വടക്കഞ്ചേരി: കോവിഡ് മഹാമാരിയിൽ കുടുംബ ബജറ്റുകളെല്ലാം താളംതെറ്റിയതോടെ നഗരങ്ങളിലും നാട്ടിൻപുറങ്ങളിലുമെല്ലാം റേഷൻകടകളായി ശ്രദ്ധാകേന്ദ്രം. സൗജന്യനിരക്കിലോ പൂർണമായും സൗജന്യമായോ അരി ഉൾപ്പെടെയുള്ള സാധനങ്ങൾ എന്നു ലഭിക്കുമെന്ന അന്വേഷണങ്ങളാണ് വീട്ടുകാരെല്ലാം നടത്തുന്നത്. കാർഡുകളുടെ നിറംനോക്കി തങ്ങളുടെ കാർഡിന് ഓണത്തോടനുബന്ധിച്ച് എന്തെല്ലാം കിട്ടുമെന്ന് കണക്കുകൂട്ടി കോവിഡ് കാലത്തെ വറുതി മറികടക്കാനുള്ള തത്രപ്പാടിലാണ് വീട്ടുകാരെല്ലാം. മുന്പൊക്കെ റേഷൻകടയിൽ പോകുന്നവരെല്ലാം പാവപ്പെട്ടവരായിരുന്നെന്ന സങ്കല്പങ്ങളെല്ലാം ഇന്നുമാറി. ധനികനും ദരിദ്രനും റേഷൻകടകൾക്ക് മുന്നിൽ വരി നില്ക്കാനുണ്ട്. അഭിമാനപ്രശ്നങ്ങളൊന്നുമില്ല. റേഷൻ കടകളും ഇപ്പോൾ ഏതുസമയവും അരിചാക്കുകൾകൊണ്ട് നിറഞ്ഞിരിക്കുന്ന സ്ഥിതിയാണ്. റേഷൻകട നടത്തിപ്പുകാർക്കും വിശ്രമമില്ല. ഏതുസമയവും ആളുകൾ എത്തുന്ന സ്ഥാപനമായതോടെ പല റേഷൻ കടകൾക്കു ചുറ്റും മറ്റു കടകൾ തുടങ്ങി പ്രദേശം പച്ചപിടിക്കുന്നുണ്ട്. റേഷൻകട വഴി വിതരണം ചെയ്യുന്ന സപ്ലൈകോ ഫോർട്ടിഫൈഡ് ആട്ടയ്ക്ക് വലിയ ഡിമാന്റാണ്. മായം കലരാത്ത വിശ്വസിക്കാവുന്ന ശുദ്ധമായ ഗോതന്പുപൊടിയെന്ന നിലയിലാണ് ഇതിന് ആവശ്യക്കാർ കൂടുതലുള്ളത്. പൊതുവിപണിയിൽ…
Read MoreCategory: Palakkad
പോത്തുണ്ടിയിലെത്തുന്ന വിനോദസഞ്ചാരികളെ ആകർഷിക്കാൻ കിണറും കാട്ടുപോത്തും
നെന്മാറ: പോത്തുണ്ടിയിലെത്തുന്ന വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനു ശില്പചാതുരിയോടെ വായ് മതിലുകളോടുകൂടിയ കിണറും ഇതിനോടു ചേർന്ന് കാട്ടുപോത്തിന്റെ ശില്പവും ഒരുക്കി. ശില്പി രാജന്റെ കരവിരുതിലാണ് അഞ്ചരയടി ഉയരവും രണ്ടരമീറ്റർ നീളവുമുള്ള കാട്ടുപോത്തിന്റെ ശില്പം ഒരുക്കിയത്. കന്പിയും കല്ലും സിമന്റുമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. വനംവകുപ്പിന്റെ പോത്തുണ്ടി ചെക്ക് പോസ്റ്റിനു സമീപത്താണ് സഞ്ചാരികളെ ആകർഷിക്കുന്നതിനായി ഇവ നിർമിച്ചത്.വിനോദസഞ്ചാര കേന്ദ്രമായ നെല്ലിയാന്പതിയിലേക്കുള്ള സഞ്ചാരികളുടെ ഇടത്താവളമായ പോത്തുണ്ടി ഉദ്യാനത്തിനു സമീപത്താണ് ഇവ ഒരുക്കിയിരിക്കുന്നത്. ദ്യാനത്തിലെത്തുന്നവർക്കും നെല്ലിയാന്പതിലേക്കുള്ള സഞ്ചാരികൾക്കും കുടിവെള്ള സൗകര്യം ഒരുക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇരുപതടി താഴ്ച്ചയുള്ള കിണറിൽനിന്നും വെള്ളമെടുക്കാനും പൈപ്പിലൂടെ കുടിവെള്ളം ഉപയോഗിക്കാനും വേണ്ട സൗകര്യമൊരുക്കും.
Read Moreവാഴത്തോട്ടത്തിന്റെ മറവിൽ നാലുമാസം പ്രായമായ കഞ്ചാവ് ചെടി; ഓണത്തിന് തയാറാകുന്ന വാറ്റും; അട്ടപ്പാടിയിൽ റെയ്ഡിൽ ഫോറോസ്റ്റ് ഓഫീസർമാർ കണ്ടകാഴ്ച ഇങ്ങനെ…
അഗളി : അട്ടപ്പാടി റിസർവേഡ് വനത്തിൽ ആനവായി പ്രദേശത്ത് വാഴത്തോട്ടത്തിൽ നട്ടുവളർത്തിയ നാലുമാസം പ്രായമായ കഞ്ചാവ് ചെടി വനംവകുപ്പ് അധികൃതർ കണ്ടെത്തി നശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വെച്ചിരുന്ന ഏഴ് ലിറ്റർ വാഷും പിടികൂടി. ഇതുമായി ബന്ധപ്പെട്ട് ആനവായ് താഴെ ഉൗരിൽ കക്കിയുടെ മകൻ പണലിക്കെതിരെ വനംവകുപ്പ് കേസെടുത്തു. ഇയാൾ ഓടി രക്ഷപെട്ടു. ആനവായ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം രവികുമാർ,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുരേഷ്കുമാർ ബീറ്റ് ഓഫിസർമാരായ അനിൽ,യു രാകേഷ്,എം അൻസാർ, പികെ മഞ്ജു, വാച്ചർമാരായ സ്വാമിനാഥൻ, കെ ഷണ്മുഖൻ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.
Read Moreഇനി മരച്ചുവട്ടിലിരുന്ന് പഠിക്കേണ്ട; പൂഞ്ചോല സ്കൂളിലെ കെട്ടിടങ്ങൾ പൊളിച്ച് പുതിയതു നിർമിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
പാലക്കാട്: കാഞ്ഞിരപ്പുഴ പുഞ്ചോല ജിഎൽപി സ്കൂളിന്റെ കാലപ്പഴക്കമുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമിക്കാൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. സ്കൂൾ കെട്ടിടം പൊളിഞ്ഞുവീണ് കുട്ടികൾക്ക് അപകടമുണ്ടാകാതിരിക്കാൻ അധിക്യതർ ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പുതിയ കെട്ടിടം നിർമിക്കാൻ സത്വരനടപടി സ്വീകരിക്കണമെന്നു കമ്മീഷൻ അംഗം വി.കെ.ബീനാകുമാരി ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ വകുപ്പ് എൻജിനീയർ തയാറാക്കിയ പദ്ധതി രൂപരേഖ പ്രധാനാധ്യാപകൻ മേലധികാരികൾക്ക് ഉടനേ സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. പാന്പൻതോട്, അമ്മൻകടവ്, പാങ്ങോട് പുഞ്ചോല പ്രദേശങ്ങളിലെ ആദിവാസി പെണ്കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. മേൽക്കൂരയിൽനിന്നും കോണ്ക്രീറ്റ് കഷണങ്ങൾ അടർന്നുവീഴാറുള്ളതായി സ്കൂൾ കുട്ടികൾ കമ്മീഷനിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു. കോണ്ക്രീറ്റ് ശരീരത്തിൽ വീഴാതിരിക്കാൻ മേൽക്കൂരയിൽ ടാർപോളിൽ കെട്ടിയിട്ടുണ്ട്. മഴക്കാലമായാൽ ക്ലാസുമുറികളിൽ വെള്ളംകെട്ടും. മിക്ക ദിവസങ്ങളിലും അപകടം ഭയന്ന് മരച്ചുവട്ടിലാണ് അധ്യാപകർ ക്ലാസെടുക്കാറുള്ളത്. പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറിൽനിന്നും കമ്മീഷൻ റപ്പോർട്ട് വാങ്ങി. സ്കൂളിനു പുതിയ…
Read Moreപട്ടിണിയും പരിക്കുമായി 14 നാൾ; മോഴയാന അട്ടപ്പാടി വിട്ടു; ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കുമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ
അഗളി:ഷോളയൂരിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന മോഴയാന ഇന്നലെ പകൽ മൂന്നുമണിയോടെ തമിഴ്നാട് വനത്തിലേക്ക് കടന്നു. ഷോളയൂർ മൂലഗംഗൽ അതിർത്തി പ്രദേശത്തു നിന്നും മറ്റൊരു കൊന്പനാനയുടെ പിൻപറ്റിയാണ് മോഴയാന കേരളം വിട്ടത്. കഴിഞ്ഞ 16ന് ഗുരുതരപരിക്കോടെയാണ് മോഴയാന ഷോളയൂർ കീരിപ്പതിയിലെത്തിയത്. ഈ മാസം 14ന് തമിഴ്നാട് മാങ്കര റേഞ്ചിൽ നിന്നുമാണ് പരിക്കുകളോടെ തമിഴ്നാട് വനംവകുപ്പ് കാട്ടാനയെ ആദ്യം കണ്ടത്.പിന്നീട് 16 ന് രാത്രി അട്ടപ്പാടിയിലേക്കെത്തുകയായിരുന്നു. വായിൽ സ്ഫോടകവസ്തുക്കൾ പൊട്ടിയ ലക്ഷണത്തോടെയാണ് ആനയുടെ നിൽപ്. കഴിഞ്ഞ 22ന് സീനിയർ ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ.അരുണ് സക്കറിയയുടെ നേതൃത്വത്തിൽ ആനക്ക് മയക്കുവെടി നൽകി ആന്റി ബയോട്ടിക്കുകൾ നൽകിയിരുന്നു. നാവിന് സാരമായി മുറിവേൽക്കുകയും അണ്ണാക്കിലും കീഴ്ത്താടിയിലും ഗുരുതരമായ പരിക്കുകളേറ്റ നിലയിലുമായിരുന്നു. വായയിലും ശ്വാസനാളം വരെയും ഇൻഫെക്ഷനുമുണ്ടായിരുന്നു. ആന്റിബയോട്ടിക് നൽകി 48 മണിക്കൂർ ശേഷം വ്യതിയാനമുണ്ടാവുമെന്നായിരുന്നു മെഡിക്കൽ സംഘത്തിന്റെ നിഗമനം. എന്നാൽ ചികിത്സ നൽകി…
Read Moreഎന്തിനീ ക്രൂരത ഞങ്ങളോട്; കശുമാവ് ചെടികൾ നശിപ്പിച്ച് ആദിവാസികളുടെ പട്ടയഭൂമിയിൽ വനം വകുപ്പിന്റെ അനധികൃത ജണ്ടനിർമാണം
അഗളി: പുതൂർ ഉമ്മത്താംപടിയിൽ ആദിവാസികളുടെ പട്ടയ ഭൂമിയിൽ കടന്ന് കയറി വനം വകുപ്പ് ജണ്ട നിർമിച്ചതായി പരാതി ഉയർന്നു. 1971ൽ പട്ടയം ലഭിച്ച ഭൂമി കയ്യടക്കിക്കൊണ്ടാണ് ജണ്ട നിർമിച്ചതെന്ന് ആദിവാസികൾ ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച രാവിലെയാണ് വനം ഉദ്യോഗസ്ഥർ ജണ്ട നിർമാണത്തിനെതിയത്. എകെഎസ് ജില്ലാ സെക്രട്ടറി എം. രാജന്റെ നേതൃത്വത്തിൽ പ്രവർത്തകരും പ്രദേശവാസികളും സ്ഥലത്തെത്തി നിർമാണപ്രവർത്തനം തടഞ്ഞു. പിന്നീട് സ്ഥലത്തെത്തിയ റേഞ്ച് ഓഫീസറുമായി നടത്തിയ ചർച്ചയെ തുടർന്ന് ജണ്ട നിർമാണം നിർത്തിവെച്ചു. നാല് ജണ്ടകൾ പ്രദേശത്ത് നിർമിച്ചിട്ടുണ്ട്. രണ്ട് മാസങ്ങൾക്ക് മുൻപ് ജണ്ട നിർമിക്കാൻ വനംവകുപ്പ് എത്തിയിരുന്നെങ്കിലും ആദിവാസികളുടെ എതിർപ്പിനെ തുടർന്ന് ഉദ്യമം ഉപേക്ഷിക്കുകയായിരുന്നു. ഇരുപതോളം കശുമാവ് ചെടികൾ നശിപ്പിച്ചതായും ആദിവാസികൾ ആരോപിച്ചു.
Read Moreഫേസ് ബുക്ക് പോസ്റ്റിട്ടതിനെ ചൊല്ലി തർക്കം; ഓട്ടം വിളിച്ചുകൊണ്ടുപോയി ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം; എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ
പാലക്കാട് : കാവിൽപ്പാട് ഒട്ടോസ്റ്റാൻഡിൽ നിന്നും ഓട്ടോ ട്രിപ്പ് വിളിച്ചു കൊണ്ടുപോയി കല്ലേക്കാട് , നെല്ലിപ്പറന്പ് വെച്ച് മൂന്നംഗ സംഘം ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും, ഓട്ടോറിക്ഷ അടിച്ചു തകർക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. പാലക്കാട്, സുന്ദരം കോളനി സ്വദേശിയും, തച്ചന്പാറയിൽ താമസിക്കുകയും ചെയ്യുന്ന കരാട്ടെ ഹക്കീമിന്റെ മകൻ മുഹമ്മദ് ബിലാൽ എന്ന പൊറാട്ട ബിലാൽ (23) ആണ് അറസ്റ്റിലായത്. കൂട്ടുപ്രതികളായ പുതുപ്പള്ളിത്തെരുവ് , കരീംനഗർ സ്വദ്ദേശി ജംഷീർ , കോങ്ങാട് സ്വദേശി ഇഖ്ബാൽ എന്ന അബ്ദുൾ ഖാദർ എന്നിവർ ഒളിവിലാണ്. ഇഖ്ബാൽ മുൻപ് ഹേമാംബിക നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ വളളിക്കോട് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. കഴിഞ്ഞ 17 ന് കാലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. കാവിൽപ്പാട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജിനു വിനെയാണ് ടഉജഹ പ്രവർത്തകരായ മൂന്നു പേർ ചേർന്ന് ആക്രമിച്ചത്.…
Read Moreപാലക്കാട്ട് കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ; പിടിച്ചെടുത്ത ഒരു കിലോ കഞ്ചാവിന് ഒരു ലക്ഷം രൂപ
നെന്മാറ: ഒരു കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ പിടികൂടി. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നെന്മാറ പോലീസും സംയുക്തമായി നടത്തിയ പരിശോധനക്കിടെയാണ് പ്രതികൾ കുടുങ്ങിയത്. എലവഞ്ചേരി പറശ്ശേരി സ്വദേശി ദീപു (26), നെന്മാറ തേവർമണി അയ്യപ്പൻപാറ സ്വദേശി പ്രവീണ് (20 ) എന്നിവരെയാണ് നെന്മാറ പഴയ ഗ്രാമത്തിൽ വെച്ച് പിടികൂടിയത്. ഇവർ സഞ്ചരിച്ച ബൈക്കും, പ്ലാസ്റ്റിക് ബാഗിൽ സൂക്ഷിച്ച ഒരു കിലോഗ്രാം കഞ്ചാവും പോലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത കഞ്ചാവിന് ഒരു ലക്ഷം രൂപയോളം വിലവരും. സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. പാലക്കാട് ജില്ല പോലീസ് മേധാവി ശിവവിക്രത്തിന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡിവൈഎസ്പി. സി.സി. ശ്രീനിവാസൻ, ആലത്തൂർ ഡിവൈഎസ്പി കെ.എം ദേവസ്യ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. നെന്മാറ, അയിലൂർ…
Read Moreകാടിറങ്ങി വരുന്ന വന്യമൃഗങ്ങൾ; പൊറുതി മുട്ടി മണ്ണാർക്കാട് മലയോരമേഖലയിലെ ജനങ്ങളും കർഷകരും
മണ്ണാർക്കാട്: കാടിറങ്ങി വരുന്ന വന്യമൃഗങ്ങളെ കൊണ്ട് പൊറുതി മുട്ടുകയാണ് മണ്ണാർക്കാടിന്റെ മലയോരമേഖലയിലെ ജനങ്ങൾ. താ ലൂക്കിലെ അട്ടപ്പാടിയിൽ കാട്ടാനയാണ് നാട്ടുകാരുടെ ഉറക്കം കെടു ത്തുന്നതെങ്കിൽ ചുരത്തിന് താഴെയുള്ള മലയോര മേഖലയായ കോ ട്ടോപ്പാടം, മൈലാംപാടം, അലനല്ലൂർ മേഖലകളിൽ കാട്ടാനയ്ക്ക് പുറ മെ പുലിയുമുണ്ട്. പുറ്റാനിക്കാട് പള്ളത്ത് ഉണ്ണീൻകുട്ടിയുടെ വീട്ടുമുറ്റത്ത് പുലിയെത്തിയതായാണ് പറയുന്നത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. കാൽപ്പാടുകൾ പുലിയുടേതല്ലെന്നും നായയുടേതാണെന്നുമാണ് വനപാലകർ അറിയിച്ചത്. ഭയക്കേണ്ടതില്ലെന്ന് നാട്ടുകാരോട് പറഞ്ഞാണ് മടങ്ങിയത്. എന്നാൽ പ്രദേശത്ത് ഭീതിയൊഴിഞ്ഞിട്ടില്ല. അടുത്തിടെ കിഴക്കേകര പൗലോസിന്റെ പശുവിനെ പുലി പിടിച്ചിരുന്നു. വന്യജീവി ശല്യം മൂലം പ്രദേശത്ത് ജീവിതം പ്രയാസകരമായി തീർന്നതായി നാട്ടുകാർ പറയുന്നു. ഭീതി പരത്തുന്ന പുലിയെ കൂട് വെച്ച് പിടികൂടണമെന്നാ ണ് പ്രദേശവാസികളുടെ ആവശ്യം.ഒരാഴ്ച മുന്പ് കണ്ടമംഗലംമേഖലയിൽ കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിലിറങ്ങി നാശം വിതച്ചിരുന്നു.…
Read Moreമണ്ണാർക്കാട് മേഖലയിൽ ആദിവാസി പുനരധിവാസം കടലാസിലൊതുങ്ങുന്നു; ബാധിക്കപ്പെടുന്നത് 450 ഓളം കുടുംബങ്ങളെ
മണ്ണാർക്കാട്: മണ്ണാർക്കാട് മലയോര മേഖലയിലെ ആദിവാസികളുടെ പുനരധിവാസം കേവലം കടലാസിലൊതുങ്ങുന്നു. ഇതുമൂലം ബുദ്ധിമുട്ടുന്നതു നാനൂറ്റിയന്പതോളം ആദിവാസികൾ. ശക്തമായി നാലുദിവസം മഴ പെയ്താൽആദിവാസികളുടെ ദുരിതകാലം തുടങ്ങുകയായി. ഉരുൾപൊട്ടാൻ സാധ്യത ഉടൻ മലയിറങ്ങി ദുരിതാശ്വാസക്യാന്പിൽ എത്തണം എന്ന് ഉദ്യോഗസ്ഥരുടെ നിർദ്ദേശം വരും. തയ്യാറായില്ലെങ്കിൽ ഭീഷണി. ഉടനെ കയ്യിൽ കിട്ടുന്നത് എടുത്ത് വളർത്തുമൃഗങ്ങളെയും ഉപേക്ഷിച്ച് മലയിറങ്ങും . ദിവസങ്ങളോളം ദുരിതാശ്വാസ ക്യാന്പിൽ, മഴ മാറി വീട്ടിൽ എത്തുന്പോൾ ബാക്കിയുള്ളതിൽ നിന്നും തുടങ്ങണം പുതിയ ദുരിത ജീവിതം. ഇതാണ് ഉരുൾ പൊട്ടൽ ഭീഷണി നിലനിൽക്കുന്ന ഭാഗങ്ങളിലെ ആദിവാസികളുടെ അവസ്ഥ. കാഞ്ഞിരപ്പുഴ, തെങ്കര പഞ്ചായത്തുകളിലെ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മൂന്നു കോളനികളിലെ 141 കുടുംബങ്ങളിലെ 410 ആദിവാസികളുടെ കരളലിയിക്കുന്ന ചോദ്യത്തിനാണ് ഉത്തരം ഇല്ലാതാകുന്നത്. ഇരുന്പകച്ചോല, വെള്ളത്തോട് കോളനിയിൽ 52 കുടുംബങ്ങളും, പൂഞ്ചോല, പാന്പൻതോട് കോളനിയിലെ 72 കുടുംബങ്ങളും, തെങ്കരയിലെ ആനമൂളി പാലവളവ് കോളനിയിലെ 16…
Read More