ഒ​മ്പ​താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യു​ടെ മ​ര​ണം! മൃ​ത​ദേ​ഹ​ത്തി​ല്‍ രക്തം ഒ​ലി​ച്ചി​റ​ങ്ങി​യ​താ​യി ക​ണ്ടെ​ത്തി; ദുരൂഹതയെന്ന് ബന്ധുക്കള്‍… ​

ചി​റ്റാ​ര്‍: ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ വീ​ടി​ന് സ​മീ​പം തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ചി​റ്റാ​ര്‍ മ​ണ​ക്ക​യം കു​മ​ര​ന്‍​കു​ന്ന് ശ്രു​തി ഭ​വ​നി​ല്‍ കൃ​ഷ്ണ​കു​മാ​റി​ന്റെ​യും അ​ശ്വ​തി​യു​ടെ​യും മ​ക​ള്‍ മീ​നു കൃ​ഷ്ണ​കു​മാ​ര്‍(14)​നെ​യാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ വീ​ടി​ന് സ​മീ​പ​ത്തെ മ​രു​തി മ​ര​ത്തി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കൂ​ലി​വേ​ല​ക്കാ​രാ​യ മാ​താ​പി​താ​ക്ക​ള്‍ ജോ​ലി​ക്ക് പോ​യി തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മ​ക​ള്‍ തൂ​ങ്ങി മ​രി​ച്ച വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന് ചി​റ്റാ​ര്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യും രാ​ത്രി​യോ​ടെ മൃ​ത​ദേ​ഹം അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യു​മാ​യി​രു​ന്നു. ആ​ര്‍​ഡി​ഒ​യും സം​ഘ​വും ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി, ഇ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ക്കും. സം​ഭ​വ​ത്തി​ല്‍ ബ​ന്ധു​ക്ക​ള്‍ ദു​രൂ​ഹ​ത ആ​രോ​പി​ച്ചി​ട്ടു​ണ്ട്. പെ​ണ്‍​കു​ട്ടി ചി​റ്റാ​ര്‍ ഗ​വ​ണ്‍​മെ​ന്റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഒ​മ്പ​താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​ത്തി​ല്‍ ര​ക്്തം ഒ​ലി​ച്ചി​റ​ങ്ങി​യ​താ​യി ക​ണ്ടെ​ത്തി​യ​ത് ദു​രൂ​ഹ​ത​ക്കി​ട​യാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന സം​ശ​യം ബ​ന്ധു​ക്ക​ളി​ല്‍ ചി​ല​രും…

Read More

കനത്ത മഴയില്ലെങ്കിലും, പ്രതീക്ഷകളിലേക്കു നിറഞ്ഞ് മംഗംലംഡാം

മം​ഗ​ലം​ഡാം: മ​ഴ കു​റ​ഞ്ഞി​ട്ടും മം​ഗ​ലം​ഡാം നി​റ​ഞ്ഞൊ​ഴു​കു​ക​യാ​ണ്. വൃ​ഷ്ടി പ്ര​ദേ​ശ​ത്തു നി​ന്നും ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം മു​ഴു​വ​ൻ വേ​ന​ലി​ലേ​ക്ക് സം​ഭ​രി​ച്ചു നി​ർ​ത്താ​നാ​കാ​തെ പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്നു.മ​ഴ​ക്കാ​ലം പിന്മാ​റും വ​രെ ഈ ​സ്ഥി​തി തു​ട​രും. പ​തി​റ്റാ​ണ്ടു​ക​ളാ​യി മം​ഗ​ലം​ഡാം ഇ​ങ്ങ​നെ​യാ​ണ്. എ​ത്ര മ​ഴ കു​റ​വാ​യാ​ലും ഡാം ​നി​റ​ഞ്ഞ് ഷ​ട്ട​റു​ക​ൾ തു​റ​ക്കാ​ത്ത ഏ​തെ​ങ്കി​ലും വ​ർ​ഷ​മു​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന് ചോ​ദി​ച്ചാ​ൽ ഇ​ല്ലെ​ന്ന് ത​ന്നെ​യാ​ണ് മ​റു​പ​ടി.2007ലെ ​അ​ധി​ക മ​ഴ​ക്കു ശേ​ഷം ഒ​ന്നാം പ്ര​ള​യം എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ട 2018ൽ ​ഡാ​മി​ന്‍റെ ച​രി​ത്ര​ത്തി​ൽ ത​ന്നെ ആ​ദ്യ​മാ​യി ജൂ​ണ്‍ മാ​സം 14ന് ​ഡാം നി​റ​ഞ്ഞ് ഷ​ട്ട​റു​ക​ൾ തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യി. ഇ​ക്കു​റി ക​ഴി​ഞ്ഞ 16നാ​ണ് ഡാ​മി​ന്‍റെ മു​ഴു​വ​ൻ ഷ​ട്ട​റു​ക​ളും തു​റ​ന്ന​ത്. പി​ന്നെ അ​ട​ച്ചി​ട്ടി​ല്ല. മൂ​ന്ന് ഷ​ട്ട​റു​ക​ൾ 50 സെ​ന്‍റീ​മീ​റ്റ​റി​ലും മൂ​ന്നെ​ണ്ണം 15 സെ​ന്‍റീ​മീ​റ്റ​റി​ലും ഉ​യ​ർ​ത്തി​യാ​ണ് വെ​ള്ളം പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​ത്.ജ​ലം സം​ഭ​രി​ക്കു​ന്പോ​ൾ ഡാ​മു​ക​ളു​ടെ റൂ​ൾ ക​ർ​വ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൂ​ടി പാ​ലി​ക്ക​ണ​മെ​ന്ന നി​ർ​ദ്ദേ​ശ​മു​ള്ള​തി​നാ​ൽ വെ​ള്ളം പ​ര​മാ​വ​ധി​യി​ലെ​ത്തി നി​ൽ​ക്കു​ന്ന ഡാ​മി​ൽ…

Read More

ഹോ​ട്ട​ലി​ൽ വ​ച്ച് അ​പ​മാ​നി​ക്കാ​ൻ ശ്ര​മിച്ചു;​ ര​മ്യ ഹ​രി​ദാ​സ് എം​പി​ക്കെ​തി​രേ മാ​ന​ന​ഷ്ട​ക്കേ​സ് ന​ൽ​കു​മെ​ന്നു യു​വാ​വ്

പാ​ല​ക്കാ​ട് : ര​മ്യ ഹ​രി​ദാ​സ് എം​പി​ക്കെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ് ന​ൽ​കു​മെ​ന്ന് പ​രാ​തി​ക്കാ​ര​ൻ സ​നൂ​ഫ്. നി​യ​മ​ലം​ഘ​നം ചോ​ദ്യം ചെ​യ്ത ത​ന്നെ ര​മ്യ ഹ​രി​ദാ​സ് എം​പി ഹോ​ട്ട​ലി​ൽ വ​ച്ച് അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ത​ന്‍റെ ഫോ​ണ്‍ ത​ട്ടി​പ്പ​റി​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യ​തും ര​മ്യ ഹ​രി​ദാ​സാ​യി​രു​ന്നു എ​ന്നും സ​നൂ​ഫ് ആ​രോ​പി​ക്കു​ന്നു.ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി മൊ​ഴി ന​ൽ​കി​യി​ട്ടും എം​പി​ക്കെ​തി​രെ കേ​സ് എ​ടു​ത്തി​ല്ലെ​ന്ന് സ​നൂ​ഫ് പ​റ​യു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ന​ന​ഷ്ട​ക്കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്നും യു​വാ​വ് വ്യ​ക്ത​മാ​ക്കി.

Read More

കോ​വി​ഡ്കാ​ല​ത്തെ “വ​ക​ഭേ​ദം’; ബ​സു​ട​മ സം​ഘ​ട​ന​യു​ടെ നേ​താ​വ് ഇ​നി പ​ച്ച​ക്ക​റി കൃ​ഷി​യ്ക്കൊ​പ്പം

ഫ്രാൻസിസ് തയ്യൂർവ​ട​ക്ക​ഞ്ചേ​രി: കോ​വി​ഡ് മ​ഹാ​മാ​രി എ​റ്റ​വും ആ​ഴ​ത്തി​ൽ ആ​ഘാ​ത​മേ​ല്പി​ച്ച ഒ​രു മേ​ഖ​ല​യാ​ണ് സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യം.​ ഇ​തി​ന്‍റെ ഇ​ര​ക​ളാ​ണ് ബ​സ് ഉ​ട​മ​ക​ളും അ​തി​ലെ തൊ​ഴി​ലാ​ളി​ക​ളും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​മൊ​ക്കെ.​ പാ​വ​പ്പെ​ട്ട​വ​ന്‍റെ യാ​ത്രാ വാ​ഹ​നം എ​ന്ന ഓ​മ​ന പേ​രി​ട്ട് വി​ളി​ച്ചി​രു​ന്ന ബ​സ് വ്യ​വ​സാ​യം ഇ​ന്ന് ത​ക​ർ​ന്ന​തോ​ടെ മ​റ്റു മേ​ഖ​ല​ക​ളി​ലേ​ക്ക് തി​രി​ഞ്ഞി​രി​ക്കു​ക​യാ​ണ് ബ​സ് ഉ​ട​മ​ക​ളു​ടെ സം​സ്ഥാ​ന നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ​ല്ലാം. ഇ​ത് ടി.​ഗോ​പി​നാ​ഥ​ൻ. ഓ​ൾ കേ​ര​ള ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി. ചി​റ്റ​ടി​ക്ക​ടു​ത്ത് ഒ​ടു​കൂ​ർ സ്വ​ദേ​ശ​ക്കാ​ര​നാ​യ ഗോ​പി​നാ​ഥ​ൻ ഇ​പ്പോ​ൾ പ​ച്ച​ക്ക​റി കൃ​ഷി​ക്കൊ​പ്പ​മാ​ണ്.​കൂ​ടെ ബ​സ് തൊ​ഴി​ലാ​ളി​ക​ളാ​യ വി​നു​വും ഷ​മീ​റും ചാ​മി​യാ​രു​മു​ണ്ട്. ലോ​ക് ഡൗ​ണി​നെ തു​ട​ർ​ന്ന് ത​ന്‍റെ ബ​സു​ക​ളെ​ല്ലാം ഓ​ട്ടം നി​ല​ച്ച​തോ​ടെ​യാ​ണ് ബ​സു​ട​മ​ക​ളു​ടെ അ​വ​സാ​ന​വാ​ക്കാ​യ ഗോ​പി​നാ​ഥും പ​ച്ച​ക്ക​റി, വാ​ഴ, നെ​ൽ​കൃ​ഷി, കു​രു​മു​ള​ക് എ​ന്നി​വ​യി​ലേ​ക്ക് തി​രി​ഞ്ഞ​ത്.ദി​വ​സ​വും അ​തി​രാ​വി​ലെ വീ​ടി​നു ചു​റ്റു​മു​ള്ള പ​റ​ന്പി​ലേ​ക്കി​റ​ങ്ങി പ​ണി​യെ​ടു​ക്കും.​ ഇ​വി​ടെ മു​ത​ലാ​ളി, തൊ​ഴി​ലാ​ളി എ​ന്ന അ​ന്ത​ര​മൊ​ന്നു​മി​ല്ല.​നേ​ര​ത്തേ​യും കൃ​ഷി ത​ല്പ​ര​നാ​യി​രു​ന്നെ​ങ്കി​ലും സം​ഘ​ട​നാ…

Read More

ജോ​ലി​ക്കി​ട​യി​ലും ക​വി​തകളുമായി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക; സ​മ​കാ​ലി​ക​വും പ്ര​ണ​യ​വും കൊ​റോ​ണയുമെല്ലാം  റീ​മയുടെ വിഷയങ്ങളാകുന്നു….

ജോ​സ് ചാ​ല​യ്ക്ക​ൽമ​ല​ന്പു​ഴ: ജീ​വി​ത​ത്തി​ന്‍റെ മു​ന്നോ​ട്ടു​ള്ള പാ​ത​യി​ൽ ക​വി​ത ത​ന്‍റെ ക​ര​ളി​ല​ലി​യി​പ്പി​ച്ചു ചേ​ർ​ത്ത 21 വ​യ​സു​കാ​രി.ചെ​റു​പ്പം മു​ത​ൽ ക​വി​ത​യെ​ഴു​ത്ത് ശീ​ല​മാ​ക്കി​യ റീ​മ ഇ​പ്പോ​ഴും പു​തി​യ ആ​ശ​ങ്ങ​ളെ കൂ​ട്ടി യോ​ജി​പ്പി​ച്ച് ക​വി​ത എ​ഴു​തു​ന്ന​തി​ന്‍റെ തി​ര​ക്കി​ലാ​ണ്. സ്ക്കൂ​ൾ പ​ഠ​ന​കാ​ല​ഘ​ട്ടം മു​ത​ലാ​ണ് റീ​മ ക​വി​ത​ക​ൾ എ​ഴു​തി​ത്തു​ട​ങ്ങി​യ​ത്. നൂ​റി​ലേ​റെ ക​വി​ത​ക​ൾ റീ​മ​യു​ടെ തൂ​ലി​ക​യി​ലൂ​ടെ ജ​ന്മ​മെ​ടു​ത്തി​ട്ടു​ണ്ട്. മ​ല​ന്പു​ഴ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നേ​ഴ്സ് ആ​യി ജോ​ലി ചെ​യ്യു​ന്ന റീ​മ ത​ന്‍റെ തി​ര​ക്കി​നി​ട​യി​ലും ക​വി​ത​യെ​ഴു​താ​ൻ സ​മ​യം ക​ണ്ടെ​ത്തു​ന്നു.സ​മ​കാ​ലി​ക​വും പ്ര​ണ​യ​വും പ്ര​ക്യ​തി​യെ​യും കൊ​റോ​ണെ​യെ​യും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് റീ​മ​യു​ടെ ക​വി​ത​യു​ടെ പ​ശ്ചാ​ത്ത​ലം. ജോ​ലി സ​മ​യം ക​ഴി​ഞ്ഞ് കി​ട്ടു​ന്ന ഇ​ട​വേ​ള​ക​ളി​ലാ​ണ് റീ​മ ക​വി​ത​ക്കാ​യി സ​മ​യം ക​ണ്ടെ​ത്തു​ന്ന​ത്. മ​ന​സി​ൽ എ​ഴു​താ​നു​ള്ള ആ​ശ​യം ഉ​ദി​ച്ചാ​ൽ റീ​മ അ​തി​നെ ക​വി​ത​യാ​ക്കി മാ​റ്റും.കൊ​റോ​ണ​യു​ടെ ക​ട​ന്നു​വ​ര​വി​നാ​ൽ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ജോ​ലി സ​മ​യം വ​ർ​ധി​ച്ചെ​ങ്കി​ലും റീ​മ​യു​ടെ എ​ഴു​ത്തു​ക​ൾ മു​ട​ങ്ങി​യി​ല്ല. ഒ​ഴി​വു കി​ട്ടു​ന്ന സ​മ​യ​ങ്ങ​ളെ അ​വ​ർ ആ​ശ​യ​ങ്ങ​ളെ അ​ക്ഷ​ര​കൂ​ട്ട​ങ്ങ​ളാ​ക്കി മാ​റ്റി.ജോ​ലി​ക്കി​ട​യി​ൽ ക​വി​ത​യെ​ഴു​താ​നു​ള്ള ആ​ശ​യം…

Read More

ഭ​ർ​ത്താ​വി​നെ മു​റി​യി​ൽ പൂ​ട്ടി​യി​ട്ടു; ക്വാറന്‍റൈനിൽ കഴിയുന്ന വീട്ടമ്മയെ ഭീഷണിപ്പെടുത്തി 12 പവൻ തട്ടിയെടുത്ത് കള്ളൻ

കോ​യ​ന്പ​ത്തൂ​ർ: ഭ​ർ​ത്താ​വി​നെ മു​റി​യി​ൽ പൂ​ട്ടി​യി​ട്ടു ഭാ​ര്യ​യു​ടെ സ്വ​ർ​ണം ക​വ​ർ​ന്നു. തൊ​ണ്ടാ മു​ത്തൂ​ർ വി​വേ​കാ​ന​ന്ദ ന​ഗ​ർ രാ​മ​സ്വാ​മി (78) യു​ടെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. കൊ​റോ​ണ ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ൽ നി​ന്നും വീ​ട്ടീ​ലെ​ത്തി​യ രാ​മ​സ്വാ​മി​യും ഭാ​ര്യ ര​ത്ന​വും വെ​വ്വേ​റെ മു​റി​ക​ളി​ൽ ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​ണ്. വ്യാ​ഴാ​ഴ്ച്ച രാ​ത്രി പി​ന്നാ​ന്പു​റ​ത്തെ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റി​യ മോ​ഷ്ടാ​ക്ക​ൾ രാ​മ​സ്വാ​മി​യു​ടെ മു​റി പു​റ​ത്തു നി​ന്ന​ട​ച്ച് ര​ത്ന​ത്തി​ന്‍റെ മു​റി​യി​ൽ ക​യ​റി ആ​യു​ധം കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി നാ​ലു​പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല​യും, അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന എ​ട്ടു പ​വ​ൻ സ്വ​ർ​ണ​വും മോ​ഷ്ടി​ക്കു ക​യാ​യി​രു​ന്നു.

Read More

അവർപഠിച്ചു വളരട്ടെ..! ശൈ​ശ​വ വി​വാ​ഹ​ങ്ങ​ൾ​ക്കെ​തി​രെ കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്തുമെന്നു ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ

  പാ​ല​ക്കാ​ട് : ശൈ​ശ​വ വി​വാ​ഹ മു​ക്ത ജി​ല്ല​യാ​ക്കി മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ശൈ​ശ​വ വി​വാ​ഹ​ങ്ങ​ൾ​ക്കെ​തി​രെ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ അം​ഗം സി.​വി​ജ​യ​കു​മാ​ർ നി​ർ​ദ്ദേ​ശി​ച്ചു.ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ ജി​ല്ല​യി​ലെ ശി​ശു​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ആ​ദി​വാ​സി മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടെ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തും അ​ല്ലാ​ത്ത​തു​മാ​യ ബാ​ല​വി​വാ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്ത​ണം.ബാ​ല​വി​വാ​ഹ​ത്തി​നെ​തി​രെ ര​ക്ഷി​താ​ക്ക​ളി​ൽ ഉ​ൾ​പ്പ​ടെ ബോ​ധ​വ​ത്ക്ക​ര​ണം ന​ൽ​ക​ണം.കൂ​ടാ​തെ ബാ​ല​വി​വാ​ഹ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​വ​ർ​ക്ക് പാ​രി​തോ​ഷി​കം 2500 രൂ​പ ന​ൽ​കു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ലൂ​ടെ കു​ട്ടി​ക​ളെ ബാ​ല​വേ​ല​യ്ക്ക് കൊ​ണ്ടു​പോ​കു​ന്ന​തും കൊ​ണ്ടു​വ​രു​ന്ന​തും ക​ർ​ശ​ന​മാ​യി നി​രീ​ക്ഷി​ക്കാ​ൻ ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ പ്ര​ത്യേ​ക വി​ജി​ല​ൻ​സ് സെ​ൽ രൂ​പീ​ക​രി​ച്ച് ഇ​ട​പെ​ടു​ന്ന​തി​ന് സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണം. ബാ​ല​വേ​ല ത​ട​യു​ന്ന​തി​ന് വ്യ​വ​സാ​യ വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്കും നി​ർ​ദ്ദേ​ശം ന​ൽ​കി. പെ​ണ്‍​കു​ട്ടി​ക​ളെ ഉ​ൾ​പ്പെ​ടെ കു​റ​ഞ്ഞ വേ​ത​ന​ത്തി​ൽ എ​ണ്ണ​ക്ക​ന്പ​നി​ക​ളി​ലും മ​റ്റും ഇ​ട​നി​ല​ക്കാ​ർ മു​ഖേ​ന ക​ട​ത്തു​ന്ന​ത്…

Read More

വി​ല​ക്ക് അ​വ​ഗ​ണി​ച്ചും അ​ട്ട​പ്പാ​ടി​യി​ലേ​ക്കു സ​ന്ദ​ർ​ശ​കർ; വ​ന​മേ​ഖ​ല​ക​ളി​ൽ  കനത്ത മഴപെയ്താൽ ആളുകൾ അപകടപ്പെടാൻ സാധ്യതയെന്ന് നാട്ടുകാർ

അ​ഗ​ളി : കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് തെ​ല്ലൊ​രി​ള​വ് ല​ഭി​ച്ച​തോ​ടെ അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​രു​ടെ പ്ര​വാ​ഹം തു​ട​ങ്ങി. സ്ഥ​ല​പ​രി​ച​യ​മി​ല്ലാ​ത്ത സ​ന്ദ​ർ​ശ​ക​ർ അ​പ​ക​ട മേ​ഖ​ല​യി​ലൂ​ടെ ചു​റ്റി​ത്തി​രി​യു​ന്ന കാ​ഴ്ച ഭീ​തി​ത​മാ​ണ്.പ​ടി​ഞ്ഞാ​റ​ൻ അ​ട്ട​പ്പാ​ടി​യി​ൽ മ​ഴ ശ​ക്തി പ്രാ​പി​ച്ചു വ​രി​ക​യാ​ണ്. സൈ​ല​ന്‍റ് വാ​ലി, മു​ത്തി​കു​ളം വ​ന​മേ​ഖ​ല​ക​ളി​ൽ കാ​ല​വ​ർ​ഷം ശ​ക്തി പ്രാ​പി​ച്ച​തോ​ടെ ശി​രു​വാ​ണി ഭ​വാ​നി പു​ഴ​ക​ൾ ക​ര ക​വി​യാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. പു​ഴ​യു​ടെ ആ​ഴ​മോ ഒ​ഴി​ക്കി​ന്‍റെ ശ​ക്തി​യോ തി​രി​ച്ച​റി​യാ​തെ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തു​ന്ന സ​ഞ്ച​രി​ക​ള​ട​ക്കം നി​ര​വ​ധി പേ​ർ പു​ഴ​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്. ഉ​രു​ൾ പൊ​ട്ട​ലി​നും മ​ണ്ണി​ടി​ച്ചി​ലി​നും സാ​ധ്യ​ത​യു​ള്ള പ്രാ​ദേ​ശ​ങ്ങ​ളി​ലും സ​ന്ദ​ർ​ശ​ക​ർ കാ​ഴ്ച​ക്ക​രാ​യി എ​ത്തു​ന്നു​ണ്ട്. ആ​ന​മൂ​ളി ചു​രം റോ​ഡി​ലെ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ യാ​ത്ര​ക്കാ​ർ ത​ടി​ച്ചു കൂ​ടു​ന്ന​ത് പ​തി​വാ​യി. ഭ​വാ​നി, ശി​രു​വാ​ണി പു​ഴ​ക​ളി​ലെ തു​രു​ത്തു​ക​ളി​ൽ വി​ശ്ര​മ​ത്തി​നും കു​ളി​ക്കാ​നു​മെ​ത്തു​ന്ന​വ​ർ അ​പ​ക​ടം തി​രി​ച്ച​റി​യു​ന്നി​ല്ല.​ ക​ന​ത്ത മ​ഴ​യി​ൽ പു​ഴ​യി​ലെ ജ​ല​നി​ര​പ്പു​യ​ർ​ന്നാ​ൽ തു​രു​ത്തി​ല​ക​പ്പെ​ട്ട​വ​ർ​ക്ക് പു​റ​ത്തു​ക​ട​ക്കാ​നാ​കി​ല്ല.​ഇ​ത്ത​ര​ത്തി​ൽ പു​ഴ​യി​ലി​റ​ങ്ങി​യ നി​ര​വ​ധി പേ​ർ മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ കു​ത്തൊ​ഴു​ക്കി​ൽ അ​ക​പ്പെ​ട്ട താ​യി നി​വാ​സി​ക​ൾ ചു​ണ്ടി​ക്കാ​ട്ടി.

Read More

​ പ​ത്തു​വ​ർ​ഷ​മാ​യി സ്കൂ​ളി​ൽ പോ​കാ​ൻ ക​ഴിഞ്ഞിട്ടില്ല! ​ സെറിബ്രൽ പാൾസിക്കെതിരേ പോരാടിയ നസീഹയുടേതു മിന്നും വിജയം

കരിന്പ: നാ​ടാ​കെ എ​സ് എ​ൽ സി ​വി​ജ​യം ആ​ഘോ​ഷ​മാ​ക്കി മാ​റ്റു​ന്പോ​ൾ​ പ​ത്തു​വ​ർ​ഷ​മാ​യി സ്കൂ​ളി​ൽ പോ​കാ​ൻ ക​ഴി​യാ​തെ ഗൃ​ഹാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സ​ത്തെ മാ​ത്രം ആ​ശ്ര​യി​ച്ച് മി​ന്നും വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് മ​ണ്ണാ​ർ​ക്കാ​ട് വി​യ്യ​കു​ർ​ശ്ശി നി​വാ​സി​യാ​യ ന​സീ​ഹ എ​ന്ന കൊ​ച്ചു​മി​ടു​ക്കി . നെ​ല്ലി​പ്പു​ഴ ദാ​റു​ന്ന​ജാ​ത്ത് ഹൈ​സ്കൂ​ളി​ൽ വി​ദ്യാ​ർ​ത്ഥി​യ ന​സീ​ഹ ഒ​ന്പ​ത് വി​ഷ​യ​ങ്ങ​ളി​ൽ എ ​പ്ല​സും ഒ​രു വി​ഷ​യ​ത്തി​ന് എ ​ഗ്രേ​ഡും ക​ര​സ്ഥ​മാ​ക്കി സ്കൂ​ളി​നും നാ​ടി​നു​മെ​ല്ലാം​അ​ഭി​മാ​ന​മാ​യി മാ​റു​ന്പോ​ൾ ഈ ​വി​ജ​യ​ത്തി​ന് പി​ന്നി​ൽ ഉ​റ​ച്ച നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ന്‍റ​യും മ​ന​ക്ക​രു​ത്തി​ന്‍റെ​യും ശ​ക്ത​മാ​യ ക​യ്യൊ​പ്പു​ണ്ട്. നൗ​ഷാ​ദ്- ക​മ​റു ദ​ന്പ​തി​മാ​രു​ടെ മൂ​ത്ത​മ​ക​ളാ​യ ന​സീ​ഹ ജന്മനാ സെ​റി​ബ്ര​ൽ പാ​ൾസി എ​ന്ന അ​വ​സ്ഥ നേ​രി​ടു​ക​യാ​ണ്. ത​ന്‍റെ മ​ക​ളു​ടെ അ​വ​സ്ഥ ക​ണ്ട് ആ​ദ്യം ഒ​ന്നു പ​ക​ച്ചെ​ങ്കി​ലും അ​വ​ൾ​ക്ക് പ​റ​ക്കാ​ൻ ചി​റ​കു​ക​ൾ​ക്ക് ശ​ക്തി​യും വി​ശാ​ല​മാ​യൊ​രു ആ​കാ​ശ​വും ഒ​രു​ക്കി​ക്കൊ​ടു​ക്കാ​ൻ ഈ ​മാ​താ​പി​താ​ക്ക​ൾ മ​റ​ന്നി​ല്ല. അ​തി​ന്‍റെ ഭാ​ഗ​മാ​യി ത​ന്നെ​യാ​ണ് ഇ​ന്നേ​വ​രെ മ​ണ്ണാ​ർ​ക്കാ​ട് ബി ​ആ​ർ സി ​യി​ലെ ഉ​ഷ ടീ​ച്ച​റു​ടെ…

Read More

ഒന്നുറങ്ങാൻ പോലുമാവാതെ..! വലിഞ്ഞു വലിഞ്ഞു കയറാത്ത സ്ഥലമില്ല;  ആഫ്രിക്കൻ ഒച്ചുകളെ കൊണ്ട് പൊറുതിമുട്ടി ഒരു ഗ്രാമം

‘ഷൊ​ർ​ണൂ​ർ : ആ​ഫ്രി​ക്ക​ൻ ഒ​ച്ചു​ക​ളെ​ക്കൊ​ണ്ട് പൊ​റു​തി​മു​ട്ടി​യ സ്ഥി​തി​യി​ലാ​ണ് ചു​വ​ന്ന​ഗേ​റ്റ് വാ​ടാ​നാം​കു​റി​ശ്ശി പ്ര​ദേ​ശ​ത്തു​ള്ള​വ​ർ.ആ​യി​ര​ത്തി​ല​ധി​കം വീ​ടു​ക​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഈ ​പ്ര​ശ്നം നേ​രി​ടു​ന്നു​ണ്ടെ​ങ്കി​ലും പ​രി​ഹ​ര​മി​ല്ലാ​തെ ഇ​വ തു​ട​രു​ന്നു. ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ​യി​ലെ 33ാം വാ​ർ​ഡി​ലും ഓ​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​ദേ​ശ​ത്തു​മാ​ണ് ഈ ​പ്ര​ശ്നം. വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ൻ​പോ​ലു​മാ​കു​ന്നി​ല്ലെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. ഉ​പ്പ്, തു​രി​ശ്, പു​ക​യി​ല എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ഒ​ച്ചു​ക​ളെ ന​ശി​പ്പി​ച്ചാ​ണ് ഇ​വ​ർ കു​ട്ടി​ക​ളെ പു​റ​ത്തി​റ​ക്കു​ന്ന​ത്.പ്ര​ദേ​ശ​ത്തെ ക​ട​ക​ൾ, വീ​ടു​ക​ൾ, ഓ​ഫീ​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ഇ​വ​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്. ചു​വ​രു​ക​ളി​ൽ ക​യ​റി​യും കി​ണ​റു​ക​ളി​ൽ വീ​ണും മു​റി​ക്ക​ക​ത്തും ക​ട്ടി​ലി​ലു​മെ​ല്ലാം പ​റ്റി​ക്കൂ​ടി​യും ഇ​വ വ​ലി​യ ഭീ​തി പ​ര​ത്തു​ന്നു​ണ്ട്.വ​നം​വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ങ്ങ​ളാ​ണി​വി​ടെ കൂ​ടു​ത​ൽ എ​ന്ന​താ​ണ് നേ​രി​ടു​ന്ന മ​റ്റൊ​രു പ്ര​ശ്നം. വേ​ന​ലി​ൽ കാ​ണാ​താ​വു​ന്ന ഒ​ച്ചു​ക​ൾ മ​ഴ​പെ​യ്യു​ന്ന​തോ​ടെ വീ​ടു​ക​ളി​ലേ​ക്കി​റ​ങ്ങും. വ​ള​രെ അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​മാ​ണ് പ്ര​ദേ​ശ​ത്തു​ള്ള​ത്. ആ​ഫ്രി​ക്ക​ൻ ഒ​ച്ചു​ക​ളു​ടെ സ്ര​വം കു​ട്ടി​ക​ളു​ടെ ഭ​ക്ഷ​ണ​ത്തി​ൽ ക​ല​ർ​ന്ന് അ​ക​ത്തു​ചെ​ന്നാ​ൽ മ​സ്തി​ഷ്ക​ജ്വ​രം പോ​ലു​ള്ള അ​സു​ഖ​മു​ണ്ടാ​കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു​ണ്ട് .ക​ഴി​ഞ്ഞ കൗ​ണ്‍​സി​ൽ…

Read More