‘പാലക്കാട് : അട്ടപ്പാടി ഉൗരുകളിലെ വിദ്യാർഥികൾക്ക് ഓണ്ലൈൻ പഠനം സുഗമമാക്കുക ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഒപ്ടിക്കൽ ഫൈബർ കേബിൾ ഉപയോഗിച്ചുള്ള (എഫ്ടിടിഎച്ച്) അതിവേഗ ഇന്റർനെറ്റ് സൗകര്യമാണ് ഉൗരുകളിൽ ലഭ്യമാക്കുന്നത്. ആദ്യഘട്ടത്തിൽ കൽക്കണ്ടി മുതൽ ചിണ്ടക്കി വരെയുള്ള ചിണ്ടക്കി, ചിണ്ടക്കി ഒന്ന്, ചിണ്ടക്കി രണ്ട്, വീരന്നൂർ, കക്കുപടി താഴെ എന്നീ അഞ്ച് ഉൗരുകളിലാണ് ഇന്റർനെറ്റ് ലഭ്യമാക്കുക. ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചിണ്ടക്കി ഉൗരിലെ സാമൂഹിക പഠനമുറിയിൽ വി.കെ.ശ്രീകണ്ഠൻ എംപി നിർവഹിച്ചു. എംപി ഫണ്ടിൽ നിന്നുള്ള നാലരലക്ഷം രൂപ വിനിയോഗിച്ചാണ് ആദ്യഘട്ടത്തിൽ കേബിളുകൾ വലിക്കുന്നത്. പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള സാമൂഹിക പഠനം മുറി, ഡിടിഎച്ച് പഠന മുറികൾ എന്നിവിടങ്ങളിലാണ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്നത്. റവന്യൂ പട്ടികവർഗ്ഗ വികസനം വനം വകുപ്പുകളുടെ പങ്കാളിത്വത്തോടെ ബിഎസ്എൻഎൽ, കഐസ്ഇബി എന്നിവരുടെ സഹകരണത്തോടെയാണ്…
Read MoreCategory: Palakkad
കാട്ടാനകൂട്ടങ്ങളെ ഭയന്ന് തളികകല്ലിലെ ആദിവാസികൾ; വെറുതേ നോക്കുകുത്തിയായി വനം വകുപ്പ്
മംഗലംഡാം: കോളനിക്കു ചുറ്റും തന്പടിച്ചിട്ടുള്ള കാട്ടാനകൂട്ടങ്ങളെ ഭയന്ന് പുറത്തിറങ്ങാൻ ഭയപ്പെടുകയാണ് വനത്തിനകത്തെ തളികകല്ലിലെ ആദിവാസികൾ. ഉൾക്കാടുകളിൽ വനവിഭവങ്ങൾ ശേഖരിക്കാൻ ആഴ്ചകളും മാസങ്ങളും കാട്ടിനുള്ളിൽ തങ്ങുന്പോഴൊന്നും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് ഇവർ പറയുന്നത്. എന്നാൽ ഇപ്പോൾ കോളനിയിൽ അന്തിയുറങ്ങാൻ കഴിയാത്ത സ്ഥിതിയായി. ആനകളെ പേടിച്ച് താമസസ്ഥലങ്ങൾക്കു ചുറ്റും തീയിട്ടും പാട്ടകൊട്ടിയും കാവലിരുന്നുമാണ് രാത്രി കാലങ്ങൾ കഴിക്കുന്നത്. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ഇത്തരത്തിലുള്ള ആനശല്യം ഉണ്ടായിട്ടില്ലെന്നാണ് പൂർവ്വീകരായി വന്യമൃഗങ്ങൾക്കൊപ്പം കഴിയുന്ന ഇവർ പറയുന്നത്. എന്തുകൊണ്ടാണ് ആനകൾ ഇത്രയും അക്രമാസക്തരാകുന്നതെന്ന് ഇവർക്കും പിടികിട്ടുന്നില്ല. കുട്ടികളും പിടിയാനകളും കൊന്പൻമാരുമുള്ള കൂട്ടങ്ങളാണ് കോളനി വഴിയിലും വീടുകൾക്കു സമീപവുമെല്ലാം കറങ്ങുന്നത്. മനുഷ്യരെ കണ്ടാൽ പാഞ്ഞെത്തുകയാണ്. കോളനിക്കു ചുറ്റുമുണ്ടായിരുന്ന സോളാർ ഫെൻസിംഗ് തകർത്താണ് ആനകളെത്തുന്നത്. മുൻ കാലങ്ങളിലെല്ലാം വല്ലപ്പോഴും മാത്രമാണ് കോളനി പരിസരത്ത് ആനകൾ എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ രാത്രിയെന്നോ പകലെന്നോ മഴയോ വേനലോ വ്യത്യാസമില്ലാതെ പ്രദ്ദേശമാകെ ആനകൾ…
Read Moreഹൈക്കോടതി ഇടപെടൽ, 16 കോടിയുടെ നവീകരണവുമായി പയ്യനെടം റോഡിന് ശാപമോക്ഷം; ടാറിംഗ് പ്രവൃത്തികൾ ആരംഭിച്ചു
കുമരംപുത്തൂർ: മണ്ണാർക്കാട് എംഇഎസ് കോളേജ് പയ്യനെടം റോഡിൽ ടാറിംഗ് പ്രവൃത്തികൾ തുടങ്ങി. കഴിഞ്ഞ ദിവസമാണ് ടാറിങ് പ്രവൃത്തികൾ ആരംഭിച്ചത്. കുമരംപുത്തൂർ കല്ലടി ഇംഗ്ലീഷ് മീഡിയം സ്കൂൾ മുതൽ ബംഗ്ലാവുകുന്ന് വരെയാണ് ആദ്യഘട്ടത്തിലെ ടാറിംഗ്. അഴുക്കുചാൽ കീറുന്നതിനുപകരം റോഡിന് മുകളിൽ നിർമ്മിക്കുകയും തുടർന്ന് റോഡോരത്തുള്ളവർ ഒരു മീറ്ററിലധികം താഴ്ച്ചയിലാവുകയും ചെയ്തിരുന്നു. വിഷയം വിവാദമായതോടെ അഴുക്കുചാൽ നിർമാണത്തിൽ അശാസ്ത്രീയത ആരോപിച്ചു പരാതി നൽകുകയും കിഫ്ബി നിർമാണ പ്രവൃത്തികൾക്കു സ്റ്റോപ്പ് മെമ്മോ നൽകുകയുമായിരുന്നു. തുടർന്ന് ഒരു വർഷത്തിലേറെക്കാലം മുടങ്ങിക്കിടന്ന റോഡ് നവീകരണം ഹൈക്കോടതി ഇടപെടലിലൂടെയാണ് ഇപ്പോൾ പുനരാരംഭിച്ചത്. എംഇഎസ് കോളജ് പയ്യനെടം റോഡ് വിഷയത്തിൽ മൂന്നു തവണയാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്.10 കിലോമീറ്ററോളം വരുന്ന റോഡ് കിഫ്ബിയിൽ ഉൾപ്പെടുത്തി 16.5 കോടിരൂപ ചിലവഴിച്ചാണ് നിർമാണ പ്രവൃ ത്തികൾ നടക്കുന്നത്. കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ…
Read Moreകോവിഡ്കാലത്തും തിളക്കവുമായി ‘നൈവേദ്യ’ കർഷക കൂട്ടായ്മ; സമാഹരിച്ച 28 ടൺ പച്ചക്കറികൾ ദുരിതമനുഭവിക്കുന്നവർക്ക് നൽകി മാതൃകയായി
നെന്മാറ: കോവിഡ് കാലത്ത് “നൈവേദ്യ’കാർഷിക കൂട്ടായ്മയിലൂടെ കർഷകരിൽ നിന്നും പച്ചക്കറികൾ ശേഖരിച്ച് നിർധനർക്കും കോവിഡ് രോഗികൾക്കും ആദിവാസി മേഖലകൾക്കും നൽകിയത് 28 ടണ് പച്ചക്കറികൾ. ലോക് ഡൗണ് മൂലം പച്ചക്കറികൾക്ക് ശരിയായ വില ലഭിക്കാത്തതും വിറ്റുപോവാത്തതും കർഷകരെ സംബന്ധിച്ച് ദുരിതപൂർണ്ണമായിരുന്നു. ഈ പ്രതിസന്ധിക്ക് മാറ്റം വരുത്താനും കർഷകന് ന്യായമായ വില ലഭിക്കാനുമായാണ് സൗജന്യ പച്ചക്കറി വിപണന കേന്ദ്രമെന്ന ആശയം നിലവിൽ വന്നത്. വേലന്താവളം, വടകരപ്പതി, ഒഴലപ്പതി, ചിറ്റൂർ, കൊഴിഞ്ഞാന്പാറ, മണ്ണാർക്കാട്, കോങ്ങാട്, അയിലൂർ, നെന്മാറ, എലവഞ്ചേരി ഭാഗങ്ങളിലെ കർഷകരിൽ നിന്നുമാണ് ന്യായ വില കൊടുത്ത് നാടൻ പച്ചക്കറികൾ ശേഖരിച്ചത്. നെന്മാറ കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗും പാലക്കാട് ഇതിഹാസ് ഗ്രൂപ്പുമാണ് വിത്തിശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സ്ഥിതി ചെയ്യുന്ന നൈവേദ്യ പഴം,പച്ചക്കറി സംഭരണ വിതരണ കേന്ദ്രത്തിലാണ് കഴിഞ്ഞ രണ്ടുമാസമായി പദ്ധതി നടന്നു വരുന്നത്.…
Read Moreപിഡബ്ല്യുഡി വകുപ്പിന്റെ ചില കാര്യങ്ങൾ; രാവിലെ കോൺക്രീറ്റ് നിരത്തൽ; ഉച്ചയ്ക്കുശേഷം തോണ്ടൽ..!
വടക്കഞ്ചേരി: നമ്മുടെ പൊതുമരാമത്ത് വകുപ്പിന്റെ ഓരോരോ കാര്യങ്ങള്.റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ രാവിലെ രണ്ട് മൂന്ന് ലോഡ് കോണ്ക്രീറ്റ് മിശ്രിതം നിരത്തി ഉച്ചക്ക് ശേഷം അതെല്ലാം ജെ സി ബി കൊണ്ട് വന്ന് വാരിക്കൂട്ടി.മംഗലം ഗോവിന്ദാപുരം സംസ്ഥാന പാതയിൽ മംഗലം വില്ലേജ് ഓഫീസിനടുത്താണ് സംഭവം. ഇവിടെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമായിട്ടുള്ള സ്ഥലമാണ്.മഴ പെയ്താൽ റോഡിൽ വെള്ളം പൊങ്ങും.വെള്ളം ഒഴുകി പോകേണ്ട സ്ഥലത്ത് കെട്ടിടം ഉയർന്നപ്പോൾ വെള്ളത്തിന് പോകാൻ വഴിയില്ലാതായി. കെട്ടിട നിർമ്മാണത്തിന് അനുമതി നൽകിയവർ മഴക്കാലത്ത് വെള്ളം ഒഴുകാൻ ചാല് നില നിർത്തണമെന്ന കാര്യം ആലോചിച്ചതുമില്ല.മഴയിൽ വെള്ളം പൊങ്ങുന്പോൾ ഇവിടുത്തെ വ്യാപാരികൾ തന്നെ താല്ക്കാലികമായി ചാല് ഉണ്ടാക്കും. പിന്നേയും ചാല് മൂടി പോകും. ഇതാണ് സ്ഥിതി. എന്നാൽ നിനച്ചിരിക്കാതെ ഇന്നലെ രാവിലെ വെളളം കെട്ടി നിൽക്കുന്ന ഏകദ്ദേശം 40 മീറ്റർ ദൂരം ജെ സി…
Read Moreവലിച്ചുകെട്ടിയ ടാർപായയ്ക്കുള്ളിൽ ദുരന്തങ്ങളും പേറി ഈ കുടുംബം
ഒറ്റപ്പാലം: കഴിഞ്ഞ രണ്ട് മാസത്തിനിടെ അമ്മയും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന ഞെഴുവൻ കാട്ടിൽ അശോകന്റെ കുടുംബത്തിൽനിന്ന് മരണം കൂട്ടിക്കൊണ്ടുപോയത് പ്രിയപ്പെട്ട മൂന്നുപേരെയാണ്.അജയനെയും മകൾ സ്നേഹയെയും തനിച്ചാക്കി അജയന്റെ അമ്മ ദേവകി (66), ഭാര്യ പ്രസീത (36), മകൻ ആദർശ് (13) എന്നിവരാണ് രണ്ട് മാസത്തിനിടെ ഈ ലോകത്തുനിന്ന് യാത്രയായത്. കെട്ടിട നിർമാണത്തൊഴിലാളിയായ അജയൻ നഗരസഭയിലെ പിഎംഎവൈ ഭവനപദ്ധതിയിൽ വീടിന് അനുമതിയായതോടെയാണ് ഏഴുമാസംമുന്പ് നിലവിലെ വീട് പൊളിച്ചുമാറ്റി ഷെഡ്ഡുകെട്ടി താമസമാക്കിയത്.ആദ്യഗഡുവായി ലഭിച്ചതുകയും സ്വരുക്കൂട്ടിവെച്ചിരുന്ന തുകയും ചേർത്ത് തറയൊരുക്കി. സന്തോഷത്തോടെ ജീവിതം മുന്പോട്ട് പോകുന്നതിനിടെയാണ് അജയന്റെ മകൻ ആദർശ് കുഴഞ്ഞുവീണ് മരിക്കുന്നത്.മീറ്റ്ന സീനിയർ ബേസിക് സ്കൂളിൽ ഏഴാംക്ലാസ് വിദ്യാർഥിയായിരുന്ന ആദർശ് രാവിലെ വീട്ടുമുറ്റത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ശ്വാസതടസത്തിന് ചികിത്സയിലായിരുന്ന ആദർശിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മകന്റെ വിയോഗത്തിൽ മനംനൊന്തായിരുന്നു അജയന്റെ ഭാര്യ പ്രസീത ജീവനൊടുക്കിയത്. സഹധർമിണിയും മകനും വിട്ടുപിരിഞ്ഞതിന്റെ സങ്കടക്കടൽ ഉള്ളിലൊതുക്കി കഴിയുകയായിരുന്നു…
Read Moreഒരു ജനപ്രതിനിധിക്ക് ഒട്ടും ചേർന്നതല്ല ; മുകേഷ് എംഎൽഎ മാപ്പുപറയണമെന്നു എംപി
പാലക്കാട് : ഒറ്റപ്പാലത്തെ വിദ്യാർത്ഥിയോട് ഫോണിലൂടെ അപക്വമായും അപമര്യാദയായും ഭീഷണി സ്വരത്തിലും സംസാരിച്ച എം. മുകേഷ് എം എൽ എ പൊതുസമൂഹത്തോട് മാപ്പുപറയണമെന്ന് വി കെ ശ്രീകണ്ഠൻ എംപി.വിദ്യാർത്ഥിയുടെ ഒറ്റപ്പാലം പാലപ്പുറം മീറ്റ്നയിലുള്ള വീട് സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു അത്യാവശ്യ കാര്യത്തിന് വിളിക്കുകയാണെന്ന് പറഞ്ഞ വിദ്യാർത്ഥിയോട് കാര്യമെന്താണെന്ന് ചോദിക്കാനുള്ള മനുഷ്യത്വം കാണിക്കാതിരുന്നത് ഒരു ജനപ്രതിനിധിക്ക് ഒട്ടും ചേർന്നതല്ല. കുട്ടി മറ്റെന്തെങ്കിലും അപകടകരമായ സാഹചര്യത്തിലാണ് വിളിച്ചതിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നു. ഇതെല്ലാം കഴിഞ്ഞ് തന്റെ ഭാഗത്തുനിന്നുണ്ടായ പ്രവർത്തിയിൽ ഒരു ഖേദം പോലും പ്രകടിപ്പിച്ചില്ല. എന്നുമാത്രമല്ല മറ്റു പാർട്ടികൾ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന് പറഞ്ഞ് വെള്ള പൂശാനും മുകേഷ് ശ്രമിച്ചു. വിദ്യാർത്ഥിയുടെ അച്ഛൻ സിപിഎം പാർട്ടി പ്രവർത്തകനാണെന്ന് തെളിഞ്ഞതോടെ മുകേഷിന്റെ ഈ നാടകം പൊളിഞ്ഞിരിക്കുകയാണെന്ന് ശ്രീകണ്ഠൻ പറഞ്ഞു. ആ കുട്ടിക്കും സഹപാഠികൾക്കും പഠനത്തിന് ആവശ്യമായ എല്ലാവിധ സഹായങ്ങളും…
Read Moreസ്പായുടെ മറവിൽ അനാശാസ്യം! ഇവിടെ ജോലി ചെയ്തിരുന്ന അന്യസംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള അഞ്ചു യുവതികളെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റി
കോയന്പത്തൂർ : സ്പായുടെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. ഇവിടെ ജോലി ചെയ്തിരുന്ന അന്യസംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള അഞ്ചു യുവതികളെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റി. അവിനാശി റോഡിലെ എസ്.ആർ.കോംപ്ലക്സിൽ പ്രവർത്തിച്ചിരുന്ന മൂണ് ലൈറ്റ് സ്പായിലായിരുന്നു റെയ്ഡ്. ഉടമ ചെന്നൈ സ്വദേശി വിജയ് (32)നെ അറസ്റ്റു ചെയ്യുകയും സപായിലുണ്ടായിരുന്ന അസാം, നാഗലാന്റ് സ്വദേശികളായ യുവതികളെ ഷെൽട്ടർ ഹോമിലേക്കു മാറ്റുകയും ചെയ്തു. പീളമേട് പോലീസ് മസക്കാളി പാളയം എസ്പിഎസ് ഗ്രാന്റ് ഹോട്ടലിലെ സ്പായിൽ നടത്തിയ റെയ്ഡിൽ അനാശാസ്യം നടക്കുന്നത് കണ്ടെത്തിയതിനെ തുടർന്ന് സ്പാ ഉടമകളായ തിരുപ്പൂർ സ്വദേശിനികളായ രണ്ടു യുവതികളെ അറസ്റ്റു ചെയ്ത് ഇവിടെ ജോലി ചെയ്തിരുന്ന പുലിയക്കുളം, രത്ന പുരി സ്വദേശിനികളായ രണ്ടു യുവതികളെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.
Read Moreതടവുകാരുടെ അധ്വാനവും ജീവനക്കാരുടെ പ്രോത്സാഹനവും; പാലക്കാട് ജില്ല ജയിലിലെ മുന്തിരിയുടെ വിളവെടുപ്പ് തുടങ്ങി
മലന്പുഴ: പാലക്കാട് ജില്ല ജയിലിലെ മുന്തിരി തോട്ടത്തിൽ വിളഞ്ഞ മുന്തിരി പഴത്തിന്റെ വിളവെടുപ്പ് ജയിൽ സൂപ്രണ്ട് കെ.അനിൽകുമാറും സഹപ്രവർത്തകരും ചേർന്ന് നടത്തി. മുന്തിയതും നല്ല മധുരമുള്ളതുമായ ഇനമാണ് ഇതെന്ന് സൂപ്രണ്ട് പറഞ്ഞു.മുന്തിരിക്കു പുറമേ പേരക്ക, പപ്പായ, മാതള നാരങ്ങ, ഓറഞ്ച്, കരിന്പ്, ചോളം, തുടങ്ങിയവയും ജയിലിലെ പഴവർഗ്ഗ തോട്ടത്തിലുണ്ട്. വിവിധ ഇനം വാഴകൾ, പ്ലാവ്, വെണ്ട തുടങ്ങിയവയും പച്ചക്കറി, നെൽകൃഷി, പശുവളർത്തൽ എന്നിങ്ങനെ ഹരിതാഭമായാണ് ജയിൽ വളപ്പ് നിറഞ്ഞു നിൽക്കുന്നത്. ജയിൽ സൂപ്രണ്ടിന്റെ ആശയവും സഹപ്രവർത്തകരുടെ പിന്തുണയും തടവുകാരുടെ അധ്വാനവും സമന്വയിപ്പിച്ചപ്പോൾ നല്ലൊരു ഹരിത ഭൂമിയായി ജയിൽ കോന്പൗണ്ട് മാറി. നക്ഷത്ര വനം, ശലഭോദ്യാനം എന്നിവയും ഏറെ ശ്രദ്ധേയമാണ്. ബയോഗ്യാസ് പ്ലാന്റ് വഴി പചക വാതകം, സോളാർ പ്ലാന്റ് എന്നിവയും ജയിലിൽ വിജയകരമായി പ്രവർത്തിക്കുന്നു.
Read Moreഅടുത്തുണ്ടായിട്ടും തിരിഞ്ഞു നോക്കിയില്ലെന്ന് ആക്ഷേപം; വാഹനമിടിച്ചു പരിക്കേറ്റ മയിലിനു ചികിത്സ വൈകിപ്പിച്ച് വനപാലകർ
വടക്കഞ്ചേരി: ദേശീയ പാത അഞ്ചുമൂർത്തി മംഗലത്ത് അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ് കിടന്ന മയിലിന് അടിയന്തിര ചികിത്സ നൽകുന്നതിൽ വനപാലകർ അലംഭാവം കാട്ടിയതായി പരാതി. ഇന്നലെ രാവിലെ ഒന്പത് മണിയോടെയാണ് മംഗലം കിഴക്കേതറ എൽപി സ്കൂൾ ജംഗ്ഷനിൽ വാഹനം തട്ടി ചിറകിന് സാരമായ പരിക്കേറ്റത്. ആ സമയം അതുവഴി പോയ വാഹന യാത്രികർ മയിലിന് വെള്ളം കൊടുത്തും മുറിവിലെ ചെളിനീക്കം ചെയ്തും പ്രാഥമിക ശുശ്രൂഷ നൽകി. പിന്നീട് മയിലിന് സമീപത്തെ ചായകടയിലേക്ക് മാറ്റി. വിവരം രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള വനം വകുപ്പ് ഓഫീസിൽ അറിയിച്ചെങ്കിലും വാഹനം ഇല്ലെന്ന് പറഞ്ഞ് സ്ഥലത്തെത്തിയില്ല. പിന്നീട് പലരും വിളിച്ച് ശല്യപ്പെടുത്തിയപ്പോഴാണ് രണ്ട് മണിക്കൂർ കഴിഞ്ഞു മയിലിന് കൊണ്ട് പോകാൻ എത്തിയത്. അപ്പോഴേക്കും പെൺമയിൽ ഏറെ അവശനിലയിലുമായി.
Read More