വടക്കഞ്ചേരി: വീട്ടു വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയേയും മകനേയും വെട്ടി പരിക്കേല്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് പാളയം കരിപ്പാലി റോഡിൽ മാന്ത്രംപള്ളം ചൊടല എന്ന ബാബു( 52 )വിനെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതര പരിക്കുകളുള്ള ഭാര്യ വസന്ത (38), മകൻ ലോകനാഥൻ (19) എന്നിവരെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയാടെയായിരുന്നു സംഭവം. വഴക്കിനെ തുടർന്ന് പുറത്തേക്കോടിയ ഭാര്യയെ വിളിച്ചു കൊണ്ടുവരാൻ പറഞ്ഞ് മകന്റെ കഴുത്തിൽ പിടിച്ച് വെട്ടുകയായിരുന്നെന്ന് കേസന്വേഷണം നടത്തുന്ന സി ഐ എം. മഹേന്ദ്രസിംഹൻ പറഞ്ഞു. മകന് കാലിനും ചെവിക്കും പരിക്കുണ്ട്. മകനെ ആക്രമിക്കുന്നത് തടയുന്നതിനിടെയാണ് ഭാര്യ വസന്തക്ക് വെട്ടേറ്റത്.ചികിത്സയിലുള്ള ഭാര്യയുടെയും മകന്റെ യും മൊഴിയിൽ വധശ്രമത്തിനാണ് ബാബുവിനെതിരെ കേസെടുത്തിട്ടുള്ളത്. ബാബുവിനെ ഇന്നലെ ഉച്ചയോടെ വീട്ടിൽ കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തി. വെട്ടാൻ ഉപയോഗിച്ച കൊടുവാൾ…
Read MoreCategory: Palakkad
ഒരേ ഭൂമി പലർക്കായി നൽകി തട്ടിച്ചത് ലക്ഷങ്ങൾ; തെങ്കര ഭൂമി തട്ടിപ്പുകേസിൽ ഭൂമി അളക്കണമെന്ന ആവശ്യവുമായി കോളനിക്കാർ
മണ്ണാർക്കാട്: തെങ്കര ആന്പാടത്ത് കോളനിയിലെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് കോളനിവാസികൾ വില്ലേജ് ഓഫീസർക്ക് നിവേദനം നൽകി.കോളനിയിലെ സതീദേവി, ബിന്ദു, നീലി, ലക്ഷ്മി, അമ്മു അടക്കം ആറോളം പേർ ചേർന്നാണ് തങ്ങളുടെ കൈവശമുള്ള രേഖ പ്രകാരമുള്ള ഭൂമി അളന്ന് തിരിച്ച് തരണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിരിക്കുന്നത്. വില്ലേജ് ഓഫീസർ വന്ന് സ്ഥലം പരിശോധിക്കാകയും ഇവിടെ താലൂക്ക് സർവ്വേയറെ കൊണ്ട് അളക്കുന്നതിനുവേണ്ട അപേക്ഷ നൽകുമെന്ന് വില്ലേജ് ഓഫീസർ, വാർഡ് മെന്പർ സൂര്യ രതീഷ്ബാബുവിന് ഉറപ്പ് നൽകിയതായി കോളനിക്കാർ പറഞ്ഞു. ഗുണഭോക്താക്കൾ സ്ഥലം കണ്ടെത്തി ആ സ്ഥലം എസ്ടി പ്രമോട്ടർ വന്ന് പരിശോധിച്ച ശേഷം എസ്സിഡിഒവിന് അറിയിച്ച് അവർ വില്ലേജ് ഓഫീസറെ കൊണ്ട് സ്ഥലം അളന്ന് ഗുണഭോക്തവിന്റെ പേരിൽ നികുതി അടച്ചു വേണം സ്ഥലത്തിനു വേണ്ട ഫണ്ട് പാസാക്കാൻ, എന്നാൽ അത് ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. തെങ്കരയിൽ സർക്കാർ പദ്ധതിയുടെ മറവിൽ ആന്പാടത്ത്,…
Read Moreകോവിഡ് വാക്സിൻ എടുക്കാത്തയാൾക്ക് സർട്ടിഫിക്കറ്റ്; ഇനി വാക്സിൻ ലഭ്യമാകുമോ എന്ന ആശങ്കയിൽ സുരേഷ് ബാബു
പാലക്കാട്: കോവിഡ് വാക്സിൻ എടുക്കാത്ത വ്യക്തിക്ക് വാക്സിൻ എടുത്തതായുള്ള സന്ദേശവും സർട്ടിഫിക്കറ്റും ലഭിച്ചു. ചന്ദ്രനഗർ മുണ്ടക്കോട് സ്വദേശി സുരേഷ് ബാബുവിനാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്. വയനാട് അന്പലവയലിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ വെച്ച് വാക്സിൻ സ്വീകരിച്ചെന്നാണ് സർട്ടിഫിക്കറ്റിൽ പറയുന്നത്. ആധാർ നന്പറും ഫോണ് നന്പറും സുരേഷ് ബാബുവിന്റേതു തന്നെയാണ്. സുരേഷ് ബാബു മാസങ്ങൾക്കു മുന്പ് വാക്സിൻ ലഭിക്കുന്നതിനായി ആധാർ നന്പറും ഫോണ് നന്പറും വെച്ച് ബുക്ക് ചെയ്തിരുന്നു. എന്നാൽ നിരവധി തവണ ശ്രമിച്ചിട്ടും സ്ലോട്ട് ലഭിച്ചിരുന്നില്ല. പിന്നീട് ഒരു ശസ്ത്രക്രിയയെ തുടർന്ന് വിശ്രമത്തിലുമായി. കഴിഞ്ഞ ദിവസമാണ് സന്ദേശവും സർട്ടിഫിക്കറ്റും എത്തിയത്. ഇനി തനിക്ക് വാക്സിൻ ലഭ്യമാകുമോ എന്ന ആശങ്കയിലാണ് സുരേഷ് ബാബു. കൂടാതെ തന്റെ ആധാർ വിവരങ്ങൾ ചോർന്നതായുള്ള ഭീതിയുമുണ്ട്. ഇതുസംബന്ധിച്ച് പോലീസിലും ആരോഗ്യവകുപ്പിനും പരാതി നല്കി.
Read Moreപണിയുവാണേ ഇങ്ങനെ പണിയണം..! അഞ്ചുമാസത്തിനിടെ അറുതവണ ഗതാഗതം നിരോധിച്ച വടക്കഞ്ചേരി മേൽപ്പാതം വീണ്ടും തുറന്നു
വടക്കഞ്ചേരി: മൂന്നാഴ്ചത്തെ അറ്റകുറ്റപണികൾക്കു ശേഷം വടക്കഞ്ചേരി മേൽപാത വീണ്ടും തുറന്നു.പാലക്കാട് ഭാഗത്തേക്കുള്ള ത്രീലൈനാണ് അടച്ചിരുന്നത്.തൃശൂർ ലൈനിലൂടെ വാഹനങ്ങൾ കടത്തിവിട്ടിരുന്നു. പാലത്തിലെ ബീമുകൾ തമ്മിൽ അകന്ന് വലിയ വിടവുണ്ടായിരുന്നത് കന്പി വല കെട്ടി തല്ക്കാലികമായി അടച്ചാണ് വീണ്ടും ഗതാഗതത്തിന് തുറന്ന് കൊടുത്തിട്ടുള്ളത്. കഴിഞ്ഞ ഫെബ്രുവരി ആറിന് മേൽപ്പാത തുറന്നതിനു ശേഷം അഞ്ചു് മാസത്തിനുള്ളിൽ തന്നെ ആറ് തവണയാണ് മേൽപാലത്തിന്റെ അപകടാവസ്ഥ മൂലം ഗതാഗതം നിരോധിച്ചത്. ഇപ്പോൾ തൃശൂരിലേക്കും പാലക്കാട്ടെക്കുമുള്ള ലൈനുകളെല്ലാം തുറന്നിട്ടുണ്ട്.ഇത് എത്ര ദിവസമെന്ന് പറയാനാകില്ല. കൂടുതൽ ഭാരവാഹനങ്ങൾ ഓടി തുടങ്ങിയാൽ ഭീമുകൾ അകലുന്ന സ്ഥിതി വീണ്ടും ഉണ്ടാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഈ കരാർ കന്പനി തന്നെയാണ് കുതിരാനിലും തുരങ്ക പാതകളുടെ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത്. ഇതിനാലാണ് തുരങ്ക പാതയുടെ സുരക്ഷയിലും ജനങ്ങൾക്ക് ആശങ്കയുണ്ടാക്കുന്നത്.
Read Moreവിശക്കുന്ന വയറിന്റെ ആന്തൽ സൈന്യത്തിന് കാണാതിരിക്കാനായില്ല; ഭക്ഷ്യകിറ്റുമായി കാടും മലയും താണ്ടി മരിയൻ സൈന്യം
വടക്കഞ്ചേരി: കാടും മലയും താണ്ടിയുള്ള മരിയൻ സൈന്യം വേൾഡ് മിഷന്റെ സഹായഹസ്തങ്ങൾ ശ്രദ്ധേയമാകുന്നു. 30 ഇനങ്ങൾ ഉൾപ്പെടുത്തിയുള്ള ഭക്ഷ്യ കിറ്റുകളാണ് വടക്കഞ്ചേരി, മംഗലംഡാം മേഖലയിൽ മിഷൻ പ്രവർത്തകർ വിതരണം ചെയ്യുന്നത്. കോവിഡിൽ കഷ്ടപ്പെടുന്നവരെ കണ്ടെത്തി സാധനങ്ങൾ വീടുകളിൽ എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്.സോണൽ പ്രസിഡന്റ് ജോണ് മണക്കളം, സെക്രട്ടറി ഫിലിപ്പ് കണിച്ചിപരുത, ട്രഷറർ സിജോ മുതുക്കാട്ടിൽ, ബിജോയ് ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. കാൻസർ രോഗികൾക്ക് പ്രതിമാസ ചികിത്സാധന സഹായം, കുടുംബ നവീകരണ പ്രവത്തനങ്ങൾ തുടങ്ങിയവയും സംഘടന നടത്തുന്നുണ്ട്. നിർധന രോഗികൾക്ക് വീൽ ചെയർ, ചാരുകട്ടിൽ തുടങ്ങിയവ നൽകുന്ന സീലോഹ പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് ജോണ്മണക്കളം പറഞ്ഞു.
Read Moreഈ ദുരിതം കാണാതെ പോകരുത്..! സമാധാനമായി ജീവിക്കാനൊരു വീടുവേണം; വീടിനായ് അപേക്ഷ നൽകിയിട്ടും കനിയാതെ അധികൃതർ
കല്ലടിക്കോട്: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ വീട് തകർന്നു. പുലാപ്പറ്റ മൂച്ചിത്തറ പാറകുണ്ടിൽ ദാക്ഷായണി (59)ന്റെ വീടാണ് പൂർണ്ണമായും തകർന്നത്.നാലു സെന്റ് സ്ഥലത്തുണ്ടായിരുന്ന ഒരു വീട് കഴിഞ്ഞ ഒരുവർഷം മുന്പ് ഉണ്ടായ മഴയിൽ മുക്കാൽ ഭാഗത്തോളം തകർന്നിരുന്നു. തുടർന്ന് നാട്ടുകാർ കെട്ടിനൽകിയ താൽകാലിക ഷെഡിലും തകർന്ന വീടിലുമായാണ് ഇതുവരെ കഴിഞ്ഞിരുന്നത്.വിധവയായ ദാക്ഷായണിക്ക് രണ്ട് പെണ് മക്കളും ആറുമാസമായ പേരകുട്ടിയുമടക്കം ആറുഅംഗങ്ങളാണുള്ളത്. ശുചിമുറിയും വീടിനൊപ്പം തകർന്നതിനാൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത അവസ്ഥയാലാണ്. കൂലിപണിയാണ് ജീവിതമാർഗം. ഒരു വീടിനായി അപേക്ഷ നൽകിയിട്ട് 10 വർഷത്തിലധികമായി കഴിഞ്ഞ വർഷം പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും 95,000 രൂപ വന്നെങ്കിലും പിന്നീട് വീട് ലഭിക്കില്ല എന്ന കാരണത്തിൽ ആ പണം ഉപയോഗിച്ചില്ല. തുടർച്ചയായി പഞ്ചായത്തിലും ബ്ലോക്കിലും ഒരു വീടിനായി കേറി ഇറങ്ങുന്നുണ്ടെന്ന് ഈ അമ്മ പറയുന്നു.പെണ്മക്കളുമായി അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള ഒരു വീട്…
Read Moreയാത്രക്കാരുടെ പേടിസ്വപ്നമായിപാലക്കാട്-കോഴിക്കോട് ദേശീയ പാത; അപകടം ഒഴിയാതെ പനയമ്പാടം
കല്ലടിക്കോട്: നിർമ്മാണത്തിലെ അപാകത മൂലം അപകടങ്ങൾ നിത്യ സംഭവമായ പാലക്കാട്-കോഴിക്കോട് ദേശീയ പാതയിലെ പനയന്പാടത്ത് ഇന്നലെ രാവിലെ വീണ്ടും വാഹനാപകടം. പനയന്പാടം വളവിലാണ് ഏറ്റവും പുതിയ അപകടം. കാലത്ത് 9.30ഓടെ കോഴിക്കോടു നിന്നും പാലക്കാട് പോകുകയായിരുന്ന കെഎസ്ആർടിസി ബസും എതിരെ നിലന്പൂരിലേക്ക് പഴങ്ങൾ കയറ്റി പോകുകയായിരുന്ന പിക്കപ്പ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. പിക്കപ്പ് വാനിൽ രണ്ടുപേരും ബസിൽ മുപ്പതോളം പേരുമാണ് ഉണ്ടായിരുന്നത്. ഇരു വാഹനത്തിലുമായി ആറുപേരെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ തച്ചന്പാറ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബഷീർ (40), സെമീന (52), നിഖിൽരാജ് (31), ആശ (34), ഗിരീഷ്കുമാർ (41), ശ്രീരാജ് (34), അഫ്സൽ (42), ബിന്ദു (45), മുഹമ്മദ് മുസ്താഖ് (40), മുഹമ്മദ് നാസിക് (21), അബ്ദുൽസലാം (42) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബാക്കിയുള്ളവരെ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. പനയന്പാടം ഇറക്കത്തിൽ താഴെ…
Read Moreസുഹൃത്തിനെ വെടിവച്ചു കൊന്നു, പിന്നെ വിഷം കഴിച്ച ശേഷം മറ്റൊരു സുഹൃത്തിനെ വിളിച്ചറിയിച്ചു; മണ്ണാർക്കാട്ട് സംഭവിച്ചത്
പാലക്കാട്: മണ്ണാർക്കാട് തിരുവിഴാംകുന്ന് അന്പലപ്പാറയിൽ യുവാവ് വെടിയേറ്റു മരിച്ചതിനു പിന്നാലെ സുഹൃത്തിനെ വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി പത്തോടെയാണ് അന്പലപ്പാറ ക്ഷേത്രത്തിനു സമീപം പുഴയുടെ മറുകരയിലുള്ള തോട്ടത്തിലെ ഷെഡിൽ ഇരട്ടവാരി പറന്പൻ മുഹമ്മദാലിയുടെ മകൻ സജീർ എന്ന ഫക്രുദീനെ (24) വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാളുടെ സുഹൃത്ത് മഹേഷാണ് വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽ ആശുപത്രിയിലുള്ളത്. സജീറിനെ കൊലപ്പെടുത്തിയത് താനാണെന്ന് മഹേഷ് സുഹൃത്ത് സാദിഖിനെ ഫോണിൽ വിളിച്ച് അറിച്ചിരുന്നതായി പറയുന്നു. താൻ വിഷംകഴിച്ചുവെന്ന് മഹേഷ് പറഞ്ഞതായും സാദിഖ് പോലീസിനെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് മഹേഷിനെ അവശനിലയിൽ കണ്ടെത്തിയത്. സജീറും മഹേഷും ഒട്ടേറെ കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ഇതുസംബന്ധിച്ച അന്വേഷണം തുടരുകയാണ്.
Read Moreഎത്ര മഴ പെയ്താലും നിറയുകയുമില്ല, ഒരിക്കലും വറ്റുകയുമില്ല! അപൂർവ കാഴ്ചയായി ഒരു കിണർ; പ്രത്യേകതകള് ഇങ്ങനെ…
ഒറ്റപ്പാലം: അപൂർവ്വ കാഴ്ചയായി ഇങ്ങനെയും ഒരു കിണർ. കിണറുകളും,കുളങ്ങളും മറ്റ് ജലാശയങ്ങളും മണ്ണിട്ട് തൂർക്കുന്ന പുതിയ കാലത്തിനുള്ള മറുപടി കൂടിയാണ് ഈ പഴയ (പുതിയ ) കിണർ. മായന്നൂർ കണ്ടംചിറ കോളനിക്കു സമീപം ഒറ്റപ്പാലം തോട്ടക്കര അമീറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഉപയോഗരഹിതമായി കിടന്നിരുന്ന കിണറിനെ നവീകരിച്ചാണ് അദ്ദേഹം പുതുമോടി സമ്മാനിച്ചത്. മണ്ണുമാന്തിയന്ത്രം കൊണ്ട് ജലസേചനാവശ്യത്തിന് നവീകരിക്കവേ പുതിയരൂപം നൽകി കിണറിനെ വ്യത്യസ്ഥമാക്കാൻ ഉടമ തീരുമാനിക്കുകയായിരുന്നു. മണ്ണുമാന്തിയ വഴിയിൽ കരിങ്കൽ പടികൾ തീർത്തു. എത്ര മഴ പെയ്താലും നിറയാത്ത തരത്തിലായി കിണർ. പടിവാതിലിലൂടെ പുറത്തേക്ക് വെള്ളം ഒഴുകുമെന്നതിനാൽ കിണറിന്റെ രണ്ട് മീറ്റർ ഭാഗം മഴക്കാലത്തും നിറയാതെ കിടക്കും. പതിനൊന്ന് മീറ്റർ ആഴമുണ്ട് കിണറിന്. കരിങ്കല്ല് കെട്ടി നാലുഭാഗവും പടുത്തുയർത്തി. കിണറിൽ കരിങ്കല്ലു കൊണ്ട് പടുത്തു താഴോട്ട് ഇറങ്ങാൻ പടവുകളും ഉണ്ടാക്കി. കിണർ ഒരിക്കലും വറ്റുകയുമില്ല. കിണർ കാണാൻ ദിവസവും…
Read Moreഞാറുകൾ വെട്ടി നിരത്തി കുഞ്ഞൻ ഞണ്ടുകൾ; ദുരിതങ്ങൾക്ക് പുറമേ നെന്മാറയിൽ കർഷകരെ വെട്ടിലാക്കി ഞണ്ടിൻകൂട്ടവും
നെന്മാറ : ഒന്നാംവിള നടീൽ കഴിഞ്ഞ നെൽപ്പാടങ്ങളിൽ വെള്ളം കുറഞ്ഞതോടെ ഞണ്ടുകൾ പെരുകി. ചൂടും മഴ കുറവും നെൽപ്പടങ്ങളിൽ അമിതമായ രീതിയിൽ ചെറു ഞണ്ടുകൾ പെരുകാൻ ഇടയായി. നടീൽ കഴിഞ്ഞ നെൽച്ചെടികളുടെ മണ്ണിനോട് ചേർന്ന ഭാഗം മുറിച്ചിട്ട് നശിപ്പിക്കുകയാണ് ചെയ്യുന്നത്. പോത്തുണ്ടി, ചെട്ടിച്ചിപാടം, മരുതഞ്ചേരി, തുടങ്ങിയ പ്രദേശങ്ങളിലാണ് ഞണ്ട് ശല്യം രൂക്ഷമായത്. ഞണ്ടുകളുടെ ആക്രമണം വ്യാപകമായതോടെ നട്ട നെൽച്ചെടികൾ തമ്മിലുള്ള അകലം വർദ്ധിച്ച് ഒഴിവുകൾ വന്നുതുടങ്ങിയെന്ന് കർഷകർ പരാതിപ്പെടുന്നു. നട്ടു തീർന്ന് രണ്ടാഴ്ച കഴിയുന്നതോടെ പാടങ്ങൾ ചിനപ്പുകൾ പൊട്ടി ഇടതൂർന്ന് വളരേണ്ട സമയത്ത് മഴ ഇല്ലാതായതോടെ ഞണ്ട് ശല്യം രൂക്ഷമായി. ഞണ്ട് ശല്യം വർദ്ധിച്ചതോടെ ഞണ്ടിനെ നശിപ്പിക്കുന്നതിനായി കർഷകർ കീടനാശിനികൾ പ്രയോഗിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. അനുകൂല കാലാവസ്ഥയായതിനാൽ ഞണ്ടുകൾ അനിയന്ത്രിതമായി പെരുകിയതാണ് കർഷകർക്ക് ബുദ്ധിമുട്ടായത്. ഒന്നാംവിള കൊയ്തെടുത്തു കഴിഞ്ഞാൽ പാടശേഖരങ്ങളിൽ താറാവ് കൂട്ടം വന്നിറങ്ങുന്ന പതിവുണ്ട്. താറാവ്…
Read More