എടത്തനാട്ടുകര: ഒരു മാസക്കാലമായി നിരന്തരമായി പുലികളുടെയും കടുവയുടെയും സാന്നിധ്യമുള്ള ഉപ്പുകുളത്ത് കെണിക്കൂട് സ്ഥാപിച്ചു.പിലാച്ചോല ഇടമലയുടെ പരിസരത്താണ് കൂട് സ്ഥാപിച്ചത്. ഉപ്പുകുളത്തെ വിവിധ ഭാഗങ്ങളിൽ പുലിയെ കണ്ടിട്ടുണ്ടെങ്കിലും പിലാച്ചോല ഇടമലയുടെ പരിസരത്താണ് ഏറ്റവും അവസാനം പുലിയെ കണ്ടത്. കഴിഞ്ഞ ആഴച്ചകളിലായി ഇവിടെ 2 തവണകളിലായി പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. കഴിഞ്ഞ മാസം മൂന്നിനു റബർ ടാപ്പിംഗിനിടെ കടുവയുടെ ആക്രമണത്തിൽ കിളയപ്പാടം സ്വദേശി വെള്ളേങ്ങര ഹുസൈനെ കടുവ ആക്രമിച്ചിരുന്നു. ഇതേ തുടർന്ന് പ്രദേശത്ത് ശക്തമായ പ്രതിഷേധ പരിപാടികളും സമരങ്ങളും നടന്നിരുന്നു. ഉപ്പുകുളം പൗരസമിതിയുടെ കീഴിൽ വനംവകുപ്പ് മന്ത്രി, ജില്ലാ കളക്ടർ, എം.പി, എംഎൽഎ, പിസിസിഎഫ്, സിസിഎഫ്, ഡിഎഫ്ഒ തുടങ്ങിയവർക്ക് പരാതികൾ നൽകിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച്ച വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിൽ നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് കെണി സ്ഥാപിക്കാൻ തീരുമാനമായത്. യോഗത്തിൽ എൻ. ഷംസുദ്ദീൻ എംഎൽഎ,…
Read MoreCategory: Palakkad
ജീവതത്തിന്റെ ഊടുംപാവും തെറ്റിച്ചു കോവിഡ്കാലം; കൈത്തറി നെയ്ത്തു തൊഴിലാളികൾക്കു ദുരിതം
ഒറ്റപ്പാലം: കൈത്തറി വസ്ത്രങ്ങൾക്ക് ഉൗടും പാവും നെയ്യുന്ന തൊഴിലാളികൾക്ക് ദുരിതപർവം.കെട്ട കാലത്തിന്റെ വറുതിയിലും ഓണവിപണിയുടെ പ്രതീക്ഷയിൽ മനസർപ്പിച്ച് കഴിയുകയാണിവർ. ഒറ്റപ്പാലം, കരിന്പുഴ, കുത്താന്പുള്ളി മേഖലകളിൽ പരന്പരാഗത തൊഴിൽ മേഖലയാണ് നെയ്ത്ത്. തറികളുടെ സ്പന്ദനത്തിന് താളം നിലച്ചിട്ട് മാസങ്ങൾ കഴിഞ്ഞുവെങ്കിലും ഓണവിപണി ലക്ഷ്യമിട്ട് തറികൾ ചലിക്കാൻ തുടങ്ങിയിട്ടുണ്ട്.ഇന്ത്യയിലുടനീളവും വിദേശ രാജ്യങ്ങളിലും പ്രിയമേറിയ കൈത്തറി വസ്ത്രങ്ങളുടെ നാടാണ് മേൽപ്പറഞ്ഞവ. ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കുത്താന്പുള്ളിയും പരന്പരാഗതമായ സമൂഹ ജീവിതവും തറികളും നെയ്ത്തുശാലകളും ഒക്കെയായി പഴമ വിടാത്ത നെയ്ത്തു ഗ്രാമമാണ്.ഗായത്രിപ്പുഴയുടെയും നിളയുടെയും സംഗമ ഭൂമിയാണ് ഈ ഗ്രാമം. ഇവിടത്തെയും തറികളുടെ നാദം ഓരോ ജീവിതത്തിന്റെയും സ്പന്ദനം കൂടിയാണ്. കരിന്പുഴയടക്കമുള്ള ഗ്രാമങ്ങുടെ തറികളിൽ നേർത്ത തുണിയിൽ വിരിയുന്ന ഭംഗിയായ കസവുകളും ചിത്ര ചാതുരിയും മലയാളികളുടെ സൗന്ദര്യ ബോധത്തെ ഒന്നുകൂടി ഉണർത്തുകയായിരുന്നു. കസവ് സാരികൾ, ഡബിൾ മുണ്ടുകൾ, വേഷ്ടി, സെറ്റ് മുണ്ട്, മംഗല്യ…
Read Moreക്രിസ്മസ് സമ്മാനമായി രണ്ടാം തുരങ്കം തുറക്കും; ടോൾ പിരിവും ഉണ്ടാകുമെന്ന് കരാർ കമ്പനി
തൃശൂർ: തൃശൂരിന് ഓണസമ്മാനമായി കുതിരാനിലെ ഒന്നാം തുരങ്കം ലഭിച്ചെങ്കിൽ ക്രിസ്മസ് സമ്മാനമായി രണ്ടാം തുരങ്കം തുറന്നുകൊടുക്കും. തൃശൂർ – പാലക്കാട് ദേശീയപാതയിൽ നിർമാണം പുരോഗമിക്കുന്ന കുതിരാനിലെ ഇരട്ട തുരങ്ക പാതകളിൽ രണ്ടാമത്തേത് ഡിസംബറിൽ തുറന്നുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഒന്നാം തുരങ്കം തുറന്നുകൊടുത്തത്. കുതിരാനിലെ രണ്ടാമത്തെ തുരങ്കം ഡിസംബറിൽ തുറക്കുമെന്ന് നിർമാണ കരാർ കന്പനിയായ കെഎം സി വ്യക്തമാക്കി. 70 ശതമാനം പണി പൂർത്തിയായതായി കെഎംസി വക്താവ് അജിത് അറിയിച്ചു. രണ്ടാം തുരങ്കം തുറന്നാൽ ടോൾ പിരിവ് തുടങ്ങുമെന്നും കരാർ കന്പനി അറിയിച്ചു. ഡിസംബറിൽ രണ്ടാം തുരങ്കം തുറന്നു കൊടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നുണ്ട്. നിലവിൽ കോണ്ക്രീറ്റിംഗ് അടക്കമുള്ള ജോലികളാണ് രണ്ടാം തുരങ്കത്തിൽ നടക്കുന്നത്.
Read Moreഎക്സലേറ്റർ തിരക്കൊഴിവാക്കും..! പക്ഷെ, പണിപൂർത്തിയാക്കാതെ ഉദ്യോഗസ്ഥർക്കു തിരക്കോടുതിരക്ക്
പാലക്കാട്: നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പണിതുടങ്ങിയ എസ്കലേറ്റർ പദ്ധതി പാതിവഴിയിൽ. ശകുന്തള ജംഗ്ഷനിൽ എല്ലാവർക്കും ഗുണകരമാകും എന്നു കരുതിയ പദ്ധതിയാണ് നിലച്ചത്.കരാറെടുത്ത തുകയിൽ പണി പൂർത്തിയാക്കാൻ കഴിയാത്തതിനാൽ പണി നിന്നുപോയെന്നാണ് നാട്ടിലെ സംസാരം. എന്നാൽ പുതിയ ടെണ്ടർ വിളിച്ച് നൽകാൻ ഉതകുന്ന ബജറ്റില്ലെന്നും നഗരസഭാ വൃത്തങ്ങൾ പറയുന്നു.നഗരത്തിന്റെ പ്രധാന സെന്ററാണ് ശകൂന്തള ജംഗ്ഷൻ. ഇവിടെ നിന്ന് ജി.ബി. റോഡ്, വലിയങ്ങാടി, ടൗണ് ബസ്റ്റാന്റ് എന്നിവടങ്ങളിലേക്ക് പോകാം. പ്രധാന കച്ചവട സ്ഥാപനങ്ങളൊക്കെ പ്രവർത്തിക്കുന്നത് ഈ റോഡുകളിലാണ്.അതുകൊണ്ടുതന്നെ കൂടുതൽ വാഹനജനസഞ്ചാരങ്ങളും ഈ വഴിയിലാണ്. മുൻ സിപ്പൽ ബസ്റ്റാന്റും ഈ ജംഗ്ഷനിൽ നിന്നും ഏകദേശം അഞ്ഞൂറു മീറ്റർ അകലെയാണ്. ടൗണ് ബസ്റ്റാന്റിൽ നിന്നുള്ള ബസുകൾ ശകുന്തള ജംഗ്ഷൻ വഴിയായിരുന്നു മുൻസിപ്പൽ ബസ്റ്റാന്റിലേക്കു പോയിരുന്നത്.ഇവിടത്തെ റെയിൽവേ ക്രോസിൽ ഗെയ്റ്റ് അടച്ചിടുന്നത് ഗതാഗതക്കുരുക്കിന് കാരണമായിരുന്നു.ഇവിടെ നിന്നും ഉടലെടുത്ത മേൽപ്പാലം ആശയം പിന്നീട് വെറ്റിനറി…
Read Moreസേവ് മണ്ണാർക്കാട് സേവ് ചെയ്തു; കല്യാണിയമ്മയ്ക്കു ഇനി സ്വന്തം വീട്ടിൽ കാറ്റിനേയും മഴയേയും പേടിയ്ക്കാതെ അന്തിയുറങ്ങാം
കാഞ്ഞിരപ്പുഴ: കാറ്റിനേയും മഴയേയും പേടിക്കാതെ കല്യാണി അമ്മയ്ക്ക് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം.കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ഇയ്യന്പലം പൊറ്റശ്ശേരി കോവിലിങ്ങൽ വീട്ടിൽ കല്യാണിയമ്മയുടെ കാലങ്ങളായുള്ള സ്വപ്നം സേവ് മണ്ണാർക്കാട് സാന്ത്വനം കമ്മിറ്റി സാക്ഷാത്കരിച്ചു നൽകി. ഏതു സമയത്തും നിലംപൊത്താവുന്ന ജീർണാവസ്ഥയിലുള്ള വീട്ടിലാണ് 69 കാരിയായ കല്യാണിയമ്മ കഴിഞ്ഞു വന്നിരുന്നത്.മഴക്കാലത്ത് വീടനകത്തിരിക്കാൻ ഭയമായതിനാൽ അയൽ വീടുകളിൽ അഭയം തേടും. രണ്ട് പെണ്മക്കളാണ് ഉള്ളത്. അവരെ വിവാഹം കഴിച്ചയച്ചു. ഇപ്പോൾ തനിച്ചാണ് താമസം. തൊഴിലുറപ്പിനു പോയാണ് ഉപജീവനം കഴിച്ചിരുന്നത്. പ്രായത്തിന്റെ അവശതകൾ കാരണം ജോലിക്ക് പോകാനാകുന്നില്ല.നിത്യവൃത്തിക്കുപോലും കഷ്ടപ്പാടാണ്. കല്യാണിയമ്മയുടെ ജീവിതാവസ്ഥ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ 14ാം വാർഡ് മെന്പർ റീന സുബ്രഹ്മണ്യനാണ് സേവ് മണ്ണാർക്കാട് സാന്ത്വനം കമ്മറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ദൗത്യമേറ്റെടുത്ത സേവ് കൂട്ടായ്മ നൂറു രൂപ ചലഞ്ചിലൂടെ 14,259 രൂപ സമാഹരിച്ചു. അറ്റകുറ്റ പണിക്കു മതിയാകാത്ത തുക സേവ് രക്ഷാധികാരി ഡോ.കെ.എ. കമ്മാപ്പയും…
Read Moreമൊബൈൽ പ്രണയം..! ഇരുപത്തിയേഴുകാരനൊപ്പം 32 കാരി ഒളിച്ചോടിയത് രണ്ട് മക്കളെ ഉപേക്ഷിച്ച്
മംഗലംഡാം: മൊബൈലിൽ പ്രേമം മൂത്ത് പിഞ്ചു കുട്ടികളെ ഉപേഷിച്ച് കാമുകനൊപ്പം പോയ യുവതിയെ പോലീസ് പിടികൂടി. കുട്ടികളെ ഉപേക്ഷിച്ച് പോയതിന് ഭർത്താവിന്റെ പരാതിയിൽ യുവതിക്കെതിരെ ബാലസംരക്ഷണ നിയമ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. 32കാരിയായ യുവതി നേഴ്സായി ജോലി ചെയ്തു വരികയായിരുന്നു. ഡാമിനടുത്താണ് സംഭവം.രണ്ടും ഏഴും വയസുള്ള കുട്ടികളുണ്ട് യുവതിയ്ക്ക്. കാമുകന്റെ വീട്ടിൽ നിന്നാണ് യുവതിയെ പിടികൂടിയത്. കൊടുവായൂർ സ്വദേശി 27കാരനാണ് കാമുകൻ.
Read Moreതണുപ്പായതിനാൽ നല്ല കച്ചവടമുണ്ട്; ഒന്നര വർഷത്തിനു ശേഷം ബംഗാളികൾ കമ്പിളി വിൽപ്പനയ്ക്കെത്തി
ചിറ്റൂർ: ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം താലൂക്കിൽ കന്പിളി പുതപ്പുവിൽപ്പനയ്ക്ക് ബംഗാളിൽ നിന്നും യുവാക്കൾ എത്തി തുടങ്ങി. കോവിഡിന്റെ വരവോടെ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ പുതപ്പ് വിൽപ്പനയ്ക്ക് വരാൻ കഴിഞ്ഞില്ലെന്ന് ബംഗാൾ സ്വദേശി നിർമ്മൽകുമാർ പറയുന്നു. ആദ്യഘട്ടമെന്ന നിലയിൽ പതിനഞ്ചു യുവാക്കളാണ് താലൂക്കിൽ വ്യാപാരവുമായി എത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ താലൂക്കിൽ മഴ പെയ്തതിനാൽ കന്പിളി വിൽപ്പന തകൃതിയിൽ നടന്നുവരുന്നുണ്ട്. പൊതുവിപണിയിൽ ആയിരത്തോളം വിലവരുന്ന കന്പിളികൾ 250നും 300നും ലഭിക്കുന്നതിനാൽ ആവശ്യക്കാരും ഏറെയുണ്ട്. കൊഴിഞ്ഞാന്പാറ, നല്ലേപ്പിള്ളി, വേലന്താവളം, ചിറ്റൂർ, ഗോപാലപുരം, മീനാക്ഷിപുരം ഉൾപ്പെടെ ഗ്രാമീണ ഉൾപ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പുതപ്പ് വിൽപ്പന നടന്നു വരുന്നത്. വിവിധ വർണ്ണങ്ങളിലും ഡിസൈനുകളിലുമുള്ള പുതപ്പുകൾ ഗ്രാമീണ ജനങ്ങൾക്ക് കുടുതൽ ഇഷ്ടപ്പെടുന്നത് കച്ചവടക്കാർക്ക് ഗുണകരമായിട്ടുമുണ്ട്.
Read Moreഓടി നടത്തമാണ് ഇഷ്ടം! മനോഹരവും ശാന്തസുന്ദരവുമായ പ്രദേശങ്ങൾ കാണാനുള്ള നടത്തമല്ല ഇത്; നീലവേണിക്ക് മുന്നിൽ മലകളും കോവിഡും തോറ്റു പോകും
മാത്യു കല്ലടിക്കോട് കല്ലടിക്കോട്: ട്രോമകെയർ വനിതാ ഘടകം ജില്ലാ കോ-ഓഡിനേറ്ററായ നീലവേണിക്ക് മുന്നിൽ മലകളും കോവിഡും തോറ്റു പോകും. ഓടി നടത്തമാണ് ഇഷ്ടം. മനോഹരവും ശാന്തസുന്ദരവുമായ പ്രദേശങ്ങൾ കാണാനുള്ള നടത്തമല്ല ഇത്. മലവെള്ളം താണ്ടി കുന്നുകൾ കയറി കാടിന്റെ മക്കളെ പരിചരിക്കാനാണ് ഈ നടത്തം. കാട്ടിലെ ഏത് ദുഷ്കര യാത്രയും പിന്നിട്ട് ജനങ്ങൾക്ക് സേവനവും സഹായവുമായിട്ടെത്തുന്ന ഈ പാലക്കയംകാരിയെ പലയിടങ്ങളിലായി നിങ്ങൾക്ക് കാണാം. മഹാമാരിക്കാലത്ത് സാമൂഹിക സേവനങ്ങളിൽ നിറ സാന്നിധ്യമാണ് നീലവേണി. ട്രോമ കെയർ കോഡിനേറ്ററായും കോവിഡ് കാലത്ത് സ്പെഷ്യൽ പോലീസ് സേവകയായും. ആരോഗ്യ സംവിധാനങ്ങൾ ഉൗരുകളിൽ എത്തിക്കുന്നവളായും കുട്ടികൾക്ക് പഠനോപകരണവും ഭക്ഷണകിറ്റ് എത്തിക്കാനും അങ്ങനെ പല വേഷത്തിൽ നീലവേണിയെ കാണാം. അസാധ്യമായിട്ടൊന്നുമില്ല എന്നാണ് നീലവേണിയുടെ നിലപാട്. തച്ചന്പാറ പഞ്ചായത്തിലെ ആശ വർക്കർ കൂടിയാണ് ഇവർ. ആരോഗ്യ പ്രവർത്തകർ, പോലീസ്, ഫയർഫോഴ്സ് തുടങ്ങിയവർക്കൊപ്പം കൂട്ടായി ഇവരുണ്ടാകും. സേവനത്തിനു…
Read Moreകോവിഡിൽ കളിവിളക്കുകളണഞ്ഞു; ജീവിതത്തിന്റെ ആട്ടവിളക്കിന് തിരിയിടാൻ കഥകളി ശിൽപ്പങ്ങളുണ്ടാക്കുന്ന തിരക്കിൽ കലാമണ്ഡലം രാമകൃഷ്ണൻ
മംഗലം ശങ്കരൻകുട്ടി ഒറ്റപ്പാലം: കളിവിളക്കുകളണഞ്ഞു, മനോല തേച്ച മുഖങ്ങളിൽ നവരസങ്ങളാടിയിരുന്ന രാവുകൾ എന്നിനി മടങ്ങി വരുമെന്നറിയില്ല. ജീവിതത്തിന്റെ ആട്ടവിളക്കിന് തിരിയിടാൻ കഥകളി ശിൽപ്പങ്ങളുണ്ടാക്കുന്ന തിരക്കിലാണ് കലാമണ്ഡലം രാമകൃഷ്ണൻ. കഥകളി മുദ്രയുടെ ആംഗ്യങ്ങളല്ലാ, കരകൗശലത്തിന്റെ മോഹനരൂപങ്ങളാണ് രാമകൃഷ്ണനിലൂടെ ഇപ്പോൾ പൊട്ടി വിരിയുന്നത്.വീടുകൾ, ഹോട്ടലുകൾ, സ്വീകരണമുറികൾ എന്നിവിടങ്ങളിൽ അലങ്കാരമായി രാമകൃഷ്ണന്റെ കൈകളാൽ വിരിഞ്ഞ കഥകളി ശില്പങ്ങൾ കാഴ്ചക്കാർക്ക് കളി (കഥകളി ) പോലെ കന്പമാകുന്പോൾ, രാമകൃഷ്ണനിത് ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാനുള്ള തൊഴിലാണ്. ഒറ്റപ്പാലം സ്വദേശിയായ കലാമണ്ഡലം രാമകൃഷ്ണൻ കഥകളിസംഗീതത്തിലും മികച്ച പ്രതിഭയാണ്.കഥകളി സംഗീതത്തിലും അവതരണത്തിലും ഒരുപോലെ മികവ് തെളിയിച്ചുവെങ്കിലും കെട്ട കാലത്തിന്റെ വറുതിയിൽ ഇദ്ദേഹവും കഷ്ടത്തിലാണ്. കഴിവുകൾ കൊണ്ട് വിശപ്പകറ്റാനാവില്ലന്ന് തിരിച്ചറിഞ്ഞ ഇദ്ദേഹം കണ്ടെത്തിയ പുതിയ തൊഴിലിടം കൂടിയാണ് സ്വീകരണമുറികളിലെ അലങ്കാര ശിൽപ്പങ്ങളുടെ നിർമ്മാണം.സ്വീകരണ മുറികളുടെ അലങ്കാരത്തിനുമപ്പുറം കഥകളിയെ സ്നേഹിക്കുന്നവർക്ക് നല്ലൊരു ഉപഹാരം കൂടിയാണ് രാമകൃഷ്ണന്റെ കൈപ്പടയിൽ വിരിയുന്ന ശിൽപ്പങ്ങൾ.…
Read Moreസാമൂഹിക സേവനങ്ങളിൽ നിറ സാന്നിധ്യമായ നീലവേണിക്കു മുന്നിൽ മലകളും കോവിഡും തോറ്റുപോകും…
മാത്യു കല്ലടിക്കോട്കല്ലടിക്കോട്: ട്രോമകെയർ വനിതാ ഘടകം ജില്ലാ കോ-ഓഡിനേറ്ററായ നീലവേണിക്ക് മുന്നിൽ മലകളും കോവിഡും തോറ്റു പോകും.ഓടി നടത്തമാണ് ഇഷ്ടം. മനോഹരവും ശാന്തസുന്ദരവുമായ പ്രദേശങ്ങൾ കാണാനുള്ള നടത്തമല്ല ഇത്. മലവെള്ളം താണ്ടി കുന്നുകൾ കയറി കാടിന്റെ മക്കളെ പരിചരിക്കാനാണ് ഈ നടത്തം. കാട്ടിലെ ഏത് ദുഷ്കര യാത്രയും പിന്നിട്ട് ജനങ്ങൾക്ക് സേവനവും സഹായവുമായിട്ടെത്തുന്ന ഈ പാലക്കയംകാരിയെ പലയിടങ്ങളിലായി നിങ്ങൾക്ക് കാണാം.മഹാമാരിക്കാലത്ത് സാമൂഹിക സേവനങ്ങളിൽ നിറ സാന്നിധ്യമാണ് നീലവേണി. ട്രോമ കെയർ കോഡിനേറ്ററായും കോവിഡ് കാലത്ത് സ്പെഷ്യൽ പോലീസ് സേവകയായും. ആരോഗ്യ സംവിധാനങ്ങൾ ഉൗരുകളിൽ എത്തിക്കുന്നവളായും കുട്ടികൾക്ക് പഠനോപകരണവും ഭക്ഷണകിറ്റ് എത്തിക്കാനും അങ്ങനെ പല വേഷത്തിൽ നീലവേണിയെ കാണാം.അസാധ്യമായിട്ടൊന്നുമില്ല എന്നാണ് നീലവേണിയുടെ നിലപാട്.തച്ചന്പാറ പഞ്ചായത്തിലെ ആശ വർക്കർ കൂടിയാണ് ഇവർ. ആരോഗ്യ പ്രവർത്തകർ, പോലീസ്, ഫയർഫോഴ്സ് തുടങ്ങിയവർക്കൊപ്പം കൂട്ടായി ഇവരുണ്ടാകും. സേവനത്തിനു മുന്പിൽ മലവെള്ളത്തിന്റെ കുത്തൊഴുക്കും കുതിർന്ന് നിൽക്കുന്ന…
Read More