പാലക്കാട്: പാലക്കാട് നഗരസഭാ കെട്ടിടത്തിനു മുകളിൽ ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ബാനർ ഉയർത്തിയ സംഭവത്തിൽ പോലീസ് കർശന നടപടികളിലേക്ക്. ബിജെപി കൗണ്സിലർമാരും പോളിംഗ് ഏജന്റുമാരുമടക്കം പത്തുപേർ പ്രതികളാകും. നഗരസഭാ സെക്രട്ടറിയുടെ പരാതിയിൽ ടൗണ് സൗത്ത് പോലീസ് ആണ് കേസെടുത്തത്. സംഭവം സംബന്ധിച്ച് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയോട് എസ്പി റിപ്പോർട്ട് തേടി. ഐപിസി 153 -ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. വിവിധ വിഭാഗങ്ങൾക്കിടയിൽ മതസ്പർധ വളർത്തുന്ന രീതിയിൽ പെരുമാറിയെന്നാണ് കേസ്. ജാമ്യം അനുവദിക്കാവുന്ന വകുപ്പാണ് ഇത്. ഒരു വർഷം വർഷം വരെ തടവുശിക്ഷ ലഭിക്കാം.ബുധനാഴ്ച വോട്ടെണ്ണൽ ദിനത്തിലായിരുന്നു സംഭവം. വോട്ടെണ്ണൽ നടക്കുന്ന സമയത്ത് നഗരസഭാ കെട്ടിടത്തിനു മുകളിൽ ജയ് ശ്രീറാം ഫ്ളക്സ് ഉയർത്തുകയായിരുന്നു. ഇതിനു മറുവശത്തായി പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയും ഫ്ളക്സും ഉയർത്തി. സംഭവം ശ്രദ്ധയിൽപെട്ട പോലീസ് എത്തിയപ്പോഴേയ്ക്കും ഫ്ളക്സ്…
Read MoreCategory: Palakkad
രണ്ടര പതിറ്റാണ്ട് കാലത്തെ സമര പോരാട്ടം; തളികക്കല്ല് ആദിവാസി കോളനിയിലേക്കുള്ള കാട്ടുചോല കടക്കാൻ പാലം നിർമാണം തുടങ്ങി
മംഗലംഡാം: രണ്ടര പതിറ്റാണ്ട് കാലത്തെ സമര പോരാട്ടങ്ങൾക്കൊടുവിൽ കടപ്പാറക്കടുത്ത് വനത്തിനകത്തുള്ള തളികക്കല്ല് ആദിവാസി കോളനി വഴിയിൽ പോത്തംതോട്ടിൽ കാട്ടുചോലക്ക് കുറുകെ പാലം നിർമ്മാണം തുടങ്ങി. പാലം നിർമ്മിക്കുന്ന ഭാഗത്തെ വലിയ പാറക്കല്ലുകൾ ഹിറ്റാച്ചിയുടെ സഹായത്തോടെ മാറ്റി പില്ലറുകൾക്കുള്ള കുഴിയെടുക്കലാണ് ഇപ്പോൾ നടക്കുന്നത്. 26 മീറ്റർ നീളം വരുന്നതാണ് കാട്ടുചോലക്ക് കുറുകെയുള്ള പാലം. നാല് പില്ലറുകളിലായാണ് നിർമ്മാണം. മൂന്നര മീറ്റർ ഉയരവും അതിൽ കൂടുതൽ വീതിയും പാലത്തിനുണ്ടാകും. തോടിന് മറുഭാഗത്ത് നിലവിലുള്ള റോഡിന്റെ കുത്തനെയുള്ള കയറ്റം കുറക്കുന്ന വിധം ചെരിഞ്ഞ നിലയിലാകും പാലം. സ്റ്റേറ്റ് നിർമ്മിതി കേന്ദ്രമാണ് പാലം നിർമ്മിക്കുന്നത്. പതിറ്റാണ്ടുകളേറെ കേടുകൂടാതെ നിലനിൽക്കും വിധമാണ് റോഡിന്റെയും പാലത്തിന്റെയും നിർമ്മാണമെന്ന് നിർമ്മിതികേന്ദ്രം റീജണൽ എൻജിനീയർ എം.ഗിരീഷ് പറഞ്ഞു. കോളനി ഭാഗത്തെ റോഡ് നിർമ്മാണം പൂർത്തിയായി. 560 മീറ്റർ ദൂരം കോണ്ക്രീറ്റിംഗ് നടത്തുകയായിരുന്നു. തിപ്പിലിക്കത്തിനും പോത്തം തോടിനും ഇടക്ക് 150…
Read Moreപാലക്കാട്- കോഴിക്കോട് ദേശീയപാതയിലെ സ്ഥിരം അപകടമേഖലയായി വട്ടമ്പലം
മണ്ണാർക്കാട്: പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ വട്ടന്പലം മേഖല സ്ഥിരം അപകടമേഖല ആകുന്നതായി പരാതി. ദേശീയ പാത വികസനത്തിന് ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ചിരിക്കുന്നത് കാരണമാണ് ഈ മേഖല അപകടമേഖല ആവുന്നത്. വട്ടന്പലം ജംഗ്ഷനിലും കുമരംപുത്തൂർ ഇടയിലുള്ള ഭാഗത്തെ വലിയ വളവാണ് അപകടമേഖല ആകുന്നത്. ഈ ഭാഗത്ത് ദേശീയപാത വികസനം നിർത്തിയിരിക്കുകയാണ്. ഇവിടെ അഞ്ച് അടിയോളം ഉയരത്തിലുള്ള കുന്ന് അണ് സ്ഥിതിചെയ്യുന്നത്. എതിരെ വരുന്ന വാഹനങ്ങളെ കാണുവാൻ പോലും കഴിയാത്ത രീതിയിലാണ് ഇവിടെ കുന്ന് സ്ഥിതി ചെയ്യുന്നത്. ഈ ഭാഗം ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തു പ്രദേശത്ത് സുഖമായ സഞ്ചാരസ്വാതന്ത്ര്യമാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഇവർക്കെല്ലാം റോഡിലെ ഈ കുന്ന് ഭീഷണിയാവുകയാണ്. കഴിഞ്ഞ നാല് മാസത്തോളമായി കരാർ കന്പനി ഈ അപകടമേഖല കണ്ടില്ലെന്ന് നടിക്കുകയാണ്. അധികൃതർ ഇടപെട്ട് ഈ…
Read Moreമാലിന്യം നിക്ഷേപിക്കരുതെന്ന് എഴുതിയിടത്ത് മാലിന്യ കൂമ്പാരം; നെന്മാറ ടൗൺ ചീഞ്ഞുനാറുന്നു;പരാതിയുമായി നാട്ടുകാർ
നെന്മാറ: മാലിന്യനീക്കം മുടങ്ങിയതോടെ നെന്മാറ ടൗൺ ചീഞ്ഞുനാറുന്നു. ബസ് സ്റ്റാന്റിന് സമീപമായി മംഗലം ഗോവിന്ദാപുരം പ്രധാന റോഡിൽ റോഡുവക്കിലാണ് മാലിന്യം കുന്നുകൂട്ടി ഇട്ടിരിക്കുന്നത്. പഞ്ചായത്ത് അധികൃതർ മാലിന്യം നിക്ഷേപിക്കരുതെന്നെഴുതിയ മുന്നറിയിപ്പു ബോർഡിനു കീഴെയാണ് പ്ലാസ്റ്റിക് കിറ്റുകളും കടലാസ് ഗ്ലാസുകളും ഒഴിഞ്ഞ പ്ലാസ്റ്റിക് കൂടുകളും ഒഴിഞ്ഞ മദ്യ കുപ്പികളും കുപ്പി ഗ്ലാസുകളും എന്നീ സർവ്വ മാലിന്യ നിക്ഷേപങ്ങളും കിറ്റുകളിലാക്കി മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. മാലിന്യ കൂന്പാരം കുന്നുകൂടിയ കാഴ്ച്ച പതിവാണ്. മാസങ്ങൾക്ക് മുന്പായി പഞ്ചായത്തുകൾ ഇവിടെ കുപ്പത്തൊട്ടികൾ സ്ഥാപിച്ചെങ്കിലും സാമൂഹ്യ ദ്രോഹികൾ കുപ്പത്തൊട്ടികൾ തീയിട്ടു നശിപ്പിച്ചു. ഇതിൽ നിന്നുള്ള ദുർഗന്ധം സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേയ്ക്ക് വഴിയാത്രക്കാർക്കും ഏറെ ദുസ്സഹമായി തീർന്നിരിയ്ക്കുന്നു. അവശിഷ്ടങ്ങൾ കൊത്തി സമീപത്തെ കിണറുകളിലും കുളങ്ങളിലും നിക്ഷേപിക്കുന്നതും ഇവിടെ പതിവു സംഭവമാണ്. മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പഞ്ചായത്ത് വാഹനം ഈ വഴിയെ വരാറുണ്ടെങ്കിലും മാലിന്യം ഉപേക്ഷിച്ചു പോകുന്നവർക്ക് സമയക്രമമില്ലാത്തത്…
Read Moreഇതു മണിയേട്ടൻസ് ചായക്കട; എല്ലാ പാർട്ടിക്കാർക്കും സ്വാഗതം
വണ്ടിത്താവളം: മാങ്ങോട്ട് മണിയേട്ടന്റെ ചായക്കടയിൽ രാഷ്ടീയ പാർട്ടികളുടെ പരസ്യ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത് നാട്ടുകാർക്ക് കൗതുക ദൃശ്യമായിരിക്കുകയാണ്. യുഡിഎഫ് ,എൽഡിഎഫ് ,ബിജെപി, എഐഎഡിഎംകെ എന്നിവയ്ക്കു പുറമെ സ്വതന്ത്ര സ്ഥാനാർത്ഥികളും പോസ്റ്ററുകളും കൊടികളും സ്ഥാപിച്ചിട്ടുണ്ട്. മണിയുടെ മകൻ ജോയ് ആണ് ചായക്കട നടത്തുന്നത്. സാധാരണ രാഷ്ട്രീയ പാർട്ടി കൾ പോസ്റ്റർ പതിക്കാൻ എത്തിയാൽ കടയുടമകൾ മുഖം തിരിക്കുകയാണ് പതിവ്. എന്നാൽ ജോയ് ഇതിൽ നിന്നും തികച്ചും വ്യത്യസ്തനാണ്. മത്സരാര്ത്ഥികൾ എത്തിയാൽ അവരുടെ രാഷ്ട്രീയം പ്രശ്നമേ അല്ല. അവർ പോസ്റ്റർ പതിക്കാനും കൊടി സ്ഥാപിക്കാനും സ്ഥലവും ഒരുക്കി കൊടുക്കും. അതോടൊപ്പം എല്ലാ സ്ഥാനാർത്ഥികൾക്കുംവിജയാശംസകളും നൽകാറുണ്ട് . ഇതുകൊണ്ടു തന്നെ അച്ചൻ മണിയുടെ പേരിൽ ജോയ് നടത്തുന്ന ചായക്കട മിക്ക രാഷ്ട്രീയക്കാരുടേയും പ്രിയകേന്ദ്രമായി മാറിക്കഴിഞ്ഞു.
Read Moreകാന്തളത്തു വീണ്ടും പുലിയിറങ്ങി; ആടിനെ കൊന്നു നിന്നു; കഴുത്തിന് കടിയേറ്റ് വളർത്തുനായ ഗുരുതരാവസ്ഥയിൽ
മംഗലംഡാം: നീണ്ട ഇടവേളക്കുശേഷം കാന്തളത്ത് പുലിയിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നു. മഴുപ്പേൽ മത്തായിയുടെ ആട്, മനക്കകുടി ജിജിയുടെ വളർത്തുനായ എന്നിവയെയാണ് പുലി ആക്രമിച്ചത്. ആടിനെ കൊന്ന് മാംസം തിന്ന് അവശിഷ്ടങ്ങൾ മാത്രമെ സ്ഥലത്ത് ശേഷിച്ചിട്ടുള്ളു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുള്ള വളർത്തുനായ മരണത്തോട് മല്ലടിച്ച് അവശനിലയിലാണ്. അര കിലോമീറ്റർ ദൂരത്തിനിടക്കാണ് രണ്ട് വീടുകളിൽ പുലിയുടെ ആക്രമണമുണ്ടായത്.അർധരാത്രി ഒരു മണിയോടെയാണ് പുലി നായയെ പിടിച്ചത്.ശബ്ദം കേട്ട് വീട്ടുക്കാർ ലൈറ്റിട്ടപ്പോൾ നായയെ ഉപേക്ഷിച്ച് പുലി ഓടി പോയി. ഏഴ് വർഷം മുന്പാണ് വീഴ്ലി ,കാന്തളം പ്രദ്ദേശങ്ങളിൽ പുലി ശല്യം രൂക്ഷമായിരുന്നത്. കാന്തളത്ത് കളത്തിൽ ശശീന്ദ്രന്റെ ആടിനെ കൊന്നായിരുന്നു തുടക്കം. തുടർന്ന് ഒരു ഡസനോളം വളർത്തുമൃഗങ്ങളെ പുലി വക വരുത്തി. ജനങ്ങളുടെ പ്രതിഷേധം ശക്തമായപ്പോൾ കൂട് സ്ഥാപിച്ച് വനം വകുപ്പ് രണ്ട് പുലികളെ പിടികൂടുകയുണ്ടായി. എന്നാൽ പിടികൂടുന്ന പുലികളെ നെല്ലിയാന്പതി തുടങ്ങിയ കാട്ടിൽ വിടുന്നതിനാൽ…
Read Moreകന്നിമാരിയിൽ യുവാവ് തലയ്ക്ക് വെടിയേറ്റ് മരിച്ച സംഭവം: ആത്മഹത്യ; പോലീസിന്റെ നിഗമനം ഇങ്ങനെ
ചിറ്റൂർ: കന്നിമാരിയിൽ യുവാവ് തലയ്ക്കു വെടിയേറ്റുമരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്. ഇന്നലെ വൈകുന്നേരം ആറോടെയാണ് കുറ്റിക്കൽചള്ള രാജന്േറയും കല്യാണിക്കുട്ടിയുടേയും മകൻ അജിത്തി (31) നെ വീട്ടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പട്ടഞ്ചേരി പഞ്ചായത്ത് പത്താം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയാണ് കല്യാണിക്കുട്ടി. കല്യാണിക്കുട്ടിയും രാജനും തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് പോയിരിക്കുകയായിരുന്നു. ഇവർ തിരിച്ചുവന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിനു സമീപത്തുതന്നെ വെടിവെക്കാൻ ഉപയോഗിച്ച പോയിന്റ് 315 റൈഫിളും കണ്ടെത്തി. രാജന്റെ പേരിലാണ് തോക്കിന്റെ ലൈസൻസ്. ഇവരുടെ ഏകമകനാണ് അജിത്ത്. ചിറ്റിലഞ്ചേരിയിൽ സ്വകാര്യ ലഹരിവിമുക്തികേന്ദ്രത്തിൽ ചികിത്സയിലായിരുന്ന അജിത്ത് നാലുദിവസം മുന്പാണ് വീട്ടിലെത്തിയത്. സംഭവത്തെക്കുറിച്ച് പോലീസിന്റെ നിഗമനം ഇങ്ങനെ: ബൈക്ക് മെക്കാനിക്ക് കൂടിയായ അജിത്ത് അമിതവേഗതയിൽ ബൈക്കോടിക്കുന്നത് ഹരമാക്കിയ ആളായിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ ദിവസം രക്ഷിതാക്കൾ ബൈക്ക് വീട്ടിൽ പിടിച്ചുവച്ചിരുന്നു. ഇതിൽ കടുത്ത നിരാശ ഇയാൾ പ്രകടമാക്കിയിരുന്നു. മീനാക്ഷിപുരം എസ്ഐ സി.കെ…
Read Moreപന്നിയ്ക്ക് വച്ച വൈദ്യുതി കെണിയിൽ വീണത് അജ്മൽ; റബർ തോട്ടിൽ മരിച്ച നിലയിൽ കണ്ട യുവാവിന്റെ മരണ കാരണം തേടിയ പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരം
വടക്കഞ്ചേരി: പുതുക്കോട് പാട്ടോലയിലെ റബർ തോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. അപ്പക്കാട് യാക്കൂബിന്റെ മകൻ അജ്മ (21) ലിന്റെ മരണവുമായി ബന്ധപ്പെട്ടാണ് നാല് പേർ അറസ്റ്റിലായത്. പുതുക്കോട് ചെറുകാഞ്ഞിരക്കോട് രതീഷ് (39), കുന്ന്തെരുവ് അബ്ദുൾ റഹ്മാൻ (19), അപ്പക്കാട് അൻഷാദ് (20), അപ്പക്കാട് ഷാഹുൽ ഹമീദ് (26) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത 16 കാരനും പ്രതിയാണ്. കാട്ടുപന്നിയെ പിടിക്കാൻ പ്രതികൾ ഒരുക്കിയ വൈദ്യുതി കെണിയിൽപ്പെട്ടാണ് അജ്മൽ മരണമടഞ്ഞത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടു കൂടി പ്രതികളിൽ രണ്ട് പേർ വൈദ്യുതിക്കെണിയൊരുക്കിയ സ്ഥലത്ത് പോയി നോക്കിയപ്പോൾ അജ്മൽ മരിച്ച് കിടക്കുന്നതാണ് കണ്ടത്. തുടർന്ന് ഒന്നാം പ്രതി രതീഷിന്റെ പെട്ടി ഓട്ടോയിൽ മൃതദേഹം കയറ്റി രണ്ട് കിലോമീറ്റർ അകലെയുള്ള പാട്ടോലയിലെ റബ്ബർ തോട്ടത്തിലുള്ള ചാലിൽ ഉപേക്ഷിക്കുകയായിരുന്നു.…
Read Moreവാടക വീട്ടിൽ നിന്നും കോവിഡ് പുറത്താക്കി; പണമില്ലാത്തതിനാൽ പുറമ്പോക്കിൽ ഷെഡ് കെട്ടി താമസം തുടങ്ങിയ വൃദ്ധ ദമ്പതികൾക്കുമേൽ ഇടിത്തിയായി ഷെഡ് കത്തിനശിച്ചു; എങ്ങോട്ട് പോകുമെന്നറിയാതെ ദമ്പതികൾ
അഗളി: ജീവിതസായാഹ്നത്തിലും പ്രതീക്ഷ കൈവിടാതെ നെയ്തുകൂട്ടിയ സ്വപ്നങ്ങളെല്ലാം ഒരു നിമിഷാർത്ഥത്തിനുള്ളിൽ കത്തി ചാന്പലായി ഈ വൃദ്ധ ദന്പതികൾക്ക്. കിലോമീറ്ററുകൾ നടന്ന് ശേഖരിക്കുന്ന ഈറ്റയും മുളയും തലയിലേറ്റി കൊണ്ടുവന്നു നെയ്തെടുത്ത കൊട്ട, മുറം, പനന്പ്, ചൂല് തുടങ്ങിയവയെല്ലാം അഗ്നി വിഴുങ്ങി. കോട്ടത്തറ ചന്തക്കടക്കടുത്ത് റോഡ് പുറന്പോക്കിൽ തട്ടികൂട്ടിയ ദുർബലമായ ഷെഡ് ആണ് ഇന്നലെ പുലർച്ചെ കത്തിയമർന്നത്. പട്ടികജാതി വിഭാഗക്കാരായ സരസ്വതി, ഷണ്മുഖൻ ദന്പതികൾക്കാണ് ഈ ദുർഗതി. ഉടുവസ്ത്രവും റേഷൻകാർഡുമൊഴികെ മറ്റെല്ലാം ചാന്പലായി. പതിനയ്യായിരം രൂപയും അഗ്നിക്കിരയായി. സംഭവസമയം ഷണ്മുഖൻ മാത്രമാണ് ഷെഡിൽ ഉണ്ടായിരുന്നത്. തീ ആളിപ്പടരുന്നത് കണ്ട് സമീപവാസികൾ എത്തിയാണ് ഉറങ്ങി കിടന്ന ഷണ്മുഖത്തെ രക്ഷിച്ചത്. എപ്രകാരമാണ് തീപിടുത്തമുണ്ടായതെന്ന് വ്യക്തമായ ധാരണയില്ല. സ്വന്തമായി വീടും സ്ഥലവുമില്ലാത്ത ദന്പതികൾ പല സ്ഥലങ്ങളിലായി വാടക വീടുകളിലാണ് താമസിച്ചു വന്നത്. കോവിഡ്19 ന്റെ ഭാഗമായി വരുമാനം നിലച്ച് വാടക കൊടുക്കാൻ മാർഗമില്ലാതെയായതോടെയാണ്…
Read Moreമക്കളെ ഉപേക്ഷിച്ച് മുങ്ങിയ വീട്ടമ്മയും കാമുകനും അറസ്റ്റിൽ; കുട്ടികൾ ഓണ്ലൈൻ പഠനം നടത്തുന്ന മൊബൈൽഫോണും കൊണ്ടുപോയിരുന്നു…
കുഴൽമന്ദം: പ്രായപൂർത്തിയാകാത്ത മൂന്നു കുട്ടികളേയും ഭർത്താവിനേയും ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ വീട്ടമ്മയെ പോലീസ് അറസ്റ്റു ചെയ്തു. കാമുകനും അറസ്റ്റിലായിട്ടുണ്ട്. തേങ്കുറുശി കരുമൻകാട് സ്വദേശിനിയായ മുപ്പത്തിനാലുകാരിയും മുപ്പത്തിയേഴുകാരനായ കാമുകനുമാണ് പോലീസ് പിടിയിലായത്. വീട്ടമ്മയ്ക്ക് 14 വയസുള്ള പെണ്കുട്ടിയും പന്ത്രണ്ട് വയസുള്ള ഇരട്ട ആണ്കുട്ടികളും ഉണ്ട്. കുട്ടികൾ ഓണ്ലൈൻ പഠനം നടത്തുന്ന മൊബൈൽഫോണും ഇവർ കൊണ്ടുപോയിരുന്നു. ഭർത്താവിന്റെ പരാതിയിലാണ് അറസ്റ്റ്. കുട്ടികളെ ഉപേക്ഷിച്ചുപോയതിനും ഇതിന് പ്രേരണ നല്കിയതിനുമാണ് കേസെടുത്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ ഇവരെ പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Read More