്ളം അണകെട്ടി ടണൽ വഴി മുതലമട പഞ്ചായത്തിലേ വെള്ളാരം കടവിലേക്ക് ഒഴുക്കി 26.9 മെഗാവാട്ട് വൈദ്യുതി ഉത്പാദനവും 2.5 ടി.എം.സി. ജലസംഭരണവും 94.8 ഉയരത്തിൽ അണക്കെട്ടും ഉൾപ്പെടുന്നതാണ് പദ്ധതിയെന്നാണ് പ്രാഥമിക കണക്കുകൂട്ടൽ. ഇതിലൂടെ ചാലക്കുടിപ്പുഴയിൽ ഉണ്ടാവുന്ന പ്രളയജലം നിയന്ത്രിക്കാൻ കഴിയുന്നതിനും പെരുമാട്ടി മീനാക്ഷിപുരം കൊഴിഞ്ഞാന്പാറ തുടങ്ങിയ കിഴക്കൻ മേഖലയിലെ പഞ്ചായത്തുകളിലെ കൃഷിക്കും കുടിവെള്ളത്തിനും ദൗർബല്യം നേരിടുന്ന പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണ്. വകുപ്പുതല ചർച്ചകളിൽ ഇതിനായി സംസ്ഥാന വൈദ്യുതി, ജലം, വനം, വകുപ്പ് തല മന്ത്രിമാരുടെ യോഗം തിരുവനന്തപുരത്ത് ചർച്ച പൂർത്തിയാക്കി.വനം, വൈദ്യുതി, ജലസേചനം, വകുപ്പുതല നോഡൽ ഓഫീസർമാരെ തുടർനടപടിക്കായി ചുമതലപ്പെടുത്തി. പദ്ധതിയുടെ വിദഗ്ധ പഠനത്തിനായി ടാറ്റാ എൻജിനീയറിങ്…
Read MoreCategory: Palakkad
ഓപ്പണ് ടൂറിസം കേന്ദ്രങ്ങൾ തുറക്കുമ്പോൾ…! അവഗണനയുടെ ബാക്കിപത്രമായി പാലക്കാട്ടെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ
മംഗലംഡാം: ജില്ലയിലെ ഓപ്പണ് ടൂറിസം കേന്ദ്രങ്ങൾ തുറക്കാമെന്ന കളക്ടറുടെ ഉത്തരവിൽ തിങ്കളാഴ്ച മുതൽ മംഗലംഡാം ഉദ്യാനം തുറക്കുന്പോൾ സന്ദർശകരെ കാത്തിരിക്കുന്നത് പൊന്തക്കാടുകളും അവഗണനയുടെ നിശബ്ദതയും മാത്രം. ഒന്പതുമാസം മുന്പ് വിനോദ സഞ്ചാരികൾക്കായി മുഖ്യമന്ത്രി ഓണ്ലൈൻ വഴി ഉദ്ഘാടനം ചെയ്ത കുട്ടികളുടെ പാർക്ക് ഉൾപ്പെടെയുള്ള അഡ്വവഞ്ചർ പാർക്ക് തുറന്നുകൊടുക്കുന്നതിൽ ഇനിയും അവ്യക്തത തുടരുകയാണ്. പ്രവേശന ഫീസ് മുടക്കി അകത്തുകടക്കുന്നവർക്ക് എന്തെങ്കിലുമൊക്കെ പുതുമ തോന്നിക്കുന്നതാണ് പൂട്ടിക്കിടക്കുന്ന ഇവിടുത്തെ അഡ്വവഞ്ചർ പാർക്ക്. എന്നാൽ അതു തുറക്കാൻ തീരുമാനമാകുന്നില്ല. കയറുന്ന ഭാഗങ്ങളിൽ മുള്ളുകൾ തടസം വച്ചും റിബണ് കെട്ടിയും തടഞ്ഞിരിക്കുകയാണ്. മരങ്ങൾ തമ്മിൽ ബന്ധിപ്പിച്ചുള്ള റോപ്പ് വേ, ബാലൻ സിംഗ് ബ്രിഡ്ജ് തുടങ്ങിയവയാണ് സ്ഥാപിച്ചിട്ടുള്ളത്. ഉദ്ഘാടനം കഴിഞ്ഞ് ഒന്പതര മാസം പിന്നിടുന്പോഴും ഉദ്യാനം തുറക്കുന്നതിനൊപ്പം എന്തുകൊണ്ട് ഇത്രയും കോടികൾ ചെലവഴിച്ച പാർക്കുകൾ കൂടി തുറക്കുന്നില്ല എന്നതിന് ഉത്തരമില്ല. കുട്ടികളുടെ പാർക്കിൽ കുട്ടികൾക്ക് ഇരിക്കാനുള്ള…
Read Moreഅങ്ങനെയങ്ങ് പോകാൻ വരട്ടെ..! സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ കാലതാമസം;വില്ലേജ് പൂട്ടിക്കാതെ ഓഫീസറെ തടഞ്ഞുവച്ച് അപേക്ഷകരും നാട്ടുകാരും
തിരുവില്വാമല: കണിയാർക്കോട് വില്ലേജ് ഓഫീസിൽ സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ കാലതാമസം വരുന്നതിൽ സഹികെട്ട നാട്ടുകാർ വില്ലേജ് ഓഫീസ് അടയ്ക്കാൻ അനുവദിക്കാതെ വില്ലേജ് ഓഫീസറെ തടഞ്ഞുവച്ചു. ഇന്നലെ വൈകുന്നേരം വില്ലേജ് ഓഫീസ് അടയ്ക്കാൻ നേരത്താണു സംഭവം. ഈ സമയം വിദ്യാർഥി- വിദ്യാർഥിനികളടക്കം 20-ഓളം പേർ വിവിധ സർട്ടിഫിക്കറ്റുകൾക്കായി വില്ലേജ് ഓഫീസർ ഇരിക്കുന്ന മുറിയുടെ ജനലരികിൽ നിന്നിരുന്നു. വൈകുന്നേരം ഓഫീസ് അടയ്ക്കാറായപ്പോൾ വെള്ളിയാഴ്ച കോടതി ഡ്യൂട്ടിയായതിനാൽ കാത്തുനിന്നവരോടു തിങ്കളാഴ്ച വരാൻ ആവശ്യപ്പെട്ടു. ഇതോടെ ആളുകൾ ബഹളം വച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റും പഞ്ചായത്തംഗവുമായ എം. ഉദയന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും സമീപത്തെ ഓട്ടോസ്റ്റാൻഡിലെ തൊഴിലാളികളും ചേർന്നു വില്ലേജ് ഓഫീസ് അടയ്ക്കാൻ അനുവദിക്കാതെ പ്രതിഷേധിച്ചു. ഡിഗ്രി, പ്ലസ് വൺ ക്ലാസുകളിലേക്ക് അഡ്മിഷൻ അടുത്ത ദിവസങ്ങളിൽ അവസാനിക്കാനിരിക്കെ നിരവധി വിദ്യാർഥികളാണു വിവിധ സർട്ടിഫിക്കറ്റുകൾ ലഭിക്കാതെ ബുദ്ധിമുട്ടിലായത്. ഒടുവിൽ തഹസിൽദാരുമായി സംസാരിച്ച് തിരുവില്വാമല വില്ലേജ് ഓഫീസർക്കു…
Read Moreനയനഭംഗിക്കൊപ്പം ആശങ്കയും! കുറിഞ്ഞിയിൽ പീലിവിടർത്തി മയിലുകൾ; ദുരന്തമുന്നറിയിപ്പാണെന്ന് പരിസ്ഥിതി പ്രവര്ത്തകർ
കോലഞ്ചേരി: കുറിഞ്ഞിയിലും സമീപ പ്രദേശങ്ങളിലും മയിലുകൾ കൂട്ടമായി എത്തുന്നു. മുന്നറിയിപ്പില്ലാതെ വീടുകളിൽ അതിഥിയായി എത്തിയ മയിലുകളെ കാണാൻ കുട്ടികളും മുതിർന്നവരും ആവേശത്തിലാണ്. എറമ്പിൽ സജി, വെലിയത്തുകുഴിയിൽ സുമേഷ് ജേക്കബ് എന്നിവരുടെ പുരയിടങ്ങളിലാണ് ജോഡിയായി ഇവ എത്തിയത്. മയിലുകൾ കാഴ്ച്ചയിൽ ഭംഗി തരുന്നതാണെങ്കിലും ജനവാസ കേന്ദ്രങ്ങളിൽ ഇവ എത്തുന്നത് ദുരന്തമുന്നറിയിപ്പാണെന്ന് പരിസ്ഥിതി പ്രവര്ത്തകർ ചൂണ്ടിക്കാട്ടുന്നു. കാടുകളിൽ തീവ്രമഴക്കാലം കഴിഞ്ഞുള്ള സമയങ്ങളിലാണ് ഇവ കാടുവിട്ട് ജനവാസ കേന്ദ്രങ്ങളിലേക്കെത്തുന്നത്. ആൺ-പെൺ ജോഡിയായുള്ള ഇവയുടെ കൂട്ടത്തോടെയുള്ള വരവിൽ ശ്രദ്ധപുലർത്തണമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. കടുത്ത ചൂടിന്റെ സൂചനയാണ് ഇവയുടെ വരവ് സൂചിപ്പിക്കുന്നത്. കൂട്ടമായി എത്തി ജനവാസ കേന്ദ്രങ്ങളിലെ പൊന്തക്കാടുകളുള്ള സ്ഥലങ്ങളിലും റബർ തോട്ടങ്ങളിലും തമ്പടിച്ച ശേഷം തിരികെ കാട്ടിലേക്ക് പോകാത്ത സ്ഥിതിയുമുണ്ട്. ഇത് പിന്നീട് കർഷകർക്കും വീട്ടുകാർക്കും തലവേദന സൃഷ്ടിക്കാറുണ്ട്. 1933ൽ ഇന്ത്യയുടെ പക്ഷി മനുഷ്യനായ സലിം അലി നടത്തിയ സർവേയിൽ തിരുവിതാംകൂർ-കൊച്ചി…
Read Moreആദിവാസി യുവാവിന്റെ മരണം; പോലീസും പഞ്ചായത്തു പ്രസിഡന്റും നടത്തുന്ന പ്രചരണം പ്രതികളെ രക്ഷിക്കാനുള്ള തിരക്കഥയെന്ന് സമരസമിതി
പാലക്കാട്: ഗോവിന്ദാപുരം അബേദ്ക്കർ കോളനിയിലെ ആദിവാസി യുവാവ് ശിവരാജന്റെ മരണത്തെ സ്വാഭാവിക മരണമാക്കി തീർക്കാൻ പോലീസും പഞ്ചായത്തു പ്രസിഡന്റും നടത്തുന്ന പ്രചരണം പ്രതികളെ രക്ഷിക്കാനുള്ള തിരക്കഥയുടെ ഭാഗമാണെന്ന് സമരസമിതി രക്ഷാധികാരി വിളയോടി ശിവൻകുട്ടി. ശിവരാജന്റ മരണത്തിനു പിന്നിൽ മീങ്കര ഡാമിലെ അംഗീകൃത മത്സ്യതൊഴിലാളികളാണെന്നും വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.ജൂലൈ 26 നാണ് ശിവരാജന്റ മൃതദേഹം മീങ്കര ഡാമിൽ കാണപ്പെട്ടത്. മൃതദേഹം കണ്ടെത്തിയ വിവരം പോലീസാണ് വീട്ടുകാരെ അറിയിച്ചത്. 25 ന് പോലീസും ഫയർഫോഴ്സും ഡാമിൽ തിരച്ചൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്തിയില്ല. മൃതദേഹം കണ്ടെത്തുന്പോൾ ചെവിയുടെ ഭാഗത്തായി പങ്കായത്തിന്റെ അടിയേറ്റ പാടുണ്ടായിരുന്നു. എന്നാലിത് ആമ കടിച്ചതിന്റെ താണ് എന്നാണ് പോലീസ് പറഞ്ഞത്. മുങ്ങിമരണം എന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പ്രചരിപ്പിച്ചത്. രണ്ട് ദിവസം മൃതദേഹം വെള്ളത്തിൽ കിടന്നു എന്ന് പറയുന്പൊഴും മൃതദേഹം ചീർക്കുകയൊ മീൻ കൊത്തിയ പാടുകളൊ ഉണ്ടായിരുന്നില്ല. ചിലമൃതദേഹങ്ങളിൽ മീൻ…
Read Moreപാവങ്ങളുടെ ഊട്ടിയിൽ ഇനി ഓറഞ്ചിന്റെ മധുര കാലം; കോവിഡ് കാലത്ത് മധുരിക്കുന്ന ഓർമകളുടെ സമ്മാനവുമായി നെല്ലിയാമ്പതി
ജോജി തോമസ്നെല്ലിയാന്പതി: പാവങ്ങളുടെ ഉൗട്ടിയിൽ ഇനി ഓറഞ്ചിന്റെ മധുര കാലം.നെല്ലിയാന്പതി ഗവ. ഓറഞ്ച് ആന്റ് വെജിറ്റബിൾ ഫാമിലും, ചില സ്വകാര്യ തോട്ടങ്ങളിലുമാണ് ഓറഞ്ചുകൾ വിളഞ്ഞു തുടങ്ങിയത്.2016 ൽ സർക്കാർ ഓറഞ്ച് ഫാമിൽ വച്ചുപിടിപ്പിച്ച ഓറഞ്ചുകളാണ് ഇപ്പോൾ കായ് ഫലം എടുത്തു തുടങ്ങിയത്. ഗന്ധം കൊണ്ടും രുചി കൊണ്ടും മികവേറിയ നാഗ്പൂർ ഓറഞ്ചിന്റെ മറ്റൊരു പതിപ്പാണ് ഈ മേഖലയിൽ വിളഞ്ഞിട്ടുള്ളത്. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഓറഞ്ച് വിളയുന്നത്. ഓറഞ്ച് ഫാമിനകത്ത് പുതുതായി 6000 തൈകളാണ് വച്ചുപിടിപ്പിച്ചിട്ടുള്ളത്. ഇവയാണ് ഇപ്പോൾ കായ്ച്ചു തുടങ്ങിയത്. കഴിഞ്ഞ വർഷം മുതൽ ചെറിയ തോതിൽ ഓറഞ്ച് പൂത്തുതുടങ്ങിയെങ്കിലും അവ പൂർണ്ണമായും കായ് ആകുന്നതിന് വിടാതെ പരിചരണം നൽകിയിരുന്നു. ഒരു ചെടിയിൽ നിന്ന് പരമാവധി 10 കിലോ ഓറഞ്ച് ലഭിക്കുമത്രേ.ആദ്യ വിളവെടുപ്പിൽ ഒരു ടണ് ഓറഞ്ചാണ് പ്രതീക്ഷിക്കുന്നത്. ഇടത്തരം വലിപ്പമുള്ള ഓറഞ്ചുകളാണിവ.കഴിഞ്ഞ വർഷങ്ങളിൽ പഴയ ചെടികളിൽ…
Read Moreറോഡിലിറങ്ങാൻ പറ്റാത്ത അവസ്ഥ; രണ്ടു മാസത്തിനിടെ കടിയേറ്റത് ഇരുപതോളം പേർക്ക്; ഒറ്റപ്പാലം നഗരത്തിൽ തെരുവുനായുടെ വിളയാട്ടം
ഒറ്റപ്പാലം: തെരുവു നായ്ക്കളെ കൊണ്ട് തോറ്റിരിക്കുകയാണ് ഒറ്റപ്പാലത്തുള്ളവരും നഗരത്തിലെത്തുന്നവരും. നഗരത്തിലും പരിസരപ്രദേശങ്ങളിലും റോഡിലിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. ഓരോ ദിവസം കൂടുന്തോറും നഗരത്തിൽ രൂക്ഷമാവുകയാണ് തെരുവുനായ ശല്യം. ഇന്നലെ യുവതിയടക്കം മൂന്ന് പേർക്ക് തെരുവു നായകളുടെ കടിയേറ്റു. കണ്ണിയം പുറത്ത് ജംഗ്ഷനിൽ വെച്ചാണ് യുവതിക്കും ഒരു ചുമട്ടുതൊഴിലാളിക്കും കടിയേറ്റത്. വഴിയാത്രക്കാരനായ മറ്റൊരാൾക്കും കടിയേറ്റു. കഴിഞ്ഞദിവസം കണ്ണിയന്പുറത്ത് മധ്യവയസ്കയ്ക്ക് നായയുടെ കടിയേറ്റിരുന്നു. കഴിഞ്ഞയാഴ്ചയാണ് കണ്ണിയംപുറം ആയുർവേദ ആശുപത്രി ജീവനക്കാരന് കടിയേറ്റത്. ജൂണ് മാസത്തിൽ ഒറ്റപ്പാലത്തും പരിസരപ്രദേശത്തുമായി 15ലേറെ പേർക്കും തെരുവ് നായ്ക്കളുടെ കടിയേറ്റ് പരിക്ക് പറ്റിയിരുന്നു. ഒറ്റപ്പാലം നഗരസഭയിലെ കണ്ണിയംപുറം, തോട്ടക്കര, പാലപ്പുറം, ആർ.എസ്.റോഡ്, അന്പലപ്പാറ പഞ്ചായത്തിലെ പിലാത്തറ, അന്പലപ്പാറ സെന്റർ, ആശുപത്രിപ്പടി, കടന്പൂർ തുടങ്ങിയ വിവിധ സ്ഥലങ്ങളിലാണ് തെരുവുനായ്ക്കളുടെ ശല്യം വർധിച്ചുവരുന്നത്. റോഡരികുകളിൽ തള്ളുന്ന മാലിന്യം തിന്ന് അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന നായ്ക്കൾ കോവിഡ് അടച്ചുപൂട്ടലിൽ ഇത് കിട്ടാതായതോടെയാണ് കൂടുതൽ…
Read More192 പ്രമുഖരുടെ പേരുകൾ ചേർത്തപ്പോൾ രൂപപ്പെട്ടത് മഹാത്മാഗാന്ധി; പ്ലസ് ടു വിദ്യാർഥിനി ശ്രേയമുരളിയ്ക്കു ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സ്
വടക്കഞ്ചേരി: ഫ്രീഡം ഫൈറ്റേഴ്സ്, പ്രധാനമന്ത്രിമാർ, ഇന്ത്യൻ പ്രസിഡന്റുമാർ ഉൾപ്പെടെ 192 പ്രമുഖരുടെ പേരുകൾ ചേർത്ത് മഹാത്മാഗാന്ധിയുടെ പടം രൂപപ്പെടുത്തിയ പ്ലസ് ടു വിദ്യാർത്ഥിനി ശ്രേയമുരളി ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. ജവഹർലാൽ നെഹ്റു മുതൽ മോദി വരെയുളള പ്രധാനമന്ത്രിമാർ, ഇന്ത്യൻ പ്രസിഡന്റുമാർ,2020 21 ലെ ഗവർണർമാർ, സംസ്ഥാന തലസ്ഥാനങ്ങൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ തുടങ്ങിയ പേരുകൾ ചേർത്താണ് ഒരു മണിക്കൂർ കൊണ്ട് ഗാന്ധിജിയെ രൂപപ്പെടുത്തിയിട്ടുള്ളത്. പി എൻ സി മേനോന്റെ മൂലങ്കോടുള്ള ശോഭ അക്കാദമിയിലെ വിദ്യാർത്ഥിനിയാണ് ഈ മിടുക്കി.വെങ്കല മെഡലും സർട്ടിഫിക്കറ്റും അംഗീകാരപത്രവുമാണ് പുരസ്ക്കാരം. വടക്കഞ്ചേരി ടൗണിലെ പ്രിൻസ് ഗാർമെന്റ്സ് ഉടമ തേനിടുക്ക് കൊളക്കോട് ശ്രേയ നിവാസിൽ മുരളിയുടെയും എം.പ്രീതയുടെയും മകളാണ്. ചെറിയ ക്ലാസു മുതലെ വരകളിൽ താല്പര്യമുള്ള ശ്രേയ നിരവധി മേന്മയേറിയ ചിത്രങ്ങളുടെയും ഉടമ കൂടിയാണ്.
Read Moreദുബായ് മോഡൽ പാലക്കാടും; ജില്ലയിലെ നഗരങ്ങളിൽ ആളില്ലാ ഹൈടെക് പോലീസ് സ്റ്റേഷനുകൾ വരുന്നു
മംഗലം ശങ്കരൻകുട്ടി ഷൊർണൂർ: ജില്ലയിൽ പ്രധാന നഗരങ്ങളിൽ ദുബായ് മോഡൽ ആളില്ലാ ഹൈടെക് പോലീസ് സ്റ്റേഷനുകൾ നിലവിൽ വരും. 24 മണിക്കൂറും പ്രവർത്തനക്ഷമമായ അത്യന്താധുനിക ഹൈടെക് പോലീസ് സ്റ്റേഷനുകൾ ആരംഭിക്കാനാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനമെന്നാണ് സൂചന. പൊതുജനങ്ങൾക്ക് പരാതി നൽകാൻ ആളില്ല വെർച്വൽ പോലീസ് സ്റ്റേഷനുകൾ പ്രധാന നഗരങ്ങളിൽ ആരംഭിക്കാൻ നടപടികൾ ആയതായാണ് വിവരം.പൂർണമായും കടലാസ് രഹിതമായിട്ടായിരിക്കും ഈ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം. പോലീസ് സേനയെ ആധുനികവൽകരിക്കുന്നതിന്റെ ഭാഗമായി അനുവദിക്കപ്പെട്ട 175 കോടി രൂപ ചെലവിലാണ് പോലീസ് സ്റ്റേഷനുകൾ ആരംഭിക്കുന്നത്.പോലീസ് സ്റ്റേഷനിൽ സ്ഥാപിച്ച ടച്ച് സ്ക്രീൻ കിയോസ്കുകൾ വഴി പരാതികൾ നൽകാവുന്നതാണ്. സെർവറുകൾ വഴി ഇത് അടുത്തുള്ള പോലീസ് സ്റ്റേഷനുകളിലോ കണ്ട്രോൾ റൂമിലോ എത്തും. പരാതി സ്വീകരിച്ചെന്ന സന്ദേശം പരാതിക്കാരന്റെ ഫോണിലേക്ക് എത്തുകയും ചെയ്യും. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെടുന്ന രീതിയിലായിരിക്കും ഇതിന്റെ നെറ്റ്വർക്ക് സംവിധാനം ഉപയോഗപ്പെടുത്തുക.പരാതികൾ…
Read Moreഎല്ലാത്തിനും പിന്നിൽ സുന്ദരൻ; നാട്ടുകാരെ വിറപ്പിച്ച് വേട്ടനായ്ക്കളും ആയുധങ്ങളുമായി പരസ്യമായി വേട്ടക്കിറങ്ങിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ
കാഞ്ഞിരപ്പുഴ : കാഞ്ഞിരപ്പുഴയിൽ രാത്രിയിൽ പ്രദേശവാസികളെ ഭീതിയിലാക്കിയ നായാട്ടു സംഘത്തിലെ ഒരാളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. മുതുകുറിശ്ശി സ്വദേശി ഷൈനിനെ (20)യാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ അഞ്ചു പേർ ഒളിവിലാണെന്നും ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും അധികൃതർ പറഞ്ഞു. വൈൽഡ് ലൈഫ് ആക്ട് പ്രകാരവും വനത്തിൽ അതിക്രമിച്ചു കടന്നതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. വക്കോടൻ മലവാരം, കാഞ്ഞിരപുഴ ഡാം എന്നിവിടങ്ങളിലായിരുന്നു സംഘം നായാട്ട് നടത്തിയിരുന്നത്. ഒരു സംഘം ആൾക്കാർ നായ്ക്കളുമായി രാത്രിയിൽ നടുറോഡിലൂടെ പോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സംഘത്തെ ചിലർ നേരിട്ട് കണ്ടെങ്കിലും ഭയം കൊണ്ട് ആരും അടുത്തു ചെന്നില്ലെന്നാണ് നാട്ടുകാർ പറഞ്ഞിരുന്നത്. സംഘത്തിലെ എല്ലാവരും ആയുധങ്ങൾ കരുതിയിരുന്നതിനാൽ ആക്രമിക്കപ്പെടുമോയെന്ന ഭയമായിരുന്നു നാട്ടുകാർക്ക്. മുഖ്യ സൂത്രധാരൻ സുന്ദരനാണെന്ന് വനപാലകർ പറഞ്ഞു. സുന്ദരന്റെ വീട്ടിൽ നിന്നാണ് മാരകായുധങ്ങൾ പിടിച്ചെടുത്തത്. മനു, മനീഷ്, അജിൻ, അജിത് എന്നിവരാണ്…
Read More