മണ്ണാർക്കാട് : തത്തേങ്ങലം മലയടിവാരത്ത് കരിങ്കുരങ്ങിനെയും മലയണ്ണാനെയും വേട്ടയാടിയ കേസിൽ ഏഴാം പ്രതിയായ പുലാമന്തോൾ വളപുരം അബ്ദുറഹ്്മാൻ (60 ) നെ വനം വകുപ്പ് അറസ്റ്റുചെയ്തു. കഴിഞ്ഞവർഷമാണ് രണ്ടു മലയണ്ണാനെയും രണ്ടു കരിങ്കുരങ്ങിനെയും വേട്ടയാടിയ കേസിൽ വനംവകുപ്പ് 21 പേർക്കെതിരെ കേസെടുത്തത് .ഇതിൽ 18 പേർ പിടിയിലായി. ഇനി മൂന്നു പേർ കൂടി പിടിയിൽ ആകാനുണ്ട്. വേട്ടയാടാൻ തോക്കിന് ഉപയോഗിക്കാനുള്ള തിര എത്തിച്ചു കൊടുക്കുകയാണ് ഇയാൾ ചെയ്തിരിക്കുന്നത്. ഇയാൾക്ക് ലൈസൻസുള്ള തോക്കുണ്ട്. ഇതിന്റെ മറവിലാണ് തിര വിൽപ്പന നടത്തുന്നത്. പ്രതിക്കെതിരെ വന്യമൃഗ സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.പ്രതിയെ അറസ്റ്റ് ചെയ്ത് തെളിവെടുപ്പ് നടത്തി കോടതിയിൽ ഹാജരാക്കി. മണ്ണാർക്കാട് ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഇൻ ചാർജ്ജ് ആർ.സജീവ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ .കെ.രാജേഷ് ബീറ്റ് ഓഫീസർ, എസ്.ഷിജി എന്നിവരാണ് പ്രതിയെ പിടികൂടിയത്. ശേഷിക്കുന്ന പ്രതികൾക്കായി വനംവകുപ്പ്…
Read MoreCategory: Palakkad
കുടുംബശ്രീ വായ്പാ തട്ടിപ്പ് : സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയും കൂട്ടാളിയും പോലീസ് പിടിയിൽ
നെന്മാറ: കുടുംബശ്രീ വായ്പ തട്ടിപ്പിൽ ഒളിവിൽ കഴിയുന്ന സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി പോലീസ് കസ്റ്റഡിയിൽ. സിപിഎം മാട്ടുപ്പാറ ബ്രാഞ്ച് മുൻ സെക്രട്ടറി വി.അനിൽ കുമാറും, ഇദ്ദേഹത്തിന്റെ ഫാം നോക്കിയിരുന്ന കുമാർ എന്നിവരെയാണ് നെന്മാറ പോലീസ് കസ്റ്റഡിയിലെടുത്തത്. ജൂണ് 26 നാണ് പോലീസ് കുടുംബശ്രീ വായ്പ തട്ടിപ്പിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഒന്നാം പ്രതിയായ അനിൽകുമാർ ഒളിവിൽ പോയത്. ഇതെ തുടർന്ന് രണ്ടാം പ്രതിയായ കുടുംബശ്രീ ചെയർപേഴ്സണ് റീനാ സുബ്രഹ്മണ്യനെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ജയിലിൽ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസമാണ് ഇവർക്ക് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചത്.വക്കാവിലെ പാർട്ടി അംഗങ്ങളായ 20 കുടുംബശ്രീ അംഗങ്ങൾക്ക് വായ്പ ലഭ്യമാക്കി നൽകിയതിൽ നിന്ന് 63 ലക്ഷം രൂപയാണ് തട്ടിപ്പ് നടത്തിയതായി പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്. കുടുംബശ്രീ യൂണിറ്റുകൾക്ക് വാഴകൃഷി നടത്തുന്നതിനായി സ്ഥലം ശരിയാക്കി…
Read Moreകഞ്ചിക്കോട് വിഷമദ്യദുരന്തം : മരണം അഞ്ചായി; ദ്രാവകം എന്തെന്നറിയാൻ രാസപരിശോധന
പാലക്കാട്: കഞ്ചിക്കോട് ചെല്ലങ്കാവ് കോളനിയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വിഷമദ്യദുരന്തത്തിൽ മദ്യത്തിൽ കലർന്ന വിഷദ്രാവകം എന്തെന്നറിയാൻ രാസപരിശോധന നടത്തും. മൂന്നു ദിവസത്തിനുള്ളിൽ പരിശോധനാ ഫലം ലഭിക്കുമെന്നാണ് സൂചന. സാനിറ്ററൈസറാണോ വ്യാജച്ചാരായമാണോ എന്ന് ഇതുവരെ കണ്ടെത്താൻ കഴിയാത്തതിനാലാണ് രാസപരിശോധന നടത്തുന്നത്. കോളനിയിലെ രാമൻ (52), അയ്യപ്പൻ (55), അയ്യപ്പന്റെ മകൻ അരുണ് (22), ശിവൻ (45), ശിവന്റെ സഹോദരൻ മൂർത്തി (33) എന്നിവരാണ് മരിച്ചത്. ഇതിൽ രാമൻ ഞായറാഴ്ച രാവിലേയും അയ്യപ്പൻ ഉച്ചയോടെയുമാണ് മരിച്ചത്. ശിവൻ ഇന്നലെ പുലർച്ചെ വീട്ടിൽ മരിച്ചു. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മൂർത്തി ഇന്നലെ ഉച്ചയോടെ ആശുപത്രിയിൽനിന്ന് ഇറങ്ങിപ്പോകുകയും സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് തളർന്നുവീണ് മരിക്കുകയുമായിരുന്നു. സ്ത്രീകളടക്കം ഒന്പതുപേരാണ് ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലുള്ളത്. ഞായറാഴ്ച രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. പുലർച്ചെ ആറിന് മരിച്ച രാമന്റെ ശവസംസ്ക്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയവർ ശിവന്റെ വീട്ടിൽനിന്നു മദ്യം കഴിക്കുകയായിരുന്നു. ഇവരാണ്…
Read Moreപച്ചതുരുത്ത് സംരക്ഷണവുമായി നാലംഗ വിദ്യാർഥിനികളുടെ സൈക്കിൾ സവാരി; ശുചിത്വ സന്ദേശം കൂടുതൽ ആളുകളിലെത്തിക്കുകയെന്ന ലക്ഷ്യം
ഫ്രാൻസിസ് തയ്യൂർവടക്കഞ്ചേരി: പുഴയോരങ്ങളിലെ പച്ചതുരുത്തുകളുടെ സംരക്ഷണവുമായി നാലംഗ വിദ്യാർത്ഥിനി സംഘത്തിന്റെ സൈക്കിൾ സവാരി. മംഗലം, മൂച്ചിതൊടി എന്നീ രണ്ട് പച്ച തുരുത്തുകളുടെ സംരക്ഷണ ദൗത്യവുമായാണ് അർച്ചനയും ശ്രുതിയും അഞ്ജനയും ആസ്മിയും രംഗത്തുള്ളത്. ഏഴാംക്ലാസിലും ഒന്പതിലും പ്ലസ് ടുവിനും പഠിക്കുന്നവരാണ് ഇവർ. അഞ്ചുമൂർത്തിമംഗലം മൂച്ചിതൊടി സ്വദേശികളായ ഇവർ പ്രദേശത്തെ ഹരിത കാർഷിക ക്ലബ് കുടുംബങ്ങളിൽ നിന്നുള്ളവരാണ്. ദിവസവും രാവിലെ ഏഴിന് ഇവർ സൈക്കിൾ യാത്ര തുടങ്ങും. പ്രകൃതിയെ അടുത്തറിയുന്നതിനൊപ്പം ശുചിത്വ സന്ദേശം കൂടുതൽ ആളുകളിലെത്തിക്കുകയെന്ന ലക്ഷ്യം കൂടി മുന്നിൽ കണ്ടാണ് വിദ്യാർത്ഥിനികളുടെ ഈ പ്രഭാത യാത്ര. തുരുത്തുകളിൽ ആടുമാടുകളോ സാമൂഹ്യവിരുദ്ധരോ അതിക്രമിച്ച് കടന്നാൽ ഇവർ ബന്ധപ്പെട്ടവരെ വിവരമറിയിച്ച് ശിക്ഷാനടപടി സ്വീകരിക്കും. ജീവജാലങ്ങളുടെ ആവാസവ്യവസ്ഥകൾ മനസിലാക്കുന്നതിനും പക്ഷി നിരീക്ഷണത്തിനും ഇവർ സമയം കണ്ടെത്തുന്നും. രാവിലെയുള്ള സൈക്കിൾ സവാരി നല്ലൊരു വ്യായാമം കൂടിയാണെന്ന് കുട്ടികൾ പറയുന്നു. പച്ചതുരുത്തിന്റെ കിഴക്കഞ്ചേരി ഡിവിഷൻ റിസോഴ്സ്…
Read Moreനിലവിളിച്ചാൽ പോലും ആരും കേൾക്കാനില്ല, കാട്ടാനയുണ്ട് സൂക്ഷിക്കുക! പോത്തുചാടിക്കും പനംങ്കുറ്റിക്കും ഇടക്കുള്ള രണ്ട് കിലോമീറ്റർ ദൂരം അപകടകരം
വടക്കഞ്ചേരി: വാൽകുളന്പ് പനംങ്കുറ്റി വഴി മേരിഗിരി പന്തലാം പാടം മലയോരപാതയിലൂടെ യാത്ര ചെയ്യുന്നവർ സൂക്ഷിക്കണം. ഈ പാതയിൽ ആളൊഴിഞ്ഞ ഭാഗത്ത് ഏത് സമയവും കാട്ടാനകൂട്ടം ഇറങ്ങി ആക്രമണമുണ്ടാകും. പോത്തുചാടിക്കും പനംങ്കുറ്റിക്കും ഇടക്കുള്ള രണ്ട് കിലോമീറ്റർ ദൂരമാണ് ഏറെ അപകടകരം. കയറ്റവും വീടുകളോ മറ്റു ആൾ സഞ്ചാരമോ ഇല്ലാത്ത സ്ഥലമാണ്.നിലവിളിച്ചാൽ പോലും ആരും കേൾക്കാനില്ല. ആനയിറക്കമുള്ള സ്ഥലം സൂക്ഷിക്കണം എന്ന മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് വനംവകുപ്പും ജീവനും കർഷകരുടെ വിളകൾക്കും പുല്ല് വിലയാണ് കല്പിക്കുന്നത്. പോത്തുചാടിയിൽ ഫോറസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നുണ്ടെങ്കിലും റോഡിലേക്ക് ആനയിറങ്ങിയാൽ പിന്നെ അവരും പുറത്തിറങ്ങില്ല. ഓഫീസിനു ചുറ്റും കിടങ്ങ് കുഴിച്ചാണ് വനപാലകർ സംരക്ഷണം തീർത്തിട്ടുള്ളത്. ആനകളെ ഉപദ്രവിക്കാതിരുന്നാൽ മതി അവ ഒന്നും ചെയ്യില്ലെന്ന് പറയുന്ന വനപാലകരാണ് ഇത്തരത്തിൽ താമസസ്ഥലത്തിനു ചുറ്റും എട്ടടി താഴ്ചയിൽ കിടങ്ങുണ്ടാക്കി വന സംരഷണം നടത്തുന്നത്. ആനയിറങ്ങി വാഹന യാത്രികർക്കു നേരെ ആക്രമണം…
Read Moreവീര്യം കൂട്ടാനായി വ്യാജ വസ്തുക്കൾ ഉപയോഗിച്ചിരുന്നോ? സാനിറ്റൈസര് കലക്കിക്കുടിച്ചു; മൂന്നു പേർ മരിച്ചു; മൂന്നു പേർ കൂടി ചികിത്സയിൽ
പാലക്കാട്: വാളയാറിൽ വ്യാജമദ്യം കഴിച്ച് മൂന്നു മരണം. വാളയാർ പയറ്റുകാട് കോളനിയിലെ രാമൻ (65), അയ്യപ്പൻ (63), ശിവൻ (45) എന്നിവരാണ് മരിച്ചത്. ഇതിൽ രാമൻ ഇന്നലെ ഉച്ചയ്ക്കും അയ്യപ്പൻ വൈകുന്നേരവും ശിവൻ ഇന്നു രാവിലെയുമാണ് മരിച്ചത്. മൂന്നുപേരും മരണമടഞ്ഞതിനെ തുടർന്നാണ് വ്യാജമദ്യമാണോ എന്ന് നാട്ടുകാർക്ക് സംശയമുണ്ടായത്. ഇവർ ഇന്നലെ സംഘം ചേർന്ന് മദ്യപിച്ചിരുന്നു. വീര്യം കൂട്ടാനായി ഏതെങ്കിലും രീതിയിലുള്ള വ്യാജ വസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിച്ചുവരുന്നു. സാനിറ്റൈസറിന്റെ ഗന്ധം പരിസരത്ത് ഉണ്ടായിരുന്നതായി നാട്ടുകാർ പോലീസിനോട് പറഞ്ഞിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിക്കൂ. കൂടുതൽ പേർ സംഘത്തിലുണ്ടായിരുന്നതായും സംശയമുണ്ട്. മൂന്നു പേർകൂടി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇതിൽ സ്ത്രീകളും ഉൾപ്പെടുന്നതായാണ് വിവരം. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. പുതുശേരി പഞ്ചായത്തിലെ അഞ്ചാം വാർഡ് ചെല്ലങ്കാവ് കോളനിയിൽ താമസിക്കുന്നവരാണ് മരണപ്പെട്ടവർ. നാൽപ്പതിലധികം കുടുംബങ്ങളാണ് ഈ…
Read Moreകോവിഡ് നഷ്ടങ്ങളുടെ വഴിയോരകാഴ്ച;പാതയോരങ്ങളിലെ കൂറ്റൻബോർഡുകൾ വള്ളിപടർപ്പു കയറി അനാഥമായി
വടക്കഞ്ചേരി: പരസ്യബോർഡുകളിലെ അലങ്കാരങ്ങളല്ല ഇത്. രണ്ടുവർഷത്തെ പ്രളയത്തിനുശേഷം കോവിഡ് മഹാമാരി വരുത്തിയ നഷ്ടങ്ങളുടെ വഴിയോര കാഴ്ചകളാണിത്. പാതയോരങ്ങളിലെ കൂറ്റൻബോർഡുകൾ ഇപ്പോൾ വള്ളിപടർപ്പുകൾ കയറി അനാഥമായിരിക്കുന്നു. പരസ്യബോർഡുകൾ പുതുക്കി പ്രദർശിപ്പിക്കാൻ ഉത്പന്ന കന്പനികളോ വ്യാപാരസ്ഥാപനങ്ങളോ താത്പര്യം കാണിക്കുന്നില്ല. ബിസിനസ് മേഖല തകർന്നതിന്റെ പ്രത്യക്ഷ അടയാളങ്ങളാണിതെല്ലാം. കോവിഡ് വ്യാധിയിൽ സാന്പത്തികഞെരുക്കം പിടിമുറുക്കിയപ്പോൾ ഉത്പന്നങ്ങൾ വാങ്ങാൻ ആളില്ലാതായി. കന്പനികളിൽ ഉത്പന്നങ്ങൾ കെട്ടിക്കിടക്കുന്ന സ്ഥിതിവന്നു. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഏറ്റവും ആവശ്യമായവ ഏതെന്ന് തെരഞ്ഞെടുത്ത് ഉപഭോക്താക്കൾ മുൻഗണന ലിസ്റ്റ് തയാറാക്കിയപ്പോൾ അത്യാവശ്യമല്ലാത്തവ പിന്തള്ളപ്പെട്ടു. ബിസിനസ് നടക്കാതെ പരസ്യങ്ങൾക്ക് വലിയ തുക ചെലവഴിക്കാൻ കന്പനികൾക്കും കഴിയാത്ത സ്ഥിതിയായി. ബോർഡുകൾ സ്ഥാപിക്കുന്ന സ്ഥലത്തിന്റെ വാടകപോലും കൊടുക്കാൻ കഴിയാതെ ബോർഡുകൾ അഴിച്ചുവയ്ക്കുന്ന സ്ഥിതിയുമുണ്ടെന്ന് ഈ രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന വടക്കഞ്ചേരി താന്നിപ്പതിയിൽ ഷിജോ പറഞ്ഞു. രണ്ടുവർഷത്തെ പ്രളയത്തിനുശേഷം ഒരു ഉയിർത്തെഴുന്നേല്പ് പ്രതീക്ഷിച്ച് കുതിക്കുന്നതിനിടെയാണ് പ്രതീക്ഷകളെല്ലാം തകിടംമറിച്ചുള്ള കോവിഡിന്റെ…
Read Moreകുടുംബശ്രീയിലൂടെ കാർഷികമേഖലയ്ക്കു പുതുജീവൻ; കുറഞ്ഞ ചെലവിൽ ചുരുങ്ങിയ ദിവസംകൊണ്ട് നെൽകൃഷി; എല്ലാത്തിനും പിന്നിൽ അവർ നാലുപേർ മാത്രം
മണ്ണാർക്കാട്: മണ്ണാർക്കാടിന്റെ നെല്ലറയെന്നു പറയുന്ന തെങ്കരയ്ക്ക് പുത്തൻ ഉണർവു നല്കി കുടുംബശ്രീ വനിതകൾ.നിലം ഒരുക്കുവാനും ഞാറുപാകുവാനും നടാനും ഇവർ നാലുപേർ മാത്രം മതി. 48 ദിവസംകൊണ്ട് വിശ്രമമില്ലാതെ ഇവർ ഞാറു നട്ടത് 80 ഏക്കറിൽ. മെഴുകുംപാറ ഭദ്ര കുടുംബശ്രീയിലെ കതിർ ജഐൽജി ഗ്രൂപ്പിൽ ഉൾപ്പെട്ട പി.രാധിക, പി.നിഷ, രാധ, കൃഷ്ണപ്രിയ എന്നിവരാണ് കുറഞ്ഞ ചെലവിൽ ചുരുങ്ങിയ ദിവസംകൊണ്ട് നെൽകൃഷി ഇറക്കുന്നതിന് കർഷകരെ സഹായിക്കുന്ന പദ്ധതിയുമായി എത്തിയിരിക്കുന്നത്. അന്യമാകുന്ന തെങ്കര പഞ്ചായത്തിലെ നെൽകൃഷിക്ക് പുതുജീവൻ നല്കുകയാണ് ഈ നാലുവനിതകൾ. ആദ്യം പ്ലാസ്റ്റിക് ഷീറ്റിൽ ഞാറു പാകും. മുളച്ചുകഴിഞ്ഞാൽ ഉഴുതുമറിച്ച ്നിലം ക്രമപ്പെടുത്തി വരന്പ് പൊതിയും. തുടർന്ന് മെഷീൻ ഉപയോഗിച്ച് നടീൽ നടത്തും. ഒരു ദിവസംകൊണ്ട് ഞാറ് നടുന്നത് ഒന്നരഏക്കറിലേറെ സ്ഥലത്ത്.സാധാരണ നാടൻ തൊഴിലാളികളെ ഉപയോഗിച്ച് ഒരേക്കർ നെൽകൃഷി ഇറക്കുവാൻ 8000 രൂപ ചെലവ് വേണ്ടിടത്ത് കുടുംബശ്രീ മുഖേന കൃഷിയിറക്കുന്പോൾ…
Read Moreകളി ഇനി കാര്യമാകും; അമിതവേഗക്കാരെ കുടുക്കാൻ ഇന്റർസെപ്റ്റർ റെഡി!
മണ്ണാർക്കാട്: സേഫ് കേരളയുടെ ഭാഗമായി എൻഫോഴ്സ്മെന്റ് ആർ.ടി.ഒ.യുടെ നേതൃത്വത്തിൽ മണ്ണാർക്കാട്താ ലൂക്ക് പരിധിയിലും ഇന്റർസെപ്റ്റർ ഉപയോഗിച്ചുള്ള വാഹന പരിശോധന ആരംഭിച്ചു. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പൊതുഗതാഗതം കുറയുകയും സ്വകാര്യ വാഹനങ്ങളുടെ എണ്ണം കൂടുകയും ചെയ്തതിനാൽ ഗതാഗതക്കുരുക്കും അപകടവും ട്രാഫിക് നിയമ ലംഘനവും വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് പരിശോധന കർശനമാക്കിയത്. അത്യാധുനിക പരിശോധന ഉപകരണങ്ങൾ അടങ്ങിയ ഇന്റർസെപ്റ്റർ വാഹനം ഉപയോഗിച്ചാണ് മെട്രോ നഗര ശൈലിയിൽ പരിശോധന ആരംഭിച്ചത്. മോട്ടോർ സൈക്കിളിലെ പിൻ സീറ്റ് ഹെൽമെറ്റ്, കാർ യാത്രക്കാരുടെ സീറ്റ് ബെൽറ്റ് എന്നിവ കർശനപരിശോധനയുടെ ഭാഗമാക്കും. ദൂരെ വച്ചുതന്നെ വാഹനത്തിന്റെ രേഖകൾ പരിശോധിക്കാനും,ചുറ്റുമുള്ള കാര്യങ്ങൾ നിരീക്ഷിക്കുന്നതിനും ശേഖരിച്ചു വക്കുന്നതിനുമായി രണ്ടു കിലോമീറ്റർ വരെ ദൂര ശേഷിയുള്ള സർവൈലൻസ് ക്യാമറയിലൂടെ വാഹനങ്ങൾ തടഞ്ഞു നിർത്താതെ തന്നെ നിയമ ലംഘകരെ പിടികൂടാനുള്ള സജ്ജീകരണങ്ങളാണ് ഇന്റർസെപ്റ്റർ വാഹനത്തിലുള്ളത്. തുടർന്ന് ഓവർ സ്പീഡ് കണ്ടെത്തുന്നതിനായി സ്പീഡ് ട്രൈസർ…
Read Moreഅപകടങ്ങൾ കണ്ടുമടുത്തു; അധികൃതരെ അറിയിച്ചിട്ടും നടപടിയില്ല; നാട്ടുകാർ അപകടക്കുഴി നികത്തി
തച്ചന്പാറ: മുതുകുറുശ്ശി റോഡ് പണി നടക്കുന്ന സ്ഥലത്തു വെള്ളം പോകുന്നതിനു വേണ്ടി റോഡിനു കുറുകെ വലിയ ചാലു കീറിയത് നാട്ടുകാർ നികത്തി. ബൈക്കിൽ വരുന്നവർക്ക് വലിയ അപകടം സംഭവിക്കാവുന്ന കുഴികൾ ആയിരുന്നു. തുടർച്ചയായ ദിവസങ്ങളിൽ മൂന്നു സ്കൂട്ടർ യാത്രക്കാരൻ ആ ചാലിൽ കയറി ചാലിലേക്കു വീണു, ഇത് അധികൃതരെ അറിയിച്ചിട്ടും യാതൊരു വിധ നടപടി ഉണ്ടാവാത്ത സാഹചര്യത്തിൽ ആണ് നാട്ടുകാർ കുഴി നികത്താൻ മുന്നിട്ടിറങ്ങിയത്. ശശികുമാർ , ആരോഗ്യവകുപ്പിൽ നിന്ന് റിട്ടയർമെന്റ് ചെയ്ത രാധാകൃഷ്ണൻ , തച്ചന്പാറ സർവീസ് സഹകരണ ബാങ്കിൽ നിന്നു റിട്ടയർമെന്റ് ചെയ്ത സച്ചിദാന്ദൻ എന്നിവർ നേതൃത്വം നൽകി. രാജൻ വന്ദനം , അഖിൽ, ജയപ്രകാശ് വന്ദനം, നന്ദകുമാർ എന്നിവർ പങ്കെടുത്തു.
Read More