പാലക്കാട്: പോലീസ് വേഷത്തിലെത്തി വ്യവസായികളെ ആക്രമിച്ച് തട്ടിയെടുത്ത കാർ തമിഴ്നാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കോയന്പത്തൂർ കോവിൽപാളയം ദേശീയ പാതയോരത്തെ കുറ്റിക്കാട്ടിലാണ് കാർ കണ്ടെത്തിയത്. തമിഴ്നാട് പോലീസിൽനിന്നു വിവരം ലഭിച്ചതിനെതുടർന്ന് കേസ് അന്വേഷിക്കുന്ന കസബ പോലീസ്സംഘം കാർ ഏറ്റെടുത്തു. മരുതറോഡ് മലന്പുഴ ബ്ലോക്ക് പഞ്ചായത്തിനു സമീപം പന്ത്രണ്ടാം തിയതി പുലർച്ചെയാണ് സംഭവം. കുന്നത്തൂർമേട് ഇന്ദിരാനഗർ സ്വദേശിയായ നവനീത് (28), കാവിൽപ്പാട് ഉല്ലാസ്നഗർ സ്വദേശി മുനീർ (45) എന്നിവരെയാണ് പോലീസ് വേഷത്തിലെത്തിയവർ മർദിച്ച് കാർ തട്ടിയെടുത്തത്. ഇലക്ട്രോണിക്സ് ആൻഡ് പ്രിന്റിംഗ് കന്പനി നടത്തുന്ന ഇരുവരും ബിസിനസ് ആവശ്യത്തിനായി തിരുപ്പൂരിൽ പോയി മടങ്ങിവരുന്പോഴായിരുന്നു സംഭവം. രണ്ടുകാറുകളിലായാണ് അക്രമികൾ എത്തിയത്. പോലീസ് ആണെന്നു കരുതി കാർ നിർത്തി ചില്ലുതാഴ്ത്തിയപ്പോൾ കുരുമുളക് സ്പ്രേ മുഖത്തടിച്ച് മർദിച്ച് കാർ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. വളരെ ആസൂത്രിതമായാണ് കവർച്ച നടത്തിയതെന്ന് പോലീസ് പറഞ്ഞു. വ്യവസായികൾ തിരുപ്പൂരിലേക്ക് പോകുന്പോഴും…
Read MoreCategory: Palakkad
പോലീസ് വേഷത്തിലെത്തി ദേശീയപാതയിൽ കവർച്ച; കാറിൽ എത്തിയവരെ തടഞ്ഞ് നിർത്തി ക്രൂരമായി മർദിച്ചശേഷം കാറുമായി മുങ്ങി; അന്വേഷണം തമിഴ്നാട്ടിലേക്കും
പാലക്കാട്: പോലീസ് വേഷത്തിലെത്തി ദേശീയപാതയിൽ വ്യവസായികളെ ആക്രമിച്ച് കാർ തട്ടിയെടുത്ത സംഭവത്തിൽ തമിഴ്നാട് കേന്ദ്രീകരിച്ചും അന്വേഷണം ഉൗർജിതം. പ്രതികൾ കാട്ടുപാത കൊഴിഞ്ഞാന്പാറ വഴി തമിഴ്നാട്ടിലേക്കു കടന്നതായിരിക്കാമെന്ന സംശയത്തിലാണ് അന്വേഷണം സംസ്ഥാനത്തിനു പുറമെ തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചിരിക്കുന്നതെന്ന് കസബ പോലീസ് അറിയിച്ചു. സിസി ടിവി ഉൾപ്പെടെ പരിശോധിച്ച് പ്രതികളെ പിടിക്കുന്നതിനുള്ള ശ്രമത്തിലാണ് പോലീസ്. പ്രതികൾ ഉടൻ പിടിയിലാകുമെന്നു കസബ സിഐ എൻ.എസ് രാജീവ് അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് വ്യവസായികളായ കാവിൽപ്പാട് സ്വദേശി മുനീർ, കുന്നത്തൂർമേട് ഇന്ദിരാനഗർ നവനീത് എന്നിവരെ മരുതറോഡ് സ്ഥാപനത്തിനു സമീപം വച്ച് ചുവന്ന കാറിൽ പോലീസ് വേഷത്തിലെത്തിയ കവർച്ചാസംഘം തടഞ്ഞുനിർത്തി കാറിൽനിന്നു പുറത്തിറക്കി ആക്രമിച്ചത്. അബോധാവസ്ഥയിലായ ഇരുവരെയും റോഡിൽ തള്ളി കാറുമായി കടന്നുകളയുകയായിരുന്നു. പരിക്കേറ്റ ഇരുവരും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ വർഷം കേരള-തമിഴ്നാട് അതിർത്തിയിൽ സമാന സംഭവം നടന്നിരുന്നു.
Read Moreസമരത്തിന്റെ ശൈലിമാറ്റി നേരിട്ടുവരുന്നതിനു തടസമില്ല; വാളയാറിൽ മരിച്ച സഹോദരിമാരുടെ രക്ഷിതാക്കൾക്ക് സമരം നടത്തേണ്ട കാര്യമില്ലെന്ന് മന്ത്രി ഏ.കെ ബാലൻ
പാലക്കാട്: വാളയാറിൽ മരിച്ച സഹോദരിമാരുടെ രക്ഷിതാക്കൾക്ക് എപ്പോൾ വേണമെങ്കിലും തന്നെ വന്നുകാണാമെന്നു മന്ത്രി എ.കെ.ബാലൻ. അതിനായി മൂന്നുദിവസമെടുത്തു മാർച്ച് നടത്തേണ്ട കാര്യമില്ലെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. രക്ഷിതാക്കളുമായി നേരിട്ടു സംസാരിക്കുന്നതിന് യാതൊരു തടസവുമില്ല. കോവിഡ് കാലമായതിനാൽ കൂടുതൽ ആളുകൾ വരാൻ പാടില്ലെന്ന നിബന്ധന മാത്രമാണുള്ളത്. നേരിട്ടുകാണാമെന്നു സമരസമിതി നേതാവും സമ്മതം അറിയിച്ചു. സർക്കാർ ശ്രദ്ധിക്കേണ്ടതുണ്ടെങ്കിൽ അതും പറയാം. സമരത്തിന്റെ ശൈലിമാറ്റി നേരിട്ടുവരുന്നതിനു തടസമില്ല. പ്രക്ഷോഭം നടക്കുന്പോൾ അങ്ങോട്ടുപോയി കാണുന്നത് ഈ സാഹചര്യത്തിൽ ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
Read Moreമൂന്നു മൊക്ക് റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു; അണിക്കോട്ട്-മാഞ്ചിറ പാതയിലേക്ക് ബൈപ്പാസ് റോഡ് വേണമെന്ന് നാട്ടുകാർ
ചിറ്റൂർ: ആശുപത്രി ജംഗ്ഷനിലുള്ള മൂന്നു മൊക്ക് റോഡിൽ വാഹനങ്ങൾ മറികടക്കണമെങ്കിൽ ദുർഘടങ്ങളേറെയാണ്.ചിറ്റൂർ പോലീസ്സ്റ്റേഷനു 15 മീറ്റർ അകലെയാണ് ജംഗ്ഷനുള്ളത്. താലൂക്ക്ആശുപത്രിയിലേക്ക് വാഹന അപകടങ്ങളിൽ പരിക്കേറ്റവരെ കൊണ്ടുവരുന്ന ആംബുലൻസും മറ്റ് അഗ്നിശമന രക്ഷാസേന വാഹനങ്ങൾ എന്നിവ ഗതാഗതകുരുക്കിൽപ്പെടാറുണ്ട്. സ്ഥലത്ത് സിഗ്നൽ ലൈറ്റ് പദ്ധതി ഏർപ്പെടുത്തി വർഷം പലതു കഴിഞ്ഞിട്ടുണ്ടെങ്കിലും ഇതു വാഹനം ഓടിക്കുന്നവർക്ക് ഉദ്ദേശിക്കുന്ന ഫലം ലഭിക്കുന്നില്ല. വാഹനങ്ങളുടെ വേഗത കുറയ്ക്കുന്ന തരത്തിൽ മാത്രമാണ് സിഗ്നൽ ക്രമികരിച്ചിരിക്കുന്നത്. സ്ഥലത്തെ വ്യാപാര സ്ഥാപനങ്ങളുടെ മറവുകാരണം വളവു തിരിഞ്ഞെത്തുന്ന വാഹനങ്ങൾക്ക് എതിരെ വാഹനങ്ങൾ വരുന്നത് മുഖാമുഖം എത്തുന്പോഴാണ് അറിയുന്നത്. കച്ചേരിമേട് മിനി സിവിൽ സ്റ്റേഷനിലേക്ക് നിരവധി പേർ എത്തുന്ന വഴിയിലെ പ്രധാനകവലകൂടിയാണിത്.മുൻപ് ഈ സ്ഥലത്ത് ഒരു ഹോം ഗാർഡിനെ നിയോഗിച്ച് വാഹന സഞ്ചാരം നിയന്ത്രിച്ചിരുന്നു. സിഗ്നൽ ലൈറ്റ് സ്ഥാപിച്ചതോടെ ഹോം ഗാർഡിനെ തെപിൻവലിക്കുകയും ചെയ്തു. കൊഴിഞ്ഞാന്പാറ,അഞ്ചാംമൈൽ ,തത്തമംഗലം ഭാഗത്തു നിന്നു വരുന്ന…
Read Moreഅതിർത്തി ചെക്ക്പോസ്റ്റ് അധികൃതർക്ക് കൈക്കൂലി നല്കി കഞ്ചാവ് എത്തിക്കുന്നതായി ആക്ഷേപം
പാലക്കാട്: അതിർത്തി ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥർക്ക് വൻതുക കൈക്കൂലി നല്കി അയൽസംസ്ഥാനങ്ങളായ ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽനിന്നും കോടിക്കണക്കിന് രൂപയുടെ കഞ്ചാവ്, ലഹരി ഉത്പന്നങ്ങൾ ദിവസംതോറും ലോറികളിൽ കേരളത്തിലേക്ക് എത്തിക്കുന്നതായി കേരള കോണ്ഗ്രസ് യൂത്ത് ഫ്രണ്ട്-ജേക്കബ് ജില്ലാകമ്മിറ്റി ആരോപിച്ചു. കഴിഞ്ഞദിവസം ആന്ധ്രയിൽനിന്നും വ്യാപാരി ലോറിയിൽ കേരളത്തിലേക്ക് കൊണ്ടുവന്ന മൂന്നുകോടിയുടെ കഞ്ചാവ് അതിർത്തി ചെക്ക് പോസ്റ്റ് കടന്ന് പാലക്കാട് എത്തിയപ്പോൾ എക്സൈസ് അധികൃതർ പിടികൂടിയിരുന്നു. അതിർത്തി ചെക്ക് പോസ്റ്റുകളിലെ അധികൃതർ നടത്തുന്ന ഇത്തരം അഴിമതിയെപ്പറ്റി അന്വേഷിക്കാനോ ഇവരെ പിടികൂടാനോ സർക്കാരോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ തയാറാകാത്തതിൽ യോഗം പ്രതിഷേധിച്ചു. ഓരോദിവസവും രാപകൽവ്യത്യാസമില്ലാതെ കഞ്ചാവ് ലഹരി ഉത്പന്നങ്ങളുമായി നിരവധി ലോറികളാണ് അതിർത്തി ചെക്ക് പോസ്റ്റ് കടന്നുവരുന്നതെന്ന് യോഗം ആരോപിച്ചു. കേരളത്തിലെ ക്രമസമാധാനം തകർക്കുന്ന എല്ലാ മേഖലകളിലേക്കും കഞ്ചാവ് ലഹരി ഉത്പന്നങ്ങളും എത്തിക്കുന്നുണ്ടെന്നും സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്ക് ലഹരി ഉത്പന്നങ്ങൾ നല്കുന്നുണ്ടെന്നും വിദ്യാർത്ഥികൾ…
Read Moreനാടിനെ നടുക്കിയ കടമ്പഴിപ്പുറം ഇരട്ടകൊലപാതകത്തിനു നാലുവർഷം! പ്രതികളെ പിടികൂടുമോ? കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ശക്തം
ഒറ്റപ്പാലം: നാടിനെ നടുക്കിയ കടന്പഴിപ്പുറം ഇരട്ട കൊലപാതകം നടന്ന് നാലുവർഷം. പോലീസിനു പിറകേ കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചും പ്രതികളെ കണ്ടെത്താനാവാതെ ഇരുട്ടിൽ തപ്പുന്നതിനിടെ നാലാം വാർഷിക ദിനത്തിൽ ആക്ഷൻ കൗണ്സിലിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. കടന്പഴിപ്പുറം കണ്ണകുറുശി ചീരാപ്പത്ത് വടക്കേക്കര ഗോപാലകൃഷ്ണൻ (62), ഭാര്യ തങ്കമണി (52) എന്നിവരാണ് കൊല്ലപ്പെട്ടത്. നാലാംവാർഷികമായ ഈമാസം 15നാണ് പ്രതിഷേധ പരിപാടി. കൊലപാതകം നടന്ന കണ്ണുകുറിശി ചീരപ്പത്ത് വീട്ടിൽനിന്ന് കടന്പഴിപ്പുറം ആശുപത്രി പരിസരംവരെ ജനകീയ ബൈക്ക് റാലി സംഘടിപ്പിക്കും. തുടർന്ന് കടന്പഴിപ്പുറം ജംഗ്ഷനിൽ പ്രതിഷേധസംഗമവും ഒരുക്കും. വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രമുഖർ പങ്കെടുക്കും.നാലുവർഷമായിട്ടും പ്രതികളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കേസന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നാണ് ആക്ഷൻ കൗണ്സിലിന്റെ ആവശ്യം. 2016 നവംബർ 15-നാണ് വൃദ്ധദന്പതികളെ വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചായിരുന്നു കൊലപാതകം. മക്കൾ…
Read Moreഇരുചക്രവാഹനങ്ങളിലെ പിന്സീറ്റ് യാത്രക്കാരും ഹെല്മറ്റ് ധരിച്ചില്ലെങ്കില് ഇനി പണികിട്ടും! കർശന പരിശോധനയുമായി മോട്ടോർ വാഹനവകുപ്പ്
മണ്ണാർക്കാട്: ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാരും ഹെൽമറ്റ് ധരിക്കണമെന്ന നിയമ ഭേദഗതിയുടെ പശ്ചാത്തലത്തിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം മണ്ണാർക്കാട് താലൂക്കിലും പരിശോധന കർശനമാക്കി. എൻഫോഴ്സമെന്റ് ആർടിഒ വി.എ.സഹദേവന്റെ നിർദേശാനുസരണം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രവികുമാറിന്റെ നേതൃത്വത്തിൽ എഎംവിഐമാരായ എം.അനിൽകുമാർ, എം.പി.മുകേഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്. ആദ്യം നഗരം കേന്ദ്രീകരിച്ചുള്ള പരിശോധന പിന്നീട് ഗ്രാമീണ മേഖലയിലേക്കും കൂടി വ്യാപിപ്പിക്കാനാണ് നീക്കം. ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റിൽ യാത്ര ചെയ്യുന്നവരും നിർബന്ധമായും ഹെൽമറ്റ് ധരിക്കണം. പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റില്ലെങ്കിൽ വാഹനം ഓടിക്കുന്ന വ്യക്തിയുടെ ലൈസൻസ് ആദ്യതവണ മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്യും. ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കാനാണ് ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന നിയമത്തിലെ നിർദേശം. ഈവർഷം ഒക്ടോബർവരെ താലൂക്കിലുണ്ടായ വാഹനാപകടത്തിൽ മരിച്ച 15 പേരിൽ 11 പേരും ഇരുചക്ര വാഹനയാത്രക്കാരാണ്. ഈ സാഹചര്യത്തിൽ ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാരുടെ സുരക്ഷിതത്വം കൂടി ഉറപ്പാക്കാൻ…
Read Moreവാളയാർ പീഡനം; കോടതി വിട്ടയച്ച പ്രതിയുടെ ആത്മഹത്യയിൽ ദുരൂഹതയെന്ന് വാളയാർ നീതി സമരസമിതി
പാലക്കാട്: പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തിൽ പെണ്കുട്ടികൾ മരണപ്പെട്ട കേസിലെ പ്രതികളിലൊരാളായിരുന്ന ചേർത്തല വയലാർ കടപ്പള്ളി പ്രദീപ്കുമാർ (36) വീട്ടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് വാളയാർ നീതി സമരസമിതി ആരോപിച്ചു. സാന്പത്തികവിഷമം മൂലവും കുറ്റബോധം മൂലവുമാണ് ആത്മഹത്യയെന്ന പ്രചരണം ശരിയല്ല. കഴിഞ്ഞ ദിവസങ്ങളിൽ വാളയാറിൽ നടന്ന സമരത്തിൽ കേസിലെ ആറാമതൊരു വ്യക്തിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ കുട്ടികളുടെ അമ്മ നടത്തിയിരുന്നു. ഇയാളിലേക്ക് അന്വേഷണം എത്താതിരിക്കാൻ പ്രദീപ്കുമാറിനെ ഇല്ലാതാക്കിയതായാണ് സംശയമെന്ന് സമരസമിതി ആരോപിച്ചു.മൂത്ത കുട്ടി മരിച്ചകേസിലെ മൂന്നാം പ്രതിയും ഇളയ പെണ്കുട്ടി മരിച്ച കേസിലെ രണ്ടാം പ്രതിയുമായിരുന്നു പ്രദീപ് കുമാർ. 2019 ഒക്ടോബർ അഞ്ചിന് വിചാരണകോടതി ഇയാളെ വെറുതെ വിട്ടു. പ്രതികളെ കുറ്റവിമുക്തരാക്കിയത് വിവാദമായിരുന്നു. ഹൈക്കോടതി വീണ്ടും കേസ് പരിഗണിക്കുന്നതിനിടെയാണ് പ്രദീപ്കുമാറിന്റെ മരണം. കേസിലെ ആറാമനെ രക്ഷിക്കാനായി മറ്റ് പ്രതികളെ ഇല്ലാതാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ഇവർക്ക് സംരക്ഷണം നല്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. പ്രതികൾക്ക് ശിക്ഷ…
Read Moreതുലാമഴ കനിഞ്ഞു; വെള്ളം ഒഴുകി പോകാതെ പാടത്ത് കെട്ടി നിർത്തി ഉഴുതു മറിച്ചു; നടീൽ സജീവം
നെന്മാറ: മഴ സഹായിച്ചതോടെ പാടശേഖരങ്ങളിൽ വെള്ളമെത്തിയതിനാൽ നടീൽ സജീവമായി. നെന്മാറ,അയിലൂർ കൃഷിഭവനുകീഴിലെ പാടശേഖരങ്ങളിലാണ് ഇപ്പോൾ നടീൽനടത്തുന്നത്. കഴിഞ്ഞ ദിവസം ലഭിച്ച നല്ല മഴയിൽ വെള്ളം കെട്ടി നിർത്തി ഉഴുതു മറിച്ചാണ് കർഷകർ നടീൽതുടങ്ങിയത്. കോവിഡ് കാലമായതോടെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷാമം മൂലം ഇത്തവണ നാട്ടിലെ സ്ത്രീ തൊഴിലാളികളാണ് നടീൽ നടത്തുന്നത്. കഴിഞ്ഞ ഒന്നാം വിള കൃഷിപണിക്കും അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷാമം മൂലം കർഷകർ ഏറെ വലഞ്ഞിരുന്നു. അതിനു മുന്പായി ബംഗാളികളെയാണ് കർഷകർ കൂടുതലും ആശ്രയിക്കുന്നത്. അയിലൂർ, കയ്പഞ്ചേരി, കണ്ണിയമംഗലം, തിരുവഴിയാട് പാടശേഖരത്തിൽ കഴിഞ്ഞ ദിവസങ്ങളായി തൊഴിലുറപ്പു തൊഴിലാളികൾ പാടശേഖരങ്ങളിലെ വരന്പുപണികൾ നടത്തുന്നത് കർഷകർക്ക് അശ്വാസമായി. 24 ദിവസം മൂപ്പെത്തിയ പൊൻമണിയെന്നയിനം നെൽച്ചെടികളാണു നടുന്നതെന്നു ഇടിയംപ്പൊറ്റ മുരളീധരൻ എന്ന കർഷകൻ പറഞ്ഞു. ചില ഭാഗങ്ങളിൽ കർഷകർ നെൽപ്പാടങ്ങളിൽ കർഷകർ ഞാറ്റടി തയ്യാറാക്കുന്ന പണികളും തകൃതിയിൽ നടക്കുന്നുണ്ട്. പോത്തുണ്ടി വെള്ളം…
Read Moreപിന്നിൽ നിന്ന് കുത്തുന്ന സി സമീപനം തിരിച്ചറിയണം ; സ്ഥാനാർഥി നിർണയത്തിൽ സിപിഎം ജോസ് വിഭാഗത്തിനു സീറ്റ് നിഷേധിക്കുന്നെന്ന് ആക്ഷേപം
വടക്കഞ്ചേരി: മുന്നണി പ്രവേശന ധാരണകൾക്ക് വിരുദ്ധമായി കേരള കോണ്ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി പട്ടികയിൽ ഇടതുമുന്നണി സീറ്റ് നിഷേധിക്കുന്നതായി പരാതി. ഓരോവാർഡിലും സ്ഥാനാർത്ഥികളെ വരെ തീരുമാനിച്ച് പിന്നീട് സീറ്റ് ചർച്ച എന്ന പേരിൽ വിളിച്ച് വരുത്തി അപഹാസ്യരാക്കുന്ന സമീപനമാണ് ഇടതു മുന്നണി പ്രത്യേകിച്ച് സിപിഎം ചെയ്യുന്നതെന്നാണ് ജോസ് പക്ഷം നേതാക്കളുടെ ആരോപണം. കത്തോലിക്കാ വിഭാഗം ആളുകൾ കൂടുതലായി അധികാരസ്ഥാനങ്ങളിലെത്തിയാൽ അത് തങ്ങൾക്ക് ദോഷകരമാകുമെന്ന വിലയിരുത്തലിന്റെ ഭാഗം കൂടിയാണ് ഈ സീറ്റ് നിഷേധിക്കലിനെ കേരള കോണ്ഗ്രസ് നേതാക്കൾ കാണുന്നത്. പുറമേക്ക് ന്യൂനപക്ഷ സ്നേഹികളാണെന്ന് കാണിച്ച് പിന്നിൽ നിന്ന് കുത്തുന്ന സിപിഎം സമീപനം തിരിച്ചറിയണം.ബിജെപിയുടെ പേരുപറഞ്ഞ് അധികാരങ്ങളിൽ തുടരാനുള്ള വ്യാമോഹം ഇക്കുറി തിരിച്ചടിയാകുമെന്നാണ് കേരള കോണ്ഗ്രസ് നൽകുന്ന മുന്നറിയിപ്പ്. നിലവിൽ കേരള കോണ്ഗ്രസിനുള്ള സീറ്റുകൾ ജോസ് പക്ഷത്തിന് നൽകണമെന്നാണ് എൽ ഡി എഫിന്റെ…
Read More