പാലക്കാട്: കഞ്ചിക്കോട് റെയിൽവേ ട്രാക്കിൽ ഇതര സംസ്ഥാനക്കാരായ മൂന്നു തൊഴിലാളികളെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് ഇവരുടെ സുഹൃത്തുക്കൾ അക്രമാസക്തരായി. ഇന്നലെ രാത്രി പത്തരയോടെയാണ് മൃതദേഹങ്ങൾ കണ്ടത്. സ്ഥലത്ത് ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. ജാർഖണ്ഡ് പലാമു ജില്ലയിലെ പിഎസ് പാണ്ഡു സ്വദേശികളായ കനായി വിശ്വകർമ (21), അരവിന്ദ് കുമാർ (23), ഹരി ഓം കുനാൽ (29) എന്നിവരാണ് മരിച്ചത്. കഞ്ചിക്കോട് ഐഐടിക്കു സമീപമുള്ള ട്രാക്കിൽ ഇവർ വീണുകിടക്കുന്ന നിലയിലായിരുന്നു. ഹരി ഓം മരിച്ചനിലയിലും ബാക്കി രണ്ടുപേർ ഗുരുതരമായി പരിക്കേറ്റ നിലയിലുമായിരുന്നു. പരിക്കേറ്റവരെ ഐഐടിയുടെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. സംഭവമറിഞ്ഞെത്തിയ ഇവരുടെ സുഹൃത്തുക്കൾ അക്രമാസക്തരായി. മൃതദേഹം കൊണ്ടുപോകാൻ എത്തിയ ഫയർഫോഴ്സിന്റെ ആംബുലൻസ് അടിച്ചു തകർത്ത ഇവർ പോലീസിനെയും ആക്രമിച്ചു. ആറുപേർക്ക് പരിക്കേറ്റിട്ടുണ്ട്. കുനാലിന്റെ മൃതദേഹം എടുക്കാൻ അനുവദിക്കാതെയാണ് ഇതരസംസ്ഥാന തൊഴിലാളികളായ…
Read MoreCategory: Palakkad
സിനിമയെ വെല്ലുന്ന അന്വേഷണം! പിടിയിലായതു വൻമോഷണ സംഘം; മോഷണസംഘത്തിന്റെ രീതിയെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ..
ശ്രീകൃഷ്ണപുരം: കഴിഞ്ഞദിവസം ശ്രീകൃഷ്ണപുരം പോലീസ് പിടികൂടിയ അന്തർജില്ലാ മോഷണസംഘത്തെ വലയിലാക്കിയത് സിനിമയെ വെല്ലുന്ന അന്വേഷണത്തിലൂടെ. മൂന്നുദിവസത്തിനകമാണ് ശ്രീകൃഷ്ണപുരം സിഐ കെ.എം.ബിനീഷും സംഘവും കയിലിയാട്, പനമണ്ണ സ്വദേശികളായ നാൽവർ സംഘത്തെ പിടികൂടിയത്. കയിലിയാട് മാന്പറ്റപ്പടികളം കെ.രാജീവ് (21), കയിലിയാട് വേന്പലത്തുപാടം കരതൊടിവീട്ടിൽ കെ.ജിവീഷ് (20), കയിലിയാട് കുറുമങ്ങാട്ടുപടിവീട്ടിൽ കെ.ആർ.ശരത്ത് ലാൽ (23), ഒറ്റപ്പാലം പനമണ്ണ അന്പലവട്ടം കൂരിക്കാട്ടിൽ വീട്ടിൽ സാലിഖ് (20) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 26ന് രാത്രി എട്ടിന് ശ്രീകൃഷ്ണപുരത്തുനിന്നും നിർത്തിയിട്ട മോട്ടോർ സൈക്കിൾ മോഷണംപോയിരുന്നു. ഇതേ തുടർന്ന് ബൈക്ക് ഉടമ 27ന് ശ്രീകൃഷ്ണപുരം പോലീസിനു പരാതി നല്കി. ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് അന്തർജില്ലാ മോഷണസംഘം കുടുങ്ങിയത്. പാലക്കാട്, തൃശൂർ, മലപ്പുറം, എറണാകുളം ജില്ലകളിൽ നിന്നാണ് സംഘം ബൈക്കുകൾ മോഷണം നടത്തുന്നത്. മണ്ണാർക്കാട് ഭാഗത്തുനിന്നു മോഷ്ടിച്ച രണ്ടുബൈക്കുകളും തൃശൂർ, പഴയന്നൂർ ഭാഗത്തുനിന്ന് മോഷ്ടിച്ച രണ്ട് ബൈക്കുകളും…
Read Moreഫസ്റ്റ് ബെൽ മുഴങ്ങും; കനാൽ പുറമ്പോക്കിലെ കുടിലിൽ പഠനസൗകര്യമൊരുക്കി മാതൃകയായി കോണ്ഗ്രസ്
മംഗലംഡാം: കനാൽ പുറന്പോക്കിൽ കുടിലിൽ കഴിയുന്ന കുട്ടികൾക്ക് ഓണ്ലൈൻ പീനത്തിന് സൗകര്യമൊരുക്കി കോണ്ഗ്രസ് പ്രവർത്തകർ.മംഗലംഡാം പോലീസ് സ്റ്റേഷനടുത്ത് ടാർപോളിൻ കൊണ്ട് മൂടിയ കുടിലിലെ നാലു് കുട്ടികൾക്കാണ് പ്രവർത്തകർ ടി വി വാങ്ങി നൽകി മാതൃക കാട്ടിയത്. പുള്ളോകുളം രതീഷ് സുനിത ദന്പതികളുടെ മക്കളാണ് ഇവർ. സ്വന്തമായി വീടോ സ്ഥലമോ ഇവർക്കില്ല. വികസനം താഴെ തട്ടിലെത്തി എന്നവകാശപ്പെടുന്പോഴും അധികൃതരും രാഷ്ട്രിയ പാർട്ടികളും കാണാതെ പോകുന്ന സ്ഥിതിയായിരുന്നു ഇവരുടേത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പോലും രാഷ്ട്രിയം കാണുന്ന നിലപാടുകളാണ് ഇത്തരം ദരിദ്രകുടുംബങ്ങളെ കഷ്ട്ടപ്പെടുത്തുന്നതെന്ന ആരോപണമുണ്ട്. വീട്ടുക്കാർക്കായി അടുത്ത ദിവസങ്ങളിലായി കക്കൂസും മറ്റു സൗകര്യങ്ങളും ഒരുക്കുമെന്ന് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.അരവിന്ദാക്ഷൻ മാസ്റ്റർ പറഞ്ഞു. ജില്ലാ സെക്രട്ടറി കെ.ജി.എൽദോ കുട്ടികൾക്ക് ടി വി കൈമാറി. പഞ്ചായത്ത് അംഗം ബെന്നി ജോസഫ്, കെ.പ്രമോദ്, എം പി. അരുണ്, അലി, രാജേഷ്, ശശികുമാർ ,ലത്തീഫ്…
Read Moreകോവിഡ് കാലം മാറ്റി ചിന്തിപ്പിച്ചു; വടക്കഞ്ചേരിയിൽ അഭ്യസ്തവിദ്യർ തൊഴിലുറപ്പ് തൊഴിലിലേക്ക്
വടക്കഞ്ചേരി: തൊഴിലുറപ്പ് തൊഴിലിന്റെ രൂപവും ഭാവവുമെല്ലാം മാറുകയാണ്. ബിരുദവും ബിരുദാനന്തര ബിരുദവും മറ്റു പ്രഫഷണൽ കോഴ്സുകൾ കഴിഞ്ഞവരുമെല്ലാം ഈ തൊഴിൽ രംഗത്തേക്ക് കടന്നുവരുന്നു. തൊഴിലുറപ്പു തൊഴിലാളികളെല്ലാം വിദ്യാഭ്യാസ യോഗ്യതയിൽ പിന്നോക്കക്കാരും പ്രായമായവരുമാണെന്ന കാഴ്ചപ്പാടുകൾ തിരുത്തിയാണ് സംസ്ഥാനത്തുതന്നെ ഇതാദ്യമായി കണ്ണന്പ്ര പഞ്ചായത്തിൽ ഒരു കൂട്ടം ചെറുപ്പക്കാർ ഇന്നലെ തൊഴിലുറപ്പ് പണിക്കിറങ്ങിയത്. ഇരുപതുവയസു മുതൽ 35 വയസു വരെയുള്ള 20 പേരാണ് ദിവസം 291 രൂപ കൂലി കിട്ടുന്ന തൊഴിലുറപ്പ് പണിക്കിറങ്ങിയത്. പഞ്ചായത്തിലെ മഞ്ഞപ്രയ്ക്കടുത്ത് തെക്കെതറയിൽ വലിയകുളം നവീകരണമാണ് ഇവരുടെ ആദ്യതൊഴിൽ. മറ്റു സംസ്ഥാനങ്ങളിലും വിദേശത്തുമെല്ലാം ജോലി ചെയ്തിരുന്നവരാണ് ഇവരെല്ലാം. കോവിഡ് മാരിയെ തുടർന്ന് ജോലിനഷ്ടടപ്പെട്ട് നാട്ടിൽ തിരിച്ചെത്തി വരുമാനമില്ലാതെ ദുരിതക്കയങ്ങളിലായപ്പോഴാണ് തൊഴിലുറപ്പുപണി തേടിയെത്തിയത്. ഇവർക്ക് തൊഴിൽ വേഗത്തിലാക്കാൻ പഞ്ചായത്ത് പ്രസിഡന്റ് ഡി.രെജിമോനും വൈസ് പ്രസിഡന്റും മുൻ വൈസ് പ്രസിഡന്റ് എം.കെ.സുരേന്ദ്രനും വാർഡ് മെംബർ കെ.സതീഷും പിന്തുണയുമായെത്തി. ബ്ലോക്ക് പഞ്ചായത്ത്…
Read Moreഒറ്റപ്പാലം ബൈപാസ് പദ്ധതി; 140 കുടുംബങ്ങൾക്ക് ഭൂമി നഷ്ടമാകും; പന്ത്രണ്ടോളം കുടുംബങ്ങൾക്ക് വീട് നഷ്ടമാകും; ജനകീയ ആവശ്യം ഇങ്ങനെ…
ഒറ്റപ്പാലം: നിർദിഷ്ട ഒറ്റപ്പാലം ബൈപാസ് പദ്ധതി നടപ്പാക്കുന്നപക്ഷം 140 കുടുംബങ്ങൾക്ക് ഭൂമി നഷ്ടമാകും. ഒരു ഡസനിലേറെ കുടുംബങ്ങൾക്ക് വീടും നഷ്ടമാകും. ഇവരെ മാറ്റിപാർപ്പിക്കേണ്ടി വരുമെന്നാണ് സൂചന. പാലക്കാട്-കുളപ്പുള്ളി പാതയിൽ തുടങ്ങി സെൻഗുപ്താ റോഡ് വഴി പാലാട്ട് റോഡ് വഴി ഈസ്റ്റ് ഒറ്റപ്പാലത്തെത്തുന്ന രീതിയിലാണ് ബൈപാസ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിൽ സെൻഗുപ്താ റോഡ്, പാലാട്ട് റോഡ് വടക്കെ പാത എന്നിവിടങ്ങളിലെ 140 സ്വകാര്യവ്യക്തികളുടെ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കണ്ടി വരിക. ഭാഗികമായി 30 വീടുകളേയും ബൈപാസ് ബാധിക്കും. നഗരത്തിൽ തീയേറ്ററിന്റെ സ്ഥലത്തേയും സ്കൂളിന്റെ സ്ഥലവും പദ്ധതിക്കായി ഏറ്റെടുക്കണ്ടിവരും. ഇതിന് പുറമേ മറ്റ് 15 സ്ഥാപനങ്ങളെയും പദ്ധതി ദോഷകരമായി ബാധിക്കും. സ്ഥലം ഏറ്റെടുക്കലിന്റെ ഭാഗമായി നൂറിന് പുറത്ത് കുടുംബങ്ങളെ നേരിൽകണ്ടാണ് പദ്ധതിയുടെ സർവേ നടപടികൾ പൂർത്തീകരിച്ചത്. പലരുടെയും വാസസ്ഥലത്തിനൊപ്പം ഉപജീവനമാർഗം കൂടി നഷ്ടപ്പെടുമെന്നാണ് സൂചന. സാമൂഹ്യാഘാത പഠന റിപ്പോർട്ടിന്റെ ഭാഗമായി സ്ഥലം…
Read Moreചുരണ്ട് തട്ടിപ്പു തുടരുന്നു; ലോട്ടറി ടിക്കറ്റിൽ നമ്പർ തിരുത്തി അയ്യായിരം രൂപ തട്ടിയെടുത്തെന്ന് പരാതി
കൊഴിഞ്ഞാന്പാറ: സംസ്ഥാന ഭാഗ്യക്കുറി 22ന് നറുക്കെടുപ്പ് നടന്ന അക്ഷയ ഭാഗ്യ ടിക്കറ്റിൽ നന്പർ തിരുത്തി 5000 രൂപ കബളിപ്പിച്ചതായി ഏജന്റ് കൊഴിഞ്ഞാന്പാറ പോലീസിനു പരാതി നല്കി. അത്തിക്കോട് പുത്തംപ്പള്ളി സ്വദേശി ജനാർദനനാണ് പരാതിക്കാരൻ. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം കൊഴിഞ്ഞാന്പാറ ചള്ളപാതയിലാണ് സംഭവം. ജനാർദനൻ കാറിൽ ലോട്ടറി വില്പന നടത്തുന്നതിനിടെയാണ് കണ്ടാൽ തിരിച്ചറിയാവുന്ന വ്യക്തി 5000 രൂപ തനിക്ക് സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ടിക്കറ്റ് നല്കി പണം കൈപ്പറ്റിയത്. കുറച്ചു ലോട്ടറി ടിക്കറ്റുകളും ബാക്കി പണമായും ജനാർദൻ നല്കി. പിന്നീട് സമ്മാനാർഹമായ എ.കെ. 206381 എന്ന ടിക്കറ്റ് ലോട്ടറി ഓഫീസിൽ നല്കി പണം വാങ്ങാൻ ചെന്നപ്പോഴാണ് തട്ടിപ്പുവിവരം വ്യക്തമായത്. എ.കെ.206331 ടിക്കറ്റിൽ മൂന്നിനെ എട്ടായി തിരുത്തിയത് ലോട്ടറി ഓഫീസ് അധികൃതർ ജനാർദനനെ അറിയിച്ചത്. തുടർന്നാണ് പോലീസിൽ പരാതി നല്കിയത്. വേലന്താവളം, കൊഴിഞ്ഞാന്പാറ, ചിറ്റൂർ, ഗോപാലപുരം മേഖലയിൽ ഇത്തരം തട്ടിപ്പു…
Read Moreകാട്ടുമൃഗശല്യം അതിരൂക്ഷം; തോട്ടങ്ങളിലും വനാതിർത്തികളിലും സോളാർ വൈദ്യുതിവേലി
വടക്കഞ്ചേരി: കാട്ടുമൃഗശല്യം അതിരൂക്ഷമായതോടെ തോട്ടങ്ങളിലും വനാതിർത്തികളിലുമെല്ലാം ഇപ്പോൾ തലങ്ങും വിലങ്ങും സോളാർ വൈദ്യുതി വേലിയാണ്. അബദ്ധത്തിൽ എവിടെയെങ്കിലും തൊട്ടാൽ പണി കിട്ടും. രാപകൽ വിശ്രമമില്ലാതെ അധ്വാനിച്ചുണ്ടാക്കിയ വിളകൾ രക്ഷപ്പെടുത്തിയെടുക്കാനുള്ള തത്രപ്പാടുകളാണ് മലയോരങ്ങളിലെല്ലാം ദൃശ്യമാകുന്നത്. കാട്ടുമൃഗങ്ങളെ ഉപദ്രവിക്കുന്നതുകൊണ്ടാണ് അവ ആക്രമിക്കുന്നതെന്ന് പറയുന്ന വനപാലകർ പക്ഷെ, ഒളകരയിൽ രോഗംമൂലം അവശതയിലായ കാട്ടാനക്ക് ചികിത്സ നൽകാനാകാതെ ത്രിശങ്കുവിലാണ്. ആന കൂട്ടം ആക്രമിക്കുമെന്ന ഭയം തന്നെയാണ് ആനക്ക് ചികിത്സ വൈകുന്നതിനു പിന്നിൽ. ആനകൾ ദിവസവും വീടുകൾക്കു ചുറ്റും നടക്കുന്പോൾ അതൊന്നും കുഴപ്പമില്ല, പേടിക്കാനില്ല എന്ന് പറഞ്ഞ് കർഷകരെ പറ്റിക്കുന്ന വനപാലകർ ഇപ്പോൾ കുടുക്കിൽപ്പെട്ട പോലെയായി. സുഖമില്ലാത്ത കാട്ടാന വനാതിർത്തികളിലെ തോട്ടങ്ങളിലെല്ലാം നടക്കുന്നത് നാട്ടുകാർ കണ്ടതാണ് പ്രശ്നമായത്. ആന കാട്കയറി, കാണാതായി എന്നൊക്കെ പറഞ്ഞ് വനം വകുപ്പ് രക്ഷപ്പെടുകയാണിപ്പോൾ. അസുഖമുള്ള ആന മുന്പു കാണപ്പെട്ടിരുന്ന സ്ഥലങ്ങളിലൊക്കെ ഇപ്പോഴും ഉണ്ടെന്നാണ് പറയുന്നത്. ആനയെ ഇത്രമാത്രം സ്നേഹിക്കുന്ന…
Read Moreനെല്ല് സംഭരണം സംബന്ധിച്ച സപ്ലൈകോയുടെ പുതിയ ഉത്തരവ് മില്ല് ലോബികളെ സഹായിക്കാനുള്ള തന്ത്രമെന്ന് കർഷക യൂണിയൻ
വടക്കഞ്ചേരി: നെല്ല് സംഭരണം സംബന്ധിച്ച് സപ്ലൈകോയുടെ പുതിയ ഉത്തരവ് സ്വകാര്യ മില്ലുകാരേയും തമിഴ്നാട്ടിലെ മില്ല് ലോബികളേയും സഹായിക്കാനുള്ള ഗൂഢതന്ത്രമാണെന്നും അതുവഴി കമ്മീഷൻ പറ്റാൻ നൂതന വഴി തുറക്കലാണെന്നും കർഷക യൂണിയൻ ജില്ലാ കമ്മിറ്റി ആരോപിച്ചു . സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ പാഡി മാർക്കറ്റിംഗ് ഓഫീസർ ഇറക്കിയ ഉത്തരവാണ് കർഷക പ്രതിഷേധത്തിനിടയാക്കിയിട്ടുള്ളത്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇനി മുതൽ സപ്ലൈകോ കർഷകരുടെ വീടുകളിൽ നിന്നോ പാടത്തു നിന്നോ കളത്തിൽ നിന്നോ നെല്ല് സംഭരിക്കില്ലെന്നാണ് ഉത്തരവ്. പാഡി മാർക്കറ്റിംഗ് ഓഫീസർ നിശ്ചയിക്കുന്ന സംഭരണ കേന്ദ്രത്തിൽ നിന്നാകും നെല്ലു് ഏറ്റെടുക്കുക. 500 മുതൽ 1000 ഹെക്ടർവരെയുള്ള സ്ഥലത്തിനായി ഒരു സംഭരണ കേന്ദ്രം എന്ന രീതിയിലാണ് സംഭരണ കേന്ദ്രം നിശ്ചയിക്കുക. ഇത്തരത്തിൽ സംഭരണം നടത്തണമെന്ന് കേന്ദ്ര നിർദേശമുണ്ടെന്ന് പറഞ്ഞാണ് കർഷകരെ കഷ്ടപ്പെടുത്തുന്ന സമീപനം സപ്ലൈ സ്വീകരിക്കുന്നത്. കർഷകരുമായി ആലോചിക്കാതെ പാഡി ഓഫീസർക്ക്…
Read Moreപാലക്കയം, ശിരുവാണി മേഖലകൾ സഞ്ചാരികൾക്കു പ്രിയം: നിയന്ത്രണങ്ങൾ ഇല്ലാത്തത് അപകടഭീഷണി
കല്ലടിക്കോട്: കുന്നുകളും വളവുകളും പുഴകളും മലകളും മഞ്ഞും നിറഞ്ഞ പാലക്കയം, ശിരുവാണി മേഖല സഞ്ചാരികൾക്കു പ്രിയമുള്ള മേഖലയായിമാറി. പൂർണ്ണമായും ശുദ്ധമായ പരിസ്ഥിതിയും ആൾക്കൂട്ടങ്ങളില്ലാത്ത വനവും പ്രകൃതി ഭംഗിയും എക്കാലവും സഞ്ചാരികളെയും യാത്രാ പ്രേമികളേയും ആകർഷിക്കുന്ന ശിരുവാണി ഡാമും പരിസര പ്രദേശങ്ങളും സന്ദർശനം നടത്താൻ സമീപ ജില്ലകളിൽ നിന്നും കോയന്പത്തൂർ, പൊള്ളാച്ചി തുടങ്ങിയ ജില്ലകളിൽ നിന്നു പോലും സഞ്ചാരികൾ എത്തിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ശിരുവാണി ഡാമിലേയ്ക്കുള്ള റോഡ് പല ഭാഗത്തും തകരുകയും വശങ്ങൾ ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തതോടെ ശിരുവാണി മേഖലയിലേയ്ക്കുള്ള പ്രവേശനം അധികാരികൾ തടഞ്ഞു. ഇതോടെ സമാന സ്വഭാവമുള്ള വട്ടപ്പാറ, തരുപ്പപ്പതി, വഴിക്കടവ്, മുണ്ടനാട്, പായപ്പുല്ല്, പത്തായക്കല്ല്, ചീനിക്കപ്പാറ പാണ്ടൻ മല, വാക്കോടൻ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് സഞ്ചാരികൾ എത്താൻ തുടങ്ങി. ശിങ്കൻ പാറയിലുണ്ടായിരുന്ന വനം വകുപ്പിന്റെ ചെക്ക് പോസ്റ്റ് ഇഞ്ചിക്കുന്നിലേയ്ക്ക് മാറ്റി സ്ഥാപിച്ചെങ്കിലും പാലക്കയം…
Read Moreദേശീയപാത വികസനം; മുറിച്ചിട്ട മരങ്ങൾ അപകടഭീഷണിയാകുന്നു; മരങ്ങൾ നീക്കണമെന്ന ആവശ്യവുമായി നാട്ടുകാർ
കല്ലടിക്കോട്: പാലക്കാട്- കോഴിക്കോട് ദേശീയപാതയിലെ കരിങ്കല്ലാത്താണി മുതൽ താണാവ് വരെ റോഡ് നവീകരണത്തിന്റെ ഭാഗമായി മുറിച്ചിട്ട മരങ്ങൾ അപകടഭീഷണിയാകുന്നതായി പരാതി. ഒരുവർഷം മുന്പ് കല്ലടിക്കോട് സനാന ഓഡിറ്റോറിയത്തിനുസമീപം മുറിച്ചിട്ട മരങ്ങൾ ചിതലരിച്ച് മണ്ണുകയറി നശിക്കൻ തുടങ്ങിയിട്ടും അധികൃതർ നീക്കംചെയ്യാൻ തയാറാകുന്നില്ലത്രേ. കല്ലടിക്കോട് ഫെഡറൽ ബാങ്കിനുസമീപം, ഹോണ്ടാ ഷോറൂമിനരികേ, കനാൽപ്പാലത്തിനുസമീപം, ദീപാകവല എന്നിവിടങ്ങളിലെല്ലാം ഇത്തരത്തിൽ മരങ്ങൾ മുറിച്ചിട്ടു കിടക്കുന്നുണ്ട്. ശിഖരങ്ങൽ വെട്ടിമാറ്റി മരത്തടികൾ റോഡരികിൽതന്നെയണ് നിക്ഷേപിച്ചിട്ടുള്ളത്. ഒരാഴ്ച്ചയായിട്ടും മുറിച്ച മരങ്ങൾ നീക്കംചെയ്യാൻ കരാർ തൊഴിലാളികളോ മരം എടുത്തവരോ മുന്നോട്ടു വന്നിട്ടില്ല. റോഡിൽ കിടക്കുന്ന മരങ്ങൾ കാൽനടയത്രക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്കും ഭീഷണിയാകുന്നതിനു പുറമേ ലോറിയടക്കമുള്ള വാഹനങ്ങൾ വരുന്പോൾ വശങ്ങളിലേയ്ക്ക് ഓടിമാറുന്പോൾ യാത്രക്കാർക്കു മരത്തിൽ തട്ടിവീണ് പരിക്കേല്ക്കുന്നതും പതിവായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ എത്രയുംവേഗം വെട്ടിയിട്ട മരങ്ങൾ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണ്.
Read More