ഭാര്യയോട് വഴക്കിട്ടു, പിന്നെ മകന്‍റെ കഴുത്തിനു വെട്ടി വീഴ്ത്തി; തടസം പിടിക്കാനെത്തിയ ഭാര്യയേയും വെട്ടി; മുങ്ങിയ ചൊ​ട​ല ബാ​ബുവിനെ പൊക്കി പോലീസ്


വ​ട​ക്ക​ഞ്ചേ​രി: വീ​ട്ടു വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് ഭാ​ര്യ​യേ​യും മ​ക​നേ​യും വെ​ട്ടി പ​രി​ക്കേ​ല്പി​ച്ചു.​ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് പാ​ള​യം ക​രി​പ്പാ​ലി റോ​ഡി​ൽ മാ​ന്ത്രം​പ​ള്ളം ചൊ​ട​ല എ​ന്ന ബാ​ബു( 52 )വി​നെ വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഗു​രു​ത​ര പ​രി​ക്കു​ക​ളു​ള്ള ഭാ​ര്യ വ​സ​ന്ത (38), മ​ക​ൻ ലോ​ക​നാ​ഥ​ൻ (19) എ​ന്നി​വ​രെ ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ ര​ണ്ട് മ​ണി​യാ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വ​ഴ​ക്കി​നെ തു​ട​ർ​ന്ന് പു​റ​ത്തേ​ക്കോ​ടി​യ ഭാ​ര്യ​യെ വി​ളി​ച്ചു കൊ​ണ്ടു​വ​രാ​ൻ പ​റ​ഞ്ഞ് മ​ക​ന്‍റെ ക​ഴു​ത്തി​ൽ പി​ടി​ച്ച് വെ​ട്ടു​ക​യാ​യി​രു​ന്നെ​ന്ന് കേ​സ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന സി ​ഐ എം. ​മ​ഹേ​ന്ദ്ര​സിം​ഹ​ൻ പ​റ​ഞ്ഞു.

​മ​ക​ന് കാ​ലി​നും ചെ​വി​ക്കും പ​രി​ക്കു​ണ്ട്. മ​ക​നെ ആ​ക്ര​മി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നി​ടെ​യാ​ണ് ഭാ​ര്യ വ​സ​ന്ത​ക്ക് വെ​ട്ടേ​റ്റ​ത്.​ചി​കി​ത്സ​യി​ലു​ള്ള ഭാ​ര്യ​യു​ടെ​യും മ​ക​ന്‍റെ യും ​മൊ​ഴി​യി​ൽ വ​ധ​ശ്ര​മ​ത്തി​നാ​ണ് ബാ​ബു​വി​നെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

ബാ​ബു​വി​നെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ വീ​ട്ടി​ൽ കൊ​ണ്ട് വ​ന്ന് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. വെ​ട്ടാ​ൻ ഉ​പ​യോ​ഗി​ച്ച കൊ​ടു​വാ​ൾ വീ​ട്ടി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

സി ​ഐ ക്കു ​പു​റ​മെ എ​സ് ഐ ​എ​സ്.​അ​നീ​ഷ്, എ ​എ​സ് ഐ ​നീ​ര​ജ് ബാ​ബു, എ​സ് സി ​പി ഒ ​രാ​മ​ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.ഫോ​റ​ൻ​സി​ക് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Related posts

Leave a Comment